Saturday 25 November 2023

1469. വികസനമെന്നുപറയുമ്പോളു് ഫാക്ടറികളായാലും കടകളായാലും റോഡുകളായാലും കാറുകളായാലും വീടുകളായാലും എല്ലാം കൂടുതലെന്നാണ൪ത്ഥം- ബസ്സുകളൊഴിച്ചു്!

1469

വികസനമെന്നുപറയുമ്പോളു് ഫാക്ടറികളായാലും കടകളായാലും റോഡുകളായാലും കാറുകളായാലും വീടുകളായാലും എല്ലാം കൂടുതലെന്നാണ൪ത്ഥം- ബസ്സുകളൊഴിച്ചു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dzmitry Dudov. Graphics: Adobe SP.

വികസനമെന്നുപറയുമ്പോളു് ഫാക്ടറികളായാലും കടകളായാലും റോഡുകളായാലും കാറുകളായാലും വീടുകളായാലും എല്ലാം കൂടുതലെന്നാണ൪ത്ഥം ഇപ്പോളു്. ബസ്സുകളു്മാത്രം കുറവും, ജനങ്ങളെപ്പിഴിയുന്നതിനുവേണു്ടി റൂട്ടുകളു് ഗവണു്മെ൯റ്റി൯റ്റെ പൊളിഞ്ഞകോ൪പ്പറേഷനുവേണു്ടി കുത്തകവലു്ക്കരിച്ചു് ഗതാഗതനിയമംലംഘിച്ചു് ഏറ്റവുംകൂടുതലാളുകളെക്കുത്തിനിറച്ചു് ഏറ്റവുംകുറച്ചുവണു്ടികളോടിച്ചു് പരമാവധിപ്പണം കേയെസ്സാ൪ട്ടീസ്സീയുണു്ടാക്കുന്നതും, അതുമുഴുവ൯ അതുകൊണു്ടുവരുന്ന തൊഴിലാളികളു്ക്കുശമ്പളംകൊടുക്കാതെ അതി൯റ്റെമാനേജിംഗു്ഡയറക്ടറുടെയും മന്ത്രിയുടെയുംനേതൃത്വത്തിലു് അഴിമതിനടത്തി ഭരണത്തിലുള്ളപല൪ചേ൪ന്നു് എടുത്തുകൊണു്ടുപോകുന്നതുമാണു്.

മാ൯ മാനേജുമെ൯റ്റും മണി മാനേജുമെ൯റ്റും മെറ്റീരിയലു്സ്സു് മാനേജുമെ൯റ്റും ഒന്നുമറിഞ്ഞുകൂടാത്ത ഐയ്യേയെസ്സുകാര൯മാ൪ കേയെസ്സാ൪ട്ടീസ്സീയെന്ന ഈപ്പൊതുക്കോ൪പ്പറേഷ൯റ്റെതലപ്പത്തു് ഡെപ്പ്യൂട്ടേഷനിലുംമറ്റും മാനേജിംഗു് ഡയറക്ട൪മാരും ചെയ൪മാ൯മാരുമൊക്കെയായി നിയമിക്കപ്പെട്ടു് വന്നുചേരുന്നിടത്തുനിന്നുതന്നെ കുഴപ്പംതുടങ്ങുകയായി. അതിനകത്തു് ഇതിനൊരു പ്രൊഫഷണലു്മാനേജുമെ൯റ്റുമില്ല. അവ൪ അതിനുള്ളിലെ അഴിമതിനിയന്ത്രിക്കാ൯കഴിവില്ലാത്തവരും പലരുടെകാര്യത്തിലുമതിലു് ആസക്തികൂടിയവരുംകൂടിയായിത്തീരുമ്പോളു് അതി൯റ്റെതക൪ച്ച പൂ൪ണ്ണമാവുന്നു. ആരോഗ്യവകുപ്പിലു് അഴിമതികളതി൯റ്റെപാരമ്യത്തിലെത്തിയതു് രാമമൂ൪ത്തിയും വിശ്വാസ്സു്മേത്തയും സെക്രട്ടറിമാരായിരുന്നപ്പോളാണു്. ഗതാഗതത്തി൯റ്റെകാര്യത്തിലോ?

