Sunday, 26 November 2023

1470. ഫാസ്സിസംവരുന്നതു് തെരഞ്ഞെടുപ്പിലൂടെയാണു്- 2016ലു് കേരളത്തിലെ വിവരംകെട്ടജനങ്ങളതാണുചെയു്തതു്

1470

ഫാസ്സിസംവരുന്നതു് തെരഞ്ഞെടുപ്പിലൂടെയാണു്- 2016ലു് കേരളത്തിലെ വിവരംകെട്ടജനങ്ങളതാണുചെയു്തതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഫാസ്സിസംവരുന്നതു് തെരഞ്ഞെടുപ്പിലൂടെയാണെന്നു് വായിച്ചിട്ടുള്ളതോ൪ക്കുന്നു. അനുഭവിച്ചിട്ടുള്ളതുമോ൪ക്കുന്നു. 2016ലു് കേരളത്തിലെ വിവരംകെട്ടജനങ്ങളതാണുചെയു്തതു്. ഇതബദ്ധംപറ്റിയതൊന്നുമല്ല, അതവരുടെസ്വഭാവമാണിപ്പോളു്- ഏറ്റവുംവിദ്യാഭ്യാസമുള്ളവനാണു് ഏറ്റവുംവിവരംകെട്ടവനെന്ന വിരോധാഭാസം! ഏറ്റവുംവിദ്യാഭ്യാസമുള്ളവനാണു് ഒട്ടുംമുന്നോട്ടുകാണാ൯കഴിയാത്തതെന്നു് ഇതിനുമുമ്പുംതെരഞ്ഞെടുപ്പുകളിലു് കേരളംതെളിയിച്ചിട്ടുണു്ടു്. 1975ലു് അടിയന്തരാവസ്ഥയെന്ന ഫാസ്സിസത്തി൯റ്റെപിടിയിലു് രാജ്യമമ൪ന്നു് ജനങ്ങളു്മുഴുവ൯ ജനാധിപത്യാവകാശങ്ങളു്നഷ്ടപ്പെട്ടുനീറിപ്പുകഞ്ഞു് പലരുടേയുംജ൯മമണഞ്ഞും ജീവിതംതക൪ന്നും 1977ലു് വീണു്ടുംതെരഞ്ഞെടുപ്പുവന്നപ്പോളു് ഉത്തരേ൯ഡൃയടക്കമുള്ള രാജ്യത്തെപ്പട്ടിണിപ്പാവങ്ങളെല്ലാംവോട്ടുചെയു്തു് ഇന്ദിരാഗാന്ധിയെയും കോണു്ഗ്രസ്സിനെയും അധികാരത്തിലു്നിന്നുതള്ളിയിട്ടപ്പോളു് ലോകത്തെമുഴുവ൯ഞെട്ടിച്ചുകൊണു്ടു് ഇന്ദിരാഗാന്ധിയുടെപിന്നിലുറച്ചുനിന്നു് അവരുടെപാ൪ട്ടിയെത്തെരഞ്ഞെടുത്തുഭരണത്തിലിരുത്തിയ കള്ള൯മാരാണുകേരളത്തുകാ൪. ഫാസ്സിസത്തിനായിവായിലു്വെള്ളവുമൊലിപ്പിച്ചു് കൊതിച്ചുകഴിയുകയാണവ൪- പുനത്തിലു് കുഞ്ഞബ്ദുള്ളയുടെ മലമുകളിലെ അബ്ദുള്ളയെന്നകഥയിലെ മലമുകളിലെ അബ്ദുള്ളേ... ഓടിവരൂ... എന്നെബലാത്സംചെയ്യൂ… എന്നുനിലവിളിച്ചുകീറുന്ന ജൈവികച്ചോദനകളിലു൯മാദിനിയായ ആപ്പെണ്ണിനെപ്പോലെ!

ഈ ഫാസ്സിസ്സു്റ്റുകളു്തന്നെ ഫാസ്സിസത്തിനെതിരെപ്രസംഗിക്കുമ്പോളു്, അതിനെതിരേചുവരുകളിലു് പോസ്സു്റ്റ൪പതിക്കുമ്പോളു്, അതിലു്മയങ്ങിപ്പോയെന്നഭിനയിക്കുന്ന കള്ള൯മാരാണുകേരളത്തുകാ൪. സാംസു്ക്കാരികനവോത്ഥാനകേരളമെന്നു് സ്വയംവിളിക്കുമെങ്കിലും ഉള്ളിലു് ആരെയെങ്കിലുമൊന്നടിച്ചമ൪ത്താ൯കിട്ടിയിരുന്നെങ്കിലെന്നു് ആഗ്രഹിച്ചുനടക്കുന്ന ഫാസ്സിസ്സു്റ്റുകളാണവ൪. അവരുടെമുഖ്യമന്ത്രിപിണറായിവിജയ൯മുതലു് അയാളുടെപാ൪ട്ടിനേതാക്കളും അയാളുടെയെതിരുള്ള പ്രതിപക്ഷനേതാക്കളുമടക്കമുള്ളവരെല്ലാമതാണു്.

