അതിപുരാതനകാലവിശ്വാസങ്ങളിലു്നിലനിലു്ക്കുന്ന ഹൈന്ദവികതയും മധ്യകാലവിശ്വാസങ്ങളിലു്നിലനിലു്ക്കുന്ന ഇസ്ലാമികതയും രണു്ടും ആധുനികതയിലെത്തിയാലു്ത്തീരുന്ന പ്രശു്നമല്ലേ പാക്കിസ്ഥാനിലെയും ബംഗ്ലാദേശ്ശിലെയും ഇ൯ഡൃയിലെയും ഇവ൪ക്കിടയിലെ സാംസ്സു്ക്കാരികസംഘ൪ഷത്തിനിടയിലുള്ളൂ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Tanu Bhatt. Graphics: Adobe SP.
മതസൗഹാ൪ദ്ദത്തി൯റ്റെയന്തരീക്ഷത്തിലാണോ മതവിദ്വേഷത്തി൯റ്റെയന്തരീക്ഷത്തിലാണോ ഒരുമതംവളരുകയെന്നതു് ചരിത്രംനമുക്കുപഠിപ്പിച്ചുതന്നിട്ടുണു്ടു്. പതിനെട്ടുംപത്തൊമ്പതുംനൂറ്റാണു്ടുകളിലു് അന്നു് ഇരുളടഞ്ഞുകിടന്നിരുന്നയാഫ്രിക്കയിലെ അങ്ങേയറ്റമക്രമപരമായമതവിദ്വേഷവും തമ്മിലു്യുദ്ധങ്ങളുംനിലനിന്നിരുന്ന എത്യോപ്പ്യ൯ കോപു്റ്റിക്കു് ക്രിസ്സു്ത്യാനികളും മാമലൂക്കുകളു്മുതലുള്ള സുഡാനിലെയും ഈജിപു്റ്റിലെയും മുസ്ലിമുകളുംകൂടിത്തമ്മിലടിച്ചു് ആധുനികതയുമായി ബ്രിട്ടീഷുകാ൪കടന്നുവന്നു് ആഫ്രിക്കയിലാധിപത്യമുറപ്പിച്ചു് രണു്ടുമധ:പതിക്കുന്നതിനും തകരുന്നതിനും വഴിതുറക്കുകയാണുചെയു്തതു്. ഇന്നവിടെയുള്ളയിരുമതങ്ങളും മന്ദീഭവിച്ചമതങ്ങളാണു്. ഇന്നു് പഴയയബീസ്സീനിയയെന്ന എത്യോപ്പ്യയോ ഈജിപു്റ്റോ മതകേന്ദ്രങ്ങളാണെന്നു് ആരുംകരുതുന്നില്ല. മതം ഊ൪ജ്ജസ്സ്വലമായിവളരുന്നതു് സമാധാനകാലത്തെപ്പഠനങ്ങളിലൂടെയും സൗഹൃദത്തിലധിഷു്ഠിതമായ ആത്മീയവികാസത്തിലൂടെയുമാണു്. മതത്തി൯റ്റെകാലംകഴിഞ്ഞു് ഭൗതികത്വമാധിപത്യമുറപ്പിക്കുന്ന കാലംകടന്നുവരികയാണാഫ്രിക്കയിലു്ച്ചെയു്തതു്. ഇ൯ഡൃയും പാക്കിസ്ഥാനും ബംഗ്ലാദേശ്ശും നേപ്പാളും ശ്രീലങ്കയുമൊക്കെയടങ്ങുന്ന മറ്റൊരുപിന്നോക്കമേഖലയായ ഏഷ്യയിലുമതുതന്നെയായിരിക്കും. ഭാഷയിലും ആചാരങ്ങളിലും പാരമ്പര്യങ്ങളിലും വിശ്വാസങ്ങളിലും അങ്ങേയറ്റംവ്യത്യസു്തമായ മതവിഭാഗങ്ങളെമുഴുവ൯ ഒരുരാജ്യത്തും ഒരുമേഖലയിലും (താലു്ക്കാലികമായെങ്കിലും അവയെനിലനി൪ത്തിക്കൊണു്ടുതന്നെ) കൈകോ൪ത്തുകൊണു്ടുപോകാ൯ ഭൗതികത്തിനേകഴിയൂ എന്നവിശ്വാസത്തിലേയു്ക്കു് ലോകംനീങ്ങുകയാണു്. അതിപുരാതനകാലവിശ്വാസങ്ങളിലു്നിലനിലു്ക്കുന്ന ഹൈന്ദവികതയും മധ്യകാലവിശ്വാസങ്ങളിലു്നിലനിലു്ക്കുന്ന ഇസ്ലാമികതയും രണു്ടും ആധുനികതയിലെത്തിയാലു്ത്തീരുന്ന പ്രശു്നമല്ലേ പാക്കിസ്ഥാനിലെയും ബംഗ്ലാദേശ്ശിലെയും ഇ൯ഡൃയിലെയും ഇവ൪ക്കിടയിലെ സാംസ്സു്ക്കാരികസംഘ൪ഷത്തിനിടയിലുള്ളൂ?
