Sunday, 19 November 2023

1462. ഇ൯ഡൃയെത്തോലു്പ്പിച്ചവിജയം, ഇ൯ഡൃയിലാദ്യത്തെസ്സംഭവം: കേരളത്തിലു് സഞു്ചരിക്കുന്നമൃഗശാലയു്ക്കുവേണു്ടി ഒന്നേകാലു്ക്കോടിരൂപയുടെബസ്സുവാങ്ങിച്ചു!

1462

ഇ൯ഡൃയെത്തോലു്പ്പിച്ചവിജയം, ഇ൯ഡൃയിലാദ്യത്തെസ്സംഭവം: കേരളത്തിലു് സഞു്ചരിക്കുന്നമൃഗശാലയു്ക്കുവേണു്ടി ഒന്നേകാലു്ക്കോടിരൂപയുടെബസ്സുവാങ്ങിച്ചു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Yoshiki Kawamoto. Graphics: Adobe SP.

ഇ൯ഡൃയെത്തോലു്പ്പിച്ചവിജയം, ഇ൯ഡൃയിലാദ്യത്തെസ്സംഭവം: കേരളത്തിലു് സഞു്ചരിക്കുന്നമൃഗശാലയു്ക്കുവേണു്ടി ഒന്നേകാലു്ക്കോടിരൂപയുടെബസ്സുവാങ്ങിച്ചു! ഗവണു്മെ൯റ്റാണുവാങ്ങിച്ചതു്. ചില൪പറയുന്നു ലോകത്തെയാദ്യത്തെസ്സംഭവമാണിതെന്നു്. ചെല്ലുന്നിടത്തെല്ലാം പ്രദ൪ശ്ശനവസു്തുക്കളെക്കാണാ൯ അനേകമാളുകളു്കൂടുന്നുണു്ടു്. ഒരുമാസം കേരളത്തിലെപ്പ്രധാനനഗരങ്ങളിലൂടെയുള്ള പ്രദ൪ശ്ശനട്ടൂറുകഴിഞ്ഞശേഷം ഏക്കേബാലനോടുള്ളയാദരസൂചകമായി തിരുവനന്തപുരത്തു് ഏക്കേബാല൯മെമ്മോറിയലു് മ്യൂസ്സിയത്തിലു്വെയു്ക്കും. പ്രദ൪ശ്ശനവസു്തുക്കളെയും എടുത്തതുപോലെ തിരുവനന്തപുരത്തു് തിരിക്കൊണു്ടുപോയിവെയു്ക്കും. തിരുവനന്തപുരത്തു് മൃഗശാലയും മ്യൂസ്സിയവുമൊന്നാണെന്നാലോചിച്ചാണു് ജനങ്ങളു്ചിരിച്ചുപോയതു്.

നാലു്പ്പതുമമ്പതുമൊക്കെവ൪ഷങ്ങളു് കേരളത്തിലു് രാഷ്ട്രീയപ്പ്രവ൪ത്തനംനടത്തിയ എമ്മെല്ലേമാരും മന്ത്രിമാരും പാ൪ട്ടിനേതാക്കളുമൊക്കെയായയിവ൪ക്കു് ജനങ്ങളുടെപ്രശു്നങ്ങളെന്തെന്നറിയില്ലെന്നും അതറിയാ൯വേണു്ടിയും ഒറ്റഞെടുപ്പിനു് പരിഹാരമുണു്ടാക്കാ൯വേണു്ടിയുമാണിവ൪ ഒരുമാസ്സംനീളുന്ന സകലമണ്ഡലങ്ങളിലൂടെയുമുള്ള ബസ്സുയാത്രനടത്തുന്നതെന്നുംപറഞ്ഞാലു് ആബസ്സുനേരേ അതിനകത്തുള്ളസകലരുമോടൊപ്പം ഊളംപാറയാസ്സു്പ്പത്രിയിലേയു്ക്കാണു് ഓടിക്കേണു്ടതു്. തിരികെക്കൊണു്ടുപോകുന്നതിനുവേണു്ടി ഒരുമാസം തൊട്ടടുത്തുള്ള സു്പെഷ്യലു് ആംഡു് പോലീസ്സു് ബറ്റാലിയ൯റ്റെ ഗ്രൗണു്ടിലു്സ്സൂക്ഷിക്കുകയുംവേണം. സകലസൗകര്യങ്ങളും സജ്ജീകരണങ്ങളുമുള്ള ഉദ്യോഗസ്ഥപ്പടയോടൊപ്പം ഏഴരവ൪ഷം സെക്രട്ടേറിയറ്റിലിരുന്നിട്ടു് പരിഹരിക്കാ൯കഴിയാത്ത ഏതുജനകീയപ്പ്രശു്നങ്ങളാണിവ൪ ഓരോയിടത്തുമൊരുമണിക്കൂ൪ പ്രസംഗത്തിനുചെലവഴിച്ചുള്ള ഇവരുടെയീയോട്ടപ്പ്രദക്ഷിണത്തിലൂടെ പരിഹരിക്കാ൯പോകുന്നതു്?

