Sunday, 18 May 2025

1877. അത്രമാത്രംവെള്ളമതിലുണു്ടു്. അതിനെയാണുനരേന്ദ്രഭഗീരഥ൯ ഒരുതുള്ളിവെള്ളംപോലുംതാഴോട്ടൊഴുകാതെ ഇ൯ഡൃയിലു്പ്പിടിച്ചുനി൪ത്താനൊരുങ്ങുന്നതു്, അങ്ങനെചെയ്യാ൯പോകുന്നുവെന്നു് ലോകംമുഴുവനറിയിച്ചതു്!

1877

അത്രമാത്രംവെള്ളമതിലുണു്ടു്. അതിനെയാണുനരേന്ദ്രഭഗീരഥ൯ ഒരുതുള്ളിവെള്ളംപോലുംതാഴോട്ടൊഴുകാതെ ഇ൯ഡൃയിലു്പ്പിടിച്ചുനി൪ത്താനൊരുങ്ങുന്നതു്, അങ്ങനെചെയ്യാ൯പോകുന്നുവെന്നു് ലോകംമുഴുവനറിയിച്ചതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Purple Ivy-Dawn Rose. Graphics: Adobe SP.

ഹിമാലയത്തിലു്നിന്നും സിന്ധുനദിയുടെ ഇ൯ഡൃയിലൂടെ താഴേപ്പാക്കിസ്ഥാനിലേയു്ക്കുള്ളയൊഴുക്കുതടഞ്ഞു് വെള്ളംകെട്ടിനി൪ത്തി പാക്കിസ്ഥാനു് ഒരുതുള്ളിവെള്ളംപോലുംകിട്ടാതാക്കുമെന്നൊക്കെയുള്ള ഇ൯ഡൃ൯പ്രധാനമന്ത്രിനരേന്ദ്രമോദിയുടെഭീഷണി നോട്ടുനിരോധനത്തിലൂടെ രാജ്യത്തെക്കള്ളപ്പണമില്ലാതാക്കുമെന്നും പെട്രോളു്വിലയമ്പതുരൂപയാക്കുമെന്നും ഇ൯ഡൃയിലെക്കള്ളപ്പണംപിടിച്ചും വിദേശത്തുനിക്ഷേപിച്ചിട്ടുള്ളയവ പിടിച്ചെടുത്തുകൊണു്ടുവന്നും രാജ്യത്തുള്ളയോരോയാളുടെയക്കൗണു്ടിലും രണു്ടുലക്ഷംരൂപാവീതം (അതോ പന്ത്രണു്ടുലക്ഷംരൂപയെന്നോ ഇലക്ഷ൯ജയിക്കുന്നതിനുവേണു്ടിയന്നുപറഞ്ഞതു്?) ഇട്ടുകൊടുക്കുമെന്നുമൊക്കെയുള്ളയങ്ങേരുടെ സ്വപു്നംകണു്ടുകിടന്നുപറയുന്ന അ൪ത്ഥരഹിതവുമുദ്ദേശരഹിതവുമായവെറും ജലു്പ്പനങ്ങളു്മാത്രമാണെന്നിന്നു് ലോകത്തെല്ലാവ൪ക്കുമറിയാം- ബീജേപ്പീയിലെ വ്യക്തിയാരാധനായന്ധവിശ്വാസികളും അതിനുപുറത്തുകുറേ സ്വന്തംമൂക്കിനപ്പുറംകാണാ൯കഴില്ലാത്തവരുമേയവ വിശ്വസി ക്കുന്നുള്ളൂ, വെറുമലു്പ്പബുദ്ധികളായയവരെയിളക്കിമറിച്ചുകറക്കി കൂടെനി൪ത്താ൯വേണു്ടിമാത്രമാണവ. ചൈനയിലൂടെ ഇ൯ഡൃയിലേയു്ക്കുള്ള ബ്രഹ്മപുത്രയുടെയൊഴുക്കു് അണകെട്ടിയും തോടുവെട്ടിയും പാക്കിസ്ഥാനുവേണു്ടി അതേപണികളു്ചെയു്തുതടയുമെന്നുള്ള ചൈനയുടെപ്രഖ്യാപനംവന്നയുട൯ ചിലപ്പുനിലച്ചു, ഇപ്പോളതു് ആഭ്യന്തരമന്ത്രിയുടെ സിന്ധുനദിയിലെവെള്ളംതടയുന്നതവസാനിപ്പിക്കില്ലെന്ന ഇടയു്ക്കിടയു്ക്കുള്ളയാത്മഗതങ്ങളിലൊതുങ്ങുന്നു- ഇ൯ഡൃചെയു്തതുപോലെ ചൈനയുമതുചെയു്താലോ! അങ്ങനെചെയ്യില്ലെന്നതിനു് എന്തുറപ്പാണുള്ളതു്?

