പഹലു്ഗാമിലെ ഭീകരാക്രമണത്തെക്കുറിച്ചു് സ്വതന്ത്രവും നിഷു്പ്പക്ഷവുമായൊരു അന്താരാഷ്ട്രയന്വേഷണംവേണമെന്നു് പാക്കിസ്ഥാനാവശ്യപ്പെടുമ്പോളു് ഇ൯ഡൃയെന്താണാവശ്യപ്പെടാത്തതു്? ഇ൯ഡൃയു്ക്കല്ലേയതുകൊണു്ടാവശ്യം?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Haris Shahid. Graphics: Adobe SP.
ഇ൯ഡൃയിലു് പഹലു്ഗാമിലു്നടന്നതും പാക്കിസ്ഥാ൯ കുറ്റപ്പെടുത്തപ്പെടുന്നതുമായ ഭീകരാക്രമണത്തെക്കുറിച്ചു് സ്വതന്ത്രവും നിഷു്പ്പക്ഷവുമായയൊരു അന്താരാഷ്ട്രയന്വേഷണംനടത്തണമെന്ന പാക്കിസ്ഥാ൯റ്റെയാവശ്യം ഇ൯ഡൃയടക്കമാരും അംഗീകരിക്കാത്തതെന്തുകൊണു്ടെന്നതിനെപ്പറ്റിയാണൊരു അന്താരാഷ്ട്രയന്വേഷണംനടക്കേണു്ടതു്.
ഒരന്താരാഷ്ട്രയന്വേഷണത്തിലൂടെ പാക്കിസ്ഥാ൯പ്രതീക്ഷിക്കുന്നതും ഇ൯ഡ്യഭയപ്പെടുന്നതും, ഇ൯റ്റല്ലിജ൯സ്സുവൃത്തങ്ങളു് മൂന്നുദിവസംമുമ്പേമുന്നറിയിപ്പുനലു്കിയിട്ടും ഉട൯പ്രതിരോധനടപടികളെടുക്കേണു്ട ബാധ്യതയുണു്ടായിരുന്നിട്ടും സാഹചര്യങ്ങളും കാര്യങ്ങളും ഒരുയുദ്ധത്തിലേയു്ക്കുനയിച്ചു് രാജ്യത്തിനകത്തു് പൊളിറ്റിക്കലു്മൈലേജുണു്ടാക്കുന്നതിനും രാജ്യത്തിനകത്തള്ള ജനങ്ങളുടെപിന്തുണനേടുന്നതിനുംവേണു്ടി ബീജേപ്പീയുടെഗവണു്മെ൯റ്റതവഗണിച്ചു് ആ ആക്രമമുണു്ടാവാനും മുതലെടുക്കാനും കാത്തിരുന്നുവെന്നതു് പുറത്തുവരുമെന്നതാണു്. അതുപുറത്തുവരാതിരിക്കാ൯ അന്താരാഷ്ട്രയന്വേഷണമൊഴിവാക്കാ൯ ലോകരാഷ്ട്രങ്ങളു് താലു്പ്പര്യപ്പെടുന്നതെന്തിനാണു്? ഇതിലു് ഒരു അന്താരാഷ്ട്രയന്വേഷണംവേണമെന്ന പാക്കിസ്ഥാ൯റ്റെയാവശ്യത്തിനു് വ്യക്തവും സു്പഷ്ടവുമായ പിന്തുണയുമായിവന്നതു് മലേഷ്യ൯പ്രധാനമന്ത്രി അ൯വ൪ ഇബ്രാഹിംമാത്രമാണു്.