ഭരണത്തിലു് ഫാസ്സിസത്തി൯റ്റെവരവുമനസ്സിലാകുന്നതു് പൗരാവകാശങ്ങളുടെ അപ്പ്രത്യക്ഷമാകലിലു്നിന്നാണു്. പൗര൯റ്റെ അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യം, വിമ൪ശ്ശനസ്സ്വാതന്ത്ര്യം, മാധ്യമങ്ങളുടെസ്വാതന്ത്ര്യം എല്ലാം അപ്രത്യക്ഷമാവുമ്പോളു് മനസ്സിലാക്കിക്കോണം ഫാസ്സിസംവന്നെന്നു്. 2016മുതലു് 2023വരെയുള്ള ഏഴുവ൪ഷംകൊണു്ടു് കേരളത്തിലതാണുസംഭവിച്ചതു്.

കേന്ദ്രബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദിയെന്തിനാണു് കേരളത്തിലു് തെരഞ്ഞെടുപ്പിലൂടെ മാ൪കു്സ്സിസ്സു്റ്റുഫാസ്സിസംവരുന്നതിനു് മു൯കൈയ്യെടുത്തതെന്നു് ഫാസ്സിസത്തി൯റ്റെവരവി൯റ്റെ ചരിത്രമറിയാവുന്നവ൪ക്കെല്ലാമറിയാം. അയാളുടെയും അയാളുടെനിയന്ത്രണകേന്ദ്രങ്ങളായ ഹിന്ദുത്തിയോക്കോ൪പ്പറേറ്റുകളുടെയും ഭാവിപരിപാടികളുടെ ടെസ്സു്റ്റിംഗു് സെ൯റ്ററാണിന്നുകേരളം. കേരളത്തെയവരൊരു പരീക്ഷണശാലയാക്കിയിരിക്കുകയാണു്. ഏറ്റവുംവിദ്യാഭ്യാസമുള്ളവ൯റ്റെ തെക്കേയറ്റത്തെയി൯ഡൃയെയമ൪ച്ചചെയു്താലു് വിദ്യാഭ്യാസംകുറഞ്ഞമറ്റുഭാഗങ്ങളിലെയി൯ഡൃയെ അതിനേക്കാളെളുപ്പം എങ്ങനെയടിച്ചമ൪ത്താമെന്നവ൪ക്കറിയാം. അതാണുടെസ്സു്റ്റിംഗു്. ഫാസ്സിസത്തോടു് ഇവിടെജനങ്ങളെങ്ങനെപ്രതികരിക്കുന്നുവെന്നും അവരെ ഭരണകൂടമെങ്ങനെശക്തമായി അടിച്ചമ൪ത്തുന്നുവെന്നും അറിഞ്ഞിട്ടുവേണം ഇപ്പോളവ൪ചെയ്യുന്നപോലെ ഭരണഘടനാഭേദഗതിപരമ്പരകളിലൂടെയവ൪ക്കു് ഇ൯ഡൃയെമുഴുവനുമതുചെയ്യാ൯. അതിനായി ഇതി൯റ്റെറിസ്സളു്ട്ടുകാത്തിരിക്കുകയാണവ൪. അതി൯റ്റെയ൪ത്ഥം കേരളത്തിലിതിനെപ്പരാജയപ്പെടുത്തിയാലു് ഇ൯ഡൃയിലു് ഫാസ്സിസംവരുന്നതുതടയാമെന്നാണു്. അതിനുള്ളൊരുശ്രമംകേരളത്തിലു്നടക്കുന്നുമുണു്ടു്.

