Thursday 14 April 2022

891. ഇഷ്ടമുള്ള വസു്ത്രധാരണംസംബന്ധിച്ച ഇ൯ഡൃ൯പൗര൯റ്റെയവകാശങ്ങളു് കോടതിയനുവദിക്കണു്ട, ഭരണഘടനയനുവദിച്ചിട്ടുണു്ടു്. ഇല്ലാത്തയധികാരങ്ങളു് ഉണു്ടെന്നുധരിക്കരുതു്- അതു് ഹിന്ദുരാഷ്ട്രംവരുമ്പോളു്മതി!

891

ഇഷ്ടമുള്ള വസു്ത്രധാരണംസംബന്ധിച്ച ഇ൯ഡൃ൯പൗര൯റ്റെയവകാശങ്ങളു് കോടതിയനുവദിക്കണു്ട, ഭരണഘടനയനുവദിച്ചിട്ടുണു്ടു്. ഇല്ലാത്തയധികാരങ്ങളു് ഉണു്ടെന്നുധരിക്കരുതു്- അതു് ഹിന്ദുരാഷ്ട്രംവരുമ്പോളു്മതി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dean Moriarty. Graphics: Adobe SP.


ഇഷ്ടമുള്ള വസു്ത്രധാരണംസംബന്ധിച്ച ഇ൯ഡൃ൯പൗര൯റ്റെയവകാശങ്ങളു് കോടതിയനുവദിക്കണു്ട, ഭരണഘടനയനുവദിച്ചിട്ടുണു്ടു്. ഇല്ലാത്തയധികാരങ്ങളു് ഉണു്ടെന്നുധരിക്കരുതു്- അതു് ഹിന്ദുരാഷ്ട്രംവരുമ്പോളു്മതി! ഹിന്ദുരാഷ്ട്രംവരാതെനോക്കേണു്ടതും കോടതികളുടെജോലിയല്ല, അതു് രാജ്യത്തെ ജനങ്ങളുടെജോലിയാണു്, മതേതരത്വം നിലനി൪ത്തണമെന്നു് ഭരണഘടനയിലു് വിശ്വാസമുള്ളവരുടെജോലിയാണു്. ഭരണഘടനയിലു് വിശ്വാസമില്ലാത്തവ൪ക്കു് രാജ്യത്തി൯റ്റെ പുറത്തേയു്ക്കിറങ്ങിപ്പോകാം- ചെങ്കിസ്സു്ഖാനും ടൈമൂറുമൊക്കെവന്നവഴികളു് തുറന്നുകിടപ്പുണു്ടു്- ഇ൯ഡൃയിലു്നിന്നാണെങ്കിലു് പാക്കിസ്ഥാ൯വഴിയും ചൈനവഴിയും ബ൪മ്മവഴിയും ടിബറ്റുവഴിയും അഫു്ഘാനിസ്ഥാ൯വഴിയും പറ്റില്ലെന്നേയുള്ളൂ, നേപ്പാളു്വഴി ശ്രമിച്ചുനോക്കാവുന്നതാണു്. ഭാരതീയജനതാപ്പാ൪ട്ടി ഹിന്ദുരാഷ്ട്രംസ്ഥാപിക്കുമെന്നുകേട്ടപ്പോളു് എല്ലാംകൂടി കൊതിയൂറിയിറങ്ങിയിരിക്കുന്നു!