അന്താരാഷ്ട്രയന്വേഷണമില്ലെങ്കിലൊരു സംയുക്തയന്വേഷണംനടത്തണമെന്ന പാക്കിസ്ഥാ൯റ്റെയാവശ്യവും ഇ൯ഡൃനിരസിച്ചു. പാക്കിസ്ഥാ൯തന്നെയാണീ ആക്രമണംനടത്തിച്ചതെന്നുള്ളതി൯റ്റെ വേണു്ടത്രതെളിവുകളു്തങ്ങളുടെപക്കലുണു്ടെന്നാണു് ഇ൯ഡ്യയതിനുകാരണംപറഞ്ഞതു്. അതി൪ത്തികടന്നുള്ളയാക്രമണങ്ങളു്ക്കൊരുങ്ങി രാജ്യങ്ങളു് ഏകപക്ഷീയമായിത്തീരുമാനമെടുത്തു് നടപടികളിലേയു്ക്കുകടക്കുന്ന ഇങ്ങനെയുള്ളസാഹചര്യങ്ങളുണു്ടാകുമ്പോളല്ലേ മറ്റുള്ളവ൪ചേ൪ന്നു് അന്താരാഷ്ട്രയന്വേഷണങ്ങളേ൪പ്പെടുത്തുന്നതു്, പ്രത്യേകിച്ചും അതിലു്ബന്ധപ്പെട്ടവ൪രണു്ടും പരസ്സു്പ്പരപ്പ്രവൃത്തികളിലൂടെ മറ്റുള്ളരാജ്യങ്ങളു്ക്കുംകൂടി അപകടമുണു്ടാക്കത്തക്ക ആണവശക്തികളാകുമ്പോളു്?
ഐക്യരാഷ്ട്രസംഘടനയുടെ അനൗപചാരികസെക്ക്യൂരിറ്റിക്കൗണു്സ്സിലു്മീറ്റിംഗിലീപ്പ്രശു്നം പാക്കിസ്ഥാനുയ൪ത്തിയപ്പോളു് ഒരനൗപചാരികരഹസ്യയോഗംചേരുകയും അന്താരാഷ്ട്രയന്വേഷണംവേണമെന്ന പാക്കിസ്ഥാ൯റ്റെയാവശ്യം തള്ളപ്പെടുകയുംചെയു്തു. സെക്ക്യൂരിറ്റിക്കൗണു്സ്സിലിതിനെപ്പറ്റി ഔദ്യോഗികയറിയിപ്പൊന്നും പുറപ്പെടുവിച്ചില്ലെങ്കിലും ചിലയംഗരാജ്യങ്ങളു്പുറപ്പെടുവിച്ചു. ചൈനയും ഗ്രീസ്സുംമാത്രമാണു് ഇ൯ഡൃയുടെയും പാക്കിസ്ഥാ൯റ്റെയുംസമ്മതത്തോടെ ഒരന്താരാഷ്ട്രയന്വേഷണമെന്ന ആവശ്യത്തെയനുകൂലിച്ചതെന്നവ൪പറയുന്നു.
പാക്കിസ്ഥാനിലു് ഗവണു്മെ൯റ്റി൯റ്റെനിരോധനനടപടികളു്നേരിടാതെ അനേകം ഭീകരസംഘടനകളു്പ്രവ൪ത്തിക്കുന്നുണു്ടല്ലോ, സൈന്യമവ൪ക്കുപലസഹായങ്ങളുംചെയ്യുന്നുണു്ടല്ലോ, അതിനുള്ളപലതെളിവുകളുമുണു്ടല്ലോ, പാക്കിസ്ഥാനിലു്നിന്നുമവരെ ഇ൯ഡൃയിലേയു്ക്കുനുഴഞ്ഞുകയറാനും ഭീകരാക്രമണങ്ങളു്നടത്താനും പരിശീലനവുംകൊടുത്തുപറഞ്ഞയയു്ക്കുന്നുണു്ടോ, അതിനുവേണു്ടിപ്പ്രവ൪ത്തിക്കുന്നക്യാമ്പുകളു് അതി൪ത്തികടന്നുചെന്നി൯ഡൃതക൪ത്താലു് പാക്കിസ്ഥാനെങ്ങനെയതിനെയപലപിക്കാ൯കഴിയും, എന്നിങ്ങനെപലവിഷമകരമായചോദ്യങ്ങളുമീയോഗത്തിലു് പാക്കിസ്ഥാ൯നേരിടുകയുണു്ടായി. ഇ൯ഡൃയിലു് ഒരുഹിന്ദുമേധാവിത്വക്കോ൪പ്പറേറ്റുപാ൪ട്ടിയായ ബീജേപ്പീയുടെഗവണു്മെ൯റ്റിനുകീഴിലു് രാജ്യത്തെയൊരുന്യൂനപക്ഷമതവിഭാഗവും പാകിസ്ഥാനിലെ ഭൂരിപക്ഷവിഭാഗവുമായ മുസ്ലിമുകളു്നേരിടുന്ന നിരവധിയാക്രമണങ്ങളും നിലനിലു്പ്പിനുള്ളഭീഷണികളും ഗവണു്മെ൯റ്റവ൪ക്കെതിരേകൊണു്ടുവരുന്ന തുട൪ച്ചയായനിയമനി൪മ്മാണങ്ങളുമാണു് പാക്കിസ്ഥാനെനിരാകരിച്ചിട്ടുപോലും ഈച്ച൪ച്ചയിലു് ഇ൯ഡൃയു്ക്കനുകൂലമായൊരുവ്യക്തമായതീരുമാനം ഐക്യരാഷ്ട്രസംഘടനയിലു് ഉണു്ടാകാതെപോയതിനുകാരണം. ഇ൯ഡൃയിലെയും പാക്കിസ്ഥാനിലെയും സാധാരണജനങ്ങളു് ഒരേപോലെപഹലു്ഗാമാക്രമണത്തെയപലപിച്ചിട്ടും ഐക്യരാഷ്ട്രസഭയും സെക്ക്യൂരിറ്റിക്കൗണു്സ്സിലും പലപ്രാവശ്യംനി൪ദ്ദേശിച്ചിട്ടുള്ളതുപോലെ രണു്ടുരാജ്യങ്ങളിലെയുംജനങ്ങളു് പരസ്സു്പ്പരംസഹകരിച്ചും രണു്ടുഗവണു്മെ൯റ്റുകളും പരസ്സു്പ്പരംച൪ച്ചനടത്തിയും യുദ്ധമൊഴിവാക്കി പ്രശു്നങ്ങളു്പരിഹരിച്ചുകഴിയണമെന്നുപറയുന്നവരെ രാജ്യവിരുദ്ധരായിച്ചിത്രീകരിക്കുന്ന ഇ൯ഡൃയുടെയിപ്പോഴത്തെനിലപാടും അവിടെ ഇ൯ഡൃയു്ക്കനുകൂലമായൊരുതീരുമാനമുണു്ടാകുന്നതിനു് തടസ്സമായി.
സെക്ക്യൂരിറ്റിക്കൗണു്സ്സിലു് ഇതിനുമുമ്പു് പലപ്രമേയങ്ങളു്പാസ്സാക്കിയിട്ടുള്ള ജമ്മു-കാഷു്മീ൪പ്പ്രശു്നം അവയിലു്പ്പറഞ്ഞരീതിയിലു് പരിഹരിക്കപ്പെടാതെ ഇപ്പോഴത്തെയീപ്പ്രശു്നത്തിനു് ഒരുപരിഹാരവുമുണു്ടാവുകയില്ലെന്നാണു് അവരുടെനിലപാടു്. അവയിലു്പ്പറഞ്ഞതാകട്ടെ കാഷു്മീരി൯റ്റെ ഇപ്പോളു്ക്കൈയ്യിലുള്ളയോരോകഷണങ്ങളും അവരവ൪തന്നെവെച്ചുകൊള്ളണമെന്നും തലു്സ്ഥിതിതുടരണമെന്നും ഓരോകഷണവും ഏതുരാജ്യത്തുതുടരണമെന്നുള്ളതിനെപ്പറ്റി ഒരു ജനഹിതപരിശോധനനടത്തണമെന്നും! അതാണി൯ഡൃയു്ക്കുസ്വീകാര്യമല്ലാത്തതും ആപ്പ്രമേയങ്ങളിലെനി൪ദ്ദേശം നടപ്പാക്കപ്പെടാതെപോയതും ഇപ്പോഴത്തെപ്പ്രശു്നത്തിലൊരു അന്താരാഷ്ട്രയന്വേഷണമാവശ്യപ്പെടാ൯ ഇ൯ഡൃയു്ക്കുതാലു്പ്പര്യമില്ലാത്തതും. അന്താരാഷ്ട്രയന്വേഷണംവന്നാലു് നേരത്തേയുള്ള യൂയ്യെ൯പ്രമേയങ്ങളും അവയെന്തുകൊണു്ടുനടപ്പിലാക്കാ൯ ഇ൯ഡൃതയാറാവുന്നില്ലെന്നചോദ്യവും ച൪ച്ചയും വീണു്ടുമുയ൪ന്നുവരും, പഹലു്ഗാമുണു്ടാക്കിയുണു്ടാക്കിയമേലു്ക്കൈ അതോടെനഷ്ടപ്പെടും.
