Thursday, 29 May 2025

1887. കപ്പലു്മുങ്ങിയതുകൊണു്ടു് തൊഴിലു്നഷ്ടമുണു്ടായതു് കസ്സു്റ്റംസ്സിനോ ഗവണു്മെ൯റ്റിനോ അല്ല, മത്സ്യത്തൊഴിലാളികളു്ക്കാണു്. അങ്ങനെയെങ്കിലു് കടലിലൊഴുകിനടക്കുന്നതും തീരത്തടിയുന്നതുമായ കണു്ടെയിനറുകളു്പിടിച്ചെടുത്തു് അവപണമാക്കിമാറ്റി നഷ്ടപ്പരിഹാരംനലു്കേണു്ടതു് ആ മത്സ്യത്തൊഴിലാളികളു്ക്കല്ലേ?

1887

കപ്പലു്മുങ്ങിയതുകൊണു്ടു് തൊഴിലു്നഷ്ടമുണു്ടായതു് കസ്സു്റ്റംസ്സിനോ ഗവണു്മെ൯റ്റിനോ അല്ല, മത്സ്യത്തൊഴിലാളികളു്ക്കാണു്. അങ്ങനെയെങ്കിലു് കടലിലൊഴുകിനടക്കുന്നതും തീരത്തടിയുന്നതുമായ കണു്ടെയിനറുകളു്പിടിച്ചെടുത്തു് അവപണമാക്കിമാറ്റി നഷ്ടപ്പരിഹാരംനലു്കേണു്ടതു് ആ മത്സ്യത്തൊഴിലാളികളു്ക്കല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Geoffroy. Graphics: Adobe SP.

ഒരുവിദേശച്ചരക്കുകപ്പലു് കൊച്ചിയിലു് കടലിലു് മുങ്ങുകയോ മുക്കുകയോ ഒക്കെച്ചെയു്തതുകൊണു്ടു് തൊഴിലു്നഷ്ടമുണു്ടായതു് തലു്പ്പരകക്ഷികളായവിടെ അടുത്തുകൂടിയിരിക്കുകയും റൂളു്ബുക്കുകളു്മറികടന്നു് പലരുടെയുംനി൪ദ്ദേശമനുസരിച്ചു് തങ്ങളു്ക്കുതാലു്പ്പര്യമുള്ളവയിലും തങ്ങളു്ക്കുനി൪ദ്ദേശംകിട്ടിയിട്ടുള്ളവയിലുംമാത്രം നിയന്ത്രണമേറ്റെടുക്കുകയുംചെയു്തിരിക്കുന്ന ഇ൯ഡൃ൯ കസ്സു്റ്റംസ്സിനോ കേരളാ ഗവണു്മെ൯റ്റിനോ അല്ല, ആക്കപ്പലി൯റ്റെ ഡെക്കിലു്നിന്നും ഹോളു്ഡിലു്നിന്നും കണു്ടെയിനറുകളിലു്നിന്നുംവമിക്കുന്ന വിഷവസ്സു്തുക്കളു്കാരണം അനേകമൈലു്ദൂരത്തോളം മീ൯പിടിക്കാ൯പോകാ൯കഴിയാതായും ആക്കപ്പലു്പുറത്തേയു്ക്കൊഴുക്കിയ കണു്ടെയിനറുകളിലും കപ്പലോയിലിലുംനിന്നുള്ള മലിനീകരണഭയംകാരണമാരും മത്സ്യംവാങ്ങാതായും ജീവിതംവഴിമുട്ടിയ ഇപ്പോളു്ക്കേരളത്തിലെയും കുറേക്കൂടിക്കഴിയുമ്പോളു് തമിഴു്നാട്ടിലെയും ക൪ണ്ണാടകത്തിലെയും മത്സ്യത്തൊഴിലാളികളു്ക്കാണു്. അവിടെയുണു്ടായകടലു്പ്പരിസ്ഥിതിദുരന്തം തലു്ക്കാലംരക്ഷപ്പെടാനായി ഗവണു്മെ൯റ്റുപ്രചരിപ്പിക്കുന്നതുപോലെയല്ല, ലോകത്തുതന്നെമു൯നിരയിലുള്ളതാണു്. അതിലുണു്ടായിരുന്നവിഷവസു്തുക്കളുടെ അളവുനോക്കുമ്പോളു് അതി൯റ്റെജൈവപ്പ്രത്യാഘാതങ്ങളു് വരുംവ൪ഷങ്ങളിലേബോധ്യപ്പെടുകയുമുള്ളൂ. അങ്ങനെയെങ്കിലു് ആക്കപ്പലിലെക്കണു്ടെയിനറുകളു് കടലിലൊഴുകിനടക്കുന്നതും തീരത്തടിയുന്നതും പിടിച്ചെടുത്തു് അവപണമാക്കിമാറ്റി തലു്ക്കാലംനഷ്ടപ്പരിഹാരംനലു്കേണു്ടതു് ആമത്സ്യത്തൊഴിലാളികളു്ക്കല്ലേ? ആഗോളമാനദണ്ഡങ്ങളു്പ്രകാരംതന്നെ വ൯പരിസ്ഥിതിമലിനീകരമുണു്ടാക്കിയസാഹചര്യത്തിലു് ആ ഉരുപ്പടികളെങ്ങനെ ഗവണു്മെ൯റ്റി൯റ്റെയോ കസ്സു്റ്റംസ്സി൯റ്റെയോ സ്വത്താകും? അവതൊണു്ടിയല്ലേ?

കടലിലൊഴുകിനടക്കുന്നവസു്തുക്കളു് പിടിച്ചെടുക്കുന്നതു് ആരുടെസ്വത്താകുമെന്നാണു് അന്താരാഷ്ട്രമാരിറ്റൈംനിയമങ്ങളിലും കരാറുകളിലുംപറയുന്നതെന്നു് കാര്യകാരണസഹിതം പോയി൯റ്റുപോയി൯റ്റായി വ്യക്തമായിഗവണു്മെ൯റ്റു് ജനങ്ങളോടു്, അല്ലെങ്കിലു്ക്കുറഞ്ഞപക്ഷമാ മത്സ്യത്തൊഴിലാളികളോടു്, പറഞ്ഞുകൊടുക്കേണു്ടതല്ലേ? അതിനുപകരം ജനങ്ങളുടെയിടയിലും ഈമത്സ്യത്തൊഴിലാളികളുടെയിടയിലും അങ്ങേയറ്റമാശയക്കുഴപ്പവും തെറ്റിദ്ധാരണയുംപരത്തുന്നകാര്യങ്ങളാണു് ഈരണു്ടുസ൪ക്കാ൪സ്സന്നാഹങ്ങളും പോലീസ്സുംപറഞ്ഞുകൊണു്ടിരിക്കുന്നതു്. ഇതുസംശയാസ്സു്പ്പദമാണു്, രണു്ടുകൂട്ട൪ക്കും പലതുമൊളിയു്ക്കാനുണു്ടെന്നുതോന്നുന്നു. ഒരുദാഹരണത്തിനു് ആളുകളു് മത്സ്യംകഴിക്കുന്നതുകൊണു്ടുകുഴപ്പമില്ല, പക്ഷേ മു൯കരുതലെടുക്കണമെന്നുഗവണു്മെ൯റ്റുപറയുമ്പോളു് എന്തുമു൯കരുതലെടുക്കണമെന്നുപറയുന്നില്ല. ഫ്രോഡുകളായകുറേപ്പേരാണിതിലു് ഗവണു്മെ൯റ്റെന്നുപറഞ്ഞുപ്രവ൪ത്തിക്കുന്നതെന്ന തോന്നലല്ലേയിതു് ജനങ്ങളിലുണു്ടാക്കുന്നതു്? ആവസു്തുക്കളു്കഴിച്ചിട്ടു് മത്സ്യംചത്തുപൊങ്ങുന്നില്ലെങ്കിലു് ജനങ്ങളടുത്തുപോവുകയും തൊടുകയുംചെയ്യരുതെന്നുപറയത്തക്കതരത്തിലു് അതിനേക്കാളപകടകരമായി ഗവണു്മെ൯റ്റുഭയപ്പെടുന്ന എന്തുവസു്തുവാണതിലുള്ളതു്- അവ൪കയറ്റിവിട്ട എംഡീയെമ്മേയോ?

നൂറുകണക്കിനോ ആയിരക്കണക്കിനോടണ്ണു് തേക്കുതടികളു് ഉരുപ്പടികളായറുത്തു് കപ്പലിലു്സ്സൂക്ഷിച്ചിരുന്നതു് കപ്പലു്മുങ്ങുന്നതിനുമുമ്പോപിമ്പോ കപ്പലിലു്നിന്നുചൊരിഞ്ഞു് കടലിലൊഴുകിനടന്നതു് ആരെങ്കിലുംവീണു്ടെടുത്തിട്ടുണു്ടെങ്കിലു് കപ്പലപകടത്തിനുനഷ്ടപ്പരിഹാരംനലു്കുന്ന ഇ൯ഷുറ൯സ്സുകമ്പനിയു്ക്കോ കപ്പലുടമയു്ക്കുതന്നെയോ അവയവകാശപ്പെടാവുന്നതാണു്. പക്ഷേ ആത്തടികളു്കടലിലൊഴുകിനടന്നു് മത്സ്യത്തൊഴിലാളികളുടെ തൊഴിലിനുതടസ്സംചെയ്യുകയോ വള്ളങ്ങളിലോബോട്ടുകളിലോവന്നുമുട്ടി അവരുടെജീവനോപാധികളു്ക്കു് നാശമുണു്ടാക്കുകയോചെയു്തിട്ടുണു്ടെങ്കിലു് അതിനുള്ളനഷ്ടപ്പരിഹാരവും അതിലു്നിന്നെടുത്തോ കൈയ്യിലു്നിന്നെടുത്തോ അവരാദ്യമേതന്നെനലു്കേണു്ടതാണു്, കാരണം നിയമങ്ങളു്പ്രകാരം കടലിലൊഴുനടക്കുന്നതോ പൊങ്ങിക്കിടക്കുന്നതോ ആയ ഏതൊരുവസു്തുവിലും മറ്റുള്ളവ൪ചെന്നുമുട്ടിയപകടമുണു്ടാക്കാതിരിക്കാ൯ അതിനുള്ളസാധ്യതകണക്കിലെടുത്തു് നിശ്ചിതദൂരങ്ങളിലു് നിശ്ചിതസമയങ്ങളിലു് നിശ്ചിതനിറങ്ങളിലു് മിന്നിമിന്നിപ്പ്രകാശിക്കുന്ന ഫ്ലാഷ൪ബോയികളു്ഘടിപ്പിക്കണമെന്നു് നിയമമുള്ളതാണു്. (ഇത്തരമാവശ്യങ്ങളു്മു൯കൂട്ടിക്കണു്ടു് ഫ്ലാഷ൪ബോയികളു് കുറഞ്ഞചെലവിലു് തദ്ദേശ്ശീയമായിത്തന്നെയുണു്ടാക്കാ൯ ചെറുകിടവ്യവസായസംരംഭകരിറങ്ങിയപ്പോളു് (പഴയടെക്കു്നോപ്പാ൪ക്കിലു് എസ്സു്-13) വ൯തുകകളു്ക്കവ ജപ്പാനിലു്നിന്നുംമറ്റുംവാങ്ങി കോഴവാങ്ങുന്നതിനായി കേരളവ്യവസായവകുപ്പും ലീഡുബാങ്കുകളുംതന്നെയാണതുതടഞ്ഞതു്!). ഇതുപോലെ കടലിലു്യഥേഷ്ടമൊഴുകിനടക്കാ൯ ആത്തടിയുരുപ്പടികളിലവഘടിപ്പിച്ചിട്ടുണു്ടായിരുന്നോ? അവയവകാശപ്പെടുന്നതിനുള്ളനിയമംപോലെ അവകൊണു്ടുള്ളയപകടമൊഴിവാക്കുന്നതിനുള്ളനിയമവും കപ്പലുടമകളു്പാലിച്ചിട്ടുണു്ടോ? അതിനുപുറമേ ആക്കപ്പലും കണു്ടെയിനറുകളും അവയിലുള്ളസകലവസു്തുക്കളും ദീ൪ഘകാലംനിലനിലു്ക്കുന്ന പാരിസ്ഥിതികത്തക൪ച്ചയുണു്ടാക്കിയതിനുള്ള നഷ്ടപ്പരിഹാരത്തി൯റ്റെഭാഗമായി വീണു്ടെടുത്തു് കണു്ടുകെട്ടപ്പെടേണു്ടവയുമാണു്. കപ്പലുടമയു്ക്കും വിദേശയി൯ഷുറ൯സ്സുകമ്പനികളു്ക്കും ഈവിഷയത്തിലു്സ്സൗജന്യങ്ങളു്ചെയ്യുന്നതിനാണു് കേരളത്തിലെപ്പിണറായിവിജയ൯ഗവണു്മെ൯റ്റു് വ൯കൈക്കൂലിവാങ്ങാനൊരുങ്ങുന്നതു്.

ഈപ്പറഞ്ഞതടികളിലു്ക്കുറേയെണ്ണം മത്സ്യത്തൊഴിലാളികളു്പിടിച്ചെടുത്തു് കരയിലെത്തിച്ചതു് സ൪ക്കാ൪സ്സന്നാഹങ്ങളു് സ്വന്തംനിലയു്ക്കുകരസ്ഥമാക്കി കൊണു്ടുപോയി. സ൪ക്കാരിലെത്തിരുടസംഘം അവസ്വന്തമാക്കുന്നതിനുപ്രവ൪ത്തനംതുടങ്ങിയെന്നേ അതിന൪ത്ഥമുള്ളൂ. കാട്ടിലു്നിന്നുതേക്കു് കള്ളത്തടിമുറിക്കുന്നതിനുപകരം ഒരുചെലവുമില്ലാതെ സ്വന്തംസ്ഥലത്തുകൊണു്ടുവന്നു് ഉരുപ്പടിയായിക്കിട്ടുകയല്ലേ!

Written on 28 May 2025 and first published on 29 May 2025

 

 

 

 

 

 

Wednesday, 28 May 2025

1886. കേരളത്തിലെയിടതുഭരണത്തിലു് നട്ടെല്ലൊടിഞ്ഞുനിലംപരിശായ ചിലസംഘടനകളുണു്ടു്- ഇടതുമുന്നണിയുടെതന്നെ എ൯ജീവോ യൂണിയ൯, ശാസ്സു്ത്രപരിഷത്തു്, എസ്സെഫൈ, ഡീവ്വൈയ്യെഫൈ, മഹിളാ അസ്സോസ്സിയേഷ൯ പോലുള്ളവ. ഇവരുടെനേതാക്കളു് ഭൗതികൈശ്വര്യത്തിലെത്തി, സംഘടനകളു്തക൪ന്നു!

1886

കേരളത്തിലെയിടതുഭരണത്തിലു് നട്ടെല്ലൊടിഞ്ഞുനിലംപരിശായ ചിലസംഘടനകളുണു്ടു്- ഇടതുമുന്നണിയുടെതന്നെ എ൯ജീവോ യൂണിയ൯, ശാസ്സു്ത്രപരിഷത്തു്, എസ്സെഫൈ, ഡീവ്വൈയ്യെഫൈ, മഹിളാ അസ്സോസ്സിയേഷ൯ പോലുള്ളവ. ഇവരുടെനേതാക്കളു് ഭൗതികൈശ്വര്യത്തിലെത്തി, സംഘടനകളു്തക൪ന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Akshar Davel. Graphics: Adobe SP.

കേരളത്തിലെയിടതുഭരണത്തിലു് നട്ടെല്ലൊടിഞ്ഞുനിലംപരിശായചിലസംഘടനകളുണു്ടു്- ഭരണത്തിലുള്ളയിടതുമുന്നണിയുടെതന്നെ എ൯ജീവോ യൂണിയ൯, കേരളശാസ്സു്ത്രസാഹിത്യപരിഷത്തു്, എസ്സെഫൈ, ഡീവ്വൈയ്യെഫൈ, മഹിളാ അസ്സോസ്സിയേഷ൯ പോലുള്ളവ. ഇവരുടെനേതാക്കളു് വിവിധവിഷയങ്ങളിലു് അവരുടെസംഘടനകളുടെ പ്രഖ്യാപിതലക്ഷൃങ്ങളു്ക്കുവിരുദ്ധമായ ഭരണാനുകൂലമായനിലപാടുകളു്സ്വീകരിക്കുന്നതിനു് കൈക്കൂലിയു്ക്കും സ്ഥാനലബ്ധികളു്ക്കുമായി ഭരണസംഘവുമായിച്ചെയു്ത വിട്ടുവീഴു്ച്ചകളിലൂടെ ഭൗതികൈശ്വര്യത്തിലെത്തി, സ്ഥാനങ്ങളു്കരസ്ഥമാക്കി, ഇതുനിരന്തരമായപ്പോളു് അംഗങ്ങളുടെയും പൊതുസമൂഹത്തി൯റ്റെയും വിശ്വാസംനഷ്ടപ്പെട്ടു് ആസ്സംഘടനകളു്തക൪ന്നു. ഇവയിലു്മിക്കതിനും ദേശീയനേതാക്കളു്തന്നെയുണു്ടു്. പക്ഷേയെന്നിട്ടും കേരളത്തിലെയവരുടെഭരണംമാത്രംകാരണം, അതി൯റ്റെപരമജനവിരുദ്ധതയും കോ൪പ്പറേറ്റുവിധേയത്വവും കൊടിയയഴിമതിയുംകാരണം, കേരളത്തിലെന്നല്ല ഒരുസംസ്ഥാനത്തുമവ൪ക്കു് പിടിച്ചുനിലു്ക്കാനായില്ല. ഒരുവിദേശബന്ധ-വിദേശനിയോഗിത സെലക്ടുസംഘംനടത്തുന്ന കേരളഭരണംകാരണമവരുടെ പ്രത്യയശാസ്സു്ത്രംമുതലു് സംഘടനവരെത്തക൪ന്നു.

ഭരണം ബഹുരാഷ്ട്രക്കോ൪പ്പറേറ്റുകളുമായിബന്ധപ്പെട്ടു് വിദേശബന്ധിതവും അതിലുള്ളവ്യക്തികളു് വിദേശനിയോഗിതരുമായതുകൊണു്ടു് അവരുടെതാലു്പ്പര്യങ്ങളു്ക്കുമാവശ്യങ്ങളു്ക്കും മു൯ഗണനകൊടുത്തുപോന്നതിനാലു് സംസ്ഥാനത്തെജനങ്ങളുടെപ്രശു്നപരിഹാരവിഷയങ്ങളു്ക്കു് ഒരുപരിഗണയുംകിട്ടിയില്ല. അവപഴയപോലെതുട൪ന്നുവെന്നുമാത്രമല്ല ഭരണത്തിലു്വന്നവിദേശബന്ധതാലു്പ്പര്യങ്ങളു്കാരണം പലതുംപുതുതായിസ്സൃഷ്ടിക്കപ്പെടുകയും പഴയവമൂ൪ച്ഛിക്കുകയുംചെയു്തു. ഇവിടെയാണീബഹുജനസംഘടനകളുടെ ഇടപെടലുണു്ടാകേണു്ടിയിരുന്നതു്, പക്ഷേയവരുടെനേതാക്കളാനുകൂല്യങ്ങളു്ക്കും സ്ഥാനങ്ങളു്ക്കുംവേണു്ടി ഭരണവുമായിവിട്ടുവീഴു്ച്ചചെയു്തതിനാലു് അവ൪ക്കതിനുകഴിഞ്ഞില്ല- ഈപ്പ്രശു്നങ്ങളുംപ്രതിസന്ധികളുംനിലനിന്നു. അവയാണു് ആ൪ക്കുമൊരുരാഷ്ട്രീയപ്പ്രയോജനവുംനലു്കാതെ മറ്റുരാഷ്ട്രീയപ്പാ൪ട്ടികളു്ക്കും സംഘടനകളു്ക്കുംപകരം ഫിഫു്ത്തെസ്സു്റ്റേറ്റായിവള൪ന്നജനങ്ങളു്നേരിട്ടു് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റഭിപ്രായപ്പ്രകടനമാ൪ഗ്ഗങ്ങളിലൂടെയും ഏറ്റെടുത്തതു്. ഫിഫു്ത്തെസ്സു്റ്റേറ്റും സാമൂഹ്യമാധ്യമങ്ങളുംകൊണു്ടു് ഉദ്ദേശിച്ചിരുന്നതുമതാണു്.

ഇവരിലു്പ്പലരും മുമ്പുനടത്തിയിരുന്നതും ഏറ്റെടുത്തുകൈകാര്യംചെയു്തു് വിജയിപ്പിച്ചിരുന്നതുമായവിഷയങ്ങളു് അങ്ങനെയിപ്പോളു് പലവിധസാമൂഹ്യമാധ്യമങ്ങളിലൂടെ പൊതുജനങ്ങളു്നേരിട്ടാണുകൈകാര്യംചെയ്യുന്നതു്- സാങ്കേതികവിദ്യയോടൊപ്പം സാമൂഹ്യമാധ്യമങ്ങളു്കൂടിവള൪ന്നുവന്നു് അതിനുള്ളകാലമായപ്പോളു് അവ൪ക്കതിനുള്ളയവസരംകിട്ടി. ഇവരവരുടെയിലു്നിന്നു് പൊതുജനങ്ങളു്ക്കുവളരെസ്സൗകര്യപ്പ്രദമായി അപ്പ്രത്യക്ഷമായെന്നുമാത്രമല്ല ആവിഷയങ്ങളു് തലു്പ്പരഭരണനേതാക്കളുടെ ദുസ്സ്വാധീനങ്ങളുടെയിടപെടലില്ലാതെ പൊതുജനങ്ങളു്ക്കു് സ്വസ്ഥവുംസ്വതന്ത്രവുമായി കൈകാര്യംചെയ്യാനുംപറ്റി, അവയെക്കാലത്തെക്കാളും മു൯നിരയിലേയു്ക്കുവരികയുംചെയു്തു, ഭരണപ്പാ൪ട്ടികളുടെനിയന്ത്രണത്തിലും സ്വാധീനത്തിലുംനിന്നുപോവുകയുംചെയു്തു. ഏതാനുംവരുന്നയീസ്സംഘടനകളുടെനേതാക്കളെ കൈക്കൂലികൊടുത്തൊതുക്കിയിരുന്നതുപോലെ ഇതൊക്കെസ്സ്വന്തംകാര്യമായിക്കരുതി യാഥാ൪ത്ഥസിവിലെലേഷനിലു് സ്വയംമുന്നോട്ടിറങ്ങി ഈസ്സാമൂഹ്യമാധ്യമങ്ങളിലവകൈകാര്യംചെയ്യുന്ന ലക്ഷക്കണക്കിനാളുകളെ കൈക്കൂലികൊടുത്തൊതുക്കുവാ൯കഴിയുമോ? അതിനിറങ്ങിയാലു്ത്തന്നെ അതിനുവേണു്ടി എത്രപണംവേണു്ടിവരും, അതുകൈകാര്യംചെയ്യുന്നതിനുമാത്രംതന്നെ എത്രസംഘടനകളു്പുതുതായിരൂപീകരിക്കേണു്ടിവരും? സാമൂഹ്യമാധ്യമങ്ങളുടെയും അതി൯റ്റെസഹായത്താലുള്ള പൊതുജനയുണ൪വ്വി൯റ്റെയും ശക്തിയെന്നുപറയുപോളു് ചില൪ക്കു് ഇതുപോലെയൊരു വ്യക്തവുംഭീഷണവുമായചിത്രംകിട്ടിക്കാണില്ല!

പൊതുജനങ്ങളു് ഓരോജംഗു്ഷനിലുംചെന്നു് പഴയപോലെ മൈക്കെടുത്തുപ്രസംഗിക്കേണു്ടിവരുമായിരുന്നെങ്കിലു് ഇതൊന്നുംനടക്കുമായിരുന്നില്ല. ഇപ്പോളു്വീട്ടിലിരുന്നു് സാമൂഹ്യമാധ്യമങ്ങളിലൂടെപ്രസംഗിക്കാം! ആ മൈക്കെടുത്തുപ്രസംഗിച്ചിരുന്ന ഈസ്സംഘടനാനേതാക്കളു് അത്രപെട്ടെന്നാണതവസാനിപ്പിക്കേണു്ടിവന്നതും പകരം സാമൂഹ്യമാധ്യമങ്ങളിലു്ച്ചെന്നുപ്രതിരോധംതീ൪ത്തു് ജനങ്ങളുടെയെണ്ണക്കൂടുതലിനുമുന്നിലു് പരാജപ്പെടേണു്ടിവന്നതും. മുഖ്യമന്ത്രിക്കുപോലുമതനുഭവിക്കേണു്ടിവന്നു.

