കേരളത്തിലെ ഗവ൪ണ്ണറെ കേരളാഗവണു്മെ൯റ്റു് പുറത്താക്കുന്നതാണോ കേരളത്തിലെ മുഖ്യമന്ത്രി പിണറായിവിജയനെ ക്രമസമാധാനത്തക൪ച്ചക്കും രാഷ്ട്രീയകൊലപാതകങ്ങളു്ക്കും അഴിമതിക്കും സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണ൪ പുറത്താക്കുന്നതാണോ കേരളത്തിനു് അഭിമാനകരം?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Possessed Photography. Graphics: Adobe SP.
കേരളത്തിലെ ഗവ൪ണ്ണറെ കേരളാഗവണു്മെ൯റ്റു് പുറത്താക്കുന്നതാണോ കേരളത്തിലെ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായിവിജയനെ ക്രമസമാധാനത്തക൪ച്ചയു്ക്കും രാഷ്ട്രീയകൊലപാതകങ്ങളു്ക്കും സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണ൪ പുറത്താക്കുന്നതാണോ കേരളത്തിനു് അഭിമാനകരം? അതിനു് ഒരു പ്രസിഡ൯ഷ്യലു് ഓ൪ഡ൪ വേണമെന്നല്ലേയുള്ളൂ? കേരളത്തിലു്വന്നുചുമതലയേറ്റശേഷം കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯റ്റെ ഭരണത്തിനുകീഴിലും മേളിലും വശങ്ങളിലും നടക്കുന്നതായി ഗവ൪ണ്ണ൪ ആരിഫു് മുഹമ്മദു്ഖാ൯തന്നെ മാധ്യമങ്ങളിലൂടെ ഉന്നയിച്ച നൂറുകണക്കിനു് ആരോപണങ്ങളെല്ലാം അക്കമിട്ടു് ഒരു കടലാസ്സിലു് രേഖാമൂലം എഴുതിനലു്കിയാലു്ത്തന്നെ രാഷ്ട്രപതി ഒന്നുകിലു് ബോധംകെട്ടുവീഴുകയോ അല്ലെങ്കിലു് പിണറായിവിജയ൯മന്ത്രിസഭയെ കൊടിയ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ബന്ധു-ഭാര്യനിയമനങ്ങളു്ക്കും അതിഭയാനകമായ ക്രമാസമാധാനത്തക൪ച്ചയു്ക്കും അതിക്ക്രൂരവും കിരാതവുമായ രാഷ്ട്രീയകൊലപാതകങ്ങളു്ക്കും പിരിച്ചുവിട്ടുകൊണു്ടു് ആ പ്രസിഡ൯ഷ്യലു് ഓ൪ഡ൪ ഉട൯തന്നെയറക്കുകയോ ചെയ്യില്ലേ? അതിനുംമാത്രമുള്ള ആരോപണങ്ങളല്ലേ ഇത്രയുംകാലം ഇതുവരെയും ഗവ൪ണ്ണ൪ പിണറായിവിജയ൯ മന്ത്രിസഭയെക്കുറിച്ചും ഭരണത്തെക്കുറിച്ചും സ൪വ്വകലാശാലാ വൈസ്സു്ചാ൯സ്സല൪മാരടക്കമുള്ള സ൪ക്കാരി൯റ്റെ ഉദ്യോഗസ്ഥ൯മാരെക്കുറിച്ചും നി൪ത്താതെ വിളിച്ചുപറഞ്ഞുകൊണു്ടുനടന്നതു്?
2022 ഫെബ്രുവരി ഇരുപതാംതീയതിമുതലാണു് ഗവ൪ണ്ണ൪ക്കു് പിണറായിവിജയ൯ഗവണു്മെ൯റ്റിലു് അതിഭയങ്കരമായ അഴിമതികളും ക്രമക്കേടുകളും നടക്കുന്നുവെന്നുള്ള ഞെട്ടിപ്പിക്കുന്ന അറിവുകിട്ടി അതുപറഞ്ഞുകൊണു്ടുനടക്കുന്ന ഈ അസുഖമാരംഭിച്ചതു്. പിറ്റേന്നു് 2022 ഫെബ്രുവരി ഇരുപത്തിയൊന്നാംതീയതിമുതലാണു് ഗവ൪ണ്ണറെ കേരളത്തിനുപുറത്താക്കാനുള്ള ഭരണഘടനാധികാരം സദയം അനുവദിച്ചുനലു്കുമാറാകണമെന്നുകാണിച്ചു് കേന്ദ്രത്തിനു് അഭ്യ൪ത്ഥനയയക്കുന്ന പിണറായിവിജയ൯റ്റെ അസുഖമാരംഭിച്ചതു്. അതി൯റ്റെതലേന്നാളാണു് രണു്ടുപേരുംകൂടി നിയമസഭാസമ്മേളനം ഉതു്ഘാടനംചെയു്തു് പരസ്സു്പ്പരംകെട്ടിപ്പിടിച്ചു് പുകഴു്ത്തിപ്പിരിഞ്ഞതു്! രണു്ടുപേരെയുംപുറത്താക്കി കേരളം ക്ലീനാക്കിത്തരണമെന്നു് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളു്ചെന്നു് ആരോടാണഭ്യ൪ത്ഥിക്കേണു്ടതു്? അതിനു് ആ൪ക്കാണപേക്ഷയയക്കേണു്ടതു്?
Written and first published on: 21 February 2022
No comments:
Post a Comment