2019 ആഗസ്സു്റ്റിലു് ഭരണഘടനയിലു്മാറ്റംവരുത്തി ജമ്മു-കാഷു്മീരി൯റ്റെപ്രത്യേകപദവി ബീജേപ്പീഗവണു്മെ൯റ്റുറദ്ദുചെയു്തപ്പോഴും സെക്ക്യൂരിറ്റിക്കൗണു്സ്സിലു് ഇതുപോലൊരുരഹസ്യയോഗംകൂടണമെന്നു് ചൈനയുടെപിന്തുണയോടെ പാക്കിസ്ഥാനാവശ്യപ്പെട്ടിരുന്നു, കൂടുകയുംചെയു്തു, പക്ഷേ പിന്തുണപാക്കിസ്ഥാനുകിട്ടിയില്ല, അവ൪പ്രതീക്ഷിച്ചിരുന്നുമില്ല. അതു് ഒരന്താരാഷ്ട്രവേദിയിലു്ച്ച൪ച്ചചെയ്യണമെന്നേ അവരാഗ്രഹിച്ചിരുന്നുള്ളൂ. ഇപ്പോഴുമങ്ങനെതന്നെയാണു്- പുലു്വാമയിലെയാക്രമണവും അതിനുവഴിയൊരുക്കിയെന്നവ൪പറയുന്ന ബീജേപ്പീഗവണു്മെ൯റ്റി൯റ്റെനടപടികളും ഒരന്താരാഷ്ട്രവേദിയിലെത്തിക്കണമെന്നു്.
പഹലു്ഗാമാക്രമണത്തെപ്പറ്റി റഷ്യയും ചൈനയുംകൂടിയിടപെട്ടു് അന്താരാഷ്ട്രയന്വേഷണംനടക്കണമെന്നാണു് പാക്കിസ്ഥാ൯റ്റെയാവശ്യം. 2025 എപ്രിലു് 22നുനടന്ന ആക്രമണത്തിനുശേഷം 2025 എപ്രിലു് 25നു് റഷ്യ൯ഗവണു്മെ൯റ്റി൯റ്റെമാധ്യമമായ നോവോസ്സു്തി ന്യൂസ്സു് ഏജ൯സ്സിയോടു് പാക്കിസ്ഥാ൯പ്രതിരോധമന്ത്രിപറഞ്ഞതു് പാക്കിസ്ഥാനാണിതിനുപിന്നിലെന്നുള്ള ഇ൯ഡൃ൯പ്രധാനമന്ത്രിനരേന്ദ്രമോദിയുടെപ്രസു്താവന ശരിയാണോ തെറ്റാണോ അതിനുതെളിവുണു്ടോ ഇല്ലയോയെന്നതന്വേഷിക്കപ്പെടണമെന്നാണു്. ഇ൯ഡൃ ഒരന്വേഷണവുംതെളിവുമൊന്നുമില്ലാതെ സിന്ധുനദീജലയന്താരാഷ്ട്രക്കരാറിലു്നിന്നും പുറത്തുകടക്കുന്നതിനുവേണു്ടി പാക്കിസ്ഥാനെശ്ശിക്ഷിക്കുകയാണെന്നുംപറഞ്ഞു. ഇതു് ഇ൯ഡൃയിലു്രാഷ്ട്രീയനേട്ടങ്ങളു്ക്കുവേണു്ടി 'മറ്റൊരുകൊടിയുടെകീഴിലു്' ഇ൯ഡൃതന്നെനടത്തിയ ആക്രമണമായിരിക്കാമെന്നുംപറഞ്ഞു. രണു്ടുരാജ്യങ്ങളുമായിബന്ധപ്പെട്ടു് മുമ്പിത്തരമന്വേഷണങ്ങളു്നടന്നിട്ടുള്ളപ്പോളു് തെളിവിനായിക്കൈമാറിയവിവരങ്ങളു് പാക്കിസ്ഥാ൯ ഭീകരവാദികളെസ്സംരക്ഷിക്കാ൯ ഉപയോഗിച്ചിട്ടുണു്ടെന്നതാണു് ഇ൯ഡൃ അതിനുവിസമ്മതിച്ചുകൊണു്ടുപറയുന്നകാരണം. തെളിവായംഗീകാരമില്ലാത്ത ‘തിരിച്ചറിയാ൯കഴിയാത്തഫോണു്കാളുകളെയും അജ്ഞാതയുറവിടങ്ങളെയുമടിസ്ഥാനപ്പെടുത്തി രണു്ടുപാക്കിസ്ഥാ൯പൗര൯മാരുടെയിടപെടലിതിലുണു്ടെന്നു് സംശയിക്കപ്പെടുന്ന'തായുംപറഞ്ഞു. ഊഹങ്ങളിലടിസ്ഥാനമാക്കിയ ന്യായങ്ങളല്ലാതെ കോണു്ക്രീറ്റായതെളിവുകളൊന്നും ഹാജരാക്കാനി൯ഡൃയു്ക്കുകഴിഞ്ഞില്ല. ഉണു്ടെങ്കിലവ അന്താരാഷ്ട്രയന്വേഷണസംഘങ്ങളുടെമുന്നിലു് ഹാജരാക്കിയാലു്മതിയല്ലോ! അതുകൊണു്ടാണു് അന്താരാഷ്ട്രയന്വേഷണത്തിനുഹാജരാകാതെ പ്രതിപക്ഷത്തി൯റ്റെയടക്കമുള്ളസംഘങ്ങളെ ഈ ഊഹപദ്ധതികളുമായി ലോകരാജ്യങ്ങളിലേയു്ക്കുപറഞ്ഞയച്ചതു്.
പഹലു്ഗാമാക്രമണത്തെ ഉട൯തന്നെയപലപിച്ച അറുപതോളംരാജ്യങ്ങളുടെയുംസംഘടനകളുടെയുമിടയിലു് ചൈനയോടൊപ്പം പാക്കിസ്ഥാനമുണു്ടായിരുന്നു, പക്ഷേയതിലു് തങ്ങളു്ക്കുണു്ടെന്നാരോപിക്കപ്പെട്ടപങ്കവ൪ നിഷേധിച്ചെന്നുമാത്രം. ഈരാജ്യങ്ങളിലു് ലോകശക്തികളായ അമേരിക്കയും ചൈനയും ഇ൯ഡൃ പാക്കിസ്ഥാനോടുച൪ച്ചനടത്തണമെന്നു് ഉപദേശിക്കുകയാണുചെയു്തതു്. ആഫ്രിക്കയിലെയും മധ്യേഷയിലെയും മിക്കരാജ്യങ്ങളും അതോടൊപ്പം മലേഷ്യാ കംബോഡിയാ ഫിലിപ്പൈ൯സ്സു് എന്നിവയും ഇതിനെക്കുറിച്ചു് ഒന്നുംമിണു്ടാതിരിക്കുകയാണുചെയു്തതു്. മുമ്പു് ഇ൯ഡൃയുടെസ്വാധീനമെത്തിയിരുന്നയിടങ്ങളും ബീജേപ്പീയധികാരത്തിലു്വന്നശേഷം ഇപ്പോളു് ഇ൯ഡൃയുടെസ്വാധീനമെത്താത്തയിടങ്ങളും ഏതൊക്കെയെന്നിതുവെളിവാക്കി.
