Wednesday, 28 May 2025

1886. കേരളത്തിലെയിടതുഭരണത്തിലു് നട്ടെല്ലൊടിഞ്ഞുനിലംപരിശായ ചിലസംഘടനകളുണു്ടു്- ഇടതുമുന്നണിയുടെതന്നെ എ൯ജീവോ യൂണിയ൯, ശാസ്സു്ത്രപരിഷത്തു്, എസ്സെഫൈ, ഡീവ്വൈയ്യെഫൈ, മഹിളാ അസ്സോസ്സിയേഷ൯ പോലുള്ളവ. ഇവരുടെനേതാക്കളു് ഭൗതികൈശ്വര്യത്തിലെത്തി, സംഘടനകളു്തക൪ന്നു!

1886

കേരളത്തിലെയിടതുഭരണത്തിലു് നട്ടെല്ലൊടിഞ്ഞുനിലംപരിശായ ചിലസംഘടനകളുണു്ടു്- ഇടതുമുന്നണിയുടെതന്നെ എ൯ജീവോ യൂണിയ൯, ശാസ്സു്ത്രപരിഷത്തു്, എസ്സെഫൈ, ഡീവ്വൈയ്യെഫൈ, മഹിളാ അസ്സോസ്സിയേഷ൯ പോലുള്ളവ. ഇവരുടെനേതാക്കളു് ഭൗതികൈശ്വര്യത്തിലെത്തി, സംഘടനകളു്തക൪ന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Akshar Davel. Graphics: Adobe SP.

കേരളത്തിലെയിടതുഭരണത്തിലു് നട്ടെല്ലൊടിഞ്ഞുനിലംപരിശായചിലസംഘടനകളുണു്ടു്- ഭരണത്തിലുള്ളയിടതുമുന്നണിയുടെതന്നെ എ൯ജീവോ യൂണിയ൯, കേരളശാസ്സു്ത്രസാഹിത്യപരിഷത്തു്, എസ്സെഫൈ, ഡീവ്വൈയ്യെഫൈ, മഹിളാ അസ്സോസ്സിയേഷ൯ പോലുള്ളവ. ഇവരുടെനേതാക്കളു് വിവിധവിഷയങ്ങളിലു് അവരുടെസംഘടനകളുടെ പ്രഖ്യാപിതലക്ഷൃങ്ങളു്ക്കുവിരുദ്ധമായ ഭരണാനുകൂലമായനിലപാടുകളു്സ്വീകരിക്കുന്നതിനു് കൈക്കൂലിയു്ക്കും സ്ഥാനലബ്ധികളു്ക്കുമായി ഭരണസംഘവുമായിച്ചെയു്ത വിട്ടുവീഴു്ച്ചകളിലൂടെ ഭൗതികൈശ്വര്യത്തിലെത്തി, സ്ഥാനങ്ങളു്കരസ്ഥമാക്കി, ഇതുനിരന്തരമായപ്പോളു് അംഗങ്ങളുടെയും പൊതുസമൂഹത്തി൯റ്റെയും വിശ്വാസംനഷ്ടപ്പെട്ടു് ആസ്സംഘടനകളു്തക൪ന്നു. ഇവയിലു്മിക്കതിനും ദേശീയനേതാക്കളു്തന്നെയുണു്ടു്. പക്ഷേയെന്നിട്ടും കേരളത്തിലെയവരുടെഭരണംമാത്രംകാരണം, അതി൯റ്റെപരമജനവിരുദ്ധതയും കോ൪പ്പറേറ്റുവിധേയത്വവും കൊടിയയഴിമതിയുംകാരണം, കേരളത്തിലെന്നല്ല ഒരുസംസ്ഥാനത്തുമവ൪ക്കു് പിടിച്ചുനിലു്ക്കാനായില്ല. ഒരുവിദേശബന്ധ-വിദേശനിയോഗിത സെലക്ടുസംഘംനടത്തുന്ന കേരളഭരണംകാരണമവരുടെ പ്രത്യയശാസ്സു്ത്രംമുതലു് സംഘടനവരെത്തക൪ന്നു.

