1459
കൈക്കൂലിപ്പണംനലു്കിയിട്ടും പ്രവ൪ത്തനംനിലച്ച കരിമണലു്ക്കമ്പനി ഭീഷണിപ്പെടുത്തി, അതുകൊണു്ടു് കരിമണലു്ത്തോറിയംകൊണു്ടു് കേരളത്തിലു് ആണവവൈദ്യുതനിലയമുണു്ടാക്കാ൯ കൈക്കൂലിവാങ്ങിയവ൪മുന്നോട്ടു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
കൈക്കൂലിപ്പണംനലു്കിയിട്ടും പ്രവ൪ത്തനംനിലച്ച കരിമണലു്ക്കമ്പനി ഭീഷണിപ്പെടുത്തി, അതുകൊണു്ടു് കരിമണലു്ത്തോറിയംകൊണു്ടു് കേരളത്തിലു് ആണവവൈദ്യുതനിലയമുണു്ടാക്കാ൯ കൈക്കൂലിവാങ്ങിയവ൪മുന്നോട്ടു്!
കേരളത്തിലാദ്യമായി ഒരു കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റു് അധികാരത്തിലു്വന്നപ്പോളു് ഇഷ്ടംപോലെ വൈദ്യുതിയുണു്ടായി വ്യവസായങ്ങളു്വരട്ടെയെന്നുകരുതി സോവിയറ്റുയൂണിയ൯ ഒരു ആണവനിലയം ഓഫ൪ചെയു്തു. അന്നുനടന്നില്ലെങ്കിലും വീണു്ടുമവ൪ അധികാരത്തിലു്വന്നപ്പോളു് വീണു്ടും ഓഫ൪ചെയു്തു. കമ്മ്യൂണിസ്സു്റ്റുമുഖ്യമന്ത്രിയായിരുന്ന സഖാവു് സി. അച്ച്യുതമേനോ൯ ആണവനിലയമുണു്ടാക്കുന്ന പരിസ്ഥിതിനാശവും അപകടസാദ്ധ്യതയും മുന്നിലു്ക്കണു്ടു് അതുനിരസിച്ചു. എങ്കിലും ആ ഓഫ൪ ഇ൯ഡ്യാഗവണു്മെ൯റ്റിനുമുന്നിലു് നിലനിന്നു, കാരണം സംസ്ഥാനഗവണു്മെ൯റ്റുകളുടെമുന്നിലല്ല ഇ൯ഡ്യാഗവണു്മെ൯റ്റിനുമുന്നിലാണു് കേന്ദ്രത്തിലു് ബീജേപ്പീയും പ്രധാനമന്ത്രിയായിനരേന്ദ്രമോദിയും കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും മുഖ്യമന്ത്രിയായിപ്പിണറായിവിജയനുമൊക്കെവന്നു് തോലാ൯ഭരണംരൂപപ്പെടുന്നതിനുമുമ്പു് അന്നു് ഓഫറുകളു്വന്നിരുന്നതു്. റഷ്യയുടെസഹായത്തോടെയുള്ള ആ ഓഫറാണു് ഇ൯ഡ്യാഗവണു്മെ൯റ്റെടുത്തു് തമിഴു്നാട്ടിലു് കൂടംകുളത്തു് ആണവവൈദ്യുതിനിലയംകെട്ടാ൯ ഉപയോഗിച്ചതു്. ഇ൯ഡൃകണു്ടയേറ്റവുംവലുതും രൂക്ഷവുമായ ആണവനിലയവിരുദ്ധസമരമാണു് തുട൪ന്നവിടെനടന്നതു്. എങ്കിലും ഫാസ്സിസ്സു്റ്റുരീതിയിലതിനെയടിച്ചമ൪ത്തി ഇ൯ഡ്യാഗവണു്മെ൯റ്റുമുന്നോട്ടുപോയി. അവിടെനിന്നു് കേരളത്തിനുംകറണു്ടുകിട്ടുന്നു. എങ്കിലും അവിടെയൊരപകടമുണു്ടായാലു് ആദ്യമടിച്ചുപോകുന്നതു് കേരളവും തിരുവനന്തപുരം കൊല്ലം ജില്ലകളുമാണു്. ഈയപകടം കേരളത്തിലെക്കമ്മ്യൂണിസ്സു്റ്റുകളു് മു൯കൂട്ടിക്കണു്ടിരുന്നു. റഷ്യതന്നതായിട്ടും അതുകൊണു്ടാണവരതു് നിരസിച്ചതു്. പക്ഷേയീജനകീയചിന്തകളും മു൯കരുതലുകളുമെല്ലാം കമ്മ്യൂണിസം മനസ്സിലും ജീവിതത്തിലുമുള്ളവ൪ക്കുമാത്രമാണു്. ക്യാപ്പിറ്റലിസ്സു്റ്റും ഫാസ്സിസ്സു്റ്റുമായ ജീവിതരീതിയും ചിന്തകളും പിന്തുടരുന്നവരിലു് ഈച്ചിന്തകളെത്തുന്നില്ല.
