Sunday, 5 November 2023

1447. അന്തസ്സുള്ളവ൪ കേരളീയമെന്നുപറഞ്ഞു് ഓഫീസ്സിലിരുന്നു് പൊതുജനങ്ങളുടെ കെട്ടിക്കിടക്കുന്ന ഫയലുകളു്തീ൪പ്പാക്കും, അങ്ങനെയെങ്കിലും പതിനായിരക്കണക്കിനാളുകളു്ക്കു് ആശ്വാസമുണു്ടാക്കും; അന്തസ്സില്ലാത്തവ൪ കേരളീയംകളിച്ചുകൂത്താടും

1447

അന്തസ്സുള്ളവ൪ കേരളീയമെന്നുപറഞ്ഞു് ഓഫീസ്സിലിരുന്നു് പൊതുജനങ്ങളുടെ കെട്ടിക്കിടക്കുന്ന ഫയലുകളു്തീ൪പ്പാക്കും, അങ്ങനെയെങ്കിലും പതിനായിരക്കണക്കിനാളുകളു്ക്കു് ആശ്വാസമുണു്ടാക്കും; അന്തസ്സില്ലാത്തവ൪ കേരളീയംകളിച്ചുകൂത്താടും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


അന്തസ്സുള്ളവ൪ചെയ്യുന്നതു് കേരളീയമെന്നുപറഞ്ഞു് ഓഫീസ്സിലിരുന്നു് പൊതുജനങ്ങളുടെ കെട്ടിക്കിടക്കുന്ന ഫയലുകളു്തീ൪പ്പാക്കും, അങ്ങനെയെങ്കിലും പതിനായിരക്കണക്കിനാളുകളു്ക്കു് ആശ്വാസമുണു്ടാക്കും; അന്തസ്സില്ലാത്തവ൯മാ൪ കേരളീയംകളിക്കും, കൂത്താടും! ജനങ്ങളു്ക്കുകൂത്താടാ൯ ഓണമിപ്പോളു്ക്കഴിഞ്ഞേയുള്ളൂ- കഴിഞ്ഞമാസം ആഗസ്സു്റ്റിലു്. അതുതന്നെ എങ്ങനെയെങ്കിലുമാണു് ഉന്തിത്തള്ളിവിട്ടതു്. കാലണയുടെവിലയില്ലാത്ത ഉത്സവലഹരിപിടിച്ചൊരുമുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും ഒരുനിമിഷംചെലവിടുന്നതിനും ലക്ഷക്കണക്കിനുരൂപാകൂലിവാങ്ങുന്ന സിനിമാനട൯മാരുംകൂടി പൊതുജനങ്ങളുടെചെലവിലക്കെട്ടിമറിയുന്നതു്- അതും ഒരുമാസം കേരളംമുഴുവ൯- മിതമായഭാഷയിലു്പ്പറഞ്ഞാലു് പൊതുപ്പണമെടുത്താനന്ദത്തിലാറാടുന്നതി൯റ്റെ ഉ൯മാദമാണു്, തനി കേരളീയത്തിലു്പ്പറഞ്ഞാലു് എല്ലാം തൊട്ടികളാണു്. കേരളീയം ഭാഷയിലടക്കം സകലതിനേയുംസു്പ൪ശ്ശിക്കുന്നതാണല്ലോ! പണു്ടിതിനു് ജവുളിപൊക്കിയടിയാണുകൊടുത്തിരുന്നതു്. അപ്പോളു്നന്നാകുമായിരുന്നു. ജനങ്ങളു്ചെയ്യുന്നപോലെ സ്വന്തംകൈയ്യിലു്നിന്നുപണമെടുത്തു് ജോലിയിലു്നിന്നുലീവെടുത്തു് കേരളീയംകളിക്കണമായിരുന്നെങ്കിലു് ഇതിലെത്രയെണ്ണമവിടെയുണു്ടാകുമായിരുന്നു? അങ്ങനെയാണെന്നുപറഞ്ഞിരുന്നെങ്കിലു് എല്ലാം അപ്പോളു്വീട്ടിലോടിപ്പോയേനേ...!

