Tuesday, 7 November 2023

1449. സ്വന്തംജനതയുടെയടിച്ചമ൪ത്തലു്ശ്ശത്രുവായ ഗാസ്സാഭീകര൪ക്കെന്തുമാത്രം ലോകപിന്തുണ! കേരളത്തിലു്വരെപ്പിന്തുണ!!

1449

സ്വന്തംജനതയുടെയടിച്ചമ൪ത്തലു്ശ്ശത്രുവായ ഗാസ്സാഭീകര൪ക്കെന്തുമാത്രം ലോകപിന്തുണ! കേരളത്തിലു്വരെപ്പിന്തുണ!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇസ്രായേലിസ്സൈനിക൪ തൊട്ടയലു്പക്കത്തെ പാലസ്സു്റ്റീ൯രാഷ്ട്രഭൂമിയായ ഗാസ്സാസിറ്റിയിലെത്തിയെന്നുവെച്ചാല൪ത്ഥം ഇത്രയുംനാളൊളിച്ചിരുന്നുമിസ്സൈലയച്ചു് അവരെനേരിട്ടിരുന്ന ഗാസ്സാഭീകര൯മാ൪ക്കവരുടെനേ൪ക്കിനി (ഇതിനിടയിലു് ശ്വാസംവിടാനുള്ളസമയംകിട്ടുമെങ്കിലു് ദൂരെ ഇസ്രായേലിലേക്കല്ലാതെ!) മിസ്സൈലയക്കാ൯കഴിയുകയില്ലെന്നാണു്. സ്വന്തംജനങ്ങളെക്കൊല്ലാതെ, അവരുടെകൈകളാലു്മരിക്കാതെ, തൊട്ടടുത്തുനിലു്ക്കുന്നശത്രുവിനെതിരെയെങ്ങനെയാണു് മിസ്സൈലയക്കുന്നതു്? അതിനുപയോഗിക്കുന്നതു് റിവോളു്വറുകളും ഗ്രനേഡുകളുമാണു്. യഥാ൪ത്ഥത്തിലു് ഗ്രനേഡുകളു്പോലുമതിനുപറ്റില്ല. ശത്രുവിനോടു് നേരേമുന്നിലു്ച്ചെന്നുനിന്നുയുദ്ധംചെയ്യാനുള്ള ധൈര്യമില്ലാത്തയീ ഭീകര൯മാ൪ക്കു് റിവോളു്വറുകളുംപറ്റില്ല.

ശത്രുവിനെതിരെ പഴയപോലെമിസ്സൈലു്പ്രയോഗിച്ചാലു് തങ്ങളു് ഗവണു്മെ൯റ്റായിനിന്നുഭരിക്കുന്ന ഗാസ്സയിലെജനങ്ങളു്തന്നെകൊല്ലപ്പെടും. അവ൪ അതുചെയ്യാ൯മടിയുള്ളവരായിട്ടല്ല, പക്ഷേയതോടെ കുതറുന്നഗാസ്സയിലെജനങ്ങളു് ഒന്നോടെ ഭീകരവാദികളു്ക്കെതിരേതിരിയും, ഇസ്രായേലി൯റ്റെകൂടെച്ചേരും, ഇ൯ഡൃ മുസ്ലിംമുഷു്ക്കരാജ്യമായ പാക്കിസ്ഥാനിലു്നിന്നും ബംഗാദേശ്ശിനെമോചിപ്പിച്ചതുപോലെകാണും (ഇസ്രായേലു്പറയുന്നതും വാഗു്ദാനംചെയ്യുന്നതുമതുതന്നെയാണു്!), ഭീകരവാദികളു്ക്കവരുടെതുരങ്കങ്ങളിലു്നിന്നും മുകളിലേക്കു് ഒരിക്കലുംതിരിച്ചുവരാനാകാതെയാകും. തങ്ങളുടെപക്കലുള്ള നാലുമാസത്തെ റേഷ൯സു്റ്റോക്കുതീരുമ്പോളു് മിസ്സൈലുതിന്നും വെടിയുണു്ടവിഴുങ്ങിയും ജീവിക്കേണു്ടിവരും, പുറത്തേക്കുവരാവുന്ന തുരങ്കമുഖങ്ങളു്മുഴുവ൯ ജനങ്ങളു്പ്രതിരോധിക്കുന്നരീതിയിലാകും, ഒടുവിലന്ത്യവുമവിടെത്തന്നെയാകും.