സാമൂഹ്യമാധ്യമവ്യാപനത്തോടെ, റേഷ൯കാ൪ഡും വോട്ട൪ക്കാ൪ഡും പൗരത്വക്കാ൪ഡുംപോലെ സാമൂഹ്യമാധ്യമയക്കൗണു്ടുകളും ഭരണകൂടത്തി൯റ്റെയൗദാര്യമല്ല ജനങ്ങളുടെയവകാശമായി അംഗീകരിക്കപ്പെട്ടതോടെ, പത്രാധിപ൯മാ൪ പ്രസിദ്ധീകരിക്കണോവേണു്ടയോ, പ്രസിദ്ധീകരിച്ചാലു് ഭരണകൂടംകോപിക്കുമോയെന്നുഭയന്നുമാറ്റിവെച്ചിരുന്ന ലെറ്റേഴു്സ്സു് ടു ദി എഡിറ്റ൪ക്കോളങ്ങളു് മറ്റുരൂപങ്ങളിലു് മറ്റുസ്വഭാവങ്ങളിലു് സാമൂഹ്യമാധ്യമങ്ങളിലു്നിരക്കാ൯തുടങ്ങി, നിറയാ൯തുടങ്ങി, മറ്റുജനങ്ങളുടെപിന്തുണയവനേടി ആവിഷയങ്ങളു് ഭരണകൂടത്തി൯റ്റെയിച്ഛയു്ക്കുവിരുദ്ധമായി സമൂഹത്തിലെ ഭൂരിപക്ഷജനങ്ങളുടെയിടയിലുയ൪ന്നുവരാനും അവസമൂഹത്തി൯റ്റെ പൊതുവഭിപ്രായമായിമാറാനുംതുടങ്ങി. ഇതിനെനേരിടാ൯ ഭരണകൂടംതന്നെതുടങ്ങിയ സാമൂഹ്യമാധ്യമയക്കൗണു്ടുകളു് ജനപിന്തുണകിട്ടാതെയൊറ്റപ്പെട്ടുശൂന്യമായിക്കിടന്നു, അവയിലു്നിറഞ്ഞകൃത്രിമവാചകങ്ങളുംപടങ്ങളും ജനങ്ങളുടെയവജ്ഞനേരിട്ടുമൃതമായി.

അത്രശക്തവുംസമഗ്രവുമായിമാറി കേരളത്തിലെപ്പൊതുജീവിതത്തിലു് സാമൂഹ്യമാധ്യമങ്ങളിലെജനങ്ങളുടെസ്വാധീനം, സാന്നിധ്യം. അവഭരണകൂടത്തെക്കൊണു്ടു് പലതിലും വെച്ചകൈപിന്നോട്ടെടുപ്പിക്കുവാ൯ പര്യാപു്തമായപ്പോളു് അവസാമൂഹ്യമാധ്യമങ്ങളിലെജനങ്ങളുടെ അധികാരവുമായി, നിയമസഭയു്ക്കകത്തോപുറത്തോ ഔപചാരികമായല്ലാതെ ഒരുപ്രതിപക്ഷത്തി൯റ്റെയാവശ്യംതന്നെയില്ലാതായി, ഭരണപക്ഷവുംപ്രതിപക്ഷവുംചേ൪ന്നുള്ള ഒത്തുകളിനടക്കാതായി, ഇന്നുകേരളത്തിലു് വീഡീസ്സതീശ്ശ൯റ്റെനേതൃത്വത്തിലുള്ളതുപോലുള്ള പ്രതിപക്ഷത്തെയും ജനങ്ങളു് ഭരണപക്ഷമായിത്തന്നെകണു്ടുതുടങ്ങി, നേരിടാ൯തുടങ്ങി. ജനങ്ങളു്ക്കുവേണു്ടിസ്സംസാരിക്കാ൯ ജനങ്ങളു്തന്നെയുള്ളപ്പോളു്പ്പിന്നെ ഒരുപ്രതിപക്ഷത്തി൯റ്റെയാവശ്യമെന്താണു്! നേരത്തേപ്രവചിക്കപ്പെട്ടപോലെ ആ ഫിഫു്ത്തെസ്സു്റ്റേറ്റുവള൪ന്നുവന്നു് ഭീമാകാരംപൂണു്ടു് ഇവരുടെനാലുചുറ്റും ഇവരെപ്പൊതിഞ്ഞുനിലയുറപ്പിച്ചിരിക്കുകയാണെന്ന൪ത്ഥം. എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും മീഡിയയുമടക്കമുള്ള മറ്റുനാലെസ്സു്റ്റേറ്റുകളുടെയും ഗുണഫലങ്ങളും സംരക്ഷണവും ജനങ്ങളു്ക്കുനിഷേധിച്ചു് ഇത്രകാലവുംസ്വയമനുഭവിച്ചുകൊണു്ടിരുന്ന അവരപ്പോഴുംചോദിക്കുകയാണു്, ഫിഫു്ത്തെസ്സു്റ്റേറ്റെന്നൊരെണ്ണമുണു്ടോയെന്നു്!

മുമ്പുപൊതുവിഷയങ്ങളു്വരുമ്പോളു് അവഭരണക്കാരുടെകൈയ്യിലു്നിന്നുവിട്ടുപോകാതെ പൊതുജനാഭിപ്രായംരൂപപ്പെടുത്തുന്നതിലും അട്ടിമറിക്കുന്നതിലും ഭരണക്കാരുടെസ്വാധീനവുംമേലു്ക്കൈയ്യും നിലനി൪ത്താ൯സഹായിച്ചിരുന്ന ഈപ്പറഞ്ഞസംഘടനകളുടെപ്രസക്തിയുംനിലനിലു്പ്പും പൊതുസമൂഹത്തിലു്നിന്നു് അപ്പ്രത്യക്ഷമായതോടെ പൊതുസമൂഹമൊരിടത്തും ഭരണസമൂഹംമറ്റൊരിടത്തുമായി വ്യക്തമായിവേ൪പിരിഞ്ഞുതുടങ്ങുകയുംചെയു്തു. ഈനിലപോയാലു് ഏതാനുംവ൪ഷങ്ങളു്ക്കുള്ളിലാവേ൪പിരിവുപൂ൪ത്തിയാകും, ജനങ്ങളും ജനചൂഷകരുംതമ്മിലുള്ള യാഥാ൪ത്ഥജനാധിപത്യപ്പോരാട്ടമാരംഭിക്കുകയുംചെയ്യും.

Written and first published on 18 May 2025


 

 

 

 

Tuesday, 27 May 2025

1885. പീവീ അ൯വ൪ യൂഡീയെഫിലു്ക്കയറിയോയില്ലയോയെന്നുള്ളതല്ല ഇവിടത്തെവിഷയം- കോണു്ഗ്രസ്സി൯റ്റെപ്രതിപക്ഷനേതാവു് വീഡീ സതീശ്ശ൯ മാ൪കു്സ്സിസ്സു്റ്റുഭയവുംവിധേയത്വവും ഉപേക്ഷിക്കാ൯തയാറുണു്ടോയെന്നുള്ളതാണു്! സീയ്യൈയ്യേയു്ക്കുള്ളിലിരുന്നുകൊണു്ടു് അതിനെ റഷ്യയു്ക്കൊറ്റുകൊടുത്ത ആലു്ഡ്രിച്ചു് ആമസ്സി൯റ്റെ അതേപ്രവൃത്തിയല്ലേയിയാളു്ചെയ്യുന്നതു്?

1885

പീവീ അ൯വ൪ യൂഡീയെഫിലു്ക്കയറിയോയില്ലയോയെന്നുള്ളതല്ല ഇവിടത്തെവിഷയം- കോണു്ഗ്രസ്സി൯റ്റെപ്രതിപക്ഷനേതാവു് വീഡീ സതീശ്ശ൯ മാ൪കു്സ്സിസ്സു്റ്റുഭയവുംവിധേയത്വവും ഉപേക്ഷിക്കാ൯തയാറുണു്ടോയെന്നുള്ളതാണു്! സീയ്യൈയ്യേയു്ക്കുള്ളിലിരുന്നുകൊണു്ടു് അതിനെ റഷ്യയു്ക്കൊറ്റുകൊടുത്ത ആലു്ഡ്രിച്ചു് ആമസ്സി൯റ്റെ അതേപ്രവൃത്തിയല്ലേയിയാളു്ചെയ്യുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

പീവീ അ൯വ൪ യൂഡീയെഫിലു്ക്കയറിയോയില്ലയോയെന്നുള്ളതല്ല ഇവിടത്തെവിഷയം- കോണു്ഗ്രസ്സി൯റ്റെപ്രതിപക്ഷനേതാവു് വീഡീ സതീശ്ശ൯ മാ൪കു്സ്സിസ്സു്റ്റുഭയവുംവിധേയത്വവും ഉപേക്ഷിക്കാ൯തയാറുണു്ടോയെന്നുള്ളതാണു്! കുറേനാളായിയാളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഭരണത്തിനെതിരെയുള്ള കോണു്ഗ്രസ്സുസമരങ്ങളെക്കുത്തിപ്പിള൪ത്തിയും തള൪ത്തിയും മന്ദീഭവിപ്പിച്ചുംനടക്കുന്നു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരേപ്രസംഗിച്ചും അതിലെവൃത്തികേടുകളു്തുറന്നുകാട്ടിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തിനും മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിക്കും തലവേദനയും രാഷ്ടീയവൈതരണികളുസൃഷ്ടിച്ചുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവിട്ടുവരുന്ന പഴയകോണു്ഗ്രസ്സുകാരായ അ൯വറിനെപ്പോലെയുള്ളവരെ കോണു്ഗ്രസ്സുനേതൃത്വംകൊടുക്കുന്ന യുണൈറ്റഡു് ഡെമോക്ക്രാറ്റിക്കു് ഫ്രണു്ടിലു്പ്പോലുമെടുക്കില്ലെന്നു് വിശദീകരിച്ചുനടക്കുന്നു. ഇയാളു് കോണു്ഗ്രസ്സി൯റ്റെപ്രതിനിധിയായി നിയമസഭയിലുള്ളപ്രതിപക്ഷനേതാവോ കോണു്ഗ്രസ്സിനകത്തെത്തന്നെപ്രതിപക്ഷനേതാവോ?

ഇയാളു്സംരക്ഷണംനലു്കി മറ്റുള്ളവരുടെസീനിയോറിറ്റിമറികടന്നു് വള൪ത്തിക്കൊണു്ടുവന്നുസ്ഥാനങ്ങളേലു്പ്പിക്കുന്ന ഷാഫിപ്പറമ്പിലു്നയിച്ച യൂത്തുകോണു്ഗ്രസ്സോ രാഹുലു്മാങ്കൂട്ടത്തിലു്നയിച്ച കേരളാ സ്സു്റ്റുഡ൯റ്റു്സ്സു് യൂണിയനോ ഒറ്റയു്ക്കോ മറ്റുള്ളവരോടൊപ്പംചേ൪ന്നോ 2016ലു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯മുഖ്യമന്ത്രിയായി ഒരുഗവണു്മെ൯റ്റുവന്നു് സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും നിയമവിരുദ്ധനിയമനങ്ങളും വിദ്യാ൪ത്ഥിക്കൊലപാതകങ്ങളുമാരംഭിച്ചശേഷം അതിനെതിരേ ഒരുസമരമെങ്കിലുംനടത്തിമുന്നോട്ടുപോയിമുഴുമിപ്പിച്ചു് അതിനെവിജയത്തിലെത്തിച്ചിട്ടുണു്ടോ? അങ്ങനെയുള്ള ഒരെണ്ണമെങ്കിലുംസതീശ്ശനുചൂണു്ടിക്കാട്ടാനുണു്ടോ? ഈയൊമ്പതുവ൪ഷവും പ്രതിപക്ഷമെന്നനിലയിലു് എന്തുസമരമാണവരുടെരണു്ടുപേരുടെയും സംഘടനകളു്നടത്തിയിട്ടുള്ളതു്? ചിലസമരങ്ങളു്തുടങ്ങി അതി൯റ്റിടയിലു്ക്കിടന്നടിയുംവാങ്ങിച്ചു് മാധ്യമങ്ങളിലു്വിരാജിച്ചശേഷം വീട്ടിലു്പ്പോയിരിക്കുന്നതിനെക്കുറിച്ചല്ലപറയുന്നതു്, ആസ്സമരങ്ങളു് ഭാവനാസമ്പന്നമായപരിപാടികളിലൂടെയും സമരമുറകളിലൂടെയുംതുട൪ന്നുകൊണു്ടുപോയി വിജയത്തിലെത്തിച്ചു് ഗവണു്മെ൯റ്റിനെമുട്ടുകുത്തിക്കുന്നതിനെക്കുറിച്ചാണു്. കാര്യങ്ങളീനിലയിലിരിക്കേ മറ്റുപലരുടെയുംസീനിയോറിറ്റിയെമറികടന്നു് ഇവ൪ക്കീസ്ഥാനങ്ങളൊക്കെയേലു്പ്പിച്ചുകൊടുക്കാ൯ എന്തുസമരവീര്യവും പ്രതിപക്ഷപ്പ്രവ൪ത്തനവുമാണിവരിലു് സതീശ്ശ൯കണു്ടതു്? അതുജനങ്ങളു്ക്കുബോധ്യപ്പെടണു്ടേ?

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയനെയധികാരത്തിലിരുത്തുക എന്നുള്ളതിനനുരൂപമായപരിപാടിയില്ലായു്മകളല്ലാതെ എന്താണീത്ത്രയംചെയു്തുകൊണു്ടിരുന്നതു്? അടുത്തൊരിലക്ഷ൯വരുന്നു, പഞു്ചായത്തുതെരഞ്ഞെടുപ്പും അസ്സംബ്ലിത്തെരഞ്ഞെടുപ്പുംവരുന്നു, അപ്പോഴും അതുകഴിഞ്ഞും ഈഗവണു്മെ൯റ്റിനെത്തന്നെയിരുത്തുക എന്നയുദ്ദേശംനടപ്പാക്കാനല്ലേ ഇവരുടെയിപ്പോഴത്തെയീപ്പ്രവ൪ത്തനവും പ്രവ൪ത്തനമില്ലായു്മകളുമെല്ലാം? ഈസ്സന്ദേഹപരമായപശ്ചാത്തലത്തിലു് ജനപിന്തുണയും പ്രവ൪ത്തകപിന്തുണയുള്ള കെ സുധാകരനെന്നൊരു കോണു്ഗ്രസ്സുനേതാവിനെയും അതുരണു്ടുമില്ലാത്തൊരുചതിയനായ ശശിത്തരൂരെന്നൊരു പ്രോ-ബീജേപ്പീക്കാരനെയും ഇയാളെങ്ങനെയാണുകൈകാര്യംചെയു്തതെന്നു് പരിശോധിക്കേണു്ടതല്ലേ? സുധാകരനോടു് തെരഞ്ഞെടുപ്പായപ്പോളു് ശത്രുതാസ്സമീപനവും ശശിത്തരൂരിനോടു് വിധേയത്വപരമായമൃദുസമീപനവും- അതല്ലേയിയാളുടെനിലപാടുകളു്? രണു്ടിലും കടുത്തകോണു്ഗ്രസ്സുവിരുദ്ധനും ഇതിനകംതന്നെയൊരുബീജേപ്പീസ്സംരക്ഷിതനുമായ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯റ്റെതാലു്പ്പര്യങ്ങളല്ലേയിയാളു് സംരക്ഷിക്കുന്നതു്? പ്രതിപക്ഷനേതാവല്ല എന്തുതന്നെയായാലും കോണു്ഗ്രസ്സിനകത്തുള്ളൊരു ഒറ്റുകൊടുപ്പുകാരനല്ലേയിയാളു്? സീയ്യൈയ്യേയു്ക്കുള്ളിലിരുന്നുകൊണു്ടു് അതിനെ വിജയകരമായിറഷ്യയു്ക്കൊറ്റുകൊടുത്തു് പിലു്ക്കാലത്തുവിചാരണയിലു് മനോഹരമായവാചകങ്ങളിലു് അതെങ്ങനെയൊറ്റുകൊടുപ്പാകുമെന്നുചോദിച്ച ആലു്ഡ്രിച്ചു് ആമസ്സി൯റ്റെ അതേപ്രവൃത്തിയല്ലേയിയാളു്ചെയ്യുന്നതു്?

ഇതേപോലെകൃത്യമൊമ്പതുവ൪ഷംകൊണു്ടു് നാലുദശലക്ഷംഡോള൪വാങ്ങിക്കൊണു്ടുള്ള ആലു്ഡ്രിച്ചി൯റ്റെയാപ്പണിയിലു് സീയ്യൈയ്യേയു്ക്കുവിവരംനലു്കിക്കൊണു്ടിരുന്ന റഷ്യയു്ക്കകത്തുതന്നെയുള്ള ഒരുസു്ത്രീയടക്കം ഇരുപത്തിയഞു്ചുപൗര൯മാരെയാണു് അവരുടെപേരുകളിയാളിലു്നിന്നുകിട്ടി അതിലു്പ്പത്തുപേരെ റഷ്യ൯സൈന്യംപിടികൂടിക്കശാപ്പുചെയു്തുകളഞ്ഞതു്. അങ്ങനെയാക്കിക്കളയുമെന്നമുന്നറിയിപ്പു് അ൯വറിലൂടെ പിണറായിവിജയനുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവിടാ൯കാത്തുനിലു്ക്കുന്ന വിമത൯മാ൪ക്കുനലു്കുകയല്ലേയിയാളു്?

Written and first published on 27 May 2025



 



 



Sunday, 25 May 2025

1884. വിഴിഞ്ഞംതുറമുഖം തങ്ങളുടെവിജയമായാഘോഷിക്കുന്നവ൪ അതിലൂടെയുണു്ടാകുന്ന കപ്പലപകടങ്ങളുടെയും ഭീകരപരിസ്ഥിതിനാശത്തി൯റ്റെയും അതിലൂടെകടത്തുന്നനിരോധിതചരക്കുകളുടെയും ഉത്തരവാദിത്വവുമേലു്ക്കണു്ടേ?

1884

വിഴിഞ്ഞംതുറമുഖം തങ്ങളുടെവിജയമായാഘോഷിക്കുന്നവ൪ അതിലൂടെയുണു്ടാകുന്ന കപ്പലപകടങ്ങളുടെയും ഭീകരപരിസ്ഥിതിനാശത്തി൯റ്റെയും അതിലൂടെകടത്തുന്നനിരോധിതചരക്കുകളുടെയും ഉത്തരവാദിത്വവുമേലു്ക്കണു്ടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Vidar Nordli-Mathisen. Graphics: Adobe SP.

വിഴിഞ്ഞംതുറമുഖം തങ്ങളുടെവിജയമായാഘോഷിക്കുന്നവ൪ അതിലൂടെയുണു്ടാകുന്ന കപ്പലപകടങ്ങളുടെയും ഭീകരപരിസ്ഥിതിനാശത്തി൯റ്റെയും അതിലൂടെകടത്തുന്ന നിരോധിതചരക്കുകളുടെയും ഉത്തരവാദിത്വവുമേലു്ക്കണു്ടേ? വിഴിഞ്ഞംതുറമുഖത്തുനിന്നുംപോയ ഒരുകപ്പലു് അവിടെവെച്ചു് കണു്ടെയിനറുകളു്ഘടിപ്പിച്ചരീതിശരിയാകാത്തതിനാലു് (എന്നുപറയുന്നു!) അറുന്നൂറ്റമ്പതോളം കണു്ടെയിനറുകളുമായി കൊച്ചിയു്ക്കടുത്തപകടത്തിലു്പ്പെട്ടുകടലിലു്ത്താഴു്ന്നു. ഇതുവരെക്കേരളത്തിലിതുപോലത്തെ കപ്പലപകടമൊന്നുമുണു്ടായിട്ടില്ല, കാരണം കൊച്ചിയിലേയു്ക്കു് വിഴിഞ്ഞത്തുനിന്നുമൊരുസമുദ്രപാത അങ്ങനെയാരുമധികമുപയോഗിച്ചിരുന്നില്ല, അടുത്തുകൂടിയൊരു അന്താരാഷ്ട്രകപ്പലു്പ്പാതയുണു്ടെങ്കിലും വിഴിഞ്ഞംതുറമുഖംപുതിയതാണു്. ഈപ്പാത പൊതുവേകടലിലുള്ള പ്രക്ഷുബ്ധാവസ്ഥകാരണംമാത്രമല്ല ഇപ്പോളു് വിഴിഞ്ഞംതുറമുഖത്തി൯റ്റെ വിവരംകെട്ടനി൪മ്മാണമുണു്ടാക്കിയ, തുടക്കത്തിലേപ്രവചിക്കപ്പെട്ടുമുന്നറിയിപ്പുനലു്കപ്പെട്ട, പുതിയപ്രശു്നങ്ങളു്കാരണവും പുതിയകടലൊഴുക്കുകളും തിരയടിയുമുണു്ടായി കപ്പലോട്ടക്കാ൪ക്കുപരിചയമില്ലാത്ത ഒരുകടലു്ഭാഗമായിമാറിയിരിക്കുകയാണു്.

അധുനാധുനമായ സാലു്വേജുസാങ്കേതികവിദ്യയും അതിനുള്ളപണശേഷിയുമൊന്നുമില്ലാത്തതിനാലു് ചരിഞ്ഞു് കണു്ടെയിനറുകളു്കടലിലു്ച്ചൊരിഞ്ഞു് ഭീഷണാവസ്ഥയിലായയീക്കപ്പലിനെ നിവ൪ക്കാനും ഉയ൪ത്താനുംകഴിയുമെന്നും അതിനുള്ളസാവകാശംകിട്ടുമെന്നും തങ്ങളുടെപാമരത്വത്തിനകത്തുനിന്നുകൊണു്ടു് കേരളതീരത്തുള്ള'വിദഗു്ദ്ധ൯മാരും' കേരളസ൪ക്കാരുംപ്രതീക്ഷിച്ചുനിലു്ക്കുകയായിരുന്നു. പക്ഷേയതിനുള്ള വിലയേറിയസമയംനഷ്ടപ്പെടുത്തിക്കൊണു്ടു് ഇരുപത്തിനാലുമണിക്കൂറിനകമതുമുങ്ങി (പിന്നീടുതെളിയാ൯പോകുന്നപോലെ അതായിരുന്നു ആവശ്യവും!)- അറുന്നൂറ്റമ്പതോളം ജലവുമായിച്ചേ൪ന്നാലു്ത്തീപിടിക്കുന്ന കാത്സ്യംകാ൪ബൈഡടക്കമുള്ള വിഷസമൃദ്ധമായകണു്ടെയിനറുകളോടെ. ആളെമാത്രംരക്ഷപ്പെടുത്താ൯പറ്റി. കേരളതീരമിന്നതീവഗുരുതരമായ പാരിതസ്ഥിതികയപകടഭീഷണിയിലാണു്. ഇതിനുത്തരവാദികളൊന്നുമിന്നുരംഗത്തില്ല. ഇതൊന്നുമല്ലകഥയെന്നുവരുത്തിത്തീ൪ക്കുന്നതിനുള്ള ശ്രമങ്ങളുമാരംഭിച്ചു- പതിവുപോലെമാധ്യമങ്ങളിലൂടെത്തന്നെ.

കപ്പലി൯റ്റെ മാനിഫെസ്സു്റ്റു്, അതായതു് ചരക്കുവിവരങ്ങളു്, എന്തെന്നുവെളിപ്പെടുത്താനവരിപ്പോഴുംതയാറല്ല- മയക്കുമരുന്നുകളു്മുതലു് തീവ്രവാദികളു്ക്കുള്ള യുദ്ധസാമഗ്രികളു്വരെയാകാം, കാരണമതിലാണിപ്പോളു് ഷിപ്പിംഗു്കമ്പനികളു്ക്കു് ഏറ്റവുംകൂടുതലു്വരുമാനം. അതുമുഴുവ൯കടലിലു്മുങ്ങിക്കിടക്കുകയാണു്, കുറേസമുദ്രത്തിലൂടൊഴുകുന്നു, തീരത്തേയു്ക്കടിച്ചുകയറുന്നു. ധൂ൪ത്തുകാരണംദീവാളികുളിച്ചു് ഒന്നിനുംപണമില്ലാത്തഗവണു്മെ൯റ്റു് ഇതൊന്നുംനേരിടാ൯കഴിവില്ലാതെ ആളുകളൊന്നുമതി൯റ്റെയടുത്തുപോകരുതെന്നു് മുന്നറിയിപ്പുനലു്കുന്നു, തീരപ്പ്രദേശത്തതു് മൈക്കുകെട്ടിവിളിക്കുന്നു. സ്വന്തംകടലിലൊരു വ൯പരിസ്ഥിതിനാശമുണു്ടാക്കിക്കൊണു്ടു് കപ്പലു്ഛേദംസംഭവിക്കുമ്പോളു് കടലിലൊഴുകിനടക്കുന്നതിനെല്ലാം മനുഷ്യശരീരങ്ങളു്ക്കൊഴികെ കൈയ്യിലു്ക്കിട്ടുന്നവ൪തന്നെയാണവകാശികളെന്നു് ഗവണു്മെ൯റ്റുമറന്നുപോകുന്നു. ഗവണു്മെ൯റ്റിനുവേണമെങ്കിലവരതുനേരത്തേപിടിക്കണം!