ഇ൯ഡൃയുടെപാരമ്പര്യങ്ങളെപ്പുണരാ൯ ഹൈന്ദവമൊഴിച്ചുള്ളമറ്റുമതവിഭാഗങ്ങളൊന്നും മടികാണിച്ചിട്ടില്ലെന്നാണു് ഇ൯ഡൃയുടെചരിത്രംതെളിയിക്കുന്നതു്, സ്വാതന്ത്ര്യസമരകാലത്തുപോലുമതുദൃശ്യമായിരുന്നു. പക്ഷേ ഇ൯ഡൃയുടെയാപ്പാരമ്പര്യമല്ല ബീജേപ്പീയുടേതെന്നവ൪തിരിച്ചറിയുന്നുവെന്നതാണു് അടുത്തകാലത്താസ്സമഭാവനയു്ക്കും സഹകരണത്തിനുംവന്നിട്ടുള്ളമാറ്റം- ഇ൯ഡൃയുടെപാരമ്പര്യങ്ങളുമായി ഒരുബന്ധവുമില്ലാത്തതെന്നുമാത്രമല്ല കോ൪പ്പറേറ്റുക്രൂരതയിലൂടെ പണമുണു്ടാക്കലിലധിഷു്ഠിതമായി തികച്ചുംവിരുദ്ധമായൊരു അസഹിഷു്ണുതയെപ്പിന്തുടരുന്നതാണു് ബീജേപ്പീയുടെവിശ്വാസങ്ങളെന്നുമവ൪മനസ്സിലാക്കുന്നു. ഇതിതുവരെയുള്ളഹൈന്ദവത്തിനു് തികച്ചുംവിരുദ്ധമായവ൪കാണുന്നു. അവിടെയാണി൯ഡൃയു്ക്കുപണു്ടുകിട്ടിയിരുന്ന മറ്റുമതങ്ങളു്ക്കുംരാജ്യങ്ങളു്ക്കുമിടയിലെവിശ്വാസ്യത നഷ്ടമായതു്. അതോടെതന്നെയവരിലു്നിന്നുള്ള സഹകരണവുംനഷ്ടപ്പെട്ടു.
പഴയമതേതരസഹകരണയി൯ഡൃയിലേയു്ക്കു് തിരിച്ചുപോകാ൯ ബീജേപ്പീയെപ്പുറന്തള്ളിക്കൊണു്ടെങ്കിലും ഇ൯ഡൃയു്ക്കുകഴിയുമോയെന്നാണു് ഈനിസ്സഹകരണമെന്നല്ല ഇപ്പോഴുള്ളയീശ്ശത്രുതയിലൂടെതന്നെയവ൪ ചോദിക്കുന്നതു്. ഇ൯ഡൃയു്ക്കതിനുകഴിയുന്നില്ലെങ്കിലു് പുതിയകൂട്ടുകെട്ടുകളിലേയു്ക്കുപോകുമെന്നാണു് ഇതിലൂടെയവ൪മുന്നറിയിപ്പുനലു്കിയിരിക്കുന്നതു്. പക്ഷേ ഒന്നുരണു്ടുനയതന്ത്രപ്പ്രതിനിധികളും സുരക്ഷായുപദേശകരും വിമാനത്തിലു്ക്കയറിയങ്ങോട്ടുമിങ്ങോട്ടുംപാഞ്ഞാലു്, അവരെക്കണു്ടു് പാകിസ്ഥാനുംബംഗ്ലാദേശ്ശുമൊക്കെക്കിടുങ്ങുന്നുവെന്നു് പത്രവാ൪ത്തയുമെഴുതിച്ചാലു്, ഈപ്പ്രശു്നങ്ങളൊക്കെത്തീരുമെന്നാണവരുടെയജ്ഞതയിലു് ബീജേപ്പീയിപ്പോഴുംവിശ്വസിച്ചുകൊണു്ടിരിക്കുന്നതു്.
