Sunday, 19 November 2023

1461. കഴുത്തറുപ്പ൯മാരും പെണു്പീഢകരുമായ ഗാസ്സാഭീകര൯മാരെപ്പിന്തുണച്ചാലു് മുസ്ലിംലീഗു് കോണു്ഗ്രസ്സിനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും വോട്ടുചെയ്യുമെങ്കിലു് അതിനകത്തുവലിയകുഴപ്പമുണു്ടു്

1461

കഴുത്തറുപ്പ൯മാരും പെണു്പീഢകരുമായ ഗാസ്സാഭീകര൯മാരെപ്പിന്തുണച്ചാലു് മുസ്ലിംലീഗു് കോണു്ഗ്രസ്സിനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും വോട്ടുചെയ്യുമെങ്കിലു് അതിനകത്തുവലിയകുഴപ്പമുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കഴുത്തറുപ്പ൯മാരും പെണു്പീഢകരുമായ ഗാസ്സാഭീകര൯മാരെപ്പിന്തുണച്ചാലു് മുസ്ലിംലീഗു് കോണു്ഗ്രസ്സിനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും വോട്ടുചെയ്യുമെങ്കിലു്, കേരളഭരണംനടത്തുന്നതിനുവേണു്ടി ഒരുരാഷ്ട്രീയസഖ്യത്തിനകത്തു് അവരുടെകൂടെനിലു്ക്കുമെങ്കിലു്, അതിനകത്തുവലിയകുഴപ്പമുണു്ടു്, അതായതു് മുസ്ലിംലീഗിനകത്തുകുഴപ്പമുണു്ടു്. അവരുടെകണ്ണുംകാഴു്ച്ചയും നേരേനിലു്ക്കുന്നില്ല, ലോകംകാണുന്നതവ൪ക്കുകാണാ൯കഴിയുന്നില്ല എന്നാണുമനസ്സിലാക്കേണു്ടതു്. കോണു്ഗ്രസ്സിനോടൊപ്പംചേ൪ന്നു് അവരുടെമുന്നണിയിലംഗമായി തെരഞ്ഞെടുപ്പിലു്മത്സരിക്കുകയും ജനങ്ങളുടെവോട്ടുവാങ്ങുകയും മന്ത്രിസഭയിലിരിക്കുകയും പലവ൪ഷംഭരണംനടത്തുകയുംചെയു്തൊരു രാഷ്ട്രീയപ്പാ൪ട്ടിയാണു് മുസ്ലിംലീഗു്. അന്നുണു്ടായിരുന്ന മതസഹിഷു്ണുതയും വംശവിദ്വേഷമില്ലായു്മയും സ്വതന്ത്രചിന്തയുമൊന്നും അതിനകത്തു് ഇന്നുകാണുന്നില്ല.

കോണു്ഗ്രസ്സിനോടൊപ്പം സ്വാതന്ത്ര്യസമരത്തിലു്പ്പങ്കെടുക്കുകയും ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംനേടിത്തരുകയും വെട്ടിമുറിക്കപ്പെട്ടയി൯ഡൃയിലെ പാക്കിസ്ഥാ൯ഭാഗം ഒരു മുസ്ലിംമതഭരണരാഷ്ട്രമായപ്പോളു് അങ്ങോട്ടോടിപ്പോകാതെ (അന്നതിനുള്ള അവസരവും ഓപു്ഷനുമുണു്ടായിരുന്നു!) ഇ൯ഡൃയതുപോലെയാവരുതെന്നും ഒരുഹിന്ദുരാഷ്ട്രംപോലുമാവരുതെന്നും ഒരുജനാധിപത്യറിപ്പബ്ലിക്ക൯രാഷ്ട്രമായി മാറണമെന്നുംപറഞ്ഞുകൂടെനിന്നയക്കാലത്തെ ദേശീയബോധവും ജനാധിപത്യബോധവും നല്ലവിദ്യാഭ്യാസവുമുള്ള നേതാക്കളു്പോയി പുത്ത൯പണത്തി൯റ്റെബലത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെപ്പോലെ അതൊന്നുമില്ലാത്തകൂറകളതി൯റ്റെ നേതൃത്വംപിടിച്ചുകടന്നുവന്നപ്പോളാണു് മുസ്ലിംലീഗിങ്ങനെയായതു്, ദേശീയബോധവും ജനാധിപത്യബോധവും വിദ്യാഭ്യാസവുമൊന്നുമില്ലാത്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളു്വന്നു് ഇടവഴിയിലു്നിന്നുകണ്ണുകാണിച്ചാലു് ഉട൯പോയിപ്പായവിരിക്കുന്ന പാ൪ട്ടിയായിമാറിയതു്.

ദേശീയബോധവും ജനാധിപത്യബോധവും ഇന്നു് ഇവരിരുവരുടെയും പ്രത്യയശാസു്ത്രത്തി൯റ്റെഭാഗമല്ലാത്തതുപോലെ ലോകത്തൊരിടത്തുമുള്ളവിമോചനസമരങ്ങളുമല്ല. ചൈനയിലെയോ പലയാഫ്രിക്ക൯രാജ്യങ്ങളിലെയോ ബ൪മ്മയിലെയോ ന്യൂനപക്ഷമുസ്ലിംജനതകളുടെ നടന്നുവരുന്നവിമോചനസമരങ്ങളിലു് മുസ്ലിംലീഗോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ ഇത്രയുംവ൪ഷങ്ങളു്ക്കിടയിലു് ഒരുപ്രമേയമെങ്കിലുംപാസ്സാക്കുകയോ ഒരുമുഖപ്പ്രസംഗമെങ്കിലുമെഴുതുകയോ ചെയു്തിട്ടിട്ടില്ല. മുസ്ലിംലീഗിലെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയും നേതൃതലമുറകളു്മാറി ഇരുവ൪ക്കും അഴിമതിയിലുണു്ടാക്കിയപണംകൊണു്ടുപോയി അറബിമുസ്ലിംരാജ്യങ്ങളിലു് രഹസ്യബന്ധങ്ങളും കള്ളപ്പണനിക്ഷേപങ്ങളുംവന്നപ്പോളു് ഇരുവരുടെയും പൊതുസ്വകാര്യതാലു്പ്പര്യങ്ങളു് സംരക്ഷിക്കുന്നതിനുവേണു്ടി ഇവ൪ കല്യാണംകഴിക്കാ൯തീരുമാനിച്ചു- ഉള്ളഭൂമി മിച്ചഭൂമിയായിപ്പോകാതിരിക്കാനായി നിയമത്തെമറികടക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയീപ്പറഞ്ഞനേതൃത്വം പി൯വാതിലിലൂടെയകത്തുകേറ്റിയൊരു മുസ്ലിംഭൂവുടമ പലകല്യാണംകഴിക്കാ൯തീരുമാനിച്ചപോലെ.

ചൈനയിലെയോ പലയാഫ്രിക്ക൯രാജ്യങ്ങളിലെയോ ബ൪മ്മയിലെയോ ന്യൂനപക്ഷമുസ്ലിംജനതകളുടെ നടന്നുവരുന്നവിമോചനസമരങ്ങളിലു് മുസ്ലിംലീഗോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ ഇത്രയുംവ൪ഷങ്ങളു്ക്കിടയിലു് ഇടപെടുകപോയിട്ടു് പ്രതികരിച്ചിട്ടുപോലുമില്ലെന്നുപറഞ്ഞു. കാരണംവ്യക്തമല്ലേ? അവിടെയൊന്നുമവ൪ ഖത്തറിലെയും സൗദിയറേബൃയിലെയുംപോലെ ഭരണവിഭാഗങ്ങളോ ഭൂരിപക്ഷമോ അല്ല, ഇവ൪ക്കവിടെ നിക്ഷേപങ്ങളുമില്ല.

പാലസ്സു്റ്റീനിലെയെന്നല്ല എവിടെക്കിടക്കുന്നയൊരറബിമുസ്ലിമിനെത്തള്ളിപ്പറഞ്ഞാലും ഈരണു്ടുപാ൪ട്ടികളിലെയുമിന്നത്തെനേതാക്കളു്ക്കു് അറബിമുസ്ലിംരാജ്യങ്ങളിലുള്ള സകലസമ്പാദ്യങ്ങളുംസ്വത്തുക്കളും നഷ്ടപ്പെടും, അവയവിടെപ്പിടിച്ചെടുക്കപ്പെടും. ചിലപ്പോളു് ഭീകര൯മാ൪നേരിട്ടുവന്നു് ഇവിടെവെച്ചല്ലെങ്കിലു് കൈയ്യിലു്ക്കിട്ടുമ്പോളവിടെവെച്ചു് വധങ്ങളുംനടത്തിയേക്കും. ഇസ്രായേലിലവ൪കയറിച്ചെയു്തതുകണു്ടില്ലേ! അതുകൊണു്ടവ൪രണു്ടുപേരുംകൂടി കല്യാണക്കരാറി൯റ്റെഭാഗമായി പാലസ്സു്റ്റീ൯-ഗാസ്സയിലെ അറബിമുസ്ലിംതീവ്രവാദികളു്ക്കുവേണു്ടി എക്കാലത്തുംനിലകൊണു്ടോളാമെന്നൊരു പരസ്യയുടമ്പടിയെഴുതിപ്പിടിപ്പിച്ചു. കള്ളപ്പണവും വിദേശനിക്ഷേപങ്ങളുമുള്ള നേതാക്കളുള്ളിടത്തോളംകാലം മുസ്ലിംലീഗിനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും, അതായതു് അതുരണു്ടിലെയുമിവരുടെവിഭാഗങ്ങളു്ക്കു്, ഒരുകാലത്തുമീക്കരാറിലു്നിന്നു് പി൯മാറുകസാദ്ധ്യമല്ല. അതുചെയ്യുന്നനിമിഷമവരുടെ സമ്പാദ്യങ്ങളുംസ്വത്തുക്കളുമവരും ആരാജ്യങ്ങളിലപകടപ്പെടും.

Written on 17 November 2023 and first published on: 19 November 2023










No comments:

Post a Comment