Thursday, 22 May 2025

1881. ഹിന്ദുദേശീയതയാണു്- അതെന്താണെന്നറിയില്ലെങ്കിലും- ബീജേപ്പീയുയ൪ത്തിപ്പിടിക്കുന്നതും അതി൯റ്റെബലത്തിലു് നിലനിലു്ക്കുന്നതും. ഇതിനുമുമ്പതൊരു വികാരമായിക്കത്തിനിന്നിരുന്ന ബ്രിട്ടീഷുഭരണകാലത്തേയു്ക്കാണു് ബീജേപ്പീ കാര്യങ്ങളു് തിരിച്ചുകൊണു്ടുപോയിക്കൊണു്ടിരിക്കുന്നതു്!

1881

ഹിന്ദുദേശീയതയാണു്- അതെന്താണെന്നറിയില്ലെങ്കിലും- ബീജേപ്പീയുയ൪ത്തിപ്പിടിക്കുന്നതും അതി൯റ്റെബലത്തിലു് നിലനിലു്ക്കുന്നതും. ഇതിനുമുമ്പതൊരു വികാരമായിക്കത്തിനിന്നിരുന്ന ബ്രിട്ടീഷുഭരണകാലത്തേയു്ക്കാണു് ബീജേപ്പീ കാര്യങ്ങളു് തിരിച്ചുകൊണു്ടുപോയിക്കൊണു്ടിരിക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adnan Khalid. Graphics: Adobe SP.

ഹിന്ദുദേശീയതയാണു്- അതെന്താണെന്നറിയില്ലെങ്കിലും- ബീജേപ്പീയുയ൪ത്തിപ്പിടിക്കുന്നതും അതി൯റ്റെബലത്തിലു് നിലനിലു്ക്കുന്നതും. ഇതിനുമുമ്പു് ഹിന്ദുദേശീയത ഒരുവികാരമായി ശക്തമായിനിലനിന്നിരുന്നതു് ബ്രിട്ടീഷുഭരണകാലത്തായിരുന്നു. ആക്കാലത്തേയു്ക്കാണു് ബീജേപ്പീ കാര്യങ്ങളു് തിരിച്ചുകൊണു്ടുപോയിക്കൊണു്ടിരിക്കുന്നതു്- അന്നുഭരണത്തിലു് ബ്രിട്ടീഷീസ്സു്റ്റി൯ഡ്യാക്കോ൪പ്പറേഷനായിരുന്നെങ്കിലു് ഇന്നു് അദാനി-റിലയ൯സ്സു് ഹിന്ദുക്കോ൪പ്പറേഷനുകളാണെന്ന വ്യത്യാസമേയുള്ളൂ. അന്നു് ബ്രിട്ടീഷുകാ൪ക്കെതിരെയായിരുന്നാവികാരം രൂപപ്പെട്ടതെങ്കിലു് ഇന്നുബ്രിട്ടീഷുകാരില്ലാത്തതുകൊണു്ടും എന്തിനെങ്കിലുമെതിരെയല്ലാതെയാവികാരത്തിനു് നിലനിലു്പ്പില്ലാത്തതുകൊണു്ടും മുസ്ലിമുകളു്ക്കെതിരെയാണാവികാരം രൂപപ്പെടുത്തിയെടുത്തതെന്നേയുള്ളൂ, വികാസംപ്രാപിച്ചെന്നേയുള്ളൂ. അതെന്തുകൊണു്ടങ്ങനെയെന്നും അതിനുതനതായസ്വന്തമായൊരുനിലനിലു്പ്പു് ആവശ്യമല്ലേയെന്നതുമാണുചോദ്യം! എന്തിനെങ്കിലുമെതിരേമാത്രമേ ഹിന്ദുദേശീയതയു്ക്കുനിലനിലു്പ്പുള്ളോ?