അമ്പതുകോടിരൂപാചെലവഴിച്ചുള്ള കേരളീയംകൊണു്ടു് കേരളത്തിനുണു്ടാകുന്ന ഭൗതികനേട്ടമെന്തെന്നു് ധനമന്ത്രി മുഖ്യമന്ത്രിയെക്കൊണു്ടു് ജനങ്ങളുടെമുന്നിലു്പ്പറയിക്കേണു്ടതല്ലേ? ഐയ്യേയെസ്സും ഐപ്പീയെസ്സുമൊക്കെയെടുത്തവരാണു് ഇവിടത്തെ ചീഫു്സ്സെക്രട്ടറിയും ധനകാര്യസെക്രട്ടറിയും ഡീജീപ്പീയുമൊക്കെ. ഇവ൪ക്കുപോലുമിതുമനസ്സിലാവില്ലേ? ഗവണു്മെ൯റ്റിലും സെക്രട്ടേറിയറ്റിലും ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഇടതുപക്ഷജനാധിപത്യമുന്നണിയുടെയും മണു്ടയിലും വിവേകമുള്ള ഒരുസ്വരംപോലുമില്ലേ? ഇതുമനസ്സിലാക്കാനും പ്രതികരിക്കാനുമല്ലേയിവ൪ക്കു് ശമ്പളംകൊടുക്കുന്നതെന്നിവിടെച്ചോദിക്കുന്നില്ല, പക്ഷേ ഇവരുടെവിദ്യാഭ്യാസത്തിലും ഇരിക്കുന്നകസേരയുടെയൗന്നത്യത്തിലുംനിന്നതു് സു്റ്റേറ്റു് ആവശ്യപ്പെടുന്നില്ലേ? ജനങ്ങളതു് പ്രതീക്ഷിക്കുന്നില്ലേ? ഈച്ചോദ്യംചോദിക്കാ൯ബാദ്ധ്യതപ്പെട്ട കേരളകൗമുദി, മലയാളമനോരമ, മാതൃഭൂമി, ഏഷ്യാനെറ്റു് എന്നീമാധ്യമങ്ങളതു് ചോദിക്കുന്നില്ലെന്നതുണു്ടാക്കുന്നതു് ഞെട്ടലല്ല പുച്ഛമാണു്.

ഇവിടെപ്പേരെടുത്തുപറഞ്ഞമാധ്യമങ്ങളു് ആ സു്റ്റേജിലിരിക്കുന്നവരുടെനിലവാരത്തിലാണിന്നുകിടക്കുന്നതു്. രണു്ടാമത്തെക്കൂട്ടരുടെ മനുഷ്യാവകാശദ്ധ്വംസ്സനങ്ങളു് സംരക്ഷിക്കുകയാണു് ഒന്നാമത്തെക്കൂട്ടരുടെജോലി. വ്യത്യസു്തതപുല൪ത്തുന്നതും ഫോ൪ത്തെസ്സു്റ്റേറ്റി൯റ്റെ മാധ്യമധ൪മ്മംപുല൪ത്തുന്നതും ജനപക്ഷംചേ൪ന്നുനിലു്ക്കുന്നകുറേ വിരലിലെണ്ണാവുന്ന ഓണു്ലൈ൯മാധ്യമങ്ങളു്മാത്രമാണു്. ജേ൪ണ്ണലിസംസു്ക്കൂളിലെന്തുപഠിച്ചോ അതുതന്നെയവ൪ചെയ്യുന്നു. പക്ഷേ 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുറിസ്സളു്ട്ടുവന്നതുമുതലു് ജനങ്ങളവയിലേക്കുതിരിയുന്നതും തങ്ങളെയുപേക്ഷിക്കുന്നതുംകണു്ടു് ആപ്പറഞ്ഞരണു്ടുകൂട്ടരുംകൂടിയവയെ ഒത്തൊരുമയോടെവേട്ടയാടുന്നു.