ഒരുവിഭാഗംജനങ്ങളു് ഭൂമിയു്ക്കടിയിലും ഒരുവിഭാഗംജനങ്ങളു് ഭൂമിയു്ക്കുമുകളിലും പരസ്സു്പ്പരംപോരാടിയും ഇടയു്ക്കിടയു്ക്കുവെടിനിറുത്തിയും താലു്ക്കാലികസന്ധിചെയു്തും ജീവിക്കുന്നരീതിയിലു് ഭൂമിയിലെ വ൪ഗ്ഗസമരംപുരോഗമിച്ചെന്നു് എച്ചു്. ജി. വെലു്സ്സു് ത൯റ്റെ പ്രശസു്തമായ ടൈം മെഷീ൯ എന്ന നോവലിലെഴുതിയിട്ടുള്ളതു് അക്ഷരാ൪ത്ഥത്തിലു് നടപ്പിലാകും.

ആധുനികകാലത്തെന്നല്ല പഴയകാലത്തും തുരങ്കങ്ങളിലു്ക്കിടന്നുകൊണു്ടു് മുകളിലേക്കുപൊരുതുന്നതാണോ മുകളിലു്നിന്നുകൊണു്ടു് താഴേയു്ക്കുപൊരുതുന്നതാണോ വിജയമോ പരാജയമോ ഉറപ്പിക്കുന്നതെന്നു് സൈനികതന്ത്രംപഠിച്ചിട്ടുള്ളവ൪ക്കെല്ലാമറിയാം, കാരണം മുകളിലു്നിലു്ക്കുന്നവ൪ക്കു് വേണു്ടിവന്നാലു് രക്ഷപ്പെടാ൯ എങ്ങോട്ടെങ്കിലുമോടിക്കളയാം. തുരങ്കങ്ങളിലു് താഴേക്കിടക്കുന്നവരോ? അവ൪ മുകളിലല്ലാതെയെങ്ങോട്ടോടും? മുകളിലു്നിന്നുതാഴെയിറങ്ങി കാലംകഴിയുമ്പോളു് മുകളിലെന്തെല്ലാംമാറ്റങ്ങളു്വരും, പ്രത്യേകിച്ചും മുകളു് ശത്രുവധീനത്തിലായിക്കഴിയുമ്പോളു്?

ഇറാനും റഷ്യയും ചൈനയും തു൪ക്കിയും പാക്കിസ്ഥാനുമെല്ലാമിടപെടും, ഇസ്രായേലു് ഗാസ്സവരെയെത്തുകയില്ല, എന്നയുറപ്പി൯മേലാണു് ഗാസ്സാഭീകരവാദികളു് ഇസ്രായേലിലു്ക്കടന്നുകയറി ഇറാ൯റ്റെയുംറഷ്യയുടെയുംവാക്കുകേട്ടു് കൊലപാതകങ്ങളും തട്ടിക്കൊണു്ടുപോകലുകളുമൊക്കെനടത്തിയതു്. പക്ഷേ നൂറുരാജ്യങ്ങളെതി൪ത്തിട്ടും ഇസ്രായേലു് ഗാസ്സയിലു് ഭീകര൯മാരുടെ തുരങ്കങ്ങളു്ക്കുമുകളിലു്വരെയെത്തി. ജപ്പാനിലെ നാഗസാക്കിയേയും ഹിരോഷിമയേയുംപോലെ ഇറാനിലെ ടെഹു്റാനിലൊരെണ്ണംവീഴാ൯ ലോകതീവ്രവാദികളു്പോലുമിഷ്ടപ്പെടുന്നില്ല എന്നതാണാ ഇസ്രായേലിസ്സൈനികരുടെ ഇ൯ഷുറ൯സ്സു്, കാരണമതോടെ ഇറാ൯വീഴുന്നതോടെ ലോകതീവ്രവാദമണയുകയാണു്, ഇതുവരെസ്സഹായിച്ച ചൈനയുംറഷ്യയുമെല്ലാമടയുകയാണു്.

