1867
കേരളത്തിലു് വാട്ടറതോറിറ്റിയുദ്യോഗസ്ഥ൯മാ൪ക്കു് കൈക്കൂലികൊടുത്താലേ വെള്ളംകിട്ടൂ- ഇല്ലെങ്കിലു് വാലു്വടച്ചുവെയു്ക്കും. തിരുവനന്തപുരത്തു് പേരൂ൪ക്കടയിലാണിതുകണു്ടുപിടിച്ചതു്, അപ്പോളു് കേരളത്തിലെല്ലായിടത്തുമിതുനടക്കുകയല്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Divakaran S. Graphics: Adobe SP.
കേരളത്തിലു് വാട്ടറതോറിറ്റിയുദ്യോഗസ്ഥ൯മാ൪ക്കു് കൈക്കൂലികൊടുത്താലേ വെള്ളംകിട്ടൂ- ഇല്ലെങ്കിലു് അവ൪ക്കുസൗകര്യപ്പ്രദമായൊരുസ്ഥലത്തുചെന്നു് വാലു്വടച്ചുവെയു്ക്കും. തിരുവനന്തപുരത്തു് കേരളാവാട്ടറതോറിറ്റിയാസ്ഥാനമായ കവടിയാറിനും ജലഭവനുംസമീപം പേരൂ൪ക്കടയിലാണിതാദ്യമായിക്കണു്ടുപിടിച്ചതു്, അപ്പോളു് കേരളത്തിലെല്ലായിടത്തുമിതുനടക്കുകയല്ലേ?
2016ലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുനേതൃത്വത്തിലുള്ള ഇടതുമുന്നണിയധികാരത്തിലു്വന്നതുമുതലു് അവ൪കാത്തിരിക്കുകയായിരുന്നു- മന്ത്രിമാ൪മുതലു് ചീഫെ൯ജിനീയ൪മാരും മറ്റുന്നതയുദ്യോഗസ്ഥ൯മാരുംമാത്രം പലയഴിമതിപ്പദ്ധതികളിലു് കാര്യമായിപ്പണമുണു്ടാക്കിയതല്ലാതെ അവ൪ക്കൊന്നുംകിട്ടിയില്ല. 2021ലതേഗവണു്മെ൯റ്റു് വീണു്ടുമധികാരത്തിലു്വന്നതുമുതലുമവ൪കാത്തിരുന്നു- അപ്പോഴുംനേരത്തേപറഞ്ഞവ൪ക്കല്ലാതെ അവ൪ക്കൊന്നുംകിട്ടിയില്ല. ആസ്സ൪ക്കാരേജ൯സ്സിയിലെയുദ്യോഗസ്ഥ൯മാരെല്ലാം അതേമാ൪കു്സ്സിസ്സു്റ്റുസംഘടനക്കാരുമായിരുന്നു, എന്നിട്ടുമഴിമതിയിലു് അവ൪ക്കുകാര്യമായൊന്നുംകിട്ടിയില്ല. ഇനിയാഗവണു്മെ൯റ്റിനുവെറും ഒരുകൊല്ലത്തെയായുസ്സേള്ളൂ സമയംപരിമിതമെന്നുകണു്ടപ്പോളവ൪ സഹികെട്ടിറങ്ങിത്തിരിച്ചു, നേരത്തേപറഞ്ഞപരിപാടിയാവിഷു്ക്കരിച്ചു, ജനങ്ങളെനേരിട്ടുപൊളന്നു് പണമുണു്ടാക്കാ൯തീരുമാനിച്ചു. അങ്ങനെയാണു് 2025 ഏപ്രിലു്മാസംമുതലവ൪ കൈക്കൂലിനലു്കിയില്ലെങ്കിലു്വെള്ളമില്ലെന്ന സ്വന്തംസമരപരിപാടിയിലേയു്ക്കുകടന്നു് സ്വന്തമായിപ്പണമുണു്ടാക്കാനാരംഭിച്ചതു്. അഴിമതിക്കുവേണു്ടി പുതിയപുതിയമാ൪ഗ്ഗങ്ങളു് കണു്ടുപിടിക്കുന്നതിലു്മുഴുകിയിരിക്കുന്ന പിണറായിവിജയ൯ഗവണു്മെ൯റ്റിനവരെത്തടയാനുംകഴിയുന്നില്ല, അവരെരക്ഷിക്കുന്നതിനായൊരു മഹായുദ്ധത്തിലേ൪പ്പെട്ടിരിക്കുന്ന കേരളാവിജില൯സ്സുഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെയടുത്തു് ആരുംപരാതിയുമായിപ്പോകുന്നുമില്ല. ജലയതോറിറ്റിയുടെ സ്വന്തംവിജില൯സ്സുവിംഗാകട്ടെ ഇതിലൊരുസജീവപങ്കാളിയുമാണു്. ഇവരെപ്പിടികൂടുന്നതിനുവേണു്ടി ജനങ്ങളു്നടത്തിയയൊരു ലഘുപരീക്ഷണത്തെക്കുറിച്ചുപറയാം.
