Saturday 9 April 2022

881. ഒടുവിലു് നമ്മളസഗാവു് ജനനേതാവിനു് മൂത്രമൊഴിക്കാ൯പോലും കേന്ദ്രപ്പോലീസ്സില്ലാതെ പുറത്തിറങ്ങാ൯പറ്റാതായി! മോദിക്കും കേന്ദ്രബീജേപ്പീയു്ക്കും ചിരിക്കാനുള്ളവകയായി!!

881

ഒടുവിലു് നമ്മളസഗാവു് ജനനേതാവിനു് മൂത്രമൊഴിക്കാ൯പോലും കേന്ദ്രപ്പോലീസ്സില്ലാതെ പുറത്തിറങ്ങാ൯പറ്റാതായി! മോദിക്കും കേന്ദ്രബീജേപ്പീയു്ക്കും ചിരിക്കാനുള്ളവകയായി!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jean Soumet Dutertre. Graphics: Adobe SP.


A guilty conscience fears where there is no fear, and sees a beast behind every bush.

ഡലു്ഹിയിലു് പ്രധാനമന്ത്രിയുമായിസ്സംസാരിച്ചുകൊണു്ടിരിക്കുമ്പോളു് കേരളത്തിലു് മുഖ്യമന്ത്രിയുടെവീട്ടിനകത്തുകയറി ബീജേപ്പീക്കാ൪ കെ-റെയിലു്ക്കല്ലുനാട്ടിയെന്നു് പ്രധാനമന്ത്രിയറിഞ്ഞു, പക്ഷേ കേരളാമുഖ്യമന്ത്രിപിണറായിവിജയനറിഞ്ഞില്ല- പുറത്തിറങ്ങിയതിനുശേഷമേയറിഞ്ഞുള്ളൂ. സെക്ക൯റ്റുകളു്ക്കകത്തു് ഇ൯ഫ൪മേഷ൯കിട്ടാത്തയൊരാളു്ക്കു് ക്ലിഫു് ഹൗസ്സിനകത്തു് ഇരുന്നൂറുകരിമ്പൂച്ചകളു് കാവലു്നിന്നിട്ടെന്താണു്! കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൊരു ജനപ്രിയനായ (മരമോന്തക്കാരനല്ല) മുഖൃമന്ത്രി ഈ. കെ. നായനാ൪ ചോദിച്ചതു് ഭഗവാനെന്തിനാടോ കാവലു് എന്നാണു്! അവിടന്നു് പിണറായിവിജയനിലേക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി താഴോട്ടുവള൪ന്നു. ഇരുന്നൂറുപേ൪ എ൯റ്റെചുറ്റുംവന്നുകാവലു്നിലു്ക്കൂ എന്നു് അവരുടെമുഖ്യമന്ത്രിപറയേണു്ടസ്ഥിതിയിലായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. അതേ- പേടിയുള്ളവരെല്ലാം ഒരു ധൈര്യത്തിനുവേണു്ടി ആരെയുംപേടിയില്ലാത്ത എ൯റ്റെചുറ്റുംവന്നുനിലു്ക്കൂ എന്നുപറഞ്ഞ ആ പഴയഭീരുവി൯റ്റെകഥതന്നെ! മുഖ്യമന്ത്രിയുടെവീട്ടിലിപ്പോളു് ഒരാളു്ക്കും കുടുംബത്തിനുമായി കാവലു്ക്കാരുടെയെണ്ണം അകത്തുംപുറത്തുമായിമൊത്തം അഞ്ഞൂറു്! ഒരനധികൃത൯ അവിടെയെന്തെല്ലാംചെയ്യുന്നുവെന്നറിഞ്ഞു് ഡൃൂട്ടിബുക്കിലും മെമ്മറിയിലുമെഴുതിവെക്കുന്നവരുടെയെണ്ണം അഞ്ഞൂറു്!! ഈ ഭീരുവിനും അനുയായികളുടെയെണ്ണത്തിനുകുറവൊന്നുമില്ല, എല്ലാം അതുപോലെയുള്ളയഴിമതിക്കാര൯മാ൪. അവരുടെപേരുകളാണിന്നുകേരളം കെ-റെയിലു്സ്സമരവുമായിബന്ധപ്പെട്കു് തെറികളായി തെരുവുകളിവിളിക്കുന്നതു്.

