1880
ഇ൯ഡൃയു്ക്കുറഫറണു്ടംനടത്തിയാലെന്താണെന്നുവെച്ചാലു്... ഇതുവരെയുള്ളസകലനടപടികളിലൂടെയും കാഷു്മീരികളെ അത്രമാത്രമാണുപിണക്കിയിട്ടുനിലു്ക്കുന്നതു്- ബീജേപ്പീയധികാരത്തിലു്വന്നശേഷം അനുനയത്തി൯റ്റെ ഒരുനടപടിയുമുണു്ടായിട്ടില്ല!
പി. എസ്സു്. രമേശു് ചന്ദ്ര൯
ഭരണഘടനയുടെ ആ൪ട്ടിക്കിളു് 370 അനുസരിച്ചു് വിപുലമായസ്വയംഭരണവും സ്വാതന്ത്ര്യവുംനലു്കാമെന്ന ഇന്ദിരാഗാന്ധിയും ഷെയു്ക്കു് അബ്ദുള്ളയുംതമ്മിലുണു്ടാക്കിയ 1974ലെ കരാ൪മാനിച്ചുകൊണു്ടും ഇ൯ഡൃയു്ക്കു് ജമ്മു-കാഷു്മീരിനുമേലുള്ള പരമാധികാരമംഗീകരിച്ചുകൊണു്ടും അതുവരെ റെഫറണു്ടത്തിനുവേണു്ടിനിലകൊണു്ടിരുന്ന നാഷണലു് കോണു്ഫറ൯സ്സും പ്ലീബിസ്സൈറ്റു് ഫ്രണു്ടും യോജിച്ചു, പരസ്സു്പ്പരംലയിച്ചു, പക്ഷേ വിവിധവിഭാഗങ്ങളിലു് അവ൪മാത്രമാണു് പ്ലീബിസ്സൈറ്റുവേണു്ടെന്നംഗീകരിച്ചതു്. മറ്റുവിഭാഗങ്ങളിപ്പോഴും ആ ആവശ്യവുമായിത്തുടരുന്നു. ഇതുകൊണു്ടൊന്നും റഫറണു്ടംനടത്തണമെന്ന ഐക്യരാഷ്ട്രസഭയുടെ റിസ്സൊല്യൂഷ൯ 47നും ഒരുമാറ്റവുംസംഭവിച്ചില്ല. എന്നല്ല, ആ൪ട്ടിക്കിളു് 370 പ്രകാരമനുവദിച്ചിരുന്ന സ്വയംഭരണവുംസ്വാതന്ത്ര്യവുമെടുത്തുകളഞ്ഞു് നരേന്ദ്രമോദി ജമ്മു-കാഷു്മീരി൯റ്റെ സംസ്ഥാനപദവിയുംകൂടിറദ്ദാക്കിയതോടെ റഫറണു്ടമെന്നയാവശ്യം വീണു്ടുംകൂടുതലു്ശക്തമായി പലകോണുകളിലു്നിന്നുമുയ൪ന്നുവരുന്നതിനുകളമൊരുങ്ങി.
രാജ്യവിഭജനത്തിനുശേഷമുണു്ടായ ആദ്യയുദ്ധത്തിനുശേഷം ഐക്യരാഷ്ട്രസഭയിടപെട്ടു് ഇ൯ഡൃയും പാക്കിസ്ഥാനുമായുണു്ടാക്കിയ ആദ്യത്തെവെടിനിറുത്തലു്ക്കരാറിലെ ഏറ്റവുംപ്രധാനവ്യവസ്ഥകളു്തന്നെ ജമ്മു-കാഷു്മീരി൯റ്റെസ്വയംനി൪ണ്ണയത്തിനു് റഫറണു്ടംനടത്തണമെന്നും ആദ്യയുദ്ധത്തിലി൯ഡൃയുടെകൈയ്യിലായ ജമ്മു-കാഷു്മീരി൯റ്റെമൂന്നിലു്രണു്ടുഭാഗം ഇ൯ഡൃകൈയ്യിലു്വെച്ചുകൊണു്ടു് മൂന്നിലൊന്നുകൈയ്യിലായ പാക്കിസ്ഥാനുമായും മറ്റൊരുഭാഗംകൈയ്യിലായചൈനയുമായും നിലവിലുള്ളയതി൪ത്തികളംഗീകരിക്കണമെന്നുമാണു്. മൂന്നുയുദ്ധംനടത്തിയിട്ടും അതി൪ത്തിരേഖയിപ്പോഴും ഏറ്റക്കുറച്ചിലുകളില്ലാതെ പഴയതുപോലെതന്നെതുടരുന്നു.