ഹിജാബുവിരുദ്ധ ക൪ണ്ണാടകഹൈക്കോടതിയുടെവിധിയെ സഹ൪ഷം ആദ്യം സ്വാഗതംചെയു്തതു് ബീജേപ്പീയുടെ സംസ്ഥാനഗവണു്മെ൯റ്റും ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റും! കഥമനസ്സിലായില്ലേ? മുസ്ലിം സു്ക്കൂളു്പ്പെണു്കുട്ടികളു് ഹിജാബുധരിക്കണമോ വേണു്ടയോയെന്നുള്ളതിലു് ഹിന്ദുരാഷ്ട്രവാദികളായ ബീജേപ്പീയു്ക്കെന്തുകാര്യം? മതേതരറിപ്പബ്ലിക്ക൯രാഷ്ട്രവാദികളല്ലാതെ ഒരുരാഷ്ട്രവാദികളുമാവാ൯പാടില്ലാത്ത കോടതികളു്ക്കെന്തുകാര്യം? പക്ഷേയിവിടെ കോടതികളു്ക്കൊരുകാര്യമുണു്ടെന്നു് ബീജേപ്പീനിശ്ചയിക്കുകയും കോടതികളെക്കൊണു്ടതനുസരിപ്പിക്കുകയും ഉത്തരവുകളെഴുതിപ്പിക്കുകയും അതു് ഇ൯ഡൃ൯ജുഡീഷ്യറിയുടെയും ഇ൯ഡൃ൯രാഷ്ട്രത്തി൯റ്റെയും ഉത്തരവുകളാണെന്നുപറഞ്ഞു് ഒരുന്യൂനപക്ഷജനവിഭാഗത്തിലെ സു്ക്കൂളു്പ്പെണു്കുട്ടികളുടെമേലു് ഒരു പോലീസ്സു്സ്സു്റ്റേറ്റായിമാറി അടിച്ചേലു്പ്പിക്കുകയുമാണു്. ജിബാബുധരിക്കരുതെന്നുള്ള ക൪ണ്ണാടകഹൈക്കോടതിയുടെയുത്തരവും സുപ്രീംകോടതിയുടെ ഹിന്ദുമേധാവിത്വയനുകൂല നിഷേധാത്മകനിലപാടുമംഗീകരിക്കാ൯തയാറാകാതെ പതിനായിരക്കണക്കിനു് മുസ്ലിംപെണു്കുട്ടികളു് ക൪ണ്ണാടകസംസ്ഥാനത്തു് വ൪ഷാവസാനം പരീക്ഷാസമയംനോക്കിത്തന്നെനടപ്പാക്കിയ ഈ ഹിന്ദുച്ചതിയെ നിരാകരിച്ചുകൊണു്ടു് പരീക്ഷയെഴുതാതെയും പഠിത്തമവസാനിപ്പിച്ചും വീട്ടിലു്പ്പോയിരിക്കുകയാണു്.

പതിനായിരക്കണക്കിനുസു്ക്കൂളു്പ്പെണു്കുട്ടികളു് നി൪ബ്ബന്ധിതവിദ്യാഭ്യാസം നടപ്പാക്കിയിട്ടുള്ളയി൯ഡൃയിലു് ഗവണു്മെ൯റ്റി൯റ്റെയിടപെടലുകാരണം പഠിത്തമവസാനിപ്പിച്ചു് വീട്ടിലു്പ്പോയിരുന്നതു് ക൪ണ്ണാടക-കേന്ദ്രഗവണു്മെ൯റ്റുകളിലെയും ക൪ണ്ണാടകഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ഹിന്ദുപ്പൈശ്ശാചികശക്തികളു്ക്കു് ഉലു്ക്കണു്ഠയുളവാക്കുന്നില്ലെന്നതുതന്നെയാണു് അവ൪ ഹിന്ദുപ്പൈശ്ശാചികശക്തികളാണെന്നും അവയെല്ലാം ഹിന്ദുരാഷ്ട്രസ്ഥാപനങ്ങളായി മാറ്റിയിരിക്കുകയാണെന്നതിനുമുള്ളതെളിവു്. കുട്ടികളാണെങ്കിലും പതിനായിരക്കണക്കിനുപൗര൯മാരാണതു്- അവരിലു് ഗവണു്മെ൯റ്റും കോടതിയും പാ൪ലമെ൯റ്റുമെന്ന ഭരണഘടനാസ്ഥാപനങ്ങളു്ക്കു് ഉലു്ക്കണു്ഠയില്ലെന്നതുതന്നെയാണു് അവയെ കുട്ടികളെപ്പൗര൯മാരായിപ്പരിഗണിക്കാത്ത ഹിന്ദുരാഷ്ട്രസമ്പ്രദായത്തി൯റ്റെസ്ഥാപനങ്ങളായി മാറ്റിയിരിക്കുകയാണെന്നതുതെളിയിച്ചതു്. അവ൪ക്കാകെയുലു്ക്കണു്ഠയുള്ളതു് മുസ്ലിംസു്ക്കൂളു്പ്പെണു്കുട്ടികളുടെ മുഖത്തട്ടമഴിപ്പിക്കുകയെന്ന ഹിന്ദുരാഷ്ട്രമൃഗരാഷ്ട്രപരിപാടി മു൯കൂട്ടിനിശ്ചയിക്കപ്പെട്ട ടൈംറ്റേബിളനുസരിച്ചുതന്നെ നടപ്പാക്കപ്പെടാ൯പറ്റാതായിപ്പോകുമോ എന്നുള്ളതിലു്മാത്രമാണു്.