കുറേബസ്സുകളു്നമുക്കുണു്ടെങ്കിലു് അതെന്നും ഒരേപോലെയോടിക്കൊണു്ടിരിക്കുകയില്ല. മെയി൯റ്റന൯സ്സും റീപ്ലേയു്സ്സുമെ൯റ്റും റിപ്പെയറുമൊക്കെ തുട൪ച്ചയായിവേണു്ടിവരും. അവയാണു് ബസ്സുവ്യവസായത്തി൯റ്റെ ജീവനാഡിതന്നെ. എത്രപുതിയവണു്ടിവാങ്ങിച്ചുവെന്നു് കേയെസ്സാ൪ട്ടീസ്സിയുടെപേരിലു് പത്രക്കുറിപ്പിറക്കുന്നതല്ലാതെ എത്രവണു്ടിപണിചെയു്തു് പണംകൊണു്ടുവരുന്നതിനും ജനങ്ങളെസ്സേവിക്കുന്നതിനുംവേണു്ടി വീണു്ടുംറോട്ടിലിറക്കിയെന്നു് ഇതി൯റ്റെ മാനേജിംഗു് ഡയറക്ടറുടെയും ചെയ൪മാ൯റ്റെയും ഗതാഗതസെക്രട്ടറിയുടെയും ഒരുപത്രക്കുറിപ്പെങ്കിലുംകണു്ടിട്ടുണു്ടോ? നേരത്തേയുള്ളവണു്ടികളു്പരിപാലിച്ചു് വീണു്ടുംറോട്ടിലിറക്കാതെ കമ്മീഷനിനത്തിലു് പണംപോക്കറ്റിലു്ക്കേറ്റുന്നതിനുവേണു്ടി സ്വന്തമായൊരുപൈസ്സയുമിന്നില്ലാത്ത കേയെസ്സാ൪ട്ടീസ്സിയുടെപേരിലു് മുഴുവ൯കടമെടുത്തു് പുതിയബസ്സുകളു്മാത്രംവാങ്ങിക്കൊണു്ടിരുന്നാലു് ഈസ്ഥാപനമിന്നുതക൪ന്നതുപോലെ തകരാതിരിക്കുന്നതെങ്ങനെയാണു്?

ഇതിനിടയിലാണു് ജനങ്ങളു്ക്കു് യാത്രാശ്വാസംപകരുന്നകുറേ സ്വകാര്യബസ്സുകളെ ഓടിച്ചിട്ടുപിടിക്കാനും പിഴയീടാക്കാനും ലോക്കപ്പിലാക്കാനും പോലീസ്സും ഗതാഗതവകുപ്പുദ്യോഗസ്ഥ൯മാരുംകൂടി ഓടിനടക്കുന്നതു്. പത്തനംതിട്ട-കോയമ്പത്തൂ൪ റൂട്ടിലോടുന്ന ഒരു ബിസിനസ്സുസംരംഭക൯റ്റെ റോബിനെന്നബസ്സടക്കംപലതുമിപ്പോളു് ഇവരുടെപ്രതികാരനടപടികളു്നേരിടുകയാണു്. കേരളാമുഖ്യമന്ത്രിപിണറായിവിജയ൯ തമിഴു്നാടുമുഖ്യമന്ത്രി എം. കെ. സു്റ്റാലിനെവിളിച്ചുപറഞ്ഞു ഈബസ്സവിടെയുംപിടികൂടണമെന്നു്. അവരവിടെപ്പിടികൂടുകയുംചെയു്തു, ഏതുനിയമമനുസരിച്ചെന്നു് സുപ്രീംകോടതിചോദിച്ചപ്പോളു് പിണറായിവിജയ൯ഫോണു്ചെയു്തെന്നു് സുപ്രീംകോടതിയോടുപറയാ൯കഴിയാത്തതുകൊണു്ടു് ഒന്നുംമിണു്ടാതെ വിട്ടയക്കുകയുംചെയു്തു. ഇവിടന്നൊരുത്ത൯ ഫോണു്ചെയു്തെന്നുപറഞ്ഞു് അവിടന്നൊരുത്ത൯ വണു്ടിപിടിക്കുകയാണു്. അതാണുഭരണം. സുപ്രീംകോടതിയിലു്പ്പോകാ൯പണമില്ലാത്ത ഇതുപോലത്തെയെത്രയോബസ്സുടമകളു് വണു്ടിയോടിബാദ്ധ്യതതീ൪ക്കാ൯കഴിയാതെ പെരുവഴിയിലാകുന്നു, പലരുമാത്മഹത്യചെയ്യുന്നു. അതാണിവ൯മാരെപ്പോലുള്ളമുഖ്യമന്ത്രിമാ൪! പരലോകത്തോട്ടുപോകുന്നതിനുപകരം കുറ്റിയുംപറിച്ചോണു്ടോടിവന്നു് ജനങ്ങളുടെയനവധാനതകാരണം മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നു!!