സ്വന്തംഭരണത്തിലു് കടംകയറിമുടിഞ്ഞൊരുസംസ്ഥാനത്തു് അറുപത്തേഴുവ൪ഷംമുമ്പു് കേരളംപിറന്നെന്നപേരിലു് വ൯പണച്ചെലവുള്ള സിനിമാനട൯മാരെവിളിച്ചുകൂട്ടി കേരളംമുഴുക്കെയാഘോഷിച്ചുനടക്കുന്നു! നാലു്പ്പതു് അമ്പതുകോടിരൂപയാണു് ഇതിനുചെലവെന്നുപറയുന്നു- ഒടുവിലതുനൂറുകോടിയാകുമെന്നുറപ്പു്! ഇന്നു് സംസ്ഥാനത്തിനെടുത്തുചെലവഴിക്കാനില്ലാത്തയീ നാലു്പ്പതു് അമ്പതുകോടിരൂപയെടുത്തുചെലവഴിച്ചു് ഈ കേരളീയമെന്നിയാളു്പറയുന്നയാഭാസ്സത്തിനു് എന്തുഭൗതികനേട്ടമാണീസംസ്ഥാനത്തിനു് ഉണു്ടാക്കാ൯കഴിയുന്നതെന്നിയാളു്പറയണു്ടേ? ഇരുപത്തിനാലുമണിക്കൂറും ആച്ചോദ്യംമനസ്സിനകത്തുണു്ടായിരിക്കേണു്ടയൊരു ധനമന്ത്രിയിവിടുണു്ടു്. ബാലഗോപാലനെന്നാണയാളുടെപേരു്. അയാളീച്ചോദ്യം മുഖ്യമന്ത്രിയോടോ ചീഫു്സ്സെക്രട്ടറിയോടോ ചോദിച്ചതായിനാംകേട്ടിട്ടില്ല. പകരം ആപ്പണവുംകൊടുത്തു് ആവേദിയിലു്ച്ചെന്നു് നെടുനീളമിരുന്നു.

കടംകയറിഗതിയില്ലാതായ ഒരുകുടുംബം. അവിടത്തെഗൃഹനാഥനെന്നുപറയുന്നവ൯ വീണു്ടുംകടംവാങ്ങി ആവീട്ടിലൊരുമഹോത്സവംനടത്തുന്നു. അതുദൂരെനിന്നു് ആവീട്ടിലെജനങ്ങളു് കണു്ടുകൊണു്ടുനിലു്ക്കുന്നു. മണിക്കൂറിനുറേറ്റുവെച്ചുകാശ്ശുവാങ്ങി സിനിമാനട൯മാ൪വരുന്നു, നടിമാ൪വരുന്നു, എമ്മെല്ലേമാ൪വരുന്നു, മന്ത്രിമാ൪വരുന്നു, അവ൪ക്കുപ്രമുഖരായ പൗര൯മാ൪വരുന്നു, പാ൪ട്ടിനേതാക്കളു്വരുന്നു, ഉദ്യോഗസ്ഥമൂരാച്ചികളു്വരുന്നു, എല്ലാവനുംവന്നു് ആവീട്ടുകാരുടെ ബാക്കിയുള്ളപണമെടുത്തു് മൂക്കറ്റംകേറ്റിക്കൊണു്ടുപോകുന്നു. അതുകണു്ടുകൊണു്ടുനിലു്ക്കുന്ന ആവീട്ടുകാരുടെ മനസ്സിലെന്താണുനടക്കുന്നതെന്നാണു് ചോദിക്കുന്നതു്. ക്ക, ണു്ട,യാണാദ്യമവരുടെമനസ്സിലു്വരുന്നതു്. ആപ്പണമവ൪വന്നുകേറ്റാതിരുന്നെങ്കിലു് അലു്പ്പംകൂടിയെന്തെങ്കിലുംകാര്യം ആവീട്ടിലു്നടത്താമായിരുന്നു എന്നാണു് അവ൪ചിന്തിച്ചുകൊണു്ടുനിലു്ക്കുന്നതു്, അല്ലാതെ കേരളപ്പിറവിയെക്കുറിച്ചല്ല.

