Saturday, 24 May 2025

1883. വികൃത൯ സുന്ദരിചമയുന്നപോലെ പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെ ഒമ്പതാംവാ൪ഷികാഘോഷം! കറണു്ടില്ല വെള്ളമില്ല മറ്റുജനസേവനസൗകര്യങ്ങളൊന്നുമില്ല; ആശുപത്രികളിലു് സു്റ്റാഫില്ല പഞ്ഞിയില്ല പാരസ്സെറ്റമോളില്ല- ഗാസ്സയിലെസ്ഥിതി ഇതിനേക്കാളെത്രയോഭേദം!

1883

വികൃത൯ സുന്ദരിചമയുന്നപോലെ പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെ ഒമ്പതാംവാ൪ഷികാഘോഷം! കറണു്ടില്ല വെള്ളമില്ല മറ്റുജനസേവനസൗകര്യങ്ങളൊന്നുമില്ല; ആശുപത്രികളിലു് സു്റ്റാഫില്ല പഞ്ഞിയില്ല പാരസ്സെറ്റമോളില്ല- ഗാസ്സയിലെസ്ഥിതി ഇതിനേക്കാളെത്രയോഭേദം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Victor G. Graphics: Adobe SP.

വികൃത൯ സുന്ദരിചമയുന്നപോലെ കേരളത്തിലെ പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെ ഒമ്പതാംവാ൪ഷികാഘോഷം! കറണു്ടില്ല വെള്ളമില്ല മറ്റുജനസേവനസൗകര്യങ്ങളൊന്നുമില്ല; ആശുപത്രികളിലു് സു്റ്റാഫില്ല പഞ്ഞിയില്ല പാരസ്സെറ്റമോളില്ല. ഗാസ്സയിലെസ്ഥിതി ഇതിനേക്കാളെത്രയോഭേദം!

ഇസ്സ്രായേലധിനിവേശത്തിലുള്ള ഗാസ്സയിലെസ്ഥിതി വളരെമോശമാണെന്നുപറഞ്ഞുകൊണു്ടാണു് ഈഗവണു്മെ൯റ്റിനെനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിലുടനീളം പ്രകടനങ്ങളു്നടത്തിയതു്, മുസ്ലിംഭൂരിപക്ഷമുള്ളചിലേടത്തു് മഹാസമ്മേളനങ്ങളു്തന്നെനടത്തിയതു്. അപ്പോളീഗവണു്മെ൯റ്റിനെതിരെ ആരുപ്രകടനംനടത്തും? അവരുടെയാഘോഷപരിപാടികളിലെവിടെയെങ്കിലുമൊരു കസേരകിട്ടിയാലു് പ്രതിപക്ഷനേതാവു് കോണു്ഗ്രസ്സിലു്നിന്നുള്ള വീഡീസ്സതീശ്ശ൯സ്സംതൃപു്തനാണു്- പുറത്തിറങ്ങിമാധ്യമങ്ങളുടെമുന്നിലു്രണു്ടു് പ്രസ്സു്താവനയുംനടത്തിയിട്ടുവീട്ടിലു്പ്പോയിരിക്കും. ഈത്തരത്തിലു്പ്പ്രതിപക്ഷംവിടാ൯ ഇയാളു്ക്കുവലിയശമ്പളമാണു് ഈഗവണു്മെ൯റ്റുനലു്കുന്നതു്- പുറമേ. പ്രത്യക്ഷത്തിലല്ലാതെ മറ്റെന്തെല്ലാംനലു്കുന്നുണു്ടെന്നാ൪ക്കറിയാം!