ഈരാജ്യങ്ങളെല്ലാം അപൂ൪വ്വംചിലതൊഴികെ പാക്കിസ്ഥാനെപ്പേരെടുത്തുപറയാതെയും അപലപിക്കാതെയും ആക്രമണത്തെമാത്രമപലപിക്കുകയാണുചെയു്തതു്. ഇ൯ഡൃപ്രതീക്ഷിച്ചപിന്തുണയായിരുന്നില്ലിതു്. ഇ൯ഡൃയിലെ അതിശക്തമായുംസമഗ്രമായും സൈനികവലു്ക്കരിക്കപ്പെട്ടിട്ടുള്ളൊരുപ്രദേശത്തു് ഇങ്ങനെയൊരാക്രമണംനടക്കത്തക്കരീതിയിലുണു്ടായ സെക്ക്യൂരിറ്റിവീഴു്ച്ചകളു്ക്കുമറുപടിപറയാനും ലോകത്തി൯റ്റെമുന്നിലവവിശദീകരിക്കാനും ഇ൯ഡൃയു്ക്കുകഴിയാത്തതാണു് ഈപ്പ്രതീക്ഷിച്ചപ്രതികരണമുണു്ടാകാതെപോയതിനുകാരണം, കാരണം മിലിറ്ററൈസ്സേഷനും സെക്ക്യൂരിറ്റിവീഴു്ച്ചകളുമെന്തെന്നു് നന്നായറിയാവുന്നവരാണീരാജ്യങ്ങളും. ഇ൯ഡൃയുടെവിശദീകരണങ്ങളിലു്മുഴുവ൯ ഗ്യാപ്പുകിടക്കുന്നതവ൪കാണുന്നുണു്ടു്. അതു് ഇ൯ഡൃയിലു്രാഷ്ട്രീയനിലനിലു്പ്പിനുവേണു്ടി ബീജേപ്പീയുടെഗവണു്മെ൯റ്റുതന്നെയിതു് ആസൂത്രണംചെയു്തുനടപ്പാക്കിയതല്ലേയെന്ന സംശയമവരിലുണു്ടാക്കിയിട്ടുണു്ടു്. മുമ്പു് 2019ലു് പുലു്വാമയിലു്നടന്നയാക്രമണത്തിലുമിതുപോലെ സെക്ക്യൂരിറ്റിവീഴു്ച്ചകളു്സംബന്ധിച്ച ഇ൯ഡൃയുടെവിശദീകരണങ്ങളിലു് മൈലുകളു്നീളത്തിലു് ഗ്യാപ്പുകളു്കിടന്നിരുന്നതുമവരുടെസംശയംബലപ്പിച്ചു. ബീജേപ്പീയി൯ഡൃയിലു് സ്വന്തംജനങ്ങളുടെമേലു്ത്തന്നെ വ൪ഗ്ഗീയകലാപങ്ങളാസൂത്രണംചെയു്തു് നടപ്പാക്കിയിട്ടുള്ളവരാണെന്നതാസ്സംശയമിരട്ടിപ്പിച്ചു. രണു്ടിടത്തും ഇങ്ങനെയുണു്ടാകുമെന്നു് പലപ്രാവശ്യം ഇ൯റ്റല്ലിജ൯സ്സുമുന്നറിയിപ്പുകളുണു്ടായിട്ടും അവഗണിച്ചയുദ്യോഗസ്ഥ൯മാരുടെമേലു് ഇ൯ഡൃ ഒരുനടപടിയുമെടുക്കാതിരുന്നതും പാ൪മെ൯റ്റിലിതുച൪ച്ചനടത്താ൯ ബീജേപ്പീഗവണു്മെ൯റ്റുവിസമ്മതിച്ചതും ഇ൯ഡ്യാഗവണു്മെ൯റ്റുതന്നെയാണിതുചെയു്തതെന്നുള്ള ഒരുതെളിവായിമാറി പാക്കിസ്ഥാനല്ല ഇ൯ഡൃപ്രതിക്കൂട്ടിലാവുകയാണുചെയു്തതു്. ബീജേപ്പീഗവണു്മെ൯റ്റിനിതിലു്പ്പങ്കില്ലെങ്കിലു് ആയുദ്യോഗസ്ഥരുടെമേലു്നടപടിയെടുക്കുമായിരുന്നു.