കേരളത്തിലിവ൪ഭരണത്തിലു്വരുന്നതിനുമുമ്പു് മുപ്പത്തിരണു്ടായിരം സ്വകാര്യബസ്സുകളോടിയിരുന്നു, അതിലു്നിന്നുള്ള റവന്യൂവും സംസ്ഥാനത്തിനുകിട്ടിയിരുന്നു. ഇപ്പോളിവരുടെഭരണത്തിലതു് ആറായിരമാണു്. നാടുമുഴുവ൯ ശാലകളു്തുടങ്ങുന്നതിനു് മദ്യവ്യവസായികളിവ൪ക്കു് കൈക്കൂലിക്കൊടുക്കുന്നതുപോലെ നാടുമുഴുവ൯ വണു്ടികളു്വാങ്ങിയോടിക്കുന്നതിനു് ബസ്സുവ്യവസായികളിവ൪ക്കു് കൈക്കൂലികൊടുക്കുന്നില്ല. അതുകൊണു്ടു് സംസ്ഥാനത്തു് പ്രൈവറ്റുബസ്സുകളുടെയെണ്ണംകുറഞ്ഞു. അതിലു്നിന്നുള്ളറവന്യൂവുംകുറഞ്ഞു. പണു്ടു് റോഡുനികുതിമാത്രമല്ല ഈബസ്സുകളുടെ ഡീസ്സലി൯റ്റെ ടാകു്സ്സും നല്ലൊരുതുകലഭിച്ചിരുന്നു. ഇപ്പോളതുമില്ല. മുപ്പത്തിരണു്ടായിരം പ്രൈവറ്റുബസ്സുകളോടിയിരുന്നപ്പോളു് പൊതുമേഖലയിലുള്ള കേയെസ്സാ൪ട്ടീസ്സിതക൪ന്നില്ല. പക്ഷേയിപ്പോളിവരുടെഭരണത്തിലു് ആറായിരം പ്രൈവറ്റുബസ്സുകളു്മാത്രമോടിയപ്പോളു് കേയെസ്സാ൪ട്ടീസ്സീതക൪ന്നുതരിപ്പണമായി. ഇവ൪ക്കുപൊതുപ്പണംമോഷണവും വ്യഭിചാരവുമല്ലാതെ മറ്റൊന്നുമറിഞ്ഞുകൂടെന്നതി൯റ്റെതെളിവല്ലേയതു്? പ്രൈവറ്റുബസ്സുമേഖലയും കേയെസ്സാ൪ട്ടീസ്സിയും രണു്ടുംതക൪ത്തു് യാത്രാസൗകര്യമില്ലാതെജനങ്ങളു് പൊറുതിമുട്ടുമ്പോളു് ഇവ൪ക്കു് ഇരുപത്തയ്യായിരംകോടിരൂപയെങ്കിലും വെട്ടിക്കാനായിക്കൊണു്ടുവരാനുദ്ദേശിച്ച കെ-റെയിലിനുവേണു്ടി അവ൪ മുറവിളികൂട്ടുമെന്നായിരുന്നു ഈ പണംനക്കികളു്കരുതിയതു്. പക്ഷേ ഒന്നുംനടന്നില്ല, പൊതുഗതാഗതം തകരുകയുംചെയു്തു.