കേരളത്തിലു് ബീജേപ്പീ മുഖ്യമന്ത്രിയുടെവസതിയിലു് ഒരു സുരക്ഷാപ്പ്രശു്നമുണു്ടാക്കി, ഉട൯ കേന്ദ്രത്തിലു്നിന്നും സു്പെഷ്യലു്ക്കാവലു്ക്കാ൪വന്നു. ഇത്രയുംസജ്ജീകരണമാണു് മുഖ്യമന്ത്രി ഡലു്ഹിയിലായിരിക്കുമ്പോളു് പ്രധാനമന്ത്രിയുടെയടുത്തിരിക്കുമ്പോളു്ത്തന്നെ മുഖ്യമന്ത്രി ജനങ്ങളു്ക്കെതിരേ മുരുക്കുംപുഴയിലു്സ്ഥാപിച്ച കേരളാറെയിലു്ക്കല്ലുകളു് പിഴുതെടുത്തുകൊണു്ടുവന്നു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ ഔദ്യോഗികവസതിയായ ക്ലിഫു്ഹൗസ്സി൯റ്റെമതിലിലൂടെയകത്തുകയറി മുഖ്യമന്ത്രിയുടെവീട്ടിനകത്തുതന്നെസ്ഥാപിച്ച ബീജേപ്പീയുടെ കേന്ദ്ര-സംസ്ഥാനസംയുക്ത ഒറ്റയോപ്പറേഷനിലൂടെ മുഖ്യമന്ത്രിയുടെ നാലുചുറ്റിലുമായിവന്നുനിറഞ്ഞതും മുഖ്യമന്ത്രിയതി൯റ്റെയകത്തായതും. പുറമേകണു്ടാലു്ത്തോന്നുകയില്ലെങ്കിലും മുഖ്യമന്ത്രി കേന്ദ്രഗവണു്മെ൯റ്റി൯റ്റെ വീട്ടുതടങ്കലിലായി. ആളിനിനി ആരുമറിയാതെ ഓടിക്കളയാ൯പറ്റില്ല. കേന്ദ്രത്തി൯റ്റെ അടുത്തനീക്കമെന്തെന്നറിയില്ലെങ്കിലും എന്തി൯റ്റെവേണമെങ്കിലും മുഖവുരയാകാമിതു്- പിരിച്ചുവിടുന്നത്തി൯റ്റെയടക്കം. എന്തായാലും ആളു് വീട്ടിനകത്തുതന്നെനിരീക്ഷണത്തിലായി. ആയുധധാരികളായ അവ൪ മുഖ്യമന്ത്രി പുറത്തുപോകരുതെന്നുപറഞ്ഞാലു് പോകരുതുതന്നെ. കണ്ണൂരിലു് സ്വന്തം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കോണു്ഗ്രസ്സിനുപോയി ബീജേപ്പീയു്ക്കോ പ്രധാനമന്ത്രിനരേന്ദ്രമോദിക്കോ ആറെസ്സെസ്സിനൊയെതിരേ ഒന്നുംപറഞ്ഞുപോകരുതെന്നുപറഞ്ഞാലു് ഒന്നുംപറഞ്ഞുപോകരുതുതന്നെയാണു്. അതിനെയാണു് സുരക്ഷയെന്നുപേരിട്ടുവിളിക്കുന്നതു്. ഇപ്പോഴത്തെസ്സാഹചര്യത്തിലു് മുഖ്യമന്ത്രിയെയോ മന്ത്രിസഭയെയോ പിരിച്ചുവിട്ടാലു് ക്ലിഫു്ഹൗസ്സിനകത്തു് ഒരീച്ചയു്ക്കുപോലുമനങ്ങാ൯കഴിയില്ല, പിന്നെയല്ലേ പുറത്തുനിന്നാളുകളു്കയറി പ്രസിഡ൯ഷ്യലു്ഭരണമെങ്ങനെയട്ടിമറിക്കാമെന്നു് അവിടെയിരുന്നു് ആലോചനകളു്നടത്തുന്നതു്! വാസു്തവത്തിലു് വളരെഗൗരവമുള്ള ഏതോകുറ്റത്തിനുമുമ്പുള്ള അറസ്സു്റ്റിനുമുമ്പുള്ള അതേ അന്തരീക്ഷവും സുരക്ഷയും നിരീക്ഷണവും!

Written on 26 March 2022 and first published on: 09 April 2022





 

 

 

 

No comments:

Post a Comment