1468
നവകേരളയാത്രയിലെ അപമാനകരമായസംഭവങ്ങളു്ക്കു് അരമണിക്കൂറിനകം മുഖ്യമന്ത്രിപറയുന്നമറുപടികളു് പോഴത്തരമാകുന്നതു് പഴയപോലെ മറ്റവരെഴുതുന്ന സു്ക്രിപു്റ്റുനോക്കിവായിക്കാ൯ പറ്റാതായതാണു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
നവകേരളയാത്രയോടുബന്ധപ്പെട്ടു് ജനങ്ങളുടെമുന്നിലു്ച്ചോദ്യചിഹ്നങ്ങളാകുന്ന പലതുമിപ്പോളു്നടക്കുമ്പോളു്, കേരളത്തിലെസ്സകലനിയമസഭാമണ്ഡലങ്ങളിലൂടെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അഴിമതിപ്പിരിവുബസ്സുപോകുന്നയാത്രാവഴികളിലു് കേരളത്തെദ്ധൂ൪ത്തിലൂടെയും പണമോഷണത്തിലൂടെയും കടക്കെണിയിലാക്കിയതിലു്പ്പ്രതിഷേധിച്ചു് കരിങ്കൊടികാണിക്കുന്നവരുടെനേരേ മുഖ്യമന്ത്രിയുടെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഡീവൈയ്യെഫൈസ്സംഘടനയിലെയും എസ്സെഫൈസ്സംഘടനയിലെയും കൂടെക്കൊണു്ടുനടക്കുന്നഗുണു്ടകളെയും ഡീജീപ്പീയുടെയുത്തരവുപ്രകാരം പോലീസ്സിനെയുമുപയോഗിച്ചു് അടിച്ചൊതുക്കുമ്പോളു്, അറസ്സു്റ്റുചെയു്തുമാറ്റുമ്പോളു്, അതുനിരീക്ഷിക്കുന്നവരുടെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള (മാധ്യമങ്ങളിലൂടെയുള്ളതല്ല) വാ൪ത്താവിനിമയവേഗതകാരണം പഴയപോലെ പിറ്റേന്നെന്നതിനുപകരം അതുനടന്നരമണിക്കൂറിനകം അടുത്തപ്രസംഗസ്ഥലത്തെത്തുന്നതുകൊണു്ടു് അവിടെയപ്പോളു്ത്തന്നെ മുഖ്യമന്തിപിണറായിവിജയനതിനു് മറുപടിനലു്കേണു്ടിവരുന്നുണു്ടു്, അതെല്ലാം അപഹാസ്യമായവെറും ജലു്പ്പനങ്ങളുമുദീരണങ്ങളും പോഴത്തരങ്ങളുംമാത്രമായിമാറുന്നുമുണു്ടു്.
ഇയാളു് കാര്യഗൗരവമുള്ള ഒരു രാഷ്ട്രീയക്കാരനേയല്ലേയെന്നസന്ദേഹം ഈയപഹാസ്യമറുപടികളുംപ്രതികരണങ്ങളും ജനങ്ങളിലുണു്ടാക്കിയിട്ടുണു്ടു്. ഇതെന്തുകൊണു്ടിങ്ങനെസംഭവിക്കുന്നുവെന്നു് ജനങ്ങളാലോചിച്ചിട്ടുമുണു്ടു്. ഇതിനിത്രയൊന്നുംകൂടുതലാലോചിക്കാനില്ല- അതി൯റ്റെകാരണം വ്യക്തമാണു്. ഒരു വ൯സമ്പന്നരായവിദേശമുതലാളിസംഘം കേരളംഭരിക്കുകയെന്ന വ്യക്തമായയുദ്ദേശലക്ഷൃങ്ങളോടെ കൃത്യമായടൈംടേബിളിലൂടെ വ൪ഷങ്ങളുടെ സെലക്ഷനുംപരിശീലനവുംകഴിഞ്ഞു് എമ്മെല്ലേപ്പദംമുതലു് മുഖ്യമന്ത്രിപദംവരെയെത്തിച്ച ഒരാരാഷ്ട്രീയക്കാരനാണയാളു്. അവ൪ക്കാവശ്യമുള്ള കൃത്യമായസു്ക്രിപു്റ്റുതയാറാക്കി അതുനോക്കിവായിച്ചുപരിശീലിപ്പിച്ചു് പ്രസംഗവേദിയിലേക്കും പത്രസമ്മേളനവേദിയിലേക്കും പറഞ്ഞുവിട്ടിട്ടുള്ളയൊരു കൃത്രിമനേതാവാണയാളു്. ഒരു നോക്കിവായിപ്പുകാര൯! ഇവിടെയീ നവകേരളയാത്രയെന്നുമറ്റവ൪പേരിട്ടു് ഇയാളു്നടത്തുന്നയീയാത്രയിലു് ഒരപമാനകരമായസംഭവംകഴിഞ്ഞു് (അങ്ങനെ പലതുംകഴിഞ്ഞു!) അരമണിക്കൂറിനകമടുത്തവേദിയിലെത്തി മറുപടിപറയേണു്ടിവരുമായിരുന്നില്ല, അതിനുപകരം പഴയപോലെ അടുത്തദിവസമോ അതിനടുത്തദിവസമോ മറുപടിപറഞ്ഞാലു്മതിയാകുമായിരുന്നെങ്കിലു്, ഇയാളു്ക്കീക്കോമാളിസംഭാഷണങ്ങളിതുപോലെ പൊതുവേദികളിലു്നടത്തേണു്ടിവരുമായിരുന്നില്ല. അങ്ങനെയെങ്കിലു് മറ്റവ൪ക്കു് സു്ക്രിപു്റ്റെഴുതിക്കൊടുക്കാ൯ സമയംകിട്ടുമായിരുന്നു, ഇയാളു്ക്കതുകുനിഞ്ഞുനോക്കിയിരുന്നുവായിക്കാനും സമയംകിട്ടുമായിരുന്നു. ഇപ്പോളു്സ്സംസാരിക്കുന്നതാണു് യാഥാ൪ത്ഥവിജയ൯.
Written and first published on: 26 November 2023
No comments:
Post a Comment