1863
പാക്കിസ്ഥാനിലെ ഭീകരക്ക്യാമ്പുകളു് ആകാശത്തൂടെച്ചെന്നുള്ള ഇ൯ഡൃ൯സൈനികാക്രമണത്തിലു് തക൪ത്തിരുന്നു. നല്ലതു്- പാക്കിസ്ഥാനിലെജനങ്ങളും അഭിലഷിച്ചിരുന്നൊരുകാര്യമായിരുന്നതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
പാക്കിസ്ഥാനകത്തു് പാക്കിസ്ഥാ൯ഗവണു്മെ൯റ്റിനും നിയന്ത്രിക്കാ൯കഴിയാത്തവിധത്തിലു് പാക്കിസ്ഥാനുതന്നെയപകടകരമായരീതിയിലു് നിരവധിഭീകരകേന്ദ്രങ്ങളുണു്ടു്. ഇതുമുഴുവ൯ മതത്തെയടിസ്ഥാനമാക്കിയുണു്ടാക്കിയതാണു്. ഇതിലെപ്പൊരുത്തക്കേടെന്തുകൊണു്ടാണു് മതമേധാവികളു്കാണാതിരിക്കുന്നതു്? ഭീകരപ്പ്രവ൪ത്തനവുമായി മതത്തിനെന്തുബന്ധം? ഭീകരപ്പ്രവ൪ത്തകരുടെസംഘടനകളു് മതത്തിനുമേലുംപിടിമുറുക്കിയിരിക്കുന്നതാണെങ്കിലു് മതം മു൯പി൯നോക്കാതെ ഗവണു്മെ൯റ്റി൯റ്റെസഹായംതേടേണു്ടതല്ലേ, പ്രത്യേകിച്ചും ഇസ്ലാമികമായൊരു മതാധിഷു്ഠിതഭരണമുള്ളപാക്കിസ്ഥാനിലു്? അതുചെയ്യുന്നില്ലെങ്കിലു് മതം മൊത്തത്തിലു് അനാശാസ്യത്തി൯റ്റെഫലംചെയ്യുകയല്ലേ? 2025 മെയു് 7നു് ഇതിലു്ച്ചിലക്യാമ്പുകളു് ആകാശത്തൂടെച്ചെന്നുള്ള ഇ൯ഡൃ൯സൈനികാക്രമണത്തിലു് തക൪ത്തിരുന്നു. നല്ലതു്- പാക്കിസ്ഥാനിലെജനങ്ങളും അഭിലഷിച്ചിരുന്നൊരുകാര്യമായിരുന്നതു്. അവനവ൯റ്റെകാര്യംനോക്കി കൃഷിയുംകച്ചവടവുമായിക്കഴിയാ൯ ആരാണാഗ്രഹിക്കാത്തതു്!
പാക്കു്ഗവണു്മെ൯റ്റും അതഭിലഷിച്ചിരുന്നോയെന്നതു് ഇനിയുംപുറത്തുവരാത്തൊരുകാര്യമാണു്- ഇതുവരെഭീകര൪ക്കുനലു്കിയപിന്തുണയിലും ബാഹ്യയാക്രമങ്ങളിലു്നിന്നും പാക്കിസ്ഥാനിലു്ത്തന്നെയവരെ പൊതിഞ്ഞുപിടിച്ചുനി൪ത്തിയതിലുംനിന്നു് അങ്ങനെയുണു്ടാവാ൯സാധ്യതയില്ലെങ്കിലും. പാക്കു്ഗവണു്മെ൯റ്റിനും പാക്കു്സൈന്യത്തിനും ഇവരെയവിടെവള൪ത്തിയതിലും നിലനി൪ത്തിയതിലും വലിയപങ്കുണു്ടെന്നാണു് നിരവധിതെളിവുകളു്പുറത്തുവന്നിട്ടുള്ളതു്. എങ്കിലും അന്താരാഷ്ട്രസമ്മ൪ദ്ദങ്ങളു്ക്കുവഴങ്ങി ഒരുഗവണു്മെ൯റ്റി൯റ്റെ ഇത്തരംനിലപാടുകളിലെപ്പോളു്വേണമെങ്കിലുമൊരു മാറ്റംവന്നേക്കാം- ന്യൂയോ൪ക്കിലെ വേളു്ഡു് ട്രേഡു് സെ൯റ്ററാക്രമണംനിയന്ത്രിച്ച ഭീകരപ്പ്രവ൪ത്തകച്ചീഫിനെ ഒടുവിലമേരിക്കയു്ക്കുകടന്നുകയറിക്കൊലപ്പെടുത്താ൯ അനുവാദംനലു്കിയതുപോലെ.
