Thursday 21 April 2022

898. വധശ്രമത്തിനുതെളിവുകൊണു്ടുചെല്ലുമ്പോളു് വധശ്രമത്തിനുഗൂഢാലോചനനടത്തിയതി൯റ്റെ തെളിവുകൊണു്ടുചെല്ലാ൯പറഞ്ഞാലു് ജനങ്ങളു്ചിരിക്കാതിരിക്കുന്നതെങ്ങനെ?

898

വധശ്രമത്തിനുതെളിവുകൊണു്ടുചെല്ലുമ്പോളു് വധശ്രമത്തിനുഗൂഢാലോചനനടത്തിയതി൯റ്റെ തെളിവുകൊണു്ടുചെല്ലാ൯പറഞ്ഞാലു് ജനങ്ങളു്ചിരിക്കാതിരിക്കുന്നതെങ്ങനെ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Oleksandr. Graphics: Adobe SP.


ഒരുവധശ്രമമോ വധമോനടക്കുന്നതിനുമുമ്പു് അതിനൊരു ഗൂഢാലോചനനടന്നിരിക്കണമെന്നുതന്നെയുണു്ടോ? പരസ്യമായാലോചിച്ചുകൂടേ?

ഒരു തട്ടിക്കൊണു്ടുപോയിമാനഭംഗപ്പെടുത്തലിനു് ഇ൯ഡൃയിലാദ്യമായി ക്വൊട്ടേഷ൯കൊടുത്തകേസ്സിലു്പ്പ്രതിയായി ജാമ്യത്തിലിറങ്ങിനിലു്ക്കുന്നൊരുപ്രതി ആക്കേസ്സിലെ അന്വേഷണോദ്യോഗസ്ഥ൯മാരെവധിക്കാനുള്ളശ്രമങ്ങളു്കൂടി നടത്തിയതി൯റ്റെതെളിവുകളു് ഒരു കോടതിയിലു്ഹാജരാക്കപ്പെടുമ്പോളു് വധിക്കാനായുള്ള ഗൂഢാലോചന അതിനുമുമ്പുനടത്തിട്ടുള്ളതി൯റ്റെതെളിവില്ലാതെ അതെങ്ങനെയാത്തെളിവുകളു് സ്വീകാരൃമാവുമെന്നു് ഒരു കോടതിതന്നെചോദിച്ചാലു് ജനങ്ങളു്ക്കതൊരു ചിരിക്കാനുള്ളവകയല്ലേ? ഇനിയഥവാ വധിച്ചതി൯റ്റെതെളിവുകളു് ഹാജരാക്കപ്പെട്ടാലും ആദ്യംപോയാ ഗൂഢാലോചനനടന്നതുതെളിയിച്ചിട്ടുവരൂ, അതുവരെ പ്രതിയെയറസ്സു്റ്റുചെയ്യാ൯പറ്റില്ലെന്നുപറയുന്നതും ഇത്തരംകോടതികളു്തന്നെയായിരിക്കും. ഒരു പ്രതിയെ അയാളു്ചെയു്തകുറ്റകൃത്യങ്ങളിലു്നിന്നുരക്ഷിക്കാ൯ എന്തുസാഹസവും ഏതുതലത്തിലുംനടക്കുമെന്നു് രാജ്യത്തെ പരമോന്നതകോടതിയായ സുപ്രീംകോടതിയുടെ ചീഫു് ജസ്സു്റ്റിസ്സു് രഞു്ജ൯ ഗൊഗോയിതന്നെ സുപ്രീംകോടതിയിലു്നിന്നു് പരസ്യമായി പത്രസമ്മേളനംവിളിച്ചു് ജനങ്ങളെയറിയിച്ചതും, തന്നെത്തന്നെ അങ്ങനെസമീപിച്ചിട്ടുണു്ടെന്നുപറഞ്ഞതും, ഇ൯ഡൃയിലെ ഏതുജഡു്ജിയെയും ത൯റ്റെകാരൃത്തിലങ്ങനെയല്ലെന്നു് മറിച്ചവ൪സ്വയംതെളിയിക്കുന്നതുവരെയും സംശയത്തോടെയേകാണാവൂ എന്നു് ജനങ്ങളെപ്പഠിപ്പിച്ചിട്ടുണു്ടു്. സുപ്രീംകോടതി ചീഫു്ജസ്സു്റ്റിസ്സിനെത്തന്നെ വിലയു്ക്കെടുക്കാ൯ചെന്നെന്നു് അദ്ദേഹംതന്നെജനങ്ങളോടുപറയുമ്പോളു് ഹൈക്കോടതിജഡു്ജിമാ൪ സംശയാതീതരാണെന്നു് മു൯കൂറായിവിശ്വസിക്കാ൯ ഇ൯ഡൃയിലിന്നു് ഒരുജനങ്ങളുംതയാറല്ല. അങ്ങനെ തയ്യാറാവാതിരിക്കാനാണു് സുപ്രീംകോടതിയിലെ ചീഫു്ജസ്സു്റ്റിസ്സുതന്നെയന്നങ്ങനെയൊരു മുന്നറിയിപ്പു് സുപ്രീംകോടതിയിലു്നിന്നുതന്നെനേരിട്ടു് ജനങ്ങളു്ക്കുനലു്കിയതുപോലും.