അന്താരാഷ്ട്രയായുധക്കടത്തിനുള്ള സുരക്ഷിതമായ ഒരു പുതിയസമുദ്രപാതകൂടിത്തുറന്നിരിക്കുകയാണു് എന്നാണിതിനെയിന്നുള്ള ആയുധക്കച്ചവടക്കാരും മയക്കുമരുന്നുകടത്തുകാരുംകാണുന്നതു്. കള്ളക്കടത്തിനുകുപ്പ്രസിദ്ധിനേടി അവ൪ക്കുപരിചിതമായ ഒരുസംഘമാണുകേരളംഭരിക്കുന്നതെന്നതു് ഒരുസൗകര്യവുമാണു്- ഒരുതരംകൊളംബിയതന്നെ. ഇ൯ഡൃ൯മഹാസമുദ്രത്തിലു്നിന്നും അറബിക്കടലിലു്നിന്നും ഓരോവ൪ഷവും എത്രയായിരംകോടിരൂപയുടെ സിഗററ്റി൯റ്റെയും മദ്യത്തി൯റ്റെയും സ്വ൪ണ്ണത്തി൯റ്റെയുംമുതലു് ആയുധങ്ങളുടെയും മയക്കുമരുന്നി൯റ്റെയും മറ്റുനിരോധിതവസു്തുക്കളുടെയുംവരെ കള്ളക്കടത്തുകളാണു് ഇ൯ഡൃ൯കസ്സു്റ്റംസ്സും കോസ്സു്റ്റുഗാ൪ഡുംപിടിക്കുന്നതു്! പറട്ടക്കപ്പലു്ക്കമ്പനികളെമാത്രമല്ല മു൯നിരക്കമ്പനികളെയുമവരുപയോഗിക്കുന്നുണു്ടു്. എത്രയെന്നുപറഞ്ഞാണു് വലിയയൊരുകപ്പലി൯റ്റെ കാ൪ഗ്ഗോഹോളുകളു്മുതലു് ബോട്ടംകീലി൯റ്റെഭാഗത്തുള്ള രഹസ്യയിരുട്ടറകളിലുംവരെ പരിശോധനനടത്തുന്നതു്!!

പണമുണു്ടെങ്കിലു്, പെട്ടെന്നുണ൪ന്നുപ്രവ൪ത്തിക്കുന്നതിനുള്ള വിവരവുംജാഗ്രതയുമുണു്ടെങ്കിലു്, കപ്പലു്മുങ്ങിപ്പോകാതെ കണു്ടെയിനറുകളോടെ പെട്ടെന്നുനിവ൪ത്തുന്നതിനും ഉയ൪ത്തുന്നതിനും അപകടകരകരമായദ്രവങ്ങളടക്കമുള്ളവസു്തുക്കളു് വെള്ളത്തിലേയു്ക്കൊഴുകിപ്പോകാതെ കിലോമീറ്ററുകളോളംനെറ്റുകെട്ടിസ്സംരക്ഷിച്ചശേഷം കണു്ടെയിനറുകളു്നീക്കംചെയു്തു് വെറും ടോ൪ച്ചുകട്ടിംഗും പ്ലാസ്സു്മ്മാക്കട്ടിംഗുമല്ല മെക്കാനിക്കലു് ഷീയറിംഗുപോലെയുള്ള സാങ്കേതികവിദ്യകളു്തന്നെയുപയോഗിച്ചു് കപ്പലിനെക്കുറുകേ മൂന്നോനാലോ ആയിമുറിച്ചശേഷം സുരക്ഷിതമായിനീക്കംചെയ്യാനുള്ള കമ്പനികളിന്നുണു്ടു്, ലോകത്തി൯റ്റെപലഭാഗങ്ങളിലുമവരതുചെയു്തിട്ടുണു്ടു്. എപ്പോഴുംമു൯ഗണന അപകടവസു്തുക്കളുണു്ടെങ്കിലു് അവ പരിസ്ഥിതിനാശമുണു്ടാക്കുന്നതിനുമുമ്പു് നീക്കംചെയ്യുന്നതിനും അതുകപ്പലു്ച്ചാലിലാണെങ്കിലു് കൂടുതലപകടങ്ങളുണു്ടാക്കുന്നതിനുമുമ്പു് കപ്പലു്തന്നെനീക്കംചെയ്യുന്നതിനുമാണു്. ഇവിടെയിതൊന്നുംനടന്നില്ല, നടത്താനുദ്ദേശിച്ചുമില്ല, അതിനുള്ളകമ്പനികളോടുബന്ധപ്പെട്ടിട്ടുമില്ല- കപ്പലു് സകലസാധനങ്ങളോടെയുംമുങ്ങി കേരളാതീരത്തവിടെക്കിടക്കുന്നു- സമൂഹത്തിനും പരിസ്ഥിതിയു്ക്കുമൊരുശാശ്വതഭീഷണിയായി.

തെക്കനേഷ്യയിലെ തീരങ്ങളിലടുത്തിട്ടുള്ള ലോകത്തിലെയേറ്റവുംവലിയകപ്പലു് എമ്മെസ്സീയെന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ മെഡിറ്ററേനിയ൯ ഷിപ്പിംഗു് കമ്പനിയുടെതന്നെ 2024 സെപ്പു്റ്റംബ൪ 13നു് ഇതേവിഴിഞ്ഞത്തടുത്ത 399 മീറ്റ൪നീളമുള്ള എമ്മെസ്സീ ക്ലോഡു് ഗ്രാ൪ഡെറ്റാണു്. അപ്പോളു് വിഴിഞ്ഞത്തുനിന്നുള്ളസമുദ്രഭാഗങ്ങളുടെകാര്യങ്ങളു് ഈക്കപ്പലു്ക്കമ്പനിയു്ക്കുനന്നായറിയാമെന്നും അവയവരുടെമറ്റുകപ്പലുകളു്ക്കുംലഭ്യമാണെന്നും വ്യക്തമാണു്. അവരുടെതന്നെവലിയകപ്പലുകളിലു്നിന്നു് തുറമുഖങ്ങളിലു്വെച്ചുചരക്കിറക്കിനീക്കംചെയ്യുന്ന 184 മീറ്റ൪മാത്രംനീളമുള്ള എമ്മെസ്സീ എലു്സ്സാ ത്രീ എന്ന ചെറിയ ലൈബീരിയ൯-രജിസ്സു്റ്റേ൪ഡുകപ്പലാണു് 2025 മേയു് 24നു് അറേബ്യ൯കടലിലു് കൊച്ചിയു്ക്കുസമീപം കേരളാതീരത്താവാസവ്യവസ്ഥയു്ക്കു് ഭീഷണിയുണു്ടാക്കിക്കൊണു്ടപകടത്തിലു്പ്പെട്ടതും കണു്ടെയിനറുകളോടെമുങ്ങിയതും. (അതുപ്രകൃതിയോകടലോ ഉണു്ടാക്കിയ അപകടംതന്നെയാണോയെന്നാണു് ആദ്യമന്വേഷിക്കേണു്ടതു്!). അപ്പോളാക്കടലു്ഭാഗത്തി൯റ്റെ ആസ്സമയത്തെപ്പ്രത്യേകതകളറിഞ്ഞുകൂടാത്തതോ കപ്പലി൯റ്റെപ്രവ൪ത്തനത്തിനോനിയന്ത്രണത്തിനോ ഉണു്ടായകുഴപ്പംകൊണു്ടോയല്ലയപകടത്തിലു്പ്പെട്ടതു്- തുറമുഖത്തുനിന്നും ചരക്കുകയറ്റിവിട്ടവരുടെകുഴപ്പംകൊണു്ടാണു്, അവരുണു്ടാക്കിയ കപ്പലിലെ ഭാരവിതരണത്തിലെയപാകതകൊണു്ടാണു്. കണു്ടെയിനറുകളിറക്കുന്നതുംകയറ്റുന്നതും അതിനുശേഷംകപ്പലിലെ ഓരോയിടത്തുമുള്ളഭാരംപുനഃക്രമീകരിക്കുന്നതും സാധാരണയായിക്കപ്പലു്ജോലിക്കാരല്ല, കപ്പലു്ക്ക്യാപ്പു്റ്റ൯റ്റെനി൪ദ്ദേശങ്ങളു്ക്കുവിധേയമായി തുറമുഖജോലിക്കാരാണു്. ഇവിടെയതി൯റ്റെവിവരങ്ങളു് പുറത്തുവിട്ടിട്ടില്ല. വിട്ടാലു്പ്പലതുമറിയാം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളംജില്ലകളെല്ലാം സമുദ്രത്തിലു്നിന്നുള്ള ഇതിലു്നിന്നുള്ള മലിനീകരണഭീഷണിയിലാണു്. സളു്ഫറടക്കമുള്ള ദ്രവീകൃതവസു്തുക്കളാണു് കണു്ടെയിനറുകളിലുണു്ടായിരുന്നതു്. അവയുടെയെണ്ണംകുറച്ചുപറഞ്ഞു. അതിനുപുറമേ കപ്പലു്ട്ടാങ്കുകളിലെയിന്ധനവുമുണു്ടു്. അതല്ലാതെമറ്റെന്തെല്ലാംവസു്തുക്കളുണു്ടെന്നു് പുറത്തുവിട്ടിട്ടില്ല. പലതുംകാണണം! കപ്പലിലു് നാനൂറുകണു്ടെയിനറുകളേയുള്ളൂവെന്നു് കേരളാത്തുറമുഖമന്ത്രി വീയെ൯ വാസ്സവ൯ കള്ളംപറഞ്ഞു. ഏറ്റവുമാദ്യമന്വേഷിക്കേണു്ടതു് ഇവ എവിടെയെങ്കിലുംകൊണു്ടുപോയി ഉപേക്ഷിക്കാ൯വേണു്ടിത്തന്നെയുള്ള വസു്തുക്കളായിരുന്നുവോയെന്നാണു്. ഇന്നത്തെ ആണവമടക്കംചിലവസു്തുക്കളുടെ മലിനീകരണയുപേക്ഷിക്കലു്ച്ചെലവുനോക്കുമ്പോളു് നഷു്ടപ്പെടുന്ന ഒരുകപ്പലി൯റ്റെവിലയെന്താണു്! ഒരുകോഴിക്കടതുടങ്ങാ൯ ലൈസ്സ൯സ്സുനലു്കുന്നതിനു് മലിനീകരണനിയന്ത്രണയുദ്യോഗസ്ഥ൯മാ൪ കൈക്കൂലിവാങ്ങുന്ന ഒരുനിയമവുമില്ലാത്തകേരളത്തിലെന്തു് അന്താരാഷ്ട്രമലിനീകരണനിയന്ത്രണമാനദണ്ഡങ്ങളു്?

കാലവ൪ഷക്കാലത്തെ ആഭാഗത്തുള്ളകടലി൯റ്റെ പ്രക്ഷുബ്ധതകൊണു്ടാണപകടമുണു്ടായതെന്നു് പറഞ്ഞിട്ടൊരുകാര്യവുമില്ല- ഇ൯ഡൃ൯കാലവ൪ഷക്കാറ്റി൯റ്റെ- മണു്സ്സൂണി൯റ്റെ- ഗതിപിടിച്ചും അതിനെയാശ്രയിച്ചുമാണു് നൂറ്റാണു്ടുകളായി പായു്ക്കപ്പലുകളു്മുതലു് ആവി-ഡീസ്സലു്ക്കപ്പലുകളു്വരെയുള്ള ലോകകപ്പലു്ഗതാഗതത്തി൯റ്റെ വലിയൊരുഭാഗംനടന്നിട്ടുള്ളതു്. അതിനുള്ളറൂട്ടുകളാണു് ഏതുയാനത്തിലുമുള്ള കപ്പലു്ച്ചാ൪ട്ടുകളിലുള്ളതു്.

Written and first published on 25 May 2025









 

Saturday, 24 May 2025

1883. വികൃത൯ സുന്ദരിചമയുന്നപോലെ പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെ ഒമ്പതാംവാ൪ഷികാഘോഷം! കറണു്ടില്ല വെള്ളമില്ല മറ്റുജനസേവനസൗകര്യങ്ങളൊന്നുമില്ല; ആശുപത്രികളിലു് സു്റ്റാഫില്ല പഞ്ഞിയില്ല പാരസ്സെറ്റമോളില്ല- ഗാസ്സയിലെസ്ഥിതി ഇതിനേക്കാളെത്രയോഭേദം!

1883

വികൃത൯ സുന്ദരിചമയുന്നപോലെ പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെ ഒമ്പതാംവാ൪ഷികാഘോഷം! കറണു്ടില്ല വെള്ളമില്ല മറ്റുജനസേവനസൗകര്യങ്ങളൊന്നുമില്ല; ആശുപത്രികളിലു് സു്റ്റാഫില്ല പഞ്ഞിയില്ല പാരസ്സെറ്റമോളില്ല- ഗാസ്സയിലെസ്ഥിതി ഇതിനേക്കാളെത്രയോഭേദം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Victor G. Graphics: Adobe SP.

വികൃത൯ സുന്ദരിചമയുന്നപോലെ കേരളത്തിലെ പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെ ഒമ്പതാംവാ൪ഷികാഘോഷം! കറണു്ടില്ല വെള്ളമില്ല മറ്റുജനസേവനസൗകര്യങ്ങളൊന്നുമില്ല; ആശുപത്രികളിലു് സു്റ്റാഫില്ല പഞ്ഞിയില്ല പാരസ്സെറ്റമോളില്ല. ഗാസ്സയിലെസ്ഥിതി ഇതിനേക്കാളെത്രയോഭേദം!

ഇസ്സ്രായേലധിനിവേശത്തിലുള്ള ഗാസ്സയിലെസ്ഥിതി വളരെമോശമാണെന്നുപറഞ്ഞുകൊണു്ടാണു് ഈഗവണു്മെ൯റ്റിനെനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിലുടനീളം പ്രകടനങ്ങളു്നടത്തിയതു്, മുസ്ലിംഭൂരിപക്ഷമുള്ളചിലേടത്തു് മഹാസമ്മേളനങ്ങളു്തന്നെനടത്തിയതു്. അപ്പോളീഗവണു്മെ൯റ്റിനെതിരെ ആരുപ്രകടനംനടത്തും? അവരുടെയാഘോഷപരിപാടികളിലെവിടെയെങ്കിലുമൊരു കസേരകിട്ടിയാലു് പ്രതിപക്ഷനേതാവു് കോണു്ഗ്രസ്സിലു്നിന്നുള്ള വീഡീസ്സതീശ്ശ൯സ്സംതൃപു്തനാണു്- പുറത്തിറങ്ങിമാധ്യമങ്ങളുടെമുന്നിലു്രണു്ടു് പ്രസ്സു്താവനയുംനടത്തിയിട്ടുവീട്ടിലു്പ്പോയിരിക്കും. ഈത്തരത്തിലു്പ്പ്രതിപക്ഷംവിടാ൯ ഇയാളു്ക്കുവലിയശമ്പളമാണു് ഈഗവണു്മെ൯റ്റുനലു്കുന്നതു്- പുറമേ. പ്രത്യക്ഷത്തിലല്ലാതെ മറ്റെന്തെല്ലാംനലു്കുന്നുണു്ടെന്നാ൪ക്കറിയാം!

ആഘോഷത്തോടനുബന്ധിച്ചു് ആദ്യംചെയു്തതു് സ൪ക്കാരിനോടു് ആഭിമുഖ്യംപുല൪ത്താത്തതും അതിനുപുറംതിരിഞ്ഞുനിലു്ക്കുകയും അതിനെവിമ൪ശ്ശിക്കുകയുംചെയ്യുന്നമാധ്യമങ്ങളോടും മുഖ്യമന്ത്രി പിണറായിവിജയനെപ്പ്രകീ൪ത്തിച്ചുകൊണു്ടു് ഓരോലേഖനമെഴുതാനാവശ്യപ്പെടുകയാണു്. മലയാളത്തിലിപ്പോളു് സ്വതന്ത്രപത്രങ്ങളൊന്നുമില്ലാത്തതുകൊണു്ടു് അവവന്നുതുടങ്ങിയിട്ടുണു്ടു്. വളരെപ്പണംചെലവായിക്കാണണം! അയാളു്സ്വന്തംനാട്ടിലെങ്ങനെ സഹകരണപ്പ്രസ്ഥാനംപടുത്തുയ൪ത്തിയെന്നതുമുതലു് സ്വന്തംപാ൪ട്ടിയിലെങ്ങനെ മറ്റുള്ളവരെയടിച്ചൊതുക്കി അധീശക്കാരനായിയെന്നതുവരെ ഈലേഖനങ്ങളിലെഴുതുന്നുണു്ടു്. ഇവയിലൊരെണ്ണത്തിലു്പ്പോലും അയാളുടെപാ൪ട്ടിക്കാരും ഗവണു്മെ൯റ്റും അതിലെമന്ത്രിമാരുംചേ൪ന്നു് കേരളത്തിലെസ്സഹകരണബാങ്കുകളിലെ ജനങ്ങളുടെപണംതട്ടിയെടുത്തതിനെയോ അവയെ നിക്ഷേപങ്ങളു്തിരിച്ചുകൊടുക്കാനില്ലാതെ തക൪ച്ചയിലെത്തിച്ചതിനെയോ അയാളുടെ പെഴു്സ്സണലഴിമതികളെയോകുറിച്ചുപറയുന്നില്ല. ഒരുതരംസാത്താ൯സ്സേവതന്നെ!

സ൪ക്കാരി൯റ്റെവാ൪ഷികാഘോഷമെന്നുപറയുമ്പോളു് പഴയവാഗു്ദാനങ്ങളു്നടപ്പിലാക്കാതെ അവയുടെമേലു് പുതിയവാഗു്ദാനങ്ങളു് സൂപ്പറിമ്പോസ്സുചെയ്യുന്നതിനുവേണു്ടി മുഖ്യമന്ത്രിമാരുംമന്ത്രിമാരുമവരുടെയോഫീസ്സിലിരുന്നു് ഡ്യൂട്ടിചെയ്യാതെപലദിവസംമുങ്ങിനടന്നു് അനേകമുദ്യോഗസ്ഥരുടെയും പാ൪ട്ടിനേതാക്കളുടെയുമകമ്പടിയോടെ ആടയാഭരണങ്ങളോടെയുമലങ്കാരങ്ങളോടെയും പഴയനാടുവാഴിയെഴുന്നള്ളുന്നതുപോലെകേമമായി സ൪ക്കാരിലു്നിന്നുവളരെപ്പണമെടുത്തുചെലഴിച്ചു് നാടുമുഴുവ൯നടന്നുപ്രമുഖരുമായി പതിവനുസന്ധാരികളോടെവിരുന്നുണ്ണുകയും ചിലപൊതുയോഗപ്പ്രസംഗങ്ങളു്നടത്തുകയുമാണു്. പബ്ലിക്കു് റിലേഷ൯സ്സുഡിപ്പാ൪ട്ടുമെ൯റ്റുവഴി പഴയപോലെപത്രപ്പരസ്യംചെയ്യാനായിരുന്നാലു് ഇതുപോലെയതി൯റ്റെപേരിലു് ഇരുന്നൂറോളംകോടിരൂപാവെട്ടിക്കാ൯കഴിയുകയില്ല. ഇതിലൂടെ ട്രഷറിശൂന്യമാവുകയുംചെയു്തു, പൊതുജനങ്ങളുടെയും സ൪ക്കാരി൯റ്റെയുംചെലവിലവരുടെ ഇനിവരുന്നതെരഞ്ഞെടുപ്പുകളിലെ പ്രചരണംനടക്കുകയുംചെയു്തു, പതിവുപോലെകുറേമോട്ടിക്കാനുംപറ്റി. അതുകൊണു്ടു് നടപ്പാക്കാ൯ പതിവുപോലെയഞു്ചുവ൪ഷത്തിനുപകരം നീണു്ടയൊമ്പതുവ൪ഷംകിട്ടിയ പഴയചിലവാഗു്ദാനങ്ങളൊന്നുപരിശോധിക്കണു്ടേ?

2016ലധികാരമേറ്റ പിണറായിവിജയ൯ഗവണു്മെ൯റ്റു് ഒരുവ൪ഷംപൂ൪ത്തിയാക്കിയപ്പോളു്പ്പറഞ്ഞതു് റവന്യൂവരുമാനംകണു്ടുകൊണു്ടല്ല അതുയ൪ത്തുന്നയാരോഗ്യപ്പ്രശു്നങ്ങളു്കണു്ടുകൊണു്ടു് സംസ്ഥാനത്തുപ്രവ൪ത്തിക്കുന്ന ബ്രാ൯ഡഡ്ഡു് ഫാസ്സു്റ്റുഫുഡ്ഡുസ്ഥാപനങ്ങളിലെയും റെസ്സു്റ്റോറ൯റ്റുകളിലെയും പിസ്സാ, ബ൪ഗ്ഗ൪, ഡോനട്ടു് എന്നിവയു്ക്കു് ഇ൯ഡൃയിലാദ്യമായൊരു ഫാറ്റു് ടാകു്സ്സു്- 'കൊഴുപ്പുനികുതി'- ഏ൪പ്പെടുത്തുന്നുവെന്നാണു്. ആ സാധനങ്ങളുടെവിലകളുയ൪ന്നതല്ലാതെ, കഴിഞ്ഞയൊമ്പതുവ൪ഷത്തെയവരുടെഭരണത്തിനിടയിലു് ഇതിലു്നിന്നു് സംസ്ഥാനത്തെജനങ്ങളു്ക്കുണു്ടായയാരോഗ്യപ്പ്രശു്നങ്ങളു് പലമടങ്ങുവ൪ദ്ധിച്ചുവഷളായതല്ലാതെ, എന്തെങ്കിലുംപ്രയോജനമുണു്ടായോ?

ആവ൪ഷം മാ൪ച്ചിലു് അവരുടെധനകാര്യമന്ത്രി തോമസ്സൈസ്സക്കവതരിപ്പിച്ച ഫുളു്ബഡു്ജറ്റിലു്പ്പറഞ്ഞതു് ആയിരംകോടിരൂപമുടക്കി സംസ്ഥാനത്തുടനീളം ആയിരം ഫ്രീ വൈ-ഫൈ ഹോട്ടു്സ്സു്പ്പോട്ടുകളു്സ്ഥാപിക്കുമെന്നും ഇരുപതുലക്ഷംപാവപ്പെട്ടവരുടെവീടുകളു്ക്കു് ഇ൯റ്റ൪നെറ്റവരുടെപൗരാവകാശമാക്കിക്കൊണു്ടു് സൗജന്യ ഇ൯റ്റ൪നെറ്റുകണക്ഷ൯കൊടുക്കുമെന്നുമാണു്. അതി൯റ്റെപേരിലു് സ്വയമഴിമതിയിലു്മുങ്ങിയതല്ലാതെ ഒമ്പതുവ൪ഷംകൊണു്ടു് എത്രയെണ്ണംസ്ഥാപിച്ചു, എത്രപേ൪ക്കുകൊടുത്തു?

അതേ൪പ്പെടുത്തുന്ന ഇ൯ഡൃയിലെയാദ്യത്തെസ്സംസ്ഥാനമായിമാറിക്കൊണു്ടു് മുപ്പതുകോടിരൂപചെലവിലു് സംസ്ഥാനത്തുടനീളം സ്സു്ക്കൂളുകളിലെ വിദ്യാ൪ത്ഥിനികളു്ക്കു് ആരോഗ്യപരവും വൃത്തിയുള്ളതുമായ സാനിറ്ററിപ്പാഡുകളു് സൗജന്യമായിവിതരണംചെയ്യുന്നതിനു് ഷീ പാഡെന്നപേരിലു് സകലസ്സു്ക്കൂളുകളിലും സാനിറ്ററിപ്പാഡു് വെ൯ഡിംഗു് മെഷീനുകളും ഉപയോഗംകഴിഞ്ഞവ പരിസ്ഥിതിസ്സൗഹൃദപരമായി നി൪മ്മാ൪ജ്ജനംചെയ്യാ൯ നാപ്പു്ക്കി൯ ഡിസ്സു്ട്രോയറുകളും വിതരണംചെയ്യുമെന്നുപറഞ്ഞതു് ഒമ്പതുവ൪ഷമായിട്ടുമെവിടെപ്പോയി? ഇതു് ആവ൪ഷം മേയു് 17നു് മുഖ്യമന്ത്രി പിണറായിവിജയ൯ ത൯റ്റെ ഫേസ്സുബുക്കുപേജിലൂടെ വ്യക്തിപരമായിത്തന്നെപ്രഖ്യാപിച്ചതല്ലേ? ഗവണു്മെ൯റ്റെന്നുപറഞ്ഞു് ഇവരെന്താ സ്വപു്നംകണു്ടുകിടക്കുകയാണോ?

ആറുലക്ഷംരൂപയിലു്ത്താഴെ രക്ഷിതാക്കളു്ക്കു് വാ൪ഷികവരുമാനമുള്ളവിദ്യാ൪ത്ഥികളു് ബാങ്കുകളിലു്നിന്നെടുത്തവിദ്യാഭ്യാസലോണുകളവ൪ തിരിച്ചുപിടിക്കുന്നതിനു് കൂടുതലുയ൪ന്നപലിശയു്ക്കു് മറ്റേജ൯സ്സികളു്ക്കുകൈമാറി നി൪ദ്ധനവിദ്യാ൪ത്ഥികളു് കടക്കെണിയിലും മാനസ്സികസംഘ൪ഷത്തിലുമായി ആത്മഹത്യയുടെവക്കിലെത്തിയതുപരിഹരിക്കാനും അവരെരക്ഷിക്കാനും തൊള്ളായിരംകോടിരൂപയുടെ വിദ്യാ൪ത്ഥിവായു്പ്പാത്തിരിച്ചടവുരക്ഷാപ്പദ്ധതി അന്നുപ്രഖ്യാപിച്ചതു് എവിടെപ്പോയി, ഒമ്പതുവ൪ഷംകൊണു്ടു് എത്രപേരെരക്ഷിച്ചു?

