Wednesday, 7 May 2025

1864. ഇ൯ഡൃയിലെയും പാക്കിസ്ഥാനിലെയും ഹിന്ദു-മുസ്ലിംമതവിഭജനത്തിനും സു്പ്പ൪ദ്ധയു്ക്കുമുള്ളവിത്തുകളു് ബ്രിട്ടീഷുകാ൪ 1905ലെ ബംഗാളു്വിഭജനത്തോടെതന്നെപാകിയിരുന്നില്ലേ? അതിനുള്ളതെളിവുകളു് ബ്രിട്ടീഷു്പ്പാ൪ലമെ൯റ്റിലെ രേഖകളിലു്ത്തന്നെയില്ലേ?

1864

ഇ൯ഡൃയിലെയും പാക്കിസ്ഥാനിലെയും ഹിന്ദു-മുസ്ലിംമതവിഭജനത്തിനും സു്പ്പ൪ദ്ധയു്ക്കുമുള്ളവിത്തുകളു് ബ്രിട്ടീഷുകാ൪ 1905ലെ ബംഗാളു്വിഭജനത്തോടെതന്നെപാകിയിരുന്നില്ലേ? അതിനുള്ളതെളിവുകളു് ബ്രിട്ടീഷു്പ്പാ൪ലമെ൯റ്റിലെ രേഖകളിലു്ത്തന്നെയില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By British Library. Graphics: Adobe SP.

1905ലു് ബ്രിട്ടീഷു് വൈസ്സ്രോയിയായിരുന്ന കഴു്സ്സണു് ഭരണസൗകര്യത്തിനുവേണു്ടിയെന്നുപറഞ്ഞു് ബംഗാളിനെ രണു്ടായിമുറിച്ചപ്പോളു് ഭരണസൗകര്യമായിരുന്നില്ല ഹിന്ദുമുസ്ലിംവിഭജനത്തിലൂടെ വളരെസ്സൗകര്യപ്പ്രദമായി ഭരിക്കുകയെന്നലക്ഷൃമാണുണു്ടായിരുന്നതെന്നു് ‘മുസ്ലിമുകളു്ക്കു് സ്വന്തമായൊരുസംസ്ഥാനമുണു്ടാക്കിക്കൊടുക്കുകയെന്ന ലക്ഷൃമുണു്ടായിരുന്ന’തായി കഴു്സ്സണു്തന്നെയാക്കാലത്തു് ബംഗാളിലു്നടത്തിയപലയാത്രകളിലുംപറഞ്ഞിട്ടുള്ളതിലു്നിന്നും മനസ്സിലായിട്ടുണു്ടായിരുന്നു. 1906ലു്ത്തന്നെയവിടെ മുസ്ലിംലീഗുരൂപീകൃതമായതുംതെളിവായിരുന്നു. ബംഗാളിനേക്കാളെത്രയോവലിയപ്രവിശ്യകളു് ആഫ്രിക്കയിലും അമേരിക്കപോലുള്ള എത്രയോവലിയരാജ്യങ്ങളു്തന്നെയുംഭരിച്ച ബ്രിട്ടീഷുകാ൪ മതവിഭജനത്തിനുവേണു്ടിയല്ല ഭരണസൗകര്യത്തിനുവേണു്ടിയാണു് ബംഗാളിനെമുറിച്ചതെന്നു് അന്നുപോലുമാരുംവിശ്വസിച്ചില്ല. ബ്രിട്ടീഷു്ഭരണത്തി൯റ്റെ ട്രേഡുമാ൪ക്കായിരുന്നു ജനതകളുടെയിലിതുപോലെയുണു്ടാക്കുന്നവിഭജനങ്ങളു്. ഏതായാലും 1906ലു്ത്തന്നെ ബ്രിട്ടീഷുകാരുടെകൈകൊണു്ടു് അവരുണു്ടാക്കിയയനുകൂലസാചര്യങ്ങളിലു് ബംഗാളിലു് ദേശീയപ്പ്രസ്ഥാനത്തെമുറിച്ചുകൊണു്ടു് ഹിന്ദുമുസ്ലീംവിഭജനമുണു്ടായി മുസ്ലിംലീഗുണു്ടായി. ബ്രിട്ടീഷുകാ൪പോയിട്ടും 'രണു്ടുരാജ്യങ്ങളു്ഭരിക്കാ൯ വളരെസ്സൗകര്യപ്പ്രദ'മെന്നുകണു്ടു് ജനസമൂഹത്തിലെ ആമതവിഭജനവും ആരാജ്യവിഭജനവുംതുടരുന്നു.

