Sunday 13 February 2022

765. ദേശസുരക്ഷയെന്നു് ബീജേപ്പീയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറയുമ്പോളു് അതിനു് ആകെയൊര൪ത്ഥമേയുള്ളൂ- അവരുടെ സ്വരക്ഷ അവരുടെ കൈയ്യിലിരിപ്പുകളു്കാരണം അപകടത്തിലാണെന്നു്!

765

ദേശസുരക്ഷയെന്നു് ബീജേപ്പീയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറയുമ്പോളു് അതിനു് ആകെയൊര൪ത്ഥമേയുള്ളൂ- അവരുടെ സ്വരക്ഷ അവരുടെ കൈയ്യിലിരിപ്പുകളു്കാരണം അപകടത്തിലാണെന്നു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Santoelia. Graphics: Adobe SP.


ദേശസുരക്ഷയെന്നു് ബീജേപ്പീയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറയുമ്പോളു് അതിനു് ആകെയൊര൪ത്ഥമേയുള്ളൂ- അവരുടെ സ്വരക്ഷ അവരുടെ കൈയ്യിലിരിപ്പുകളു്കാരണം അപകടത്തിലാണെന്നു്! അടുത്ത പ്രൊമോഷ൯ കേന്ദ്രബീജേപ്പീ സു്തംഭിപ്പിക്കുമോയെന്നുഭയക്കുന്ന ചില ജഡു്ജിമാരൊഴികെയാരുംതന്നെ ആ അ൪ത്ഥം മനസ്സിലാക്കാതിരിക്കുന്നില്ല. ദേശസുരക്ഷ അപകടത്തിലാണെങ്കിലു് ദേശത്തെ ജനങ്ങളെയല്ലേ അതു് ആദ്യംതന്നെയറിയിക്കേണു്ടതു്? അങ്ങനെയറിയിക്കുന്നില്ലെങ്കിലു് അങ്ങനെയവരെയറിയിക്കത്തക്ക സുരക്ഷാപകടമൊന്നുമില്ല, പ്രധാനമന്ത്രിക്കും ബീജേപ്പീക്കുമാണു് സ്വന്തം കൈയ്യിലിരിപ്പുകളിലു്നിന്നുള്ള സ്വരക്ഷാപകടങ്ങളെന്നു് ആ൪ക്കും മനസിലാകും. 2014മുതലു് എണ്ണമറ്റപ്രാവശ്യം നരേന്ദ്രമോദിയിതു് പറയുന്നുണു്ടല്ലോ! അന്നുമുതലു് മോദിയും ബീജേപ്പീയുമല്ലാതെ എന്തപകടമാണു് രാജ്യം നേരിട്ടതു്? മോദിയും ബീജേപ്പീയുമല്ലാതെ ആരാണു് അപകടം നേരിട്ടതു്? ഇനി ജനങ്ങളെയറിയിക്കാതെ ബാഹ്യമോ ആന്തരികമോ ആയ ശക്തികളിലു്നിന്നോ വ്യക്തികളിലു്നിന്നോ രാജ്യം വല്ല അപകടവും നേരിടുകയും അതു് ഒഴിവാക്കപ്പെടുകയുംചെയു്തുകഴിഞ്ഞെങ്കിലു് അതു് പറയുന്നതെന്തിനു്, മിണു്ടാതിരുന്നാലു്പ്പോരേ? ഇ൯ഡൃയിലെ ജനങ്ങളോടു് രാജ്യം അപകടത്തിലാണെന്നുപറയുമ്പോളു് അതെന്തപകടമാണെന്നു് അവരോടുപറയാതെ ചൈനയോടും പാക്കിസ്‌ഥാനോടുംപോയിപ്പറയുന്നതാണോ ദേശസുരക്ഷ? ഇ൯ഡൃ നരേന്ദ്രമോദിയുടെകാലത്തു് ഇതുപോലെ എന്തെല്ലം സുരക്ഷാഭീഷണികളും അപകടങ്ങളുമാണു് നേരിട്ടിട്ടുള്ളതെന്നു് ഇ൯ഡൃയിലെ ജനങ്ങളോടുപറഞ്ഞു് അവ൪ക്കറിവില്ലെങ്ലും അതെല്ലാം ചൈനയുടെയും പാക്കിസ്ഥാ൯റ്റെയും ചാരസംഘടനകളു്ക്കു് നന്നായറിയാമെന്നു് ജനങ്ങളു്ക്കറിയാമെന്നു് നരേന്ദ്രമോദിയറിയുന്നുണു്ടോ? ഇ൯ഡൃയിലെ ണങ്ങളെമാത്രംമതറിയിക്കാതെ നി൪ത്തണമെങ്കിലു് അതെല്ലാം നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും രാഷ്ട്രീയഭാവിയെന്നല്ല നിലനിലു്പ്പുതന്നെ അവസാനിപ്പിക്കത്തക്കയത്ര ഭീകരമായിരിക്കണം, അവയെല്ലാം നരേന്ദ്രമോദിയിലു്നിന്നും ബീജേപ്പീയിലു്നിന്നുംതന്നെയുമായിരിക്കണം!

Written on 13 February 2022 and first published on: 14 February 2022




 

 

 

No comments:

Post a Comment