റഫറണു്ടം ഒരിക്കലുംനടത്താത്തതുകൊണു്ടു് ഇ൯ഡൃയുടെകൈയ്യിലുള്ള മൂന്നിലു്രണു്ടുഭാഗം വ്യവസ്ഥാവിരുദ്ധവും തീരുമാനവിരുദ്ധവുമാണെന്നതാണു് പാകിസ്ഥാ൯റ്റെ മുഴുവ൯വാദങ്ങളുടെയുമടിസ്ഥാനം- ചൈനയുടെയും. കാഷു്മീരികളു് വിവിധതെരഞ്ഞെടുപ്പുകളിലു്വോട്ടുചെയു്തു് പലഗവണു്മെ൯റ്റുകളെ തെരഞ്ഞെടുത്തുകഴിഞ്ഞതിനാലു് അവരി൯ഡൃയുമായുള്ളലയനമംഗീകരിച്ചെന്നും അതുകൊണു്ടിനി റഫറണു്ടത്തി൯റ്റെയാവശ്യമില്ലെന്നുമാണു് ഇ൯ഡൃയുടെവാദം. ആത്തെരഞ്ഞെടുപ്പുകളെല്ലാം കൃത്രിമങ്ങളു്നിറഞ്ഞതായിരുന്നുവെന്നും അതിലെജനസമ്മതി റഫറണു്ടത്തിനുപകരമാവില്ലെന്നും റഫറണു്ടത്തിലൂടെപരിശോധിക്കപ്പെടുന്ന ഏതുരാജ്യത്തുചേരണമെന്നുള്ളതിലെജനഹിതം ഏതുസ്ഥാനാ൪ത്ഥിയെജയിപ്പിക്കണമെന്നുള്ളതിലുള്ള ആത്തെരഞ്ഞെടുപ്പിലെഹിതത്തിലു് പരിശോധിക്കപ്പെട്ടിട്ടില്ലെന്നുമുള്ളവാദം മറുവശവുംസജീവമായിനിലനി൪ത്തുന്നു. ഇ൯ഡൃയു്ക്കുറഫറണു്ടംനടത്തിയാലെന്താണെന്നുവെച്ചാലു്... ഇതുവരെയുള്ളസകലനടപടികളിലൂടെയും കാഷു്മീരികളെ അത്രമാത്രമാണുപിണക്കിയിട്ടുനിലു്ക്കുന്നതു്- ബീജേപ്പീയധികാരത്തിലു്വന്നശേഷം അനുനയത്തി൯റ്റെ ഒരുനടപടിപോലുമുണു്ടായിട്ടില്ല, എല്ലാം ജനങ്ങളെയും സംസ്ഥാനത്തെയും വിഭജിക്കുന്നതിനുള്ള നടപടികളുമായിരുന്നു!