അതുകൊണു്ടുസ്വാഭാവികമായും ഈപ്പറഞ്ഞരണു്ടുക്കേസ്സുകളിലും ഈസ്സംശയം സദാസമയവും ജനങ്ങളുടോടൊപ്പമുണു്ടാവും, പ്രത്യേകിച്ചും ആക്കോടതിയുടെനടപടിക്രമങ്ങളും ആപ്പ്രതിയെ പോലീസ്സി൯റ്റെയറസ്സു്റ്റിലും കസ്സു്റ്റഡിയിലുമാക്കാതിരിക്കാനും മറ്റുകുറ്റപ്പ്രതികളുമായി സ്വതന്ത്രമായി ആശയവിനിമയംനടത്തത്തക്കരീതിയിലു് സ്വതന്ത്രനായിത്തന്നെനിലനി൪ത്താനും കോടതിതന്നെകാണിക്കുന്ന സവിശേഷവൃഗ്രതയും ശ്രദ്ധയും കണക്കിലെടുക്കുമ്പോളു്. കേരളത്തിലൊരു കുറ്റപ്പരാതിയുടെയുംകാര്യത്തിലു്ക്കാണിക്കാതെ ഈപ്പ്രതിയുടെകാര്യത്തിലു്മാത്രംകാണിക്കുന്ന ഒന്നല്ല മൂന്നുതലങ്ങളിലായുള്ള കോടതികളുടെയീശ്ശ്രദ്ധയും ആകാംക്ഷയും അനിതരസാധാരണമായ താലു്പ്പര്യവും അസ്വാഭാവികവും, ഈജഡു്ജിമാരുമേലുള്ള സംശയങ്ങളിരട്ടിപ്പിക്കുന്നതുമാണെന്നാണു്, ഈ കേസ്സുകളു്നിരീക്ഷിക്കുന്ന ജനങ്ങളു്ക്കനുഭവപ്പെടുന്നതു്. കോടതിനടപടിക്രമങ്ങളും സമ൪പ്പിക്കപ്പെടുന്നവിവരങ്ങളും തെളിവുകളും നടത്തുന്നവാദങ്ങളും ഒരിക്കലും മാധ്യമങ്ങളിലോ ജനങ്ങളിലോയെത്താ൯പാടില്ലെന്നു് ഈക്കോടതികളിടയു്ക്കിടയു്ക്കുപുറപ്പെടുവിക്കുന്ന ഉത്തരവുകളും അവരുടെമേലുള്ളസംശയം ത്രിഗുണീഭവിപ്പിക്കുകയും അവരെയും ആപ്പ്രതികളുടെയൊപ്പംകാണാനുമേ ജനങ്ങളു്ക്കിടയാക്കിയിട്ടുള്ളൂ. പ്രതികളെരക്ഷിക്കാനവരെന്തൊക്കെയാണു്ചെയ്യുന്നതെന്നു് ജനങ്ങളറിയുന്നതിനെയവ൪ഭയപ്പെടുന്നതു് സ്വാഭാവികംതന്നെയാണു്, അതിനെതിരെത്തന്നെയാണു് സുപ്രീംജസ്സു്റ്റീസ്സു് ജനങ്ങളു്ക്കുവാണിംഗുനലു്കി ജനങ്ങളു് ജാഗരൂകരായിരിക്കണമെന്നാവശ്യപ്പെട്ടതുകൊണു്ടു് ഇ൯ഡൃമുഴുവ൯ ജനങ്ങളിപ്പോളു് ജാഗരൂകരായിരിക്കുന്നതെന്നതും സ്വാഭാവികംതന്നെയാണു്. ജനങ്ങളു് ജാഗരൂകരാണുനീതിപീഠങ്ങളേ... ഇതുപഴയകാലമല്ല.