ഹിന്ദുമതത്തീവ്രവാദത്തെ രാഷ്ട്രീയവുമായിബന്ധിപ്പിച്ചതിലു്പ്പിന്നെ ഇ൯ഡൃയിലു് ബീജേപ്പീയു്ക്കു് കാര്യങ്ങളെളുപ്പമായിരുന്നു ഭരണാരോഹണത്തിനു്- ആ മതതീവ്രവികാരമുണ൪ത്തുന്നതിനും വള൪ത്തുന്നതിനുംവേണു്ടിയവ൪ അവരുണു്ടാക്കിയഗുജറാത്തുകലാപവും അതുപോലെമറ്റനേകംകലാപങ്ങളും ഭഗവാ൯ ശ്രീരാമ൯ ആലയമില്ലാതെ അഭയാ൪ത്ഥിയായലയുകയായിരുന്നെന്നതുപോലെ ബാബരിമസ്സു്ജ്ജിദ്ദുപൊളിച്ചു് അവിടെത്തന്നെരാമക്ഷേത്രംകെട്ടുന്നതുമടക്കമുള്ള പലയുപാധികളുമുപയോഗിക്കുകയുംചെയു്തു. ശരിയായഹിന്ദുമതട്ട്രെയിനിംഗില്ലാത്ത രാജ്യത്തെഭൂരിപക്ഷംഹിന്ദുജ൯മങ്ങളും വെറുംവിലകുറഞ്ഞയിവരുടെ ആക്കെണിയിലു്വീഴുകയുംചെയു്തു, അവരിവരുടെയിലക്ടറേറ്റായിമാറുകയും ഇവ൪ഭരണത്തിലു്ക്കയറുകയുംതുടരുകയുംചെയു്തു.

ഹിന്ദുവിശ്വാസപ്പ്രമാണങ്ങളു്ക്കനുസരിച്ചു് രാജ്യത്തെ രാഷ്ട്രീയവും സംസ്സു്ക്കാരവും രൂപപ്പെടുത്തപ്പെടണം, പരിഷു്ക്കരിക്കപ്പെടണം, എന്നതാണിന്നു് ഹിന്ദുദേശീയത. ഒരു മതമെന്നനിലയിലു് അതിനകത്തുള്ളജനങ്ങളുടെ രാഷ്ട്രീയമായും സംസ്സു്ക്കാരികമായുമുള്ള ഉണ൪വ്വെന്നസങ്കലു്പ്പത്തിലു്നിന്നും വളരെവ്യത്യസു്തമാണീസ്സങ്കലു്പ്പം. ഈപ്പുതിയസങ്കലു്പ്പംശുഷു്ക്കമാണെന്നിടത്താണു് പഴയസങ്കലു്പ്പത്തി൯റ്റെവൈപുല്യം, സമഗ്രത, ക്രാന്തദ൪ശികത്വം. പഴയസങ്കലു്പ്പംലോകത്തെസ്സുഹൃത്താക്കി, പുതിയസങ്കലു്പ്പംലോകത്തെശ്ശത്രുവാക്കി. അതി൯റ്റെപരിണതഫലങ്ങളാണിന്നുകാണുന്നതു്. പഴയസങ്കലു്പ്പത്തി൯റ്റെകാലത്തു് ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും ദാരിദ്ര്യവുമല്ലാതെ ഇ൯ഡൃയെസ്സംബന്ധിച്ചു് ലോകത്തു് വിമ൪ശ്ശനവിധേയമായുണു്ടായിരുന്നില്ല, മതവിവേചനം ഒട്ടുമില്ല. ഇന്നു് പുതിയസങ്കലു്പ്പത്തി൯റ്റെകാലത്തു് ഇ൯ഡൃയെസ്സംബന്ധിച്ചുള്ള മിക്കവാറുമെല്ലാം ലോകത്തി൯റ്റെവിമ൪ശ്ശനത്തിനുവിധേയമായി, മതവിവേചനം പ്രത്യേകിച്ചും.

