1876
തങ്ങളു് ഇ൯ഡൃ൯യൂണിയനിലുള്ളവരല്ല ഒറ്റപ്പെട്ടവരാണെന്നു് കാഷു്മീരിലുള്ളജനങ്ങളു്ക്കുതോന്നാ൯ ഒരുപ്രധാനകാരണം മറ്റുസംസ്ഥാനങ്ങളിലുള്ളജനങ്ങളുടെ സഹാനുഭൂതിയില്ലായു്മയാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
ജമ്മു-കാഷു്മീരിലെജനങ്ങളുടെ പൗരാവകാശങ്ങളടിച്ചമ൪ത്താനുപയോഗിച്ചവയിലു് കൊലപാതകങ്ങളു്, ആളുകളെയപ്പ്രത്യക്ഷമാക്കലു്, ആളുകളെമനുഷ്യക്കവചമാക്കലു്, ബലാത്സംഗം ഒരുശിക്ഷയായുപയോഗിക്കലു് എന്നിവമുതലു് നിരവധി സു്പെഷ്യലു്നിയമങ്ങളു്പാസ്സാക്കലു്, ആയിരക്കണക്കിനാളുകളെയറസ്സു്റ്റുചെയ്യലു്, സംസ്ഥാനത്തു് ഇ൯റ്റ൪നെറ്റുസ൪വ്വീസ്സു് ബ്ലോക്കുചെയ്യലു്, പ്രതിപക്ഷനേതാക്കളെ ജയിലിലടയു്ക്കലു്, പത്രസ്ഥാപനങ്ങളെയടച്ചുപൂട്ടലു്, മാധ്യമപ്പ്രവ൪ത്തകരെവേട്ടയാടലു് എന്നിവവരെയുളു്പ്പെടുന്നു. പൊരുതുന്നവരും ചെറുക്കുന്നവരുമെല്ലാമിതൊരുപോലെ ജനങ്ങളുടെമേലുപയോഗിച്ചു. പോലീസ്സു്സ്സു്റ്റേഷനുകളും പട്ടാളക്ക്യാമ്പുകളുംമുതലു് പാ൪ട്ടിയാപ്പീസ്സുകളു്വരെ ഒരിടത്തും ജനങ്ങളു്ക്കുപോയിപ്പരാതിപറയാവുന്നതായി വ്യക്തികളോ സ്ഥാപനങ്ങളോ സംഘടനകളോ സ്ഥലങ്ങളോ ഉണു്ടായിരുന്നില്ല.
2019ഓടെ ഭരണഘടനയുടെ ആ൪ട്ടിക്കിളു് 370പ്രകാരമുണു്ടായിരുന്ന പ്രത്യേകപദവിയില്ലാതാക്കി, സംസ്ഥാനത്തിനു് സ്വയംഭരണമില്ലാതാക്കി, സംസ്ഥാനത്തെ മൂന്നായിവെട്ടിമുറിച്ചു, ഈനടപടികളു്ക്കെല്ലാംപുറമേ ബീജേപ്പീഗവണു്മെ൯റ്റു് ആ൪ട്ടിക്കിളു് 35-എ പ്രകാരമുണു്ടായിരുന്ന പെ൪മനെ൯റ്റു് റെസിഡ൯റ്റു്സ്സു് ലാ പി൯വലിച്ചുകൊണു്ടു് കാഷു്മീരികളല്ലാത്തവ൪ക്കും അവിടെ ഭൂമിവാങ്ങാമെന്നാക്കി. ഇതെല്ലാംകൂടി ഒരുജനത വെറുമഞു്ചുവ൪ഷംകൊണു്ടു് ഒറ്റയടിയു്ക്കു് എങ്ങനെയാണുതാങ്ങുന്നതു്? ഇ൯ഡൃയിലെ മറ്റേതെങ്കിലുംസംസ്ഥാനങ്ങളിലെജനങ്ങളു്ക്കു് ഇത്രകനത്തശിക്ഷകളൊറ്റയടിയു്ക്കു് ഇതിനുമുമ്പു് ഏതെങ്കിലുംഗവണു്മെ൯റ്റുകൊടുത്തിട്ടുണു്ടോ, ആജനങ്ങളതുതാങ്ങേണു്ടിവന്നിട്ടുണു്ടോ? ജനങ്ങളു്ക്കു് ഒറ്റയടിയു്ക്കുതാങ്ങാ൯കഴിയുന്നതല്ലേകൊടുക്കാവൂ? ആ താങ്ങലു്ക്ഷമതയുടെ പരിധികടന്നപ്രവൃത്തികളാണിന്നു് രണു്ടുഭാഗത്തുനിന്നും- ഒരുവശത്തുഗവണു്മെ൯റ്റിലു്നിന്നും മറുവശത്തുഭീകരവാദികളിലു്നിന്നും- അവിടെയുണു്ടായിക്കൊണു്ടിരിക്കുന്നതു്. ഇതിലു് മറ്റുസംസ്ഥാനങ്ങളിലെജനങ്ങളു്ക്കു് എന്തെങ്കിലുമുലു്ക്കണു്ഠയോ എതി൪പ്പോ ഉണു്ടെന്നുതോന്നുന്നില്ല. അവരെല്ലാമീനടപടികളെടുത്തവരുടെപിന്നിലു് ഒറ്റക്കെട്ടായണിനിരന്നതായിക്കാണുന്നു. അതാണു് തങ്ങളു് ഇ൯ഡൃ൯യൂണിയനിലുള്ളവരല്ല ഒറ്റപ്പെട്ടവരാണെന്നു് കാഷു്മീരിലുള്ളവ൪ക്കുതോന്നാ൯ ഒരുപ്രധാനകാരണം. അതാണു് പരസ്സു്പ്പരസഹാനുഭൂതിയില്ലെങ്കിലു്പ്പിന്നെ ഇ൯ഡൃയെന്നുപറയുന്ന എന്തുയൂണിയനെന്നയാശങ്ക അവരുടെയിടയിലുണു്ടാവുന്നതി൯റ്റെ ഒരുപ്രധാനയടിസ്ഥാനം.
പഹലു്ഗാമിലു് ഇ൯ഡൃയുടെവിവിധഭാഗങ്ങളിലു്നിന്നുവന്ന ടൂറിസ്സു്റ്റുകളു്ക്കെതിരെയുണു്ടായയീയാക്രമണംതന്നെ ഇ൯ഡൃയിലെജനങ്ങളെമുഴുവ൯ കാഷു്മീരികളു്ക്കെതിരേതിരിക്കാനും അവരെമുഴുവ൯ കൂടുതലു്വിജൃംഭിതവികാരത്തോടെ ബീജേപ്പീയുടെപിന്നിലണിനിരത്താനുമുള്ള ബീജേപ്പീയുടെതന്നെസൃഷ്ടിയായിരുന്നുവെന്നു് കാഷു്മീരികളു്കരുതാനൊരുകാരണമായി അതി൯റ്റെപുറകിലുണു്ടായിരുന്നുവെന്നുപറയുന്ന ബീജേപ്പീഗവണു്മെ൯റ്റി൯റ്റെതന്നെ അവിടെയുണു്ടായസെക്ക്യൂരിറ്റിവീഴു്ച്ചകളും ആസ്സംഭവമുണു്ടായതിനു്, അല്ലെങ്കിലുണു്ടാക്കിയതിനു്, തൊട്ടുപുറകേതന്നെ ഇ൯ഡൃയിലെപ്പലയൂണിവേഴു്സ്സിറ്റികളിലുമുണു്ടായിരുന്ന കാഷു്മീരിവിദ്യാ൪ത്ഥികളു്ക്കെതിരേ ജനങ്ങളു്തിരിഞ്ഞതും ഗവണു്മെ൯റ്റവരെത്തടയാതിരുന്നതുമാണവ൪ ചൂണു്ടിക്കാട്ടുന്നതു്. അവരെപ്പോലെതന്നെ ഭീകരവാദത്തി൯റ്റെയിരകളാണു് കാഷു്മീരികളുമെന്നും, ടൂറിസ്സു്റ്റുകളു്വരാതാവുന്നതിലൂടെ ടൂറിസമല്ലാതെമറ്റുജീവനോപാധികളില്ലാത്ത കാഷു്മീരികളുടെതന്നെ വരുമാനമാണുനിലയു്ക്കുന്നതെന്നും, അതുകൊണു്ടവ൪സ്വയമിറങ്ങിയിതുചെയ്യില്ലെന്നും, ഇ൯ഡൃയിലെമറ്റുസംസ്ഥാനങ്ങളിലെജനങ്ങളോ ഗവണു്മെ൯റ്റോ അംഗീകരിച്ചിരുന്നെങ്കിലു് അതിനുതൊട്ടുപുറകേ കാഷു്മീരികളു്ക്കെതിരെയുണു്ടായയീബഹിഷു്ക്കരണവും അവരെയാക്രമിക്കലുമുണു്ടാകുമായിരുന്നില്ല. ഇതു് ഇ൯ഡൃയിലെമറ്റുസംസ്ഥാനങ്ങളിലെജനങ്ങളിലു്നിന്നു് കാഷു്മീരിലെജനങ്ങളെ ബീജേപ്പീയൊറ്റപ്പെടുത്തുന്നതും പ്രതികാരമനോഭാവത്തോടെപെരുമാറുന്നതുമാണെന്നു് കാഷു്മീരികളു്കരുതുന്നു. എന്തി൯റ്റെപ്രതികാരം? അവിടെയുണു്ടായതോ അവിടെനിന്നുടലെടുത്തതോ ആയ എന്തി൯റ്റെയെങ്കിലുംപ്രതികാരംചെയ്യാ൯ മുസ്ലിംവിരുദ്ധതപ്രചരിപ്പിച്ചുംമുതലെടുത്തും ഇ൯ഡൃയിലധികാരത്തിലു്വന്നതിനുശേഷമല്ലാതെബീജേപ്പീ ഒരുമുസ്ലീംസംസ്ഥാനമായകാഷു്മീരി൯റ്റെ ചിത്രത്തിലേയുണു്ടായിരുന്നില്ലല്ലോ!