പാക്കിസ്ഥാ൯കുതറിനിലു്ക്കുന്നതിനാലു്, ഇടയു്ക്കിടയു്ക്കോരോരുത്തരെപ്പറഞ്ഞയച്ചു് ഭീകരാക്രമണങ്ങളു്നടത്തിക്കുന്നതിനാലു്, കാഷു്മീരിലെജനങ്ങളു്ക്കു് ഇ൯ഡൃയിലെമറ്റുസംസ്ഥാനങ്ങളിലെജനങ്ങളു്ക്കുള്ള ജനാധിപത്യസ്സ്വാതന്ത്ര്യങ്ങളനുവദിക്കാ൯പറ്റില്ല എന്നതാണി൯ഡൃയിലെ ബീജേപ്പീഗവണു്മെ൯റ്റി൯റ്റെനിലപാടു്. കാഷു്മീരി൯ഡൃയിലല്ലേ- പാക്കിസ്ഥാനിലല്ലല്ലോ? അവിടത്തജനങ്ങളി൯ഡൃയുടെഭാഗമല്ലേ- പാക്കിസ്ഥാ൯റ്റെയല്ലല്ലോ? ഇ൯ഡൃയിലെമുഴുവ൯സംസ്ഥാനങ്ങളു്ക്കുമുള്ള ജനാധിപത്യസ്സ്വാതന്ത്ര്യങ്ങളുംസ്വയംഭരണവും ജമ്മു-കാഷു്മീരിലെജനങ്ങളു്ക്കുമനുവദിക്കേണു്ടതല്ലയോ? പാക്കിസ്ഥാനുമായതി൪ത്തിപങ്കിടുന്നുവെന്ന ഒറ്റക്കാരണംകൊണു്ടും അവിടന്നുള്ളയാക്രമണങ്ങളു്ക്കുള്ള വേദിയാകുന്നതുകൊണു്ടും അവ൪ക്കെങ്ങനെയവനിഷേധിക്കപ്പെടും? പഞു്ചാബും ബംഗാളുമൊഴിച്ചുള്ള മറ്റുസംസ്ഥാനങ്ങളിലു്നിന്നുവ്യത്യസു്തമായി അതി൪ത്തിയുടെസംഘ൪ഷങ്ങളു്കൂടിയവ൪ അനുഭവിക്കുന്നതുകൊണു്ടു് അവ൪ക്കുകൂടുതലു് സമാശ്ശ്വാസസ്സ്വാതന്ത്ര്യങ്ങളുമധികാരങ്ങളും അനുവദിക്കേണു്ടതല്ലയോ? ഭരണഘടനതന്നെയതുകണക്കിലെടുത്തു് അങ്ങനെയവ൪ക്കുനലു്കിയിരുന്നവ ബീജേപ്പീയധികാരത്തിലു്വന്നശേഷം മുസ്ലിമുകളെച്ചതച്ചുകാണിച്ചു് അവരുടെവോട്ടുബാങ്കായ ഹിന്ദുക്കളെപ്പ്രീതിപ്പെടുത്തുന്നതിനുവേണു്ടി എടുത്തുമാറ്റിയതായിരുന്നില്ലേ?
ബീജേപ്പീയുടെയീനിലപാടു് കാഷു്മീരിലെജനങ്ങളു്ക്കു് തങ്ങളി൯ഡ്യാക്കാരല്ലെന്നതോന്നലല്ലാതെ മറ്റെന്താണുണു്ടാക്കുന്നതു്? നമ്മളു്- ഇ൯ഡൃയിലെജനങ്ങളു്- തമിഴു്നാടിനോ ക൪ണ്ണാടകയു്ക്കോ മഹാരാഷ്ട്രയു്ക്കോവേണു്ടിവാദിക്കുന്നതുപോലെ എന്തുകൊണു്ടാണു് ജമ്മു-കാഷു്മീരിനുവേണു്ടിവാദിക്കാത്തതു്? അവിടെയിപ്പോളു് ബീജേപ്പീയുടെപ്രചാരണത്തിലൂടെയും നടപടികളിലൂടെയും ഇതിനകംതന്നെയൊരു ഏലിയനേഷ൯സംഭവിച്ചിട്ടില്ലേ? അതുകൊണു്ടല്ലേനമ്മളു് അവിടെയൊരു റഫറണു്ടംനടത്തുന്നതിനെഭയപ്പെടുന്നതു്? വാസു്തവത്തിലു് ഇ൯ഡൃയുടെഗവണു്മെ൯റ്റിപ്പോളു് ഹിന്ദുത്തീവ്രവാദബീജേപ്പീയുടേതായതുകൊണു്ടല്ലേ ഈയാക്രമണങ്ങളു്നടക്കുന്നതുതന്നെ? കോണു്ഗ്രസ്സുഭരിച്ചദശാബ്ദങ്ങളിലു് പാക്കിസ്ഥാനുമായുള്ളയുദ്ധമല്ലാതെ കാഷു്മീ൪പൊതുവേശാന്തമായിരുന്നില്ലേ? ബീജേപ്പീയുടെകീഴിലു് യുദ്ധമിപ്പോഴുംനടക്കുന്നില്ലേ? വാസു്തവത്തിലു് ഇ൯ഡൃയുടെഗവണു്മെ൯റ്റിപ്പോളു് ബീജേപ്പീയുടേതായതി൯റ്റെപരിണതഫലങ്ങളല്ലേ അകത്തുനിന്നുംപുറത്തുനിന്നുമായി കാഷു്മീരികളിന്നനുഭവിക്കുന്നതു്?
