1885
പീവീ അ൯വ൪ യൂഡീയെഫിലു്ക്കയറിയോയില്ലയോയെന്നുള്ളതല്ല ഇവിടത്തെവിഷയം- കോണു്ഗ്രസ്സി൯റ്റെപ്രതിപക്ഷനേതാവു് വീഡീ സതീശ്ശ൯ മാ൪കു്സ്സിസ്സു്റ്റുഭയവുംവിധേയത്വവും ഉപേക്ഷിക്കാ൯തയാറുണു്ടോയെന്നുള്ളതാണു്! സീയ്യൈയ്യേയു്ക്കുള്ളിലിരുന്നുകൊണു്ടു് അതിനെ റഷ്യയു്ക്കൊറ്റുകൊടുത്ത ആലു്ഡ്രിച്ചു് ആമസ്സി൯റ്റെ അതേപ്രവൃത്തിയല്ലേയിയാളു്ചെയ്യുന്നതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
പീവീ അ൯വ൪ യൂഡീയെഫിലു്ക്കയറിയോയില്ലയോയെന്നുള്ളതല്ല ഇവിടത്തെവിഷയം- കോണു്ഗ്രസ്സി൯റ്റെപ്രതിപക്ഷനേതാവു് വീഡീ സതീശ്ശ൯ മാ൪കു്സ്സിസ്സു്റ്റുഭയവുംവിധേയത്വവും ഉപേക്ഷിക്കാ൯തയാറുണു്ടോയെന്നുള്ളതാണു്! കുറേനാളായിയാളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഭരണത്തിനെതിരെയുള്ള കോണു്ഗ്രസ്സുസമരങ്ങളെക്കുത്തിപ്പിള൪ത്തിയും തള൪ത്തിയും മന്ദീഭവിപ്പിച്ചുംനടക്കുന്നു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരേപ്രസംഗിച്ചും അതിലെവൃത്തികേടുകളു്തുറന്നുകാട്ടിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തിനും മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിക്കും തലവേദനയും രാഷ്ടീയവൈതരണികളുസൃഷ്ടിച്ചുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവിട്ടുവരുന്ന പഴയകോണു്ഗ്രസ്സുകാരായ അ൯വറിനെപ്പോലെയുള്ളവരെ കോണു്ഗ്രസ്സുനേതൃത്വംകൊടുക്കുന്ന യുണൈറ്റഡു് ഡെമോക്ക്രാറ്റിക്കു് ഫ്രണു്ടിലു്പ്പോലുമെടുക്കില്ലെന്നു് വിശദീകരിച്ചുനടക്കുന്നു. ഇയാളു് കോണു്ഗ്രസ്സി൯റ്റെപ്രതിനിധിയായി നിയമസഭയിലുള്ളപ്രതിപക്ഷനേതാവോ കോണു്ഗ്രസ്സിനകത്തെത്തന്നെപ്രതിപക്ഷനേതാവോ?
ഇയാളു്സംരക്ഷണംനലു്കി മറ്റുള്ളവരുടെസീനിയോറിറ്റിമറികടന്നു് വള൪ത്തിക്കൊണു്ടുവന്നുസ്ഥാനങ്ങളേലു്പ്പിക്കുന്ന ഷാഫിപ്പറമ്പിലു്നയിച്ച യൂത്തുകോണു്ഗ്രസ്സോ രാഹുലു്മാങ്കൂട്ടത്തിലു്നയിച്ച കേരളാ സ്സു്റ്റുഡ൯റ്റു്സ്സു് യൂണിയനോ ഒറ്റയു്ക്കോ മറ്റുള്ളവരോടൊപ്പംചേ൪ന്നോ 2016ലു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯മുഖ്യമന്ത്രിയായി ഒരുഗവണു്മെ൯റ്റുവന്നു് സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും നിയമവിരുദ്ധനിയമനങ്ങളും വിദ്യാ൪ത്ഥിക്കൊലപാതകങ്ങളുമാരംഭിച്ചശേഷം അതിനെതിരേ ഒരുസമരമെങ്കിലുംനടത്തിമുന്നോട്ടുപോയിമുഴുമിപ്പിച്ചു് അതിനെവിജയത്തിലെത്തിച്ചിട്ടുണു്ടോ? അങ്ങനെയുള്ള ഒരെണ്ണമെങ്കിലുംസതീശ്ശനുചൂണു്ടിക്കാട്ടാനുണു്ടോ? ഈയൊമ്പതുവ൪ഷവും പ്രതിപക്ഷമെന്നനിലയിലു് എന്തുസമരമാണവരുടെരണു്ടുപേരുടെയും സംഘടനകളു്നടത്തിയിട്ടുള്ളതു്? ചിലസമരങ്ങളു്തുടങ്ങി അതി൯റ്റിടയിലു്ക്കിടന്നടിയുംവാങ്ങിച്ചു് മാധ്യമങ്ങളിലു്വിരാജിച്ചശേഷം വീട്ടിലു്പ്പോയിരിക്കുന്നതിനെക്കുറിച്ചല്ലപറയുന്നതു്, ആസ്സമരങ്ങളു് ഭാവനാസമ്പന്നമായപരിപാടികളിലൂടെയും സമരമുറകളിലൂടെയുംതുട൪ന്നുകൊണു്ടുപോയി വിജയത്തിലെത്തിച്ചു് ഗവണു്മെ൯റ്റിനെമുട്ടുകുത്തിക്കുന്നതിനെക്കുറിച്ചാണു്. കാര്യങ്ങളീനിലയിലിരിക്കേ മറ്റുപലരുടെയുംസീനിയോറിറ്റിയെമറികടന്നു് ഇവ൪ക്കീസ്ഥാനങ്ങളൊക്കെയേലു്പ്പിച്ചുകൊടുക്കാ൯ എന്തുസമരവീര്യവും പ്രതിപക്ഷപ്പ്രവ൪ത്തനവുമാണിവരിലു് സതീശ്ശ൯കണു്ടതു്? അതുജനങ്ങളു്ക്കുബോധ്യപ്പെടണു്ടേ?
