1865
ഇ൯ഡോ-പാക്കു് സംഗരം ഇ൯ഡൃയു്ക്കെതിരായാണു് വിദേശമാധ്യമങ്ങളു് റിപ്പോ൪ട്ടുചെയ്യുന്നതെന്നതു് ഇ൯ഡൃഭരിക്കുന്നതു് അവ൪ക്കിഷ്ടമില്ലാത്ത ഒരു ഹിന്ദുത്തീവ്രവാദഗവണു്മെ൯റ്റായതുകൊണു്ടാണു്. നമ്മളു്ചെയ്യാത്തതു് എന്തിനാണു് ലോകത്തിലു്നിന്നുപ്രതീക്ഷിക്കുന്നതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
ഇ൯ഡോ-പാക്കു് സംഗരം ഇ൯ഡൃയു്ക്കെതിരായാണു് വിദേശമാധ്യമങ്ങളു് റിപ്പോ൪ട്ടുചെയ്യുന്നതെന്നതു് ഇ൯ഡൃഭരിക്കുന്നതു് അവ൪ക്കിഷ്ടമില്ലാത്ത ഒരു ഹിന്ദുത്തീവ്രവാദഗവണു്മെ൯റ്റായതുകൊണു്ടാണു്, അതി൯റ്റെയും അതിനെനിയന്ത്രിക്കുന്നബീജേപ്പീയുടെയും ഇതുവരെയുള്ളപ്രവൃത്തികളു്ക്കു് വാക്കുംപ്രവൃത്തിയുമായി പൊരുത്തമില്ലാത്തതുകൊണു്ടും പുരോഗമനചിന്താഗതിക്കാരായി ലോകത്തുള്ളയാ൪ക്കുമവയോടു് യോജിക്കാ൯കഴിയാത്തതുകൊണു്ടു്മാണു്, നമുക്കുമുള്ളതുപോലെ അതവരുടെ രാഷ്ട്രീയനയപരിപാടികളുടെഭാഗമാണു്. ഇ൯ഡൃയിലുള്ളമിക്കമാധ്യമങ്ങളിലു്നിന്നും വ്യത്യസു്തമായി അങ്ങനെയുള്ളനടപടികളു്കൈക്കൊള്ളുമ്പോളവ൪ അവരുടെഗവണു്മെ൯റ്റുകളുടെയുമെതി൪ഭാഗത്താണു്, അവരുടെപ്രവ൪ത്തനസ്സ്വാതന്ത്ര്യം സീമാതീതമാണു്. കഴിഞ്ഞകുറേക്കാലമായി ഈഗവണു്മെ൯റ്റുകൊണു്ടുവരുന്ന നിയമനി൪മ്മാണങ്ങളും നിയമഭേദഗതികളും നിയമറദ്ദാക്കലുകളും അവ൪കണു്ടുകൊണു്ടിരിക്കുകയല്ലേ! അവ൪പിന്തുണകൊടുക്കത്തക്ക ഏതാണവയിലുണു്ടായിരുന്നതു്? ഉലു്ക്ക൪ഷജനാധിപത്യഹിന്ദുമതത്തെയടക്കം ലോകത്തെ ഏതുമതത്തെയുംപ്രകോപിപ്പിക്കുന്ന നടപടികളായിരുന്നില്ലേയവയെല്ലാം?
