1860
1971ലെ ഇന്ദിരാഗാന്ധിയുടെനേട്ടത്തി൯റ്റെപേരിലു് ബംഗ്ലാദേശ്ശികളു് 2025ലു് മോദിയെപ്പിന്തുണയു്ക്കണമെന്നു് മോദിയാവശ്യപ്പെടുന്നതെന്തിനാണു്? അവരുടെഗവണു്മെ൯റ്റി൯റ്റെതുട൪ച്ചയല്ല ത൯റ്റേതെന്നുപറഞ്ഞു് അവരുടെനടപടികളോരോന്നും അണു്വൈ൯ഡുചെയു്തുകൊണു്ടിരിക്കുകയല്ലേമോദി?
പി. എസ്സു്. രമേശു് ചന്ദ്ര൯
പാക്കിസ്ഥാ൯പട്ടാളത്തി൯റ്റെയും ഭരണത്തി൯റ്റെയും അവ൪ണ്യമായക്രൂരതകളു്നേരിട്ടിരുന്ന ബംഗ്ലാദേശ്ശികളെ നേരിട്ടുള്ളസൈനികയിടപെടലിലൂടെ പാക്കിസ്ഥാനെപ്പിള൪ന്നുരണു്ടാക്കി പുതിയൊരുരാജ്യത്തിനുരൂപംകൊടുത്തതിലൂടെ മോചിപ്പിച്ച ഇ൯ഡൃയിലെ കോണു്ഗ്രസ്സു്പ്പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കും അവരുടെപാ൪ട്ടിക്കും ഭരണത്തിനും ബംഗ്ലാദേശ്ശിലെ മുജീബു൪ റഹിമാ൯മുതലു് ഷെയു്ക്കു് ഹസ്സീനാബീഗംവരെയുള്ള മു൯ഭരണാധികാരികളിലു്നിന്നും അവിടെയുള്ളജനങ്ങളിലു്നിന്നുംലഭിച്ചിരുന്ന പിന്തുണയും അവരുടെരാഷ്ട്രസ്സ്വാതന്ത്ര്യംമറികടക്കാതെതന്നെ പ്രകടിപ്പിച്ചുകൊണു്ടിരുന്ന അനുസരണയും അവ൪ക്കും അതുകഴിഞ്ഞുവന്ന കോണു്ഗ്രസ്സു്പ്പ്രധാനമന്ത്രിമാ൪ക്കുംശേഷം ഭരണംപിടിച്ചടക്കി ഇ൯ഡൃയുടെ മതേതരവഴിയിലു്നിന്നുപിരിഞ്ഞു് ഹിന്ദുമേധാവിത്വഭരണവഴിയിലേയു്ക്കും സാധ്യമായസകലവഴികളിലൂടെയുമുള്ള മുസ്ലിംപീഢനത്തിലേയു്ക്കുംതിരിഞ്ഞ ഭാരതീയജനതാപ്പാ൪ട്ടിയെന്ന തിയോക്കോ൪പ്പറേറ്റുമതരാഷ്ട്രീയപ്പ്രസ്ഥാനത്തിനും അവരുടെഗവണു്മെ൯റ്റിനുംകിട്ടുകയില്ലെന്നാണു് ബംഗ്ലാദേശ്ശിലു്നിന്നു് ഇ൯ഡൃയുമായിബന്ധപ്പെട്ടു് അടുത്തകാലത്തുനടന്നുകൊണു്ടിരിക്കുന്ന സകലസംഭവങ്ങളുംതെളിയിക്കുന്നതു്.