ഭരണഘടനാവകുപ്പുകളു്റദ്ദാക്കലുകളു്മുതലു് പുതിയനിയമനി൪മ്മാണങ്ങളു്വരെ പലരീതിയിലും രാജ്യത്തെമതന്യൂനപക്ഷവിഭാഗമായ മുസ്ലിമുകളെയുപദ്രവിക്കുന്ന ഭരണാധികാരമുള്ളബീജേപ്പീ പഹലു്ഗാമിലകപ്പെട്ടടൂറിസ്സു്റ്റുകളിലു് പാക്കിസ്ഥാനെപ്പറയിക്കുന്നതിനുവേണു്ടിയും ഇ൯ഡൃയിലെഹിന്ദുക്കളെപ്പ്രകോപിപ്പിക്കുന്നതിനുവേണു്ടിയും മുസ്ലിമുകളെയൊഴിവാക്കി ഹിന്ദുക്കളെച്ചോദിച്ചുതിരിച്ചറിഞ്ഞുകൊല്ലുമോയെന്നുചോദിച്ചാലു് ഇ൯ഡൃയിലു് ബീജേപ്പീമാത്രമേയതുചെയ്യൂ. കുതന്ത്രത്തിലൂടെയി൯ഡൃയിലെഹിന്ദുക്കളെഭരിക്കുന്ന ബീജേപ്പീയുടെ കുതന്ത്രത്തി൯റ്റെചരിത്രംകൊണു്ടുതന്നെ ഈക്കുതന്ത്രം ലോകരാജ്യങ്ങളുടെമുന്നിലു്ച്ചെലവായില്ല.
ഇ൯ഡൃപോലുള്ളയൊരുരാജ്യത്തെ ബീജേപ്പീപോലുള്ളൊരുഗവണു്മെ൯റ്റി൯റ്റെ ഏകപക്ഷീയമായവാദങ്ങളു്സ്വീകരിക്കുന്നതിലെയപകടം ഇതിലു് ലോകരാജ്യങ്ങളു്ക്കുബോധ്യപ്പെട്ടുവെന്നുസാരം. പഹലു്ഗാമിലെ ഭീകരാക്രമണത്തെക്കുറിച്ചു് സ്വതന്ത്രവും നിഷു്പ്പക്ഷവുമായൊരു അന്താരാഷ്ട്രയന്വേഷണംവേണമെന്നു് പാക്കിസ്ഥാനാവശ്യപ്പെടുമ്പോളു് ഭീകരാക്രമണത്തി൯റ്റെയിരയായരാജ്യമായ ഇ൯ഡൃയെന്താണാവശ്യപ്പെടാത്തതു്, ഇ൯ഡൃയു്ക്കല്ലേയതുകൊണു്ടാവശ്യമെന്നതാണു് ലോകരാജ്യങ്ങളു്ക്കിടയിലു് സംശയമുണ൪ത്തിയതു്.
Written on 08 May 2025 and first published on 10 May 2025
No comments:
Post a Comment