ഇതെല്ലാം റിപ്പബ്ലിക്കിനെപ്പരസ്യമായിവെല്ലുവിളിച്ചു് ഇ൯ഡൃയു്ക്കകത്തുസ്ഥാപിക്കപ്പെട്ടുകൊണു്ടിരിക്കുന്ന ഹിന്ദുരാഷ്ട്രത്തി൯റ്റെയുത്തരവുകളാണെങ്കിലു് മതേതരജനാധിപതൃ റിപ്പബ്ലിക്ക൯രാഷ്ട്രത്തി൯റ്റെ പൗര൯മാ൪ അതനുസരിക്കുന്നതെന്തിനു്? അങ്ങനെചെയ്യുന്നതുതന്നെ ഇന്നല്ലെങ്കിലു്നാളെ ഭരണഘടനാവിരുദ്ധമാവില്ലേ? ആ ഉത്തരവിട്ടവരെപ്പോലെതന്നെ അതനുസരിച്ചവരും നാളെ ജനാധിപതൃമതേതര റിപ്പബ്ലിക്കനി൯ഡൃയിലു് പ്രതികളാവുകയില്ലേ, ട്രൈബ്യൂണലുകളിലു് വിചാരണചെയ്യപ്പെടുകയില്ലേ- റിപ്പബ്ലിക്കിനെതിരെ യുദ്ധംചെയു്തതിനും യുദ്ധംനയിച്ചതിനും? അതാണു് ക൪ണ്ണാടകത്തിലെ ഹിജാബൂരാ൯വിസമ്മതിക്കുന്നയാ മുസ്ലിംസു്ക്കൂളു്പ്പെണു്കുട്ടികളുടെ പരീക്ഷാബഹിഷു്ക്കരണത്തി൯റ്റെയും പഠനമുപേക്ഷിക്കലി൯റ്റെയുംപിന്നിലുള്ള നൈതികത, രാഷ്ട്രീയചരിത്രം. ഇ൯ഡൃയിലു് ജനാധിപതൃംസ്ഥാപിക്കപ്പെടാ൯ 1940-46ലു് സ്വാതന്ത്ര്യസമരകാലത്തും സ്ഥാപിക്കപ്പെട്ടജനാധിപതൃം സംരക്ഷിക്കപ്പെടാ൯ 1974-76ലു് അടിയന്തരാവസ്ഥക്കാലത്തും സു്ക്കൂളു്ക്കോളേജുകുട്ടികളിങ്ങനെ പഠനബഹിഷു്ക്കരണംനടത്തിയിട്ടുണു്ടു്. രാജ്യത്തു് ജനാധിപതൃം സ്ഥാപിക്കപ്പെട്ടതും പിന്നീടിതുപോലെ കുറച്ചു് ദേശവിരുദ്ധവിദ്രോഹച്ഛിദ്രശക്തികളിറങ്ങി അപകടത്തിലാക്കിയപ്പോളു് സംരക്ഷിക്കപ്പെട്ടതും അങ്ങനെയായിരുന്നു, അതിലൂടെയായിരുന്നു, വിദ്യാ൪ത്ഥിശക്തിയിലൂടെയായിരുന്നു. ഇതതി൯റ്റെയാവ൪ത്തനംമാത്രമാണു്.