ഇ൯ഡൃയിലൊരുപിന്നോക്കക്കാരനെ പ്രധാനമന്ത്രിയായിത്തെരഞ്ഞെടുത്തു, ഒരുഗോത്രവ൪ഗ്ഗക്കാരിയെ പ്രസിഡ൯റ്റായിത്തെരഞ്ഞെടുത്തു, എന്നൊക്കെ വളരെയഭിമാനപൂ൪വ്വമല്ലേ ബീജേപ്പീപ്രസംഗിച്ചുകൊണു്ടുനടന്നതു്? ജാതിമതപരിഗണകളിലല്ലാതെ അവരേതെങ്കിലും സംസ്ഥാനമുഖ്യമന്ത്രിമാരെത്തെരഞ്ഞെടുത്തിട്ടുണു്ടോ? പ്രധാനമന്ത്രിയടക്കം അവരുടെയോരോപാ൪ലമെ൯റ്റംഗവും അതാതുമണ്ഡലങ്ങളിലെ ജാതിമതപരിഗണകളിലല്ലേ ജയിച്ചുവരുന്നതു്? പ്രതിപക്ഷത്തുള്ള കോണു്ഗ്രസ്സിലുമതുതന്നെയല്ലേ? കേരളത്തിലു് കോണു്ഗ്രസ്സി൯റ്റെ 2025 മേയിലു്നടന്ന സംസ്ഥാനക്കമ്മിറ്റിയുടെനോമിനേഷനിലു് കേപ്പീസ്സീസ്സീപ്പ്രസിഡ൯റ്റുസ്ഥാനത്തേയു്ക്കും ഭാരവാഹികളു്സ്ഥാനത്തേയു്ക്കും മുന്നണിക്കണു്വീന൪സ്ഥാനത്തേയു്ക്കും ജാതിയുംമതവുമെല്ലാം സൂക്ഷു്മമായിനോക്കിയല്ലേ ആളുകളെയെടുത്തതു്? വിദേശമാധ്യമങ്ങളു് ഇ൯ഡോ-പാക്കു്യുദ്ധം റിപ്പോ൪ട്ടുചെയ്യുമ്പോളു് ഒരു ഹിന്ദുത്തീവ്രഗവണു്മെ൯റ്റാണു് ഇ൯ഡൃഭരിക്കുന്നതെന്നതുകൊണു്ടു് അവ൪ജയിച്ചുകയറിക്കൊണു്ടിരിക്കുന്നെന്നു് റിപ്പോ൪ട്ടുചെയ്യുമെന്നുകരുതിയോ? വിദേശമാധ്യമങ്ങളു്മുഴുവ൯ ക്രിസ്സു്ത്യനുംമുസ്ലിമുമല്ലേ? മോദിയുടെതന്നെനയങ്ങളു്കാരണം ഓഹരികൈക്കലാക്കലിലൂടെ ഇ൯ഡൃയിലെമു൯നിര ഹിന്ദുമാധ്യമങ്ങളുടെപോലുംനിയന്ത്രണമവ൪ക്കല്ലേ? അവരാനിലപാടെടുക്കുന്നിടത്തു് അതരുതെന്നുപറയാ൯ ഇ൯ഡൃയുടെഭരണംനടത്തുന്ന ഭാരതീയജനതാപ്പാ൪ട്ടിക്കോ പ്രതിപക്ഷത്തെനയിക്കുന്ന ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സിനോ എന്തുയോഗ്യതയാണുള്ളതു്? സത്യസന്ധമായി, യഥാതഥമായി, വാ൪ത്തകളു്റിപ്പോ൪ട്ടുചെയ്യണമെന്നുപറയാ൯ നരേന്ദ്രമോദിയുംബീജേപ്പീയുമധികാരത്തിലു്വന്നശേഷം പട്ടിക്കുട്ടിയെപ്പോലെവാത്സല്യമേറ്റുകൊണു്ടു് മോദിയുടെമടിയിലിരിക്കുന്നതെന്നയ൪ത്ഥത്തിലു് ഗോഡിമീഡിയയെന്നുപേരുവീണ ഇ൯ഡൃ൯മാധ്യമങ്ങളതാണോചെയ്യുന്നതു്? നമ്മളു്ചെയ്യാത്തതു് എന്തിനാണു് ലോകത്തിലു്നിന്നുപ്രതീക്ഷിക്കുന്നതു്?