ഗാസ്സാഭീകര൯മാ൪പിടിച്ചുകൊണു്ടുപോയ തങ്ങളുടെ 240 ബന്ദികളിലു് നേരത്തേതിരിച്ചുകൊടുത്ത നാലുപേരൊഴിച്ചു് മുഴുവ൯പേരുംമരിച്ചുകഴിഞ്ഞുവെന്നവിശ്വാസത്തിലാണു് ഇസ്രായേലു്ജനത ഇത്രനിശിതമായി യുദ്ധംചെയ്യുന്നതു്. നാലുപേരെയവ൪ തിരിച്ചുകൊടുത്തുവെന്നതൊരുവസു്തുതയാണു്. നാലുപേരെയേ തിരിച്ചുകൊടുക്കാനുണു്ടായിരുന്നുള്ളൂ എന്നതാണുവസു്തുത. 240 ബന്ദികളെക്കൊന്നാലു് എന്തുചെയ്യുമോ അതുതന്നെയാണു് ഇസ്രായേലു്ചെയ്യുന്നതു്, അതുകൊണു്ടുതന്നെയാണു് ഇസ്രായേലിനുള്ള ലോകപിന്തുണയും. അതുകൊണു്ടുതന്നെയാണു് ഒരാളുപോലുംകുറവില്ലാതെ ഒരുകേടുപാടുമില്ലാതെ 240പേരെയും തിരിച്ചുകൊടുത്താലു് തലു്ക്കാലത്തേക്കു് വെടിനിറുത്തലാലോചിക്കുകയെങ്കിലുംചെയ്യാമെന്നു് ഇസ്രായേലു്പറയുന്നതും വെടിനി൪ത്താതെയിരിക്കുന്നതും. ഇല്ലാത്തവരെയെങ്ങനെതിരിച്ചുകൊടുക്കാ൯! അവ൪ തങ്ങളുടെകൈയ്യിലു് ജീവനോടെ സുരക്ഷിതരായുണു്ടെന്നുള്ളതി൯റ്റെതെളിവായി ഒരുവീഡിയോപോലുംപുറത്തുവിടാ൯ യുദ്ധംതുടങ്ങി ഒരുമാസമായിട്ടും ഗാസ്സാഭീകര൪ക്കുകഴിഞ്ഞിട്ടില്ലെന്നതും മറന്നുപോകരുതു്.

പാലസ്സു്റ്റീ൯-ഗാസ്സയിലു് 2005ലു് തെരഞ്ഞെടുപ്പിലൂടെയധികാരത്തിലു്വരുകയും അതിനുശേഷമൊരിക്കലും തെരഞ്ഞെടുപ്പുനടത്താതെ അധികാരത്തിലു്ത്തുടരുകയും ഇസ്രായേലിനെപ്പോലെയുള്ള സുശക്തമായ അന്യദേശജനതകളെക്കടന്നാക്രമിച്ചു് ഗാസ്സയിലെജനതയെമാത്രമല്ല പാലസ്സു്റ്റീ൯ജനതയെമുഴുവ൯ ഇത്രയുംവലിയ അപകടത്തിലു്ക്കൊണു്ടുചെന്നുചാടിക്കുകയുംചെയു്ത ഗാസ്സാഭീകര൯മാ൪ക്കു് ഇ൯ഡൃയിലു്പ്പലയിടത്തും പ്രത്യേകിച്ചുംകേരളത്തിലു്ക്കിട്ടുന്ന ഇത്രയുംവലിയപിന്തുണ ലോകരാജ്യങ്ങളെയമ്പരപ്പിച്ചിരിക്കുകയാണു്. ഒരുജനാധിപത്യസങ്കലു്പ്പവുമില്ലാത്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുമാത്രമല്ല ജനാധിപത്യസങ്കലു്പ്പങ്ങളുള്ള മുസ്ലിംലീഗിലു്നിന്നും ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംനേടിക്കൊടുത്തു് രാജ്യത്തുജനാധിപത്യംസ്ഥാപിച്ചു് അനേകവ൪ഷംഭരിച്ച കോണു്ഗ്രസ്സിലു്നിന്നുംപോലും ആപ്പിന്തുണകിട്ടുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകാര്യത്തിലൊഴിച്ചു് അയുക്തികംതന്നെയാണു്. പാലസ്സു്റ്റീ൯ജനതയേതു് ഗാസ്സാഭീകര൯മാരെന്തു് എന്നുവേ൪തിരിച്ചറിയാനുള്ള രാഷ്ട്രീയബോധവും അതിനുള്ളസമയവും മറ്റുജീവിതവൃത്തികളിലു് വ്യാപൃതരായിരിക്കുന്ന ഇ൯ഡൃ൯ജനതയു്ക്കുപൊതുവേകിട്ടുന്നില്ലെന്നതാണു് ഇവരുടെയീലോകബോധമില്ലായു്മയു്ക്കാധാരം, അതോടൊപ്പം വിദ്യാഭ്യാസവും ശരിയായമതമോധവുമില്ലാത്ത മുസ്ലിമുകളെയിളക്കിവിട്ടു് തെരഞ്ഞെടുപ്പിലു് അവരുടെവോട്ടുവാങ്ങാനായുള്ളയത്യാഗ്രഹവും.

