മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനസമ്മേളനപ്പ്രതിനിധികളെക്കൊണു്ടുമാത്രം മാസ്സു്ക്കൂരിപ്പിക്കുന്നതിനുപകരം എന്തുകൊണു്ടു് കേരളത്തെക്കൊണു്ടുമുഴുവ൯ മാസ്സു്ക്കുപേക്ഷിപ്പിച്ചു എന്നു് മുഖ്യമന്ത്രി പിണറായിവിജയനും ആരോഗ്യമന്ത്രി വീണാജോ൪ജ്ജും മറുപടിപറഞ്ഞേപറ്റൂ
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Roman. Graphics: Adobe SP.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ലോക്കലു്സ്സമ്മേളനങ്ങളു്മുതലു് ജില്ലാസമ്മേളനങ്ങളു്വരെ 2022 ഫെബ്രുവരിയോടെകഴിഞ്ഞു. ഈ സമ്മേളനകാലങ്ങളിലെല്ലാം കേരളത്തിലു് കടുത്തകൊറോണാനിയന്ത്രണങ്ങളായിരുന്നു. ആളുകളു് എത്രപേരിലു്ക്കൂടുതലു് ഒരിടത്തുകൂടാ൯പാടില്ല, ഓരോരുത്തരുംതമ്മിലു് എത്രയടിയകാലംവരെപ്പാലിക്കണം, എന്നുതുടങ്ങി ഒരുപാടുകാര്യങ്ങളിലു് ഈക്കാലങ്ങളിലു് കേരളത്തിലു് കടുത്തനിയന്ത്രണങ്ങളായിരുന്നു. എല്ലാം കേരളാഗവണു്മെ൯റ്റേ൪പ്പെടുത്തിയതുതന്നെ! ഇടയു്ക്കിടയു്ക്കു് ഗവണു്മെ൯റ്റുകമ്മിറ്റികളു്കൂടി ചിലയിളവുകളു്പ്രഖ്യാപിക്കും. ഈ ഇളവുകളെല്ലാം പ്രഖ്യാപിക്കുന്നതു് ഇതിലേതെങ്കിലുംതലസമ്മേളനം ആരംഭിക്കുന്നതിനു് ഒന്നോരണു്ടോദിവസംമുമ്പായിരിക്കും. ആ തലത്തിലുള്ള സമ്മേളനംകഴിയുന്നതോടെ ആ നിയന്ത്രണങ്ങളു് വീണു്ടുംകൊണു്ടുവരും. അങ്ങനെ ഒരിടത്തു് മൂന്നുപേരിലു്ക്കൂടുതലു് കൂടാ൯പാടില്ലെന്നതു് അഞു്ചും പത്തും ഇരുപതും അമ്പതും അഞ്ഞൂറും അയ്യായിരവുമായിവള൪ന്നു, കാരണം ഈ സമ്മേളങ്ങളോടൊപ്പം അതി൯റ്റെയവസാനം മുഖ്യമന്ത്രിമുതലുള്ളവ൪തന്നെയാണു് ഇപ്പോഴും പാ൪ട്ടിയുടെനേതാക്കളെന്നു് ജനങ്ങളെയും പാ൪ട്ടിപ്പ്രവ൪ത്തകരെയുംകാണിക്കാനും വേദിയിലില്ലാത്ത ഏവനെയൊക്കെയാണു് നേതൃത്വത്തിനിപ്പോളു് ആരും കൂട്ടുകൂടാനും മിണു്ടാനുംപാടില്ലാത്ത അനഭിമത൯മാരെന്നുകാണിക്കാനുമുള്ള പൊതുസമ്മേളങ്ങളെയും ഉളു്ക്കൊള്ളണമല്ലോ! അപ്പോളു് നമ്മളു്കരുതും കൊറോണയുടെ പ്രാഭവം മങ്ങിക്കൊണു്ടിരിക്കുകയായിരുന്നു, അതു് ദു൪ബ്ബലമായിക്കൊണു്ടിരിക്കുകയായിരുന്നെന്നു്. അങ്ങനെയല്ല, അതു് ഉഗ്രശക്തിയോടെ കൂടുതലു്കൂടുതലു് ആളുകളിലോട്ടും സ്ഥലങ്ങളിലോട്ടും പട൪ന്നുകൊണു്ടിരിക്കുകയായിരുന്നു.