ഇ൯ഡ്യാഗവണു്മെ൯റ്റു് പാക്കിസ്ഥാനുമായുള്ളയീ യുദ്ധമാരംഭിച്ചശേഷം കടുത്തസ൪ക്കാ൪വിമ൪ശ്ശകരായ ദി വയറി൯റ്റെ ഇംഗ്ലീഷുവിഭാഗംമുതലു് പലമാധ്യമങ്ങളുടെയുംപ്രസിദ്ധീകരണം നിരോധിച്ചിരിക്കുകയാണു്. യൂടൃൂബിലു്പ്പലചാനലുകളുടെയും ഇ൯ഡ്യയിലെലഭ്യമാക്കലു്തടഞ്ഞിരിക്കുകയാണു്. സാമൂഹ്യമാധ്യമങ്ങളിലു് ട്വിറ്ററിലു്ത്തന്നെ എണ്ണായിരത്തോളം വ്യക്തികളുടെയും മാധ്യമങ്ങളുടെയും അക്കൗണു്ടുകളാണു് ഇ൯ഡ്യ൯ഗവണു്മെ൯റ്റി൯റ്റെ (അവ്യക്തവുമപൂ൪ണ്ണവുമായ) ഉത്തരവുകളുണു്ടെന്നുപറഞ്ഞു് ട്വിറ്ററധികൃത൪ മരവിപ്പിച്ചിരിക്കുന്നതു്. ഈപ്പറഞ്ഞവമുഴുവ൯ ഇ൯ഡൃയിലെയും വിദേശത്തെയും പൊതുജനാഭിപ്രായത്തെമാത്രമാണു് സ്വാധീനിക്കുന്നതു്- ഇ൯ഡൃ൯ഗവണു്മെ൯റ്റി൯റ്റെയോ സൈന്യത്തി൯റ്റെയോ തീരുമാനങ്ങളെയോ നടപടികളെയോ അവയൊരുതരത്തിലുംബാധിക്കുന്നതല്ല. പൊതുജനാഭിപ്രായത്തെമാനിക്കുകയും ഭയക്കുകയുംചെയ്യുന്ന ഒരുഗവണു്മെ൯റ്റാണിപ്പോളി൯ഡൃയിലുള്ളതെന്നു് ആ൪ക്കും, പ്രത്യേകിച്ചുമീവിദേശമാധ്യമങ്ങളു്ക്കു്, തോന്നിയിട്ടില്ല. പൊതുജനാഭിപ്രായംമാനിക്കാതെയും ഭയക്കാതെയും നോട്ടുനിരോധനംപോലുള്ള നിരവധിനടപടികളുമായവ൪ മുന്നോട്ടുപോയതുമുതലു്പ്പലതും അതുതെളിയിച്ചിട്ടുള്ളതാണു്, അവ൪ക്കുതെളിയിച്ചുകൊടുത്തിട്ടുള്ളതാണു്. ഇപ്പോളു് ഇവരുടെവാ൪ത്തകളെയും സ്വതന്ത്രവിലയിരുത്തലുകളെയുമിത്രഭയപ്പെടണമെങ്കിലു് അപ്പോളു് ഇ൯ഡ്യാഗവണു്മെ൯റ്റു് അവ൪നേരിട്ടുംകൈപിടിച്ചുവളച്ചും പൊതുജനങ്ങളുടെമുന്നിലെത്തിക്കുന്ന യുദ്ധവാ൪ത്തകളിലും വിലയിരുത്തലുകളിലുംമാത്രമാണോ ജയിച്ചുനിലു്ക്കുന്നതു്? അങ്ങനെയെങ്കിലായെതി൪മാധ്യമങ്ങളുടെ വിലയിരുത്തലുകളുംവാ൪ത്തകളുംസത്യമല്ലേ?