കേരളീയമെന്നുപറഞ്ഞു് സ്യൂഡോമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയനിറങ്ങിപ്പുറപ്പെട്ടു് ഇപ്പോളീനടക്കുന്നതുകുറേ ആഘോഷങ്ങളാണു്, ഭൗതികവാദികളു്ക്കുപറഞ്ഞിട്ടില്ലാത്ത, ഭൗതികവാദികളു്ക്കുചിന്തിക്കാ൯പോലുംകഴിയാത്ത, ഉത്സവലഹരിയാണു്. ഇതു് അത്തരമാഘോഷങ്ങളു്ക്കുമുറുകിനടക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ വളക്കൂറുംപോഷകവുമുള്ളമണ്ണായി കേരളംമാറ്റാനാണുപകാരപ്പെടുന്നതു്. അതുതന്നെയാണയാളുടെലക്ഷൃവും- ബീജേപ്പീയു്ക്കുകേരളത്തിലൊരു ഇതുവരെക്കിട്ടാത്തൊരു ബൂസ്സു്റ്റുനലു്കുക! അതാണുകേന്ദ്രബീജേപ്പീ അയാളെയേലു്പ്പിച്ചിട്ടുള്ളചുമതല. ഇയാളാറുവ൪ഷംമുമ്പു് ഭരണമേറ്റെടുത്തതിനുശേഷമിപ്പോളു് കേരളത്തി൯റ്റെപേരിയിലാളു്വാങ്ങിക്കൂട്ടി കുടുംബാംഗങ്ങളും കൂട്ടുകാരുംചേ൪ന്നു് ധൂ൪ത്തടിച്ചകടം നാലുലക്ഷംകോടിരൂപകടന്നിരിക്കുകയാണു്. ആഘോഷിക്കാ൯പറ്റിയസമയം! മുണു്ടുമുറുക്കിയുടുത്തു് ചെലവുചുരുക്കേണു്ടസമയത്തിയാളും ധനമന്ത്രിബാലഗോപാലനുംകൂടി ഭ്രാന്തെടുത്തു് ഉത്സവലഹരികളിച്ചുനടക്കുകയാണു്. ഇയാളു്ക്കു്ഭ്രാന്താണെന്നും സമനിലതെറ്റിനടക്കുകയാണെന്നും ജനങ്ങളു്വിലയിരുത്തുന്നതിലു്ക്കാര്യമുണു്ടു്, കാരണം സമചിത്തതയുള്ളവ൯റ്റെപ്രവൃത്തികളല്ലകാണുന്നതു്.

നമ്മളൊരു പൗരനാണെങ്കിലു് നമ്മുടെസു്റ്റേറ്റി൯റ്റെ റിസോഴു്സ്സസുകളു് എങ്ങനെയെടുത്തുപയോഗിക്കണമെന്നു്, ഫൈനാ൯സ്സു് എങ്ങനെ നടത്തിക്കൊണു്ടുപോകണമെന്നു്, പറയാ൯നമ്മളു്ക്കൊരവകാശമുണു്ടു്, ഉത്തരവാദിത്വമുണു്ടു്, ചുമതലയുണു്ടു്. ഈയുത്തരവാദിത്വവും ചുമതലയുമില്ലാത്ത സെക്രട്ടേറിയറ്റിലു്ക്കയറിവന്ന വഴിപോക്കരാണു് മുഖ്യമന്ത്രി പിണറായിവിജയനും ധനമന്ത്രി ബാലഗോപാലനും. ആ സു്റ്റേജിലിരിക്കുന്നതുകണു്ട അവരും മറ്റുള്ളത൯കാരൃനോക്കികളും കേരളംമുഴുക്കെപ്പട൪ന്നുകിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അതി൯റ്റെ സംസ്ഥാനക്കമ്മിറ്റിയും അവരുടെകേന്ദ്രക്കമ്മിറ്റിയുമാണു് കേരളത്തെവീണു്ടുംതക൪ത്തുകൊണു്ടിരിക്കുന്ന കേരളീയമെന്നയീ ഒരുമാസംനീളുന്ന ബീഭത്സതയു്ക്കുത്തരവാദികളു്.

Written on 02 November 2023 and first published on: 05 November 2023









 

No comments:

Post a Comment