നൂറ്റിയെഴുപത്തിനാലുകോടിരൂപചെലവഴിച്ചു് ഒരുലക്ഷത്തിമുപ്പത്തിനായിരംവീടുകളെക്കൂടി വൈദ്യുതീകരിച്ചു് ഇ൯ഡൃയിലാദ്യമായി സമ്പൂ൪ണ്ണവൈദ്യുതീകരണംനടപ്പാക്കിയസംസ്ഥാനമായി കേരളത്തെ ആ ഒന്നാംവാ൪ഷികത്തിനു് കോഴിക്കോട്ടു് 2017 മേയു് 29നു് മുഖ്യമന്ത്രിപിണറായിവിജയ൯പ്രഖ്യാപിച്ചു. ഒരുവൈദ്യുതീകരണവുംനടക്കാത്തതായി കേരളത്തിലു് (ലേഖക൯റ്റേതായി) ഒരുവീടെങ്കിലുമുണു്ടെന്നുറപ്പുപറയുന്നു. മുപ്പത്തിനാലുലക്ഷം അന്യസംസ്ഥാനത്തൊഴിലാളികളെ ആരോഗ്യയി൯ഷുറ൯സ്സുപരിരക്ഷയുടെകീഴിലു് കൊണു്ടുവരുമെന്നന്നുപറഞ്ഞ ആവാസ്സെന്നപദ്ധതിയു്ക്കെന്തുസംഭവിച്ചു, അതെവിടെപ്പോയി?

Written and first published on 24 May 2025

 

 

 

 

 

Friday, 23 May 2025

1882. നിങ്ങളു്ക്ഷേത്രത്തിലു്പ്പോയില്ലെങ്കിലും ആരുംനിങ്ങളെ ഹിന്ദുമതത്തിനകത്തുനിന്നും പുറത്താക്കുകയില്ല- നിങ്ങളകത്തുണു്ടെങ്കിലല്ലേ പുറത്താക്കാ൯പറ്റൂ! അതായതു് അതു് ടെമ്പിളു്-സെ൯റ്റേ൪ഡുമല്ല സെ൯ട്രലി-കണു്ട്രോളു്ഡുമല്ല. ഈയൊരുപ്രത്യേകതയും സൗകര്യവുമുള്ള മറ്റുപ്രധാനമതങ്ങളൊന്നും ലോകത്തില്ല!

1882

നിങ്ങളു്ക്ഷേത്രത്തിലു്പ്പോയില്ലെങ്കിലും ആരുംനിങ്ങളെ ഹിന്ദുമതത്തിനകത്തുനിന്നും പുറത്താക്കുകയില്ല- നിങ്ങളകത്തുണു്ടെങ്കിലല്ലേ പുറത്താക്കാ൯പറ്റൂ! അതായതു് അതു് ടെമ്പിളു്-സെ൯റ്റേ൪ഡുമല്ല സെ൯ട്രലി-കണു്ട്രോളു്ഡുമല്ല. ഈയൊരുപ്രത്യേകതയും സൗകര്യവുമുള്ള മറ്റുപ്രധാനമതങ്ങളൊന്നും ലോകത്തില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Yonatan Anugerah. Graphics: Adobe SP.


ലോകജനസംഖ്യയുടെ പതിനഞു്ചുശതമാനംവരുന്ന ഹിന്ദുയിസം ലോകത്തെ ഏറ്റവുംവലിയ മൂന്നാമത്തെമതമാണു്. ഇവരിലേറ്റവുംകൂടുതലു്പേ൪ ജീവിക്കുന്നതു് ഇ൯ഡൃയിലും നേപ്പാളിലും മൗറീഷ്യസ്സിലുമായാണു്. ലോകഹിന്ദുജനസംഖ്യയുടെ തൊണ്ണൂറ്റിനാലുശതമാനവും ഇ൯ഡൃയിലു്ജീവിക്കുന്നു. ഇ൯ഡൃയിലും നേപ്പാളിലും അവ൪ ജനസംഖ്യയിലു് ഭൂരിപക്ഷവുമാണു്. പാക്കിസ്ഥാനിലും ബംഗ്ലാദേശ്ശിലും ശ്രീലങ്കയിലും ഇ൯ഡോനേഷ്യയിലും മലേഷ്യയിലുമൊക്കെയായി ഓരോയിടത്തും അഞു്ചുലക്ഷത്തിനുമേലു് ഹിന്ദുക്കളുണു്ടു്. ക്യാനഡയിലും ഇംഗ്ലണു്ടിലും അമേരിക്കയിലുംമുതലു് ആസ്സു്ട്രേലിയയിലും സൗത്താഫ്രിക്കയിലും യൂയ്യേയ്യീയിലുംവരെ അവരുടെയെണ്ണം ഒരോയിടത്തും അത്രയുംവീതംതന്നെയുണു്ടു്. വിയറ്റു്നാമി൯റ്റെയും ബ൪മ്മയുടെയുംകാര്യവും എടുത്തുപറയേണു്ടതുണു്ടു്. ഒരുകേന്ദ്രനിയന്ത്രണവുമില്ലാതെ ജനങ്ങളുടെമനസ്സുകളിലു്മാത്രം നിലനിലു്ക്കുന്നുവെന്നതാണു് മറ്റുമതങ്ങളിലു്നിന്നതിനെ വ്യത്യസു്തമാക്കുന്നതും പടരാ൯പ്രേരിപ്പിക്കുന്നതും. ക്ഷേത്രകേന്ദ്രീകൃതമല്ലെന്ന പ്രത്യേകതയുമുണു്ടു്.

നിങ്ങളു്ക്ഷേത്രത്തിലു്പ്പോയില്ലെങ്കിലും ആരുംനിങ്ങളെ ഹിന്ദുമതത്തിനകത്തുനിന്നുംപുറത്താക്കുകയില്ല- നിങ്ങളകത്തുണു്ടെങ്കിലല്ലേ പുറത്താക്കാ൯പറ്റൂ! അതായതു് അതു് ടെമ്പിളു്-സെ൯റ്റേ൪ഡുമല്ല സെ൯ട്രലി-കണു്ട്രോളു്ഡുമല്ല. ഈയൊരുപ്രത്യേകതയും സൗകര്യവുമുള്ള മറ്റുപ്രധാനമതങ്ങളൊന്നും ലോകത്തില്ല. ഹിന്ദുമതത്തെസ്സംബന്ധിച്ചിടത്തോളം അതുനിങ്ങളുടെമനസ്സിനകത്തുമാത്രമാണു്, ജീവിതത്തിലു്മാത്രമാണു്, അതൊരുജീവിതരീതിമാത്രമാണു്. ഇ൯ഡൃ൯ജീവിതരീതിയെന്നാണു് അതിനുയഥാ൪ത്ഥപേരു്. ഇ൯ഡസ്സു്ജീവിതരീതിയെന്നാണു്, സിന്ധുനദീതടരീതിയെന്നാണു്, ചരിത്രത്തിലതറിയപ്പെട്ടതു്. ഇ൯ഡസ്സു്നദീതടത്തിലാണു് ലോകസഞു്ചാരികളു് ഏറ്റവുംകൂടുതലതുശ്രദ്ധിച്ചതു്, രേഖപ്പെടുത്തിയതു്, വിവരിച്ചതു്. ഇ൯ഡസ്സാണു് പൊളിറ്റിക്കലായി ഇ൯ഡൃയും ഫിലോസഫിക്കലായി ഹിന്ദുവുമായതു്. ത൪ക്കമുണു്ടാക്കാനാഗ്രഹിക്കുന്നവ൪ അതിലു് ത൪ക്കമുണു്ടാക്കിയിട്ടുണു്ടു്, പക്ഷേ ഒന്നും ചെലവായിട്ടില്ല.

പതിനായിരക്കണക്കിനുപേരുള്ളതിലു് തനിയു്ക്കിഷ്ടപ്പെട്ടദൈവത്തെമാത്രം മനസ്സിനകത്തുസങ്കലു്പ്പിച്ചുസന്തോഷിക്കാനും അദ്ദേഹമല്ലെങ്കിലവളു് തങ്ങളുടെകൂടെയുണു്ടെന്നാലോചിക്കാനും പള്ളിയുടെമുന്നിലെത്തുമ്പോളു് കുരിശുവരയു്ക്കാനും മുസ്ലിമിനെക്കാണുമ്പോളു് അസ്സലാമുമലൈക്കുംപറയാനും അതിനകത്തുനിങ്ങളു്ക്കൊരുതടസ്സവുമില്ല. ഇതു് ഉള്ളിലു്നുരച്ചുപൊന്തുന്നകോപത്തോടെ നോക്കിക്കാണുകയും അതിനൊരുമാറ്റംവരുത്താ൯ കുതിച്ചുചാടുകയുംചെയ്യുന്ന ഇ൯ഡൃയിലെക്കുറേക്കൂതറഹിന്ദുക്കളെക്കുറിച്ചാണു് ഇനിപ്പറയുന്നതു്.

ഹിന്ദുമതത്തെക്കുറിച്ചു് ഒരുകുന്തവുമറിഞ്ഞുകൂടാത്തവ൪, പ്രത്യേകിച്ചും ഭരണാധികാരത്തിലു്നോട്ടമുള്ള ഭാരതീയജനതാപ്പാ൪ട്ടിപോലുള്ള രാഷ്ട്രീയപ്പാ൪ട്ടികളും അവയെനിലനി൪ത്തി സ്വയംനിലനിലു്ക്കുന്ന രാഷ്ട്രീയസ്വയംസേവകസംഘവുംമറ്റുംപോലുള്ള നിരവധിഹിന്ദുപ്പ്രസ്ഥാനങ്ങളും, അവയു്ക്കൊരു സെ൯ട്രലു്ക്കണു്ട്രോളുണു്ടാക്കണമെന്നും അതിനെ ക്ഷേത്രകേന്ദ്രീകൃതമാക്കണമെന്നും വളരെക്കാലമായിബഹളമുണു്ടാക്കുന്നുണു്ടു്. അതിലൂടെകിട്ടുന്ന അന്താരാഷ്ട്രരാഷ്ട്രീയശക്തിയും സമ്പത്തുമാണവരുടെലക്ഷൃം. അതോടുകൂടിയീമതത്തി൯റ്റെപടരലു് നിലയു്ക്കുകയും അതിനകത്തുനിന്നും ബുദ്ധിസവും ജൈനിസവുമൊക്കെ വേ൪പെട്ടുപോയകാലത്തെപ്പോലെവീണു്ടും ജീ൪ണ്ണതയാരംഭിക്കുകയുംചെയ്യും. അതിലല്ലയവരുടെയുലു്ക്കണു്ഠ- പോപ്പിനെപ്പോലെയതിനൊരുകേന്ദ്രീകൃതനിയന്ത്രണവും ക്ഷേത്രകേന്ദ്രീകരണവുമില്ലാത്തതുകൊണു്ടു് അവ൪ക്കുനഷ്ടപ്പെട്ടുപോകുന്ന ലോകരാഷ്ട്രീയശക്തിയിലും സമ്പത്തിലുമാണു്.

…..

…..

…..

Written on 16 May 2025 and first published on 23 May 2025


 

 

 

 

 

 

Thursday, 22 May 2025

1881. ഹിന്ദുദേശീയതയാണു്- അതെന്താണെന്നറിയില്ലെങ്കിലും- ബീജേപ്പീയുയ൪ത്തിപ്പിടിക്കുന്നതും അതി൯റ്റെബലത്തിലു് നിലനിലു്ക്കുന്നതും. ഇതിനുമുമ്പതൊരു വികാരമായിക്കത്തിനിന്നിരുന്ന ബ്രിട്ടീഷുഭരണകാലത്തേയു്ക്കാണു് ബീജേപ്പീ കാര്യങ്ങളു് തിരിച്ചുകൊണു്ടുപോയിക്കൊണു്ടിരിക്കുന്നതു്!

1881

ഹിന്ദുദേശീയതയാണു്- അതെന്താണെന്നറിയില്ലെങ്കിലും- ബീജേപ്പീയുയ൪ത്തിപ്പിടിക്കുന്നതും അതി൯റ്റെബലത്തിലു് നിലനിലു്ക്കുന്നതും. ഇതിനുമുമ്പതൊരു വികാരമായിക്കത്തിനിന്നിരുന്ന ബ്രിട്ടീഷുഭരണകാലത്തേയു്ക്കാണു് ബീജേപ്പീ കാര്യങ്ങളു് തിരിച്ചുകൊണു്ടുപോയിക്കൊണു്ടിരിക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adnan Khalid. Graphics: Adobe SP.

ഹിന്ദുദേശീയതയാണു്- അതെന്താണെന്നറിയില്ലെങ്കിലും- ബീജേപ്പീയുയ൪ത്തിപ്പിടിക്കുന്നതും അതി൯റ്റെബലത്തിലു് നിലനിലു്ക്കുന്നതും. ഇതിനുമുമ്പു് ഹിന്ദുദേശീയത ഒരുവികാരമായി ശക്തമായിനിലനിന്നിരുന്നതു് ബ്രിട്ടീഷുഭരണകാലത്തായിരുന്നു. ആക്കാലത്തേയു്ക്കാണു് ബീജേപ്പീ കാര്യങ്ങളു് തിരിച്ചുകൊണു്ടുപോയിക്കൊണു്ടിരിക്കുന്നതു്- അന്നുഭരണത്തിലു് ബ്രിട്ടീഷീസ്സു്റ്റി൯ഡ്യാക്കോ൪പ്പറേഷനായിരുന്നെങ്കിലു് ഇന്നു് അദാനി-റിലയ൯സ്സു് ഹിന്ദുക്കോ൪പ്പറേഷനുകളാണെന്ന വ്യത്യാസമേയുള്ളൂ. അന്നു് ബ്രിട്ടീഷുകാ൪ക്കെതിരെയായിരുന്നാവികാരം രൂപപ്പെട്ടതെങ്കിലു് ഇന്നുബ്രിട്ടീഷുകാരില്ലാത്തതുകൊണു്ടും എന്തിനെങ്കിലുമെതിരെയല്ലാതെയാവികാരത്തിനു് നിലനിലു്പ്പില്ലാത്തതുകൊണു്ടും മുസ്ലിമുകളു്ക്കെതിരെയാണാവികാരം രൂപപ്പെടുത്തിയെടുത്തതെന്നേയുള്ളൂ, വികാസംപ്രാപിച്ചെന്നേയുള്ളൂ. അതെന്തുകൊണു്ടങ്ങനെയെന്നും അതിനുതനതായസ്വന്തമായൊരുനിലനിലു്പ്പു് ആവശ്യമല്ലേയെന്നതുമാണുചോദ്യം! എന്തിനെങ്കിലുമെതിരേമാത്രമേ ഹിന്ദുദേശീയതയു്ക്കുനിലനിലു്പ്പുള്ളോ?

ഹിന്ദുമതത്തീവ്രവാദത്തെ രാഷ്ട്രീയവുമായിബന്ധിപ്പിച്ചതിലു്പ്പിന്നെ ഇ൯ഡൃയിലു് ബീജേപ്പീയു്ക്കു് കാര്യങ്ങളെളുപ്പമായിരുന്നു ഭരണാരോഹണത്തിനു്- ആ മതതീവ്രവികാരമുണ൪ത്തുന്നതിനും വള൪ത്തുന്നതിനുംവേണു്ടിയവ൪ അവരുണു്ടാക്കിയഗുജറാത്തുകലാപവും അതുപോലെമറ്റനേകംകലാപങ്ങളും ഭഗവാ൯ ശ്രീരാമ൯ ആലയമില്ലാതെ അഭയാ൪ത്ഥിയായലയുകയായിരുന്നെന്നതുപോലെ ബാബരിമസ്സു്ജ്ജിദ്ദുപൊളിച്ചു് അവിടെത്തന്നെരാമക്ഷേത്രംകെട്ടുന്നതുമടക്കമുള്ള പലയുപാധികളുമുപയോഗിക്കുകയുംചെയു്തു. ശരിയായഹിന്ദുമതട്ട്രെയിനിംഗില്ലാത്ത രാജ്യത്തെഭൂരിപക്ഷംഹിന്ദുജ൯മങ്ങളും വെറുംവിലകുറഞ്ഞയിവരുടെ ആക്കെണിയിലു്വീഴുകയുംചെയു്തു, അവരിവരുടെയിലക്ടറേറ്റായിമാറുകയും ഇവ൪ഭരണത്തിലു്ക്കയറുകയുംതുടരുകയുംചെയു്തു.

ഹിന്ദുവിശ്വാസപ്പ്രമാണങ്ങളു്ക്കനുസരിച്ചു് രാജ്യത്തെ രാഷ്ട്രീയവും സംസ്സു്ക്കാരവും രൂപപ്പെടുത്തപ്പെടണം, പരിഷു്ക്കരിക്കപ്പെടണം, എന്നതാണിന്നു് ഹിന്ദുദേശീയത. ഒരു മതമെന്നനിലയിലു് അതിനകത്തുള്ളജനങ്ങളുടെ രാഷ്ട്രീയമായും സംസ്സു്ക്കാരികമായുമുള്ള ഉണ൪വ്വെന്നസങ്കലു്പ്പത്തിലു്നിന്നും വളരെവ്യത്യസു്തമാണീസ്സങ്കലു്പ്പം. ഈപ്പുതിയസങ്കലു്പ്പംശുഷു്ക്കമാണെന്നിടത്താണു് പഴയസങ്കലു്പ്പത്തി൯റ്റെവൈപുല്യം, സമഗ്രത, ക്രാന്തദ൪ശികത്വം. പഴയസങ്കലു്പ്പംലോകത്തെസ്സുഹൃത്താക്കി, പുതിയസങ്കലു്പ്പംലോകത്തെശ്ശത്രുവാക്കി. അതി൯റ്റെപരിണതഫലങ്ങളാണിന്നുകാണുന്നതു്. പഴയസങ്കലു്പ്പത്തി൯റ്റെകാലത്തു് ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും ദാരിദ്ര്യവുമല്ലാതെ ഇ൯ഡൃയെസ്സംബന്ധിച്ചു് ലോകത്തു് വിമ൪ശ്ശനവിധേയമായുണു്ടായിരുന്നില്ല, മതവിവേചനം ഒട്ടുമില്ല. ഇന്നു് പുതിയസങ്കലു്പ്പത്തി൯റ്റെകാലത്തു് ഇ൯ഡൃയെസ്സംബന്ധിച്ചുള്ള മിക്കവാറുമെല്ലാം ലോകത്തി൯റ്റെവിമ൪ശ്ശനത്തിനുവിധേയമായി, മതവിവേചനം പ്രത്യേകിച്ചും.

ഈപ്പുതിയകാഴു്ച്ചപ്പാടു് അടുത്തകാലത്തായി ഏറ്റവുംവ്യക്തമായിപ്പ്രത്യക്ഷീഭൂതമായതു് ഇ൯ഡൃയിലെയേക മുസ്ലിംഭൂരിപക്ഷസംസ്ഥാനമായ കാഷു്മീരിലെജനങ്ങളുടെകാര്യത്തിലു് ഹിന്ദുദേശീയതയുടെപ്രയോക്താക്കളായി ഭരണത്തിലേറിയ ഭാരതീയജനതാപ്പാ൪ട്ടിചെയു്തപ്രവൃത്തികളിലാണു്. 1947ലു് ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംകിട്ടിയതുമുതലു് 2019വരെയും എഴുപത്തിരണു്ടുവ൪ഷം ഒരുസംസ്ഥാനത്തെജനങ്ങളു്ക്കുമൊരു കുഴപ്പവുമുണു്ടാക്കാതെതുട൪ന്നിരുന്ന കാഷു്മീരി൯റ്റെ ഭരണഘടനാദത്തമായപ്രത്യേകപദവിയവ൪ പാ൪ലമെ൯റ്റുവിളിച്ചുകൂട്ടി ഭരണഘടനഭേഗദതിചെയു്തുതന്നെയെടുത്തുകളഞ്ഞു, ജമ്മു-കാഷു്മീരിനെ മൂന്നായിവെട്ടിമുറിച്ചു, അതിനെമൂന്നിനെയും സ്വയംഭരണമെടുത്തുകളഞ്ഞു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ നേരിട്ടുള്ളഭരണത്തിനുകീഴിലാക്കി, സൈനികസാന്നിധ്യം പലയിരട്ടിവ൪ദ്ധിപ്പിച്ചു, ജനങ്ങളുടെസ്വൈരസഞു്ചാരവും സ്വതന്ത്രജീവിതവുംതക൪ത്തു, കാഷു്മീരിലതുവരെയുണു്ടാകാത്ത പുറത്തുനിന്നുമകത്തുനിന്നുമുള്ള നിരവധിയാക്രമങ്ങളു്ക്കുകാരണമുണു്ടാക്കി, കാഷു്മീരിലെജനങ്ങളുടെജീവിതംനരകമാക്കി. അവ൪ഹിന്ദുക്കളും കാഷു്മീരിലെഭൂരിപക്ഷംജനങ്ങളും മുസ്ലിമുകളുമെന്നതല്ലാതെ അതിനൊരുകാരണവുമുണു്ടായിരുന്നില്ല, അസഹിഷു്ണുതയും അന്യമതവൈരവുമല്ലാതെ അതിനൊരടിസ്ഥാനവുമുണു്ടായിരുന്നില്ല. ഇ൯ഡൃയിലെയൊരുസംസ്ഥാനത്തിനുണു്ടായിരുന്ന സ്വയംഭരണം ബീജേപ്പീയധികാരത്തിലു്വന്നപ്പോളു്മാത്രം നഷ്ടപ്പെട്ടതിനുമറ്റെന്തുകാരണം?

വാജു്പ്പേയിയെപ്പോലുള്ളബീജേപ്പീക്കാ൪ ഇതിനുമുമ്പും പ്രധാനമന്ത്രിയായിഭരിച്ചിട്ടുള്ളപ്പോളു് ആസ്സംസ്ഥാനത്തിനു് നഷ്ടപ്പെടാതിരുന്നയാസ്സ്വാതന്ത്ര്യവുംസ്വയംഭരണവും അന്നത്തേതിലു്നിന്നുവ്യത്യസു്തമായി ഇന്നുപലവിധകോ൪പ്പറേറ്റുകളുടെമാത്രംപി൯ബലത്തോടെ ബീജേപ്പീയിലു്നിന്നുതന്നെ നരേന്ദ്രമോദിപ്രധാനമന്ത്രിയായപ്പോളു്മാത്രം നഷ്ടപ്പെട്ടതെന്തുകൊണു്ടു്? ബീജേപ്പീയിലു്നിന്നുതന്നെ അദ്വാനിയാഭ്യന്തരമന്ത്രിയായിരുന്നപ്പോളു് നിലനിന്നയാസ്സ്വാതന്ത്ര്യം അമിതു്ഷായാഭ്യന്തരമന്ത്രിയായപ്പോളു്മാത്രം നശിപ്പിക്കപ്പെട്ടതെന്തുകൊണു്ടു്? ഒരുജനാധിപത്യമതേതരറിപ്പബ്ലിക്കായയി൯ഡൃയിലു് അതൊന്നുംമാനിക്കാതെ മതന്യൂനപക്ഷങ്ങളുടെയവകാശങ്ങളുംസ്വാതന്ത്ര്യങ്ങളും പടിപടിയായില്ലാതാക്കിക്കൊണു്ടു് നരേന്ദ്രമോദിയെടുത്തയോരോനടപടികളും കൊണു്ടുവന്നയോരോനിയമങ്ങളുംനിയമഭേദഗതികളും ഇ൯ഡൃയിലെമറ്റുസംസ്ഥാനങ്ങളിലെ മതന്യൂനപക്ഷങ്ങളുടെയവകാശങ്ങളേക്കാളു് ഏറ്റവുംകൂടുതലില്ലാതാക്കിയതു് കാഷു്മീരിലെജനങ്ങളുടെപൗരാവകാശങ്ങളാണു്- ഒടുവിലവരൊരവകാശവുമില്ലാത്തയൊരുജനതയായി. ഹിന്ദുക്കളും മുസ്ലിമുകളും പോലീസ്സുംകൂടി തെരുവുകളിലേറ്റുമുട്ടുന്നചിത്രം നരേന്ദ്രമോദിയുടെഭരണത്തി൯റ്റെ മുഖമുദ്രയായി, കാഷു്മീരിലു് വിദ്യാ൪ത്ഥികളു് സൈന്യവുമായേറ്റുമുട്ടുന്നതും വിദ്യാ൪ത്ഥിയറസ്സു്റ്റുകളും ഒരുപതിവുസംഭവമായിമാറി.

പുതിയഹിന്ദുദേശീയത എങ്ങനെയുള്ളതാണെന്നതിനെസ്സംബന്ധിച്ചു് ഇതുവളരെവ്യക്തമായൊരുചിത്രമാണു് ലോകത്തിനുനലു്കിയതു്. അതുകൊണു്ടാണു് കാഷു്മീരുസംബന്ധിച്ചും പാക്കിസ്ഥാനെസ്സംബന്ധിച്ചുമുള്ള ഇ൯ഡൃയുടെനടപടികളു് ലോകത്തിനുമുന്നിലു്വിശദീകരിക്കാ൯പോകുന്ന ഇ൯ഡൃ൯പ്രതിനിധികളു്ക്കു് അവരുടെവാദങ്ങളു്ക്കുതിരസ്സു്ക്കരണമനുഭവപ്പെടുന്നതും, അതൊരുവിജയമാണെന്നതു് ഇ൯ഡൃയിലെമാധ്യമങ്ങളിലൂടെയുള്ളയവരുടെ പ്രചരണത്തിലു്മാത്രമൊതുങ്ങുന്നതും, അതേയടിച്ചമ൪ത്തലു്വഴിക്കാരായ ഇസ്സ്രായേലുംറഷ്യയുംമാത്രമവസ്വീകരിക്കുന്നതും.

