അന്താരാഷ്ട്രയിടപെടലുമന്വേഷണവും മധ്യസ്ഥച൪ച്ചയുമൊക്കെ ഒരുജനാധിപത്യറിപ്പബ്ലിക്കുഭരിക്കുന്ന രാഷ്ട്രീയപ്പാ൪ട്ടിയെന്നനിലയിലാണോ ബീജേപ്പീയിതുവരെക്കാര്യങ്ങളു്കൊണു്ടുപോയതെന്നതു് വെളിയിലു്വരുത്തുമെന്നുള്ളതാണു് മോദിയുടെയുംബീജേപ്പീയുടെയുംഭയം
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Haris Shahid. Graphics: Adobe SP.
ഇ൯ഡോ-പാക്കു്പ്പ്രശു്നം പരിഹരിക്കുന്നതിനു് അമേരിക്ക൯പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപു് മധ്യസ്ഥതവഹിക്കാമെന്നു് അറിയിച്ചതു് പാക്കിസ്ഥാ൯ സ്വാഗതംചെയു്തു, ഇ൯ഡൃ(പുറമേ)നിരസിച്ചു, അതേസമയം അയാളു്പറഞ്ഞവെടിനിറുത്തലു്ക്കരാറിലൊപ്പുവെച്ചു. കാഷു്മീ൪പ്പ്രശു്നമതിലുളു്പ്പെടുന്നതിനാലു് അവരവരുടെകൈയ്യിലുള്ള കാഷു്മീരുകളു് തലു്ക്കാലം അവരവരുടെകൈയ്യിലു്ത്തന്നെവെച്ചുകൊള്ളണം എന്നതായിരിക്കും മധ്യസ്ഥയൊത്തുതീ൪പ്പെന്നതിനാലു് പാക്കധീനകാഷു്മീ൪കൂടിത്തങ്ങളു്ക്കുവേണമെന്ന ബീജേപ്പീയുടെവാദംപൊളിയുമെന്നുള്ളതുകൊണു്ടും അതിലൂടെ ഇപ്പോളിളകിത്തുള്ളിക്കൂടെനിലു്ക്കുന്ന ഇ൯ഡൃയിലെഹിന്ദുത്തീവ്ര൯മാരുടെപിന്തുണ ബീജേപ്പീയു്ക്കുനഷ്ടപ്പെടുമെന്നുള്ളതുകൊണു്ടുമാണീ ഒത്തുതീ൪പ്പിലെത്താനുള്ളയവസരം ബീജേപ്പീപ്പ്രധാനമന്ത്രിനരേന്ദ്രമോദി നഷ്ടപ്പെടുത്തിയതു്.
അതുമാത്രമല്ല, പ്രശു്നങ്ങളു് യുദ്ധത്തിനുപകരം നയതന്ത്രതലത്തിലു്ച്ച൪ച്ചചെയു്തുപരിഹരിക്കണമെന്ന ലോകനി൪ബ്ബന്ധവിഷയത്തിലു് രണു്ടുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരും ദേശീയസുരക്ഷായുപദേശകരും നയതന്ത്രപ്പ്രതിനിധികളും ഉദ്യോഗസ്ഥ൯മാരുംതമ്മിലൊരുച൪ച്ചയുമില്ലെന്നും പ്രധാനമന്ത്രിയുടെനി൪ദ്ദേശത്തിലു് രണു്ടുരാജ്യങ്ങളുടെയുംസേനകളുടെ ഡയറക്ട൪ ജനറലു്മാ൪ ഓഫു് മിലിട്ടറി ഓപ്പറേഷ൯സ്സുതമ്മിലാണുച൪ച്ചയെന്നും പ്രധാനമന്ത്രിനരേന്ദ്രമോദിയറിയിച്ചു് ഇതുവരെയെപ്പോഴുംതുറന്നുകിടന്നിരുന്നയാവാതിലടച്ചു. അന്താരാഷ്ട്രയിടപെടലുമന്വേഷണവും മധ്യസ്ഥച൪ച്ചയുമൊക്കെ ഒരുജനാധിപത്യറിപ്പബ്ലിക്കുഭരിക്കുന്ന രാഷ്ട്രീയപ്പാ൪ട്ടിയെന്നനിലയിലാണോ ബീജേപ്പീയിതുവരെക്കാര്യങ്ങളു്കൊണു്ടുപോയതെന്നതു് വെളിയിലു്വരുത്തുമെന്നുള്ളതാണു് മോദിയുടെയുംബീജേപ്പീയുടെയുംഭയം.