മുഖ്യമന്ത്രി പിണറായിവിജയ൯, ധനമന്ത്രി, രണു്ടുവിദ്യാഭ്യാസമന്ത്രിമാ൪, ആരോഗ്യമന്ത്രി, പിന്നെമറ്റനേകമെണ്ണം എന്നീവസു്തുക്കളെയാണുകൊണു്ടുനടന്നു് പ്രദ൪ശ്ശിപ്പിക്കുന്നതു്. ഇവരെക്കുറിച്ചൊന്നുംപറയാനില്ലെങ്കിലും ഈബസ്സിനെക്കുറിച്ചുചിലതുപറയാനുണു്ടു്, അതിനെക്കുറിച്ചുചിലകാര്യങ്ങളു് പറയാതെതരമില്ല. ഇതൊരു സാധാരണബസ്സാണെന്നും അതിനകത്തു് ലക്ഷുറിയൊന്നുമില്ലെന്നുമാണു് മന്ത്രിമാരവകാശപ്പെട്ടതു്. ഇതു് ലക്ഷുറിബസ്സുതന്നെയാണു്, ഭാരതു്-ബെ൯സ്സാണിതുനി൪മ്മിച്ചതു്. ശ്രദ്ധിക്കുക: ബെ൯സ്സു് ജ൪മ്മനിയിലു്നിന്നിറക്കുമതിചെയു്തതല്ല, ബാംഗ്ലൂരിലെ ബെ൯സ്സി൯റ്റെ ഇ൯ഡൃ൯കമ്പനിയിലു് നി൪മ്മിച്ചതു്. കടക്കെണിയിലായി വരുമാനംവറ്റി നിത്യച്ചെലവുകളു്പോലും നടത്താ൯കഴിയാതായി സാമ്പത്തികാടിയന്തരാവസ്ഥയു്ക്കുമുന്നോടിയായി ഇവ൪തന്നെ ചെലവുനിയന്ത്രണമേ൪പ്പെടുത്തിയസംസ്ഥാനത്തു് അതിലിളവുവരുത്തിയാണു് ഇവ൪തന്നെ ആ ബസ്സുവാങ്ങുന്നതിനായി ട്രഷറിയിലു്നിന്നും ഒരുകോടി അഞു്ചുലക്ഷംരൂപയനുവദിച്ചതു്. മറ്റുചിലവുകളെല്ലാംകൂടിയും മറ്റുഡിപ്പാ൪ട്ടുമെ൯റ്റുകളുടെവകയായും ഒരിരുപത്തഞു്ചുലക്ഷംരൂപ വേറെയുംവരും. പന്ത്രണു്ടുമീറ്റ൪നീളവും ഫ്രണു്ടിലും റിയറിലും ഓരോ ടയ൪സെറ്റും. ഫ്രണു്ടിലു് മൊത്തം രണു്ടുടയറും പുറകിലു് മൊത്തം നാലുടയറും. രണു്ടുപടിപോലുംകയറാനാവാതെരോഗിയായി അവശവൃദ്ധനായി അധികാരത്തിലു്മുറുക്കിക്കടിച്ചുചവിട്ടിത്തൂങ്ങിക്കിടക്കുന്ന മുഖ്യമന്ത്രിയു്ക്കുകയറാനായി ലിഫു്റ്റും.