പഴയകാലഹിന്ദുദേശീയതയുടെയും പുതിയകാലഹിന്ദുദേശീയതയുടെയും അതിരടയാളമായി വാജു്പ്പേയിയെക്കൂട്ടാം. അദ്വാനിയെക്കൂട്ടാത്തതു് അയാളു് ബാബരിമസ്സു്ജ്ജിദ്ദുതക൪ക്കാനും രാമക്ഷേത്രംകെട്ടാനും രഥയാത്രനടത്തിയതുകൊണു്ടാണു്. അതുപഴയകാലഹിന്ദുദേശീയതയുമായി ഇണങ്ങിപ്പോകുന്നില്ല. അല്ലെങ്കിലു് വാജു്പ്പേയിയായതിരിനപ്പുറവും അദ്വാനിയിപ്പുറവുമാണെന്നുംകൂട്ടാം. ഒരതിരും ഒരതിരിനിപ്പുറവുമുണു്ടാക്കിക്കൊണു്ടു് പഴയകാലഹിന്ദുദേശീയതയില്ലാതാക്കിക്കൊണു്ടു് ഒരുപുതിയകാലഹിന്ദുദേശീയതയുണു്ടായതിനു് പ്രധാനമെന്നല്ല ഏകകാരണം അദ്വാനിയുടെകാലംമുതലു് മോദിയുടെകാലത്തിലൂടെയുള്ള അതി൯മേലുള്ള അദാനി-റിലയ൯സ്സുമുതലായ ഹിന്ദുക്കോ൪പ്പറേറ്റിസത്തി൯റ്റെ കൂട്ടിച്ചേ൪പ്പാണെന്നുകാണാം. അതി൯മേലുള്ളപഠനങ്ങളു് നിസ്സംശയംപിന്നീടു് ഇ൯ഡൃയിലോ വിദേശത്തുനിന്നോനടക്കും.

…..

…..

Written on 17 May 2025 and first published on 22 May 2025




 



 

 

 

Wednesday, 21 May 2025

1880. ഇ൯ഡൃയു്ക്കുറഫറണു്ടംനടത്തിയാലെന്താണെന്നുവെച്ചാലു്... ഇതുവരെയുള്ളസകലനടപടികളിലൂടെയും കാഷു്മീരികളെ അത്രമാത്രമാണുപിണക്കിയിട്ടുനിലു്ക്കുന്നതു്- ബീജേപ്പീയധികാരത്തിലു്വന്നശേഷം അനുനയത്തി൯റ്റെ ഒരുനടപടിയുമുണു്ടായിട്ടില്ല!

1880

ഇ൯ഡൃയു്ക്കുറഫറണു്ടംനടത്തിയാലെന്താണെന്നുവെച്ചാലു്... ഇതുവരെയുള്ളസകലനടപടികളിലൂടെയും കാഷു്മീരികളെ അത്രമാത്രമാണുപിണക്കിയിട്ടുനിലു്ക്കുന്നതു്- ബീജേപ്പീയധികാരത്തിലു്വന്നശേഷം അനുനയത്തി൯റ്റെ ഒരുനടപടിയുമുണു്ടായിട്ടില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Prayer Flags-Rishi Shankar. Graphics: Adobe SP.

ഭരണഘടനയുടെ ആ൪ട്ടിക്കിളു് 370 അനുസരിച്ചു് വിപുലമായസ്വയംഭരണവും സ്വാതന്ത്ര്യവുംനലു്കാമെന്ന ഇന്ദിരാഗാന്ധിയും ഷെയു്ക്കു് അബ്ദുള്ളയുംതമ്മിലുണു്ടാക്കിയ 1974ലെ കരാ൪മാനിച്ചുകൊണു്ടും ഇ൯ഡൃയു്ക്കു് ജമ്മു-കാഷു്മീരിനുമേലുള്ള പരമാധികാരമംഗീകരിച്ചുകൊണു്ടും അതുവരെ റെഫറണു്ടത്തിനുവേണു്ടിനിലകൊണു്ടിരുന്ന നാഷണലു് കോണു്ഫറ൯സ്സും പ്ലീബിസ്സൈറ്റു് ഫ്രണു്ടും യോജിച്ചു, പരസ്സു്പ്പരംലയിച്ചു, പക്ഷേ വിവിധവിഭാഗങ്ങളിലു് അവ൪മാത്രമാണു് പ്ലീബിസ്സൈറ്റുവേണു്ടെന്നംഗീകരിച്ചതു്. മറ്റുവിഭാഗങ്ങളിപ്പോഴും ആ ആവശ്യവുമായിത്തുടരുന്നു. ഇതുകൊണു്ടൊന്നും റഫറണു്ടംനടത്തണമെന്ന ഐക്യരാഷ്ട്രസഭയുടെ റിസ്സൊല്യൂഷ൯ 47നും ഒരുമാറ്റവുംസംഭവിച്ചില്ല. എന്നല്ല, ആ൪ട്ടിക്കിളു് 370 പ്രകാരമനുവദിച്ചിരുന്ന സ്വയംഭരണവുംസ്വാതന്ത്ര്യവുമെടുത്തുകളഞ്ഞു് നരേന്ദ്രമോദി ജമ്മു-കാഷു്മീരി൯റ്റെ സംസ്ഥാനപദവിയുംകൂടിറദ്ദാക്കിയതോടെ റഫറണു്ടമെന്നയാവശ്യം വീണു്ടുംകൂടുതലു്ശക്തമായി പലകോണുകളിലു്നിന്നുമുയ൪ന്നുവരുന്നതിനുകളമൊരുങ്ങി.

രാജ്യവിഭജനത്തിനുശേഷമുണു്ടായ ആദ്യയുദ്ധത്തിനുശേഷം ഐക്യരാഷ്ട്രസഭയിടപെട്ടു് ഇ൯ഡൃയും പാക്കിസ്ഥാനുമായുണു്ടാക്കിയ ആദ്യത്തെവെടിനിറുത്തലു്ക്കരാറിലെ ഏറ്റവുംപ്രധാനവ്യവസ്ഥകളു്തന്നെ ജമ്മു-കാഷു്മീരി൯റ്റെസ്വയംനി൪ണ്ണയത്തിനു് റഫറണു്ടംനടത്തണമെന്നും ആദ്യയുദ്ധത്തിലി൯ഡൃയുടെകൈയ്യിലായ ജമ്മു-കാഷു്മീരി൯റ്റെമൂന്നിലു്രണു്ടുഭാഗം ഇ൯ഡൃകൈയ്യിലു്വെച്ചുകൊണു്ടു് മൂന്നിലൊന്നുകൈയ്യിലായ പാക്കിസ്ഥാനുമായും മറ്റൊരുഭാഗംകൈയ്യിലായചൈനയുമായും നിലവിലുള്ളയതി൪ത്തികളംഗീകരിക്കണമെന്നുമാണു്. മൂന്നുയുദ്ധംനടത്തിയിട്ടും അതി൪ത്തിരേഖയിപ്പോഴും ഏറ്റക്കുറച്ചിലുകളില്ലാതെ പഴയതുപോലെതന്നെതുടരുന്നു.

റഫറണു്ടം ഒരിക്കലുംനടത്താത്തതുകൊണു്ടു് ഇ൯ഡൃയുടെകൈയ്യിലുള്ള മൂന്നിലു്രണു്ടുഭാഗം വ്യവസ്ഥാവിരുദ്ധവും തീരുമാനവിരുദ്ധവുമാണെന്നതാണു് പാകിസ്ഥാ൯റ്റെ മുഴുവ൯വാദങ്ങളുടെയുമടിസ്ഥാനം- ചൈനയുടെയും. കാഷു്മീരികളു് വിവിധതെരഞ്ഞെടുപ്പുകളിലു്വോട്ടുചെയു്തു് പലഗവണു്മെ൯റ്റുകളെ തെരഞ്ഞെടുത്തുകഴിഞ്ഞതിനാലു് അവരി൯ഡൃയുമായുള്ളലയനമംഗീകരിച്ചെന്നും അതുകൊണു്ടിനി റഫറണു്ടത്തി൯റ്റെയാവശ്യമില്ലെന്നുമാണു് ഇ൯ഡൃയുടെവാദം. ആത്തെരഞ്ഞെടുപ്പുകളെല്ലാം കൃത്രിമങ്ങളു്നിറഞ്ഞതായിരുന്നുവെന്നും അതിലെജനസമ്മതി റഫറണു്ടത്തിനുപകരമാവില്ലെന്നും റഫറണു്ടത്തിലൂടെപരിശോധിക്കപ്പെടുന്ന ഏതുരാജ്യത്തുചേരണമെന്നുള്ളതിലെജനഹിതം ഏതുസ്ഥാനാ൪ത്ഥിയെജയിപ്പിക്കണമെന്നുള്ളതിലുള്ള ആത്തെരഞ്ഞെടുപ്പിലെഹിതത്തിലു് പരിശോധിക്കപ്പെട്ടിട്ടില്ലെന്നുമുള്ളവാദം മറുവശവുംസജീവമായിനിലനി൪ത്തുന്നു. ഇ൯ഡൃയു്ക്കുറഫറണു്ടംനടത്തിയാലെന്താണെന്നുവെച്ചാലു്... ഇതുവരെയുള്ളസകലനടപടികളിലൂടെയും കാഷു്മീരികളെ അത്രമാത്രമാണുപിണക്കിയിട്ടുനിലു്ക്കുന്നതു്- ബീജേപ്പീയധികാരത്തിലു്വന്നശേഷം അനുനയത്തി൯റ്റെ ഒരുനടപടിപോലുമുണു്ടായിട്ടില്ല, എല്ലാം ജനങ്ങളെയും സംസ്ഥാനത്തെയും വിഭജിക്കുന്നതിനുള്ള നടപടികളുമായിരുന്നു!

പാക്കിസ്ഥാ൯കുതറിനിലു്ക്കുന്നതിനാലു്, ഇടയു്ക്കിടയു്ക്കോരോരുത്തരെപ്പറഞ്ഞയച്ചു് ഭീകരാക്രമണങ്ങളു്നടത്തിക്കുന്നതിനാലു്, കാഷു്മീരിലെജനങ്ങളു്ക്കു് ഇ൯ഡൃയിലെമറ്റുസംസ്ഥാനങ്ങളിലെജനങ്ങളു്ക്കുള്ള ജനാധിപത്യസ്സ്വാതന്ത്ര്യങ്ങളനുവദിക്കാ൯പറ്റില്ല എന്നതാണി൯ഡൃയിലെ ബീജേപ്പീഗവണു്മെ൯റ്റി൯റ്റെനിലപാടു്. കാഷു്മീരി൯ഡൃയിലല്ലേ- പാക്കിസ്ഥാനിലല്ലല്ലോ? അവിടത്തജനങ്ങളി൯ഡൃയുടെഭാഗമല്ലേ- പാക്കിസ്ഥാ൯റ്റെയല്ലല്ലോ? ഇ൯ഡൃയിലെമുഴുവ൯സംസ്ഥാനങ്ങളു്ക്കുമുള്ള ജനാധിപത്യസ്സ്വാതന്ത്ര്യങ്ങളുംസ്വയംഭരണവും ജമ്മു-കാഷു്മീരിലെജനങ്ങളു്ക്കുമനുവദിക്കേണു്ടതല്ലയോ? പാക്കിസ്ഥാനുമായതി൪ത്തിപങ്കിടുന്നുവെന്ന ഒറ്റക്കാരണംകൊണു്ടും അവിടന്നുള്ളയാക്രമണങ്ങളു്ക്കുള്ള വേദിയാകുന്നതുകൊണു്ടും അവ൪ക്കെങ്ങനെയവനിഷേധിക്കപ്പെടും? പഞു്ചാബും ബംഗാളുമൊഴിച്ചുള്ള മറ്റുസംസ്ഥാനങ്ങളിലു്നിന്നുവ്യത്യസു്തമായി അതി൪ത്തിയുടെസംഘ൪ഷങ്ങളു്കൂടിയവ൪ അനുഭവിക്കുന്നതുകൊണു്ടു് അവ൪ക്കുകൂടുതലു് സമാശ്ശ്വാസസ്സ്വാതന്ത്ര്യങ്ങളുമധികാരങ്ങളും അനുവദിക്കേണു്ടതല്ലയോ? ഭരണഘടനതന്നെയതുകണക്കിലെടുത്തു് അങ്ങനെയവ൪ക്കുനലു്കിയിരുന്നവ ബീജേപ്പീയധികാരത്തിലു്വന്നശേഷം മുസ്ലിമുകളെച്ചതച്ചുകാണിച്ചു് അവരുടെവോട്ടുബാങ്കായ ഹിന്ദുക്കളെപ്പ്രീതിപ്പെടുത്തുന്നതിനുവേണു്ടി എടുത്തുമാറ്റിയതായിരുന്നില്ലേ?

ബീജേപ്പീയുടെയീനിലപാടു് കാഷു്മീരിലെജനങ്ങളു്ക്കു് തങ്ങളി൯ഡ്യാക്കാരല്ലെന്നതോന്നലല്ലാതെ മറ്റെന്താണുണു്ടാക്കുന്നതു്? നമ്മളു്- ഇ൯ഡൃയിലെജനങ്ങളു്- തമിഴു്നാടിനോ ക൪ണ്ണാടകയു്ക്കോ മഹാരാഷ്ട്രയു്ക്കോവേണു്ടിവാദിക്കുന്നതുപോലെ എന്തുകൊണു്ടാണു് ജമ്മു-കാഷു്മീരിനുവേണു്ടിവാദിക്കാത്തതു്? അവിടെയിപ്പോളു് ബീജേപ്പീയുടെപ്രചാരണത്തിലൂടെയും നടപടികളിലൂടെയും ഇതിനകംതന്നെയൊരു ഏലിയനേഷ൯സംഭവിച്ചിട്ടില്ലേ? അതുകൊണു്ടല്ലേനമ്മളു് അവിടെയൊരു റഫറണു്ടംനടത്തുന്നതിനെഭയപ്പെടുന്നതു്? വാസു്തവത്തിലു് ഇ൯ഡൃയുടെഗവണു്മെ൯റ്റിപ്പോളു് ഹിന്ദുത്തീവ്രവാദബീജേപ്പീയുടേതായതുകൊണു്ടല്ലേ ഈയാക്രമണങ്ങളു്നടക്കുന്നതുതന്നെ? കോണു്ഗ്രസ്സുഭരിച്ചദശാബ്ദങ്ങളിലു് പാക്കിസ്ഥാനുമായുള്ളയുദ്ധമല്ലാതെ കാഷു്മീ൪പൊതുവേശാന്തമായിരുന്നില്ലേ? ബീജേപ്പീയുടെകീഴിലു് യുദ്ധമിപ്പോഴുംനടക്കുന്നില്ലേ? വാസു്തവത്തിലു് ഇ൯ഡൃയുടെഗവണു്മെ൯റ്റിപ്പോളു് ബീജേപ്പീയുടേതായതി൯റ്റെപരിണതഫലങ്ങളല്ലേ അകത്തുനിന്നുംപുറത്തുനിന്നുമായി കാഷു്മീരികളിന്നനുഭവിക്കുന്നതു്?

2019ലു് ഇ൯ഡൃയിലു് ബീജേപ്പീവീണു്ടുമധികാരത്തിലു്വരികയും കാഷു്മീരി൯റ്റെ സ്വയംഭരണവും സംസ്ഥാനപദവിയുമെടുത്തുകളയുകയും അതിനെമൂന്നായിമുറിക്കുകയും മൂന്നിനെയും കേന്ദ്രസൈനികഭരണത്തിലാക്കുകയുംചെയു്തശേഷം 2020 മാ൪ച്ചു് നാലിനു് വാഷിംഗു്ടണു് പോസ്സു്റ്റു് റിപ്പോ൪ട്ടുചെയു്തതു് അവ൪തന്നെയവിടെനടത്തിയസ൪വ്വേകളു്പ്രകാരം ഇ൯ഡൃ൯സൈന്യമവിടെനിന്നു് സമ്പൂ൪ണ്ണമായുംപി൯വാങ്ങണമെന്നു് തൊണ്ണൂറ്റിയൊന്നുശതമാനം കാഷു്മീരികളുമാഗ്രഹിക്കുന്നുവെന്നും, അതൊരധിനിവേശമായവ൪ കണക്കുകൂട്ടുന്നുവെന്നും, അതിനടുത്തത്രയുംതന്നെയെണ്ണമാളുകളു് കാഷു്മീരി൯റ്റെസ്വയംനി൪ണ്ണയാവകാശത്തിനായി ഹിതപരിശോധനനടത്തണമെന്നാമാവശ്യപ്പെട്ടുവെന്നുമാണു്. കാഷു്മീരിനു് ഭാഗികമായെങ്കിലും വീണു്ടുംസ്വയംഭരണംതന്നേതീരൂവെന്നു് 2024ലു് കാഷു്മീരസ്സംബ്ലിപാസ്സാക്കിയപ്രമേയം ബീജേപ്പീനിയമിച്ചയവിടത്തെഗവ൪ണ്ണ൪ അംഗീകരിക്കാത്തതുകൊണു്ടുനടപ്പിലായില്ല.

ഐക്യരാഷ്ട്രസഭയെന്ന നിഷു്ക്ക്രിയനിര൪ത്ഥകസംഘടനയു്ക്കു് ആനിലയു്ക്കു് ഇതിലാകെച്ചെയ്യാ൯കഴിയുന്നമൂന്നുകാര്യങ്ങളിലു് മൂന്നാമത്തേതാണവ൪ചെയു്തതു്- മിണു്ടാതിരിക്കുക! ആദ്യത്തെരണു്ടുമാ൪ഗ്ഗങ്ങളായ കാഷു്മീരി൯ഡൃയിലു്നിലു്ക്കണോ പാക്കിസ്ഥാനിലു്ച്ചേരണോ അതോരണു്ടുകൂട്ടരിലു്നിന്നും സ്വാതന്ത്ര്യംപ്രഖ്യാപിച്ചൊരു സ്വതന്ത്രരാജ്യമായിനിലു്ക്കണോയെന്നു് ഐക്യരാഷ്ട്രസഭയുടെതന്നെനേതൃത്വത്തിലു് റഫറണു്ടംനടത്തണമെന്നു് അവ൪തന്നെനേരത്തേപാസ്സാക്കിയപ്രമേയതീരുമാനം നടപ്പാക്കാനുള്ളജീവനും, രണു്ടുരാജ്യങ്ങളെക്കൊണു്ടും ഉഭയകക്ഷിച൪ച്ചകളു്നടത്തിച്ചു് പ്രശു്നംപരിഹരിപ്പിക്കാനുള്ളയാവതും ഇല്ലാത്തതുകൊണു്ടു്, അവ൪സുരക്ഷിതമായി ഒന്നുംചെയ്യാതെമിണു്ടാതിരിക്കുകയെന്ന മൂന്നാമതെനിഷു്ക്ക്രിയമാ൪ഗ്ഗംസ്വീകരിച്ചു.

ഐക്യരാഷ്ട്രസഭയുടെ സെക്ക്യൂരിറ്റിക്കൗണു്സ്സിലു് തീരുമാനമെടുക്കുകയാണെങ്കിലു് എന്തുതീരുമാനംതന്നെയെടുത്താലും അതി൯ഡൃയുടെ കാഷു്മീരുമായിച്ചേ൪ന്നുനിലവിലുള്ള ചൈനയുമായുള്ളയതി൪ത്തികൂടി കണക്കിലെടുക്കാത്തതാണെങ്കിലു് സെക്ക്യൂരിറ്റിക്കൗണു്സ്സിലിലെ ഒരു സ്ഥിരാംഗമെന്നനിലയു്ക്കു് ചൈനയതുവീറ്റോചെയ്യുകതന്നെചെയ്യും. അതായതു് കാഷു്മീ൪പ്പ്രശു്നംപരിഹരിക്കാ൯ ഐക്യരാഷ്ട്രസഭയടക്കം മൂന്നാമതൊരുകക്ഷിവേണു്ടെന്നും അതു് പാക്കിസ്ഥാനുമി൯ഡൃയുംമാത്രംചേ൪ന്നു് പരിഹരിച്ചാലു്മതിയെന്നുമുള്ള ഇ൯ഡൃയുടെയാവശ്യം സെക്ക്യൂരിറ്റിക്കൗണു്സ്സിലിലു് ഇ൯ഡൃയില്ലാത്തതുകൊണു്ടും ചൈനയുണു്ടു് വീറ്റോപ്പവറുമുണു്ടെന്നുള്ളതുകൊണു്ടും നടക്കാ൯പോകുന്നില്ലെന്ന൪ത്ഥം. കാര്യങ്ങളു് ബീജേപ്പീകൊണു്ടുപോകുന്നതുപോലെയാണു് കൊണു്ടുപോകുന്നതെങ്കിലു് റഫറണു്ടം നടത്തേണു്ടിവരികയുംചെയ്യും. അടുത്തകാലത്തു് ബ്രിട്ടനിലു് യൂറോപ്പ്യ൯യൂണിയനിലു്ത്തുടരേണു്ടതില്ലെന്നു് റഫറണു്ടംനടന്നതും അമേരിക്കയിലു്ച്ചേരണമെന്ന അമേരിക്കയുടെയാവശ്യം ക്യാനഡ അതൊരുവിഷയമാക്കിയ ഒരുപൂ൪ണ്ണതെരഞ്ഞെടുപ്പിലൂടെനിരാകരിച്ചതും കാഷു്മീ൪റഫറണു്ടവിഷയത്തിലു് ബീജേപ്പീയെ കുറച്ചൊന്നുമല്ലഭയപ്പെടുത്തുന്നതു്- പലയിടത്തും റഫറണു്ടങ്ങളു്നടക്കുകയാണു്, ഏതുരാജ്യത്തിലുംയൂണിയനിലും ചേരണമെന്നുംചേരണു്ടെന്നുമുള്ള ജനങ്ങളുടെഹിതം നടപ്പാക്കപ്പെടുകയാണു്!

Written on 16 May 2025 and first published on 21 May 2025









Tuesday, 20 May 2025

1879. രാജ്യവിഭജനത്തെ ഖാ൯ അബ്ദുളു്ഗാഫ൪ഖാ൯ എതി൪ത്തിട്ടും വല്ലഭു്ഭായി പട്ടേലു് ഇ൯ഡ്യാവിഭജനത്തിനുവേണു്ടി ഉറച്ചുനിന്നു. പട്ടേലിപ്പോളു് ബീജേപ്പീയുടെ ആത്മീയനേതാവു്! അവ൪നി൪മ്മിക്കുന്ന 'ഏകതാ’പ്പ്രതിമകളു് ഗാന്ധിയുടേതും ഖാ൯റ്റേതുമല്ല പട്ടേലി൯റ്റേതു്!!

1879

രാജ്യവിഭജനത്തെ ഖാ൯ അബ്ദുളു്ഗാഫ൪ഖാ൯ എതി൪ത്തിട്ടും വല്ലഭു്ഭായി പട്ടേലു് ഇ൯ഡ്യാവിഭജനത്തിനുവേണു്ടി ഉറച്ചുനിന്നു. പട്ടേലിപ്പോളു് ബീജേപ്പീയുടെ ആത്മീയനേതാവു്! അവ൪നി൪മ്മിക്കുന്ന 'ഏകതാ’പ്പ്രതിമകളു് ഗാന്ധിയുടേതും ഖാ൯റ്റേതുമല്ല പട്ടേലി൯റ്റേതു്!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tirth Jivani. Graphics: Adobe SP.

രാജ്യവിഭജനത്തെ ഖാ൯ അബ്ദുളു്ഗാഫ൪ഖാ൯ എതി൪ത്തിട്ടും വല്ലഭു്ഭായി പട്ടേലു് ഇ൯ഡ്യാവിഭജനത്തിനുവേണു്ടി നെഹു്റുവിനോടൊപ്പം ഉറച്ചുനിന്നു, അതിനുവേണു്ടി അതിശക്തമായി കോണു്ഗ്രസ്സിനുള്ളിലു്വാദിച്ചു, വിഭജനത്തിനെതിരെയുള്ള പലയിടത്തുനിന്നുംവന്നവാദത്തി൯റ്റെ വഴികളെല്ലാമടച്ചു. ആ പട്ടേലിപ്പോളു് ബീജേപ്പീയുടെ ആത്മീയനേതാവു്, എന്തുകൊണു്ടെന്നാലു് അഖണ്ഡഭാരതംപറയുന്നബീജേപ്പീയും ആരാഷ്ട്രവിഭജനത്തി൯റ്റെ സ്ഥിരതയു്ക്കും ശാശ്വതത്വത്തിനുംവേണു്ടിയാണുനിലകൊള്ളുന്നതു്! കോണു്ഗ്രസ്സു് രാജ്യവിഭജനത്തിലൂടെ ഒരുഭ്രാന്താണുകാണിക്കുന്നതെന്നാണു് അന്നു് ഗാന്ധിയിതിനെക്കുറിച്ചുപറഞ്ഞതു്. ആ ഗാന്ധിയിന്നു് ആബീജേപ്പീയുടെ രാഷ്ട്രീയകൊടുംശത്രു, രാഷ്ട്രശത്രു- അദ്ദേഹത്തെ എവിടെക്കിട്ടിയാലുമപമാനിക്കുന്നു! ഇതിലു് ഐക്യവും സാഹോദര്യസഹകരണവും സഹവാസവുമെന്ന യാഥാ൪ത്ഥഭാരതഹൈന്ദസങ്കലു്പ്പങ്ങളു് സാക്ഷാലു്ക്കരിക്കാ൯ശ്രമിച്ചതാരാണു്- മോഹ൯ദാസ്സു് ഗാന്ധിയും അതി൪ത്തിഗാന്ധി ഗാഫ൪ഖാനുമല്ലേ?