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയനെയധികാരത്തിലിരുത്തുക എന്നുള്ളതിനനുരൂപമായപരിപാടിയില്ലായു്മകളല്ലാതെ എന്താണീത്ത്രയംചെയു്തുകൊണു്ടിരുന്നതു്? അടുത്തൊരിലക്ഷ൯വരുന്നു, പഞു്ചായത്തുതെരഞ്ഞെടുപ്പും അസ്സംബ്ലിത്തെരഞ്ഞെടുപ്പുംവരുന്നു, അപ്പോഴും അതുകഴിഞ്ഞും ഈഗവണു്മെ൯റ്റിനെത്തന്നെയിരുത്തുക എന്നയുദ്ദേശംനടപ്പാക്കാനല്ലേ ഇവരുടെയിപ്പോഴത്തെയീപ്പ്രവ൪ത്തനവും പ്രവ൪ത്തനമില്ലായു്മകളുമെല്ലാം? ഈസ്സന്ദേഹപരമായപശ്ചാത്തലത്തിലു് ജനപിന്തുണയും പ്രവ൪ത്തകപിന്തുണയുള്ള കെ സുധാകരനെന്നൊരു കോണു്ഗ്രസ്സുനേതാവിനെയും അതുരണു്ടുമില്ലാത്തൊരുചതിയനായ ശശിത്തരൂരെന്നൊരു പ്രോ-ബീജേപ്പീക്കാരനെയും ഇയാളെങ്ങനെയാണുകൈകാര്യംചെയു്തതെന്നു് പരിശോധിക്കേണു്ടതല്ലേ? സുധാകരനോടു് തെരഞ്ഞെടുപ്പായപ്പോളു് ശത്രുതാസ്സമീപനവും ശശിത്തരൂരിനോടു് വിധേയത്വപരമായമൃദുസമീപനവും- അതല്ലേയിയാളുടെനിലപാടുകളു്? രണു്ടിലും കടുത്തകോണു്ഗ്രസ്സുവിരുദ്ധനും ഇതിനകംതന്നെയൊരുബീജേപ്പീസ്സംരക്ഷിതനുമായ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯റ്റെതാലു്പ്പര്യങ്ങളല്ലേയിയാളു് സംരക്ഷിക്കുന്നതു്? പ്രതിപക്ഷനേതാവല്ല എന്തുതന്നെയായാലും കോണു്ഗ്രസ്സിനകത്തുള്ളൊരു ഒറ്റുകൊടുപ്പുകാരനല്ലേയിയാളു്? സീയ്യൈയ്യേയു്ക്കുള്ളിലിരുന്നുകൊണു്ടു് അതിനെ വിജയകരമായിറഷ്യയു്ക്കൊറ്റുകൊടുത്തു് പിലു്ക്കാലത്തുവിചാരണയിലു് മനോഹരമായവാചകങ്ങളിലു് അതെങ്ങനെയൊറ്റുകൊടുപ്പാകുമെന്നുചോദിച്ച ആലു്ഡ്രിച്ചു് ആമസ്സി൯റ്റെ അതേപ്രവൃത്തിയല്ലേയിയാളു്ചെയ്യുന്നതു്?
ഇതേപോലെകൃത്യമൊമ്പതുവ൪ഷംകൊണു്ടു് നാലുദശലക്ഷംഡോള൪വാങ്ങിക്കൊണു്ടുള്ള ആലു്ഡ്രിച്ചി൯റ്റെയാപ്പണിയിലു് സീയ്യൈയ്യേയു്ക്കുവിവരംനലു്കിക്കൊണു്ടിരുന്ന റഷ്യയു്ക്കകത്തുതന്നെയുള്ള ഒരുസു്ത്രീയടക്കം ഇരുപത്തിയഞു്ചുപൗര൯മാരെയാണു് അവരുടെപേരുകളിയാളിലു്നിന്നുകിട്ടി അതിലു്പ്പത്തുപേരെ റഷ്യ൯സൈന്യംപിടികൂടിക്കശാപ്പുചെയു്തുകളഞ്ഞതു്. അങ്ങനെയാക്കിക്കളയുമെന്നമുന്നറിയിപ്പു് അ൯വറിലൂടെ പിണറായിവിജയനുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവിടാ൯കാത്തുനിലു്ക്കുന്ന വിമത൯മാ൪ക്കുനലു്കുകയല്ലേയിയാളു്?
Written and first published on 27 May 2025
No comments:
Post a Comment