നാലുദശാബ്ദങ്ങളു്കഴിഞ്ഞുണു്ടായ ഇ൯ഡൃയുടെവിഭജനത്തിലേയു്ക്കുനയിച്ചതുതന്നെ ഈ ബംഗാളു്വിഭജനമല്ലേ, അത്തരമൊരുരാജ്യവിഭജനത്തിനുള്ളവിത്തുകളു് ബ്രിട്ടീഷുകാ൪ അന്നേതന്നെപാകിയിരുന്നില്ലേ എന്നുള്ളതിനുതെളിവുകളുണു്ടു്, ബ്രിട്ടീഷു്പ്പാ൪ലമെ൯റ്റിലെ അവരുടെരേഖകളിലു്ത്തന്നെയുണു്ടു്.

ഇ൯ഡൃയിലെ ഹിന്ദു-മുസ്ലിംവിഷയം ഒരുപ്രശു്നമായുയ൪ന്നുവന്നതു് ഇരുപതാംനൂറ്റാണു്ടി൯റ്റെതുടക്കത്തിലു്മാത്രമാണെന്നതു് എന്തുകൊണു്ടാണെന്നതു് ആലോചിക്കപ്പെടേണു്ടതാണു്. അതിലു് ഭരണംനടത്തിയിരുന്നബ്രിട്ടീഷുകാ൪ക്കുള്ളപങ്കു് കണക്കിലെടുക്കപ്പെടേണു്ടതാണു്. ഭരണംനടത്തുന്നതിനുവേണു്ടി അതുവരെമന്ദഭാവത്തിലായിരുന്ന ആ മതാഭിപ്രായവ്യത്യാസവിഷയം അവ൪മൂ൪ച്ഛിപ്പിച്ചു് 1947ലു് സ്വാതന്ത്ര്യംകിട്ടുമ്പോളു് ഇ൯ഡ്യപിളരത്തക്ക ഒരുഗുരുതരപ്പ്രശു്നമായിവള൪ത്തിയെന്നതു് വ്യക്തമാണു്. ബ്രിട്ടീഷുകാരില്ലായിരുന്നെങ്കിലു് ഈവിഷയമിത്രപെട്ടെന്നൊരു പ്രശു്നമേയാകുമായിരുന്നില്ല, അല്ലെങ്കിലു് അതൊരിക്കലുമൊരുപ്രശു്നമേയാകുമായിരുന്നില്ല, എന്നതുംവ്യക്തമാണു്.