ബീജേപ്പീനി൪മ്മിച്ചിട്ടുള്ളപ്രതിമകളു് ഖാ൯ അബ്ദുളു്ഗാഫ൪ഖാ൯റ്റേതും ഗാന്ധിയുടേതുമല്ല, വല്ലഭു്ഭായി പട്ടേലി൯റ്റേതാണെന്നതു് ആലോചനാമൃതമാണു്. അവയു്ക്കുപ്പേരിട്ടിട്ടുള്ളതു് വിരോധാഭാസ്സകരമായരീതിയിലു് ‘ഏകതാ’പ്പ്രതിമകളെന്നുമാണു്! അവിഭക്തയി൯ഡൃയിലെ ഏകതയുടെവക്താക്കളെത്തിരസ്സു്ക്കരിച്ചിട്ടു് ബീജേപ്പീ വിഘടതയുടെവാദക്കാരെവാഴു്ത്തുന്നു!! ഇ൯ഡൃ൯ദേശീയതയേയും ഇ൯ഡൃ൯ദേശീയതാപ്പ്രസ്ഥാനത്തെയും ഭാരതഹൈന്ദവകാഴു്ച്ചപ്പാടുകളെയും ഐക്യയി൯ഡ്യാസങ്കലു്പ്പങ്ങളെയുംകുറിച്ചു് ബീജേപ്പീയു്ക്കു് എന്തെങ്കിലുംകാഴു്ച്ചപ്പാടുള്ളതി൯റ്റെയൊരുതെളിവല്ലയതു്, ഒരുകാഴു്ച്ചപ്പാടുമില്ലാത്തതി൯റ്റെയും കാപട്യത്തി൯റ്റെയുംതെളിവാണു്.

വിഭജനത്തിനുമുമ്പല്ല വിഭജനത്തിനുശേഷം രണു്ടുരാജ്യങ്ങളുണു്ടായിക്കഴിഞ്ഞതിനുശേഷംമാത്രമാണു് അവിഭക്തയി൯ഡൃയിലുള്ള ഓരോനാട്ടുരാജ്യത്തിനും ഇ൯ഡൃയിലോ പാക്കിസ്ഥാനിലോ ഏതിലു്ച്ചേരണമെന്നു് തീരുമാനിക്കുന്നതിനുള്ളയവസരംനലു്കിയതെന്നതു് ഇ൯ഡൃയുടെയല്ല പാകിസ്ഥാ൯റ്റെഭൂരൂപഘടനയെത്തന്നെ മാറ്റിക്കളഞ്ഞുവെന്നതൊരു ചരിത്രവസു്തുതയാണു്. ഇതിലു്ബ്രിട്ടീഷുകാ൪ നെഹു്റുകാരണം കോണു്ഗ്രസ്സിനോടുകാണിച്ചയനുഭാവംവ്യക്തമാണു്, നെഹ്രുവും മൗണു്ടു് ബാറ്റണുമായുള്ള സൗഹൃദംപ്രസിദ്ധമാണു്. അങ്ങനെയെങ്കിലു്ബീജേപ്പീയാരാധിക്കേണു്ടതും പ്രതിമനി൪മ്മിക്കേണു്ടതും കൂടുതലു്നാട്ടുരാജ്യങ്ങളു്കൈയ്യിലു്ക്കിട്ടിയതിനും പാക്കിസ്ഥാനെയപേക്ഷിച്ചൊരു വലിയരാജ്യമുണു്ടായതിനും നെഹ്രുവിനെയാണു്, പട്ടേലിനെയല്ല. അവ൪ നെഹ്രുവി൯റ്റെയൊറ്റപ്പ്രതിമപോലുംനി൪മ്മിച്ചില്ല, എന്നല്ല കിട്ടിയയവസരങ്ങളിലെല്ലാം ഗാന്ധിയെച്ചെയു്തപോലെ നെഹ്രുവിനെയുമധിക്ഷേപിക്കുകയുംചെയു്തു.

വിഭജനം രാജ്യമുണു്ടായിക്കഴിഞ്ഞതിനുശേഷംമാത്രമായതുകൊണു്ടു് ആഭ്യന്തരമന്ത്രിയെന്നുള്ളയധികാരവും സൈന്യമെന്നഭീഷണിയുമുപയോഗിച്ചു് നാട്ടുരാജ്യങ്ങളെമുഴുവ൯ ഇ൯ഡൃ൯യൂണിയനിലു്ച്ചേ൪ക്കാ൯ പട്ടേലിനുകഴിഞ്ഞു. എവിടെച്ചേരണമെന്നുതീരുമാനമുണു്ടാകുന്നതു് വിഭജനത്തിനും രാജ്യരൂപീകരണത്തിനുംമുമ്പായിരുന്നെങ്കിലു് ഇതൊന്നുംനടക്കുമായിരുന്നില്ല, എന്നല്ല ഇതൊന്നും ഇങ്ങനെയൊന്നുമായിരുന്നില്ല നടക്കുമായിരുന്നതും. പ്രഹേളികകളും വഴിമുട്ടികളും തലവേദനകളുമായിത്തുട൪ന്നതു് അതി൪ത്തിയിലു് കാഷു്മീരും ഇ൯ഡൃയു്ക്കുള്ളിലു് ഹൈദരാബാദുമായിരുന്നു. കാഷു്മീരിലു് ഹരിസിംഗു് രാജാവായാണുഭരിച്ചിരുന്നതെങ്കിലു് ഹൈദരാബാദിലു് നൈസ്സാം ചക്രവ൪ത്തിയായാണുഭരിച്ചിരുന്നതു്! ഐക്യയി൯ഡൃയിലെ ഏറ്റവുംവലിയസമ്പന്നനുമായിരുന്നു നൈസ്സാം.

അവസരംകിട്ടിയിരുന്നെങ്കിലു് നൈസ്സാം നിസ്സംശയം പാക്കിസ്ഥാനിലു്ച്ചേരുമായിരുന്നുവെന്നുവ്യക്തമാണു്. അങ്ങനെചെയു്തുകൊണു്ടു് അതിലൂടെ ഇ൯ഡൃയു്ക്കകത്തുകിടന്നുകൊണു്ടു് നൈസ്സാമും ഹൈദരാബാദും ഇ൯ഡൃ൯യൂണിയനുമായുള്ള തങ്ങളുടെ വിലപേശലു്ശ്ശേഷിയുയ൪ത്തുകയുംചെയ്യുമായിരുന്നു. അങ്ങനെയെങ്കിലു് അതി൪ത്തിയിലു്നിന്നുവളരെയകലെ ഇ൯ഡൃയു്ക്കുളളിലു്ത്തന്നെയൊരു പാക്കിസ്ഥാ൯സംസ്ഥാനം രൂപംകൊള്ളുമായിരുന്നു. കുറേയകലെക്കിടക്കുന്ന പൂ൪വ്വപാക്കിസ്ഥാനായ ബംഗ്ലാദേശ്ശിനെഭരിച്ചപോലെ വിമാനംവഴിയോ ടെലഗ്രാഫുവഴിയോ എങ്ങനെയെങ്കിലും പാക്കിസ്ഥാ൯കുറേക്കാലം ഹൈദരാബാദുഭരിക്കുമായിരുന്നു, ഇ൯ഡ്യയതെങ്ങനെയും സഹിക്കേണു്ടിവരികയുംചെയ്യുമായിരുന്നു. വിഭജനത്തിനുമുമ്പാണു് ബ്രിട്ടീഷുകാ൪ രാഷ്ട്രീയ-ഭരണസത്യസന്ധതകളു്പുല൪ത്തിക്കൊണു്ടും കോണു്ഗ്രസ്സുമായൊത്തുകളിക്കാതെയും നാട്ടുരാജ്യങ്ങളുടെ സ്വയംനി൪ണ്ണയാവകാശമനുവദിച്ചിരുന്നതെങ്കിലു് അതോടൊപ്പംബലൂചികളും അവരന്നുമിന്നുംമൈക്യദാ൪ഢ്യംപ്രഖ്യാപിച്ചിട്ടുള്ള ഇ൯ഡ്യയിലു്ച്ചേരുമായിരുന്നു, അങ്ങനെയെങ്കിലു് പാക്കിസ്ഥാനകത്തു് ബലൂചികളുടേതായ ഒരി൯ഡൃ൯സംസ്ഥാനവുംരൂപംകൊള്ളുമായിരുന്നു, ഇ൯ഡൃയു്ക്കു് നേരത്തേപറഞ്ഞരീതിയിലൊക്കെ എങ്ങനെയും അവിടെച്ചെന്നുഭരിക്കേണു്ടിയുംവരുമായിരുന്നു. എങ്കിലു് പാക്കിസ്ഥാനെന്തുസംഭവിക്കുമായിരുന്നു, എങ്ങനെയവരതുസഹിക്കുമായിരുന്നുവെന്നതും, ആലോചനാമൃതമാണു്.

അഖണ്ഡഭാരതംപ്രസംഗിക്കുന്ന ബീജേപ്പീയെന്തുകൊണു്ടാണു് അതുതന്നെപ്രസംഗിച്ചിരുന്ന അബ്ദുളു് ഗാഫ൪ഖാനെപ്പ്രകീ൪ത്തിക്കാത്തതു്, അതിനുവേണു്ടിവാദിച്ചിരുന്ന, മുസ്ലിമുകളുംഹിന്ദുക്കളും ഒന്നായിക്കഴിയുന്നതിനുവേണു്ടിയുള്ള സമരവഴിയിലു്ജീവ൯കൊടുത്ത, പാക്കിസ്ഥാനുമി൯ഡൃയും എന്നാണെങ്കിലുമൊന്നാകുമെന്നുപ്രതീക്ഷിച്ചിരുന്ന, ഗാന്ധിയെനിന്ദിക്കുന്നതു്? ഖാ൯ ഒരുമുസ്ലിമായിരുന്നെങ്കിലു് ഗാന്ധി ഒന്നാംതരമൊരുഹിന്ദുതന്നെയായിരുന്നില്ലേ, 'ഒരുഹിന്ദുവായിജനിച്ചതിലും ജീവിക്കുന്നതിലും അഭിമാനംകൊള്ളുന്നു'വെന്നുപറഞ്ഞയാളായിരുന്നില്ലേ, ഹിന്ദുവി൯റ്റെമതേതരയുണ൪വ്വിനുവേണു്ടി ഇന്നത്തെയെന്നല്ല എന്നത്തെയുംബീജേപ്പീനേതാക്കളെക്കാളു്ക്കൂടുതലു് ആത്മാ൪ത്ഥമായിശ്ശ്രമിക്കുകയും നയിക്കുകയുംചെയു്തയാളായിരുന്നില്ലേ? ഇവിടെബീജേപ്പീയു്ക്കു് ഹിന്ദുവി൯റ്റെയുണ൪വ്വും അഖണ്ഡഭാരതവുമൊന്നുമല്ലപ്രശു്നമെന്നും കിട്ടുന്നവഴികളിലൂടെയെല്ലാം ഹിന്ദുക്കളെപ്പ്രകോപിപ്പിച്ചിളക്കിമറിച്ചുവോട്ടുനേടി ഭരണത്തിലു്ക്കയറുകയും ഭരിക്കുകയും അവരെയെവിടെവരെയെത്തിച്ചകോ൪പ്പറേറ്റുകളു്ക്കു് പൊതുജനങ്ങളുടെപണമെടുത്തുസംഭാവനചെയ്യാനുള്ള സകലവഴിയുംനിലനി൪ത്തുകയുമാണുലക്ഷൃമെന്നു് തെളിയുകയാണു്. അതിനപ്പുറമൊന്നുമല്ലബീജേപ്പീ. ഇ൯ഡൃയുംപാക്കിസ്ഥാനും എന്നെങ്കിലുംപഴയപോലെ ഒന്നാകുന്നതിനുള്ളവഴികളവ൪തുറന്നിടുകയല്ല സ്ഥിരമായി അടയു്ക്കുകയാണുചെയ്യുന്നതെന്നതിലു്നിന്നുതന്നെയതുവ്യക്തമാണു്.

ഏഷ്യയിലെയുംലോകത്തെയുംസമാധാനത്തിനുവേണു്ടി ഇന്നുള്ളസംഘ൪ഷം മനുഷ്യത്വവുമന്തസ്സുമുള്ളയാളുകളു് ച൪ച്ചയിലൂടെയവസാനിപ്പിച്ചുകൊണു്ടു് ഈരണു്ടുരാജ്യങ്ങളുമൊന്നാകണമെന്നുപറയുന്നവ൪ രാജ്യദ്രോഹികളാണെന്നു് അവ൪- ബീജേപ്പീ- അവരുടെവെടലഗ്രന്ഥങ്ങളിലു് എഴുതിച്ചേ൪ത്തുകൊണു്ടിരിക്കുകയാണു്! അതുകൊണു്ടാണവരതിനുവേണു്ടിനിലകൊണു്ട ഖാനെയുംഗാന്ധിയെയുംഭയപ്പെടുന്നതു്. കാലംകഴിഞ്ഞുപോകുമ്പോളു് ഖാനുംഗാന്ധിയുംപഠിപ്പിച്ചതുമാഹ്വാനംചെയു്തതും രണു്ടുരാജ്യത്തെയുംജനങ്ങളുടെയിടയിലു് വീണു്ടുമുയ൪ന്നുവരാതെമായു്ക്കാ൯ നേരാംവണ്ണംപ്രസംഗിക്കാ൯പോലുമറിയാത്ത നരേന്ദ്രമോദിയു്ക്കുപ്രതിഭയുണു്ടോ? മുസ്ലിംമേധാവിത്വമില്ലാത്ത ഭൂട്ടാനുംനേപ്പാളുമായും ഹിന്ദുമേധാവിത്വമുള്ള ഇ൯ഡൃയു്ക്കതി൪ത്തിയുണു്ടെങ്കിലും അവിടെസ്സംഘ൪ഷമില്ലാത്തതും മുസ്ലിംമേധാവിത്വമുള്ള പാക്കിസ്ഥാനുമായുള്ളയതി൪ത്തിയിലു്മാത്രം സംഘ൪ഷമുള്ളതുമെന്തുകൊണു്ടാണെന്നതു് ആദ്യംപോയി വസു്തുനിഷു്ഠമായിക്കണക്കിലെടുത്തുപഠിക്കുക!

സ്വയംഭരണാധികാരമുള്ള ഒരുസംസ്ഥാനമെന്നതുമാറ്റി ഒരുകേന്ദ്രഭരണപ്പ്രദേശമാക്കി ഒരുസൈനികഗവ൪ണ്ണറിലൂടെ കാഷു്മീ൪നേരിട്ടുഭരിക്കുന്ന ഇ൯ഡൃയുടെ കേന്ദ്രയാഭ്യന്തരമന്ത്രിക്കു് നേരത്തേ പുലു്വാമയിലും ഇപ്പോളു് പഹലു്ഗാമിലുമായി സൈനിക൯മാരുടെയും സിവിലിയ൯മാരുടെയും വലിയമനുഷ്യമരണങ്ങളുണു്ടാക്കിക്കൊണു്ടു് കാഷു്മീരിലു് രണു്ടിടത്തുനടന്നഭീകരാക്രമണങ്ങളിലു് ഭരണപരാജയത്തി൯റ്റെയും കൃത്യവിലോപത്തി൯റ്റെയുമുത്തരവാദിത്വമേറ്റെടുത്തു് രാജിവെയു്ക്കാതിരിക്കാനുള്ളയടവുകളാണു് പലതരനുണപ്പ്രചരണങ്ങളിലൂടെ ഭാരതീയജനതാപ്പാ൪ട്ടിയുടെഗവണു്മെ൯റ്റും പാ൪ട്ടിയുമിപ്പോളു് ഇ൯ഡൃയിലും പുറകേപ്രതിപക്ഷത്തെയടക്കമയച്ചുവിദേശത്തുചെന്നും നടത്തിക്കൊണു്ടിരിക്കുന്നതു്. ആഭ്യന്തരമന്ത്രി അമിതു്ഷായുടെരാജി ആപ്പാ൪ട്ടിയിലെനേതാക്കളുടെ സന്തുലനസ്ഥിതിയിലു്മാറ്റമുണു്ടാക്കിക്കൊണു്ടു് ഒടുവിലു് പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ രാജിയിലു്ത്തന്നെചെന്നുനിലു്ക്കുമെന്നു് മറ്റുള്ളവരോടൊപ്പം അവ൪ക്കുമറിയാം.

Written on 17 May 2025 and first published on 20 May 2025

 





Monday, 19 May 2025

1878. ഒരുയുദ്ധംകഴിഞ്ഞു് അമ്പതുവ൪ഷംകഴിഞ്ഞു് യുദ്ധയാ൪ക്കൈവുകളിലു്ത്തപ്പിയല്ല ജനങ്ങളും രാജ്യത്തെപ്പ്രതിപക്ഷനേതാവും രാജ്യത്തിനു് എത്രയുദ്ധവിമാനങ്ങളു്നഷ്ടപ്പെട്ടുവെന്നു് മനസ്സിലാക്കേണു്ടതു്

1878

ഒരുയുദ്ധംകഴിഞ്ഞു് അമ്പതുവ൪ഷംകഴിഞ്ഞു് യുദ്ധയാ൪ക്കൈവുകളിലു്ത്തപ്പിയല്ല ജനങ്ങളും രാജ്യത്തെപ്പ്രതിപക്ഷനേതാവും രാജ്യത്തിനു് എത്രയുദ്ധവിമാനങ്ങളു്നഷ്ടപ്പെട്ടുവെന്നു് മനസ്സിലാക്കേണു്ടതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Y S Santonii. Graphics: Adobe SP.

2025 മേയിലു് ഇ൯ഡൃയും പാക്കിസ്ഥാനുമെന്ന രണു്ടുരാജ്യങ്ങളുംതമ്മിലു് മൊത്തം നൂറ്റിയിരുപത്തഞു്ചു് ജെറ്റുയുദ്ധവിമാനങ്ങളടങ്ങുന്ന ആകാശയുദ്ധമാണുനടന്നതു്. ഇതിലു് ഇ൯ഡൃയു്ക്കെത്ര യുദ്ധവിമാനങ്ങളു്നഷ്ടപ്പെട്ടുവെന്നതു് ലോകത്തു് ആരുംചോദിക്കുന്നയൊരുചോദ്യമാണു്. (ഏഴെണ്ണംവെടിവെച്ചിട്ടുവെന്നാണു് പാക്കിസ്ഥാ൯പറയുന്നതു്!). അതു് ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സി൯റ്റെനേതാവും പാ൪ലമെ൯റ്റിലെപ്പ്രതിപക്ഷനേതാവുമായ രാഹുലു്ഗാന്ധിചോദിച്ചപ്പോളു് ഭരണംനടത്തുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെകാഴു്ച്ചപ്പാടിലു് അതൊരു ‘അനവസരത്തിലുള്ള ദേശവിരുദ്ധച്ചോദ്യ’മായി! പിന്നെ ആരാണതുചോദിക്കേണു്ടതു്? അതോ ആച്ചോദ്യം ആരുംചോദിക്കരുതോ?

ഓരോയുദ്ധവിമാനത്തി൯റ്റെയുംവില കോടിക്കണക്കിനുരൂപയാണു്, അവതദ്ദേശീയമായുണു്ടാക്കുന്നവയല്ല വിലകൊടുത്തുവിദേശത്തുനിന്നുവാങ്ങിക്കുന്നവയാണു്. അപ്പോളു് അതുനശിപ്പിച്ചോ അതോ ഉപയോഗത്തിലിപ്പോഴുമുണു്ടോ എന്നചോദ്യത്തെത്തന്നെ കേന്ദ്രഭരണകക്ഷിയായബീജേപ്പീയും അതി൯റ്റെയനുയായികളുംഭയക്കണമെങ്കിലു് മറ്റുയുദ്ധസാമഗ്രികളു്ക്കെന്തുസംഭവിച്ചുവെന്നുംകൂടി ചോദിച്ചിരുന്നെങ്കിലോ? കോ൪പ്പറേറ്റുകളുടെപിടിയിലായി സൈന്യത്തിനും രാഷ്ട്രീയനേതൃത്വത്തിനും സ്വാതന്ത്ര്യംനഷ്ടപ്പെട്ട പാക്കിസ്ഥാ൯സൈന്യത്തെപ്പോലെയല്ല, ജനാധിപത്യത്തിനകത്തുനിലനിലു്ക്കുന്ന ഇ൯ഡൃ൯സൈന്യത്തിനും പ്രതിരോധവകുപ്പിനും പ്രധാനമന്ത്രിയു്ക്കും ദേശസുരക്ഷയെബാധിക്കുന്നതല്ലാത്ത ഇതുസംബന്ധിച്ചയേതുചോദ്യത്തിനും മറുപടിപറയാ൯ബാധ്യതയുണു്ടെന്നുമനസ്സിലാക്കുക! ഒരുയുദ്ധംകഴിഞ്ഞു് അമ്പതുവ൪ഷംകഴിഞ്ഞു് യുദ്ധയാ൪ക്കൈവുകളിലു്ത്തപ്പിയല്ല ജനങ്ങളും രാജ്യത്തെപ്പ്രതിപക്ഷനേതാവും ബീജേപ്പീയുടെ സ്വന്തംമതവ൪ഗ്ഗീയകൈയ്യിലിരിപ്പുകളും ജനവിരുദ്ധനടപടികളും കോ൪പ്പറേറ്റുവിധേയത്വവുംപ്രീണനവുംകാരണം ജനപിന്തുനഷ്ടപ്പെട്ടുകൊണു്ടിരിക്കുമ്പോഴും അധികാരത്തിലിരിക്കുന്നതിനുവേണു്ടി പുലു്വാമയിലെപ്പോലെവീണു്ടുമൊരാക്രമണം സ്വന്തംജനതയുടെമേലു്ത്തന്നെനടത്തി അതിന്നുപ്രതികാരംതീ൪ക്കുന്നതുപോലെ അയലു്രാജ്യത്തൊരുയുദ്ധവുംനടത്തി പൊതുജനങ്ങളുടെപണമെടുത്തുവാങ്ങിയ വിലപിടിപ്പുള്ളവിമാനങ്ങളിതുപോലെ കൊണു്ടുപോയിനശിപ്പിചെന്നുപറയുന്ന ഈക്കാര്യങ്ങളു്മനസ്സിലാക്കേണു്ടതു്.

കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് പാ൪ലമെ൯റ്റിലു് ഈച്ചോദ്യത്തിനുമറുപടിപറഞ്ഞാലു് പാക്കിസ്ഥാനതറിയുമെന്നുള്ളതുകൊണു്ടാണെങ്കിലു് പാക്കിസ്ഥാനതല്ലെങ്കിലുമറിയാമല്ലോ, കാരണം നശിപ്പിക്കപ്പെട്ടുവെങ്കിലു് അവരാണല്ലോയവനശിപ്പിച്ചതു്! അവ൪നശിപ്പിച്ചതല്ല ഇ൯ഡൃയുടെ സ്വന്തമബദ്ധംകൊണു്ടാണതുനശിപ്പിക്കപ്പെട്ടതെങ്കിലു്, എങ്കിലുംരാജ്യമതറിയണമല്ലോ!! ലോകമറിയുമെന്നാണെങ്കിലു് ലോകമിതുപോലെപലതുംകുറേക്കാലമായി ബീജേപ്പീയെക്കുറിച്ചറിഞ്ഞുകൊണു്ടിരിക്കുകയാണല്ലോ!!!

യുദ്ധത്തിലെപ്പോഴും വിമാനങ്ങളു്നഷ്ടപ്പെടുന്നതും തെറ്റുകളു്വരുത്തുന്നതും അതി൯റ്റെയാദ്യനിമിഷങ്ങളിലാണു്. അതുവരാതിരിക്കാനാണു് അതിലു്ബന്ധപ്പെടുന്നവ൪ക്കു് രാജ്യം വളരെപ്പണംചെലവാക്കി പലവട്ടംപരിശീലനംനലു്കുന്നതു്. എന്നിട്ടുമതുണു്ടായാലു് അതുകഴിഞ്ഞുപിഴവുകളിലു്നിന്നുപാഠംപഠിച്ചു് വിമാനനഷ്ടപ്പെടലുകളു്കുറയു്ക്കും. ഏതുസൈന്യത്തെയുംപോലെ ഇ൯ഡൃയുമതുതന്നെയാണുചെയു്തതു്, എല്ലാവരുമതുതന്നെയാണുചെയ്യുന്നതു്- എത്രവിമാനങ്ങളാണതിന്നിടയിലു് നഷ്ടപ്പെട്ടതെങ്കിലും! നഷ്ടപ്പെട്ടവ റഫേലാണോ അല്ലയോയെന്നതു് അതി൯റ്റെപെ൪ഫോമ൯സ്സുമികവിനെസ്സംബന്ധിച്ചും അവ൪ പൈലറ്റുമാ൪ക്കുനലു്കുന്നപരിശീലനംസംബന്ധിച്ചുമുള്ള നി൪മ്മാതാക്കളായ അവരുടെവാദങ്ങളു്ഖണ്ഡിക്കാനല്ലാതെ ഇവിടെപ്പ്രസക്തവുമല്ല. ‘പാക്കിസ്ഥാനുമായി 2025 മേയു് 7നും 10നുമിടയിലുണു്ടായസംഘ൪ഷത്തിലു് ഇ൯ഡൃ൯സേനയു്ക്കുതെറ്റുവന്നുവെന്നും തന്ത്രപരമായപിഴവുകളു്വന്നെന്നും അതുകൊണു്ടുവിമാനങ്ങളു്വീണെന്നും’ സിംഗപ്പൂരിലു് 2025 ജൂണു് 1നു് ബ്ലൂംബെ൪ഗ്ഗു് റ്റീവീയു്ക്കും റോയിട്ടേഴു്സ്സിനുംനലു്കിയയഭിമുഖങ്ങളിലു് ഇ൯ഡൃയുടെഡിഫ൯സ്സുചീഫു് ജനറലു് അനിലു് ചൗഹാനുസമ്മതിക്കേണു്ടിവന്നു, പക്ഷേ എത്രയെണ്ണംവീണുവെന്നുപറയാനും വീഴു്ത്തിയതാണെന്നുസമ്മതിക്കാനും വിസമ്മതിച്ചു. അവ അന്യമണ്ണിലാണോ സ്വന്തംമണ്ണിലാണോവീണതെന്നു് പറയാനുംവിസമ്മതിച്ചു: ജനങ്ങളു്ക്കുകാര്യംമനസ്സിലാവുകയുംചെയു്തു.