മതേതരവാദിയായിഭരണംനടത്തി മുസ്ലിമുകളെസ്സംരക്ഷിച്ചിരുന്ന ഇന്ദിരാഗാന്ധിയുടെയുംപാ൪ട്ടിയുടെയും ഗവണു്മെ൯റ്റിനുനലു്കിയിരുന്ന പിന്തുണയും- അനുസരണയും- എന്തിനു് ഹിന്ദുമതത്തീവ്രവാദിയായി സകലഭരണനടപടികളിലൂടെയും മുസ്ലിമുകളെവേട്ടയാടുന്ന ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗവണു്മെ൯റ്റിനും നലു്കുന്നുവെന്നാണു് ബംഗ്ലാദേശ്ശികളിന്നുചിന്തിക്കുന്നതു്. അതുകൊണു്ടാണു് ഇ൯ഡൃയാണുബംഗ്ലാദേശ്ശികളെ പാക്കിസ്ഥാ൯സൈന്യത്തിലു്നിന്നുരക്ഷിച്ചതും സ്വന്തമായൊരു അസു്തിത്വമുണു്ടാക്കിക്കൊടുത്തതുമെന്ന ബീജേപ്പീയുടെയാവ൪ത്തിച്ചുള്ളയോ൪മ്മപ്പെടുത്തലു് ഒരുരാഷ്ട്രമെന്നനിലയിലും ഒരുജനതയെന്നനിലയിലും ബംഗ്ലാദേശ്ശികളു്തിരസ്സു്ക്കരിക്കുന്നതും അതിനുനേ൪വിപരീതമായതാലു്പ്പര്യങ്ങളോടെ പ്രവ൪ത്തിക്കുന്നതും. ഇ൯ഡൃയുടെയെക്കാലത്തെയും സുഹൃത്തായിരുന്ന ബംഗ്ലാദേശ്ശു്സ്ഥാപക൯ മുജീബു൪ റഹിമാ൯റ്റെപതു്നിയും പ്രധാനമന്ത്രിയുമായ ഷെയു്ക്കു് ഹസ്സീനയെ രാജ്യത്തുനിന്നോടിച്ചതുമുതലു് ഇ൯ഡൃയുടെവിലക്കുതള്ളിക്കളഞ്ഞു് അവിടെയുള്ളഹിന്ദുക്കളെയും സ്ഥാപനങ്ങളെയും സംഘടനകളെയും ബംഗ്ലാദേശ്ശികളായ മുസ്ലിംജനക്കൂട്ടങ്ങളു് അതുവരെയുണു്ടാകാത്തരീതിയിലു് നേരിട്ടുചെന്നാക്രമിച്ചതുവരെയുള്ള ഒരുനിരസംഭവങ്ങളു് ബംഗ്ലാദേശ്ശുലിബറേറ്റുചെയു്ത ഇന്ദിരാഗാന്ധിക്കുകൊടുത്തപിന്തുണ മതമൗലികവാദിയും പ്രവൃത്തിക്കാരനുമായ നരേന്ദ്രമോദിക്കുകൊടുക്കാ൯ ബംഗ്ലാദേശ്ശികളു് ഉദ്ദേശിക്കുന്നില്ല എന്നുതന്നെയാണുതെളിയിക്കുന്നതു്. മാത്രമല്ല അവ൪ പാക്കിസ്ഥാനും ചൈനയുമൊക്കെയായി വേറേകൂട്ടുകെട്ടിനുമൊരുങ്ങുകയാണു്.
ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംകിട്ടി അറുപത്തേഴുവ൪ഷം അയലു്രാജ്യങ്ങളെസ്സമാധാനപ്പെടുത്തി രാജ്യംപിന്തുട൪ന്നുവന്നിരുന്ന മതേതരത്വമുപേക്ഷിച്ചു് അയലു്രാജ്യങ്ങളെമുഴുവനസ്വസ്ഥമാക്കി കഴിഞ്ഞപതിനൊന്നുവ൪ഷമായി ഇ൯ഡൃയുടെപേരിലു്ബീജേപ്പീപിന്തുടരുന്ന മതമൗലികകാഴു്ചപ്പാടുകളും അതിനനുസരിച്ചുള്ളപ്രവൃത്തികളും ഒരലു്പ്പമെങ്കിലുംഹൈന്ദവമായ നേപ്പാളല്ലാതെ ക്രിസ്സു്ത്യ൯-മുസ്ലിം-ബുദ്ധിസ്സു്റ്റുപാരമ്പര്യങ്ങളു്പിന്തുടരുന്ന സകലയയലു്രാജ്യങ്ങളെയും ബീജേപ്പീയേയും അവ൪ഭരണത്തിലിരിക്കുന്നിടത്തോളംകാലം ഇ൯ഡ്യാഗവണു്മെ൯റ്റിനെയും ഒറ്റപ്പെടുത്തുന്നസമീപനമെടുക്കാ൯ പ്രേരിപ്പിക്കുമെന്നു് എത്രയോകാലമായി എവിടെയെല്ലാംനിന്നു് ബീജേപ്പീയു്ക്കും ഇ൯ഡൃയു്ക്കും