ഇതുസ്ഥിരമായതോടെ ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും വിളിക്കാ൯ അലവലാതികളു്, ചെറ്റകളു്, തറകളു് തുടങ്ങിയ സാധാരണജനങ്ങളുടെ സംസാരഭാഷയിലും നിഘണ്ഡുവിലുമുള്ള കണു്വെ൯ഷണലു്വാക്കുകളു്മുഴുവ൯ ശക്തികുറഞ്ഞതെന്നുകണു്ടു് പുതിയപദങ്ങളു് തേടിക്കൊണു്ടിരിക്കുകയാണുജനങ്ങളു്. 2022 മാ൪ച്ചുമുതലു് ഈപ്പാ൪ട്ടിയുടെ സംസ്ഥാനസമ്മേളനമാരംഭിക്കുകയാണു്. ഇതി൯റ്റെ നേതൃത്ത്വനിരയിലുള്ളവ൪ക്കെല്ലാം പാ൪ട്ടിനേതൃത്വത്തിലു് വീണു്ടും സ്ഥാനംപിടിക്കാനായുള്ള അവസാനയവസരമാണതു്. അതുകഴിഞ്ഞു് ഇ൯ഡൃമുഴുവ൯നിന്നു് സഖാവുപ്രതിനിധികളു് പങ്കെടുക്കുന്ന കേരളത്തിലു്വെച്ചുതന്നെനടത്തുന്ന പാ൪ട്ടിക്കോണു്ഗ്രസ്സേയുള്ളൂ. അതു് പാ൪ട്ടിയിലു് കേരളത്തിലു് നേതൃത്വത്തിലു് പലരുടെയും പരിധിക്കപ്പുറമായതിനാലു് സംസ്ഥാനസമ്മേളംതന്നെയാണു് അവരുടെ അന്തിമപ്പ്രകടനത്തിനുള്ളവേദി. ആ സമ്മേളനത്തിനു് മാസ്സു്ക്കുംവെച്ചുനടന്നാലു് മുഖ്യസൗന്ദര്യംപ്രദ൪ശ്ശിപ്പിച്ചും ചിരിഭംഗിവിതരണംചെയു്തും കള്ളക്കണ്ണിണയെറിഞ്ഞും കടാക്ഷംവീശിയും ആളുകളെവളച്ചുപിടിച്ചും വശീകരിച്ചും സ്ഥാനങ്ങളുറപ്പിക്കുന്നതെങ്ങനെ ആണും പെണ്ണും? അതുകൊണു്ടു് 2022 മാ൪ച്ചു് ഒന്നാംതീയതിയോടെ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് കൊറോണയുടെപേരിലുള്ള നി൪ബ്ബന്ധിതമാസ്സു്ക്കുധാരണം നീക്കംചെയ്യുമെന്നു് കേരളത്തിലെ സകലജനങ്ങളു്ക്കുമറിയാമായിരുന്നു. ആ നാറികളു് അതുതന്നെചെയു്തു! (ജനങ്ങളന്വേഷിച്ചുകൊണു്ടിരിക്കുന്ന കൂടുതലു്കടുത്തപദങ്ങളു് കിട്ടാത്തതുകൊണു്ടാണു്)!
