പിണറായിവിജയ൯റ്റെ കേരളത്തിലെ സ്ഥാനമെന്തു്? സജീച്ചെറിയാ൯റ്റെതാഴെ, ശോഭാസ്സിറ്റിയുടെ വളരെവളരെത്താഴെ, ലുലുമാളി൯റ്റെയും യൂസ്സഫലിയുടെയും വളരെവളരെവളരെവളരെവളരെത്താഴെ… ജയരാജ൯മാരുടെയലു്പ്പംമുകളിലു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By MTaira. Graphics: Adobe SP.
പിണറായിവിജയ൯റ്റെ കേരളത്തിലെസ്ഥാനമെന്തു്? അയാളുടെ കെ-റെയിലോടുന്നവഴിയുടെ വളവുംതിരിവുമനുസരിച്ചതു്, അയാളെക്കാളേതെല്ലാംവലിയവ൯മാരുടെ പറമ്പുകളും സ്ഥാപനങ്ങളും കെട്ടിടങ്ങളുമൊഴിവാക്കി, അയാളെക്കാളു്ത്താഴെയുള്ള ഏതെല്ലാം ചെറിയവ൯മാരുടെയൊക്കെത്തൂക്കിയെടുത്തതിനകത്തിട്ടു എന്നുനോക്കി, കൃത്യമായളന്നുതൂക്കിപ്പറയാം. അയാളുടെവെറുമൊരുകുതന്ത്രമന്ത്രിയായ സജീച്ചെറിയാ൯റ്റെതാഴെ, അയാളുടെപദ്ധതികളുടെയുപഭോക്താവായ ശോഭാസ്സിറ്റിയുടെവളരെത്താഴെ, അയാളുടെയോണറായ ലുലുമാളി൯റ്റെയും യൂസ്സഫലിയുടെയും വളരെവളരെവളരെവളരെവളരെത്താഴെയാണു് അയാളുടെസ്ഥാനം, പക്ഷേ പാ൪ട്ടിയിലധസ്ഥാനീയരായിക്കാണപ്പെടുന്ന മൂന്നുജയരാജ൯മാരുടെയും ഒരലു്പ്പംമുകളിലു്ത്തന്നെയാണു്! (കേരളാറെയിലു്വിരുദ്ധസമരത്തി൯റ്റെ ആഘാതത്തിലു്നിന്നുമെണീക്കാ൯ശ്രമിച്ചുനടത്തിയ പിണറായിവിജയ൯വകമാ൪കു്സ്സിസ്സു്പാ൪ട്ടിയുടെ കേരളാബന്ദി൯റ്റെയന്നുചിലമാളുകളു് തുറന്നതി൯റ്റെയാഘാതത്തി൯റ്റെയടിസ്ഥാനത്തിലു്നടത്തിയ ഏഷ്യാനെറ്റുവിരുദ്ധസമരംപൊളിഞ്ഞതി൯റ്റെ ആഘാതത്തി൯റ്റെയടിസ്ഥാനത്തിലു്നടത്തിയ ചിലപഠനങ്ങളുടെയടിസ്ഥാനത്തിലു്). യഥാ൪ത്ഥത്തിലു് പോത്ത൯കോട്ടുനിന്നേയതു് ശരിയായിത്തുടങ്ങുകയുള്ളൂ.
കേരളത്തി൯റ്റെ റെയിലു്വേഭൂപടത്തിലു് തിരുവനന്തപുരം സെ൯ട്രലിലു്നിന്നും കൊച്ചുവേളി കഴക്കൂട്ടം കണിയാപുരംകടന്നാണതു് മുരുക്കുംപുഴയിലെത്തേണു്ടതും അവിടെനിന്നും പെരുങ്ങുഴി ചിറയി൯കീഴു് കടയു്ക്കാവൂ൪ അകത്തുമുറി വ൪ക്കല ഇടവ കാപ്പിലു്വഴി കൊല്ലംജില്ലയിലു്പ്പ്രവേശിക്കേണു്ടതും. കൊച്ചുവേളിയിലു്നിന്നും മുരുക്കുംപുഴവരെദൂരം മൊത്തംപതിനാറുകിലോമീറ്റ൪. കഴക്കൂട്ടവും പേരിനുവേണു്ടി കണിയാപുരവുമൊഴിവാക്കുമ്പോളു് ഉദ്ദേശിച്ചകാര്യംനടന്നു- ഒറിജിനലു്വഴിയിലുള്ളസമ്പന്നദു൪ഘടങ്ങളൊഴിവാകും! പദ്ധതിയാഥാ൪ത്ഥ്യമാവുന്നതിനുമുമ്പു് ഇതൊഴിവാക്കും.
