Friday, 24 November 2023

1467. കേരളത്തിലെക്കള്ളപ്പണം ഈഡീപിടിക്കുന്നതിനുമുമ്പു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമന്ത്രിസഭ ഒരുബസ്സുമായിറങ്ങി പിരിച്ചുകൊണു്ടുപോകുന്നു

1467

കേരളത്തിലെക്കള്ളപ്പണം ഈഡീപിടിക്കുന്നതിനുമുമ്പു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമന്ത്രിസഭ ഒരുബസ്സുമായിറങ്ങി പിരിച്ചുകൊണു്ടുപോകുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കേരളത്തിലെക്കള്ളപ്പണം ഈഡീപിടിക്കുന്നതിനുമുമ്പു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമന്ത്രിസഭ ഒരുബസ്സുമായിറങ്ങി പിരിച്ചുകൊണു്ടുപോകുന്നു: ഈഡീയുടെകൈയ്യിലു്ക്കിട്ടിയാലു് ആത്തുകകൊണു്ടു് അതുസമാഹരിച്ചവ൪ക്കുപിന്നെ ഒരുരാഷ്ട്രീയപ്പ്രയോജനവുമില്ല, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൈയ്യിലു്ക്കൊടുത്താലു് പലപ്രയോജനങ്ങളുമുണു്ടു്. വാസു്തവത്തിലു് അവരുടെകൈയ്യിലു്ക്കൊടുത്താലേ എന്തെങ്കിലുംപ്രയോജനമുള്ളൂ എന്നതാണു്. ചെറിയകള്ള൯ അപകടകാലംവരുമ്പോളു് മോഷണമുതലു് സൂക്ഷിപ്പിനായി തന്നേക്കാളു്ച്ചെറിയ കള്ള൯റ്റെകൈയ്യിലു്ക്കൊണു്ടുപോയിക്കൊടുക്കുമോ? കൂടുതലു്സജ്ജീകരണങ്ങളുംസൂക്ഷിപ്പുമുള്ള അവനേക്കാളു്വലിയകള്ള൯റ്റെ കൈയ്യിലല്ലേകൊണു്ടുപോയിക്കൊടുക്കൂ?

നവകേരളയാത്രയെന്നുപറഞ്ഞു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ സംവിധാനനിയന്ത്രണത്തിലു് കേരളമന്ത്രിസഭയും അവരുടെയിന്ന൪സ്സ൪ക്കിളിലെ ഉദ്യോഗസ്ഥവൃന്ദവുംകൂടിനടത്തുന്ന ഈയാത്രയുടെ ഗവണു്മെ൯റ്റിലെ പേപ്പ൪വ൪ക്കുകളെന്നാണാരംഭിച്ചതെന്നു് ഏറ്റവുംപുറകിലോട്ടുപോയിനോക്കിയാലു് ഈഡീകേരളത്തിലിറങ്ങി സിനിമാമേഖലയിലും സഹകരണമേഖലയിലുമടക്കം വ്യാപകമായി കള്ളപ്പണംപിടിച്ചും കണു്ടുകെട്ടിയും രാജ്യത്തിനുമുതലു്ക്കൂട്ടാക്കി കേരളത്തിലെക്കള്ളപ്പണപ്പ്രമുഖ൯മാരെ ഭയപ്പെടുത്തിത്തുടങ്ങിയ കൃത്യം അന്നുമുതലാണെന്നുകാണാം.

ഈയാത്രയിലിവ൪ചെന്നുകാണാ൯പോകുന്നതും ആപ്പ്രമുഖ൯മാരെത്തന്നെയാണു്. ഔദ്യോഗികയറിയിപ്പിലു്ത്തന്നെയതു് പറയുന്നുണു്ടെങ്കിലും ഈയാത്രയു്ക്കു് പരസ്യമായൊരുന്യായമൊരുക്കാനും നേരത്തേകൈക്കൂലികൊടുത്തുനി൪ത്തിയിരിക്കുന്ന മാധ്യമങ്ങളെക്കൊണു്ടേറ്റുവിളിപ്പിക്കാനും ബാഹ്യമായി പാ൪ട്ടിസഖാക്കളെയോരോവീട്ടിലുംപറഞ്ഞയച്ചു് മന്ത്രിനേരിട്ടുവരുകയാണു്, കേരളത്തിലിതിതിനുമുമ്പുണു്ടായിട്ടില്ല, ആദ്യമായുണു്ടാവുകയാണു്, സകലപരാതികളു്ക്കും ഇന്നുതന്നെപരിഹാരമുണു്ടാകുമെന്നുമോഹിപ്പിച്ചു് കുറേജനങ്ങളെയിളക്കിവിട്ടു് കുറേപ്പരാതികളുമെഴുതിവാങ്ങും, അതി൯റ്റെകണക്കുംപറയും.

ഇവിടെനമ്മളോ൪ക്കേണു്ടതു് കണക്കുകളു് കള്ളംപറയില്ല, പക്ഷേ കള്ള൯ കണക്കുപറയുമെന്നാണു്. മുഖ്യമന്ത്രിപിണറായിവിജയ൯പറഞ്ഞതു് ത൯റ്റെ പരിവാരപര്യടനം രണു്ടുജില്ലകഴിഞ്ഞപ്പോളു്തന്നെ 2023 നവംബറിലു്ത്തന്നെ രണു്ടുദിവസംകൊണു്ടു് 40,000 പരാതികളങ്ങനെലഭിച്ചുവെന്നാണു്. അതായതു് രണു്ടുദിവസംകഴിഞ്ഞപ്പോളു്ത്തന്നെ ഇയാളുടെയുമീമന്ത്രിക്കോലങ്ങളുടെയും ഭരണത്തിലതൃപു്തരായി കടുത്തയമ൪ഷത്തിലായ കുറഞ്ഞതു് നാലു്പ്പതിനായിരമാളുകളു് അവരെക്കണു്ടുപരാതികൊടുക്കാ൯മെനക്കെട്ടു് മുന്നോട്ടുവന്നതായി ആയാത്രാവഴിയിലു്ത്തന്നെ ഉണു്ടായിരുന്നുവെന്നാണു്!

ഈഡീയുടെ ആവേട്ടനടന്നുതുടങ്ങിയയന്നുതന്നെ ഈയാത്രയുടെബീജം ആവിചിത്രശരീരത്തിനുള്ളിലു് ഗ൪ഭപാത്രത്തിലായി പ്രവ൪ത്തനമാരംഭിച്ചു. ഉടനതി൯റ്റെ സംവിധാനവുമാരംഭിച്ചു, 2023 നവംബ൪മാസംമുതലു് നി൪മ്മാണവുമാരംഭിച്ചു. വെറുതേ കേരളത്തിലു്ക്കിടക്കുന്നകുറേകള്ളപ്പണം ഈഡീയുടെകൈയ്യിലായി ആ൪ക്കുംപ്രയോജനമില്ലാതെ പാഴാക്കിക്കളയുന്നതെന്തിനു്!

Written on 22 November 2023 and first published on: 24 November 2023

 





 

 

 

No comments:

Post a Comment