കൊറോണയുടെ ഭീതിദമായ എത്രാമത്തെയോ അടുത്തവകഭേദം വരികയാണെന്ന ലോകമെഡിക്കലു്മുന്നറിയിപ്പുകളാണു് നിലനിലു്ക്കുന്നതു്! എങ്കിലും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമടക്കം ചില൪ക്കു് ഈ പാ൪ട്ടിസമ്മേളനങ്ങളു്പിടിച്ചടക്കി പാ൪ട്ടിയിലും ഭരണത്തിലും അധികാരത്തിലും വീണു്ടും സ്ഥാനമുറപ്പിക്കാ൯വേണു്ടി 2022 മാ൪ച്ചു് ഒന്നാംതീയതിമുതലു് കേരളം മാസ്സു്ക്കുപേക്ഷിക്കുകയാണു്. എത്രകാലത്തേക്കെന്നറിയില്ല. 2016ലു് ഈ ഗവണു്മെ൯റ്റി൯റ്റെതുടക്കത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോപറഞ്ഞതാണു്, മുഖ്യമന്ത്രിയാരാണെന്നു് പോളിറ്റു്ബ്യൂറോയല്ല പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയാണു് തീരുമാനിക്കുന്നതെന്നു്. 2021ലും തീരുമാനംമാറ്റിയിട്ടില്ല. ഈ നടക്കാ൯പോകുന്ന സംസ്ഥാനസമ്മേളനത്തിലു് മുഖ്യമന്ത്രി പിണറായിവിജയനും ആരോഗ്യമന്ത്രി വീണാജോ൪ജ്ജും ഭരണവീഴു്ച്ചകളു്ക്കും അഴിമതിക്കും കൊറോണയിലെ ഇ൯ഡൃയിലെ ഒന്നാംനമ്പ൪പ്പരാജയത്തിനും മാറണമെന്നുപറഞ്ഞാലു്? പുതിയയാളുവരണമെന്നുപറഞ്ഞാലു്?
കേരളത്തിലു് കൊറോണയുടെയാരംഭംമുതലു്ക്കേ തുട൪ച്ചയായി രണു്ടുവ൪ഷത്തോളമായി മാസ്സു്ക്കുപയോഗിച്ചുവരികയാണു് കേരളം. അതാണു് വളരെയേറെപ്പേരെ ഈ അസുഖബാധയിലു്നിന്നും രക്ഷിച്ചുനി൪ത്തിയതു്. ഇപ്പോളതെല്ലാവരും ശീലിച്ചുപോയി- ഈ പണു്ടേയുള്ള ശീലംകാരണം കൊറോണയിലു് ആദ്യമേപിടിച്ചുനിന്ന ജപ്പാനെപ്പോലെ. ഇനിയതു് ഒരു രണു്ടോമൂന്നോവ൪ഷംകൂടിവേണമെങ്കിലും തുടരുന്നതിനു് കേരളത്തിനു് ബുദ്ധിമുട്ടൊന്നുമില്ല- അതുണു്ടാക്കുന്ന അതി൯റ്റെവകയായ ആരോഗ്യപ്പ്രശു്നങ്ങളു് തുടരുമ്പോളു്ത്തന്നെ. അതുകൊണു്ടു് 2022 മാ൪ച്ചിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനസമ്മേളനത്തിനുമുന്നോടിയായി ആ സമ്മേളനപ്പ്രതിനിധികളെക്കൊണു്ടുമാത്രം മാസ്സു്ക്കൂരിപ്പിക്കുന്നതിനുപകരം എന്തുകൊണു്ടു് കേരളത്തെക്കൊണു്ടുമുഴുവ൯ മാസ്സു്ക്കുപേക്ഷിപ്പിച്ചു എന്നു് മുഖ്യമന്ത്രി പിണറായിവിജയനും ആരോഗ്യമന്ത്രി വീണാജോ൪ജ്ജും മറുപടിപറഞ്ഞേപറ്റൂ. മാസ്സു്ക്കുവെക്കാതെ സമ്മേളനമടിച്ചുനടന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪മുഴുവ൯ കൊറോണാപിടിച്ചുചത്താലും അതു് കേരളത്തിലെ മുഴുവ൯ജനങ്ങളും കൊറോണാപിടിച്ചുചാകുന്നതുപോലെ ഒരു നഷ്ടമല്ല. മറിച്ചുണു്ടായാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിനി ആരെപ്പൊളന്നുജീവിക്കും?
Written and first published on: 27 February 2022
No comments:
Post a Comment