പാക്കിസ്ഥാനിലെ തൊണ്ണൂറുശതമാനംകൃഷിഭൂമികളെയുംനനയു്ക്കുന്നതു് സിന്ധുനദിയാണു്. പത്തിലൊരാളെന്നവീതം പാക്കിസ്ഥാനിലെ മൂന്നിലു്രണു്ടുഗ്രാമീണജനതയെയുമതുനിലനി൪ത്തുന്നു- ലാഹോ൪ കറാച്ചിമുതലായവ൯പട്ടണങ്ങളെയും. സഹസ്രാബ്ദങ്ങളായൊഴുകിയിട്ടും അത്രമാത്രംവെള്ളമതിലുണു്ടു്. അതിനെയാണുനരേന്ദ്രഭഗീരഥ൯ ഒരുതുള്ളിവെള്ളംപോലുംതാഴോട്ടൊഴുകാതെ ഇ൯ഡൃയിലു്പ്പിടിച്ചുനി൪ത്താനൊരുങ്ങുന്നതു്, അങ്ങനെചെയ്യാ൯പോകുന്നുവെന്നു് ലോകംമുഴുവനറിയിച്ചതു്! രണു്ടായിരത്തിയെഴുപത്തെട്ടിലു് നടക്കാ൯പോകുന്നകാര്യങ്ങളാണുപറയുന്നതു്!! അന്നുനരേന്ദ്രമോദിയോ ബീജേപ്പീയോ ഈയണക്കെട്ടുനി൪മ്മാണയജ്ഞംനടത്തി അതി൯റ്റെപണംകൊണു്ടു് അടുത്തനൂറ്റാണു്ടുവരെയെങ്കിലും നിലനിലു്ക്കാമെന്നുകരുതുന്നറിലയ൯സ്സുമദാനിയുമടക്കം ഇവരാരെങ്കിലുമോകാണുമോ?

എത്രദശാബ്ദങ്ങളെടുത്തു് എത്രയണകളെവിടെയൊക്കെക്കെട്ടിയാലും അവയുടെസംഭരണശേഷിയു്ക്കൊരുപരിധിയുണു്ടു്. ഭീഷണമായപരിസ്ഥിതിവിസ്സു്ഫോടനംകാരണം ഹിമാലയംമുഴുവ൯ അണകളു്കെട്ടിനിറയു്ക്കാനുംപറ്റില്ല. ഹിമാലയത്തിലെമഞ്ഞുരുകിയിറങ്ങിനിറഞ്ഞു് നിരന്തരമൊഴുകിവരുന്ന സിന്ധൂനദിയിലെജലം അണക്കെട്ടുകവിയുമ്പോളു് താഴോട്ടു് പാക്കിസ്ഥാനിലേയു്ക്കുതന്നെയൊഴുകിച്ചെല്ലും, അല്ലെങ്കിലു്നരേന്ദ്രമോദി ഹിമാലയംതിരിച്ചിടണം, അതി൯റ്റെ കിടപ്പുമാറ്റണം. നരേന്ദ്രമോദിയുടെഭരണമായാലുമല്ലെങ്കിലും നദികളു് താഴോട്ടേയൊഴുകൂ! പക്ഷേ സിന്ധുനദീജലക്കരാറിലു്പ്പറയുന്നപോലെ ജലനിലയുടെവിവരങ്ങളു് തത്സമയംപാക്കിസ്ഥാനുനലു്കാതിരുന്നു് ഇ൯ഡൃയു്ക്കു് പ്രളയവുംവരളു്ച്ചയുമൊന്നും മു൯കൂട്ടിയൊഴിവാക്കാ൯ പാക്കിസ്ഥാനുകഴിയാതാക്കാം. പക്ഷേയാഭീഷണി ഇ൯ഡൃയു്ക്കുചേ൪ന്നതല്ല, ബീജേപ്പീയു്ക്കുചേ൪ന്നതാണു്.

Written on 15 May 2025 and first published on 18 May 2025

 




 

 

No comments:

Post a Comment