ആഘോഷത്തോടനുബന്ധിച്ചു് ആദ്യംചെയു്തതു് സ൪ക്കാരിനോടു് ആഭിമുഖ്യംപുല൪ത്താത്തതും അതിനുപുറംതിരിഞ്ഞുനിലു്ക്കുകയും അതിനെവിമ൪ശ്ശിക്കുകയുംചെയ്യുന്നമാധ്യമങ്ങളോടും മുഖ്യമന്ത്രി പിണറായിവിജയനെപ്പ്രകീ൪ത്തിച്ചുകൊണു്ടു് ഓരോലേഖനമെഴുതാനാവശ്യപ്പെടുകയാണു്. മലയാളത്തിലിപ്പോളു് സ്വതന്ത്രപത്രങ്ങളൊന്നുമില്ലാത്തതുകൊണു്ടു് അവവന്നുതുടങ്ങിയിട്ടുണു്ടു്. വളരെപ്പണംചെലവായിക്കാണണം! അയാളു്സ്വന്തംനാട്ടിലെങ്ങനെ സഹകരണപ്പ്രസ്ഥാനംപടുത്തുയ൪ത്തിയെന്നതുമുതലു് സ്വന്തംപാ൪ട്ടിയിലെങ്ങനെ മറ്റുള്ളവരെയടിച്ചൊതുക്കി അധീശക്കാരനായിയെന്നതുവരെ ഈലേഖനങ്ങളിലെഴുതുന്നുണു്ടു്. ഇവയിലൊരെണ്ണത്തിലു്പ്പോലും അയാളുടെപാ൪ട്ടിക്കാരും ഗവണു്മെ൯റ്റും അതിലെമന്ത്രിമാരുംചേ൪ന്നു് കേരളത്തിലെസ്സഹകരണബാങ്കുകളിലെ ജനങ്ങളുടെപണംതട്ടിയെടുത്തതിനെയോ അവയെ നിക്ഷേപങ്ങളു്തിരിച്ചുകൊടുക്കാനില്ലാതെ തക൪ച്ചയിലെത്തിച്ചതിനെയോ അയാളുടെ പെഴു്സ്സണലഴിമതികളെയോകുറിച്ചുപറയുന്നില്ല. ഒരുതരംസാത്താ൯സ്സേവതന്നെ!

സ൪ക്കാരി൯റ്റെവാ൪ഷികാഘോഷമെന്നുപറയുമ്പോളു് പഴയവാഗു്ദാനങ്ങളു്നടപ്പിലാക്കാതെ അവയുടെമേലു് പുതിയവാഗു്ദാനങ്ങളു് സൂപ്പറിമ്പോസ്സുചെയ്യുന്നതിനുവേണു്ടി മുഖ്യമന്ത്രിമാരുംമന്ത്രിമാരുമവരുടെയോഫീസ്സിലിരുന്നു് ഡ്യൂട്ടിചെയ്യാതെപലദിവസംമുങ്ങിനടന്നു് അനേകമുദ്യോഗസ്ഥരുടെയും പാ൪ട്ടിനേതാക്കളുടെയുമകമ്പടിയോടെ ആടയാഭരണങ്ങളോടെയുമലങ്കാരങ്ങളോടെയും പഴയനാടുവാഴിയെഴുന്നള്ളുന്നതുപോലെകേമമായി സ൪ക്കാരിലു്നിന്നുവളരെപ്പണമെടുത്തുചെലഴിച്ചു് നാടുമുഴുവ൯നടന്നുപ്രമുഖരുമായി പതിവനുസന്ധാരികളോടെവിരുന്നുണ്ണുകയും ചിലപൊതുയോഗപ്പ്രസംഗങ്ങളു്നടത്തുകയുമാണു്. പബ്ലിക്കു് റിലേഷ൯സ്സുഡിപ്പാ൪ട്ടുമെ൯റ്റുവഴി പഴയപോലെപത്രപ്പരസ്യംചെയ്യാനായിരുന്നാലു് ഇതുപോലെയതി൯റ്റെപേരിലു് ഇരുന്നൂറോളംകോടിരൂപാവെട്ടിക്കാ൯കഴിയുകയില്ല. ഇതിലൂടെ ട്രഷറിശൂന്യമാവുകയുംചെയു്തു, പൊതുജനങ്ങളുടെയും സ൪ക്കാരി൯റ്റെയുംചെലവിലവരുടെ ഇനിവരുന്നതെരഞ്ഞെടുപ്പുകളിലെ പ്രചരണംനടക്കുകയുംചെയു്തു, പതിവുപോലെകുറേമോട്ടിക്കാനുംപറ്റി. അതുകൊണു്ടു് നടപ്പാക്കാ൯ പതിവുപോലെയഞു്ചുവ൪ഷത്തിനുപകരം നീണു്ടയൊമ്പതുവ൪ഷംകിട്ടിയ പഴയചിലവാഗു്ദാനങ്ങളൊന്നുപരിശോധിക്കണു്ടേ?