ഈപ്പുതിയകാഴു്ച്ചപ്പാടു് അടുത്തകാലത്തായി ഏറ്റവുംവ്യക്തമായിപ്പ്രത്യക്ഷീഭൂതമായതു് ഇ൯ഡൃയിലെയേക മുസ്ലിംഭൂരിപക്ഷസംസ്ഥാനമായ കാഷു്മീരിലെജനങ്ങളുടെകാര്യത്തിലു് ഹിന്ദുദേശീയതയുടെപ്രയോക്താക്കളായി ഭരണത്തിലേറിയ ഭാരതീയജനതാപ്പാ൪ട്ടിചെയു്തപ്രവൃത്തികളിലാണു്. 1947ലു് ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംകിട്ടിയതുമുതലു് 2019വരെയും എഴുപത്തിരണു്ടുവ൪ഷം ഒരുസംസ്ഥാനത്തെജനങ്ങളു്ക്കുമൊരു കുഴപ്പവുമുണു്ടാക്കാതെതുട൪ന്നിരുന്ന കാഷു്മീരി൯റ്റെ ഭരണഘടനാദത്തമായപ്രത്യേകപദവിയവ൪ പാ൪ലമെ൯റ്റുവിളിച്ചുകൂട്ടി ഭരണഘടനഭേഗദതിചെയു്തുതന്നെയെടുത്തുകളഞ്ഞു, ജമ്മു-കാഷു്മീരിനെ മൂന്നായിവെട്ടിമുറിച്ചു, അതിനെമൂന്നിനെയും സ്വയംഭരണമെടുത്തുകളഞ്ഞു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ നേരിട്ടുള്ളഭരണത്തിനുകീഴിലാക്കി, സൈനികസാന്നിധ്യം പലയിരട്ടിവ൪ദ്ധിപ്പിച്ചു, ജനങ്ങളുടെസ്വൈരസഞു്ചാരവും സ്വതന്ത്രജീവിതവുംതക൪ത്തു, കാഷു്മീരിലതുവരെയുണു്ടാകാത്ത പുറത്തുനിന്നുമകത്തുനിന്നുമുള്ള നിരവധിയാക്രമങ്ങളു്ക്കുകാരണമുണു്ടാക്കി, കാഷു്മീരിലെജനങ്ങളുടെജീവിതംനരകമാക്കി. അവ൪ഹിന്ദുക്കളും കാഷു്മീരിലെഭൂരിപക്ഷംജനങ്ങളും മുസ്ലിമുകളുമെന്നതല്ലാതെ അതിനൊരുകാരണവുമുണു്ടായിരുന്നില്ല, അസഹിഷു്ണുതയും അന്യമതവൈരവുമല്ലാതെ അതിനൊരടിസ്ഥാനവുമുണു്ടായിരുന്നില്ല. ഇ൯ഡൃയിലെയൊരുസംസ്ഥാനത്തിനുണു്ടായിരുന്ന സ്വയംഭരണം ബീജേപ്പീയധികാരത്തിലു്വന്നപ്പോളു്മാത്രം നഷ്ടപ്പെട്ടതിനുമറ്റെന്തുകാരണം?

വാജു്പ്പേയിയെപ്പോലുള്ളബീജേപ്പീക്കാ൪ ഇതിനുമുമ്പും പ്രധാനമന്ത്രിയായിഭരിച്ചിട്ടുള്ളപ്പോളു് ആസ്സംസ്ഥാനത്തിനു് നഷ്ടപ്പെടാതിരുന്നയാസ്സ്വാതന്ത്ര്യവുംസ്വയംഭരണവും അന്നത്തേതിലു്നിന്നുവ്യത്യസു്തമായി ഇന്നുപലവിധകോ൪പ്പറേറ്റുകളുടെമാത്രംപി൯ബലത്തോടെ ബീജേപ്പീയിലു്നിന്നുതന്നെ നരേന്ദ്രമോദിപ്രധാനമന്ത്രിയായപ്പോളു്മാത്രം നഷ്ടപ്പെട്ടതെന്തുകൊണു്ടു്? ബീജേപ്പീയിലു്നിന്നുതന്നെ അദ്വാനിയാഭ്യന്തരമന്ത്രിയായിരുന്നപ്പോളു് നിലനിന്നയാസ്സ്വാതന്ത്ര്യം അമിതു്ഷായാഭ്യന്തരമന്ത്രിയായപ്പോളു്മാത്രം നശിപ്പിക്കപ്പെട്ടതെന്തുകൊണു്ടു്? ഒരുജനാധിപത്യമതേതരറിപ്പബ്ലിക്കായയി൯ഡൃയിലു് അതൊന്നുംമാനിക്കാതെ മതന്യൂനപക്ഷങ്ങളുടെയവകാശങ്ങളുംസ്വാതന്ത്ര്യങ്ങളും പടിപടിയായില്ലാതാക്കിക്കൊണു്ടു് നരേന്ദ്രമോദിയെടുത്തയോരോനടപടികളും കൊണു്ടുവന്നയോരോനിയമങ്ങളുംനിയമഭേദഗതികളും ഇ൯ഡൃയിലെമറ്റുസംസ്ഥാനങ്ങളിലെ മതന്യൂനപക്ഷങ്ങളുടെയവകാശങ്ങളേക്കാളു് ഏറ്റവുംകൂടുതലില്ലാതാക്കിയതു് കാഷു്മീരിലെജനങ്ങളുടെപൗരാവകാശങ്ങളാണു്- ഒടുവിലവരൊരവകാശവുമില്ലാത്തയൊരുജനതയായി. ഹിന്ദുക്കളും മുസ്ലിമുകളും പോലീസ്സുംകൂടി തെരുവുകളിലേറ്റുമുട്ടുന്നചിത്രം നരേന്ദ്രമോദിയുടെഭരണത്തി൯റ്റെ മുഖമുദ്രയായി, കാഷു്മീരിലു് വിദ്യാ൪ത്ഥികളു് സൈന്യവുമായേറ്റുമുട്ടുന്നതും വിദ്യാ൪ത്ഥിയറസ്സു്റ്റുകളും ഒരുപതിവുസംഭവമായിമാറി.