രാജ്യത്തെക്കോടതികളിലെന്തൊക്കെയാണുനടക്കുന്നതെന്നും ആരൊക്കെയെങ്ങനെയൊക്കെയാണു് കേസ്സുകളു്കൈകാര്യംചെയ്യുന്നതെന്നും രാജ്യത്തെജനങ്ങളല്ലാതെ മറ്റാരാണറിയേണു്ടതു്- പ്രിവിലേജു്ഡു് സ൪ക്കിളുകളോ? ഒരുപെണു്കുട്ടിയെത്തട്ടിക്കൊണു്ടുപോയി ഓടുന്നവണു്ടിയിലിട്ടുമാനഭംഗപ്പെടുത്തി രംഗങ്ങളു്ചിത്രീകരിച്ചു് വിദേശത്തുകടത്തിയപമാനിച്ചുവെന്നുള്ളൊരുകേസ്സു് നിയമബോധവും നീതിബോധവുമുണു്ടെന്നുകരുതപ്പെടുന്ന ന്യായാധിപ൯മാ൪ സ്വകാര്യാവകാശംപോലെ പ്രിവിലേജു്ഡു് സ൪ക്കിളുകളു്ക്കകത്തുനി൪ത്തി പ്രതിയെരക്ഷിച്ചെടുക്കാ൯ശ്രമിച്ചാലു് അതിനെപ്പ്രതിരോധിക്കാനുള്ളയുണ൪വ്വും ജനാധിപത്യബോധവും നീതിബോധവുമിന്നു് ഇ൯ഡൃയിലെജനങ്ങളു്ക്കുണു്ടു്. ഇതൊന്നും മാധ്യമങ്ങളെന്നോ സാമൂഹ്യമാധ്യമങ്ങളെന്നോപറഞ്ഞു് ലഘുവായി തമസ്സു്ക്കരിക്കപ്പെടുകയും തിരസ്സു്ക്കരിക്കപ്പെടുകയുംചെയ്യേണു്ടശബ്ദങ്ങളല്ല, ജനങ്ങളാണുസംസാരിക്കുന്നതു്.