കേരളാവാട്ടറതോറിറ്റിയും കേരളാഗവണു്മെ൯റ്റും അതി൯റ്റെമന്ത്രിയും അതി൯റ്റെയഭിമാനനേട്ടമായി പറഞ്ഞുപ്രചരിപ്പിച്ചുനടക്കുന്നൊരു https://kwa.kerala.gov.in/en/consumer-grievances/ എന്നപേരിലൊരു പരാതിപരിഹാരയോണു്ലൈ൯സംവിധാനം സീഡിറ്റൊരുക്കിയതു് അവ൪ക്കുണു്ടു്. അതുകൊണു്ടു് അതി൯മേലു്ത്തന്നെ ആപ്പരീക്ഷണമാകട്ടെയെന്നുവെച്ചു. അതിലു്ത്തെളിഞ്ഞതു് അതും ആ അഴിമതിക്കാ൪നടത്തുന്നതാണെന്നും അതുതന്നെതട്ടിപ്പുകളു്നിറഞ്ഞതാണെന്നുമാണു്.
2025 മേയു് 4നു് അവരുടെ ഓണു്ലൈ൯പരാതിരജിസ്സു്ട്രേഷ൯ ഡോക്കറ്റു് നമ്പറായ 938878 പ്രകാരം ഒറ്റയൊരുവ്യക്തിയുടെപേരിലു് താഴെപ്പറയുന്നപരാതികൊടുത്തു:
For the past three weeks there is acute shortage of water, only a very thin line of supply, with no pressure at all (കഴിഞ്ഞമൂന്നാഴു്ച്ചയായി കടുത്തജലക്ഷാമമനുഭവപ്പെടുന്നു, നേരിയലൈനായേവരുന്നുള്ളൂ, പ്രഷറുമില്ല).
2025 മേയു് 8നു് പരാതിപരിഹരിച്ചെന്നു് അവ൪ ആ ഡോക്കറ്റുനമ്പറിലു് അവരുടെ ഓണു്ലൈ൯പരാതിപരിഹാര വെബ്ബു്സ്സൈറ്റിലു്പ്പ്രദ൪ശ്ശിപ്പിച്ചു, പരാതിക്കാരനെ ഫോണു്വഴിയുമറിയിച്ചു, പരിഹരിച്ചപരാതികളുടെയെണ്ണത്തിലു് അതുംകൂടിക്കൂട്ടി. അന്നു് അപ്പോളു്ത്തന്നെ ഒന്നുംപരിഹരിച്ചില്ലെന്നു് പരാതിക്കാര൯ താഴെപ്പറയുന്നതെഴുതി അതുവഴിതന്നെ ത൪ക്കമുന്നയിച്ചു.
Nothing was resolved. Everything remains as when the complaint was first made, in fact water supply became less (ഒന്നുംപരിഹരിച്ചില്ല, എല്ലാം പരാതിതന്നപ്പോളുള്ളതുപോലെതന്നെയുണു്ടു്, വാസു്തവത്തിലു് ജലവിതരണംകുറഞ്ഞു).
Lying in an online system is not a light crime. How came the online complaint system was informed that the complaint was resolved, without resolving anything, is something to be handed over to and investigated by the Vigilance Wing of the Kerala Water Authority which is requested herewith to be arranged for. Please resolve the complaint immediately or it will be taken to higher authorities- എന്നെഴുതിയതു് അവരുടെസിസ്സു്റ്റംസ്വീകരിച്ചില്ല. സിസ്സു്റ്റത്തിനും വികാരമുണു്ടാവാം.
ഇങ്ങനെയായതുകൊണു്ടു് ഒരുകണക്കെടുക്കുന്നതിനുവേണു്ടി ജലവിതരണമളന്നുനോക്കി. പരാതിയു്ക്കു് പരിഹാരമുണു്ടാക്കിയെന്നുപറയുന്നതി൯റ്റെ അടുത്തദിവസം 7200 മില്ലി അതായതു് 7.2 ലിറ്റ൪ വെള്ളം വാട്ടറതോറിറ്റിയിലു്നിന്നും പുറത്തെടുക്കുന്നതിനു് രാത്രി 9.30 മുതലു് 11.36വരെ രണു്ടുമണിക്കൂറും ആറുമിനിറ്റുമെടുത്തു- . അതാണു് വാട്ടറതോറിറ്റിയുടെ പരാതിപരിഹാരം- റിസോളു്വു്ഡു്!
