Friday 8 April 2022

876. ചെങ്കൊടിപുതച്ചുനടക്കുന്ന കാപാലിക൯മാരുടെയും കൊലയാളികളുടെയും ഇതുവരെഗുപു്തമായിരുന്ന എത്രയോസംഭവങ്ങളു് കേവലനായൊരുവ്യക്തിയുടെയഹന്തയു്ക്കെതിരെ കേരളമുടനീളമുള്ളജനങ്ങളു്നടത്തുന്ന കെ-റെയിലു്വിരുദ്ധസമരം പുറത്തുകൊണു്ടുവരുന്നു!

876

ചെങ്കൊടിപുതച്ചുനടക്കുന്ന കാപാലിക൯മാരുടെയും കൊലയാളികളുടെയും ഇതുവരെഗുപു്തമായിരുന്ന എത്രയോസംഭവങ്ങളു് കേവലനായൊരുവ്യക്തിയുടെയഹന്തയു്ക്കെതിരെ കേരളമുടനീളമുള്ളജനങ്ങളു്നടത്തുന്ന കെ-റെയിലു്വിരുദ്ധസമരം പുറത്തുകൊണു്ടുവരുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Estefano. Graphics: Adobe SP.


കെ-റെയിലു്വിരുദ്ധസമരവും അതിനെത്തുട൪ന്നു് ജനംറ്റീവീയെന്നമാധ്യമം പദ്ധതിബാധിതപ്പ്രദേശങ്ങളിലു്സ്സംഘടിപ്പിച്ച പദ്ധതിബാധിതരെപ്പങ്കെടുപ്പിച്ചുള്ള ലൈവായിപ്പ്രക്ഷേപണംചെയ്യപ്പെട്ട ജനസഭകളും കേരളത്തിലിതുവരെയും പുറത്തുവരാതിരുന്ന പലരാഷ്ട്രീയരഹസ്യങ്ങളും ജനങ്ങളുടെവായു്മൊഴികളായ വെളിപ്പെടുത്തലുകളായി പുറത്തുകൊണു്ടുവന്നു. മുഴുവ൯രാഷ്ട്രീയപ്പാ൪ട്ടികളും മുഴുവ൯രാഷ്ട്രീയപ്പാ൪ട്ടിനേതാക്കളും മുഴുവ൯മുഖ്യധാരാമാധ്യമങ്ങളും ഗൂഢരാഷ്ട്രീയതാലു്പ്പര്യങ്ങളും ഗ൪ഹണീയമലിനബന്ധങ്ങളുംകാരണം മൂടിവെച്ചപലതും അതിനാസ്സു്പ്പദമായസംഭവങ്ങളെ നേരിട്ടുനിന്നുകാണുകയും കേളു്ക്കുകയുംചെയു്ത സാധാരണക്കാരായയാളുകളുടെ വെളിപ്പെടുത്തലുകളായിപ്പുറത്തുവന്നു. അതിലൊന്നാണു് ആ൪. എം. പീ.യെന്ന രാഷ്ട്രീയപ്പാ൪ട്ടിയുടെ ജനനത്തിലേക്കും അതി൯റ്റെസ്ഥാപകനേതാവു് ടി. പി. ചന്ദ്രശേഖര൯റ്റെ കൊലപാതകത്തിലേക്കുംനയിച്ച സംഭവപരമ്പരകളുടെ തുടക്കം എവിടെയായിരുന്നുവെന്നതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അന്നത്തെ സംസ്ഥാനസെക്രട്ടറിയും ഇന്നത്തെ മുഖൃമന്ത്രിയുമായ പിണറായിവിജയ൯ കൊടുംവിരോധം ഇക്കാര്യത്തിലു്ക്കാണിച്ചതു് എന്തിനായിരുന്നുവെന്നതും.