ഈയുദ്ധംസംബന്ധിച്ചുള്ള ഈവിദേശമാധ്യമങ്ങളുടെ റിപ്പോ൪ട്ടുകളിലൂടെക്കടന്നുപോയാലു് ഇംഗ്ലണു്ടു്, അമേരിക്ക, ഫ്രാ൯സ്സു്, ചൈന, ജ൪മ്മനി, റഷ്യ, ഇറാ൯, ട൪ക്കി എന്നീരാജ്യങ്ങളിലെ മിക്കമാധ്യമങ്ങളും ഏറെക്കുറെസ്സത്യസന്ധമായാണു് റിപ്പോ൪ട്ടുകളു്നലു്കിയിട്ടുള്ളതെന്നുകാണാം. പക്ഷേയവിടെയും ഇരുരാജ്യങ്ങളുംതമ്മിലുള്ള മു൯യുദ്ധങ്ങളുടെന്യായാന്യായങ്ങളും കാഷു്മീരി൯റ്റെയോരോഭാഗങ്ങളു് രണു്ടുപേരുടെയുംകൈവശമുണു്ടെന്നുള്ളതുമൊക്കെ പരാമ൪ശ്ശിച്ചിട്ടുള്ളതും അവ൪ പാക്കിസ്ഥാ൯റ്റെഭാഗംകൂടി ചോദിച്ചിട്ടുറിപ്പോ൪ട്ടുചെയ്യുന്നതുമാണു് അവ തങ്ങളു്ക്കെതിരാണെന്നുപറയാ൯ ഇ൯ഡ്യാഗവണു്മെ൯റ്റിനെയും ബീജേപ്പീയേയും പ്രേരിപ്പിച്ചിട്ടുള്ളതെന്നുവ്യക്തം. 'ഇ൯ഡൃയും പാക്കിസ്ഥാനും എക്കാലവുമയലു്ക്കാരായിരിക്കുമെന്നും അവ൪തങ്ങളുടെയുമയലു്ക്കാരാണെന്നും നിലവിലുള്ളസാഹചര്യങ്ങളെത്തകിടംമറിക്കുന്നരീതിയിലു് രണു്ടുകൂട്ടരുംയുദ്ധനടപടികളെടുക്കരുതെന്നും' ചൈനീസ്സു്പ്പ്രസിഡ൯റ്റുപറഞ്ഞെന്നു് ചൈനീസ്സു്മാധ്യമമായ സി൯ഹുവ റിപ്പോ൪ട്ടുചെയ്യുന്നതും ഇ൯ഡൃയിലെബീജേപ്പീയെസ്സംബന്ധിച്ചിടത്തോളം അങ്ങേയറ്റംപ്രകോപനപരമാണു്! ഇതിലെവിടെയാണുസത്യവിരുദ്ധത? ഫ്രാ൯സ്സിലെ ലെ മോണു്ഡു് എല്ലാത്തിനേക്കാളും ഒരുപടികൂടിക്കടന്നു് ‘1947ലു് വിഭജനത്തിലു്പ്പെട്ടുരണു്ടാകുന്നതുവരെ ഒറ്റരാജ്യമായിരുന്നു് ഇപ്പോളു്യുദ്ധംചെയ്യുന്നയീജനതകളു്തമ്മിലുള്ള അവസാനയുദ്ധമാണി’തെന്നുപ്രവചിച്ചു് ഭാവിയിലൊന്നാകുന്നതി൯റ്റെ സൂചനകൂടിനലു്കിയതുപോലുള്ളവയാണു് രണു്ടുരാജ്യങ്ങളെയുമൊന്നാകാ൯സമ്മതിക്കാതെ വിഭജിച്ചുനി൪ത്തി മുസ്ലിംവിരോധംപറഞ്ഞതിലൊരെണ്ണത്തെഭരിക്കുന്ന ബീജേപ്പീയുടെഭരണകൂടത്തിനു് ഒട്ടുംപിടിക്കാത്തതായി അവരെപ്പ്രകോപിപ്പിച്ചതും അവ൪ക്കധികാരമുള്ളരാജ്യത്തു് അത്തരംവാ൪ത്തകളു്നലു്കുന്നമാധ്യമങ്ങളുടെമേലു് നിരോധനമേ൪പ്പെടുത്താനുംതടയാനുംപ്രേരിപ്പിച്ചതും.
Written and first published on 08 May 2025
No comments:
Post a Comment