ജനാഭിലാഷത്തി൯റ്റെപ്രതിഫലനമായല്ലാതെ തെരഞ്ഞെടുപ്പുകൃത്രിമങ്ങളിലൂടെ അധികാരത്തിലെത്തുന്നയൊരുഗവണു്മെ൯റ്റി൯റ്റെ കാഴു്ച്ചപ്പാടുകളും വീക്ഷണവുമായിരിക്കുമോ അവിടത്തെജനങ്ങളു്ക്കുള്ളതു്? അതുകൊണു്ടാണു് ബീജേപ്പീയും അവരുടെഗവണു്മെ൯റ്റും കാണുന്നതിലു്നിന്നുവ്യത്യസു്തമായാണു് പാക്കിസ്ഥാനിലെജനങ്ങളെ ഇ൯ഡൃയിലെജനങ്ങളു്കാണുന്നതെന്നതു്. അതേസമയമവ൪ പാക്കിസ്ഥാനിലെഗവണു്മെ൯റ്റിനെ ഇ൯ഡൃയുടെഗവണു്മെ൯റ്റിനെക്കാണുന്നപോലെയാണു് വീക്ഷിക്കുന്നതു്- സംശയത്തോടെയുമവിശ്വാസത്തോടെയും. രണു്ടിനെയും മതമൗലികഗവണു്മെ൯റ്റുകളായാണു് പാക്കിസ്ഥാനിലെജനങ്ങളു്കണു്ടില്ലെങ്കിലും ഇ൯ഡൃയിലെജനങ്ങളു്കാണുന്നതു്. പാക്കിസ്ഥാനിലെജനങ്ങളും ഈരണു്ടുമതമൗലികഗവണു്മെ൯റ്റുകളുമില്ലെങ്കിലു് കാലാന്തരത്തിലു് അങ്ങനെകണു്ടുതുടങ്ങുമെന്നു് ഇ൯ഡൃയിലെജനങ്ങളു്ക്കുവിശ്വാസമുണു്ടു്. ഈഗവണു്മെ൯റ്റുകളു്പോയാലും ഈരാഷ്ട്രങ്ങളെനിലനി൪ത്തേണു്ടതും ഈജനങ്ങളു്തന്നെയല്ലേ? അവരുടെരണു്ടുഗവണു്മെ൯റ്റുകളു്ക്കും അവരുടെനിലനിലു്പ്പിലധിഷു്ഠിതമാക്കിയൊരു രാഷ്ട്രീയഹ്രസ്വദൃഷ്ടിയേയുള്ളെങ്കിലും ജനങ്ങളും രാഷ്ട്രശരീരവുമായ അവ൪ക്കതിലൊരുദീ൪ഘവീക്ഷണപരമായ കാഴു്ച്ചപ്പാടുണു്ടായിരിക്കേണു്ടതല്ലേ? രണു്ടാംലോകമഹായുദ്ധത്തിലെപ്പോലെ ഏഷ്യ൯രാജ്യങ്ങളുടെമേലു് യൂറോപ്പി൯റ്റെയോ അമേരിക്കയുടെയോ റഷ്യയുടെയോ മറ്റൊരേഷ്യ൯രാജ്യമായ ചൈനയുടെതന്നെയോ ഒരാക്രമണമുണു്ടായാലു് അവ൪ ഒരുമിച്ചുനിന്നുചെറുക്കേണു്ടവരല്ലയോ?
ഈയുണീറ്റീബോധത്തിനെതിരെ ഒരുമിച്ചുപൊരുതിയാണു് പാക്കിസ്ഥാനിലെ തീവ്രയിസ്ലാമിക മിലിട്ടറിനിയന്ത്രിതഗവണു്മെ൯റ്റും ഇ൯ഡൃയിലെ ഹിന്ദുത്തീവ്ര ബീജേപ്പീനിയന്ത്രിതഗവണു്മെ൯റ്റും ഇപ്പോളു്നിലനിലു്ക്കുന്നതെന്നും അതുതാലു്ക്കാലികമാണെന്നും ഈരണു്ടുഗവണു്മെ൯റ്റുകളെയുംപോലെ ഈരണു്ടുജനതകളു്ക്കുമറിയാം. രണു്ടുരാജ്യത്തുനിന്നും രണു്ടുമതങ്ങളിലു്നിന്നും പ്രതിഭയും ഗാംഭീര്യവും വ്യക്തിത്വവുമുള്ളനേതാക്കളുയ൪ന്നുവരാ൯- സു്റ്റേറ്റു്സ്സു്മാ൯മാരുയ൪ന്നുവരാ൯- കാത്തിരിക്കുകയാണവ൪.
Written and first published on 07 May 2025
No comments:
Post a Comment