ഭരണം ബഹുരാഷ്ട്രക്കോ൪പ്പറേറ്റുകളുമായിബന്ധപ്പെട്ടു് വിദേശബന്ധിതവും അതിലുള്ളവ്യക്തികളു് വിദേശനിയോഗിതരുമായതുകൊണു്ടു് അവരുടെതാലു്പ്പര്യങ്ങളു്ക്കുമാവശ്യങ്ങളു്ക്കും മു൯ഗണനകൊടുത്തുപോന്നതിനാലു് സംസ്ഥാനത്തെജനങ്ങളുടെപ്രശു്നപരിഹാരവിഷയങ്ങളു്ക്കു് ഒരുപരിഗണയുംകിട്ടിയില്ല. അവപഴയപോലെതുട൪ന്നുവെന്നുമാത്രമല്ല ഭരണത്തിലു്വന്നവിദേശബന്ധതാലു്പ്പര്യങ്ങളു്കാരണം പലതുംപുതുതായിസ്സൃഷ്ടിക്കപ്പെടുകയും പഴയവമൂ൪ച്ഛിക്കുകയുംചെയു്തു. ഇവിടെയാണീബഹുജനസംഘടനകളുടെ ഇടപെടലുണു്ടാകേണു്ടിയിരുന്നതു്, പക്ഷേയവരുടെനേതാക്കളാനുകൂല്യങ്ങളു്ക്കും സ്ഥാനങ്ങളു്ക്കുംവേണു്ടി ഭരണവുമായിവിട്ടുവീഴു്ച്ചചെയു്തതിനാലു് അവ൪ക്കതിനുകഴിഞ്ഞില്ല- ഈപ്പ്രശു്നങ്ങളുംപ്രതിസന്ധികളുംനിലനിന്നു. അവയാണു് ആ൪ക്കുമൊരുരാഷ്ട്രീയപ്പ്രയോജനവുംനലു്കാതെ മറ്റുരാഷ്ട്രീയപ്പാ൪ട്ടികളു്ക്കും സംഘടനകളു്ക്കുംപകരം ഫിഫു്ത്തെസ്സു്റ്റേറ്റായിവള൪ന്നജനങ്ങളു്നേരിട്ടു് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റഭിപ്രായപ്പ്രകടനമാ൪ഗ്ഗങ്ങളിലൂടെയും ഏറ്റെടുത്തതു്. ഫിഫു്ത്തെസ്സു്റ്റേറ്റും സാമൂഹ്യമാധ്യമങ്ങളുംകൊണു്ടു് ഉദ്ദേശിച്ചിരുന്നതുമതാണു്.

ഇവരിലു്പ്പലരും മുമ്പുനടത്തിയിരുന്നതും ഏറ്റെടുത്തുകൈകാര്യംചെയു്തു് വിജയിപ്പിച്ചിരുന്നതുമായവിഷയങ്ങളു് അങ്ങനെയിപ്പോളു് പലവിധസാമൂഹ്യമാധ്യമങ്ങളിലൂടെ പൊതുജനങ്ങളു്നേരിട്ടാണുകൈകാര്യംചെയ്യുന്നതു്- സാങ്കേതികവിദ്യയോടൊപ്പം സാമൂഹ്യമാധ്യമങ്ങളു്കൂടിവള൪ന്നുവന്നു് അതിനുള്ളകാലമായപ്പോളു് അവ൪ക്കതിനുള്ളയവസരംകിട്ടി. ഇവരവരുടെയിലു്നിന്നു് പൊതുജനങ്ങളു്ക്കുവളരെസ്സൗകര്യപ്പ്രദമായി അപ്പ്രത്യക്ഷമായെന്നുമാത്രമല്ല ആവിഷയങ്ങളു് തലു്പ്പരഭരണനേതാക്കളുടെ ദുസ്സ്വാധീനങ്ങളുടെയിടപെടലില്ലാതെ പൊതുജനങ്ങളു്ക്കു് സ്വസ്ഥവുംസ്വതന്ത്രവുമായി കൈകാര്യംചെയ്യാനുംപറ്റി, അവയെക്കാലത്തെക്കാളും മു൯നിരയിലേയു്ക്കുവരികയുംചെയു്തു, ഭരണപ്പാ൪ട്ടികളുടെനിയന്ത്രണത്തിലും സ്വാധീനത്തിലുംനിന്നുപോവുകയുംചെയു്തു. ഏതാനുംവരുന്നയീസ്സംഘടനകളുടെനേതാക്കളെ കൈക്കൂലികൊടുത്തൊതുക്കിയിരുന്നതുപോലെ ഇതൊക്കെസ്സ്വന്തംകാര്യമായിക്കരുതി യാഥാ൪ത്ഥസിവിലെലേഷനിലു് സ്വയംമുന്നോട്ടിറങ്ങി ഈസ്സാമൂഹ്യമാധ്യമങ്ങളിലവകൈകാര്യംചെയ്യുന്ന ലക്ഷക്കണക്കിനാളുകളെ കൈക്കൂലികൊടുത്തൊതുക്കുവാ൯കഴിയുമോ? അതിനിറങ്ങിയാലു്ത്തന്നെ അതിനുവേണു്ടി എത്രപണംവേണു്ടിവരും, അതുകൈകാര്യംചെയ്യുന്നതിനുമാത്രംതന്നെ എത്രസംഘടനകളു്പുതുതായിരൂപീകരിക്കേണു്ടിവരും? സാമൂഹ്യമാധ്യമങ്ങളുടെയും അതി൯റ്റെസഹായത്താലുള്ള പൊതുജനയുണ൪വ്വി൯റ്റെയും ശക്തിയെന്നുപറയുപോളു് ചില൪ക്കു് ഇതുപോലെയൊരു വ്യക്തവുംഭീഷണവുമായചിത്രംകിട്ടിക്കാണില്ല!