ബംഗാളിനെപ്പിള൪ത്തി വിവാദവും വിഭജനവും കലാപവുമുണു്ടാക്കിയ 1905ലു്ത്തന്നെ കഴു്സ്സണെമാറ്റി വൈസ്സ്രോയിയായ മി൯റ്റോയും ബ്രിട്ടീഷു് ആഭ്യന്തരസെക്രട്ടറിയായിരുന്ന മോ൪ലിയുംകൂടിയാലോചിച്ചു് 1906ലു്ത്തന്നെനി൪ദ്ദേശിച്ചു് 1909ലു് ബ്രിട്ടീഷു്പ്പാ൪ലമെ൯റ്റു് ച൪ച്ചചെയു്തുപാസ്സാക്കിയ മി൯റ്റോ-മോ൪ലി പരിഷു്ക്കാരങ്ങളു് ഇ൯ഡൃയു്ക്കു് സ്വയംഭരണവും ജനാധിപത്യപ്പ്രാതിനിധ്യവുംകൊടുക്കുന്നുവെന്നപേരിലു് ഭരണത്തിനുമേലു് ഒരുസ്വാധീനവുംനിയന്ത്രണവുമില്ലാത്ത വെറുമലങ്കാരസഭകളായ സെ൯ട്രലു് ലെജിസ്ലേറ്റീവു് കൗണു്സ്സിലെന്നും പ്രാദേശ്ശികമായ പ്രൊവി൯ഷ്യലു് ലെജിസ്ലേറ്റീവു് കൗണു്സ്സിലുകളെന്നുമുള്ള ലെജിസ്ലേറ്റീവു് കൗണു്സ്സിലുകളിലേക്കുള്ള ജനപ്പ്രതിനിധികളെന്നുപറയുന്നവരുടെ മുകളിലു്നിന്നുള്ളനോമിനേഷ൯ നിലനി൪ത്തിക്കൊണു്ടുതന്നെ മുസ്ലിമുകളു്ക്കു് പ്രത്യേകം ഇലക്ടറേറ്റു് ഏ൪പ്പെടുത്തിക്കൊണു്ടുള്ള വിഭജനതന്ത്രമായിരുന്നു. വീണു്ടും നാലു്പ്പതുവ൪ഷംകൂടിക്കഴിഞ്ഞു് പൂ൪ണ്ണരാഷ്ട്രീയസാമ്പത്തികസ്സ്വാതന്ത്ര്യംകിട്ടിയല്ലാതെ ഇ൯ഡ്യാക്കാ൪ക്കു് ഒരുസ്വയംഭരണവും ജനാധിപത്യപ്പ്രാതിനിധ്യവുംകിട്ടിയില്ല. പക്ഷേയതിനകം അവരുദ്ദേശിച്ചരീതിയിലു് ഇ൯ഡൃയെപ്പിള൪ക്കത്തക്കവിധം ഹിന്ദു-മുസ്ലിംപ്രശു്നം അവ൪ ഗുരുതരമാക്കിക്കഴിഞ്ഞിരുന്നു. ആ ബ്രിട്ടീഷു്പ്പാ൪ലമെ൯റ്റുച൪ച്ചയിലു്തന്നെ, 1909ലു്ത്തന്നെ, അതെങ്ങനെസാധിക്കുമെന്നുള്ളതി൯റ്റെ രൂപരേഖയവതരിപ്പിച്ചിരുന്നു, അതിനു് ബ്രിട്ടീഷു്പ്പാ൪ലമെ൯റ്റി൯റ്റെ അംഗീകാരവുംനേടിയിരുന്നു.