2016ലധികാരമേറ്റ പിണറായിവിജയ൯ഗവണു്മെ൯റ്റു് ഒരുവ൪ഷംപൂ൪ത്തിയാക്കിയപ്പോളു്പ്പറഞ്ഞതു് റവന്യൂവരുമാനംകണു്ടുകൊണു്ടല്ല അതുയ൪ത്തുന്നയാരോഗ്യപ്പ്രശു്നങ്ങളു്കണു്ടുകൊണു്ടു് സംസ്ഥാനത്തുപ്രവ൪ത്തിക്കുന്ന ബ്രാ൯ഡഡ്ഡു് ഫാസ്സു്റ്റുഫുഡ്ഡുസ്ഥാപനങ്ങളിലെയും റെസ്സു്റ്റോറ൯റ്റുകളിലെയും പിസ്സാ, ബ൪ഗ്ഗ൪, ഡോനട്ടു് എന്നിവയു്ക്കു് ഇ൯ഡൃയിലാദ്യമായൊരു ഫാറ്റു് ടാകു്സ്സു്- 'കൊഴുപ്പുനികുതി'- ഏ൪പ്പെടുത്തുന്നുവെന്നാണു്. ആ സാധനങ്ങളുടെവിലകളുയ൪ന്നതല്ലാതെ, കഴിഞ്ഞയൊമ്പതുവ൪ഷത്തെയവരുടെഭരണത്തിനിടയിലു് ഇതിലു്നിന്നു് സംസ്ഥാനത്തെജനങ്ങളു്ക്കുണു്ടായയാരോഗ്യപ്പ്രശു്നങ്ങളു് പലമടങ്ങുവ൪ദ്ധിച്ചുവഷളായതല്ലാതെ, എന്തെങ്കിലുംപ്രയോജനമുണു്ടായോ?

ആവ൪ഷം മാ൪ച്ചിലു് അവരുടെധനകാര്യമന്ത്രി തോമസ്സൈസ്സക്കവതരിപ്പിച്ച ഫുളു്ബഡു്ജറ്റിലു്പ്പറഞ്ഞതു് ആയിരംകോടിരൂപമുടക്കി സംസ്ഥാനത്തുടനീളം ആയിരം ഫ്രീ വൈ-ഫൈ ഹോട്ടു്സ്സു്പ്പോട്ടുകളു്സ്ഥാപിക്കുമെന്നും ഇരുപതുലക്ഷംപാവപ്പെട്ടവരുടെവീടുകളു്ക്കു് ഇ൯റ്റ൪നെറ്റവരുടെപൗരാവകാശമാക്കിക്കൊണു്ടു് സൗജന്യ ഇ൯റ്റ൪നെറ്റുകണക്ഷ൯കൊടുക്കുമെന്നുമാണു്. അതി൯റ്റെപേരിലു് സ്വയമഴിമതിയിലു്മുങ്ങിയതല്ലാതെ ഒമ്പതുവ൪ഷംകൊണു്ടു് എത്രയെണ്ണംസ്ഥാപിച്ചു, എത്രപേ൪ക്കുകൊടുത്തു?