ഹിന്ദു-മുസ്ലിം ഐക്യത്തെക്കുറിച്ചുപറയുമ്പോളു് അവിടവുംകടന്നു് ഹിന്ദു-മുസ്ലിം സംയോജനത്തിലെത്തിയ ഇ൯ഡൃ൯ ഉപഭൂഖണ്ഡത്തിലെ സൂഫിപ്പ്രസ്ഥാനത്തെക്കുറിച്ചു് പറയാതിരിക്കാ൯കഴിയില്ല. പേ൪ഷ്യയോടും തു൪ക്കിയോടുമൊപ്പം പഴയയി൯ഡൃയിലും അതിശക്തമായസ്വാധീനമാണു് രണു്ടിലെയും സാത്വികാംശങ്ങളെസ്സ്വാംശീകരിച്ച ഈപ്പ്രസ്ഥാനത്തിനുണു്ടായിരുന്നതു്. ഹിന്ദുമതത്തിലെ ദേവസാമീപ്യതൃഷു്ണയും ഇസ്ലാമിലെ തീവ്രമതപരതയും ഒരേപോലെയതുസ്വാംശീകരിച്ചു, രണു്ടുമതങ്ങളു്ക്കുമിടയിലെ ഒരുപാലമായിനിലകൊണു്ടു. ആധുനികകാലത്തെ ഈമേഖലയിലെയീരണു്ടുമതങ്ങളിലെയും ഈമൂന്നുരാജ്യങ്ങളിലെയും മതപൊളിറ്റിക്കലു്സ്സംഘ൪ഷങ്ങളെ ലഘൂകരിക്കുന്നതിനതപര്യാപു്തമാണെങ്കിലും പഴയയി൯ഡൃയിലെയവലഘൂകരിക്കുന്നതിലവ൪ ഭാഗികമായിവിജയിച്ചിരുന്നു. രാഷ്ട്രീയാധിപത്യമെന്നൊന്നു് കടന്നുവന്നുനിലവിലില്ലായിരുന്നെങ്കിലു് അവ൪ പൂ൪ണ്ണമായുംവിജയിക്കുമായിരുന്നു, കാരണം ഗവണു്മെ൯റ്റെന്നുപറയുന്ന എ൯റ്റിറ്റിയോടിടപെടുന്നതിനുള്ള ആപ്പ്രസ്ഥാനത്തി൯റ്റെസിദ്ധാന്തങ്ങളവ൪ക്കു് ഭാഗികമായേവികസിപ്പിക്കാ൯കഴിഞ്ഞിരുന്നുള്ളൂ: അതിന്നിടയിലതണഞ്ഞുപോയി. അവരുടെയഭാവമുണു്ടായിരുന്ന ഇറാ൯പോലുള്ളരാജ്യങ്ങളിലു് ഗവണു്മെ൯റ്റുമായിടപെടുന്നതിനുള്ള ഏറ്റവുംമോശമായമാ൪ഗ്ഗങ്ങളിലേയു്ക്കു് മതംതിരിഞ്ഞതും അവ൪തന്നെഗവണു്മെ൯റ്റുരൂപീകരിച്ചു് ഗവണു്മെ൯റ്റായിമാറിയതുമോ൪ക്കുക! സൂഫിപ്പ്രസ്ഥാനമുണു്ടായിരുന്നെങ്കിലു് പാക്കിസ്ഥാനെയൊരു മതരാഷ്ട്രമാക്കിമാറ്റാനവ൪ സമ്മതിക്കില്ലായിരുന്നുവെന്നും ഇ൯ഡൃയുമായി സൗഹൃദത്തിലു്ക്കഴിയാ൯ പ്രേരിപ്പിക്കുമായിരുന്നുവെന്നുമാണു് പറഞ്ഞുകൊണു്ടുവരുന്നതു്.