മുന്നറിയിപ്പുകളു്കിട്ടിയിരുന്നതാണു്! ലോകനയതന്ത്രരംഗത്തൊരടിസ്ഥാനവുമില്ലാത്ത, അതിനുള്ളപ്രാഗത്ഭ്യവുമംഗീകാരവുമില്ലാത്ത, ഇ൯ഡൃയിലെവ൪ണ്ണവെറിയ൯ഹിന്ദുത്തീവ്രവാദഗവണു്മെ൯റ്റി൯റ്റെ പ്രതിനിധിയാണുവരുന്നതെന്നുള്ളമു൯കൂ൪സ്സന്ദേശംനലു്കിയുള്ള, ഒറ്റപ്പെട്ടയൊന്നോരണു്ടോ ക്ഷുദ്രനയതന്ത്രക്കാരുടെയും രാജ്യത്തി൯റ്റെയൊരുസുരക്ഷാക്കോണു്സ്സെപ്പു്റ്റില്ലാതെ രാഷ്ട്രീയക്കാരുടെസുരക്ഷയുടെമാത്രമൊരു കോണു്സ്സെപ്പു്റ്റുള്ളചിലസുരക്ഷാവിദഗു്ദ്ധ൯മാരുടെയും കേവലബുദ്ധിശക്തിയിലൂടെ അഹൈന്ദവമായയയലു്രാജ്യങ്ങളെമുഴുവ൯ വരുത്തിയിലു്നി൪ത്താമെന്നു് ബീജേപ്പീചിന്തിച്ചതു് ദശാബ്ദങ്ങളിലെഭരണപ്പരിചയമില്ലാത്തതുകൊണു്ടാണു്. അവരമാനുഷരും ഈയയലു്രാജ്യങ്ങളുടെ കളക്ടീവി൯റ്റല്ലിജ൯സ്സിനെ വെല്ലുന്നവരുമാണെന്നുകരുതിയോ?
അല്ലെങ്കിലു്ത്തന്നെ ഇന്ദിരാഗാന്ധിയുടെയും കോണു്ഗ്രസ്സുഭരണത്തി൯റ്റെയും തുട൪ച്ചയല്ല ബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയും ഗവണു്മെ൯റ്റെന്നമട്ടിലു്പ്പെരുമാറുകയാണു് പ്രധാനമന്ത്രിമോദി. അവ൪ചെയു്തയോരോന്നും, കൊണു്ടുവന്നനിയമങ്ങളോരോന്നും, അണു്വൈ൯ഡുചെയു്തുകൊണു്ടിരിക്കുകയാണുമോദി. പിന്നെന്തിനാണു് 1971ലെ ഇന്ദിരാഗാന്ധിയുടെനേട്ടത്തി൯റ്റെപേരിലു് ബംഗ്ലാദേശ്ശികളു് 2025ലു് പാക്കിസ്ഥാനുമായുണു്ടാക്കിയയലമ്പി൯റ്റെപേരിലു് മോദിയെപ്പിന്തുണയു്ക്കണമെന്നു് മോദിയാവശ്യപ്പെടുന്നതു്? ബംഗ്ലാദേശ്ശി൯റ്റെയും പാക്കിസ്ഥാ൯റ്റെയും ചൈനയുടെയുമൊക്കെപ്പിന്തുണയില്ലാതെ ത൯റ്റെപുതിയഹിന്ദുരാഷ്ട്രവുംകൊണു്ടു് മോദി ഏതുവരെപ്പോകുമെന്നുകാണാ൯ കാത്തിരിക്കുകയാണീയയലു്രാജ്യങ്ങളു്. ഇപ്പോളു്ത്തന്നെ ശ്രീലങ്കയും നേപ്പാളുമല്ലാതെയൊരു അയലു്രാജ്യവും ശത്രുക്കളാവാതെകൂടെയില്ല. അവതന്നെവളരെവ്യക്തമായും ചൈനയുടെപിടിയിലുമാണു്- സൗഹൃദം കരാറെഴുതിയകടലാസ്സുകളിലേയുള്ളൂ, ബീജേപ്പീയായതുകൊണു്ടും നരേന്ദ്രമോദിക്കുപോലും വ൪ഗ്ഗീയകലാപങ്ങളുണു്ടാക്കിയതി൯റ്റെ പശ്ചാത്തലമുള്ളതുകൊണു്ടും അവപഴയപോലെ ജനതകളുടെഹൃദയത്തിലെഴുതാ൯കഴിയുന്നില്ല. ഇ൯ഡൃയിലല്ലാതെ ആകെയുണു്ടായിരുന്നൊരുഹിന്ദുഭരണം നേപ്പാളിലു്ത്തക൪ത്തതു് മാവോയിസത്തിലൂടെ ചൈനയാണെന്നതുപോലും തിരിച്ചറിയാനിവ൪ക്കുകഴിയുന്നില്ലേ? അത്രവന്നുമൂടിയോകണ്ണിലു് റിലയ൯സ്സദാനിപ്പാട? അതോ അതുതിരിച്ചറിഞ്ഞുകഴിഞ്ഞുള്ളനിരാശയിലും നിസ്സഹായതയിലുംനിന്നാണോയീ അയലു്രാജ്യങ്ങളു്ക്കെതിരായനീക്കങ്ങളു്?
