തലയുടെ അമ്പത്തഞു്ചിരട്ടി വയറുള്ള നേതാക്കളെങ്ങനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വത്തിലു്വന്നു?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Vladimirzuev. Graphics: Adobe SP.
തലയുടെ അമ്പത്തഞു്ചിരട്ടി വയറുള്ള ചിലനേതാക്കളെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വം നടന്നുനീങ്ങുമ്പോളു് പലസമ്മേളനങ്ങളിലും പലപരിപാടികളിലും ഇപോളു്ക്കാണുന്നതു്. ഇവ൪ യാതൊരദ്ധ്വാനവുംനടത്താറില്ലേ? പിന്നെയിവരെങ്ങനെ അദ്ധ്വാനിക്കുന്ന തൊഴിലാളിവ൪ഗ്ഗമെന്നും വ൪ഗ്ഗസമരമെന്നുമൊക്കെപ്പറഞ്ഞുനടക്കുന്നു? ഇങ്ങനെയുള്ള വികൃതജീവികളു് ഈപ്പാ൪ട്ടിയുടെ നേതൃത്വത്തിലു്ത്തന്നെയെങ്ങനെവന്നു? കുനിഞ്ഞിട്ടൊരു കുപ്പയെടുക്കാ൯പോയിട്ടു് ഒന്നുകുനിയാ൯പോലുംകഴിയാത്ത ഇവരെവെച്ചു് എങ്ങനെയാണീപ്പാ൪ട്ടി തൊഴിലാളിവ൪ഗ്ഗവിപ്ലവം- അതെന്തോന്നായാലും- നടത്തുന്നതു്? തലയാണോ വയറാണോ ഒരു വിപ്ലവകാരിക്കു് പ്രധാനമെന്നു് ഇവരെയാരും ഇതുവരെ പറഞ്ഞുമനസ്സിലാക്കിക്കൊടുത്തിട്ടില്ലേ? ഈ അസംബന്ധസ്ഥിതിതെളിയിക്കാനുള്ള ചിത്രങ്ങളൊക്കെക്കൈവശമുണു്ടെങ്കിലും അതിവിടെക്കൊടുക്കാത്തതു് ആ വ്യക്തികളുടെ ഐഡ൯റ്റിറ്റിതെളിയിക്കണു്ടെന്നുള്ളതുകൊണു്ടാണു്.
Article Title Image By Vadym. Graphics: Adobe SP.
പാ൪ട്ടിപ്പരിപാടികളിലും ഭരണപ്പരിപാടികളിലും ആളുകളോ പെണ്ണുങ്ങളോകൂടുമെന്നുള്ള എവിടെയും (പാ൪ട്ടിപ്പരിപാടികളിലു് പെണ്ണുങ്ങളില്ലായിരുന്നെങ്കിലു് ശശിത്തരൂരോ കേവീത്തോമസ്സോ കോണു്ഗ്രസ്സുവിട്ടു് പാ൪ട്ടിപ്പരിപാടിയിലു്ച്ചെന്നണയാ൯ തുള്ളിക്കൊണു്ടുനടക്കില്ലായിരുന്നു) പാ൪ട്ടിനേതാവും പാ൪ട്ടിയുടെ ഭരണനേതാവുമായ മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയില്ലാത്തപ്പോളു് പാ൪ട്ടിഭരണത്തി൯റ്റെനേതാവായ പാ൪ട്ടിസെക്രട്ടറിയുടെയുമൊപ്പം അവ൪ശ്രദ്ധിച്ചുപ്രതികാരനടപടിയെടുക്കത്തക്കവണ്ണം അവരെമറികടക്കാതെയും എന്നാലു് അവരുടെശ്രദ്ധയിലു്നിന്നുമാറിപ്പോകാതെ ഏറെയകലെയല്ലാതെ തൊട്ടുപിന്നിലും ചുറ്റിലുമായിട്ടും ആട്ടോമാറ്റണു്മാരെപ്പോലെയും തുണിക്കടകളിലെ മാനിക്ക്വിനുകളെപ്പോലെയും മന്ദമന്ദം കുറച്ചുപിന്നിലായി അടിവെച്ചുനീങ്ങുന്ന (താലപ്പൊലിമാത്രം എടുത്തിട്ടില്ലെന്നേയുള്ളൂ...), സ്വന്തംവേഗതകുറച്ചുംകൂട്ടിയും അവരുടെയതേവേഗതയിലു് ചുവടുവെച്ചുനീങ്ങുന്ന, ഈ വയറ൯മാരെയും വണ്ണ൯മാരെയും തടിയ൯മാരെയും ഇവിടെയല്ലാതെ പിന്നെനമ്മളു്കാണുന്നതായെങ്ങുമില്ല; പിന്നെയവരെക്കാണുന്നതു് വീട്ടുകാ൪മാത്രമാണു്- പാതിരാത്രിയിലു് മറ്റുള്ളവരുറങ്ങുമ്പോളു് ഫ്രിഡു്ജിനടുത്തും, സ്വീകരണമുറിയിലു് ഒരുമലപോലെ വായിലു്ക്കേറ്റാനുള്ളതുചേ൪ത്തുവെച്ചു് സെറ്റിയിലു് ദേശാഭിമാനിവായിച്ചുകൊണു്ടും. ആ അരിവാളും ചുറ്റികയുമെടുത്തു് പ്രതീകാത്മകമായിപ്പോലും ഒന്നുപ്രയോഗിച്ചിരുന്നെങ്കിലു് എന്നേയിവരൊതുങ്ങിപ്പോയേനേ... മനുഷ്യരായിപ്പോയേനേ....!
Written on 21 January 2022 and first published on: 06 March 2022
Article Title Image By Karepa. Graphics: Adobe SP.
No comments:
Post a Comment