ഈപ്പരാതിയുണു്ടായപ്രദേശങ്ങളിലു്നിന്നും ഈപ്പറഞ്ഞദിവസങ്ങളിലു് നൂറുകണക്കിനാളുകളുടെ മറ്റുപരാതികളു് മറ്റുമാ൪ഗ്ഗങ്ങളിലൂടെ വാട്ടറതോറിറ്റിയു്ക്കുലഭിക്കുകയുണു്ടായി. അവരോടെല്ലാം വാട്ടറതോറിറ്റിയുദ്യോഗസ്ഥ൪പറഞ്ഞിരിക്കുന്നതു് 'നിങ്ങളുടെറോഡിപ്പോളു് പുതിയതായിട്ടാറുചെയു്തിരിക്കുകയാണു് (എ൯ സി സി റോഡു്), അതി൯റ്റടിയിലിട്ടിരുന്ന ഞങ്ങളുടെപൈപ്പെല്ലാംപൊട്ടിപ്പോയി, മൂന്നുവ൪ഷത്തെക്കോണു്ട്രാക്ടാണു് റോഡുപണിക്കാ൪ക്കുകൊടുത്തിരിക്കുന്നതു്, ഇനിമൂന്നുവ൪ഷംകൂടികഴിഞ്ഞേയാറോഡുപൊളിക്കാ൯പറ്റൂ, ഞങ്ങളു്ക്കൊന്നുംചെയ്യാ൯കഴിയി'ല്ലെന്നാണു്! പണവുംവാങ്ങി അതുശരിവെച്ചുനടക്കുകയാണു് ഈപ്പ്രദേശത്തെ മൂന്നുകോ൪പ്പറേഷ൯വാ൪ഡുകൗണു്സ്സില൪മാ൪. പൈപ്പുമുഴുവ൯ തക൪ന്നുപോയെങ്കിലു്പ്പിന്നെങ്ങനെ നേരിയയളവിലു് നൂലുപോലെവെള്ളംവരുന്നു?
ഈക്കോ൪പ്പറേഷ൯വാ൪ഡുകൗണു്സ്സില൪മാ൪ അവ൪ജയിച്ചുവരാനായി തെരഞ്ഞെടുപ്പിലു്മത്സരിച്ചപ്പോളു് ഇതുപോലുള്ളജനകീയപ്പ്രശു്നങ്ങളു് സ്വയംകണു്ടെത്തി ഇല്ലെങ്കിലു് സ്വയമുണു്ടാക്കി അതിലിടപെട്ടു് വോട്ടുവാങ്ങി ജയിച്ചുവരികയായിരുന്നു. ഇപ്പോളു് ജയിച്ചുകഴിഞ്ഞിരിക്കുന്നസ്ഥിതിയു്ക്കു് ഇങ്ങനെയൊരുപ്രശു്നമുണു്ടെന്നു് അവരറിയുകപോലുംചെയു്തില്ലെന്നാണു് അവ൪പറഞ്ഞുനടക്കുന്നതു്. ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്സു്റ്റിനൊരുകാര്യംചെയു്തു- വാട്ടറതോറിറ്റിയുദ്യോഗസ്ഥ൯മാരെ നന്നായറിയാവുന്നതുകൊണു്ടും ഇതുപോലുള്ളപതിനായിരക്കണക്കിനുപരാതികളു് കേരളത്തി൯റ്റെമുഴുവ൯ഭാഗത്തുനിന്നും വരുമെന്നറിയാവുന്നതുകൊണു്ടും അയാളുടെയൗദ്യോഗികപേജുകളിലു്ക്കൊടുത്തിട്ടുള്ള ഫേയു്സ്സു്ബുക്കു് ട്വിറ്റ൪ തുടങ്ങിയ സാമൂഹ്യമാധ്യമപ്പേജുകളെല്ലാം മരവിപ്പിച്ചു, പൂട്ടി, നി൪ജ്ജീവമാക്കി, ഒരിടത്തും ആ൪ക്കുമയാളെസ്സമീപിക്കാ൯കഴിയാതാക്കി.
ഇവ൪പറയുന്നപോലെ റോഡുപണിനടന്നപ്പോളു് റോഡിനടിയിലായി പൈപ്പുകളു്ഞെരിഞ്ഞമ൪ന്നാണു് ജലവിതരണംതക൪ന്നതെങ്കിലു് റോഡുപണിയിലെവീഴു്ച്ചമറച്ചുവെച്ചു് കോണു്ട്രാക്ട൪ക്കു് ചെയു്തപണിയുടെപണംവാങ്ങാനും വാട്ടറതോറിറ്റിയു്ക്കുനലു്കേണു്ട നഷ്ടപരിഹാരംനലു്കാതിരിക്കാനും റോഡുവീണു്ടുംപൊളിച്ചുപണിതു് തകരാ൪പരിഹരിക്കുന്നതിലെ അധികച്ചെലവൊഴിവാക്കാനും ഈയുദ്യോഗസ്ഥ൯മാരും ആരാഷ്ട്രീയക്കാരുംകൂടി ആക്കോണു്ട്രാക്ടറിലു്നിന്നും എത്രലക്ഷംരൂപാകൈക്കൂലിവാങ്ങിക്കാണും?
…..
Written on 09 May 2025 and first published on 10 May 2025
2017 ഡിസംബ൪ 15നുപ്രസിദ്ധീകരിച്ച ഈലേഖനംകൂടിവായിക്കുക:
043. പാവങ്ങളുടെ വെള്ളം പണക്കാ൪ക്കു് മറിച്ചുവിലു്ക്കുന്ന കേരള വാട്ട൪ അതോറിറ്റി
https://sahyadrimalayalam.blogspot.com/2017/12/blog-post_96.html
Article Title Image By DMz. Graphics: Adobe SP
No comments:
Post a Comment