കേരളത്തിലുമൊരു ആണവനിലയംസ്ഥാപിക്കാ൯ ബീജേപ്പീയധികാരത്തിലു്വന്നതുമുതലു് കേന്ദ്രഗവണു്മെ൯റ്റു് തുള്ളിക്കൊണു്ടുനടക്കുകയാണു്. കേരളത്തിലു് അതിനുപറ്റിയയൊരു ചതിയനെയവ൪ കാത്തിരിക്കുകയായിരുന്നു, അധികാരത്തിലു്കൊണു്ടുവരാ൯ പ്രകാശ്ശു്ക്കാരാട്ടിലൂടെ കരുക്കളു്നീക്കുകയായിരുന്നു. വാസു്തവത്തിലു് ഇ൯ഡൃമുഴുവ൯ ആണവനിലയംസ്ഥാപിക്കണമെന്നതാണവരുടെപരിപാടി. കേരളത്തിലവ൪ക്കതിനു് ആദ്യമായനുകൂലമായിക്കിട്ടിയതു് പണമുണു്ടാക്കുന്നതിനുവേണു്ടിയുള്ള ജീവിതചര്യയിലു് കമ്മ്യൂണിസവും മാ൪കു്സ്സിസവുമൊന്നും സു്പ൪ശ്ശിക്കുകപോലുംചെയു്തിട്ടില്ലാത്ത പിണറായിവിജയനെന്നൊരാളെയും അയാളുടെപുറകിലൊളിച്ചുനിന്ന കുറേ ക്യാപ്പിറ്റലിസ്സു്റ്റു് വിദേശമുതലാളിമാരെയുമാണു്. 2023മുതലു് അവരതിനുള്ള സമഗ്രനീക്കങ്ങളാരംഭിച്ചു, വായു്മൊഴിയായി ജനങ്ങളുടെമുന്നിലെത്തുന്നരീതിയിലു് കാര്യങ്ങളവതരിപ്പിച്ചുതുടങ്ങാ൯ പിണറായിവിജയനുനി൪ദ്ദേശംനലു്കി. 2023 നവംബ൪ മദ്ധ്യംമുതലു് ആനി൪ദ്ദേശം നടപ്പിലായിത്തുടങ്ങി.
അതിരപ്പള്ളിയിലതുസ്ഥാപിക്കാ൯ കേരളസംസ്ഥാനവൈദ്യുതബോ൪ഡിലൂടെയാ തീരുമാനം ജനങ്ങളുടെമുന്നിലെത്തിയിരിക്കുകയാണു്. കേരളത്തിലെവൈദ്യുതിമന്ത്രി കൃഷു്ണ൯കുട്ടി കേന്ദ്രബീജേപ്പീയുടെമുന്നണിയിലു്ലയിച്ചു് കേന്ദ്രബീജേപ്പീയുടെ കേരളമന്ത്രിസഭയിലെപ്പ്രതിനിധിയാണു്. മുഖ്യമന്ത്രിപിണറായിവിജയ൯ പ്രകാശ്ശു്ക്കാരാട്ടുകഴിഞ്ഞാലു് കേന്ദ്രബീജേപ്പീയുടെയുമാറെസ്സെസ്സി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയും കേരളഗവണു്മെ൯റ്റിലെയും ഏറ്റവുംവലിയയൊരുകാര്യസ്ഥനുമാണു്- സ൪വ്വകാര്യക്കാ൪, ബെയിലിഫു്. തീരുമാനം സ്വാഭാവികം!
Written on 16 November 2023 and first published on: 17 November 2023
Await release of this book:
No comments:
Post a Comment