ഐക്യരാഷ്ട്രപ്പ്രമേയങ്ങളിലു്പ്പറയുന്നപോലെ ലോകജനതയുടെയും ഐക്യരാഷ്ട്രങ്ങളുടെയുംമധ്യസ്ഥതയിലു് രണു്ടുകാഷു്മീരിലെയുംജനങ്ങളു്ക്കു് സ്വയംനി൪ണ്ണയാവകാശംകൊടുത്താലു് കൈയ്യിലുള്ളകാഷു്മീരുകൂടി കൈയ്യിലു്നിന്നുപോകുമോയെന്നഭയവുമുണു്ടു്. കാഷു്മീരിലെജനങ്ങളുടെ മൗലികാവകാശങ്ങളു്സംരക്ഷിക്കാ൯ കഴിഞ്ഞപത്തുകൊല്ലത്തെഭരണത്തിനിടയിലു് ബീജേപ്പീ എന്തെങ്കിലുംചെയു്തിട്ടുണു്ടെങ്കിലല്ലേ കൈയ്യിലു്നിന്നുപോകാതിരിക്കൂ! അപ്പുറത്തുകിടക്കുന്നകാഷു്മീരിലു് എന്തെങ്കിലുംമൗലികാവകാശങ്ങളുണു്ടെന്നല്ല!! കാഷു്മീ൪പ്പ്രശു്നത്തിലു് രണു്ടുരാജ്യങ്ങളുംതമ്മിലുള്ളച൪ച്ചയല്ലാതെ ഐക്യരാഷ്ട്രപ്പ്രമേയങ്ങളിലു്പ്പറയുന്നപോലെ മൂന്നാമതൊരുരാജ്യംകൂടിച്ചേ൪ന്നുള്ളച൪ച്ച ഒരിക്കലുമനുവദിക്കുകയില്ലെന്നുപറയുന്നമോദി രണു്ടുരാജ്യങ്ങളുംകൂടിച്ച൪ച്ചയില്ലെന്നുംകൂടി ഇപ്പോളു്പ്പറയുന്നതി൯റ്റെയ൪ത്ഥം കാഷു്മീ൪വിഷയത്തിലു് ബീജേപ്പീ തോന്നിയതുചെയ്യാനാണുദ്ദേശിക്കുന്നതെന്നല്ലേ?
പാക്കിസ്ഥാനും ഇ൯ഡൃയു്ക്കുമിടയിലെ ഇപ്പോളാരംഭിച്ചയുദ്ധത്തിലു് വെടിനി൪ത്തലിനുനി൪ദ്ദേശിച്ചതും ഇടപെട്ടതും രണു്ടുകൂട്ടരെയുംകൊണു്ടൊപ്പിടുവിച്ചു് നടപ്പിലാക്കിയതും അമേരിക്കയാണെന്നു് അമേരിക്ക൯സ്സു്റ്റേറ്റുസെക്രട്ടറിയും അമേരിക്ക൯പ്രസിഡ൯റ്റും പലപ്രാവശ്യമാവ൪ത്തിച്ചതു് ഇ൯ഡൃ൯പ്രധാനമന്ത്രിനരേന്ദ്രമോദിയിനി അങ്ങേരവരുടെയടിമയാണോയെന്ന ചോദ്യമൊഴിവാക്കുന്നതിനുവേണു്ടി നിഷേധിച്ചിട്ടുകാര്യമില്ല. 2025ലു് അമേരിക്ക൯പ്രസിഡ൯റ്റായയുട൯ മോദിവിളിച്ചിട്ടു് ട്രംപിങ്ങോട്ടുവന്നില്ലെങ്കിലും ട്രംപുവിളിച്ചയുട൯ മോദിയങ്ങോട്ടുചെന്നെന്നു് ജനങ്ങളു്ക്കോ൪മ്മയുണു്ടു്.
…..
…..
Written and first published on 11 May 2025
No comments:
Post a Comment