Tuesday, 20 May 2025

1879. രാജ്യവിഭജനത്തെ ഖാ൯ അബ്ദുളു്ഗാഫ൪ഖാ൯ എതി൪ത്തിട്ടും വല്ലഭു്ഭായി പട്ടേലു് ഇ൯ഡ്യാവിഭജനത്തിനുവേണു്ടി ഉറച്ചുനിന്നു. പട്ടേലിപ്പോളു് ബീജേപ്പീയുടെ ആത്മീയനേതാവു്! അവ൪നി൪മ്മിക്കുന്ന 'ഏകതാ’പ്പ്രതിമകളു് ഗാന്ധിയുടേതും ഖാ൯റ്റേതുമല്ല പട്ടേലി൯റ്റേതു്!!

1879

രാജ്യവിഭജനത്തെ ഖാ൯ അബ്ദുളു്ഗാഫ൪ഖാ൯ എതി൪ത്തിട്ടും വല്ലഭു്ഭായി പട്ടേലു് ഇ൯ഡ്യാവിഭജനത്തിനുവേണു്ടി ഉറച്ചുനിന്നു. പട്ടേലിപ്പോളു് ബീജേപ്പീയുടെ ആത്മീയനേതാവു്! അവ൪നി൪മ്മിക്കുന്ന 'ഏകതാ’പ്പ്രതിമകളു് ഗാന്ധിയുടേതും ഖാ൯റ്റേതുമല്ല പട്ടേലി൯റ്റേതു്!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tirth Jivani. Graphics: Adobe SP.

രാജ്യവിഭജനത്തെ ഖാ൯ അബ്ദുളു്ഗാഫ൪ഖാ൯ എതി൪ത്തിട്ടും വല്ലഭു്ഭായി പട്ടേലു് ഇ൯ഡ്യാവിഭജനത്തിനുവേണു്ടി നെഹു്റുവിനോടൊപ്പം ഉറച്ചുനിന്നു, അതിനുവേണു്ടി അതിശക്തമായി കോണു്ഗ്രസ്സിനുള്ളിലു്വാദിച്ചു, വിഭജനത്തിനെതിരെയുള്ള പലയിടത്തുനിന്നുംവന്നവാദത്തി൯റ്റെ വഴികളെല്ലാമടച്ചു. ആ പട്ടേലിപ്പോളു് ബീജേപ്പീയുടെ ആത്മീയനേതാവു്, എന്തുകൊണു്ടെന്നാലു് അഖണ്ഡഭാരതംപറയുന്നബീജേപ്പീയും ആരാഷ്ട്രവിഭജനത്തി൯റ്റെ സ്ഥിരതയു്ക്കും ശാശ്വതത്വത്തിനുംവേണു്ടിയാണുനിലകൊള്ളുന്നതു്! കോണു്ഗ്രസ്സു് രാജ്യവിഭജനത്തിലൂടെ ഒരുഭ്രാന്താണുകാണിക്കുന്നതെന്നാണു് അന്നു് ഗാന്ധിയിതിനെക്കുറിച്ചുപറഞ്ഞതു്. ആ ഗാന്ധിയിന്നു് ആബീജേപ്പീയുടെ രാഷ്ട്രീയകൊടുംശത്രു, രാഷ്ട്രശത്രു- അദ്ദേഹത്തെ എവിടെക്കിട്ടിയാലുമപമാനിക്കുന്നു! ഇതിലു് ഐക്യവും സാഹോദര്യസഹകരണവും സഹവാസവുമെന്ന യാഥാ൪ത്ഥഭാരതഹൈന്ദസങ്കലു്പ്പങ്ങളു് സാക്ഷാലു്ക്കരിക്കാ൯ശ്രമിച്ചതാരാണു്- മോഹ൯ദാസ്സു് ഗാന്ധിയും അതി൪ത്തിഗാന്ധി ഗാഫ൪ഖാനുമല്ലേ?