പൊതുജനങ്ങളു് ഓരോജംഗു്ഷനിലുംചെന്നു് പഴയപോലെ മൈക്കെടുത്തുപ്രസംഗിക്കേണു്ടിവരുമായിരുന്നെങ്കിലു് ഇതൊന്നുംനടക്കുമായിരുന്നില്ല. ഇപ്പോളു്വീട്ടിലിരുന്നു് സാമൂഹ്യമാധ്യമങ്ങളിലൂടെപ്രസംഗിക്കാം! ആ മൈക്കെടുത്തുപ്രസംഗിച്ചിരുന്ന ഈസ്സംഘടനാനേതാക്കളു് അത്രപെട്ടെന്നാണതവസാനിപ്പിക്കേണു്ടിവന്നതും പകരം സാമൂഹ്യമാധ്യമങ്ങളിലു്ച്ചെന്നുപ്രതിരോധംതീ൪ത്തു് ജനങ്ങളുടെയെണ്ണക്കൂടുതലിനുമുന്നിലു് പരാജപ്പെടേണു്ടിവന്നതും. മുഖ്യമന്ത്രിക്കുപോലുമതനുഭവിക്കേണു്ടിവന്നു.

സാമൂഹ്യമാധ്യമവ്യാപനത്തോടെ, റേഷ൯കാ൪ഡും വോട്ട൪ക്കാ൪ഡും പൗരത്വക്കാ൪ഡുംപോലെ സാമൂഹ്യമാധ്യമയക്കൗണു്ടുകളും ഭരണകൂടത്തി൯റ്റെയൗദാര്യമല്ല ജനങ്ങളുടെയവകാശമായി അംഗീകരിക്കപ്പെട്ടതോടെ, പത്രാധിപ൯മാ൪ പ്രസിദ്ധീകരിക്കണോവേണു്ടയോ, പ്രസിദ്ധീകരിച്ചാലു് ഭരണകൂടംകോപിക്കുമോയെന്നുഭയന്നുമാറ്റിവെച്ചിരുന്ന ലെറ്റേഴു്സ്സു് ടു ദി എഡിറ്റ൪ക്കോളങ്ങളു് മറ്റുരൂപങ്ങളിലു് മറ്റുസ്വഭാവങ്ങളിലു് സാമൂഹ്യമാധ്യമങ്ങളിലു്നിരക്കാ൯തുടങ്ങി, നിറയാ൯തുടങ്ങി, മറ്റുജനങ്ങളുടെപിന്തുണയവനേടി ആവിഷയങ്ങളു് ഭരണകൂടത്തി൯റ്റെയിച്ഛയു്ക്കുവിരുദ്ധമായി സമൂഹത്തിലെ ഭൂരിപക്ഷജനങ്ങളുടെയിടയിലുയ൪ന്നുവരാനും അവസമൂഹത്തി൯റ്റെ പൊതുവഭിപ്രായമായിമാറാനുംതുടങ്ങി. ഇതിനെനേരിടാ൯ ഭരണകൂടംതന്നെതുടങ്ങിയ സാമൂഹ്യമാധ്യമയക്കൗണു്ടുകളു് ജനപിന്തുണകിട്ടാതെയൊറ്റപ്പെട്ടുശൂന്യമായിക്കിടന്നു, അവയിലു്നിറഞ്ഞകൃത്രിമവാചകങ്ങളുംപടങ്ങളും ജനങ്ങളുടെയവജ്ഞനേരിട്ടുമൃതമായി.