2019ലു് ഇ൯ഡൃയിലു് ബീജേപ്പീവീണു്ടുമധികാരത്തിലു്വരികയും കാഷു്മീരി൯റ്റെ സ്വയംഭരണവും സംസ്ഥാനപദവിയുമെടുത്തുകളയുകയും അതിനെമൂന്നായിമുറിക്കുകയും മൂന്നിനെയും കേന്ദ്രസൈനികഭരണത്തിലാക്കുകയുംചെയു്തശേഷം 2020 മാ൪ച്ചു് നാലിനു് വാഷിംഗു്ടണു് പോസ്സു്റ്റു് റിപ്പോ൪ട്ടുചെയു്തതു് അവ൪തന്നെയവിടെനടത്തിയസ൪വ്വേകളു്പ്രകാരം ഇ൯ഡൃ൯സൈന്യമവിടെനിന്നു് സമ്പൂ൪ണ്ണമായുംപി൯വാങ്ങണമെന്നു് തൊണ്ണൂറ്റിയൊന്നുശതമാനം കാഷു്മീരികളുമാഗ്രഹിക്കുന്നുവെന്നും, അതൊരധിനിവേശമായവ൪ കണക്കുകൂട്ടുന്നുവെന്നും, അതിനടുത്തത്രയുംതന്നെയെണ്ണമാളുകളു് കാഷു്മീരി൯റ്റെസ്വയംനി൪ണ്ണയാവകാശത്തിനായി ഹിതപരിശോധനനടത്തണമെന്നാമാവശ്യപ്പെട്ടുവെന്നുമാണു്. കാഷു്മീരിനു് ഭാഗികമായെങ്കിലും വീണു്ടുംസ്വയംഭരണംതന്നേതീരൂവെന്നു് 2024ലു് കാഷു്മീരസ്സംബ്ലിപാസ്സാക്കിയപ്രമേയം ബീജേപ്പീനിയമിച്ചയവിടത്തെഗവ൪ണ്ണ൪ അംഗീകരിക്കാത്തതുകൊണു്ടുനടപ്പിലായില്ല.
ഐക്യരാഷ്ട്രസഭയെന്ന നിഷു്ക്ക്രിയനിര൪ത്ഥകസംഘടനയു്ക്കു് ആനിലയു്ക്കു് ഇതിലാകെച്ചെയ്യാ൯കഴിയുന്നമൂന്നുകാര്യങ്ങളിലു് മൂന്നാമത്തേതാണവ൪ചെയു്തതു്- മിണു്ടാതിരിക്കുക! ആദ്യത്തെരണു്ടുമാ൪ഗ്ഗങ്ങളായ കാഷു്മീരി൯ഡൃയിലു്നിലു്ക്കണോ പാക്കിസ്ഥാനിലു്ച്ചേരണോ അതോരണു്ടുകൂട്ടരിലു്നിന്നും സ്വാതന്ത്ര്യംപ്രഖ്യാപിച്ചൊരു സ്വതന്ത്രരാജ്യമായിനിലു്ക്കണോയെന്നു് ഐക്യരാഷ്ട്രസഭയുടെതന്നെനേതൃത്വത്തിലു് റഫറണു്ടംനടത്തണമെന്നു് അവ൪തന്നെനേരത്തേപാസ്സാക്കിയപ്രമേയതീരുമാനം നടപ്പാക്കാനുള്ളജീവനും, രണു്ടുരാജ്യങ്ങളെക്കൊണു്ടും ഉഭയകക്ഷിച൪ച്ചകളു്നടത്തിച്ചു് പ്രശു്നംപരിഹരിപ്പിക്കാനുള്ളയാവതും ഇല്ലാത്തതുകൊണു്ടു്, അവ൪സുരക്ഷിതമായി ഒന്നുംചെയ്യാതെമിണു്ടാതിരിക്കുകയെന്ന മൂന്നാമതെനിഷു്ക്ക്രിയമാ൪ഗ്ഗംസ്വീകരിച്ചു.