അതായതു് കാഷു്മീരിലൊരുഭീകരാക്രമണമുണു്ടാക്കിയിട്ടു് അതിനെയുപയോഗപ്പെടുത്തിയിട്ടു് ബീജേപ്പീ ഇ൯ഡൃമുഴുവ൯ മുസ്ലിംവിരുദ്ധതവള൪ത്തുന്നുവെന്നു് കാഷു്മീരികളു്വിശ്വസിക്കുന്നു. ഇതൊരുതെറ്റിധാരണയാണെങ്കിലു് ആത്തെറ്റിധാരണമാറ്റാനല്ല ജനവിശ്വാസങ്ങളിലതുറയു്ക്കാനുള്ളനടപടികളാണു് ബീജേപ്പീഗവണു്മെ൯റ്റെടുത്തുകൊണു്ടിരിക്കുന്നതു്. തങ്ങളെയി൯ഡ്യ൯യൂണിയനിലു്പ്പെട്ടവരായല്ല ബീജേപ്പീഗവണു്മെ൯റ്റുകാണുന്നതെന്നു് കാഷു്മീരിലുള്ളവ൪കരുതുന്നതിനു് തക്കതായകാരണമുണു്ടെന്ന൪ത്ഥം. ഇ൯ഡൃയിലെമറ്റുസംസ്ഥാനങ്ങളിലുള്ളവരോടെന്നപോലെയല്ല വിവേചനപൂ൪വ്വമാണു് കാഷു്മീരികളോടു് ബീജേപ്പീഗവണു്മെ൯റ്റുപെരുമാറുന്നതു്. ഇതുവരെയവരവിടെയെടുത്തിട്ടുള്ളനടപടികളും ചെയു്തിട്ടുള്ളപ്രവൃത്തികളുമല്ലാതെ അതിനുവേറേതെളിവാവശ്യമില്ല. ഓകു്സ്സിജനില്ലാത്ത അനെയറോബിക്കന്തരീക്ഷത്തിലല്ലാതെ മതസൗഹാ൪ദ്ദത്തിനകത്തുജീവിക്കാ൯കഴിയാത്ത ഒരുബാക്ടീരിയയായാണു് ബീജേപ്പീയെ കാഷു്മീരിലുള്ളജനങ്ങളിന്നുകരുതുന്നതു്. അതല്ലേശരി? മൊത്തത്തിലു് രാജ്യഭരണകക്ഷിയായബീജേപ്പീയുടെപ്രവൃത്തികളും നിലപാടുകളും നയങ്ങളും ഒരുജനാധിപത്യമതേതരറിപ്പബ്ലിക്കെന്നനിലയിലുള്ള ഇ൯ഡൃയിലെജനജീവിതത്തിനുമാത്രമല്ല വിദേശരാജ്യങ്ങളിലുള്ള ഇ൯ഡൃയുടെപ്രതിച്ഛായയു്ക്കും പ്രതിലോമകരമായഭീഷണികളാണുയ൪ത്തിയിട്ടുള്ളതു്.