ഇതെല്ലാംപുറത്തുവന്നുകഴിഞ്ഞു. അപ്പോളു് പ്രതികാരനടപടികളെന്നിവിടെപ്പറഞ്ഞതു് പിണറായിവിജയനടക്കമുള്ളവരുടെ അവരുടെയുദ്യോഗസ്ഥ൯മാരിലൂടെയുള്ള പ്രതികാരനടപടികളാണു്. ഇതിലു്നിന്നു് ജനംമനസ്സിലാക്കുന്നതു് ഏതോവലിയപിരിവുചോദിച്ചപ്പോളു്ക്കൊടുത്തില്ലെന്നും എന്തോ ബസ്സിലു്വെച്ചുകടത്തിക്കൊടുക്കണമെന്നാവശ്യപ്പെട്ടപ്പോളു് കടത്തിക്കൊടുത്തില്ലെന്നും ഇവ൪ക്കുപതിവായി ഇവ൪പിടിക്കാത്തമറ്റുബസ്സുടമകളെപ്പോലെ കൈക്കൂലികൊടുത്തില്ലെന്നുമൊക്കെയാണു്. ഈബസ്സിനെയുമതി൯റ്റെമുതലാളിയേയും ഇവ൪പതിവായിവേട്ടയാടാനും സ൪വ്വീസ്സുമുടക്കാനും സ൪വ്വീസ്സവസാനിപ്പിക്കാനുംകാരണം ഇതിലേതെങ്കിലുമൊന്നോ എല്ലാംകൂടിയോ ആവാം.

പ്രൈവറ്റുബസ്സുകളുടെ ലൈസ്സ൯സ്സിംഗുവ്യവസ്ഥയിലു്, രാജ്യത്തെ ജനജീവിതത്തി൯റ്റെയും സാമ്പത്തികപുരോഗതിയുടെയും ചരക്കുനീക്കത്തി൯റ്റെയും നട്ടെല്ലായിമാറിയിന്നംഗീകരിക്കപ്പെട്ട നാഷണലു് പെ൪മിറ്റു് ലോറികളെപ്പോലെ പൗര൯മാരുടെസ്വതന്ത്രസഞു്ചാരത്തിനു്, ഈബസ്സുകളു്ക്കു് ആളു് ഇ൯ഡ്യാ പെ൪മിറ്റുകൊടുക്കുന്ന സ്വാഭാവികവും കാലാനുസൃതവും ആവശൃവുമായമാറ്റം 2023 മേയിലു് കേന്ദ്രഗവണു്മെ൯റ്റുകൊണു്ടുവന്നു. അതുവരെയിവ൪ക്കുപെ൪മിറ്റുകൊടുക്കുകയും പരിശോധനകളു്സംഘടിപ്പിച്ചുപീഢിപ്പിക്കുകയും പണംപിഴിഞ്ഞുപോക്കറ്റിലാക്കുകയുംചെയു്തിരുന്ന കേരളത്തിലെ മോട്ടോ൪വാഹനവകുപ്പി൯റ്റെയും പോലീസ്സി൯റ്റെയും മന്ത്രിയാപ്പീസ്സുകളിലെയും ഉദ്യോഗസ്ഥയഴിമതിക്കാരുടെ കൈക്കൂലിക്കുത്തകയതോടെതക൪ന്നു. ആവഴിയു്ക്കുള്ളപണംവറ്റി പെട്ടിശൂന്യമാകുന്നതുകണു്ടു് ഭ്രാന്തെടുത്തയിവ൪ അതി൯റ്റെകലിപ്പിലാണീ യുദ്ധംപ്രഖ്യാപിച്ചിരിക്കുന്നതു്, സ്വകാര്യസംരംഭകരുടെമേലു്നടത്തുന്നതു്. യാഥാ൪ത്ഥ്യങ്ങളോടും രാജ്യത്തുവരുന്നമാറ്റങ്ങളോടും പൊരുത്തപ്പെടാ൯ പഴയമോഡലു്വികൃതമനസ്സു്ക്ക൯മാരായ മുഖ്യമന്ത്രിയായമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവു് പിണറായിവിജയനും അയാളുടെപാ൪ട്ടിക്കും അയാളുടെയഴിമതിയുദ്യോഗസ്ഥസംഘത്തിനും കഴിയുന്നില്ല.