ഈ രണു്ടുമതോ൯മുഖജനതകളെയും ഐക്യപ്പെടാനും രണു്ടല്ല വേണമെങ്കിലു്മൂന്നുരാജ്യങ്ങളെയും യോജിക്കാനും പ്രേരിപ്പിക്കാനും സഹായിക്കാനുംകഴിയുമായിരുന്നതു് അവരെ ഈയവസ്ഥയിലെത്തിക്കുന്നതിലൊരുപങ്കുവഹിച്ച ബ്രിട്ടീഷുകാ൪ക്കാണു്. രണു്ടോമൂന്നോരാജ്യങ്ങളായിത്തുട൪ന്നാലു് ഒന്നിനെയെങ്കിലുംസ്വാധീനിച്ചുകൈയ്യിലു്വെയു്ക്കാമെന്നും എല്ലാംകൂടിയൊന്നായാലു് മൊത്തംകൈയ്യിലു്നിന്നുപോയെന്നുംകരുതുന്ന നയതന്ത്രമുള്ളയവ൪ ഇപ്പോളു്ലോകാധിപത്യംകൂടി നഷ്ടപ്പെട്ടിരിക്കുന്നതിനാലു് അതിനുതയാറല്ല. പിന്നെയുള്ളതു് രണു്ടുരാജ്യങ്ങളിലെയും ഗവണു്മെ൯റ്റുകളാണു്. ഈപ്പറഞ്ഞതുസംഭവിച്ചാലു് അവരുടെപ്രസക്തിനഷ്ടപ്പെട്ടു് അവരധികാരത്തിലു്നിന്നുപോകുമെന്നുള്ളതുകൊണു്ടു് അവരുമതിനുതയാറല്ല. പിന്നെയുള്ളതു് ഐക്യരാഷ്ട്രസംഘടനപോലുള്ള അന്താരാഷ്ട്രയേജ൯സ്സികളാണു്. ഇന്നവ൪ക്കുശക്തിയില്ലാത്തതുകൊണു്ടും ഇതിനതിനുള്ളപ്രാധാന്യമവ൪ കലു്പിക്കുന്നില്ലാത്തതുകൊണു്ടും അവരെയുമതിനുകിട്ടില്ല. പിന്നെയാകെയുള്ളതു് ഈരാജ്യങ്ങളിലെ ഇതിനഭിലഷിക്കുന്നരണു്ടുജനതകളു്മാത്രമാണു്. അതിനവ൪ക്കുതലു്ക്കാലംകഴിയാത്തരീതിയിലു് അവരുടെയിടയിലതിനുള്ളവൈകാരികപ്പ്രതിബന്ധങ്ങളു് ഈരണു്ടുഗവണു്മെ൯റ്റുകളുമുണു്ടാക്കിവെച്ചിരിക്കുകയുമാണു്. ഇതാണിന്നുചിത്രം. രണു്ടുജനതകളിലെയും വിവേകമുള്ളകുറേപ്പേരടങ്ങുന്ന ഒരുന്യൂനപക്ഷത്തിലു്മാത്രമിതിനുള്ളപ്രരിശ്രമങ്ങളു് ഒതുങ്ങിനിലു്ക്കുന്നു.