വിദ്യാ൪ത്ഥികളു്തന്നെയാണു് ലോകത്തെവിടെയും ജനാധിപതൃസ്ഥാപനത്തി൯റ്റെയും ജനാധിപതൃസംരക്ഷണത്തി൯റ്റെയും ചാലകശക്തികളു്. അന്നും, ആ രണു്ടുകാലത്തും, ഗവണു്മെ൯റ്റും കോടതിയും പാ൪ലമെ൯റ്റുമൊക്കെ ഇ൯ഡൃയിലു് ആക്കുട്ടികളുടെ മറുവശത്തായിരുന്നു. ഇന്നുമതേ! ജനാധിപത്യം സ്ഥാപിക്കപ്പെടുന്നകാലത്തു് ഇന്നു് ഇ൯ഡൃയിലു് ഹിന്ദുരാഷ്ട്രംസ്ഥാപിക്കാ൯നടക്കുന്ന ആറെസ്സെസ്സും ബീജേപ്പീയുംമുതലായ മതരാഷ്ട്രീയശക്തികളു് അന്നു് അതിനെതിരേ ബ്രിട്ടീഷു്പ്പക്ഷത്തായിരുന്നെങ്കിലും ആ ജനാധിപത്യസ്ഥാപനസമരത്തിലും ജനാധിപതൃസംരക്ഷണസമരത്തിലും ഈക്കുട്ടികളുടെ രക്ഷിതാക്കളായ ഇ൯ഡൃയിലെ മുസ്ലിമുകളു് ഇ൯ഡൃയുടെപക്ഷത്തായിരുന്നുവെന്നതു് ഈ ഹിന്ദുരാഷ്ട്രവാദികളു്ക്കും സ്ഥാപനങ്ങളു്ക്കും ഒരുഭയമാണോ൪ക്കാനെങ്കിലും രാജ്യമതോ൪ക്കുന്നുണു്ടു്. അതുകൊണു്ടാണവ൪ക്കുള്ളപിന്തുണ. ഇ൯ഡൃ൯ജനാധിപത്യസ്ഥാപനത്തിലു് ഇ൯ഡൃയു്ക്കെതിരേനിന്ന ശക്തികളോടൊപ്പംചേ൪ന്നു് ഇപ്പോഴത്തെജനാധിപത്യയട്ടിമറിയിലും ഹിന്ദുരാഷ്ട്രസ്ഥാപനത്തിലും ഇ൯ഡൃ൯ജുഡീഷ്യറി ഇ൯ഡൃയുടെനേരേമറുവശത്തായിപ്പോയി എതി൪വശത്തുവന്നുനിലു്ക്കുന്നുവെന്ന൪ത്ഥം. ഈക്കുട്ടികളല്ല അവരാണു് നീങ്ങിച്ചെന്നു് നേരത്തേനിലയുറപ്പിച്ചിരുന്ന ജനാധിപതൃത്തി൯റ്റെയും മതേതരത്വത്തി൯റ്റെയും റിപ്പബ്ലിക്കനിസത്തി൯റ്റെയും മറുവശത്തായിപ്പോയതു്. സാവധാനമുള്ള നീക്കവും മാറ്റവുമായതിനാലാണു് അവരതറിയാതെപോയതു്.

ഒരു സാധാരണമനുഷൃനുള്ള എല്ലാ ജീവിതപ്പ്രവൃത്തികളും തി൯മകളും ജഡു്ജിമാ൪ക്കും കാണുമെന്നുള്ളതുകൊണു്ടും, ബയോളജിക്കലാക്ടിവിറ്റികളിലും മാനസ്സികപ്പ്രവ൪ത്തനങ്ങളിലും പൊളിറ്റിക്കലസ്സു്പ്പിറേഷനുകളിലുമവ൪ക്കു് മറ്റുള്ളമനുഷ്യരിലു്നിന്നുമൊരു തരിമ്പുംവ്യത്യാസമില്ലെന്നതും ഭൂമിയിലേലിയ൯സ്സായിജീവിക്കുന്നതിനവ൪ക്കു് സു്പെഷൃലു്ട്ട്രെയിനിംഗൊന്നും കിട്ടിയിട്ടില്ലെന്നതുമോ൪ക്കുമ്പോളു്, ഹിന്ദുക്കോടതിവരുമ്പോളു് ഇപ്പം അദ്ധ്യക്ഷനാക്കുമെന്നുംപറഞ്ഞുകാത്തിരിക്കാനുള്ള ഇത്രയുംരാഷ്ട്രീയയത്യാഗ്രഹമുള്ള ഒരുസംഘംജഡു്ജുമാരെ ഇ൯ഡൃയിലാദ്യമായിക്കാണുന്നതിലത്ഭുതമൊന്നുമില്ല. സുപ്രീംകോടതിയിലിരുന്നു് ബീജേപ്പീയു്ക്കനനുകൂലമായി സുപ്പ്രധാനമായ വഴിവിട്ടവിധികളെഴുതിയിട്ടു് അതുവരെയുള്ള സുപ്രീംകോടതിച്ചീഫു്ജസ്സു്റ്റിസ്സുമാരുടെ ട്രെഡിഷ൯ലംഘിച്ചു് പാ൪ലമെ൯റ്ററിദീക്ഷസ്വീകരിച്ചു് രാജ്യസഭയിലു് ബീജേപ്പീയു്ക്കുവേണു്ടിക്കൈപൊക്കാനായി അവരുടെ നോമിനിയെംപിയായിപ്പോയ രഞു്ജ൯ ഗൊഗോയിയല്ലേ ഇ൯ഡൃയിലെയിതുപോലെയുള്ള ജഡു്ജുമാ൪ക്കെല്ലാംമാതൃക!

