Tuesday, 7 November 2023

1450. ഇസ്ലാമും ഭീകരവാദവും പരസ്സു്പ്പരപൂരകങ്ങളായി ഒരുമിച്ചുകൊണു്ടുപോകാ൯ അതി൯റ്റെപ്രയോക്താക്കളു്ക്കിനി വിഷമമാണു്

1450

ഇസ്ലാമും ഭീകരവാദവും പരസ്സു്പ്പരപൂരകങ്ങളായി ഒരുമിച്ചുകൊണു്ടുപോകാ൯ അതി൯റ്റെപ്രയോക്താക്കളു്ക്കിനി വിഷമമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hosny Salah, Gaza Strip-Palestine. Graphics: Adobe SP.


ഇസ്ലാമും ഭീകരവാദവും പരസ്സു്പ്പരപൂരകങ്ങളായി ഒരുമിച്ചുകൊണു്ടുപോകാ൯ താലിബാ൯മുതലു് ഗാസ്സാഭീകര൯മാ൪വരെ, അഫു്ഘാനിസ്ഥാ൯മുതലു് പാലസ്സു്റ്റീ൯വരെ, ഇതുവരെനടന്നകാര്യങ്ങളു്വെച്ചു് അതി൯റ്റെപ്രയോക്താക്കളു്ക്കിനി അങ്ങേയറ്റംവിഷമമാണു്, കാരണം സമാധാനവാദത്തിലേക്കും മതേതരത്വത്തിലേക്കുംതിരിഞ്ഞ പാലസ്സു്റ്റീ൯ ലിബറേഷ൯ ഓ൪ഗനൈസ്സേഷനെപ്പുറന്തള്ളി തെരഞ്ഞെടുപ്പിലൂടെ ഗാസ്സയിലെഭരണാധികാരം ഭീകര൯മാ൪ക്കുകൊടുത്ത ഗാസ്സയിലെമുസ്ലിംജനത ആ തെരഞ്ഞെടുപ്പുമാ൯ഡറ്റി൯റ്റെബലത്തിലീഭീകരവാദികളു് ഇസ്രായേലിലു്ക്കടന്നുകയറിനടത്തിയ അക്രമത്തിനും കൂട്ടക്കൊലയു്ക്കുമിന്നു് ഇസ്രായേലിലു്നിന്നുമാത്രമല്ല മറ്റുജനാധിപത്യരാജ്യങ്ങളിലുംനിന്നുംകൂടിക്കിട്ടുന്ന തിരിച്ചടിയിലു് ഭയന്നുപോയിരിക്കുകയാണു്, സ്വന്തനാട്ടിലു്നിന്നു് ജീവനുംകൊണു്ടുപലായനംചെയ്യുകയാണു്, പാലസ്സു്റ്റീ൯റ്റെയാഭ്യന്തരകാര്യമെന്നുകരുതി അതി൯റ്റെപേരിലു് ഒരുകാലത്തും ലോകസമൂഹത്തി൯റ്റെമുന്നിലു് സമാധാനംപറഞ്ഞുവരേണു്ടിവരില്ലെന്നുകരുതി ഒരുതെരഞ്ഞെടുപ്പിലെടുത്തതീരുമാനത്തി൯റ്റെപേരിലു് നിലനിലു്പ്പിനുതന്നെ വലിയതിരിച്ചടിനേരിടുകയാണു്. അതാണിന്നു് ഇസ്ലാമും ഭീകരവാദവുമിനി ഒരുമിച്ചുപോകുമോയെന്നുള്ളതി൯റ്റെ സൂചകമാപിനി. അവരുടെഭീകരവാദത്തി൯റ്റെപിന്നിലു് ഉറച്ചശക്തിയായിനിലയുറപ്പിച്ചിരുന്ന ചൈനയു്ക്കും റഷ്യയു്ക്കും ഇറാനുമൊന്നും ഇന്നാനിലപാടുറക്കെപ്പറയാ൯പോലുംഭയമാണു്, കാരണമിതൊന്നും ജനാധിപത്യരാജ്യങ്ങളല്ല, അവ൪ ലോകത്തിനാലു് ശ്രദ്ധിക്കപ്പെടാനിഷ്ടപ്പെടുന്നില്ല, ജനാധിപത്യലോകത്തിനുനടുവിലു് ഒരുമുല്ലപ്പൂവിപ്ലവവുംകൂടി താങ്ങുവാനുള്ളശേഷിയവ൪ക്കില്ല.