അപ്പോളിത്രയുംബസ്സുകളോടിയിരുന്നൊരുസംസ്ഥാനത്തു് ഒരുബസ്സുവാങ്ങുന്നതി൯റ്റെ ചെലവെത്രയാണെന്നു് ഏകദേശമെല്ലാവ൪ക്കുമറിയാം. ഭാരതു്-ബെ൯സ്സി൯റ്റെ ഇതേ പന്ത്രണു്ടുമീറ്റ൪നീളമുള്ള ഷാസ്സിയുടെവില 27ലക്ഷംരൂപ. എ൯ജി൯മുതലു് ടയ൪വരെയടങ്ങുന്നതാണു് ഷാസ്സിയുടെവില. ഫികു്സ്സഡ്ഡു് റേറ്റുകളുള്ള ബാംഗ്ലൂരിലു്ത്തന്നെയുള്ള പ്രസിദ്ധമായ പ്രകാശ്ശു് വ൪ക്കു്സ്സിലതു് ബോഡിചെയ്യുമ്പോളു് ചെലവു് 40-45ലക്ഷംരൂപ. ഏസ്സീയുടെവില 10ലക്ഷംരൂപ. അങ്ങനെമൊത്തം 80ലക്ഷംരൂപ. മുപ്പതുലക്ഷംവെട്ടിച്ചു. ഇതിനേക്കാളു് രണു്ടുമീറ്റ൪കൂടിനീളവും പുറകിലു്മൊത്തം 6 വീലടങ്ങുന്ന രണു്ടുടയ൪സെറ്റുമുള്ള ഒറിജിനലു് വോളു്വോബസ്സുവാങ്ങുന്നതിനു് ചെലവു് ഒരുകോടി അഞു്ചുലക്ഷരൂപയേയുള്ളൂ! വോളു്വോയു്ക്കു് 6 ടയറി൯റ്റെയും 10 ടയറി൯റ്റെയും രണു്ടിനമുണു്ടെന്നുള്ളൊരു വ്യത്യാസമേയുള്ളൂ- ഒരു സു്പെയ൪ ടയറും. കേയെസ്സാ൪ട്ടീസ്സീയു്ക്കും കേരളാഗവണു്മെ൯റ്റിനും ദശാബ്ദങ്ങളുടെബന്ധവും ബിസിനസ്സിടപാടുകളുമുള്ള അശോകു് ലെയു്ല൯ഡിലു്നിന്നാണിതു് വാങ്ങിയിരുന്നതെങ്കിലു് 60-65ലക്ഷം രൂപയേയാകുമായിരുന്നുള്ളൂവെന്നതു് കേരളംമറന്നുപോകരുതു്. പത്തുവ൪ഷംമുമ്പിവരുടെ ഷാസ്സിയു്ക്കു് പതിനാറുലക്ഷംരൂപയേ വിലയുണു്ടായിരുന്നുള്ളൂ. ഇരുപത്തഞു്ചോ മുപ്പതോലക്ഷംരൂപയുടെ വെട്ടിപ്പുനടത്താ൯വേണു്ടി ഇവരിത്രയുംവലിയൊരുസംഭവം ഓ൪ഗനൈസ്സുചെയ്യുമോയെന്നുചോദിച്ചാലു്- ചെയ്യും.

ഇവിടെപ്പറഞ്ഞനിരക്കുകളെല്ലാം കോണു്ട്രാക്ടുകാര്യേജോടുന്ന 49 സു്റ്റാ൯ഡാ൪ഡുസീറ്റുള്ള ലക്ഷുറിബസ്സുകളു്ക്കാണു്. പുഷു്ബാക്കുസീറ്റുകളാണെങ്കിലതു് 35ആയിക്കുറയും. ഒരലു്പ്പംസ്ഥലമെടുത്തു് ഇവ൪ചെയു്തതുപോലെ ഒരു വാഷു്ബേസ്സിനും ഡൈനിംഗു് സു്പേയു്സ്സും യൂറിനലും സെറ്റുചെയു്താലു്പ്പോലുംപിന്നെ ഇരുപത്തഞു്ചുസീറ്റുമാത്രമുള്ള ഒരുബസ്സിനു് ബോഡിനി൪മ്മാണത്തിനു് എത്രയോവിലകുറയും!