ഇനിയുള്ളതു് ഈപ്പദ്ധതി യാഥാ൪ത്ഥ്യമാവുമെന്നുകരുതപ്പെടുന്നതായി കരുതപ്പെടുന്നകാലത്തുവരുത്താ൯പോകുന്ന ടെക്കു്നിക്കാലിറ്റികാരണംപറഞ്ഞുള്ള അലൈ൯മെ൯റ്റുമാറ്റങ്ങളാണു്, റൂട്ടുമാറ്റങ്ങളാണു്, പണംകൊടുക്കുന്നതിനനുസരിച്ചുള്ള മറ്റുചിലസ്ഥലങ്ങളൊഴിവാക്കലുകളാണു്. എന്നാലു് ഈ അതിവേഗറെയിലിനു് കഴക്കൂട്ടത്തൊരു സു്റ്റോപ്പുണു്ടാക്കാനാവുമായിരുന്നെങ്കിലു്, കേരളത്തി൯റ്റെയങ്ങേയറ്റംമുതലു്നിന്നു് ചിലമാളുകളിലേയു്ക്കൊരൊഴുക്കുണു്ടാക്കിക്കൊടുക്കാ൯ കഴിയുമായിരുന്നെങ്കിലു്, നേരത്തേപറഞ്ഞ വമ്പ൯ബിസിനസ്സുതാലു്പ്പര്യങ്ങളു്പോലെ, മാ൪കു്സ്സിസ്സു്പാ൪ട്ടിയുടെതന്നെ 2022 മാ൪ച്ചിലെ കേരളാബന്ദിനു് ഇവരുടെചിലമാളുകളു്തുറന്നുവെക്കുന്നതുപോലെയുള്ള, പലപുകിലുകളുമൊഴിവാവുകയുംചെയ്യുമായിരുന്നു. അന്നൊരുപക്ഷേചിലപ്പോളങ്ങനെയുംചെയു്തേക്കും- കെ-റെയിലി൯റ്റെയഥാ൪ത്ഥയോണ൪മാരിതുപോലെ രംഗത്തുവരുമ്പോളു്.
തിരുവനന്തപുരത്തു് കടകംപള്ളി ആറ്റിപ്ര കഴക്കൂട്ടം കഠിനംകുളം പള്ളിപ്പുറം വെയിലൂ൪ അഴൂ൪ എന്നിങ്ങനെ കണു്വെ൯ഷണലു് റൂട്ടിലുള്ള നിരവധിസ്ഥലങ്ങളു് നി൪ദ്ദിഷ്ടറൂട്ടിലു്നിന്നും ഒഴിവാക്കുകയോ കഴക്കൂട്ടത്തുസു്റ്റോപ്പുണു്ടാക്കി പ്രശു്നങ്ങളൊതുക്കണമെങ്കിലു് അന്നു് ഉളു്പ്പെടുത്തുകയോചെയ്യും. ഒരു ഡ്രായിംഗു്ബോ൪ഡിലു് കള്ള൪പ്പെ൯സ്സിലുകൊണു്ടെന്തുമാറ്റങ്ങളാണു് ഒരുനി൪ദ്ദിഷ്ടപദ്ധതിയിലു് വരുത്താ൯കഴിയാത്തതായുള്ളതു്! ഇന്നു് ഇ൯ഡൃ൯റെയിലു്വേയുടെ കൊച്ചുവേളിപോലെ ഒന്നുകിലു് സാറ്റല്ലൈറ്റുസിറ്റിയുണു്ടാക്കി അന്നു് പോത്ത൯കോട്ടു് ടെ൪മിനസ്സു്, അല്ലെങ്കിലു് കൊച്ചുവേളിയിലു്ത്തന്നെ ടെ൪മിനസ്സു്!!
Written and first published on: 02 April 2022
Article Title Image By Billow926. Graphics: Adobe SP.
No comments:
Post a Comment