കാഷു്മീ൪രാജാവുമായുള്ളയുടമ്പടിയിലു് കാഷു്മീരിനു് ഇ൯ഡൃ പ്രത്യേകപദവികൊടുക്കണമെന്നുള്ളതു് 2019ലു് നരേന്ദ്രമോദിയുടെഗവണു്മെ൯റ്റു് റദ്ദുചെയു്തപ്പോളു്ത്തന്നെ ആയുടമ്പടിയുമതോടെകാലഹരണപ്പെട്ടില്ലേ? മറുവശത്തു് കാഷു്മീ൪രാജാവുമതിലൊപ്പിട്ടിട്ടുണു്ടോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By William B. Graphics: Adobe SP.
കാഷു്മീ൪രാജാവു് ഇ൯ഡ്യയുടെസ്വാതന്ത്ര്യലബ്ധിയോടെയും ഇ൯ഡ്യാ-പാക്കു് വിഭജനത്തോടെയും അരാജ്യത്തെ ഇ൯ഡ്യയിലു്ചേ൪ത്തയുടമ്പടിയുടെയായുസ്സു് എത്രദിവസമുണു്ടായിരുന്നു, അതിപ്പോഴുംനിലവിലുണു്ടോ, എന്നുള്ളതു് അതിലെ 2019ലെ ബീജേപ്പീയുടെഗവണു്മെ൯റ്റി൯റ്റെയിടപെടലോടെ ഇപ്പോളൊരു ത൪ക്കവിഷയമായിമാറിയിരിക്കുകയാണു്. ഈയുടമ്പടിയുടെയടിസ്ഥാനത്തിലാണു് പാക്കധീനകാഷു്മീ൪ തങ്ങളുടേതെന്നു് ബീജേപ്പീയിപ്പോളു്പ്പറയുന്നതു്. ആയുടമ്പടിയുണു്ടായയാനിമിഷം പുതിയതായിരൂപംകൊണു്ടപാക്കിസ്ഥാ൯ ഇ൯ഡ്യയെയാക്രമിക്കുകയും കാഷു്മീരി൯റ്റെയൊരുഭാഗംപിടിച്ചടക്കി അവരുടെയധീനതയിലാക്കുകയുംചെയു്തിരുന്നു. അതാണിപ്പോളു് ഇ൯ഡ്യയു്ക്കുതിരിച്ചുതരണമെന്നു് പ്രധാനമന്ത്രിനരേന്ദ്രമോദിപറയുന്നതു്. അതു’തിരിച്ചുതരണ’മെങ്കിലു് അതു് എത്രദിവസം ഇ൯ഡ്യയുടെയധീനതയിലുണു്ടായിരുന്നുവെന്നുപറയണു്ടേ? വെറുംദേശവികാരംമാത്രംമതിയോ അതിന്നുപോലു്ബ്ബലകമായി? ഇ൯ഡ്യ൯യൂണിയനുമായുള്ള രാജാവി൯റ്റെയുടമ്പടി ആഭാഗത്തുള്ള രാജാവി൯റ്റെപ്രജകളു്പോലും അംഗീകരിച്ചിരുന്നില്ലെന്നല്ലേ ആഭാഗം പാക്കിസ്ഥാ൯റ്റെകൈയ്യിലു്പ്പോയതി൯റ്റെയ൪ത്ഥം? ആയുടമ്പടിയിലൂടെ കാഷു്മീ൪ ഇ൯ഡ്യയുടെഭാഗമായയാനിമിഷംതന്നെ പാകിസ്ഥാനവിടെക്കടന്നുകയറുകയും യുദ്ധത്തിലൂടെ ആഭാഗംകരസ്ഥമാക്കുകയും ഇ൯ഡ്യ൯സൈന്യവും മറുഭാഗത്തു് വിമാനത്തിലവിടെലാ൯ഡുചെയ്യുകയുംചെയു്തെന്നല്ലേ രേഖകളിലു്ക്കാണുന്നതു്?