ഇതിനുപണംചെലവഴിക്കുന്നതിനു് അനുവദിച്ചുകൊണു്ടുള്ള ധനംവകുപ്പി൯റ്റെ G.O. (Rt) No: 7857/2023/Fin, Finance (Budget Wing-F) Department, Tvm. Dated: 10 November 2023 എന്ന ഓ൪ഡ൪ നമുക്കു് ചിലകാര്യങ്ങളു്പറഞ്ഞുതരുന്നുണു്ടു്. സ്വകാര്യയഴിമതിസൗകര്യത്തിനുവേണു്ടി കേയെസ്സാ൪ട്ടീസ്സീയെപ്പിള൪ന്നിവരുണു്ടാക്കിയ സ്വിഫു്റ്റെന്നയിടപാടി൯റ്റെതലക്കസേരകനായ ബിജുപ്പ്രഭാകറെന്നയാളു് 2023 സെപു്റ്റംബറിലെഴുതിയകത്തിനു് ഒകു്ടോബറിലു് ഗതാഗതവകുപ്പോ ടൂറിസംവകുപ്പോ അല്ല പബ്ലിക്കു് റിലേഷ൯സ്സുവകുപ്പുതീരുമാനമുണു്ടാക്കി നവംബറിലു് വളരെയത്യാവശ്യകാര്യമായി ധനനിയന്ത്രണംമറികടന്നു് ധനകാര്യവകുപ്പുപണംകൊടുക്കുന്നു. ഒരുകോടിയിലേറെരൂപയുടെ വണു്ടിവാങ്ങുന്നതിനു് വണു്ടിയുടെ സു്പെസിഫിക്കേഷനുകളും എവിടെനിന്നാണെന്നതുംപോലുമില്ലാതെ ഇതുപോലെയവ്യക്തവും ലൂസ്സും താന്തോന്നിത്തരവുമായൊരു ഗവണു്മെ൯റ്റുത്തരവു് ആരെങ്കിലുമിതിനുമുമ്പുകണു്ടിട്ടുണു്ടോ? വ്യഭിചരിക്കുന്നതിനുവേണു്ടിവന്നുകിടക്കുന്നവ൯റ്റെ പോക്കറ്റിനകത്തുനിന്നും ഇഷ്ടംപോലെപണമെടുത്തുചെലവഴിക്കുന്ന വേശ്യയുടെപ്രവൃത്തിയാണതു്. അതുപോലെയാണിവ൯മാ൪ സംസ്ഥാനത്തി൯റ്റെ ധനകാര്യംനടത്തിക്കൊണു്ടുപോകുന്നതു്.

മുഖ്യമന്ത്രിക്കസേരമുതലു് സെക്രട്ടേറിയറ്റിലെദു൪ഗ്ഗന്ധംസഹിക്കാനാവാതെ മന്ത്രിമാരൊരുമാസം നാടുവിട്ടോടിയെന്നുപറഞ്ഞുകൂടേ? തിരിച്ചുവന്നാലുമിതുതന്നല്ലേ? ഇവ൪സഞു്ചരിക്കുന്നബസ്സു് ഈയാവശ്യംകഴിഞ്ഞു് സംസ്ഥാനത്തിനു് മുതലു്ക്കൂട്ടാകുമെന്നു് ആരാണു്ടൊക്കെയോ വലിയവ൯മാ൪ പറഞ്ഞോണു്ടുനടക്കുന്നതുകേട്ടു. അണ്ഡകടാഹംപോലെനിറഞ്ഞുപരന്നുകിടക്കുന്ന ഏക്കറുകണക്കിനുള്ള സെക്രട്ടേറിയറ്റിലു് തമ്മിലു് വിളിച്ചാലു്പ്പോലുംകേളു്ക്കാത്തത്ര അകലങ്ങളിലിരുന്നു് മുപ്പത്തഞു്ചുപേ൪ ഭരണംനടത്തിയിട്ടു് സ്സു്റ്റാച്ച്യൂറോഡുവഴിപോകുന്ന ജനങ്ങളു്പോലും മൂക്കുംപൊത്തിക്കൊണു്ടോടിപ്പോകുന്ന ഇത്രദു൪ഗ്ഗന്ധമെങ്കിലു് ആബസ്സിനകത്തു് ആമുപ്പത്തഞു്ചെണ്ണം ഒരുമിച്ചിരുന്നു് ഒരുമാസംയാത്രചെയു്തുകഴിഞ്ഞാലു്പ്പിന്നെ ആബസ്സെന്തോന്നിനുകൊള്ളാമെടേ...? പരസ്സു്പ്പരംപകയോടെനോക്കിക്കാണുന്നവ൪ ഇത്തിരിസ്സു്പ്പേയു്സ്സിലു് ഒരുമാസമടുത്തടുത്തിരുന്നുസഞു്ചരിക്കുമ്പോളുണു്ടാകുന്ന മാനസ്സികപ്പ്രശു്നങ്ങളും തെറ്റായതീരുമാനങ്ങളുംവേറെയും! ചിലപട്ടികയറിക്കിടന്നകസേരകളു് അവീട്ടുകാ൪പിന്നെ കത്തിച്ചുകളയുകയാണുചെയ്യുന്നതു്. മുഖ്യമന്ത്രിക്കസേരയിലു് അമേധ്യമെടുത്തുവെച്ചതുപോലെയുണു്ടെന്നു് ജനങ്ങളു് ഒരുമുഖ്യമന്ത്രിയെക്കുറിച്ചുപറഞ്ഞതു് ഇതാദ്യമായാണു്. ഓ. വി. വിജയ൯ ധ൪മ്മപുരാണമെന്നൊരു ഇതിഹാസമെഴുതിയതു് ഭരണാധിപനെപ്പറ്റി ഇതിനേക്കാളു്ക്കടുത്ത ഭാഷയുപയോഗിച്ചുകൊണു്ടാണു്- മുപ്പതുവ൪ഷംമുമ്പു്.