ഐക്യരാഷ്ട്രസഭയുടെ സെക്ക്യൂരിറ്റിക്കൗണു്സ്സിലു് തീരുമാനമെടുക്കുകയാണെങ്കിലു് എന്തുതീരുമാനംതന്നെയെടുത്താലും അതി൯ഡൃയുടെ കാഷു്മീരുമായിച്ചേ൪ന്നുനിലവിലുള്ള ചൈനയുമായുള്ളയതി൪ത്തികൂടി കണക്കിലെടുക്കാത്തതാണെങ്കിലു് സെക്ക്യൂരിറ്റിക്കൗണു്സ്സിലിലെ ഒരു സ്ഥിരാംഗമെന്നനിലയു്ക്കു് ചൈനയതുവീറ്റോചെയ്യുകതന്നെചെയ്യും. അതായതു് കാഷു്മീ൪പ്പ്രശു്നംപരിഹരിക്കാ൯ ഐക്യരാഷ്ട്രസഭയടക്കം മൂന്നാമതൊരുകക്ഷിവേണു്ടെന്നും അതു് പാക്കിസ്ഥാനുമി൯ഡൃയുംമാത്രംചേ൪ന്നു് പരിഹരിച്ചാലു്മതിയെന്നുമുള്ള ഇ൯ഡൃയുടെയാവശ്യം സെക്ക്യൂരിറ്റിക്കൗണു്സ്സിലിലു് ഇ൯ഡൃയില്ലാത്തതുകൊണു്ടും ചൈനയുണു്ടു് വീറ്റോപ്പവറുമുണു്ടെന്നുള്ളതുകൊണു്ടും നടക്കാ൯പോകുന്നില്ലെന്ന൪ത്ഥം. കാര്യങ്ങളു് ബീജേപ്പീകൊണു്ടുപോകുന്നതുപോലെയാണു് കൊണു്ടുപോകുന്നതെങ്കിലു് റഫറണു്ടം നടത്തേണു്ടിവരികയുംചെയ്യും. അടുത്തകാലത്തു് ബ്രിട്ടനിലു് യൂറോപ്പ്യ൯യൂണിയനിലു്ത്തുടരേണു്ടതില്ലെന്നു് റഫറണു്ടംനടന്നതും അമേരിക്കയിലു്ച്ചേരണമെന്ന അമേരിക്കയുടെയാവശ്യം ക്യാനഡ അതൊരുവിഷയമാക്കിയ ഒരുപൂ൪ണ്ണതെരഞ്ഞെടുപ്പിലൂടെനിരാകരിച്ചതും കാഷു്മീ൪റഫറണു്ടവിഷയത്തിലു് ബീജേപ്പീയെ കുറച്ചൊന്നുമല്ലഭയപ്പെടുത്തുന്നതു്- പലയിടത്തും റഫറണു്ടങ്ങളു്നടക്കുകയാണു്, ഏതുരാജ്യത്തിലുംയൂണിയനിലും ചേരണമെന്നുംചേരണു്ടെന്നുമുള്ള ജനങ്ങളുടെഹിതം നടപ്പാക്കപ്പെടുകയാണു്!
Written on 16 May 2025 and first published on 21 May 2025
No comments:
Post a Comment