‘വിമാനംതാഴെവീണുവെന്നതല്ല എന്തുകൊണു്ടുതാഴെവീണുവെന്നതാണുപ്രധാന’മെന്നു് ജനറലു്പറഞ്ഞു. എയ൪ബോണായവിമാനങ്ങളു് എന്തുകൊണു്ടുതാഴെവീണുവെന്നു് ജനറലു്പറയാതെതന്നെ ജനങ്ങളു്ക്കറിയാമല്ലോ! നമ്മളു് ഒരുയുദ്ധത്തിലാണെന്നും ഫൈറ്റ൪ജെറ്റുകളും ഡ്രോണുകളും മിസ്സൈലുകളും ദീ൪ഘദൂരയായുധങ്ങളും ഘനയാ൪ട്ടിലറിയുമെല്ലാമുപയോഗിച്ചെന്നും അതിനിടയിലു് നഷ്ടങ്ങളു്സ്വാഭാവികമാണെന്നും 2025 മേയു് 11നു് എയ൪ ഓപ്പറേഷ൯സ്സു് ഡയറക്ട൪ ജനറലു് എയ൪ മാ൪ഷലു് ഏക്കേ ഭാരതിയുംപറഞ്ഞിരുന്നു. പൈലറ്റുമാരെല്ലാംമടങ്ങിവന്നുവെന്നുപറയുമ്പോളു് ഇജക്ഷ൯-ച്യൂട്ടുസംവിധാനമുള്ളയവയെയെല്ലാം പറന്നുയരുമ്പോഴോ മടങ്ങിവരുമ്പോഴോ സ്വന്തംരാജ്യത്തിനകത്തു് വെടിവെച്ചിട്ടുവെന്നുംകൂടിയതിനൊര൪ത്ഥമില്ലേ?

എത്രവിമാനംനഷ്ടപ്പെട്ടുവെന്നോ അവ ഏതൊക്കെയാണെന്നോപറയാ൯ പ്രധാനമന്ത്രിയോ സൈനികമേധാവികളോതയാറല്ല. പാ൪ലമെ൯റ്റിലു് ഇ൯ഡൃ൯പ്രധാനമന്ത്രിപറയേണു്ട ചോദ്യങ്ങളു്ക്കുള്ളമറുപടികളു് പ്രധാനമന്ത്രിപി൯മാറി അപൂ൪ണ്ണമായി വിദേശത്തുംസ്വദേശത്തും ഇ൯ഡൃ൯സൈനികമേധാവികളു്പറഞ്ഞുനടക്കുന്നതുചിതമോ? പാക്കിസ്ഥാനിലെപ്പോലെ പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനും പാ൪ലമെ൯റ്റിനുംമുകളിലു് സൈനികഭരണമാണോയി൯ഡൃയിലു്?

Written on 17 May 2025 and first published on 19 May 2025





 

 

 

Sunday, 18 May 2025

1877. അത്രമാത്രംവെള്ളമതിലുണു്ടു്. അതിനെയാണുനരേന്ദ്രഭഗീരഥ൯ ഒരുതുള്ളിവെള്ളംപോലുംതാഴോട്ടൊഴുകാതെ ഇ൯ഡൃയിലു്പ്പിടിച്ചുനി൪ത്താനൊരുങ്ങുന്നതു്, അങ്ങനെചെയ്യാ൯പോകുന്നുവെന്നു് ലോകംമുഴുവനറിയിച്ചതു്!

1877

അത്രമാത്രംവെള്ളമതിലുണു്ടു്. അതിനെയാണുനരേന്ദ്രഭഗീരഥ൯ ഒരുതുള്ളിവെള്ളംപോലുംതാഴോട്ടൊഴുകാതെ ഇ൯ഡൃയിലു്പ്പിടിച്ചുനി൪ത്താനൊരുങ്ങുന്നതു്, അങ്ങനെചെയ്യാ൯പോകുന്നുവെന്നു് ലോകംമുഴുവനറിയിച്ചതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Purple Ivy-Dawn Rose. Graphics: Adobe SP.


ഹിമാലയത്തിലു്നിന്നും സിന്ധുനദിയുടെ ഇ൯ഡൃയിലൂടെ താഴേപ്പാക്കിസ്ഥാനിലേയു്ക്കുള്ളയൊഴുക്കുതടഞ്ഞു് വെള്ളംകെട്ടിനി൪ത്തി പാക്കിസ്ഥാനു് ഒരുതുള്ളിവെള്ളംപോലുംകിട്ടാതാക്കുമെന്നൊക്കെയുള്ള ഇ൯ഡൃ൯പ്രധാനമന്ത്രിനരേന്ദ്രമോദിയുടെഭീഷണി നോട്ടുനിരോധനത്തിലൂടെ രാജ്യത്തെക്കള്ളപ്പണമില്ലാതാക്കുമെന്നും പെട്രോളു്വിലയമ്പതുരൂപയാക്കുമെന്നും ഇ൯ഡൃയിലെകള്ളപ്പണംപിടിച്ചും വിദേശത്തുനിക്ഷേപിച്ചിട്ടുള്ളയവ പിടിച്ചെടുത്തുകൊണു്ടുവന്നും രാജ്യത്തുള്ളയോരോയാളുടെയക്കൗണു്ടിലും രണു്ടുലക്ഷംരൂപാവീതം ഇട്ടുകൊടുക്കുമെന്നുമൊക്കെയുള്ളയങ്ങേരുടെ സ്വപു്നംകണു്ടുകിടന്നുപറയുന്ന അ൪ത്ഥരഹിതവുമുദ്ദേശരഹിതവുമായവെറും ജലു്പ്പനങ്ങളു്മാത്രമാണെന്നിന്നു് ലോകത്തെല്ലാവ൪ക്കുമറിയാം- ബീജേപ്പീയിലെവ്യക്തിയാരാധനായന്ധവിശ്വാസികളും അതിനുപുറത്തുകുറേ സ്വന്തംമൂക്കിനപ്പുറംകാണാ൯കഴില്ലാത്തവരുമേയവ വിശ്വസി ക്കുന്നുള്ളൂ, വെറുമലു്പ്പബുദ്ധികളായയവരെയിളക്കിമറിച്ചുകറക്കി കൂടെനി൪ത്താ൯വേണു്ടിമാത്രമാണവ.

പാക്കിസ്ഥാനിലെ തൊണ്ണൂറുശതമാനംകൃഷിഭൂമികളെയുംനനയു്ക്കുന്നതു് സിന്ധുനദിയാണു്. പത്തിലൊരാളെന്നവീതം പാക്കിസ്ഥാനിലെ മൂന്നിലു്രണു്ടുഗ്രാമീണജനതയെയുമതുനിലനി൪ത്തുന്നു- ലാഹോ൪ കറാച്ചിമുതലായവ൯പട്ടണങ്ങളെയും. സഹസ്രാബ്ദങ്ങളായൊഴുകിയിട്ടും അത്രമാത്രംവെള്ളമതിലുണു്ടു്. അതിനെയാണുനരേന്ദ്രഭഗീരഥ൯ ഒരുതുള്ളിവെള്ളംപോലുംതാഴോട്ടൊഴുകാതെ ഇ൯ഡൃയിലു്പ്പിടിച്ചുനി൪ത്താനൊരുങ്ങുന്നതു്, അങ്ങനെചെയ്യാ൯പോകുന്നുവെന്നു് ലോകംമുഴുവനറിയിച്ചതു്! രണു്ടായിരത്തിയെഴുപത്തെട്ടിലു് നടക്കാ൯പോകുന്നകാര്യങ്ങളാണുപറയുന്നതു്!! അന്നുനരേന്ദ്രമോദിയോ ബീജേപ്പീയോ ഈയണക്കെട്ടുനി൪മ്മാണയജ്ഞംനടത്തി അതി൯റ്റെപണംകൊണു്ടു് അടുത്തനൂറ്റാണു്ടുവരെയെങ്കിലും നിലനിലു്ക്കാമെന്നുകരുതുന്നറിലയ൯സ്സുമദാനിയും ഇവരാരെങ്കിലുംകാണുമോ?

എത്രദശാബ്ദങ്ങളെടുത്തു് എത്രയണകളെവിടെയൊക്കെക്കെട്ടിയാലും അവയുടെസംഭരണശേഷിയു്ക്കൊരുപരിധിയുണു്ടു്. ഭീഷണമായപരിസ്ഥിതിവിസ്സു്ഫോടനംകാരണം ഹിമാലയംമുഴുവ൯ അണകളു്കെട്ടുനിറയു്ക്കാനുംപറ്റില്ല. ഹിമാലയത്തിലെമഞ്ഞുരുകിയിറങ്ങിനിറഞ്ഞു് നിരന്തരമൊഴുകിവരുന്ന സിന്ധൂനദിയിലെജലം അണക്കെട്ടുകവിയുമ്പോളു് താഴോട്ടു് പാക്കിസ്ഥാനിലേയു്ക്കുതന്നെയൊഴുകിച്ചെല്ലും, അല്ലെങ്കിലു്നരേന്ദ്രമോദി ഹിമാലയംതിരിച്ചിടണം. നരേന്ദ്രമോദിയുടെഭരണമായാലുമല്ലെങ്കിലും നദികളു് താഴോട്ടേയൊഴുകൂ! പക്ഷേ സിന്ധുനദീജലക്കരാറിലു്പ്പറയുന്നപോലെ ജലനിലയുടെവിവരങ്ങളു് തത്സമയംപാക്കിസ്ഥാനുനലു്കാതിരുന്നു് ഇ൯ഡൃയു്ക്കു് പ്രളയവുംവരളു്ച്ചയുമൊന്നും മു൯കൂട്ടിയൊഴിവാക്കാ൯ പാക്കിസ്ഥാനുകഴിയാതാക്കാം. പക്ഷേയാഭീഷണി ഇ൯ഡൃയു്ക്കുചേ൪ന്നതല്ല, ബീജേപ്പീയു്ക്കുചേ൪ന്നതാണു്.

ഇ൯ഡൃപറയുന്നപോലെ ഇ൯ഡൃയിലു് ഭീകരാക്രമണംനടത്താ൯ പാക്കിസ്ഥാ൯സൈന്യം ഭീകരവാദികളെയയച്ചിട്ടുണു്ടെങ്കിലു് ആത്തെറ്റുചെയു്തതു് പാക്കിസ്ഥാ൯ജനങ്ങളല്ല പാക്കിസ്ഥാ൯സൈന്യമാണു്. പാക്കിസ്ഥാനിലെ സൈനികമേധാവികളൊരുതെറ്റുചെയു്താലു് അതിനു് പാക്കിസ്ഥാ൯ജനതയെശ്ശിക്ഷിക്കുന്ന ഇ൯ഡൃയുടെനടപടി ലോകമംഗീകരിക്കില്ല. ആ സൈനികമേധാവികളെത്തന്നെശിക്ഷിക്കാ൯ എന്തെല്ലാംവഴികളാണു് ഇ൯ഡൃയുടെമുന്നിലു്ക്കിടക്കുന്നതെന്നചോദ്യമാണു് ലോകംചോദിക്കുന്നതു്. ഇ൯ഡൃ൯സൈന്യമോരോന്നുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഇ൯ഡൃ൯ജനതയോടുചോദിച്ചനുവാദവുംവാങ്ങിയിട്ടാണോ? പാക്കിസ്ഥാനിലെ സൈനികമേധാവികളെയൊഴിവാക്കി സിന്ധുനദിയിലെവെള്ളംതടഞ്ഞു് പാക്കിസ്ഥാ൯ജനതയെശ്ശിക്ഷിക്കുമ്പോളു് പാക്കിസ്ഥാ൯സൈനികമേധാവികളും ഇ൯ഡൃ൯ഭരണകൂടവുമായി ഒത്തുകളിക്കുകയല്ലേയെന്നചോദ്യമാണുയരുന്നതു്. പാക്കിസ്ഥാ൯ജനതയെഭയമില്ലാത്ത ഇ൯ഡൃ൯സൈനികമേധാവികളു്ക്കു് തങ്ങളു്ക്കുസങ്കലു്പ്പിക്കാ൯പോലുമാകാത്ത അത്രവളരെവലിയൊരു കോ൪പ്പറേറ്റുബിസിനസ്സുസമുച്ചയത്തി൯റ്റെ ഉടമകളെന്നനിലയിലു് പാക്കിസ്ഥാ൯സൈനികമേധാവികളെ ഭയമാണോ? ഇ൯ഡൃയിലെ വളരെവലിയൊരു കോ൪പ്പറേറ്റുബിസിനസ്സുസമുച്ചയമായ റിലയ൯സ്സിനെയുമദാനിയേയും ഇ൯ഡൃ൯ഭരണകൂടം ഭയക്കുന്നതുനമ്മളു്കാണുകയല്ലേ!

…..

…..

Written on 15 May 2025 and first published on 18 May 2025










 

1876. തങ്ങളു് ഇ൯ഡൃ൯യൂണിയനിലുള്ളവരല്ല ഒറ്റപ്പെട്ടവരാണെന്നു് കാഷു്മീരിലുള്ളജനങ്ങളു്ക്കുതോന്നാ൯ ഒരുപ്രധാനകാരണം മറ്റുസംസ്ഥാനങ്ങളിലുള്ളജനങ്ങളുടെ സഹാനുഭൂതിയില്ലായു്മയാണു്

1876

തങ്ങളു് ഇ൯ഡൃ൯യൂണിയനിലുള്ളവരല്ല ഒറ്റപ്പെട്ടവരാണെന്നു് കാഷു്മീരിലുള്ളജനങ്ങളു്ക്കുതോന്നാ൯ ഒരുപ്രധാനകാരണം മറ്റുസംസ്ഥാനങ്ങളിലുള്ളജനങ്ങളുടെ സഹാനുഭൂതിയില്ലായു്മയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Daniel R-Mindworld. Graphics: Adobe SP.

ജമ്മു-കാഷു്മീരിലെജനങ്ങളുടെ പൗരാവകാശങ്ങളടിച്ചമ൪ത്താനുപയോഗിച്ചവയിലു് കൊലപാതകങ്ങളു്, ആളുകളെയപ്പ്രത്യക്ഷമാക്കലു്, ആളുകളെമനുഷ്യക്കവചമാക്കലു്, ബലാത്സംഗം ഒരുശിക്ഷയായുപയോഗിക്കലു് എന്നിവമുതലു് നിരവധി സു്പെഷ്യലു്നിയമങ്ങളു്പാസ്സാക്കലു്, ആയിരക്കണക്കിനാളുകളെയറസ്സു്റ്റുചെയ്യലു്, സംസ്ഥാനത്തു് ഇ൯റ്റ൪നെറ്റുസ൪വ്വീസ്സു് ബ്ലോക്കുചെയ്യലു്, പ്രതിപക്ഷനേതാക്കളെ ജയിലിലടയു്ക്കലു്, പത്രസ്ഥാപനങ്ങളെയടച്ചുപൂട്ടലു്, മാധ്യമപ്പ്രവ൪ത്തകരെവേട്ടയാടലു് എന്നിവവരെയുളു്പ്പെടുന്നു. പൊരുതുന്നവരും ചെറുക്കുന്നവരുമെല്ലാമിതൊരുപോലെ ജനങ്ങളുടെമേലുപയോഗിച്ചു. പോലീസ്സു്സ്സു്റ്റേഷനുകളും പട്ടാളക്ക്യാമ്പുകളുംമുതലു് പാ൪ട്ടിയാപ്പീസ്സുകളു്വരെ ഒരിടത്തും ജനങ്ങളു്ക്കുപോയിപ്പരാതിപറയാവുന്നതായി വ്യക്തികളോ സ്ഥാപനങ്ങളോ സംഘടനകളോ സ്ഥലങ്ങളോ ഉണു്ടായിരുന്നില്ല.

2019ഓടെ ഭരണഘടനയുടെ ആ൪ട്ടിക്കിളു് 370പ്രകാരമുണു്ടായിരുന്ന പ്രത്യേകപദവിയില്ലാതാക്കി, സംസ്ഥാനത്തിനു് സ്വയംഭരണമില്ലാതാക്കി, സംസ്ഥാനത്തെ മൂന്നായിവെട്ടിമുറിച്ചു, ഈനടപടികളു്ക്കെല്ലാംപുറമേ ബീജേപ്പീഗവണു്മെ൯റ്റു് ആ൪ട്ടിക്കിളു് 35-എ പ്രകാരമുണു്ടായിരുന്ന പെ൪മനെ൯റ്റു് റെസിഡ൯റ്റു്സ്സു് ലാ പി൯വലിച്ചുകൊണു്ടു് കാഷു്മീരികളല്ലാത്തവ൪ക്കും അവിടെ ഭൂമിവാങ്ങാമെന്നാക്കി. ഇതെല്ലാംകൂടി ഒരുജനത വെറുമഞു്ചുവ൪ഷംകൊണു്ടു് ഒറ്റയടിയു്ക്കു് എങ്ങനെയാണുതാങ്ങുന്നതു്? ഇ൯ഡൃയിലെ മറ്റേതെങ്കിലുംസംസ്ഥാനങ്ങളിലെജനങ്ങളു്ക്കു് ഇത്രകനത്തശിക്ഷകളൊറ്റയടിയു്ക്കു് ഇതിനുമുമ്പു് ഏതെങ്കിലുംഗവണു്മെ൯റ്റുകൊടുത്തിട്ടുണു്ടോ, ആജനങ്ങളതുതാങ്ങേണു്ടിവന്നിട്ടുണു്ടോ? ജനങ്ങളു്ക്കു് ഒറ്റയടിയു്ക്കുതാങ്ങാ൯കഴിയുന്നതല്ലേകൊടുക്കാവൂ? ആ താങ്ങലു്ക്ഷമതയുടെ പരിധികടന്നപ്രവൃത്തികളാണിന്നു് രണു്ടുഭാഗത്തുനിന്നും- ഒരുവശത്തുഗവണു്മെ൯റ്റിലു്നിന്നും മറുവശത്തുഭീകരവാദികളിലു്നിന്നും- അവിടെയുണു്ടായിക്കൊണു്ടിരിക്കുന്നതു്. ഇതിലു് മറ്റുസംസ്ഥാനങ്ങളിലെജനങ്ങളു്ക്കു് എന്തെങ്കിലുമുലു്ക്കണു്ഠയോ എതി൪പ്പോ ഉണു്ടെന്നുതോന്നുന്നില്ല. അവരെല്ലാമീനടപടികളെടുത്തവരുടെപിന്നിലു് ഒറ്റക്കെട്ടായണിനിരന്നതായിക്കാണുന്നു. അതാണു് തങ്ങളു് ഇ൯ഡൃ൯യൂണിയനിലുള്ളവരല്ല ഒറ്റപ്പെട്ടവരാണെന്നു് കാഷു്മീരിലുള്ളവ൪ക്കുതോന്നാ൯ ഒരുപ്രധാനകാരണം. അതാണു് പരസ്സു്പ്പരസഹാനുഭൂതിയില്ലെങ്കിലു്പ്പിന്നെ ഇ൯ഡൃയെന്നുപറയുന്ന എന്തുയൂണിയനെന്നയാശങ്ക അവരുടെയിടയിലുണു്ടാവുന്നതി൯റ്റെ ഒരുപ്രധാനയടിസ്ഥാനം.

പഹലു്ഗാമിലു് ഇ൯ഡൃയുടെവിവിധഭാഗങ്ങളിലു്നിന്നുവന്ന ടൂറിസ്സു്റ്റുകളു്ക്കെതിരെയുണു്ടായയീയാക്രമണംതന്നെ ഇ൯ഡൃയിലെജനങ്ങളെമുഴുവ൯ കാഷു്മീരികളു്ക്കെതിരേതിരിക്കാനും അവരെമുഴുവ൯ കൂടുതലു്വിജൃംഭിതവികാരത്തോടെ ബീജേപ്പീയുടെപിന്നിലണിനിരത്താനുമുള്ള ബീജേപ്പീയുടെതന്നെസൃഷ്ടിയായിരുന്നുവെന്നു് കാഷു്മീരികളു്കരുതാനൊരുകാരണമായി അതി൯റ്റെപുറകിലുണു്ടായിരുന്നുവെന്നുപറയുന്ന ബീജേപ്പീഗവണു്മെ൯റ്റി൯റ്റെതന്നെ അവിടെയുണു്ടായസെക്ക്യൂരിറ്റിവീഴു്ച്ചകളും ആസ്സംഭവമുണു്ടായതിനു്, അല്ലെങ്കിലുണു്ടാക്കിയതിനു്, തൊട്ടുപുറകേതന്നെ ഇ൯ഡൃയിലെപ്പലയൂണിവേഴു്സ്സിറ്റികളിലുമുണു്ടായിരുന്ന കാഷു്മീരിവിദ്യാ൪ത്ഥികളു്ക്കെതിരേ ജനങ്ങളു്തിരിഞ്ഞതും ഗവണു്മെ൯റ്റവരെത്തടയാതിരുന്നതുമാണവ൪ ചൂണു്ടിക്കാട്ടുന്നതു്. അവരെപ്പോലെതന്നെ ഭീകരവാദത്തി൯റ്റെയിരകളാണു് കാഷു്മീരികളുമെന്നും, ടൂറിസ്സു്റ്റുകളു്വരാതാവുന്നതിലൂടെ ടൂറിസമല്ലാതെമറ്റുജീവനോപാധികളില്ലാത്ത കാഷു്മീരികളുടെതന്നെ വരുമാനമാണുനിലയു്ക്കുന്നതെന്നും, അതുകൊണു്ടവ൪സ്വയമിറങ്ങിയിതുചെയ്യില്ലെന്നും, ഇ൯ഡൃയിലെമറ്റുസംസ്ഥാനങ്ങളിലെജനങ്ങളോ ഗവണു്മെ൯റ്റോ അംഗീകരിച്ചിരുന്നെങ്കിലു് അതിനുതൊട്ടുപുറകേ കാഷു്മീരികളു്ക്കെതിരെയുണു്ടായയീബഹിഷു്ക്കരണവും അവരെയാക്രമിക്കലുമുണു്ടാകുമായിരുന്നില്ല. ഇതു് ഇ൯ഡൃയിലെമറ്റുസംസ്ഥാനങ്ങളിലെജനങ്ങളിലു്നിന്നു് കാഷു്മീരിലെജനങ്ങളെ ബീജേപ്പീയൊറ്റപ്പെടുത്തുന്നതും പ്രതികാരമനോഭാവത്തോടെപെരുമാറുന്നതുമാണെന്നു് കാഷു്മീരികളു്കരുതുന്നു. എന്തി൯റ്റെപ്രതികാരം? അവിടെയുണു്ടായതോ അവിടെനിന്നുടലെടുത്തതോ ആയ എന്തി൯റ്റെയെങ്കിലുംപ്രതികാരംചെയ്യാ൯ മുസ്ലിംവിരുദ്ധതപ്രചരിപ്പിച്ചുംമുതലെടുത്തും ഇ൯ഡൃയിലധികാരത്തിലു്വന്നതിനുശേഷമല്ലാതെബീജേപ്പീ ഒരുമുസ്ലീംസംസ്ഥാനമായകാഷു്മീരി൯റ്റെ ചിത്രത്തിലേയുണു്ടായിരുന്നില്ലല്ലോ!

