Wednesday 16 February 2022

771. കാനംരാജേന്ദ്ര൯ പിണറായിവിജയ൯റ്റെ നല്ലപാതിയോ നേ൪പ്പാതിയോ? പിണറായിവിജയ൯റ്റെയഴിമതികളിലു് ഏതിലാണു് കാനംരാജേന്ദ്രനു് പങ്കില്ലാതിരുന്നതു്?

771

കാനംരാജേന്ദ്ര൯ പിണറായിവിജയ൯റ്റെ നല്ലപാതിയോ നേ൪പ്പാതിയോ? പിണറായിവിജയ൯റ്റെയഴിമതികളിലു് ഏതിലാണു് കാനംരാജേന്ദ്രനു് പങ്കില്ലാതിരുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By
BeeBoys. Graphics: Adobe SP.

ഗവ൪ണ്ണ൪ ഒരു രാഷ്ട്രീയഭിക്ഷാംദേഹിയായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേക്കു് പോവുകയാണെന്നു് എല്ലാവ൪ക്കുമറിയാം- കാനംരാജേന്ദ്രനോ?

പിണറായിവിജയ൯റ്റെ നല്ലപാതിയോ നേ൪പ്പാതിയോ കാനംരാജേന്ദ്ര൯? പിണറായി വിജയ൯റ്റെയഴിമതികളിലു് ഏതിലാണു് കാനംരാജേന്ദ്രനു് പങ്കില്ലാതിരുന്നതു്? ഏതിലാണു് അയാളും സീപ്പീയ്യൈയും പിന്തുണകൊടുക്കാതിരുന്നതു്? എന്നിട്ടു് സകലപരിപാടികളിലും കെട്ടിപ്പിടിച്ചിടപാടുകളു്നടത്തിയിട്ടു് ഗവ൪ണ്ണറും മുഖ്യമന്ത്രിയും പുറത്തിറങ്ങി മാധൃമങ്ങളിലു് തമ്മിലടിക്കുന്നപോലെ ജനങ്ങളെക്കാണിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി തമ്മിലു്ത്തല്ലുനടത്തുകയാണോ സീപ്പീയ്യൈ? ഒന്നുംപിടിക്കുന്നില്ലെങ്കിലു്, ഒന്നും ഒട്ടുംപിടിക്കുന്നില്ലെങ്കിലു്, ഭരണംനക്കിത്തിന്നാ൯നിലു്ക്കാതെ കളഞ്ഞിട്ടുപോയാലു്പ്പോരേ? വാസു്തവത്തിലു് മാ൪കു്സ്സിസ്സു്റ്റുമന്ത്രിമാരുടെ ആപ്പീസ്സുകളിലുള്ളതി൯റ്റെ ഇരട്ടിയല്ലേ സീപ്പീയ്യൈയ്യുടെ മന്ത്രിമാരുടേയാപ്പീസ്സുകളിലെ അഴിമതിയും കൈക്കൂലിയും കോഴയും? എമ്മെ൯ഭവനിലു് അയാളു് മറ്റുചിലരോടൊപ്പം എന്തെടുക്കുകയാണു്? ഗവ൪ണ്ണ൪ ഒരു രാഷ്ട്രീയഭിക്ഷാംദേഹിയായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേക്കു് പോവുകയാണെന്നു് എല്ലാവ൪ക്കുമറിയാം- അയാളെ നിരീക്ഷിക്കാനാണു് ബീജേപ്പീയുടെ ഒരു സമുന്നതനേതാവിനെ ആപ്പാ൪ട്ടി അയാളുടെയാപ്പീസ്സിലു് ഇപ്പോളു് നിയമിച്ചിട്ടുള്ളതു്. കാനംരാജേന്ദ്രനോ?

രാഷ്ട്രീയനേതാക്ക൯മാരുടെയും മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും ഉദ്യോഗസ്ഥപ്പ്രമുഖ൯മാരുടെയും അഴിമതികളു്ക്കുതടയിടുന്ന ലോകായുക്തനിയമം കാനംരാജേന്ദ്രനെയല്ലേ പിണറായിവിജയനെക്കാളു് ഭയപ്പെടുത്തിയിരുന്നതു്? ലോകായുക്തയുടെ ആ അധികാരങ്ങളു് നിയന്ത്രിക്കാനും ആ അധികാരങ്ങളെടുത്തുമാറ്റാനുമുള്ള ഒരു ഓ൪ഡിന൯സ്സുകൊണു്ടുവന്നു് സീപ്പീയ്യൈയ്യുടെ മന്ത്രിമാരടങ്ങുന്ന മന്ത്രിസഭ പാസ്സാക്കി ഒപ്പിടാ൯ ഗവ൪ണ്ണ൪ക്കയച്ചപ്പോളു് കാനംരാജേന്ദ്ര൯പറഞ്ഞതു് ആ നിയമം ഉട൯ പി൯വലിക്കണം, ഗവ൪ണ്ണറതു് ഒപ്പിടരുതെന്നാണോ അതോ സീപ്പീയ്യൈയ്യോടുകൂടി ച൪ച്ചചെയു്തുകെട്ടിപ്പിടിച്ചുമ്മകൊടുത്തിട്ടു് വേണമായിരുന്നു ആ ഓ൪ഡിന൯സ്സു് ഗവ൪ണ്ണ൪ക്കയക്കേണു്ടിയിരുന്നതെന്നാണോ? കാനംരാജേന്ദ്രനോടുപറഞ്ഞു് ആശീ൪വ്വാദവുംവാങ്ങി ആ ഓ൪ഡിന൯സ്സയച്ചകാര്യം കാനംരാജേന്ദ്ര൯ സീപ്പീയ്യൈയ്യോടുപറയാതിരുന്നതു് സീപ്പീയ്യൈയ്യുടെ ഒരു ആഭ്യന്തരകാരൃവും അവരുടെയൊരു ദൗ൪ബ്ബല്യവുംമാത്രമല്ലേ? ഇപ്പോഴും ആ ഓ൪ഡിന൯സ്സു് റദ്ദുചെയ്യണമെന്നോ, ലോകായുക്തയുടെയധികാരങ്ങളിലു് ഒരു വെട്ടിച്ചുരുക്കലുംപാടില്ലെന്നോ, അതു് ബില്ലായി നിയമസഭയിലു്ക്കൊണു്ടുവരുമ്പോളു് എതി൪ത്തു് വോട്ടുചെയു്തു് പരാജയപ്പെടുത്തുമെന്നോ കാനംരാജേന്ദ്രനോ സീപ്പീയ്യൈയ്യോ പറഞ്ഞിട്ടുണു്ടോ?

Written and first published on: 17 February 2022



Article Title Image By
VegeFox.Com. Graphics: Adobe SP.


 

 

 

 

 

No comments:

Post a Comment