'ഇ൯ഡൃയിലിന്നുനമ്മളു്നേരിടുന്ന നമ്മളെയെന്നെന്നേയു്ക്കുമായി ഓടിക്കണമെന്നാഗ്രഹിക്കുന്ന തീവ്രവാദികളിലും കൊളോണിയലു്ഭരണമംഗീകരിച്ചുകൊണു്ടുതന്നെ അതിനകത്തുസ്വയംഭരണമാഗ്രഹിക്കുന്ന മിതവാദികളിലും ഭരണത്തിലൊരലു്പ്പം പങ്കാളിത്തംമാത്രംമതിയെന്നാഗ്രഹിക്കുന്ന മന്ദവാദികളിലും ആരണു്ടാമത്തെവിഭാഗത്തെ മൂന്നാമത്തെവിഭാഗമാക്കി ആക൪ഷിക്കുന്നതിലാണു് ഇ൯ഡൃയിലു്നമ്മളുടെഭാവിയിരിക്കുന്നതു്' എന്നാണന്നുപ്രഭുസഭയിലു് മോ൪ലിപ്രസംഗിച്ചതു്! ഒരധികാരവുമില്ലാത്തയീസ്സഭകളിലേയു്ക്കു് മുസ്ലിമുകളു്ക്കു് പ്രത്യേകറിസ൪വ്വേഷനേ൪പ്പെടുത്തുന്നുവെന്നുള്ളതു് ഫലപ്പ്രദമായി ദേശീയപ്പ്രസ്ഥാനത്തെയൊരലു്പ്പംദു൪ബ്ബലമാക്കുകയും മുസ്ലിമുകളെയതിലു്നിന്നകറ്റുകയുംചെയു്തു- കുറച്ചുകാലത്തേയു്ക്കു്. മുസ്ലിമുകളെയതിലു്നിന്നുവേ൪പെടുത്തി ഇ൯ഡൃ൯ദേശീയതയെദു൪ബ്ബലപ്പെടുത്താനുള്ള ബ്രിട്ട൯റ്റെയീനീക്കം കുറേക്കാലത്തേയു്ക്കുവിജയിച്ചുനിന്നുവെന്നു് പറയാതിരിക്കാ൯വയ്യ. പക്ഷേ ആഫ്രിക്കമുതലു് ഇ൯ഡ്യവരെയുള്ള ഇങ്ങനെയൊക്കെയുള്ള കുടിലതകളുടെടെപേരിലാണല്ലോ അവരേതാനുംനൂറ്റാണു്ടുകളിലു് ലോകാധിപത്യംനേടിയതു്! താരതമ്യേനയപരിഷു്ക്കൃതരുടെനാടുകളിലു് അവ൪ക്കിതുകഴിഞ്ഞു; ദീ൪ഘകാലംപരിശ്രമിച്ചിട്ടും അവരേക്കാളു്പ്പരിഷു്ക്കൃതരായ ഫ്രഞു്ചുകാരുടെനാട്ടിലവ൪ക്കിതിനുകഴിഞ്ഞില്ല. ഇ൯ഡൃയിലെ ദേശീയപ്പ്രസ്ഥാനത്തിലുണു്ടാക്കിയയീമതവിഭജനം ഫലപ്പ്രദമായിനടപ്പിലാക്കിയയുട൯ 1909ലു്ത്തന്നെ ബ്രിട്ടീഷുകാ൪ ദേശീയപ്പ്രസ്ഥാനത്തി൯റ്റെനേതാക്കളെ വ്യാപകമായറസ്സു്റ്റുചെയു്തു, പലരെയും നാടുകടത്തി, ചില൪ നാടുവിട്ടു. സ്വയംഭരണംനലു്കുകയല്ല ദേശീയപ്പ്രസ്ഥാനത്തെനിശ്ചലമാക്കി ഭരണംനിലനി൪ത്തുകയാണു് മി൯റ്റോ-മോ൪ലിപ്പരിഷു്ക്കാരങ്ങളിലു് ബ്രിട്ടീഷുകാരുടെലക്ഷൃമായിരുന്നതെന്നുതെളിഞ്ഞു.

ഇ൯ഡൃ൯ദേശീയതയെവിഭജിച്ചു് അതിനകത്തുനിന്നൊരു മുസ്ലിംദേശീയതയുണു്ടാക്കി അപ്പോളു്സ്സ്വാഭാവികമായുമൊരു പ്രതിപ്പ്രവ൪ത്തനമായി ഒരു ഹിന്ദുദേശീയത വള൪ന്നുവരുന്നതിനുകാരണമാവുക- ഇതായിരുന്നു ബ്രിട്ടീഷുന്നം. അതവ൪നേടി- ഇ൯ഡൃ൯ദേശീയതയു്ക്കകത്തു് മുസ്ലിമുകളു്ക്കുള്ള ഈ ഇലക്ടറേറ്റുറിസ൪വ്വേഷനിലൂടെ ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും വ്യത്യസു്തരാഷ്ട്രീയയൂണിറ്റുകളുണു്ടാക്കി. അവിടംമുതലു്തന്നെ 1947ലു്പ്പൂ൪ത്തിയായപിള൪പ്പു്, രാഷ്ട്രവിഭജനം, ആരംഭിച്ചു. ഭൂപരമായി ബ്രിട്ടീഷു്ഗവണു്മെ൯റ്റുനടത്തിയ ബംഗാളു്പ്പിള൪പ്പോടെയതാരംഭിച്ചു, മാനസ്സികമായി ബ്രിട്ടീഷു്പ്പാ൪ലമെ൯റ്റുത്തരവാദപ്പെട്ട മി൯റ്റോ-മോ൪ലിപ്പരിഷു്ക്കാരങ്ങളിലൂടെയുറച്ചു, രാഷ്ട്രീയമായി സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷുകാരും ഇ൯ഡൃയിലെയും പാക്കിസ്ഥാനിലെയും രാഷ്ട്രീയനേതാക്കളുംചേ൪ന്നാസൂത്രണംചെയു്ത രാഷ്ട്രപ്പിള൪പ്പിലൂടെസ്ഥിരമായി. നാലു്പ്പതുവ൪ഷമെടുത്താപ്പ്രക്രിയയു്ക്കു്. ഇതിന്നിടയിലു് ഇരുരാജ്യങ്ങളിലെയും ഭരണരാഷ്ട്രീയവൃത്തങ്ങളിലൊന്നും വീണു്ടുമൊന്നാകാമെന്നച൪ച്ചയുയ൪ന്നില്ലെന്നതു് അത്ഭുതപ്പെടുത്തുന്നു- എല്ലാവരും ഭരിക്കുന്നതിരക്കിലായിരുന്നു, ഐക്യം തങ്ങളെ ഭരണത്തിലു്നിന്നുതൂത്തെറിയുമെന്ന ഭയത്തിലായിരുന്നു, കാരണം ഭയകാലത്തും സമാധാനകാലത്തും വ്യത്യസു്തതരംഭരണാധികാരികളെയാണു് ജനങ്ങളു്തെരഞ്ഞെടുക്കുന്നതു്.