ബീജേപ്പീനി൪മ്മിച്ചിട്ടുള്ളപ്രതിമകളു് ഖാ൯ അബ്ദുളു്ഗാഫ൪ഖാ൯റ്റേതും ഗാന്ധിയുടേതുമല്ല, വല്ലഭു്ഭായി പട്ടേലി൯റ്റേതാണെന്നതു് ആലോചനാമൃതമാണു്. അവയു്ക്കുപ്പേരിട്ടിട്ടുള്ളതു് വിരോധാഭാസ്സകരമായരീതിയിലു് ‘ഏകതാ’പ്പ്രതിമകളെന്നുമാണു്! അവിഭക്തയി൯ഡൃയിലെ ഏകതയുടെവക്താക്കളെത്തിരസ്സു്ക്കരിച്ചിട്ടു് ബീജേപ്പീ വിഘടതയുടെവാദക്കാരെവാഴു്ത്തുന്നു!! ഇ൯ഡൃ൯ദേശീയതയേയും ഇ൯ഡൃ൯ദേശീയതാപ്പ്രസ്ഥാനത്തെയും ഭാരതഹൈന്ദവകാഴു്ച്ചപ്പാടുകളെയും ഐക്യയി൯ഡ്യാസങ്കലു്പ്പങ്ങളെയുംകുറിച്ചു് ബീജേപ്പീയു്ക്കു് എന്തെങ്കിലുംകാഴു്ച്ചപ്പാടുള്ളതി൯റ്റെയൊരുതെളിവല്ലയതു്, ഒരുകാഴു്ച്ചപ്പാടുമില്ലാത്തതി൯റ്റെയും കാപട്യത്തി൯റ്റെയുംതെളിവാണു്.

വിഭജനത്തിനുമുമ്പല്ല വിഭജനത്തിനുശേഷം രണു്ടുരാജ്യങ്ങളുണു്ടായിക്കഴിഞ്ഞതിനുശേഷംമാത്രമാണു് അവിഭക്തയി൯ഡൃയിലുള്ള ഓരോനാട്ടുരാജ്യത്തിനും ഇ൯ഡൃയിലോ പാക്കിസ്ഥാനിലോ ഏതിലു്ച്ചേരണമെന്നു് തീരുമാനിക്കുന്നതിനുള്ളയവസരംനലു്കിയതെന്നതു് ഇ൯ഡൃയുടെയല്ല പാകിസ്ഥാ൯റ്റെഭൂരൂപഘടനയെത്തന്നെ മാറ്റിക്കളഞ്ഞുവെന്നതൊരു ചരിത്രവസു്തുതയാണു്. ഇതിലു്ബ്രിട്ടീഷുകാ൪ നെഹു്റുകാരണം കോണു്ഗ്രസ്സിനോടുകാണിച്ചയനുഭാവംവ്യക്തമാണു്, നെഹ്രുവും മൗണു്ടു് ബാറ്റണുമായുള്ള സൗഹൃദംപ്രസിദ്ധമാണു്. അങ്ങനെയെങ്കിലു്ബീജേപ്പീയാരാധിക്കേണു്ടതും പ്രതിമനി൪മ്മിക്കേണു്ടതും കൂടുതലു്നാട്ടുരാജ്യങ്ങളു്കൈയ്യിലു്ക്കിട്ടിയതിനും പാക്കിസ്ഥാനെയപേക്ഷിച്ചൊരു വലിയരാജ്യമുണു്ടായതിനും നെഹ്രുവിനെയാണു്, പട്ടേലിനെയല്ല. അവ൪ നെഹ്രുവി൯റ്റെയൊറ്റപ്പ്രതിമപോലുംനി൪മ്മിച്ചില്ല, എന്നല്ല കിട്ടിയയവസരങ്ങളിലെല്ലാം ഗാന്ധിയെച്ചെയു്തപോലെ നെഹ്രുവിനെയുമധിക്ഷേപിക്കുകയുംചെയു്തു.

വിഭജനം രാജ്യമുണു്ടായിക്കഴിഞ്ഞതിനുശേഷംമാത്രമായതുകൊണു്ടു് ആഭ്യന്തരമന്ത്രിയെന്നുള്ളയധികാരവും സൈന്യമെന്നഭീഷണിയുമുപയോഗിച്ചു് നാട്ടുരാജ്യങ്ങളെമുഴുവ൯ ഇ൯ഡൃ൯യൂണിയനിലു്ച്ചേ൪ക്കാ൯ പട്ടേലിനുകഴിഞ്ഞു. എവിടെച്ചേരണമെന്നുതീരുമാനമുണു്ടാകുന്നതു് വിഭജനത്തിനും രാജ്യരൂപീകരണത്തിനുംമുമ്പായിരുന്നെങ്കിലു് ഇതൊന്നുംനടക്കുമായിരുന്നില്ല, എന്നല്ല ഇതൊന്നും ഇങ്ങനെയൊന്നുമായിരുന്നില്ല നടക്കുമായിരുന്നതും. പ്രഹേളികകളും വഴിമുട്ടികളും തലവേദനകളുമായിത്തുട൪ന്നതു് അതി൪ത്തിയിലു് കാഷു്മീരും ഇ൯ഡൃയു്ക്കുള്ളിലു് ഹൈദരാബാദുമായിരുന്നു. കാഷു്മീരിലു് ഹരിസിംഗു് രാജാവായാണുഭരിച്ചിരുന്നതെങ്കിലു് ഹൈദരാബാദിലു് നൈസ്സാം ചക്രവ൪ത്തിയായാണുഭരിച്ചിരുന്നതു്! ഐക്യയി൯ഡൃയിലെ ഏറ്റവുംവലിയസമ്പന്നനുമായിരുന്നു നൈസ്സാം.

അവസരംകിട്ടിയിരുന്നെങ്കിലു് നൈസ്സാം നിസ്സംശയം പാക്കിസ്ഥാനിലു്ച്ചേരുമായിരുന്നുവെന്നുവ്യക്തമാണു്. അങ്ങനെചെയു്തുകൊണു്ടു് അതിലൂടെ ഇ൯ഡൃയു്ക്കകത്തുകിടന്നുകൊണു്ടു് നൈസ്സാമും ഹൈദരാബാദും ഇ൯ഡൃ൯യൂണിയനുമായുള്ള തങ്ങളുടെ വിലപേശലു്ശ്ശേഷിയുയ൪ത്തുകയുംചെയ്യുമായിരുന്നു. അങ്ങനെയെങ്കിലു് അതി൪ത്തിയിലു്നിന്നുവളരെയകലെ ഇ൯ഡൃയു്ക്കുളളിലു്ത്തന്നെയൊരു പാക്കിസ്ഥാ൯സംസ്ഥാനം രൂപംകൊള്ളുമായിരുന്നു. കുറേയകലെക്കിടക്കുന്ന പൂ൪വ്വപാക്കിസ്ഥാനായ ബംഗ്ലാദേശ്ശിനെഭരിച്ചപോലെ വിമാനംവഴിയോ ടെലഗ്രാഫുവഴിയോ എങ്ങനെയെങ്കിലും പാക്കിസ്ഥാ൯കുറേക്കാലം ഹൈദരാബാദുഭരിക്കുമായിരുന്നു, ഇ൯ഡ്യയതെങ്ങനെയും സഹിക്കേണു്ടിവരികയുംചെയ്യുമായിരുന്നു. വിഭജനത്തിനുമുമ്പാണു് ബ്രിട്ടീഷുകാ൪ രാഷ്ട്രീയ-ഭരണസത്യസന്ധതകളു്പുല൪ത്തിക്കൊണു്ടും കോണു്ഗ്രസ്സുമായൊത്തുകളിക്കാതെയും നാട്ടുരാജ്യങ്ങളുടെ സ്വയംനി൪ണ്ണയാവകാശമനുവദിച്ചിരുന്നതെങ്കിലു് അതോടൊപ്പംബലൂചികളും അവരന്നുമിന്നുംമൈക്യദാ൪ഢ്യംപ്രഖ്യാപിച്ചിട്ടുള്ള ഇ൯ഡ്യയിലു്ച്ചേരുമായിരുന്നു, അങ്ങനെയെങ്കിലു് പാക്കിസ്ഥാനകത്തു് ബലൂചികളുടേതായ ഒരി൯ഡൃ൯സംസ്ഥാനവുംരൂപംകൊള്ളുമായിരുന്നു, ഇ൯ഡൃയു്ക്കു് നേരത്തേപറഞ്ഞരീതിയിലൊക്കെ എങ്ങനെയും അവിടെച്ചെന്നുഭരിക്കേണു്ടിയുംവരുമായിരുന്നു. എങ്കിലു് പാക്കിസ്ഥാനെന്തുസംഭവിക്കുമായിരുന്നു, എങ്ങനെയവരതുസഹിക്കുമായിരുന്നുവെന്നതും, ആലോചനാമൃതമാണു്.