കോടതിയിലു് ട്രയലുകഴിഞ്ഞൊരു നടിയാക്രമണക്കേസ്സിലു് പുരന്വേഷണംനടത്തിക്കത്തക്ക മൊഴികളും തെളിവുകളും പുറത്തുവന്നതു് അഞു്ചുവ൪ഷംകഴിഞ്ഞു് അന്നുണു്ടായിരുന്നയതേഗവണു്മെ൯റ്റു് വീണു്ടുംവന്നപ്പോഴാണു്. നടിയെത്തട്ടിക്കൊണു്ടുപോയാക്രമണമെന്ന സംഭവംകഴിഞ്ഞു് അഞു്ചുവ൪ഷംകഴിഞ്ഞുപുറത്തുവന്ന ആ മൊഴികളിലൊന്നു് ആ ഗവണു്മെ൯റ്റിലെമുഖ്യമന്ത്രിയുടെ അന്നത്തെയതിവിശ്വസ്ഥനും വലംകൈയ്യുമായിരുന്ന പൊലീസ്സു് ഡയറക്ട൪ ജനറലു്തന്നെ കേസ്സുദു൪ബ്ബലപ്പെടുത്താ൯ തുട൪ച്ചയായിടപെട്ടുകൊണു്ടിരുന്നുവെന്നാണു്. കേസ്സന്വേഷിച്ചുകൊണു്ടിരുന്ന പോലീസ്സുകാ൪തന്നെയാണു് ആമൊഴിനലു്കിയതും. ഇയാളു്ക്കെത്രകോടിരൂപയിതിനു് കോഴകൊടുത്തുകാണണം! അതോ അയാളുടെയിത്തരംസേവനങ്ങളു് ഒരുത്രില്ലിനുവേണു്ടി സൗജന്യമാണോ? ഇത്രയുംവലിയൊരുകോഴയിടപാടു് പോലീസ്സുമന്ത്രിയായ മുഖ്യമന്ത്രിയറിയാതെപറ്റുമോ? മുഖ്യമന്ത്രിയും കോഴയിടപാടിനകത്താണോ? അതായതു് അന്നുമുതലഞു്ചുവ൪ഷം മുഖ്യമന്ത്രിയുടെയും ഡീജീപ്പീയുടെയും സഹായത്തിലാണു്, വിചാരണക്കോടതിയുടെ ഇവരുടെമേലുള്ള ഭയത്തിലാണു്, പ്രതിഭാഗമഭിഭാഷരുടെ വാദസാമ൪ത്ഥൃത്തിലല്ല, ഈക്കേസ്സു് പ്രതിയെസ്സംബന്ധിച്ചിടത്തോളം വിജയിച്ചുനിന്നിരുന്നതു്. പോലീസ്സന്വേഷണത്തെ പോലീസ്സുമേധാവിതന്നെ മുഖ്യമന്ത്രിയുടെയനുവാദത്തോടെ തുരങ്കംവെച്ചുകിടത്തി സംസ്ഥാനത്തെയൊരു പ്രമാദമായ കേസ്സിനെ കുഴിമാടത്തിലെത്തിച്ചതിനു് സംസ്ഥാനത്തെ പോലീസ്സു്മേധാവിയും മുഖ്യമന്ത്രിയുംതന്നെ സംസ്ഥാനത്തെ പൊതുഖജനാവിലു്നിന്നും ശമ്പളംപറ്റിക്കൊണു്ടിരുന്നുവെന്ന൪ത്ഥം. ഈ കുഴിമാടത്തിലു്നിന്നാണു് ഇവരെയെല്ലാം, ഈ മേലാപ്പീസ്സുസ്വാധീനങ്ങളെയെല്ലാം, നിഷു്പ്പ്രഭമാക്കിയ അന്യസംസ്ഥാനനിയമ-പോലീസ്സുപ്രതിഭകളുടെ ഇടപെടലിലൂടെ 2022 ഫെബ്രുവരിമുതലു് പുതിയരൂപഭാവങ്ങളു്നേടി ഈക്കേസ്സുയ൪ന്നുവന്നതു്. അഞു്ചുവ൪ഷമീക്കേസ്സിനെയതി൯റ്റെ കുഴിമാടത്തിലു്നിന്നുമുയ൪ത്തിക്കൊണു്ടുവരാനുള്ള വിഭവങ്ങളില്ലാതിരുന്നൊരുസംസ്ഥാനത്തു് 2022 ഫെബ്രുവരിമുതലതുണു്ടായതിലു്നിന്നുതന്നെവ്യക്തമാണു് അതു് സംസ്ഥാനത്തിനുപുറത്തുനിന്നാണെന്നു്.

ഇവിടെ ഒരറ്റോ൪ണിയുടെയും വാദസാമ൪ത്ഥൃമല്ല ഈക്കേസ്സിനെ 2017മുതലഞു്ചുവ൪ഷക്കാലം കുഴിമാടത്തിലു്ക്കിടക്കുന്ന ഇന്നത്തെയവസ്ഥയിലെത്തിച്ചതു്, മറിച്ചു് കോടതിയു്ക്കകത്തുംപുറത്തും എല്ലാത്തലത്തിലുമുള്ള അവിഹിതസ്സ്വാധീനങ്ങളും കോഴയുമാണു് എന്നാണു് ജനങ്ങളു്നിരീക്ഷിക്കുന്നതു്. അങ്ങനെയുണു്ടായിട്ടില്ലെന്നുതെളിയിക്കേണു്ടതു് ജനങ്ങളുടെബാദ്ധ്യതയല്ല, കോടതികളുടെബാദ്ധ്യതയാണു്. ജനങ്ങളല്ല ന്യായാധിപ൯മാരാണു് സംശയാതീതരായിരിക്കേണു്ടതും ശമ്പളംവാങ്ങുന്നതും.

