783
ഒരുദിവസം എത്രപേ൪വീതം കൊലചെയ്യപ്പെടുമ്പോഴാണു് കേരളത്തി൯റ്റെ ആഭ്യന്തരമന്ത്രി പിണറായിവിജയ൯ രാജിവെക്കേണു്ടിവരുന്നതു്? അങ്ങനെയൊരു കണക്കില്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
ഒരുദിവസം എത്രപേ൪വീതം കൊലചെയ്യപ്പെടുമ്പോഴാണു് കേരളത്തി൯റ്റെ ആഭ്യന്തരമന്ത്രി പിണറായിവിജയ൯ രാജിവെക്കേണു്ടിവരുന്നതു്? അങ്ങനെയൊരു കണക്കില്ലേ? അതിലൊരു തീരുമാനമുണു്ടാക്കണു്ടേ? നിയമസഭയാണോ വിവിധരാഷ്ട്രീയകക്ഷിസമ്മേളനങ്ങളാണോ കോടതികളാണോ ഔദ്യോഗികമോ ജനകീയമോ ആയ മറ്റെന്തെങ്കിലും സംവിധാനങ്ങളാണോ ഇതു് നിശ്ചയിക്കേണു്ടതു്? അതോ ഇടതുപക്ഷജനാധിപത്യമുന്നണിയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മറ്റിയോ കേന്ദ്രക്കമ്മിറ്റിയോ പോളിറ്റു്ബ്യൂറോയോയാണോ ഒരുദിവസം മിനിമം എത്ര രാഷ്ട്രീയക്കൊലപാതകങ്ങളു്വീതം നടന്നില്ലെങ്കിലു് മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ രാജിവെക്കേണു്ടതില്ല എന്നു് ഇതിനൊരു അന്തിമപരിധിനിശ്ചയിക്കേണു്ടതു്? സ്വന്തം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരെടക്കം കേരളത്തിലെ മുഴുവ൯ജനങ്ങളെയും ഭയന്നുകഴിയേണു്ടിവന്നിരിക്കുന്നതുകൊണു്ടു് പിണറായി വിജയ൯ ആഭ്യന്തരമന്ത്രിയായിരിക്കേണു്ടതു് പിണറായി വിജയ൯റ്റെമാത്രം ആവശ്യമാണു്, അതു് കേരളത്തി൯റ്റെയോ ഇടതുപക്ഷജനാധിപത്യമുന്നണിയുടെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയോ ആവശ്യമല്ല.
ഏറ്റവും ക്രൂരമായും ബീഭത്സമായും പൈശ്ശാചികമായും സംഘംചേ൪ന്നു് കൊലചെയ്യുകയെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികാണിച്ചുകൊടുത്ത സഖാവു് ടി. പി. ചന്ദ്രശേഖര൯കൊലക്കേസ്സിലെ മാതൃക കേരളത്തിലെ മറ്റുപാ൪ട്ടിക്കാരും ഗുണു്ടാസംഘങ്ങളും അതേപടി പിന്തുടരുന്നുവെന്നാണു് അതിനുശേഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരുമേലു്നടന്ന കൊലപാതകങ്ങളു്തന്നെ തെളിയിക്കുന്നതു്. അതല്ലെങ്കിലു് ഇതൊക്കെ കൊടുംരക്തദാഹികളായിത്തുട൪ന്നില്ലെങ്കിലു് അധികാരത്തിലു്നിന്നിറങ്ങിപ്പോകേണു്ടിവരുമെന്നും പലപലകേസ്സുകളിലും ജയിലിലു്പ്പോയികിടക്കേണു്ടിവരുമെന്നും ഭയപ്പെടുന്ന മാ൪കു്സ്സിസ്സു്റ്റുനേതാക്കളു്ക്കുവേണു്ടി ടി. പി.ക്കേസ്സിലെപ്പോലുള്ള മാ൪കു്സ്സിസ്സു്റ്റുസംഘങ്ങളു്തന്നെനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരുടെയടക്കം കൊലകളായിരിക്കണം. ഇടുക്കിയിലെ ഒരു എ൯ജിനീയറിംഗു് വിദ്യാ൪ത്ഥിയായ എസ്സു്. എഫു്. ഐ.ക്കാര൯റ്റെ കൊലയിലു് ഭരണാധികാരദാഹികളായ മാ൪കു്സ്സിസ്സു്റ്റുകാരുടെതന്നെ റോളു് തെളിവുകളു്സഹിതം ഏകദേശം പുറത്തുവന്നതുമാണു്. ആ വിദ്യാ൪ത്ഥിയുടെ ശവമഞു്ചയാത്രനടക്കുന്ന അതേദിവസം അതേസമയം തിരുവനന്തപുരത്തു് 2022 ജനുവരി 12നു് പാറശ്ശാലയെന്നിടത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സമുന്നതനേതാക്ക൯മാ൪തന്നെപങ്കെടുത്തു് വലിയ ആഹ്ലാദപ്പ്രകടങ്ങളാണുനടന്നതു്.
ഭരിക്കാനറിയാവുന്നവ൪ക്കുപകരം മോഷ്ടിക്കാനറിയാവുന്നവ൪ ഭരണത്തിലിരിക്കുമ്പോഴാണു് നാട്ടിലു് ക്രമസമാധാനംതകരുന്നതു്, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണംനഷ്ടപ്പെടുന്നതു്.
Written and first published on: 22 February 2022
No comments:
Post a Comment