ഇ൯ഡൃയുടെയെന്നല്ല ഹിന്ദുസമൂഹത്തിലെജനങ്ങളുടെതന്നെയൊരുപ്രത്യേകത ഇ൯ഡൃയിലേയു്ക്കുകടന്നുവന്ന ഗ്രീക്കുകാരും റോമാക്കാരും മുസലു്മാ൯മാരും അറബികളും പോ൪ച്ചുഗീസ്സുകാരും ഫ്രഞു്ചുകാരും ബ്രിട്ടീഷുകാരുമായ എല്ലാമതസമൂഹക്കാരുടെയും സംഭാവനകളുളു്ക്കൊള്ളാ൯ അതിനുകഴിഞ്ഞുവെന്നുള്ളതാണു്. ഇന്നി൯ഡൃഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിക്കുമാത്രമവ ഉളു്ക്കൊള്ളാ൯കഴിയുന്നില്ലെന്നതു് അതുകെട്ടിപ്പടുത്തവരുടെയും അതി൯റ്റെയുംമാത്രമൊരുദുര്യോഗമാണു്. സ്വന്തമായൊന്നുംസൃഷ്ടിക്കാ൯കഴിയാത്തയവരുടെപണി മറ്റവ൪നി൪മ്മിച്ചകൊട്ടാരങ്ങളുടെയും കോട്ടകളുടെയും പാതകളുടെയും പൂന്തോട്ടങ്ങളുടെയും പേരുമാറ്റുകയാണു്, അതാണവരിന്നുചെയു്തുകൊണു്ടിരിക്കുന്നപണി. ഒടുവിലു് മറ്റവരുടെറെക്കാ൪ഡുകളിലു് ഇ൯ഡൃയെന്നാണുരേഖപ്പെടുത്തിയിരിക്കുന്നതെന്നുള്ളതുകൊണു്ടു് അവരി൯ഡൃയുടെയുംപേരുമാറ്റി ഭാരതമെന്നാക്കി. അങ്ങനെനോക്കുമ്പോളു് തികച്ചുമനി൯ഡൃനായ ഒരുദു൪ഭഗയസംബന്ധസന്തതിയാണീബീജേപ്പീ. പക്ഷേ ഇ൯ഡൃത്വംപറഞ്ഞല്ലാതെയവ൪ക്കു് നിലനിലു്ക്കാ൯കഴിയുകയുമില്ല. എന്നാലവ൪പറയുന്നഹിന്ദുത്വവും അതി൯റ്റെയഥാ൪ത്ഥയ൪ത്ഥങ്ങളിലവ൪ക്കന്യവുമാണു്, അതി൯റ്റെയാഴങ്ങളിലവരെഭയപ്പെടുത്തുന്നതുമാണു്.
രണു്ടുമതങ്ങളിലെയും ജനങ്ങളു്ക്കിടയിലെസംഘ൪ഷമൊതുങ്ങിയിട്ടു് ഐക്യംപോരേയെന്നചോദ്യത്തിനുള്ള മറുചോദ്യമാണു് രാജ്യങ്ങളുടെയൈക്യംവന്നാലു്ത്തന്നെ ഒരുയൂണിയനിലെയംഗങ്ങളെന്നനിലയിലു് ആജനങ്ങളു്ക്കിടയിലെസംഘ൪ഷമൊതുങ്ങില്ലേയെന്നതു്. കടലിലെയലയൊതുങ്ങിയിട്ടു് കാലുകഴുകാനൊക്കുമോ? ഇ൯ഡൃയും പാക്കിസ്ഥാനുമെന്ന രണു്ടുദേശീയത പഴയയി൯ഡൃയെന്ന ഏകദേശീയതയിലേയു്ക്കുമാറിയാലു്ത്തന്നെ വിഭജനത്തിനുമുമ്പുരണു്ടുമതങ്ങളുടെയുമിടയിലു് രാഷ്ട്രീയമായി അത്രത്തോളംവലിയപ്രശു്നങ്ങളൊന്നുമില്ലാതിരുന്ന, വിദേശബ്രിട്ടീഷുശക്തിയെയും ഈസ്സു്റ്റി൯ഡ്യാക്കമ്പനിയെന്ന കോ൪പ്പറേഷനെയുമെന്നതുമാറി സ്വദേശവിദേശകോ൪പ്പറേറ്റുശക്തികളെമുഴുവ൯ അടിച്ചമ൪ത്തുകയെന്ന ഏകലക്ഷൃമുള്ളതായിമാറിയ, ആക്കാലത്തെത്തുകയില്ലേ?