കെ-റെയിലിനുവേണു്ടിയിന്നു് പിണറായിവിജയനീ ജനങ്ങളുടെഭൂമിപിടിച്ചെടുക്കുന്നപോലെ ഒരുറോഡുവികസനത്തിനുവേണു്ടിപ്പണു്ടു് ഒരു കണ്ണൂ൪ഗ്രാമത്തിലു് പിണറായിവിജയ൯റ്റെഭാര്യയുടെയച്ഛ൯റ്റെസ്ഥലത്തുകടന്നുകയറി രണു്ടുതെങ്ങുമുറിച്ചതിനു് പ്രതികാരവ്യഗ്രനായയാവ്യക്തി പാ൪ട്ടിനിയമംലംഘിച്ചു് അതിനുള്ളപ്രൈവറ്റുപകരണമായുപയോഗിച്ച, സ്വന്തംവ്യക്തിത്വമൊന്നുമില്ലാതെ അയാളുടെകീഴിലൊരു കൊലക്കത്തിമാത്രമായധഃപതിച്ച, ഡീവൈയെഫൈയിലൂടെയാരംഭിച്ച ആക്രമണപരമ്പരയാണു് വടകരമുതലു് ഒഞു്ചിയംവരെ പാ൪ട്ടിപിളരുന്നതിലും റവലൃൂഷണറി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്ന വിഘടിതരാഷ്ട്രീയപ്പാ൪ട്ടിയുടെയുദയത്തിലും അതിനെനയിച്ച ടി. പി. ചന്ദ്രശേഖരനെന്നനേതാവി൯റ്റെയസു്തമനത്തിലും കലാശിച്ചതെന്നതുപോലെ ഇതുവരെഗുപു്തമായിരുന്ന എത്രയോസംഭവങ്ങളു് കേവലനായൊരുവ്യക്തിയുടെയഹന്തയു്ക്കെതിരെ കേരളമുടനീളമുള്ളജനങ്ങളു്നേരിട്ടുനടത്തുന്ന കെ-റെയിലു്വിരുദ്ധസമരം പുറത്തുകൊണു്ടുവന്നില്ലേ?

ഇങ്ങനെയൊരുസംഭവം യഥാ൪ത്ഥത്തിലവിടെയുണു്ടായോയെന്നു് കേരളത്തി൯റ്റെമറ്റുഭാഗങ്ങളിലു്ക്കിടക്കുന്ന നമ്മളു്ജനങ്ങളു്ക്കറിയില്ല, എങ്കിലും വടകരമുതലു് ഒഞു്ചിയംവരെ പാ൪ട്ടിപിളരുന്നതിലും അതി൯റ്റെനേതാക്കളോടു് അമ്പത്തിരണു്ടുവെട്ടുവെട്ടിക്കൊല്ലുന്നിടത്തോളം പ്രതികാരവ്യഗ്രത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയന്നത്തെസ്സെക്രട്ടറിയായിരുന്നയീ വൃക്തി വെച്ചുപുല൪ത്തുന്നതിലോട്ടുംനയിച്ച സംഭങ്ങളുടെതുടക്കമെന്തെന്നു് കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളുമൊന്നുമിതുവരെയന്വേഷിച്ചതായി അവ൪ വെളിപ്പെടുത്തിയിട്ടില്ലെന്നതുകൊണു്ടും, അറിയാമെങ്കിലു്ത്തന്നെ ഈവ്യക്തിയെസ്സംബന്ധിച്ച മറ്റുപലതുമെന്നപോലെയവരതു് മൂടിവെച്ചതുകൊണു്ടും, ആദ്യമായാണു് ഈവ്യക്തിയുടെയൊരുവികസ്സനപ്പഹസ്സനമുഖംമൂടി ജനങ്ങളു് വലിച്ചുപറിച്ചുപുറത്തിട്ടു് അയാളെയനാവരണംചെയ്യുന്നതെന്നതുകൊണു്ടും, ഒരു റെയിലു്നി൪മ്മാണത്തിലിയാളു്കാരണം ഭൂമിയുംവീടുംനഷ്ടപ്പെടുന്നവരുടെവേദന ഒരുറോഡുനി൪മ്മാണത്തിലു്പ്പണു്ടിയാളുടെസ്വത്തിലു് രണു്ടുതെങ്ങുനഷ്ടപ്പെട്ടപ്പോളുള്ളയിയാളുടെവേദനയോടു് താരതമ്യംചെയ്യപ്പെടുന്നതിനിടയു്ക്കു് സ്വാഭാവികമായും വികസനത്തി൯റ്റെപേരിലിവരുടെഭൂമിയയാളു് പിടിച്ചുപറിക്കുമ്പോളു് വികസനത്തി൯റ്റപേരിലയാളുടെരണു്ടുതെങ്ങുമുറിച്ചപ്പോളു് അയാളു്കാട്ടിയപരാക്രമം പുറത്തുവരുമെന്നതുകൊണു്ടും, നമ്മളതുവിശ്വസിക്കുകയാണു്. ഇല്ലെങ്കിലു് വടകരമുതലൊഞു്ചിയംവരെ പാ൪ട്ടിപിളരുന്നതിലേക്കുനയിച്ച യാഥാ൪ത്ഥസംഭവമെന്തെന്നു് മാധ്യമങ്ങളും രാഷ്ട്രീയപ്പാ൪ട്ടികളും പാ൪ടിക്കമ്മീഷനുകളും ജനകീയക്കമ്മീഷനുകളുമോ അന്വേഷിക്കട്ടെ!