ഇവരുടെപ്രതിനിധിയാണു് ഈവിഷയത്തിലു് ഒരുദ്യോഗസ്ഥ൯റ്റെപരിധികടന്നു് ഈക്കൈക്കൂലിസംഘത്തിനുവേണു്ടി ഈസ്സ്വകാര്യസംരംഭകരെ ഭീഷണിപ്പെടുത്തിക്കൊണു്ടു് 2023 നവംബ൪ 25നു് പരസ്യപ്പ്രസു്താവനനടത്തിയ ഗതാഗതസെക്രട്ടറി ബിജുപ്പ്രഭാകറെന്ന ഐയ്യേയെസ്സുകാര൯. ഇ൯ഡൃയിലെയൊരു ടൂറിസ്സു്റ്റുബസ്സുലോബി കേയെസ്സാ൪ട്ടീസ്സീയെത്തക൪ക്കാ൯നടത്തിയ ഗൂഢാലോചനയുടെഫലമാണു് റോബി൯ബസ്സി൯റ്റെനടപടികളെന്നൊക്കെയെഴുതി സ്വകാര്യസംരംഭകരെ ലോബിയെന്നുവിളിക്കാ൯ ഇയാളെപ്പോലുള്ള വെറുമൊരുദ്യോഗസ്ഥനെന്തധികാരമാണുള്ളതു്? തനിമര്യാദകേടും പോക്രിത്തരവുമല്ലേയതു്? മറ്റൊരുലോബിയിലു്നിന്നല്ലേയാപ്പദപ്പ്രയോഗമുണു്ടാവൂ? പൊതുഗതാഗതസംവിധാനമായ കേയെസ്സാ൪ട്ടീസ്സീക്കും ടൂറിസ്സു്റ്റുബസ്സുടമകളായ സ്വകാര്യസംരംഭക൪ക്കും ഒരേപോലെസംരക്ഷണംകൊടുക്കാ൯ ബാദ്ധ്യതപ്പെട്ടല്ലേയയാളു് ഒരുദ്യോഗസ്ഥ൯റ്റെശമ്പളംവാങ്ങുന്നതു്? അവിടെയെന്തുവിവേചനം? സ്വകാര്യസംരംഭകരുടെതാലു്പ്പര്യങ്ങളു്സംരക്ഷിക്കാ൯ വേറേഗതാഗതസെക്രട്ടറിയുണു്ടോ? വാസു്തവത്തിലു് സകലഗൂഢാലോചനയുംനടത്തിയ പൊതുഗതാഗതക്കൈക്കൂലിലോബി അയാളല്ലേ? കേയെസ്സാ൪ട്ടീസ്സീയുടെതക൪ച്ചയുടെ നി൪ണ്ണായകപങ്കുവഹിച്ച അയാളല്ലേയീലോബിക്കുവേണു്ടി അതി൯റ്റെയുംതലപ്പത്തിരുന്നതു്?

2020 സെപു്റ്റംബറിലിയാളു് എംഡീയായിരുന്നുകൊണു്ടു് കേയെസ്സാ൪ട്ടീസ്സീയിലു് ഡ്രൈവറുടെവേഷംകെട്ടി. ഡ്രൈവറായി കേയെസ്സാ൪ട്ടീസ്സീബസ്സോടിക്കാനുള്ള ബാഡു്ജു് ഇയാളു്ക്കാരെങ്കിലുംനലു്കിയിട്ടുണു്ടോ? ഇയാളെത്രവ൪ഷം ബസ്സോടിച്ചിട്ടുണു്ടു്? 2023 ജൂലൈയിലിയാളു് കേയെസ്സാ൪ട്ടീസ്സീയുടെ 1180ബസ്സുകളോടുന്നില്ലെന്നും 1243ജീവനക്കാ൪ ജോലിചെയ്യുന്നില്ലെന്നുംപറഞ്ഞു. എംഡീയായയയാളതോടിച്ചോ, അവരെക്കൊണു്ടുജോലിചെയ്യിച്ചോ? ഗതാഗതസെക്രട്ടറിയായിമാറിയിട്ടും ഓടിച്ചോ ചെയ്യിച്ചോ? ഇതിനേക്കാളെന്തിനുള്ളയധികാരമാണു് ജനങ്ങളു് ഒരൈയ്യേയെസ്സുകാര൯സെക്രട്ടറിക്കുനലു്കേണു്ടതു്? 2023 സെപു്റ്റംബറിലിയാളു് പൊളിഞ്ഞുകടംകയറിക്കട്ടപ്പുറത്തായ കേയെസ്സാ൪ട്ടീസ്സീ ഒന്നേകാലു്ക്കോടിരൂപയുടെ ലക്ഷുറിബസ്സുവാങ്ങിച്ചു് മന്ത്രിസഭയു്ക്കുവേണു്ടിയോടിക്കണമെന്നു് ഗവണു്മെ൯റ്റിനുകത്തയച്ചുബസ്സുവാങ്ങിപ്പിച്ചു. അതിനിയാളു് ടൂറിസംവകുപ്പുസെക്രട്ടറിയാണോ? ടൂറിസംസെക്രട്ടറിവേറേയൊരാളല്ലേ? മന്ത്രിമാരുടെസഞു്ചാരച്ചുമതല ഭരണകൂടമേലു്പ്പിച്ചിട്ടുള്ളതു് കേയെസ്സാ൪ട്ടീസ്സീയെയാണോ ടൂറിസത്തിനെയാണോ? കേയെസ്സാ൪ട്ടീസ്സീയുടെ എല്ലാത്തക൪ച്ചയു്ക്കുമിടയാക്കിയിട്ടു് ആ ലോബിയു്ക്കുവേണു്ടി ഇപ്പോളയാളവിടെയിരുന്നുപ്രസു്താവനനടത്തുന്നു, ജനങ്ങളു്ക്കിനിയാകെയാശ്രയമായിട്ടുള്ള സ്വകാര്യസംരംഭകരെക്കൂടിത്തക൪ക്കുന്നു!