ഒരുജോലിയുംചെയ്യാതെജീവിച്ചു് രാഷ്ട്രീയത്തിലു്വന്നു് ജനങ്ങളെപ്പൊളന്നു് അധികാരമൊക്കെയുണു്ടായി സ്വന്തമായിപ്പണമുണു്ടാക്കുന്നതിനുമുമ്പു് ദരിദ്രവാസ്സികളായിരുന്നകാലത്തു് മുഖ്യമന്ത്രിപിണറായിവിജയനടക്കമുള്ള ഈമന്ത്രിമാരെല്ലാം കേയെസ്സാ൪ട്ടീസ്സീബസ്സുകളിലായിരുന്നു സഞു്ചരിച്ചിരുന്നതെന്നു് ജനങ്ങളു് മറന്നിട്ടില്ലാത്തതുപോലെ അവരും മറന്നുപോകരുതു്. ഇപ്പോളവ൪ക്കുമൂലമമരാ൯ ഒന്നേകാലു്ക്കോടിരൂപയുടെ ലക്ഷുറിബസ്സുവേണമെന്നതുകൊണു്ടാണു് ജനങ്ങളവരെത്തൊട്ടികളെന്നും പട്ടികളെന്നും മൃഗങ്ങളെന്നുമൊക്കെവിളിച്ചതു്.

കേരളത്തിലെയനുഗൃഹീതസാഹിത്യകാരനായിരുന്ന ചങ്ങമ്പുഴ കൃഷു്ണപിള്ള കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുണു്ടായകാലത്തുതന്നെ പാടുന്നപിശാചു് എന്നൊരുപുസു്തകമെഴുതിയിരുന്നു. 'കാട്ടുമൃഗങ്ങളേ നിങ്ങളു്ക്കുകാറില്ല, കോട്ടില്ല സൂട്ടില്ല സഞു്ചിയില്ല' എന്നാരംഭിക്കുന്നയാ കാവ്യപുസു്തകം 'കമ്മ്യൂണിസത്തിനാണിപ്പോളു്വിലക്കേറ്റം, ചുമ്മാപറഞ്ഞുനടന്നാലു്മതി' എന്നുപറഞ്ഞാണവസാനിപ്പിക്കുന്നതു്. ചങ്ങമ്പുഴയിന്നിതുകാണാ൯ ഉണു്ടായിരുന്നെങ്കിലു്! കുറഞ്ഞപക്ഷം തിരുവനന്തപുരത്തുതന്നെ ചെമ്മനം ചാക്കോയോ ഗൗരീശപട്ടം ശങ്കര൯നായരോയെങ്കിലും ഉണു്ടായിരുന്നെങ്കിലു്! തിരുവനന്തപുരത്തു് കനകക്കുന്നുകൊട്ടാരത്തിനുമുമ്പിലെ പഴയപട്ടിപ്പ്രദ൪ശ്ശനത്തിനെക്കണു്ടു് ആളുകളു്കൂട്ടമായോടിക്കൂടി 'ഓ.. മുഖ്യമന്ത്രിയാണോവന്നിറങ്ങിയതു്, ഞാ൯വിചാരിച്ചുപട്ടിയായിരിക്കുമെന്നു്' എന്നുപറഞ്ഞുപിരിഞ്ഞുപോകുന്നതു് ഒരുശ്വാനപ്പ്രദ൪ശ്ശനമെന്നപേരിലു് എ൯. വി. കൃഷു്ണവാര്യരെഴുതിയിട്ടുള്ളതുമോ൪മ്മയുണു്ടല്ലോ?

Written on 18 November 2023 and first published on: 19 November 2023


Article Title Image By Adobe Stock. Graphics: Adobe SP.



 







No comments:

Post a Comment