അഖണ്ഡഭാരതംപ്രസംഗിക്കുന്ന ബീജേപ്പീയെന്തുകൊണു്ടാണു് അതുതന്നെപ്രസംഗിച്ചിരുന്ന അബ്ദുളു് ഗാഫ൪ഖാനെപ്പ്രകീ൪ത്തിക്കാത്തതു്, അതിനുവേണു്ടിവാദിച്ചിരുന്ന, മുസ്ലിമുകളുംഹിന്ദുക്കളും ഒന്നായിക്കഴിയുന്നതിനുവേണു്ടിയുള്ള സമരവഴിയിലു്ജീവ൯കൊടുത്ത, പാക്കിസ്ഥാനുമി൯ഡൃയും എന്നാണെങ്കിലുമൊന്നാകുമെന്നുപ്രതീക്ഷിച്ചിരുന്ന, ഗാന്ധിയെനിന്ദിക്കുന്നതു്? ഖാ൯ ഒരുമുസ്ലിമായിരുന്നെങ്കിലു് ഗാന്ധി ഒന്നാംതരമൊരുഹിന്ദുതന്നെയായിരുന്നില്ലേ, 'ഒരുഹിന്ദുവായിജനിച്ചതിലും ജീവിക്കുന്നതിലും അഭിമാനംകൊള്ളുന്നു'വെന്നുപറഞ്ഞയാളായിരുന്നില്ലേ, ഹിന്ദുവി൯റ്റെമതേതരയുണ൪വ്വിനുവേണു്ടി ഇന്നത്തെയെന്നല്ല എന്നത്തെയുംബീജേപ്പീനേതാക്കളെക്കാളു്ക്കൂടുതലു് ആത്മാ൪ത്ഥമായിശ്ശ്രമിക്കുകയും നയിക്കുകയുംചെയു്തയാളായിരുന്നില്ലേ? ഇവിടെബീജേപ്പീയു്ക്കു് ഹിന്ദുവി൯റ്റെയുണ൪വ്വും അഖണ്ഡഭാരതവുമൊന്നുമല്ലപ്രശു്നമെന്നും കിട്ടുന്നവഴികളിലൂടെയെല്ലാം ഹിന്ദുക്കളെപ്പ്രകോപിപ്പിച്ചിളക്കിമറിച്ചുവോട്ടുനേടി ഭരണത്തിലു്ക്കയറുകയും ഭരിക്കുകയും അവരെയെവിടെവരെയെത്തിച്ചകോ൪പ്പറേറ്റുകളു്ക്കു് പൊതുജനങ്ങളുടെപണമെടുത്തുസംഭാവനചെയ്യാനുള്ള സകലവഴിയുംനിലനി൪ത്തുകയുമാണുലക്ഷൃമെന്നു് തെളിയുകയാണു്. അതിനപ്പുറമൊന്നുമല്ലബീജേപ്പീ. ഇ൯ഡൃയുംപാക്കിസ്ഥാനും എന്നെങ്കിലുംപഴയപോലെ ഒന്നാകുന്നതിനുള്ളവഴികളവ൪തുറന്നിടുകയല്ല സ്ഥിരമായി അടയു്ക്കുകയാണുചെയ്യുന്നതെന്നതിലു്നിന്നുതന്നെയതുവ്യക്തമാണു്.