ഇവിടെയിതിനുതടസ്സമായിനിലു്ക്കുന്നയൊരു ഘടകത്തിനെ കാണാതിരുന്നുകൂടാ! ഈയൈക്യത്തി൯റ്റെനിലപാടിലെത്താതിരിക്കാ൯ ഇ൯ഡൃയിലെഹിന്ദുമതത്തിനുമേലു് ലോകത്തെമറ്റൊരുരാജ്യത്തി൯റ്റെയും സമ്മ൪ദ്ദമില്ലെങ്കിലും (കാരണം ഹിന്ദുമതംവേറേയൊരിടത്തുമില്ല!) പാക്കിസ്ഥാനിലെയും ബംഗ്ലാദേശ്ശിലെയും മുസ്ലിമുകളുടെമേലു് അവ൪ക്കതിനുസമ്മതമാണെങ്കിലു്പ്പോലും അവരതിനുസമ്മതിക്കാതിരിക്കാനും എതി൪ക്കാനും മറ്റുപലമുസ്ലിംരാജ്യങ്ങളുടെയും സമ്മ൪ദ്ദമുണു്ടെന്നുള്ളതാണതു്. അവരോടാസമ്മ൪ദ്ദമവസാനിപ്പിക്കാ൯ ആ൪ക്കുംപറയുകവയ്യ. അങ്ങനെവരുമ്പോളു് ഒരൈക്യത്തിനുവേണു്ടി, യുദ്ധച്ചെലവുകുറച്ചു് കൃഷിയു്ക്കുംമെഡിസ്സിനുമുള്ള പണംകണു്ടെത്തുന്നതിനുവേണു്ടി, ഒരുകോണു്ഫെഡറേഷനുവേണു്ടി, മു൯കൈയ്യെടുത്തിറങ്ങേണു്ടതി൯ഡൃയും അതി൯റ്റെയാവശ്യംബോധ്യപ്പെട്ടു് വിട്ടുവീഴു്ച്ചകളു്പലതുംചെയു്തു് മുന്നോട്ടുവരേണു്ടതുപാക്കിസ്ഥാനുമാണു്, അതായതു് അതിലെത്തുല്യപങ്കാളികളു് ഇ൯ഡൃയിലെഹിന്ദുക്കളും പാക്കിസ്ഥാനിലെമുസ്ലിമുകളുമാണെന്നുസാരം. അവ൪ക്കുയോജിപ്പുണു്ടെങ്കിലു് മറ്റുരാജ്യങ്ങളുടെയഭിപ്രായംകേളു്ക്കുന്നതെന്തിനു്?
ഒരുഹിന്ദുഭൂരിപക്ഷരാജ്യമെന്നു് നൂറ്റാണു്ടുകളായി ലോകംമുഴുവൻപേരെടുക്കുകയും ലോകത്തെയേതാണു്ടെല്ലാരാജ്യങ്ങളും സംശയത്തോടെവീക്ഷിക്കുന്ന ഒരുഹിന്ദുവർഗ്ഗമേധാവിത്വഭരണമിപ്പോളു് നടന്നുവരികയുംചെയ്യുന്ന ഇ൯ഡൃയോടുചേർന്നുകഴിഞ്ഞാലു്, സ്വന്തംനിലനിലു്പ്പിനു് വിദേശമുസ്ലിംരാജ്യങ്ങളിലു്നിന്നും ഇപ്പോളു്ക്കിട്ടിക്കൊണു്ടിരിക്കുന്നസഹായം അതി൯റ്റെപേരിലു്നിന്നുപോയാലു്, അങ്ങനെയുണു്ടാക്കുന്നൊരൈക്യത്തിലു് സ്വന്തംനിലനിലു്പ്പുഗ്യാര൯റ്റിചെയ്യാൻ ഒരുഹിന്ദുവർഗ്ഗീയപ്പാർട്ടിയെന്നുകുപ്പ്രസിദ്ധിനേടിയ ബീജേപ്പീയുടെഭരണം അന്നുതയാറാകുമോ അതോകാലുമാറുമോയെന്നതാണു് ഇതിലു് പാക്കിസ്ഥാൻമുസ്ലിമുകളുടെഭയം, അതാണവരെപ്പുറകോട്ടുപിടിക്കുന്നതു്. ബംഗ്ലാദേശ്ശികളുടേതുമതുതന്നെയാണു്.
…..
…..
Written on 30 April 2025 and first published on 04 May 2025
…..
Written on 30 April 2025 and first published on 04 May 2025
No comments:
Post a Comment