രണു്ടാംലോകമഹായുദ്ധത്തിലു് ബ്രിട്ടനെ മഹായുദ്ധവിജയങ്ങളിലേയു്ക്കുനയിച്ചു് എണു്പത്തിയൊമ്പതുശതമാനംജനങ്ങളുടെയും പിന്തുണയോടെ നാഷണലു് ഹീറോയായിമാറിയ പ്രധാനമന്ത്രി വി൯സ്സു്റ്റണു് ച൪ച്ചിലിനെ 1945 മേയിലു് ഹിറ്റു്ലറുടെയും ജ൪മ്മനിയുടെയുംപരാജയമുറപ്പായി ആറുവ൪ഷംനീണു്ട യുദ്ധകാലംകഴിഞ്ഞു് മൂന്നുമാസംകഴിഞ്ഞു് സമാധാനകാലമായപ്പോളു് സമാധാനകാലത്തുഭരിക്കാ൯പറ്റിയ പ്രധാനമന്ത്രിയല്ലെന്നുവിധിയെഴുതി 1945 ജൂലൈയിലെത്തെരഞ്ഞെടുപ്പിലു് ബ്രിട്ടീഷുജനത അപമാനകരമായിത്തോലു്പ്പിച്ചു, കണു്സ്സ൪വേറ്റീവു്പ്പാ൪ട്ടിയെ അധികാരത്തിലു്നിന്നുപുറത്താക്കി, ലേബ൪പ്പാ൪ട്ടിനേതാവു് ക്ലെമ൯റ്റു് ആറ്റു്ലി പ്രധാനമന്ത്രിയായി. എസ്സെകു്സ്സിലു്നിന്നും ച൪ച്ചിലു്പക്ഷേജയിച്ചു. ആറ്റു്ലിയുട൯ ബ്രിട്ടീഷു്സ്സാമ്രാജ്യംപിരിച്ചുവിട്ടു് കോളനികളു്ക്കു് സ്വാതന്ത്ര്യംകൊടുക്കുന്നപണിയാരംഭിച്ചു. അതിലു് 1947ലി൯ഡൃയുടെസ്വാതന്ത്ര്യവുംപെടുന്നു. യുദ്ധകാലത്തു് ഒരുതെരഞ്ഞെടുപ്പുംനടക്കാതെ 1935മുതലു് 1945വരെയാണു് ലേബ൪പ്പാ൪ട്ടികൂടിയടങ്ങുന്ന യുദ്ധകാലസംയുക്തഗവണു്മെ൯റ്റുതുട൪ന്നതും സമാധാനകാലമായപ്പോളു് 1945ലു് ലേബ൪പ്പാ൪ട്ടിപുറത്തുപോയതും തെരഞ്ഞെടുപ്പുറിസ്സളു്ട്ടിങ്ങനെയായതും. യുദ്ധംനടന്നാലു് യുദ്ധംതീരുന്നതുവരെ നിലവിലുള്ളഗവണു്മെ൯റ്റിനുടരാമെന്നതാണവസരം. അതിനാണുയുദ്ധമുണു്ടാക്കുന്നതുംതുടരുന്നതും.

Written on 05 May 2025 and first published on 07 May 2025


 

 

 

 

No comments:

Post a Comment