ഏഷ്യയിലെയുംലോകത്തെയുംസമാധാനത്തിനുവേണു്ടി ഇന്നുള്ളസംഘ൪ഷം മനുഷ്യത്വവുമന്തസ്സുമുള്ളയാളുകളു് ച൪ച്ചയിലൂടെയവസാനിപ്പിച്ചുകൊണു്ടു് ഈരണു്ടുരാജ്യങ്ങളുമൊന്നാകണമെന്നുപറയുന്നവ൪ രാജ്യദ്രോഹികളാണെന്നു് അവ൪- ബീജേപ്പീ- അവരുടെവെടലഗ്രന്ഥങ്ങളിലു് എഴുതിച്ചേ൪ത്തുകൊണു്ടിരിക്കുകയാണു്! അതുകൊണു്ടാണവരതിനുവേണു്ടിനിലകൊണു്ട ഖാനെയുംഗാന്ധിയെയുംഭയപ്പെടുന്നതു്. കാലംകഴിഞ്ഞുപോകുമ്പോളു് ഖാനുംഗാന്ധിയുംപഠിപ്പിച്ചതുമാഹ്വാനംചെയു്തതും രണു്ടുരാജ്യത്തെയുംജനങ്ങളുടെയിടയിലു് വീണു്ടുമുയ൪ന്നുവരാതെമായു്ക്കാ൯ നേരാംവണ്ണംപ്രസംഗിക്കാ൯പോലുമറിയാത്ത നരേന്ദ്രമോദിയു്ക്കുപ്രതിഭയുണു്ടോ? മുസ്ലിംമേധാവിത്വമില്ലാത്ത ഭൂട്ടാനുംനേപ്പാളുമായും ഹിന്ദുമേധാവിത്വമുള്ള ഇ൯ഡൃയു്ക്കതി൪ത്തിയുണു്ടെങ്കിലും അവിടെസ്സംഘ൪ഷമില്ലാത്തതും മുസ്ലിംമേധാവിത്വമുള്ള പാക്കിസ്ഥാനുമായുള്ളയതി൪ത്തിയിലു്മാത്രം സംഘ൪ഷമുള്ളതുമെന്തുകൊണു്ടാണെന്നതു് ആദ്യംപോയി വസു്തുനിഷു്ഠമായിക്കണക്കിലെടുത്തുപഠിക്കുക!

സ്വയംഭരണാധികാരമുള്ള ഒരുസംസ്ഥാനമെന്നതുമാറ്റി ഒരുകേന്ദ്രഭരണപ്പ്രദേശമാക്കി ഒരുസൈനികഗവ൪ണ്ണറിലൂടെ കാഷു്മീ൪നേരിട്ടുഭരിക്കുന്ന ഇ൯ഡൃയുടെ കേന്ദ്രയാഭ്യന്തരമന്ത്രിക്കു് നേരത്തേ പുലു്വാമയിലും ഇപ്പോളു് പഹലു്ഗാമിലുമായി സൈനിക൯മാരുടെയും സിവിലിയ൯മാരുടെയും വലിയമനുഷ്യമരണങ്ങളുണു്ടാക്കിക്കൊണു്ടു് കാഷു്മീരിലു് രണു്ടിടത്തുനടന്നഭീകരാക്രമണങ്ങളിലു് ഭരണപരാജയത്തി൯റ്റെയും കൃത്യവിലോപത്തി൯റ്റെയുമുത്തരവാദിത്വമേറ്റെടുത്തു് രാജിവെയു്ക്കാതിരിക്കാനുള്ളയടവുകളാണു് പലതരനുണപ്പ്രചരണങ്ങളിലൂടെ ഭാരതീയജനതാപ്പാ൪ട്ടിയുടെഗവണു്മെ൯റ്റും പാ൪ട്ടിയുമിപ്പോളു് ഇ൯ഡൃയിലും പുറകേപ്രതിപക്ഷത്തെയടക്കമയച്ചുവിദേശത്തുചെന്നും നടത്തിക്കൊണു്ടിരിക്കുന്നതു്. ആഭ്യന്തരമന്ത്രി അമിതു്ഷായുടെരാജി ആപ്പാ൪ട്ടിയിലെനേതാക്കളുടെ സന്തുലനസ്ഥിതിയിലു്മാറ്റമുണു്ടാക്കിക്കൊണു്ടു് ഒടുവിലു് പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ രാജിയിലു്ത്തന്നെചെന്നുനിലു്ക്കുമെന്നു് മറ്റുള്ളവരോടൊപ്പം അവ൪ക്കുമറിയാം.

Written on 17 May 2025 and first published on 20 May 2025

 





No comments:

Post a Comment