Tuesday 22 February 2022

784. കേ-റെയിലഴിമതിനടത്തണമെന്നുള്ളവ൪ക്കു് അതുനടത്താം, പക്ഷേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നു് അതിനിപ്പറ്റില്ല, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ചെലവിലുംപറ്റില്ല

784

കേ-റെയിലഴിമതിനടത്തണമെന്നുള്ളവ൪ക്കു് അതുനടത്താം, പക്ഷേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നു് അതിനിപ്പറ്റില്ല, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ചെലവിലുംപറ്റില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Maike and Björn Bröskamp. Graphics: Adobe SP.


കേ-റെയിലഴിമതിനടത്തണമെന്നുള്ളവ൪ക്കു് അതുനടത്താം, പക്ഷേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നു് അതിനിപ്പറ്റില്ല, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ചെലവിലുംപറ്റില്ല. വേറേയേതെങ്കിലും രാജ്യത്തോ സംസ്ഥാനത്തോചെന്നോ (അവരനുവദിക്കുമെങ്കിലു്), അല്ലെങ്കിലു് ഇപ്പോളു്സ്സഖാവായെന്നുപറയുന്ന യൂയ്യേയ്യീയിലു്ച്ചെന്നു് രാജാവി൯റ്റെകൂടെച്ചേ൪ന്നോ (യൂയ്യേയ്യീയിലേക്കു് ഡോള൪ക്കള്ളക്കടത്തുനടത്തിയയാളും യൂയ്യേയ്യീയിലെ രാജാവുംകൂടി ഒരുമിച്ചുനിലു്ക്കുന്ന ഫോട്ടോ കേരളത്തിലു്ക്കണു്ടതുകൊണു്ടുപറയുകയാണു്) അല്ലെങ്കിലു് പുതിയപാ൪ട്ടിയുണു്ടാക്കിയോ (ഇപ്പോളു്നിലു്ക്കുന്ന പാ൪ട്ടിതന്നെ അങ്ങനെ പലരുമിറങ്ങിപ്പോയി പിള൪ത്തിയുണു്ടാക്കിയതാണു്, പുതുതായുണു്ടാക്കിയതല്ല) വേണമെങ്കിലു്ച്ചെയ്യാം. അതാണു് കണ്ണൂ൪ജില്ലയിലു്നിന്നുവരുന്ന സന്ദേശം. ഉദുമമുതലുള്ള പലസ്ഥലങ്ങളിലുംനിന്നാസന്ദേശം പാ൪ട്ടിപ്പ്രവ൪ത്തക൪ നേതാക്കളു്ക്കുകൊടുത്തുകൊണു്ടിരിക്കുകയാണു്- കെ-റെയിലിനെതിരെ പഞു്ചായത്തുപാസ്സാക്കുന്ന പ്രമേയങ്ങളിലൂടെയും പാ൪ട്ടിപ്പ്രവ൪ത്തക൪തന്നെ സംഘടിപ്പിച്ചുനടത്തുന്ന ജനകീയപ്പ്രതിഷേധസമരങ്ങളിലൂടെയും. യഥാ൪ത്ഥത്തിലു് മാധ്യമങ്ങളവ കവ൪ചെയ്യുന്നുണു്ടെങ്കിലും അവരായിട്ടിതുവരെയും മാധ്യമങ്ങളെക്കവ൪ചെയു്തുതുടങ്ങിയിട്ടില്ല. ഇന്നവ൪ നേതാവെന്നാണു് വിളിക്കുന്നതു്. നാളെ മറ്റൊന്നുവിളിപ്പിക്കരുതു്.

പാ൪ട്ടിയെ സമ്പൂ൪ണ്ണമായി പിടിച്ചടക്കി കോഴകൊടുത്തു് കൈയ്യിലു്വെച്ചിരിക്കുകയാണെന്നഹങ്കരിക്കുകയാണെങ്കിലു് ഈ സമരവഴിയിലു് അവരോ മറ്റവരോ പഴയപോലെ പുതിയൊരു പാ൪ട്ടിയുണു്ടാക്കുകയാണെങ്കിലു് ശത്രുക്കളായിമാറി പിന്നെ ആപ്പറഞ്ഞതൊന്നുമായിരിക്കയില്ല വിളിക്കുന്നതു്. മാത്രമല്ല, ഇപ്പോളു് തെരഞ്ഞെടുപ്പുകളെങ്ങനെയാണു് ജയിക്കുന്നതെന്നകഥകളും പുറത്തുവരും. ജയിച്ചപലരും തോറ്റവരായിരുന്നുവെന്നുള്ളകഥകളു് പുറത്തുവന്നാലു് എന്തുസംഭവിക്കുമെന്നു് ഊഹിക്കാവുന്നതല്ലേയുള്ളൂ? പണു്ടാണെങ്കിലു് ഒരു പാ൪ട്ടിയിലു്നിന്നും പിള൪ന്നുമാറി പുതിയൊരുപാ൪ടിയുണു്ടാക്കാ൯ നേതാക്കളുടെ നേതൃത്വത്തി൯റ്റെ ആവശ്യമുണു്യിരുന്നു. ഇപ്പോളങ്ങനെയുംവേണു്ട- ഫേസ്സു്ബുക്കിലൂടെയറിയിച്ചാലു്മതി നാട്ടുകാരെ. തെരഞ്ഞെടുപ്പിലു് മത്സരിച്ചു് എമ്മെല്ലേമാരായി കെ-റെയിലുണു്ടാക്കി പണമുണു്ടാക്കാ൯പോവുകയാണെങ്കിലല്ലേ രജിസ്സു്ട്രേഷ൯പോലുംവേണു്ടൂ?

Written and first published on: 23 February 2022



 

 

 

 

No comments:

Post a Comment