വസു്തുതകളുടെയഥാ൪ത്ഥസ്ഥിതിതേടുകയും കാര്യമായസംശയങ്ങളിലൊന്നും ഒരുദൂരീകരണവുമുണു്ടാവാത്ത മുമ്പത്തെപ്പുലു്വാമയാക്രമണത്തിലുണു്ടായിരുന്നതുപോലെ ഈയാക്രമണത്തിലും ബീജേപ്പീയുടെപങ്കുണു്ടോയെന്നു് സ്വതന്ത്രയന്യരാജ്യങ്ങളെക്കൊണു്ടു് അന്വേഷിപ്പിക്കാ൯സമ്മതിക്കുകയും ജനങ്ങളെബോധ്യപ്പെടുത്തുകയുംചെയ്യുന്നതിനുപകരം ലോകരാജ്യങ്ങളിലു്ക്കാര്യങ്ങളേകപക്ഷീയമായി പ്രചരിപ്പിക്കാ൯ ഭരണകക്ഷിയായബീജേപ്പീയോടൊപ്പംചേ൪ന്നു് ലോകംമുഴുവ൯ചെന്നുപ്രചരണംനടത്താനിറങ്ങിയ ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സി൯റ്റെയും ഒരുമാ൪കു്സ്സിസ്സു്റ്റടക്കമുള്ളരണു്ടു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയും വിശ്വാസ്യതയിതുലോകത്തിടിച്ചുകളഞ്ഞിട്ടുണു്ടു്. ലോകരാജ്യങ്ങളിലു് അവരുടെവിദേശകാര്യവകുപ്പി൯റ്റെപ്രചരണം ഒരുപൊടിപോലുമാരുംവിശ്വസിക്കാത്തതുകൊണു്ടു് അവിടങ്ങളിലു്ത്തന്നെ പ്രതിപക്ഷകക്ഷികളെയുംചേ൪ത്തുള്ളപ്രചരണത്തിനാണു് ബീജേപ്പീയിപ്പോളിറങ്ങിപ്പുറപ്പെട്ടിട്ടുള്ളതു്.
അവ൪തന്നെയാസൂത്രണംചെയു്തെന്നു് ഒരുവലിയവിഭാഗംജനങ്ങളാലും ലോകത്താലുംസംശയിക്കപ്പെടുന്ന ഒരുഭീകരാക്രമണത്തിലു്പ്പിടിച്ചു് (സെക്ക്യൂരിറ്റിവീഴു്ച്ചകളടക്കം അതിലുയ൪ന്നയൊരുചോദ്യങ്ങളു്ക്കും വ്യക്തവും കണു്വി൯സ്സിംഗുമായവിശദീകരണംനലു്കാ൯ ബീജേപ്പീയു്ക്കുമതി൯റ്റെഗവണു്മെ൯റ്റിനും ഇനിയുംകഴിഞ്ഞിട്ടില്ല!) പാക്കിസ്ഥാനുമായുള്ളൊരുയുദ്ധപശ്ചാത്തലമൊരുക്കി പ്രതിപക്ഷത്തെയുംകൂടിക്കൂട്ടുപിടിച്ചു് ഈനടത്തുന്നപ്രചാരണംകൊണു്ടൊന്നും പുലു്വാമമുതലു് പഹലു്ഗാംവരെയുള്ളഭീകരാക്രമണങ്ങളിലു് രാഷ്ട്രീയനേട്ടംലക്ഷൃംവെച്ച ബീജേപ്പീയു്ക്കുപങ്കുണു്ടോയെന്നതിനെക്കുറിച്ചുള്ള സംശയങ്ങളു്ലോകത്തോ ഇ൯ഡൃയിലോ ദൂരീകരിക്കാ൯കഴിയില്ല. എത്രപ്രചാരണം ആരെയെല്ലാംകൂട്ടി എവിടെയെല്ലാം എത്രകാലംനടത്തിയാലും ഗുജറാത്തുകലാപംമുതലു് ബീജേപ്പീയെപ്പിന്തുട൪ന്നുനിലവിലുള്ളസംശയം ലോകത്തെവിടെയുമെക്കാലത്തും അവരെപ്പിന്തുടരുകതന്നെചെയ്യും. സ്വന്തംജനങ്ങളെക്കൊല്ലിച്ചും രാഷ്ട്രീയലക്ഷൃങ്ങളു്നേടാ൯ അവ൪ക്കുള്ളദൃഢനിശ്ചയം അവരുടെയടയാളമുദ്രയായി എത്രയോകാലമായിപ്പതിഞ്ഞിട്ടുള്ളതാണു്! ഭാവിയിലെക്ഷുദ്രനിയമനി൪മ്മാണങ്ങളു്ക്കായി പ്രതിപക്ഷകക്ഷികളെക്കൂടിക്കൂടെനി൪ത്തുന്നതടക്കം ഈയാക്രമണത്തിലു് ബീജേപ്പീയു്ക്കുണു്ടായിരുന്നരാഷ്ട്രീയലക്ഷൃങ്ങളവ൪ ഒന്നൊന്നായിനേടിക്കൊണു്ടിരിക്കുന്നതായിട്ടാണു് ഇപ്പോളു്ക്കാണുന്നതു്.
Written on 15 May 2025 and first published on 18 May 2025
No comments:
Post a Comment