ഫാസ്സിസത്തിനെതിരേസംസാരിക്കുന്നതും ചിലരെഫാസ്സിസ്സു്റ്റെന്നുവിളിക്കുന്നതും നിയമവിരുദ്ധമാക്കിക്കൊണു്ടുള്ള നീക്കങ്ങളു്നടക്കുന്നതുജനങ്ങളു്കാണുന്നുണു്ടു്. മാധ്യമങ്ങളും പോലീസ്സും നിയമസംവിധാനവുമെല്ലാം ഇ൯ഡൃയിലെവിടെയുമെന്നപോലെ കേരളത്തിലും ഫാസ്സിസ്സു്റ്റുപക്ഷംചേ൪ന്നെന്നും അവരൊരുനിയമവുമിപ്പോളു് കണക്കിലെടുക്കുന്നില്ലെന്നും ബീജേപ്പീയിലൂടെ ഇ൯ഡൃയിലു്ശ്ശക്തിയായാധിപത്യംതുടങ്ങിയ ഹിന്ദുത്തിയോക്കോ൪പ്പറേറ്റുകളു്ക്കാണവരുടെ നിയന്ത്രണമെന്നും തിരിച്ചറിഞ്ഞതുകൊണു്ടു് തങ്ങളാണിനിവീഴാതെനിലു്ക്കുന്ന ലാസ്സു്റ്റുപോസ്സു്റ്റുകളെന്നറിഞ്ഞുകൊണു്ടുതന്നെ ഒരവസാനശ്ശ്രമമെന്നനിലയിലു് കേരളത്തിലെയീക്കേന്ദ്രപ്പരീക്ഷണം പരാജയപ്പെടുത്താ൯ ഏകരായിന്നുപ്രവ൪ത്തിക്കുന്നതുകുറേ സാധാരണവ്യക്തികളു്മാത്രമാണു്.

സാമൂഹ്യമാധ്യമങ്ങളെയാക്രമണമുനകളും പരിചയുമായുപയോഗിക്കുന്നയവ൪ക്കിപ്പോളു് പരസ്സു്പ്പരമാശയവിനിമയത്തിനും വാ൪ത്താവിനിമയത്തിനും സഹായവുമായുള്ളതുകുറേ ഒറ്റപ്പെട്ടസമാന്തരപ്പി൯നിര ഓണു്ലൈ൯വാ൪ത്താമാധ്യമങ്ങളു്മാത്രമാണു്. മു൯നിരമുഖ്യധാരാമാധ്യമങ്ങളുടെ സമ്പൂ൪ണ്ണബഹിഷു്ക്കരണത്തിലൂടെയവ൪ ഫാസ്സിസ്സു്റ്റുകളേലു്പ്പിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്നവാ൪ത്തകളു് തങ്ങളിലെത്താതെ അവയിലു്നിന്നൊഴിവായിനിലു്ക്കുകയുംചെയ്യുന്നു, യഥാ൪ത്ഥവാ൪ത്തകളറിയുകയുംചെയ്യുന്നു, തങ്ങളുടെയീസ്സമരത്തിലുള്ള ആത്മവീര്യംനിലനി൪ത്തുകയുംചെയ്യുന്നു. ഇതൊഴിവാക്കാനായിരുന്നുഫാസ്സിസ്സു്റ്റുകളു് മുഖ്യധാരാമാധ്യമങ്ങളിലൂടെ അവ൪ക്കുപണംനലു്കി ഡിസ്സി൯ഫ൪മേഷനായി വാ൪ത്തകളു്ഡോകു്ട൪ചെയു്തു് എത്തിച്ചുകൊണു്ടിരുന്നതുതന്നെ! സംസ്ഥാനത്തെ തൊണ്ണൂറുശതമാനംമൂഢ൯മാരിലുമതു് ഇപ്പോഴുമെത്തുന്നുണു്ടെങ്കിലും ആപ്പത്തുശതമാനത്തിലെത്താത്തതു് അപകടംചെയു്തു, ജനാധിപത്യത്തിനുപ്രതീക്ഷയേകി.

ഒരുസാഹിത്യകാര൯റ്റെയോ ഒരുകാലാകാര൯റ്റെയോ ഒരുരാഷ്ട്രീയക്കാര൯റ്റെയോ ഒരുനിയമക്കാര൯റ്റെയോ സഹായമില്ലാതെയും തുട൪ച്ചയായെവിടെയുമവരുടെ ചതികളു്നേരിട്ടുകൊണു്ടുമാണീച്ചെറുപ്പ്രസ്ഥാനം കാറ്റിലാടിയുലയുന്നദീപംപോലെ മുന്നോട്ടുപോകുന്നതു്. ഒരുചെറിയവെളിച്ചമെങ്കിലും എവിടെയെങ്കിലുമുള്ളതുകൊണു്ടു് സമ്പൂ൪ണ്ണയിരുട്ടുവന്നിട്ടില്ല.

Written on 25 November 2023 and first published on: 26 November 2023







 

 

No comments:

Post a Comment