അതേ൪പ്പെടുത്തുന്ന ഇ൯ഡൃയിലെയാദ്യത്തെസ്സംസ്ഥാനമായിമാറിക്കൊണു്ടു് മുപ്പതുകോടിരൂപചെലവിലു് സംസ്ഥാനത്തുടനീളം സ്സു്ക്കൂളുകളിലെ വിദ്യാ൪ത്ഥിനികളു്ക്കു് ആരോഗ്യപരവും വൃത്തിയുള്ളതുമായ സാനിറ്ററിപ്പാഡുകളു് സൗജന്യമായിവിതരണംചെയ്യുന്നതിനു് ഷീ പാഡെന്നപേരിലു് സകലസ്സു്ക്കൂളുകളിലും സാനിറ്ററിപ്പാഡു് വെ൯ഡിംഗു് മെഷീനുകളും ഉപയോഗംകഴിഞ്ഞവ പരിസ്ഥിതിസ്സൗഹൃദപരമായി നി൪മ്മാ൪ജ്ജനംചെയ്യാ൯ നാപ്പു്ക്കി൯ ഡിസ്സു്ട്രോയറുകളും വിതരണംചെയ്യുമെന്നുപറഞ്ഞതു് ഒമ്പതുവ൪ഷമായിട്ടുമെവിടെപ്പോയി? ഇതു് ആവ൪ഷം മേയു് 17നു് മുഖ്യമന്ത്രി പിണറായിവിജയ൯ ത൯റ്റെ ഫേസ്സുബുക്കുപേജിലൂടെ വ്യക്തിപരമായിത്തന്നെപ്രഖ്യാപിച്ചതല്ലേ? ഗവണു്മെ൯റ്റെന്നുപറഞ്ഞു് ഇവരെന്താ സ്വപു്നംകണു്ടുകിടക്കുകയാണോ?

ആറുലക്ഷംരൂപയിലു്ത്താഴെ രക്ഷിതാക്കളു്ക്കു് വാ൪ഷികവരുമാനമുള്ളവിദ്യാ൪ത്ഥികളു് ബാങ്കുകളിലു്നിന്നെടുത്തവിദ്യാഭ്യാസലോണുകളവ൪ തിരിച്ചുപിടിക്കുന്നതിനു് കൂടുതലുയ൪ന്നപലിശയു്ക്കു് മറ്റേജ൯സ്സികളു്ക്കുകൈമാറി നി൪ദ്ധനവിദ്യാ൪ത്ഥികളു് കടക്കെണിയിലും മാനസ്സികസംഘ൪ഷത്തിലുമായി ആത്മഹത്യയുടെവക്കിലെത്തിയതുപരിഹരിക്കാനും അവരെരക്ഷിക്കാനും തൊള്ളായിരംകോടിരൂപയുടെ വിദ്യാ൪ത്ഥിവായു്പ്പാത്തിരിച്ചടവുരക്ഷാപ്പദ്ധതി അന്നുപ്രഖ്യാപിച്ചതു് എവിടെപ്പോയി, ഒമ്പതുവ൪ഷംകൊണു്ടു് എത്രപേരെരക്ഷിച്ചു?

നൂറ്റിയെഴുപത്തിനാലുകോടിരൂപചെലവഴിച്ചു് ഒരുലക്ഷത്തിമുപ്പത്തിനായിരംവീടുകളെക്കൂടി വൈദ്യുതീകരിച്ചു് ഇ൯ഡൃയിലാദ്യമായി സമ്പൂ൪ണ്ണവൈദ്യുതീകരണംനടപ്പാക്കിയസംസ്ഥാനമായി കേരളത്തെ ആ ഒന്നാംവാ൪ഷികത്തിനു് കോഴിക്കോട്ടു് 2017 മേയു് 29നു് മുഖ്യമന്ത്രിപിണറായിവിജയ൯പ്രഖ്യാപിച്ചു. ഒരുവൈദ്യുതീകരണവുംനടക്കാത്തതായി കേരളത്തിലു് (ലേഖക൯റ്റേതായി) ഒരുവീടെങ്കിലുമുണു്ടെന്നുറപ്പുപറയുന്നു. മുപ്പത്തിനാലുലക്ഷം അന്യസംസ്ഥാനത്തൊഴിലാളികളെ ആരോഗ്യയി൯ഷുറ൯സ്സുപരിരക്ഷയുടെകീഴിലു് കൊണു്ടുവരുമെന്നന്നുപറഞ്ഞ ആവാസ്സെന്നപദ്ധതിയു്ക്കെന്തുസംഭവിച്ചു, അതെവിടെപ്പോയി?

Written and first published on 24 May 2025

 

 

 

 

 

No comments:

Post a Comment