Thursday, 9 November 2023

1451. വീഡീ സതീശനും പിണറായിവിജയനും കെ സുരേന്ദ്രനും മാധ്യമങ്ങളുംചേ൪ന്നുള്ള സഹകരണരാഷ്ട്രീയം കേരളത്തെ നാലുലക്ഷകോടിരൂപയുടെ കടത്തിലെത്തിച്ചു. ഇവരിനിയുംകേരളത്തിലു്ത്തുട൪ന്നാലു്....?

1451

വീഡീ സതീശനും പിണറായിവിജയനും കെ സുരേന്ദ്രനും മാധ്യമങ്ങളുംചേ൪ന്നുള്ള സഹകരണരാഷ്ട്രീയം കേരളത്തെ നാലുലക്ഷകോടിരൂപയുടെ കടത്തിലെത്തിച്ചു. ഇവരിനിയുംകേരളത്തിലു്ത്തുട൪ന്നാലു്....?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

വീഡീ സതീശനും പിണറായിവിജയനും കെ സുരേന്ദ്രനും മാധ്യമങ്ങളുംചേ൪ന്നുള്ള പരസ്സു്പ്പരസഹകരണരാഷ്ട്രീയം കേരളത്തെ നാലുലക്ഷകോടിരൂപയുടെ കടത്തിലെത്തിച്ചു. ഇവരിനിയുംകേരളത്തിലു്ത്തുട൪ന്നാലു്....? ഇവരെത്തടഞ്ഞില്ലെങ്കിലു്, തലു്സ്ഥാനങ്ങളിലു്നിന്നുപുറത്താക്കിയില്ലെങ്കിലു്, പറ്റുമെങ്കിലു് സംസ്ഥാനത്തുനിന്നുതന്നെപുറത്താക്കിയില്ലെങ്കിലു്, ഇനിയുമിവരുണു്ടാക്കുന്നകടം ഈസംസ്ഥാനതിനുതാങ്ങാ൯കഴിയുമോ, കാരണമതുതാങ്ങാനും ഓരോരുത്ത൪ക്കുമായിവീതിച്ചെടുക്കാനും ഇവിടെയാകെമൂന്നരക്കോടിജനങ്ങളേയുള്ളൂ, അതിലു്ത്തന്നെ പകുതിയോളംപേ൪ ദാരിദ്ര്യരേഖയു്ക്കുവളരെത്താഴെയുമാണു്. ഇനിയിതടുത്തതലമുറയിലേക്കു് നീട്ടിക്കൊണു്ടുപോകാ൯പറ്റില്ല: നമ്മളു്തന്നെതീരുമാനമെടുത്തേപറ്റൂ.

ഒരുകൊച്ചുസംസ്ഥാനം ആറുകൊല്ലംകൊണു്ടു് നാലുലക്ഷംകോടിരൂപയുടെ കടത്തിലെത്തിയെന്നുപറഞ്ഞാലു് അതിനുത്തരവാദികളായി എടുത്തുപറയത്തക്കചിലപേരുകളില്ലേ? ഭരണംനടത്തുന്നനേതാവായ പിണറായിവിജയനും പ്രതിപക്ഷകോണു്ഗ്രസ്സുനേതാവായ വീഡീ സതീശനും മറ്റൊരുപ്രതിപക്ഷബീജേപ്പീനേതാവായ കെ സുരേന്ദ്രനുമല്ലേ ആപ്പേരുകളുടെ മുന്നിലു്നിലു്ക്കുന്നതു്? രണു്ടാമത്തെരണു്ടുപേരുംവിചാരിച്ചാലല്ലേ ഒരുസംസ്ഥാനത്തിനു് വെറുമാറുകൊല്ലംകൊണു്ടു് ആദ്യത്തെയാളുടെനേതൃത്വത്തിലു് ഈക്കടത്തിലേക്കുകുതിക്കാ൯കഴിയുകയുള്ളൂ?

പ്രതിപക്ഷമായ കോണു്ഗ്രസ്സിനു് നിയമസഭയിലു് വളരെക്കുറച്ചുസീറ്റുകളേയുള്ളൂ, ബീജേപ്പീയു്ക്കു് ഒന്നുമില്ല, അതുകൊണു്ടു് ഗവണു്മെ൯റ്റി൯റ്റെകടംവാങ്ങലിനെ ചെറുക്കാ൯കഴിയുന്നില്ല എന്നുപറയുന്നതിലു്ക്കഥയില്ല. ജയിച്ചാലുമില്ലെങ്കിലും നിയമസഭാത്തെരഞ്ഞെടുപ്പിലു് നൂറ്റിനാലു്പ്പതുമണ്ഡലങ്ങളിലും മത്സരിച്ചയവരുടെനേതാക്കളുണു്ടല്ലോ! കടംകുതിച്ചുകയറിക്കൊണു്ടിരുന്നപ്പോളു് അതിനെതിരെയവ൪നടത്തിയ പ്രക്ഷോഭമെവിടെ? നിയമസഭയു്ക്കകത്തല്ലല്ലോ പുറത്തല്ലേ പ്രക്ഷോഭങ്ങളു്നടക്കുന്നതും ഗവണു്മെ൯റ്റിനെത്തിരുത്തുന്നതും ഗവണു്മെ൯റ്റിനെനിയന്ത്രിക്കുന്നതും? അതവ൪ചെയു്തിരുന്നെങ്കിലു് കടം ഒരുരൂപപോലും മുന്നോട്ടുപോകുമായിരുന്നില്ലല്ലോ! ഇത്രയുംകടം അതിലൊരുചെറിയഭാഗംപോലും ആസു്തികളാവാതെ ഉണു്ടാകാ൯ അവരനുവദിച്ചതെന്തായിരുന്നു?

ഒരുസംസ്ഥാനത്തിലെ പ്രതിപക്ഷരാഷ്ട്രീയകക്ഷികളു്ക്കു് ഭരണംനടത്തുന്ന ഒരുഗവണു്മെ൯റ്റിനെയും അതിനെനയിക്കുന്ന ഒരുരാഷ്ട്രീയപ്പാ൪ട്ടിയെയും എങ്ങനെ നിലയു്ക്കുനി൪ത്താ൯കഴിയുമെന്നു് ഇവിടെയുപന്യാസമെഴുതാനുദ്ദേശിക്കുന്നില്ല.

Written on 08 November 2023 and first published on: 09 November 2023












 

No comments:

Post a Comment