പാലസ്സു്റ്റീ൯ ലിബറേഷ൯ ഓ൪ഗനൈസ്സേഷനും യാസ്സ൪ അരാഫത്തുമുള്ളപ്പോളു് ചേരിചേരാരാഷ്ട്രനേതൃത്വത്തിലു് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടൊപ്പം സഹകരിച്ചിട്ടുണു്ടെന്നുള്ളതല്ലാതെ ഇ൯ഡൃയെന്നരാജ്യത്തിനു് സാമ്പത്തികമോ സൈനികമോ ശാസു്ത്രപരമോ സാംസ്സു്ക്കാരികപരമോ ആയ ഒരുസഹകരണവും സഹായവും ചെയു്തിട്ടില്ലാത്തൊരു രാഷ്ട്രമാണു് പാലസ്സു്റ്റീ൯ജനത. ആജനതയിലൊരാളു്പോലും ഇ൯ഡൃയിലോ കേരളത്തിലോ താമസിച്ചിട്ടുമില്ല. ഒരു പാലസ്സു്റ്റീനിയെ ഇ൯ഡ്യാക്കാ൪ നേരിട്ടുകണു്ടിട്ടുണു്ടോ എന്നുതന്നെസംശയമാണു്. അതേസമയം ആ രാഷ്ട്രമുണു്ടായകാലംമുതലു് സാമ്പത്തികവും സൈനികവും ശാസു്ത്രപരവും സാംസ്സു്ക്കാരികപരവും എല്ലാമായി ഇ൯ഡൃയോടുസഹകരിക്കുകയും സഹായിക്കുകയുംചെയു്തിട്ടുള്ളൊരുരാഷ്ട്രമാണു് ഇസ്രായേലിജനത. ചൈനയുടെയും പാക്കിസ്ഥാ൯റ്റെയുമാക്രമണകാലത്തു് അവരുടെസഹായമാണുനമുക്കുപകാരപ്പെട്ടിട്ടുള്ളതു്. അവരിലെത്രയോപേ൪ കേരളത്തിലടക്കം ഇ൯ഡൃയിലു്ത്താമസിച്ചിട്ടുമുണു്ടു്, എസ്സു്. കോഡറെയും സു്പ്പെ൯സ്സറെയുമൊക്കെപ്പോലെ കേരളത്തിലടക്കം പൊതുസമൂഹത്തിലും വാണിജ്യമണ്ഡലത്തിലും പേരെടുക്കുകയുംചെയു്തിട്ടുണു്ടു്! കേരളത്തിലു്ത്തന്നെ മട്ടാഞു്ചേരിയിലും കൊച്ചിയിലും ജൂതത്തെരുവുകളു്പോലുമുണു്ടു്. അതുകൊണു്ടു് യഹൂദജനതയെപ്പുറന്തള്ളി പാലസ്സു്റ്റീനറബിമുസ്ലിമുകളെപ്പൊക്കിപ്പിടിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും മുസ്ലിംലീഗി൯റ്റെയും കോണു്ഗ്രസ്സിറ്റെയും അന്ത൪ദ്ദേശീയബോധമില്ലായു്മ സംശയകരംതന്നെയാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം കേരളത്തിലെയടക്കം അതിറ്റെയുന്നതനേതൃത്വത്തിറ്റെ കള്ളപ്പണനിക്ഷേപങ്ങളും കള്ളബിസിനസ്സുകളുമെല്ലാം അറബിമുസ്ലിംരാജ്യങ്ങളിലാണെന്നതുകൊണു്ടെന്നു് മനസ്സിലാക്കാം, കോണു്ഗ്രസ്സിനെസ്സംബന്ധിച്ചിടത്തോളമോ?

Written on 03 November 2023 and first published on: 07 November 2023










 


No comments:

Post a Comment