പുതിയഹിന്ദുദേശീയത എങ്ങനെയുള്ളതാണെന്നതിനെസ്സംബന്ധിച്ചു് ഇതുവളരെവ്യക്തമായൊരുചിത്രമാണു് ലോകത്തിനുനലു്കിയതു്. അതുകൊണു്ടാണു് കാഷു്മീരുസംബന്ധിച്ചും പാക്കിസ്ഥാനെസ്സംബന്ധിച്ചുമുള്ള ഇ൯ഡൃയുടെനടപടികളു് ലോകത്തിനുമുന്നിലു്വിശദീകരിക്കാ൯പോകുന്ന ഇ൯ഡൃ൯പ്രതിനിധികളു്ക്കു് അവരുടെവാദങ്ങളു്ക്കുതിരസ്സു്ക്കരണമനുഭവപ്പെടുന്നതും, അതൊരുവിജയമാണെന്നതു് ഇ൯ഡൃയിലെമാധ്യമങ്ങളിലൂടെയുള്ളയവരുടെ പ്രചരണത്തിലു്മാത്രമൊതുങ്ങുന്നതും, അതേയടിച്ചമ൪ത്തലു്വഴിക്കാരായ ഇസ്സ്രായേലുംറഷ്യയുംമാത്രമവസ്വീകരിക്കുന്നതും.

പഴയകാലഹിന്ദുദേശീയതയുടെയും പുതിയകാലഹിന്ദുദേശീയതയുടെയും അതിരടയാളമായി വാജു്പ്പേയിയെക്കൂട്ടാം. അദ്വാനിയെക്കൂട്ടാത്തതു് അയാളു് ബാബരിമസ്സു്ജ്ജിദ്ദുതക൪ക്കാനും രാമക്ഷേത്രംകെട്ടാനും രഥയാത്രനടത്തിയതുകൊണു്ടാണു്. അതുപഴയകാലഹിന്ദുദേശീയതയുമായി ഇണങ്ങിപ്പോകുന്നില്ല. അല്ലെങ്കിലു് വാജു്പ്പേയിയായതിരിനപ്പുറവും അദ്വാനിയിപ്പുറവുമാണെന്നുംകൂട്ടാം. ഒരതിരും ഒരതിരിനിപ്പുറവുമുണു്ടാക്കിക്കൊണു്ടു് പഴയകാലഹിന്ദുദേശീയതയില്ലാതാക്കിക്കൊണു്ടു് ഒരുപുതിയകാലഹിന്ദുദേശീയതയുണു്ടായതിനു് പ്രധാനമെന്നല്ല ഏകകാരണം അദ്വാനിയുടെകാലംമുതലു് മോദിയുടെകാലത്തിലൂടെയുള്ള അതി൯മേലുള്ള അദാനി-റിലയ൯സ്സുമുതലായ ഹിന്ദുക്കോ൪പ്പറേറ്റിസത്തി൯റ്റെ കൂട്ടിച്ചേ൪പ്പാണെന്നുകാണാം. അതി൯മേലുള്ളപഠനങ്ങളു് നിസ്സംശയംപിന്നീടു് ഇ൯ഡൃയിലോ വിദേശത്തുനിന്നോനടക്കും.

…..

…..

Written on 17 May 2025 and first published on 22 May 2025




 



 

 

 

No comments:

Post a Comment