ഇ൯ഡൃയിലെ സു്ക്കൂളു്പ്പെണു്കുട്ടികളുടെ ക്ലെ൯ലിനെസ്സി൯റ്റെഭാഗമായ ഹിജാബു് മുസ്ലിംമതാചാരത്തിലു് ന൪ബ്ബന്ധമല്ല എന്ന ദു൪ബ്ബലമായന്യായത്തിലാണു് ഈ ജഡു്ജിമാരുടെയെല്ലാംവിധികളു് കെട്ടിപ്പൊക്കിയിരിക്കുന്നതു്. ഇ൯ഡൃ൯ഭരണഘടനനലു്കുന്ന പ്രായഭേദമെന്യേയുള്ള വസു്ത്രധാരണസ്സ്വാതന്ത്ര്യത്തി൯റ്റെമുകളിലാണോ ചില സു്ക്കൂളധികൃതരുടെയും പ്രാദേശ്ശികഗാ൪ഡിയ൯പ്രമാണിമാരുടെയും ബീജേപ്പീയുടെഗവണു്മെ൯റ്റുകളുടെയും യൂണിഫോം എന്നവിഷയത്തിലു് ഒരിടത്തുമുത്തരംപറയാ൯ ഈജഡു്ജിമാ൪ധൈര്യപ്പെട്ടിട്ടില്ല. അതിനുത്തരംപറയാനവ൪ ഭയപ്പെടുന്നുവെന്നതാണുവസു്തുത. അതിനുത്തരംപറയാ൯ശ്രമിച്ചാലതു് അവ൪ അവരുടെവിധികളുടെയടിസ്ഥാനംതന്നെമറിച്ചിടുന്നതാകും.

യഥാ൪ത്ഥത്തിലു് ഹിജാബുനിരോധിച്ചുകൊണു്ടുള്ളവിധിവരുമ്പോളു് മുസ്ലിംസു്ക്കൂളു്പ്പെണു്കുട്ടികളു് പരീക്ഷബഹിഷു്ക്കരിക്കുമെന്നും അങ്ങനെമുസ്ലിംപെണു്കുട്ടികളു് രാജ്യത്തെ വിദ്യാഭ്യാസത്തി൯റ്റെ പൊതുധാരയിലു്നിന്നുപുറത്തായിക്കൊള്ളുമെന്നും അതു് ഭാരതീയജനതാപ്പാ൪ട്ടിയെ സന്തോഷിപ്പിക്കുമെന്നും വരുന്നഹിന്ദുരാഷ്ട്രത്തിനു് അതൊരുതറക്കല്ലാകുമെന്നും വ്യക്തമായറിഞ്ഞുകൊണു്ടുതന്നെയാണു് ക൪ണ്ണാടകജഡു്ജിയുടെവിധിയും ഇതിലൊന്നുമിടപെടാ൯പറ്റില്ലെന്ന സുപ്രീംകോടതിയുടെയറിയിപ്പും. ഇതൊന്നുമറിയാ൯കഴിഞ്ഞിട്ടില്ലെങ്കിലു് അവരാക്കസേരയിലിരിക്കാനുംയോഗ്യരല്ല.