ഇന്ദിരാഗാന്ധിയുടെകാലത്തു് സമ്പന്ന൪ക്കുമാത്രം ലോണുകളു്നലു്കി പാവപ്പെട്ടജനങ്ങളെ തിരസ്സു്ക്കരിച്ചുകൊണു്ടു് തന്നിഷ്ടംപോലെപെരുമാറിയിരുന്നബാങ്കുകളെ ദേശസാലു്ക്കരിച്ചു് പൊതുമേഖലയിലാക്കി പാവപ്പെട്ടവ൪ക്കുകൂടി ബാങ്കിംഗു്സേവനങ്ങളു്തുറന്നുകൊടുത്തു. നരേന്ദ്രമോദിയുടെകാലത്തു് ആ ദേശസാലു്ക്കരിക്കപ്പെട്ട പൊതുമേഖലാബാങ്കുകളുടെകൈയ്യിലുള്ള പണംമുഴുവ൯ സാധാരണക്കാരായജനങ്ങളു്ക്കു് വായു്പ്പനലു്കാതെനിലനി൪ത്താ൯ ക്രെഡിറ്റുറേറ്റിംഗുപോലുള്ള വൈതരണികളേ൪പ്പെടുത്തിച്ചിട്ടു് അതുമുഴുവ൯ അദാനിറിലയ൯സ്സെന്നീ കോ൪പ്പറേറ്റുകമ്പനികളുടെ ഓഹരികളു്വാങ്ങുന്നതിനുമുടക്കി നി൪ബ്ബന്ധമായുമവരെ തക൪ച്ചയിലു്നിന്നുരക്ഷിക്കാനുത്തരവുകളു്നലു്കി. പണക്കാരെമാത്രംസഹായിച്ചിരുന്നബാങ്കുകളെ പാവങ്ങളു്ക്കുകൂടി ഉപയോഗമുള്ളതാക്കിയതു് വീണു്ടും പണക്കാ൪ക്കുമാത്രം ഉപയോഗമുള്ളതാക്കിമാറ്റുന്നതിനെയാണു് അണു്വൈ൯ഡിംഗെന്നിവിടെപ്പറഞ്ഞതു്.
നെഹ്രുമുതലു് ഇന്ദിരാഗാന്ധിവരെയുള്ളവ൪ പൊതുമേഖലാസ്ഥാപനങ്ങളു് തുടങ്ങുകയായിരുന്നു; നരേന്ദ്രമോദി അവ൪തുടങ്ങിയയാസ്ഥാപനങ്ങളെ കൃത്യംനേരത്തേപറഞ്ഞയാക്കോ൪പ്പറേറ്റുകളു്ക്കുനോക്കി വിലു്ക്കുകയാണു്, കൃത്രിമങ്ങളു്കാരണം സ്വയംതക൪ന്നുകൊണു്ടിരിക്കുന്നയവ൪ക്കുപക്ഷേ രാജ്യത്തെപ്പൊതുമേഖലയിലുള്ള കപ്പലു്ശ്ശാലകളും തുറമുഖങ്ങളും വിമാനത്താവളങ്ങളുമെല്ലാം ഏലു്പ്പിച്ചുകൊടുത്തു് അവ൪നേരിടുന്നസാമ്പത്തികത്തക൪ച്ചയുടെ ആഘാതംനികത്തിക്കൊടുക്കുകയാണു്. ഇതുപോലെയെത്രയോയുദാഹരണങ്ങളു്!
Written on 02 May 2025 and first published on 03 May 2025
No comments:
Post a Comment