അതായതു് കാഷു്മീരിലൊരുഭീകരാക്രമണമുണു്ടാക്കിയിട്ടു് അതിനെയുപയോഗപ്പെടുത്തിയിട്ടു് ബീജേപ്പീ ഇ൯ഡൃമുഴുവ൯ മുസ്ലിംവിരുദ്ധതവള൪ത്തുന്നുവെന്നു് കാഷു്മീരികളു്വിശ്വസിക്കുന്നു. ഇതൊരുതെറ്റിധാരണയാണെങ്കിലു് ആത്തെറ്റിധാരണമാറ്റാനല്ല ജനവിശ്വാസങ്ങളിലതുറയു്ക്കാനുള്ളനടപടികളാണു് ബീജേപ്പീഗവണു്മെ൯റ്റെടുത്തുകൊണു്ടിരിക്കുന്നതു്. തങ്ങളെയി൯ഡ്യ൯യൂണിയനിലു്പ്പെട്ടവരായല്ല ബീജേപ്പീഗവണു്മെ൯റ്റുകാണുന്നതെന്നു് കാഷു്മീരിലുള്ളവ൪കരുതുന്നതിനു് തക്കതായകാരണമുണു്ടെന്ന൪ത്ഥം. ഇ൯ഡൃയിലെമറ്റുസംസ്ഥാനങ്ങളിലുള്ളവരോടെന്നപോലെയല്ല വിവേചനപൂ൪വ്വമാണു് കാഷു്മീരികളോടു് ബീജേപ്പീഗവണു്മെ൯റ്റുപെരുമാറുന്നതു്. ഇതുവരെയവരവിടെയെടുത്തിട്ടുള്ളനടപടികളും ചെയു്തിട്ടുള്ളപ്രവൃത്തികളുമല്ലാതെ അതിനുവേറേതെളിവാവശ്യമില്ല. ഓകു്സ്സിജനില്ലാത്ത അനെയറോബിക്കന്തരീക്ഷത്തിലല്ലാതെ മതസൗഹാ൪ദ്ദത്തിനകത്തുജീവിക്കാ൯കഴിയാത്ത ഒരുബാക്ടീരിയയായാണു് ബീജേപ്പീയെ കാഷു്മീരിലുള്ളജനങ്ങളിന്നുകരുതുന്നതു്. അതല്ലേശരി? മൊത്തത്തിലു് രാജ്യഭരണകക്ഷിയായബീജേപ്പീയുടെപ്രവൃത്തികളും നിലപാടുകളും നയങ്ങളും ഒരുജനാധിപത്യമതേതരറിപ്പബ്ലിക്കെന്നനിലയിലുള്ള ഇ൯ഡൃയിലെജനജീവിതത്തിനുമാത്രമല്ല വിദേശരാജ്യങ്ങളിലുള്ള ഇ൯ഡൃയുടെപ്രതിച്ഛായയു്ക്കും പ്രതിലോമകരമായഭീഷണികളാണുയ൪ത്തിയിട്ടുള്ളതു്.

വസു്തുതകളുടെയഥാ൪ത്ഥസ്ഥിതിതേടുകയും കാര്യമായസംശയങ്ങളിലൊന്നും ഒരുദൂരീകരണവുമുണു്ടാവാത്ത മുമ്പത്തെപ്പുലു്വാമയാക്രമണത്തിലുണു്ടായിരുന്നതുപോലെ ഈയാക്രമണത്തിലും ബീജേപ്പീയുടെപങ്കുണു്ടോയെന്നു് സ്വതന്ത്രയന്യരാജ്യങ്ങളെക്കൊണു്ടു് അന്വേഷിപ്പിക്കാ൯സമ്മതിക്കുകയും ജനങ്ങളെബോധ്യപ്പെടുത്തുകയുംചെയ്യുന്നതിനുപകരം ലോകരാജ്യങ്ങളിലു്ക്കാര്യങ്ങളേകപക്ഷീയമായി പ്രചരിപ്പിക്കാ൯ ഭരണകക്ഷിയായബീജേപ്പീയോടൊപ്പംചേ൪ന്നു് ലോകംമുഴുവ൯ചെന്നുപ്രചരണംനടത്താനിറങ്ങിയ ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സി൯റ്റെയും ഒരുമാ൪കു്സ്സിസ്സു്റ്റടക്കമുള്ളരണു്ടു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയും വിശ്വാസ്യതയിതുലോകത്തിടിച്ചുകളഞ്ഞിട്ടുണു്ടു്. ലോകരാജ്യങ്ങളിലു് അവരുടെവിദേശകാര്യവകുപ്പി൯റ്റെപ്രചരണം ഒരുപൊടിപോലുമാരുംവിശ്വസിക്കാത്തതുകൊണു്ടു് അവിടങ്ങളിലു്ത്തന്നെ പ്രതിപക്ഷകക്ഷികളെയുംചേ൪ത്തുള്ളപ്രചരണത്തിനാണു് ബീജേപ്പീയിപ്പോളിറങ്ങിപ്പുറപ്പെട്ടിട്ടുള്ളതു്.

അവ൪തന്നെയാസൂത്രണംചെയു്തെന്നു് ഒരുവലിയവിഭാഗംജനങ്ങളാലും ലോകത്താലുംസംശയിക്കപ്പെടുന്ന ഒരുഭീകരാക്രമണത്തിലു്പ്പിടിച്ചു് (സെക്ക്യൂരിറ്റിവീഴു്ച്ചകളടക്കം അതിലുയ൪ന്നയൊരുചോദ്യങ്ങളു്ക്കും വ്യക്തവും കണു്വി൯സ്സിംഗുമായവിശദീകരണംനലു്കാ൯ ബീജേപ്പീയു്ക്കുമതി൯റ്റെഗവണു്മെ൯റ്റിനും ഇനിയുംകഴിഞ്ഞിട്ടില്ല!) പാക്കിസ്ഥാനുമായുള്ളൊരുയുദ്ധപശ്ചാത്തലമൊരുക്കി പ്രതിപക്ഷത്തെയുംകൂടിക്കൂട്ടുപിടിച്ചു് ഈനടത്തുന്നപ്രചാരണംകൊണു്ടൊന്നും പുലു്വാമമുതലു് പഹലു്ഗാംവരെയുള്ളഭീകരാക്രമണങ്ങളിലു് രാഷ്ട്രീയനേട്ടംലക്ഷൃംവെച്ച ബീജേപ്പീയു്ക്കുപങ്കുണു്ടോയെന്നതിനെക്കുറിച്ചുള്ള സംശയങ്ങളു്ലോകത്തോ ഇ൯ഡൃയിലോ ദൂരീകരിക്കാ൯കഴിയില്ല. എത്രപ്രചാരണം ആരെയെല്ലാംകൂട്ടി എവിടെയെല്ലാം എത്രകാലംനടത്തിയാലും ഗുജറാത്തുകലാപംമുതലു് ബീജേപ്പീയെപ്പിന്തുട൪ന്നുനിലവിലുള്ളസംശയം ലോകത്തെവിടെയുമെക്കാലത്തും അവരെപ്പിന്തുടരുകതന്നെചെയ്യും. സ്വന്തംജനങ്ങളെക്കൊല്ലിച്ചും രാഷ്ട്രീയലക്ഷൃങ്ങളു്നേടാ൯ അവ൪ക്കുള്ളദൃഢനിശ്ചയം അവരുടെയടയാളമുദ്രയായി എത്രയോകാലമായിപ്പതിഞ്ഞിട്ടുള്ളതാണു്! ഭാവിയിലെക്ഷുദ്രനിയമനി൪മ്മാണങ്ങളു്ക്കായി പ്രതിപക്ഷകക്ഷികളെക്കൂടിക്കൂടെനി൪ത്തുന്നതടക്കം ഈയാക്രമണത്തിലു് ബീജേപ്പീയു്ക്കുണു്ടായിരുന്നരാഷ്ട്രീയലക്ഷൃങ്ങളവ൪ ഒന്നൊന്നായിനേടിക്കൊണു്ടിരിക്കുന്നതായിട്ടാണു് ഇപ്പോളു്ക്കാണുന്നതു്.

Written on 15 May 2025 and first published on 18 May 2025

 

 

 

 

 

Saturday, 17 May 2025

1875. റെഫറണു്ടംനടത്തിയാലു് ഇ൯ഡൃയുടെകൈയ്യിലുള്ളകാഷു്മീരിലുള്ളവ൪ പാക്കിസ്ഥാനിലും പാക്കിസ്ഥാ൯റ്റെകൈയ്യിലുള്ളകാഷു്മീരിലുള്ളവ൪ ഇ൯ഡൃയിലുംചേരണമെന്നു് വിധിയെഴുതിയാലോ! ഇ൯ഡൃയിലെയും പാക്കിസ്ഥാനിലെയുമിന്നത്തെ ഭരണംനോക്കുമ്പോളു് എന്തുംസംഭവിച്ചുകൂടേ?

1875

റെഫറണു്ടംനടത്തിയാലു് ഇ൯ഡൃയുടെകൈയ്യിലുള്ളകാഷു്മീരിലുള്ളവ൪ പാക്കിസ്ഥാനിലും പാക്കിസ്ഥാ൯റ്റെകൈയ്യിലുള്ളകാഷു്മീരിലുള്ളവ൪ ഇ൯ഡൃയിലുംചേരണമെന്നു് വിധിയെഴുതിയാലോ! ഇ൯ഡൃയിലെയും പാക്കിസ്ഥാനിലെയുമിന്നത്തെ ഭരണംനോക്കുമ്പോളു് എന്തുംസംഭവിച്ചുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adnan Khalid. Graphics: Adobe SP.


കാഷു്മീരുമായിബന്ധപ്പെട്ടു് ഇ൯ഡൃയിലൊരുപ്രശു്നമുണു്ടെന്നും അതുപരിഹരിക്കാ൯കുറേക്കാലമായി ദേശീയതലത്തിലും അന്ത൪ദ്ദേശീയതലത്തിലും ശ്രമംനടക്കുന്നുണു്ടെന്നുള്ളതും സുവിദിതമാണു്. ഒറ്റക്കാരണത്താലാണു് ഇത്രയുംവ൪ഷമായിട്ടും ഇതൊരുപരിഹാരവുമുണു്ടാകാതെതുടരുന്നതു്- കാഷു്മീരിലുള്ളജനങ്ങളുടെയഭിപ്രായമോ അവരുടെയുപദേശമോകേളു്ക്കാതെയിതു് പരിഹരിക്കാനാണുമറ്റുള്ളവ൪ശ്രമിക്കുന്നതു്. ഐക്യരാഷ്ട്രസംഘടനയീക്കാര്യത്തിലിടപെട്ടുകൊണു്ടു് പ്രമേയങ്ങളു്പാസ്സാക്കി അവസാനമായും അന്തിമമായുംപറഞ്ഞതു് കാഷു്മീരിലെജനങ്ങളുടെ ഹിതപരിശോധനനടത്തി തീരുമാനമെടുക്കണമെന്നാണു്. ഇ൯ഡ്യാഗവണു്മെ൯റ്റതിനുസമ്മതിച്ചിട്ടില്ല. അങ്ങനെയെങ്കിലു് ഇ൯ഡൃയുടെഭാഗത്തുള്ള കാഷു്മീരിലു്മാത്രമല്ല പാക്കിസ്ഥാ൯റ്റെഭാഗത്തുള്ള കാഷു്മീരിലും റെഫറണു്ടംനടത്തിയാലോ, അങ്ങനെയൊരുനി൪ദ്ദേശംവന്നാലു് ഇ൯ഡൃയെപ്പോലെ പാക്കിസ്ഥാനുമതിനുസമ്മതിക്കുമോ? ഒരുപരിഹാരംകണു്ടെത്താ൯കഴിയാത്തരീതിയിലു് ഇതിലൊരുവൈതരണിയായിത്തുടരുന്നതും രണു്ടുരാജ്യങ്ങളെയുംകുഴയു്ക്കുന്നതും ഒരുഹിതപരിശോധനനടത്തിയാലു് ഇ൯ഡൃയുടെകൈയ്യിലുള്ളകാഷു്മീരിലുള്ളവ൪ പാക്കിസ്ഥാനിലും പാക്കിസ്ഥാ൯റ്റെകൈയ്യിലുള്ളകാഷു്മീരിലുള്ളവ൪ ഇ൯ഡൃയിലുംചേരണമെന്നു് വിധിയെഴുതിയാലോ, അങ്ങനെയുണു്ടായാലു് എന്തുചെയ്യുമെന്നതാണു്! ഇ൯ഡൃയിലെയിന്നത്തെ മതമുഷു്ക്കഭരണത്തി൯റ്റെയും പാക്കിസ്ഥാനിലെയിന്നത്തെ സൈനികമുഷു്ക്കഭരണത്തി൯റ്റെയും പശ്ചാത്തലത്തിലു് ജനങ്ങളു്തീരുമാനമെടുക്കുന്നൊരു വിഷയമാകയാലു് എന്തുംസംഭവിച്ചുകൂടേ? പഴയപോലെ ഒരു സ്വതന്ത്രരാജ്യമായിനിലു്ക്കണമോ എന്നൊരുചോദ്യംകൂടിയുണു്ടായാലു് രണു്ടിടത്തെയുംജനങ്ങളു് അങ്ങനെയുംതീരുമാനമെടുത്താലോ!

ഇ൯ഡ്യാ-പാക്കിസ്ഥാ൯ വിഭജനമുണു്ടായി മാസങ്ങളു്കഴിഞ്ഞപ്പോളു് കാഷു്മീ൪രാജ്യം ഇ൯ഡൃ൯യൂണിയനിലു്ച്ചേ൪ന്നതു് കാഷു്മീ൪രാജാവും ഇ൯ഡൃയുമായുണു്ടാക്കിയ ഒരുടമ്പടിയുടെപുറത്താണു്, അതുതാലു്ക്കാലികമാണു്. അതിലെരണു്ടുവ്യവസ്ഥകളായിരുന്നതു് ഇ൯ഡൃ൯ഭരണഘടനയുടെ മുന്നൂറ്റിയെഴുപതാം ആ൪ട്ടിക്കിളനുസരിച്ചു് ജമ്മു-കാഷു്മീരിനു് പ്രത്യേകപദവിയും സ്വയംഭരണാധികാരവും നലു്കണമെന്നും ഇ൯ഡൃയിലോ പാക്കിസ്ഥാനിലോ ഏതുരാജ്യത്തുചേരണമെന്നതു് അവിടത്തെജനങ്ങളു്ക്കുതീരുമാനിക്കാനുള്ള സാവകാശംനലു്കിക്കൊണു്ടു് പിന്നീടുറഫറണു്ടംനടത്തണമെന്നുമാണു്. അങ്ങനെയാണു് ആവ്യവസ്ഥകളുടെയുറപ്പിലു് കാഷു്മീരെന്നരാജ്യം ജമ്മുവും കാഷു്മീരുമെന്നപേരിലു് ഇ൯ഡൃയുടെയൊരു സംസ്ഥാനമായിമാറിയതു്. ബീജേപ്പീയുടെഗവണു്മെ൯റ്റു് അതുമൂന്നുംലംഘിച്ചു. പിന്നെന്തുടമ്പടി? ഇതുമനസ്സിലാക്കിക്കൊണു്ടാണു് ഐക്യരാഷ്ട്രസഭ റഫറണു്ടംനടപ്പാക്കണമെന്നാവശ്യപ്പെട്ടതു്. ഇ൯ഡൃലംഘിച്ചെന്നുവെച്ചു് ഒരുരാജ്യം മറ്റൊരുരാജ്യത്തുചേ൪ന്നതി൯റ്റെ വ്യവസ്ഥകളു്മാറില്ലല്ലോ!

മറ്റുമുഴുവ൯സംസ്ഥാനങ്ങളു്ക്കുമുള്ള ജനാധിപത്യാവകാശങ്ങളു്നലു്കിയാലല്ലാതെ ഒരുസംസ്ഥാനത്തെ ഒരുരാഷ്ട്രയൂണിയനകത്തു് പ്രശു്നങ്ങളില്ലാതെനിലനി൪ത്തുകസാധ്യമല്ല. അവനിഷേധിക്കുംതോറും അവിടെപ്പ്രശു്നങ്ങളുടെയെണ്ണംകൂടിക്കൊണു്ടിരിക്കും. ഒടുവിലാരാഷ്ട്രത്തിനവസ്വന്തംനിലയു്ക്കു് പരിഹരിക്കാ൯സാധ്യമല്ലാതെവരും. അങ്ങനെവന്നപ്പോളാണു് കാഷു്മീ൪പ്പ്രശു്നം അന്താരാഷ്ട്രവിഷയമായതും ഐക്യരാഷ്ട്രസംഘടനയിടപെട്ടതും ചിലനി൪ദ്ദേശങ്ങളു്നലു്കിയതും. അതിലൊന്നാണു് കാഷു്മീരിലെജനങ്ങളു്ക്കു് സ്വയംനി൪ണ്ണയംനടത്തുന്നതിനുള്ള പ്ലീബിസ്സൈറ്റു് അഥവാ റഫറണു്ടം.

ഇ൯ഡൃയിലേറ്റവുംകൂടുതലു് സൈനികവലു്ക്കരിക്കപ്പെട്ടസംസ്ഥാനം കാഷു്മീരാണു്. സൈന്യത്തി൯റ്റെചോദ്യംചെയ്യലു്നേരിടാതെ അവിടെ തദ്ദേശ്ശീയരായയൊരാളു്ക്കും ഒരിടത്തുംകടന്നുപോവുകസാധ്യമല്ല. ഇങ്ങനത്തെയൊരുസ്ഥിതി കാഷു്മീരിലല്ലാതെ ഇ൯ഡൃയിലെമറ്റൊരുസംസ്ഥാനത്തുമില്ല. കാഷു്മീരി൯റ്റെ നി൪ണ്ണായകമായ ഭൗമ-രാഷ്ട്രീയപ്പ്രത്യേകതകളു്കാരണം അവയു്ക്കാണു് ഗവണു്മെ൯റ്റു് പ്രാധാന്യംനലു്കിയിട്ടുള്ളതു്- അവിടത്തെ പൗര൯മാരുടെയഭിപ്രായങ്ങളു്ക്കല്ല, എന്നല്ല, രണു്ടാമത്തേതിനു് ഒരുപ്രാധാന്യവുംനലു്കിയിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ടൊരുമുഖ്യമന്ത്രിയുണു്ടെങ്കിലും അയാളു്ക്കു് ക്രമസമാധാനപാലനയധികാരമൊന്നുമില്ലാതെ 2019മുതലു് സംസ്ഥാനയധികാരംനഷ്ടപ്പെടുത്തപ്പെട്ടു് ഒരു ലെഫു്ഫു്റ്റന൯റ്റു് ഗവ൪ണ്ണറുടെഭരണത്തിലാണവിടെ പോലീസ്സുംപട്ടാളവുമെല്ലാം. അപ്പോളിതിനുസകലതിനും കേന്ദ്രഗവണു്മെ൯റ്റിനെയല്ലാതെ ആരെയാണുജനങ്ങളു് കുറ്റംപറയേണു്ടതു്? കേന്ദ്രഗവണു്മെ൯റ്റു് പാക്കിസ്ഥാനെക്കുറ്റംപറഞ്ഞു് രക്ഷപ്പെടാ൯ശ്രമിച്ചാലു് ജനങ്ങളതനുവദിക്കുമോ? ഒരിടത്തുനമ്മളു്ഭരണമേറ്റെടുത്താലു് അവിടനമ്മളുണു്ടാക്കുന്നഭരണവീഴു്ച്ചകളു്ക്കു് നമ്മളു്ക്കു് മറ്റുള്ളവരെക്കൊണു്ടുസമാധാനംപറയിപ്പിക്കാ൯കഴിയുമോ?

കാഷു്മീരടക്കം എല്ലാസംസ്ഥാനങ്ങളിലെയുംജനങ്ങളുടെ താലു്പ്പര്യങ്ങളുംസുരക്ഷയും സംരക്ഷിച്ചുകൊള്ളാമെന്നുപറഞ്ഞല്ലേ ഇപ്പോഴത്തെബീജേപ്പീയുടേതടക്കം ഓരോകേന്ദ്രഗവണു്മെ൯റ്റും അധികാരമേലു്ക്കുന്നതു്? എന്നിട്ടിപ്പോഴത്തെബീജേപ്പീയുടെഗവണു്മെ൯റ്റു് കാഷു്മീരിലുള്ളവരുടേതുസംരക്ഷിച്ചോ? സംരക്ഷിച്ചെങ്കിലവിടെമാത്രമെങ്ങനെ ഇത്രമാത്രംജനങ്ങളു്കൊല്ലപ്പെടുന്നു? അതുസംരക്ഷിക്കുന്നകാര്യംപറയുമ്പോളു് അതുപറയുന്നപൗര൯മാരെ മറ്റുസംസ്ഥാനങ്ങളിലില്ലാത്തപോലെ ഒരുവ്യത്യസു്തതയോടെ രാജ്യവിരുദ്ധരെപ്പോലെ കേന്ദ്രംകൈകാര്യംചെയ്യുന്നതെന്തിനാണു്? ഒരുസംസ്ഥാനത്തെജനങ്ങളുടെകാര്യത്തിലു്മാത്രം വിവേചനവും വ്യത്യസു്തമായകാഴു്ച്ചപ്പാടുംവെച്ചുപുല൪ത്തുന്ന കേന്ദ്രഗവണു്മെ൯റ്റിലുള്ളവരല്ലേരാജ്യവിരുദ്ധ൪?

ജമ്മുവിനെയും കാഷു്മീരിനെയുംവിഭജിക്കണമെന്നു് ജമ്മുകളോ കാഷു്മീരികളോപറഞ്ഞിട്ടില്ല- അവരൊരുമിച്ചാണുകഴിഞ്ഞിരുന്നതു്. അതിനെവിഭജിക്കണമെന്നും രണു്ടാക്കണമെന്നുംപറഞ്ഞതും ചെയു്തതും ബീജേപ്പീയുമവരുടെടെകേന്ദ്രഗവണു്മെ൯റ്റുമാണു്. അവരാണുവിഭജനവാദമുയ൪ത്തിയതും നടപ്പാക്കിയതും. സംസ്ഥാനത്തി൯റ്റെസ്വയംഭരണാവകാശവും സംസ്ഥാനമെന്നുള്ളനിലയിലുള്ളനിലനിലു്പ്പും ഭരണഘടനാദത്തമായ പ്രത്യേകപദവിയുമില്ലാതാക്കി ബീജേപ്പീയുടെകേന്ദ്രഗവണു്മെ൯റ്റു് നേരിട്ടുഭരണമേറ്റെടുത്തപ്പോഴാണു് കാഷു്മീരിലു് ഏറ്റവുംകൂടുതലു്മനുഷ്യമരണങ്ങളുണു്ടാക്കിയ ഭീകരാക്രമണങ്ങളു്നടന്നതു്. പിന്നെന്തിനേറ്റെടുത്തു? യഥാ൪ത്ഥകാഷു്മീരി൯റ്റെ ജമ്മുവും കാഷു്മീരും സിയാച്ചി൯ ഹിമപാളിയും ലഡാക്കുമടങ്ങുന്ന അമ്പതുശതമാനം ഇ൯ഡൃയും ജിലു്ജിത്തും ആസ്സാദു് കാഷു്മീരുമടങ്ങുന്ന മുപ്പതുശതമാനം പാക്കിസ്ഥാനും ബാക്കി പതിനഞു്ചുശതമാനം ചൈനയുംകൈയ്യാളുന്നയാപ്പ്രദേശത്തു് ആ അമ്പതുശതമാനത്തെ കൈയ്യിലു്ക്കിട്ടിയയുട൯ ജമ്മുവും കാഷു്മീരും ലഡാക്കുമൊക്കെയായിമൂന്നായിമുറിച്ചബീജേപ്പീയെ ബാക്കികൂടിയേലു്പ്പിക്കണമോ?

ഏറ്റവുമാദ്യമായി യൂണിയ൯ടെറിട്ടറിയാക്കിയതുപി൯വലിച്ചു് ആയിരട്ടസംസ്ഥാനത്തിനു് പഴയപോലെ സമ്പൂ൪ണ്ണമായസംസ്ഥാനയവകാശംകൊടുക്കൂ- അവിടംമുതലു് ആ സംസ്ഥാനത്തെജനങ്ങളുമായുള്ള ഗവണു്മെ൯റ്റി൯റ്റെയും പ്രതിപക്ഷരാഷ്ട്രീയപ്പാ൪ട്ടികളുടെയും അ൪ത്ഥപൂ൪ണ്ണമായച൪ച്ചയു്ക്കുകളമൊരുങ്ങും. ഇന്നത്തെപ്പോലെ അവരെശ്ശത്രുപക്ഷത്തുനി൪ത്തിക്കൊണു്ടു് മറ്റുള്ളവ൪മാത്രംചേ൪ന്നുള്ള ഒരുനടപടിയുമവിടെവിജയിക്കുകയില്ല. രാജ്യത്തെമറ്റുസംസ്ഥാനങ്ങളു്ക്കുള്ള സ്വാതന്ത്ര്യമനുഭവിക്കാ൯ അവ൪ക്കുമവകാശമുണു്ടു്. അതാദ്യമംഗീകരിക്കണം. അതംഗീകരിക്കാത്തതുകൊണു്ടാണു്, അവരെശ്ശത്രുക്കളെപ്പോലെകണു്ടു് അവരുടെഭാവിസംബന്ധിച്ചുള്ള ഒരുച൪ച്ചയിലുമവരെപ്പങ്കെടുപ്പിക്കാതെ അവ൪ഭീരുക്കളും അപ്രാപു്തരുമെന്നതുപോലെ കേന്ദ്രഗവണു്മെ൯റ്റും ബീജേപ്പീയുംമുതലു് മറ്റുള്ളവ൪ചേ൪ന്നു് അവ൪ക്കെതിരേയുദ്ധംചെയ്യുന്നതുകൊണു്ടാണു്, അധിനിവേശഭൂമിയിലെപ്പോലെ പെരുമാറുന്നതുകൊണു്ടാണു്, മറ്റുള്ളവരെടുക്കുന്നനടപടികളെയും തീരുമാനങ്ങളെയും അവരുമംഗീകരിക്കാത്തതും തീവ്രമെന്നിവ൪പറയുന്ന അണു്കണു്വെ൯ഷണലായനടപടികളിലൂടെ പ്രതികരിക്കുന്നതും. പിഴച്ചുപോയതുനമുക്കാണു്, അവ൪ക്കല്ല. പിന്തിരിയാ൯മടിച്ചു് ഇനിയതുവലിയപിഴവിലെത്തിക്കരുതു്, ഞങ്ങളിരുപത്തേഴുസംസ്ഥാനമുണു്ടു് നിങ്ങളൊന്നേയുള്ളൂ…. എന്നമട്ടിലു്പ്പെരുമാറരുതു്!

…..

…..

Written on 15 May 2025 and first published on 17 May 2025