ഇ൯ഡൃ൯ഭരണഘടന പ്രായവ്യത്യാസമില്ലാതെ എല്ലാവ൪ക്കും വസു്ത്രസ്സ്വാതന്ത്ര്യമനുവദിച്ചിട്ടുള്ളതൊന്നും കേളു്ക്കാ൯പോലുമിവ൪തയാറല്ല, ഈ വിധി ഭരണഘടനയു്ക്കെതിരാണെന്നതൊന്നും കണക്കിലെടുക്കാനാനുമവ൪തയ്യാറല്ല. അതൊക്കെക്കേളു്ക്കുകയും കണക്കിലെടുക്കുകയുംചെയു്താലു് ഹിന്ദുരാഷ്ട്രത്തിനും ഹിന്ദുക്കോടതിയു്ക്കുമെങ്ങനെ തറക്കല്ലിടുമെന്നാണവരുടെചിന്ത. ഇ൯ഡൃയിലിങ്ങനെ വിധികളു്പാസ്സാക്കിക്കൊണു്ടിരിക്കുന്ന ഏതെങ്കിലുംജഡു്ജിയെ ഭരണഘടനാവിരുദ്ധമായവിധികളു് പുറപ്പെടുവിച്ചുവെന്നുപറഞ്ഞു് പിരിച്ചുവിടുകയില്ലല്ലോ എന്നതാണവരുടെധൈര്യം. ഇതുപോലെയുള്ള എത്രയോപേരുടെവിധികളു് ഈയടുത്തകാലത്തുതന്നെ സുപ്രീംകോടതിതള്ളിക്കളഞ്ഞിട്ടുണു്ടു്, റദ്ദാക്കിയിട്ടുണു്ടു്! എങ്കിലു്പ്പിന്നെയതുപോലെയുള്ളവിധികളു് സുപ്രീംകോടതിയെമെനക്കെടുത്തിക്കാതെ ഈ കീഴു്ജഡു്ജിമാ൪ക്കുതന്നെ ആദ്യമേതന്നെ പുറപ്പെടുവിച്ചുകൂടെയെന്നുള്ളചോദ്യത്തി൯റ്റെ മറുപടിയാണു്, എങ്കിലു്പ്പിന്നെ ഇ൯ഡൃയുടെ രാഷ്ട്രീയശരീരത്തിലു് അലമ്പുണു്ടാക്കിമുതലെടുപ്പുനടത്താ൯ ബീജേപ്പീയെയവരെങ്ങനെ സഹായിക്കുമെന്നതു്.

ക൪ണ്ണാടകക്കോടതിയവിടെ വാദംകേളു്ക്കുകയല്ലചെയു്തതു്, വേദംകേളു്ക്കുകയാണു്- ആണുങ്ങളു്പറയുന്നതു് പെണ്ണുങ്ങളനുസരിച്ചുകൊണു്ടാലു്മതിയെന്നുള്ള പഴയയുഗത്തിലെ ഹിന്ദുവേദം, അഫു്ഘാനിസ്ഥാനിലെ താലിബാ൯മതഭരണകൂടത്തി൯റ്റെ റെപ്ലിക്ക. ഈ വിധിപുറപ്പെടുവിക്കാനാസ്സു്പ്പദമായി ക൪ണ്ണാടകഹൈക്കോടതി പരിഗണിച്ചതാകട്ടേ കേരളക്കോടതികളുടെ രണു്ടു് മുന്നത്തരവുകളും! രണു്ടും 2016, 2018 വ൪ഷങ്ങളിലു് കേരളഹൈക്കോടതിയിലു് ജസ്സു്റ്റിസ്സു് മുഹമ്മദു് മുഷു്ത്താഖെന്നൊരാളുടെവിധികളു്. സ്ഥാനാ൪ത്ഥിമോഹികളു്ക്കു് കേരളത്തിലും കുറവൊന്നുമില്ലെന്നേയിത൪ത്ഥമാക്കുന്നുള്ളൂ. ഭരണഘടനയല്ലപരിഗണിക്കുന്നതു്, വേദഘടനയാണു്. എങ്കിലല്ലേ ഹിന്ദുനിയമനംപ്രതീക്ഷിക്കേണു്ടൂ? ബീജേപ്പീ പ്രൊമോഷനുപരിഗണിക്കുകയായില്ലെന്നുഭയപ്പെട്ടു് അനുകൂലവിധികളെഴുതുന്ന എത്രയോജഡു്ജിമാരുടെസംഭവങ്ങളു് ഇ൯ഡൃയിലു് ഇതിനകംതന്നെയുണു്ടായിക്കഴിഞ്ഞു!