ഇങ്ങനെ വളരെനിശബ്ദവും ശാശ്വതവുമായൊരുമാറ്റം ഇസ്ലാമിനോടുബന്ധപ്പെട്ട ഭീകരവാദത്തെപ്പൊതിഞ്ഞുനിലു്ക്കുന്ന ലോകസാഹചര്യങ്ങളിലു് അതിദ്രുതം വന്നുകൊണു്ടിരിക്കുകയാണു്. ആ മതതീവ്രവാദവ്യവസ്ഥയോടുബന്ധപ്പെട്ട സകലരാജ്യങ്ങളിലെയും സകലഭീകരസംഘടനകളെയും സ്വന്തം പാലസ്സു്റ്റീനെപ്പോലുംതക൪ത്ത ഗാസ്സാഭീകരവാദികളു്ക്കു് പിന്തുണയുംപ്രഖ്യാപിച്ചുകൊണു്ടു് രംഗത്തുവരുകയും യുദ്ധത്തിലോട്ടുതന്നെ എടുത്തുചാടിക്കടക്കുകയുംചെയ്യുകയെന്ന നിവൃത്തിയില്ലാത്ത നി൪ബ്ബന്ധമായയവസ്ഥയിലേക്കു് ജനാധിപത്യലോകം, ജനാധിപത്യരാജ്യങ്ങളു്, വളരെയാലോചനകളു്ക്കുശേഷം ബുദ്ധിപൂ൪വ്വം തള്ളിവിട്ടിരിക്കുകയാണു്.

ഇത്രയുമൊത്തൊരുമയോടെയുള്ള ഒരു സുസംഘടിതബൗദ്ധികപ്പ്രവ൪ത്തനം ഒറ്റമാസംകൊണു്ടു് ജനാധിപത്യലോകത്തുനടന്നിട്ടും ഇസ്ലാമിനെ ഭീകരവാദത്തോടുബന്ധിപ്പിക്കുന്ന സംഘടനകളു്ക്കും ജനതകളു്ക്കും രാജ്യങ്ങളു്ക്കും എതി൪വശത്തു് അതുപോലെയുള്ളയൊരു ബൗദ്ധികപ്പ്രവ൪ത്തനമടക്കം ഒന്നുംചെയ്യാ൯കഴിയാതായിപ്പോയതിനുകാരണം 2023 അവസാനം ഒകു്ടോബ൪മാസംമുതലു് ഇസ്രായേലിലു് ഗാസ്സാഭീകര൪കയറിനടത്തിയ ആക്രമണത്തിനെയും ഇസ്രായേലി൯റ്റെയതി൯മേലുള്ള പ്രത്യാക്രമണത്തെയുമുപയോഗപ്പെടുത്തി അമേരിക്കയും ബ്രിട്ടനും ഫ്രാ൯സ്സും മറ്റുയൂറോപ്പ്യ൯യൂണിയ൯രാജ്യങ്ങളും അതിദ്രുതംനടത്തിയ ജനാധിപത്യനീക്കങ്ങളുടെമുന്നിലു് ഇസ്ലാമികഭീകരവാദത്തി൯റ്റെ ഇതുവരെയുള്ളജീവനാഡികളും പ്രോത്സാഹകരുമായിപ്പ്രവ൪ത്തിച്ചിരുന്ന ചൈനയുടെയും റഷ്യയുടെയും ഇറാ൯റ്റെയും ഭയന്നുള്ളപി൯മാറ്റമാണു്. ഈലോകത്തിനിയും നിലനിലു്ക്കണമെന്നാഗ്രഹിക്കുന്നയവ൪ പി൯മാറാതെന്തുചെയ്യും- പഴയജപ്പാനെയും ഇന്നത്തെയിറാനെയുംപോലെയാത്മഹത്യചെയ്യുമോ, മതഭീകരവാദത്തി൯റ്റെപേരിലുള്ള യുദ്ധത്തിലൊടുങ്ങുമോ? ഇന്നിറാനെന്നുപറയുന്ന ഏറ്റവുംപുരാതനമായയീ പേ൪ഷ്യ൯സാമ്രാജ്യംതന്നെയിതുപോലെ പലരുടെകൈകൊണു്ടും ഇതിനുമുമ്പും എത്രയോപ്രാവശ്യമൊടുങ്ങിയതല്ലേ?

ഇവരൊക്കെയാണു് ജനാധിപത്യബൗദ്ധികതയു്ക്കെതിരെ ഭീകരവാദത്തി൯റ്റെ ഫാസ്സിസത്തി൯റ്റെബൗദ്ധികതയായി ഇതുവരെയുംപ്രവ൪ത്തിച്ചിരുന്നതു്. ജനാധിപത്യവും മതഭീകരവാദവുമെന്നു് ഡിഫറ൯ഷ്യേറ്റുചെയു്തുകൊണു്ടുള്ളയീ പുതിയലോകമുന്നേറ്റത്തി൯റ്റെമുന്നിലു് അവരുടെപെട്ടെന്നുള്ളപി൯മാറ്റം മധ്യകാലകുരിശ്ശുയുദ്ധങ്ങളു്കഴിഞ്ഞശേഷം ഇതുവരെയുണു്ടായിട്ടില്ലാത്ത ഭീകരമായൊരുശൂന്യതയാണു് ലോകയിസ്ലാമികഭീകരവാദത്തിലുണു്ടാക്കിയിരിക്കുന്നതു്. അതൊരാശ്വാസമായാണുലോകംകാണുന്നതു്. അതിനുതന്നെയായിരുന്നതുചെയു്തതും. അല്ലപിന്നെ!

Written on 03 November 2023 and first published on: 07 November 2023









 

No comments:

Post a Comment