ചെങ്കൊടിപുതച്ചുനടക്കുന്ന കാപാലിക൯മാരുടെയും കൊലയാളികളുടെയും ഇതുപോലെയിനിയുമെത്രയോകഥകളു് കെ-റെയിലു്സ്സമരംതുടരുന്നമുറയു്ക്കു് പുറത്തുവരും! പിണറായിവിജയനൊരുവാശ്ശിഭീമനായിറങ്ങിപ്പുറപ്പെട്ടാലു് അതേപോലെകേരളത്തിലു്ത്തന്നെജനിച്ചു് അതേപോലെയോരോയച്ഛനുമമ്മയുംവള൪ത്തിയെടുത്ത ഒന്നരക്കോടിമുതി൪ന്നജനങ്ങളുമതേപോലെ അയാളെപ്പേരെടുത്തുപറഞ്ഞുവെല്ലുവിളിച്ചുകൊണു്ടുതന്നെ അയാളുടെസ്വന്തംപദ്ധതിയു്ക്കെതിരെതന്നെ വാശിയുമായിറങ്ങിയിരിക്കുന്നതി൯റ്റെ പരിണതഫലവുമന്ത്യവും എവിടെച്ചെന്നുനിലു്ക്കുമെന്നു് അടിപറിഞ്ഞുംമണു്ടമറിഞ്ഞുംനിലു്ക്കുന്നയയാളുടെ പോലീസ്സു്ച്ചീഫിനും ചീഫു്സ്സെക്രട്ടറിക്കും അയാളു്ക്കുമൊഴികെ ഏവ൪ക്കുംവ്യക്തമാണു്.

ജനങ്ങളുടെവോട്ടുവാങ്ങിജയിച്ചു് ഒരലു്പ്പമധികാരംകിട്ടി ജനിച്ചപ്പോഴേയധികാരമുണു്ടായിരുന്നുവെന്നുചിന്തിച്ചു് ജനങ്ങളോടുപകകാണിച്ചു് ആപ്പക ജനങ്ങളിലു്നിന്നുതിരിച്ചുകിട്ടിയപ്പോഴാണു് ഇതുണു്ടായതു്. പിണറായിവിജയനെപ്പോലെ മറ്റുള്ളമലയാളികളുമൊട്ടുംമോശമല്ല ഒരുകാര്യത്തിലും. ഇങ്ങോട്ടുകിട്ടുന്നതുപോലെ തിരിച്ചുകൊടുക്കാനുമവ൪ക്കറിയാം. കഴിഞ്ഞമുഖ്യമന്ത്രിയെ പെണ്ണുകേസ്സിലു്പ്പുറത്താക്കിയപോലെ ഇപ്പോഴത്തെമുഖ്യമന്ത്രിയെ പണക്കേസ്സിലു്പ്പുറത്താക്കാനുമവ൪ക്കറിയാം. ബീജേപ്പീയുടെലൈസ്സ൯സ്സോടെ ജനങ്ങളുടെവോട്ടു് പോളിംഗിനുമുമ്പേതന്നെയട്ടിമറിച്ചുവെച്ചു് ബീജേപ്പീയെപ്പോലെതന്നെഭരണംപിടിച്ചു് ബീജേപ്പീയെപ്പോലെതന്നെ വോട്ടുചെയ്യാത്തജനങ്ങളുടോടുപകകാണിച്ചു് ജനങ്ങളുടെനെഞു്ചത്തൂടെ ട്രെയിനുണു്ടാക്കിയോടിക്കാ൯നടക്കുന്നവരെ വീണു്ടുമൊരുപോളിംഗു്ബൂത്തിലു്പ്പോയി അട്ടിമറിക്കുനിന്നുകൊടുക്കാതെ ജനകീയപ്പ്രക്ഷോഭത്തിലൂടെതാഴെയിറക്കാമെന്ന വജ്രായുധം ജനങ്ങളുടെകൈയ്യിലുണു്ടു്. ഒരുകോടതിയുടെകൈയ്യിലുമിതുകൊണു്ടുപോയിക്കൊടുത്തു് ചതിവീഴാതെയിതൊരു രാഷ്ട്രീയസമരമായിമുന്നോട്ടുകൊണു്ടുപോയി വിജയിപ്പിക്കാനുമവ൪ക്കറിയാം- ഡലു്ഹിയിലടുത്തകാലത്തുനടന്ന ക൪ഷകസമരംപോലെ.

Written and first published on: 08 April 2022





 

 

 

 

 

No comments:

Post a Comment