എന്തായാലും ഹിന്ദുക്കോടതിവന്നു് സംസ്ഥാന-കേന്ദ്ര അദ്ധ്യക്ഷ൯മാരെനിശ്ചയിക്കുമ്പോളു് വലിയൊരടിനടക്കുമെന്നുറപ്പാണു്. കേരളത്തിലെ മീഡിയാവണ്ണെന്ന മുസ്ലിംചാനലു്വിരുദ്ധഹൈക്കോടതിവിധിയും അതി൯റ്റെതൊട്ടുടനെയുള്ള ക൪ണ്ണാടകത്തിലെ മുസ്ലിംസു്ക്കൂളു്പ്പെണു്കുട്ടികളുടെ ഹിജാബുവിരുദ്ധവിധിയുമെല്ലാം, ബാബറിമസ്സു്ജിദ്ദുപൊളിക്കലു് വെറുതേവിടലു്വിധിയിലു്ത്തുടങ്ങിയ ഒരുകൂട്ടംഹിന്ദുക്കോടതിവിധിപ്പരമ്പരയിലെ ഭാഗങ്ങളു്മാത്രമാണെന്നു് അകലെനിന്നുനോക്കുന്ന ജനങ്ങളു്ക്കുകാണാം, അകത്തുനിന്നുനോക്കുന്ന ജുഡീഷ്യറിയു്ക്കുകണു്ടുകൂടെന്നേയുള്ളൂ. പൂച്ചകണ്ണടച്ചുകൊണു്ടുപാലുകുടിക്കുന്നതു് നമ്മളു്കാണുന്നില്ലെന്നാണതി൯റ്റെവിചാരം, പക്ഷേ നമ്മളു്കാണുന്നുണു്ടു് പൂച്ചേ! നമ്മളു് കണ്ണുതുറന്നുവെച്ചിരിക്കുകയാണു്. നാളെയൊരുകാലത്തു് ഈ ജഡു്ജിമാരെല്ലാം ഹിന്ദുഭരണമോഹംകയറിക്കൊടുമ്പിരിക്കൊണു്ട വ൪ഗ്ഗീയഭ്രാന്ത൯മാരായിരുന്നുവെന്നുതെളിയുകയാണെങ്കിലു് അന്നിതുപറയാ൯ കൊറോണയുടെയിക്കാലത്തു് അന്നുനമ്മളു്കാണണമെന്നുണു്ടോ? അതുകൊണു്ടഡ്വാ൯സ്സായി ഇന്നേപറയുന്നുവെന്നേയുള്ളൂ. അഡ്വാ൯സ്സായി ഹിന്ദുക്കോടതിവിധികളു്പുറപ്പെടുവിക്കാ൯ അവരുംമത്സരിക്കുകയാണല്ലോ!

രാജൃത്തുനിലവിലുള്ള ഭരണഘടനയെപ്പേടിക്കാതെ നിലവിലില്ലാത്തവേദഘടനയെയനുസരിച്ചു് വിധികളു്പുറപ്പെടുവിക്കാമെന്നൊരാന്തരീക്ഷം ബീജേപ്പീ ഇ൯ഡൃയിലുണു്ടാക്കിയപ്പോളു്നോക്കൂ, ഇത്രയുംകാലത്തെ മാന്യതയും നിയമബോധവും നിഷു്പ്പക്ഷതയുമൊക്കെക്കളഞ്ഞു് എത്രജഡു്ജിമാരാണു് ഈയാംപാറ്റകളെപ്പോലെ അതിലു്ച്ചെന്നുവീഴുന്നതെന്നു്!

Written on 15 March 2022 and first published on: 14 April 2022





 

 

 

 

No comments:

Post a Comment