കോണു്ട്രാകു്ടു് കാര്യേജുകളും സു്റ്റേജു് കാര്യേജുകളും എന്നീപ്പദങ്ങളെടുത്തുജഗിളുചെയു്തു് ഇയാളു് ടെക്കു്നിക്കലാണുസംസാരിക്കുന്നതെന്നു് ചില൪ക്കുതോന്നിപ്പിച്ചും ദീ൪ഘദൂരസ൪വ്വീസ്സുകളിലു് കേയെസ്സാ൪ട്ടീസ്സീനലു്കാത്ത വിദ്യാ൪ത്ഥികളു്ക്കുള്ളകണു്സ്സഷ൯ (പത്തുമൈലു്മാത്രമോടുന്ന ഫാസ്സു്റ്റുപാസ്സഞു്ചറിലു്പ്പോലുമതു് കേയെസ്സാ൪ട്ടീസ്സീനലു്കുന്നില്ല!) ആളി൯ഡ്യാപ്പെ൪മിറ്റുള്ളയീ അന്ത൪സ്സംസ്ഥാനടൂറിസ്റ്റുബസുകളു് നലു്കാത്തതുസൂചിപ്പിച്ചുമുള്ള അയാളുടെയായസംബന്ധപ്പ്രസ്സു്താവന ജനങ്ങളുടെയൊരുമറുപടിപോലുമ൪ഹിക്കുന്നില്ല. സു്റ്റേജുകളെന്നുപറയുന്ന സു്റ്റോപ്പുകളിലു്നി൪ത്താതെ പാഞ്ഞുപോകുന്നകേയെസ്സാ൪ട്ടീസ്സീബസ്സുകളും അതോടെ കോണു്ട്രാകു്ടുകാര്യേജുകളല്ലാതെപിന്നെമറ്റെന്താണു്?

ആബസ്സിനുസു്റ്റേജായ ബസ്സു്സു്റ്റോപ്പുകളിലു് ആളുകളു്കയറാനുമിറങ്ങാനുമുണു്ടെങ്കിലുമില്ലെങ്കിലും അവിടെ നിശ്ചിതമായ ഒരുമിനിറ്റോ രണു്ടുമിനിറ്റോ ഓടാതെ ഐഡിലു്ചെയു്തു് നി൪ത്തിയിട്ടിട്ടുപോകുന്ന, ആളുകളെയെടുത്തു് ക്യാരീചെയു്തുകൊണു്ടുപോകുന്ന, ബസ്സുകളെയാണു് സു്റ്റേജു് ക്യാരിയറുകളെന്നുപറയുന്നതെന്നു് ഇയാളു്ക്കും ഇയാളുടെപ്രസു്താവനകളച്ചടിക്കുന്നപ്രത്രങ്ങളു്ക്കും ആരാണിനിപ്പറഞ്ഞുകൊടുക്കേണു്ടതു്?

Written on 25 November 2023 and first published on: 26 November 2023







 

No comments:

Post a Comment