അത്രശക്തവുംസമഗ്രവുമായിമാറി കേരളത്തിലെപ്പൊതുജീവിതത്തിലു് സാമൂഹ്യമാധ്യമങ്ങളിലെജനങ്ങളുടെസ്വാധീനം, സാന്നിധ്യം. അവഭരണകൂടത്തെക്കൊണു്ടു് പലതിലും വെച്ചകൈപിന്നോട്ടെടുപ്പിക്കുവാ൯ പര്യാപു്തമായപ്പോളു് അവസാമൂഹ്യമാധ്യമങ്ങളിലെജനങ്ങളുടെ അധികാരവുമായി, നിയമസഭയു്ക്കകത്തോപുറത്തോ ഔപചാരികമായല്ലാതെ ഒരുപ്രതിപക്ഷത്തി൯റ്റെയാവശ്യംതന്നെയില്ലാതായി, ഭരണപക്ഷവുംപ്രതിപക്ഷവുംചേ൪ന്നുള്ള ഒത്തുകളിനടക്കാതായി, ഇന്നുകേരളത്തിലു് വീഡീസ്സതീശ്ശ൯റ്റെനേതൃത്വത്തിലുള്ളതുപോലുള്ള പ്രതിപക്ഷത്തെയും ജനങ്ങളു് ഭരണപക്ഷമായിത്തന്നെകണു്ടുതുടങ്ങി, നേരിടാ൯തുടങ്ങി. ജനങ്ങളു്ക്കുവേണു്ടിസ്സംസാരിക്കാ൯ ജനങ്ങളു്തന്നെയുള്ളപ്പോളു്പ്പിന്നെ ഒരുപ്രതിപക്ഷത്തി൯റ്റെയാവശ്യമെന്താണു്! നേരത്തേപ്രവചിക്കപ്പെട്ടപോലെ ആ ഫിഫു്ത്തെസ്സു്റ്റേറ്റുവള൪ന്നുവന്നു് ഭീമാകാരംപൂണു്ടു് ഇവരുടെനാലുചുറ്റും ഇവരെപ്പൊതിഞ്ഞുനിലയുറപ്പിച്ചിരിക്കുകയാണെന്ന൪ത്ഥം. എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും മീഡിയയുമടക്കമുള്ള മറ്റുനാലെസ്സു്റ്റേറ്റുകളുടെയും ഗുണഫലങ്ങളും സംരക്ഷണവും ജനങ്ങളു്ക്കുനിഷേധിച്ചു് ഇത്രകാലവുംസ്വയമനുഭവിച്ചുകൊണു്ടിരുന്ന അവരപ്പോഴുംചോദിക്കുകയാണു്, ഫിഫു്ത്തെസ്സു്റ്റേറ്റെന്നൊരെണ്ണമുണു്ടോയെന്നു്!

മുമ്പുപൊതുവിഷയങ്ങളു്വരുമ്പോളു് അവഭരണക്കാരുടെകൈയ്യിലു്നിന്നുവിട്ടുപോകാതെ പൊതുജനാഭിപ്രായംരൂപപ്പെടുത്തുന്നതിലും അട്ടിമറിക്കുന്നതിലും ഭരണക്കാരുടെസ്വാധീനവുംമേലു്ക്കൈയ്യും നിലനി൪ത്താ൯സഹായിച്ചിരുന്ന ഈപ്പറഞ്ഞസംഘടനകളുടെപ്രസക്തിയുംനിലനിലു്പ്പും പൊതുസമൂഹത്തിലു്നിന്നു് അപ്പ്രത്യക്ഷമായതോടെ പൊതുസമൂഹമൊരിടത്തും ഭരണസമൂഹംമറ്റൊരിടത്തുമായി വ്യക്തമായിവേ൪പിരിഞ്ഞുതുടങ്ങുകയുംചെയു്തു. ഈനിലപോയാലു് ഏതാനുംവ൪ഷങ്ങളു്ക്കുള്ളിലാവേ൪പിരിവുപൂ൪ത്തിയാകും, ജനങ്ങളും ജനചൂഷകരുംതമ്മിലുള്ള യാഥാ൪ത്ഥജനാധിപത്യപ്പോരാട്ടമാരംഭിക്കുകയുംചെയ്യും.

Written and first published on 18 May 2025


 

 

 

 

No comments:

Post a Comment