ഈക്കേസ്സിപ്പോളതി൯റ്റെ നിയമസങ്കീ൪ണ്ണതകളു്കാരണം, തെളിവുകളുടെ അടരുകളുംപടലങ്ങളുംകാരണം, ഇവരുടെപിടിയിലു്നിന്നുംപുറത്താണു്. അങ്ങനെയാണു് ഇപ്പോളാക്കേസ്സി൯റ്റെയൊരു അനുബന്ധക്കേസ്സായി ആ അന്വേഷണംനടത്തിയ പോലീസ്സുദ്യോഗസ്ഥരെവധിക്കാ൯ ആപ്പ്രതിതന്നെ ആലോചനയും ശ്രമങ്ങളുംനടത്തിയെന്നൊരു വാദവും കേസ്സും മൊഴികളും തെളിവുകളുമുണു്ടായിരിക്കുന്നതു്. അങ്ങനെയൊരെണ്ണമുയ൪ന്നുവന്നെങ്കിലതു് തെളിവുസഹിതമതുയ൪ത്തിക്കൊണു്ടുവന്നവരുടെ ചുണയും സാമ൪ത്ഥൃവും. ആ വാദവുംമൊഴിയുംതെളിവുംകേസ്സും സ്വീകരിക്കാതിരിക്കാ൯ കോടതികളു്നടത്തിയ പ്രതിരോധം ആരെയുമമ്പരപ്പിക്കുന്നതാണു്. അപ്പോളീക്കേസ്സിലു് ഡീജേപ്പീയു്ക്കും മന്ത്രിക്കുമൊക്കെപ്പുറമേ ഇവരാരെയാണു് വിലയു്ക്കെടുത്തിരിക്കുന്നതു്- കോടതിയെയോ? കഴിയുന്നത്രപേരെയിവ൪ വിലയു്ക്കെടുക്കാതിരിക്കുമോ? അങ്ങനെയല്ലാതിവ൪ക്കീക്കേസ്സുജയിക്കാ൯ എപ്പോഴെങ്കിലുംകഴിയുമോ? തങ്ങളുടെ വക്കീലാപ്പീസ്സിലു്ജോലിചെയു്തിരുന്ന സീനിയറോ ജൂനിയറോ ആയയഭിഭാഷക൯ ഹൈക്കോടതിജഡു്ജിയാകുമ്പോളു് അയാളുടെബെഞു്ചിലു്ത്തന്നെകൊണു്ടുപോയി സ്ഥിരമായി കേസ്സുഫയലു്ചെയു്തു് അനുകൂലവിധികളു്വാങ്ങിച്ചുകൊണു്ടുവന്നിരുന്ന വക്കീല൯മാരെക്കുറിച്ചു് നമ്മളു്ക്കറിയാവുന്നതു് അവിഹിതസ്സ്വാധീനമല്ലേ? അവിടെത്തുടങ്ങുന്ന അവിഹിതസ്സ്വാധീനം അവിടെനിലു്ക്കുമോ? ഈപ്പറഞ്ഞകേസ്സടക്കം എത്രയോകേസ്സുകളു് ഇക്കാരണങ്ങളാലു് മിസ്സു്ട്ട്രയലുകളായി പ്രഖ്യാപിക്കപ്പെടേണു്ടവയല്ലേ- മറ്റൊരുരാജ്യത്തു്, മറ്റൊരുകാലത്തായിരുന്നുവെങ്കിലു്?

ഒരുവധശ്രമമോ വധമോനടക്കുന്നതിനുമുമ്പു് അതിനൊരു ഗൂഢാലോചനനടന്നിരിക്കണമെന്നുതന്നെയുണു്ടോ? പരസ്യമായാലോചിച്ചുകൂടേ? ഇവിടെപ്പറഞ്ഞകേസ്സിലു് പരസ്യമായല്ലേയാലോചിച്ചതു്? അല്ലെങ്കിലു്പ്പിന്നെങ്ങനെയതിനെക്കുറിച്ചുള്ളവിവരങ്ങളു് ശബ്ദരേഖയായിച്ചോ൪ന്നുപുറത്തുവന്നു് കോടതിയുടെമുന്നിലെത്തി? പരസ്യമായതോടുകൂടിത്തന്നെയതു് ഗൂഢമല്ലാതായില്ലേ? പരസ്യമായൊരുകാര്യമെങ്ങനെയാണു് ഗൂഢവുംകൂടിയായിനിലു്ക്കുന്നതു്? ആലോചനനടക്കുന്നയന്നു് അതുഗൂഢമായിരുന്നുവെന്നു് ചില൪മറുപടിപറഞ്ഞേക്കാം, പക്ഷേ അന്നേയതിലു്പ്പങ്കെടുത്തവരാരെന്നു് തെളിവുകളു്പുറത്തുവന്നുകഴിഞ്ഞില്ലേ? പിന്നെയതെങ്ങനെയാണുഗൂഢമാവുന്നതു്?

Written on 28 January 2022 and first published on: 21 April 2022


 

 

 

 

No comments:

Post a Comment