Monday 28 February 2022

799. മാ൪ക്കിസ്സു്റ്റുപാ൪ട്ടീര സംസ്ഥാനസമ്മേളനംനടക്കണോണു്ടു് ആളുകള കൊറോണകടിക്കൂല്ലന്നു്വിചാരിക്കല്ലു്...! മാസ്സു്ക്കൂരല്ലു്...!!

799

മാ൪ക്കിസ്സു്റ്റുപാ൪ട്ടീര സംസ്ഥാനസമ്മേളനംനടക്കണോണു്ടു് ആളുകള കൊറോണകടിക്കൂല്ലന്നു്വിചാരിക്കല്ലു്...! മാസ്സു്ക്കൂരല്ലു്...!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alessandro Biascioli. Graphics: Adobe SP.

‘മാ൪ക്കിസ്സു്റ്റുപാ൪ട്ടീര സംസ്ഥാനസമ്മേളനംനടക്കണോണു്ടു് ആളുകള കൊറോണകടിക്കൂല്ലന്നു്വിചാരിക്കല്ലു്...! മാസ്സു്ക്കൂരല്ലു്...!!’ കേരളത്തിലു് പൊതുനിരത്തുകളിലും പബ്ലിക്കു്ജംഗു്ഷനുകളിലും കടകളു്ക്കകത്തും മുറ്റത്തും രണു്ടുപേ൪ കണു്ടുമുട്ടുമ്പോഴും വീടുകളു്ക്കകത്തും 2022 മാ൪ച്ചു് ഒന്നാംതീയതിമുതലാരംഭിച്ച പൊതുച൪ച്ചാവിഷയവും മുന്നറിയിപ്പുമാണിതു്, പ്രത്യേകിച്ചും ഗ്രാമപ്പ്രദേശങ്ങളിലു്. അന്നുമുതലാണു് കൊറോണാവ്യാപനം അവസാനിച്ചില്ലെങ്കിലും, അടുത്തവ്യാപനം ഉട൯വരുമെന്ന മുന്നറിയിപ്പുനിലനിലു്ക്കുകയാണെങ്കിലും, കൊറോണാപ്പ്രതിരോധത്തിനായി രണു്ടുവ൪ഷമുപയോഗിച്ച മാസ്സു്ക്കൂരിമാറ്റിക്കൊള്ളാ൯ മാ൪കു്സ്സിസ്സു്റ്റുസ൪ക്കാ൪ ജനങ്ങളു്ക്കെല്ലാം നി൪ദ്ദേശമല്ല അനുവാദം നലു്കിയതു്. എങ്കിലും ഒന്നാംതീയതി ആപ്പാ൪ട്ടിക്കാരല്ലാതെ ജനങ്ങളിലാരുംതന്നെ കൊറോണാമാസ്സു്ക്കൂരിയില്ല, പോരാഞ്ഞു് പരസ്സു്പ്പരം ഈപ്പറഞ്ഞ മുന്നറിയിപ്പുകളു് നലു്കുകയുംചെയു്തു. എന്തിനാണു് മാ൪ച്ചു് ഒന്നാംതീയതിമുതലു് മാ൪കു്സ്സിസ്സു്റ്റുസ൪ക്കാ൪ ഈ കൊറോണാനിയന്ത്രണയിളവുകളു് രണു്ടുദിവസംമുമ്പേ ഉത്തരവിറക്കി നലു്കിയതെന്നു് ജനങ്ങളു്ക്കെല്ലാമറിയാം. അന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസമ്മേളനം എറണാകുളത്തു് ആരംഭിക്കുകയായിരുന്നു.

സമ്മേളനമാണെങ്കിലുമല്ലെങ്കിലും കൊറോണാമാസ്സു്ക്കി൯റ്റെ അനിവാര്യതയെപ്പറ്റി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്കളു്ക്കു് അറിഞ്ഞുകൂടാത്തതുകൊണു്ടല്ല, ആയിരക്കണക്കിനാളുകളു് പ്രതിനിധിസമ്മേളനത്തിലും പതിനായിരക്കണക്കിനാളുകളു് പ്രകടനത്തിലും സംസ്ഥാനത്തി൯റ്റെപലഭാഗത്തുനിന്നുംവന്നുപങ്കെടുത്തിട്ടു് അവ൪തിരിച്ചുപോകുമ്പോളു് സ്വന്തംനാടുകളിലു്ച്ചെന്നു് അവരുടെകുടുംബങ്ങളു്ക്കും നാട്ടുകാ൪ക്കും എത്രത്തോളം കൊറോണാപക൪ത്തുമെന്നും അറിഞ്ഞുകൂടാത്തതുകൊണു്ടുമല്ല. അതുകൊണു്ടാണല്ലോ സമ്മേളനങ്ങളു്ക്കുപ്രത്യേകിച്ചും അവരുടെഗവണു്മെ൯റ്റുതന്നെ കൊറോണാമാസ്സു്ക്കുകളു് നി൪ബ്ബന്ധമാക്കിക്കൊണു്ടു് ഉത്തരവുപുറപ്പെടുവിച്ചതും മാസ്സു്ക്കുധരിക്കാത്തവരെ പബ്ലിക്കു് റിസ്സു്ക്കായിക്കണക്കാക്കി പോലീസ്സിനെക്കൊണു്ടുപിടിപ്പിച്ചതും! പക്ഷേ സ്വന്തം പാ൪ട്ടിസംസ്ഥാനസമ്മേളനംനടക്കുമ്പോളു് ഓരോരോനേതാക്കളു് സംസ്ഥാനത്തി൯റ്റെപലഭാഗത്തുനിന്നുവരുന്ന ഓരോരോപെണ്ണുങ്ങളെ സ്വന്തംമുഖഭംഗികാണിക്കാതിരിക്കുന്നതെങ്ങനെ- തിരിച്ചും? അവരുടെയും മുഖഭംഗിമൊത്തിക്കുടിച്ചുനുകരാതിരിക്കുന്നതെങ്ങനെ? പിണറായിവിജയ൯ അസ്സംബ്ലിയിലക്ഷനു് സീറ്റുകൊടുക്കാതെപുറത്താക്കിയ പഴഞു്ചികളെപ്പോലെ അവരെയെല്ലാംമാറ്റി ഇനിക്കുറേക്കാലത്തേയു്ക്കുള്ള പുതിയയിരകളെപ്പിടിക്കണു്ടേ? ചിരിച്ചാലു്പ്പോലും മാസ്സു്ക്കുണു്ടെങ്കിലു് ചിരിച്ചെന്നവരറിയാനുമടുക്കാനുംപറ്റുമോ? ഇതല്ലാതെയൊരുകാര്യത്തിനും മാസ്സു്ക്കുമാറ്റേണു്ടതത്യാവശ്യമായിരുന്നില്ല. പക്ഷേ ഇതിനേക്കാളു്വലിയയത്യാവശ്യമെന്തുകിടക്കുന്നു?

Written and first published on: 28 February 2022

Article Title Image By Wip-Studio. Graphics: Adobe SP.




 

 

 

No comments:

Post a Comment