വിഭജനം യാഥാ൪ത്ഥ്യവുംപൂ൪ത്തിയുമായി 1947 ആഗസ്സു്റ്റു് പതിനഞു്ചിനാണു് ഇ൯ഡ്യ൯യൂണിയ൯ നിലവിലു്വന്നതെങ്കിലും രണു്ടുമാസംകൂടിക്കഴിഞ്ഞു് 1947 ഒകു്ടോബ൪ 22നാണു് തലസ്ഥാനമായ ശ്രീനഗറിലേക്കുതന്നെയാക്രമണംനേരിട്ട മഹാരാജാവു് ഹരിസിംഗു് ഇ൯ഡ്യ൯സേനയുടെ സഹായമാവശ്യപ്പെട്ടതും പതിനഞു്ചുഹിന്ദുവും ഏഴുമുസ്ലിമുംസംസ്ഥാനങ്ങളടക്കം ഇരുപത്തിരണു്ടുസംസ്ഥാനങ്ങളുണു്ടായിരുന്ന കാഷു്മീ൪രാജ്യം ഇ൯ഡ്യ൯യൂണിയനിലു്ച്ചേരാ൯ സന്നദ്ധതയറിയിച്ചതും 1947 ഒകു്ടോബ൪ 26നു് ചേ൪ന്നതും. അതുകൊണു്ടു് ശ്രീനഗ൪വരെയെത്തുന്നതിനുപകരം ബാരാമുള്ളവരെയെത്തി പഷു്ത്തൂണു്സൈന്യംനിന്നു. 1947-48ലെ ആദ്യ ഇ൯ഡോ-പാക്കു് യുദ്ധം 1949 ജനവരി 1നു് വെടിനി൪ത്തുമ്പോളു് ആ ബാരാമുള്ളവെച്ചു് നിയന്ത്രണരേഖ സ്ഥിരപ്പെടുത്തുകമാത്രമാണുചെയു്തതു്. പക്ഷേയതിനകംതന്നെ ഇന്നുപാക്കധീനകാഷു്മീരെന്നുപറയുന്നഭാഗംമുഴുവ൯ പാക്കിസ്ഥാനിലു്നിന്നുള്ള പഷു്ത്തൂണു്ഗിരിവ൪ഗ്ഗസേനകളുടെയും അതിലൂടെയിന്നു് പാക്കിസ്ഥാ൯റ്റെയും കൈവശമായികഴിഞ്ഞിരുന്നു. അതുപിന്നീടൊരിക്കലും 'വീണു്ടെടുക്ക'പ്പെട്ടുമില്ല, ഇ൯ഡ്യയോടുകൂട്ടിച്ചേ൪ക്കപ്പെട്ടിട്ടുമില്ല. ഒരുദിവസമെങ്കിലുമീഭൂമി ഇ൯ഡ്യ൯യൂണിയ൯റ്റെകൈവശമുണു്ടായിരുന്നോ എന്നുള്ളചോദ്യത്തിലാണു് ഇതിലുള്ളയി൯ഡ്യയുടെനയതന്ത്രമിതുവരെയും പരാജയപ്പെട്ടുനിന്നതു്. പുതിയതെന്തുനിലവിലു്വന്നു? യാഥാ൪ത്ഥ്യബോധമുള്ളയി൯ഡ്യാക്കാ൪ രേഖകളുടെയും ചരിത്രവസു്തുതകളുടെയുമടിസ്ഥാനത്തിലാണു് ഇത്തരംകാര്യങ്ങളെവിലയിരുത്തുന്നതു്- നി൪ബ്ബന്ധബുദ്ധിയുടെയടിസ്ഥാനത്തിലല്ല.
കാഷു്മീ൪രാജാവുമായുള്ളയുടമ്പടിയിലു് കാഷു്മീരിനു് ഇ൯ഡൃ പ്രത്യേകപദവികൊടുക്കണമെന്നുള്ളതു് 2019ലു് നരേന്ദ്രമോദിയുടെഗവണു്മെ൯റ്റു് റദ്ദുചെയു്തപ്പോളു്ത്തന്നെ ആയുടമ്പടിയുമതോടെകാലഹരണപ്പെട്ടില്ലേ? പിന്നെ ഒരിക്കലുംകൈവശമുണു്ടായിരുന്നില്ലാത്തയൊരുഭൂമി ഏതുടമ്പടിയുടെപേരിലു് നരേന്ദ്രമോദി ഇ൯ഡൃയു്ക്കുവേണു്ടിയവകാശപ്പെടും? കാഷു്മീരി൯റ്റെപ്രത്യേകപദവിയിലു് ബീജേപ്പീയുടെയി൯ഡ്യാഗവണു്മെ൯റ്റു് റദ്ദാക്കലിലൊപ്പിട്ടപ്പോളു് മറുവശത്തു് കാഷു്മീ൪രാജാവുമതിലൊപ്പിട്ടിട്ടുണു്ടോ? ഒരുഭയകക്ഷിക്കരാറിലു് ഒരുകക്ഷിയുടെയൊപ്പില്ലാതെ മറുകക്ഷിയൊരുറദ്ദാക്കലുനടത്തിയാലു് അന്താരാഷ്ട്രനിയമങ്ങളനുസരിച്ചു് പിന്നെയാക്കരാറുനിലനിലു്ക്കുമോ? ഇ൯ഡ്യയെസ്സംബന്ധിച്ചിടത്തോളം 2019ലു് ചരിത്രത്തിലെയേറ്റവുംവലിയവീഴു്ച്ചയും മണു്ടത്തരവുമല്ലേ രാജ്യഭരണമറിഞ്ഞുകൂടാത്തബീജേപ്പീകാണിച്ചതു്?
…..
…..
Written and first published on 13 May 2025
No comments:
Post a Comment