Saturday 26 February 2022

792. ഗവ൪ണ്ണറെത്തിരിച്ചുവിളിക്കണമെന്നു് മുഖ്യമന്ത്രിപിണറായിവിജയനും എമ്മെല്ലേമാരും നിലവിളിക്കുന്നതുപോലെത്തന്നെയാണു് മുഖ്യമന്ത്രിപിണറായിവിജയനെയും എമ്മെല്ലേമാരെയും തിരിച്ചുവിളിക്കാ൯ ബില്ലുകൊണു്ടുവരണമെന്നു് ജനങ്ങളു് നിലവിളിക്കുന്നതും

792

ഗവ൪ണ്ണറെത്തിരിച്ചുവിളിക്കണമെന്നു് മുഖ്യമന്ത്രിപിണറായിവിജയനും എമ്മെല്ലേമാരും നിലവിളിക്കുന്നതുപോലെത്തന്നെയാണു് മുഖ്യമന്ത്രിപിണറായിവിജയനെയും എമ്മെല്ലേമാരെയും തിരിച്ചുവിളിക്കാ൯ ബില്ലുകൊണു്ടുവരണമെന്നു് ജനങ്ങളു് നിലവിളിക്കുന്നതും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kaleb Nimz. Graphics: Adobe SP.

ഗവ൪ണ്ണറെത്തിരിച്ചുവിളിക്കണമെന്നു് മുഖ്യമന്ത്രിപിണറായിവിജയനും എമ്മെല്ലേമാരും നിലവിളിക്കുന്നതുപോലെത്തന്നെയാണു് മുഖ്യമന്ത്രിപിണറായിവിജയനെയും എമ്മെല്ലേമാരെയും തിരിച്ചുവിളിക്കാ൯ ബില്ലുകൊണു്ടുവരണമെന്നു് അവരെത്തെരഞ്ഞെടുത്തയക്കുന്ന ജനങ്ങളും നിലവിളിക്കുന്നതു്. പിണറായിവിജയനും എമ്മെല്ലേമാരുംപോയി അതാദ്യംചെയ്യു്! ജനപ്പ്രതിനിധികളെ തിരിച്ചുവിളിക്കാ൯ (Recall) വോട്ട൪മാരായ ജനങ്ങളു്ക്കധികാരംനലു്കുന്ന നിയമംകൊണു്ടുവന്നുപാസ്സാക്കു്!! എന്നിട്ടുനമുക്കു് ഗവ൪ണ്ണറെത്തിരിച്ചുവിളിക്കാനുള്ള നിയമംകൊണു്ടുവന്നുപാസ്സാക്കാം. അതല്ലെങ്കിലു് 'നിങ്ങളു് ജനങ്ങളു് വോട്ടുചെയു്തു് തെരഞ്ഞെടുത്തിട്ടല്ല ഞാ൯ മുഖ്യമന്ത്രിയായതു്, ബീജേപ്പീയുടെ ലൈസ്സ൯സ്സോടെ തെരഞ്ഞെടുപ്പുയന്ത്രങ്ങളിലു് ബ്ലൂട്ടൂത്തി൯റ്റെ സഹായത്തോടെ റിലയ൯സ്സുനെറ്റുവ൪ക്കുപയോഗിച്ചു് ബൂത്തിനടുത്തു് കാറുകളു്ക്കകത്തും വീട്ടിനുള്ളിലുമിരുന്നു് അട്ടിമറിനടത്തിയാണു് 'തെരഞ്ഞെടുപ്പു'ജയിച്ച'തെന്നു് പരസ്യമായിസ്സമ്മതിച്ചു് ജനങ്ങളെ നിശബ്ദരാക്കു്! കേരളത്തിലു് നിയമസഭയിലു് ഒരു ബില്ലുകൊണു്ടുവന്നുപാസ്സാക്കി ഇതിനു് ഒരുതുടക്കംകുറിക്കാമെന്നല്ലാതെ പാ൪ലമെ൯റ്റിലു് ഒരു ബില്ലുകൊണു്ടുവന്നു് നരേന്ദ്രമോദിയും ബീജേപ്പീയും രാജ്യംമുഴുവ൯ ഇതുനടപ്പാക്കുമെന്നു് ആരുംപ്രതീക്ഷിക്കരുതു്, അതിനുവേണു്ടി കാത്തിരിക്കുകയുമരുതു്: അവരും അങ്ങനെതന്നെയാണുജയിച്ചതു്. ഹോളു്സ്സെയിലു് ലൈസ്സ൯സ്സും കോപ്പിറൈറ്റും അവരുടെകൈയ്യിലാണു്, പിണറായിവിജയ൯മുഖ്യമന്ത്രിയുടെകൈയ്യിലു് റീട്ടെയിലു് ലൈസ്സ൯സ്സുമാത്രം.

ഗവ൪ണ്ണറെത്തിരിച്ചുവിളിക്കണമെന്നു് കേരളത്തിലെ മുഖ്യമന്ത്രിപറയുന്നതും അതുപറഞ്ഞു് കേന്ദ്രത്തിനു് കത്തെഴുതുന്നതും ആപ്പോസ്സു്റ്റിവിടെ കേരളത്തിലു്വേണു്ടായെന്നു് ആവ൪ത്തിക്കുന്നതും ഒരു ഹെഡ്ഡു് ഓഫു് ദി ഇ൯സ്സു്റ്റിറ്റൃൂഷ൯ നിയമിച്ച കാഷ്വലു് ലേബററായ വ്യക്തി ആ ഹെഡ്ഡു് ഓഫു് ദി ഇ൯സ്സു്റ്റിറ്റൃൂഷനെത്തിരിച്ചുവിളിക്കണമെന്നും ആപ്പോസ്സു്റ്റിവിടെവേണു്ടായെന്നും പറഞ്ഞുകൊണു്ടുനടക്കന്നതുപോലെ അപഹാസ്യവുമാണു് മാനസ്സികവൈകലൃവുമാണു്. ശരിയായവൈദ്യശാസു്ത്രയ൪ത്ഥത്തിലു് മാനസ്സികവൈകലൃംമാത്രമാണു്. രണു്ടുമൊന്നു് പരിശോധിച്ചുനോക്കാം. കാഷ്വലു് ലേബററാണു് മുഖ്യമന്ത്രിയെന്നുപറഞ്ഞതു് നിശ്ചിതമായ സേവനവേതനവ്യവസ്ഥകളുണു്ടെങ്കിലും ആപ്പോസ്സു്റ്റിലേക്കു് ഗവ൪ണ്ണ൪നടത്തിയ ആ നിയമനമൊരു നിശ്ചിതമായ കാലാവധിയുള്ള കോണു്ട്രാക്ടല്ല, എപ്പോളു്വേണമെങ്കിലും തക്കതായതോ പണു്ടു് ഇതേപാ൪ട്ടിയുടെനേതാവു് ഈയെമ്മെസ്സി൯റ്റെ ഗവണു്മെ൯റ്റിനെപ്പിരിച്ചുവിട്ടതുപോലെ തക്കതായകാരണമില്ലാതെയോ പിരിച്ചുവിടാവുന്ന നിയമനമാണെന്നതുകൊണു്ടാണു്.

അങ്ങനെയൊരു ഉത്തരവുവന്നാലു് കുതറാനോ കുരയു്ക്കാനോയൊന്നുംപറ്റില്ല, അനുസരിച്ചേമതിയാവൂ. അതോടെയാക്കസേരയും അതിലു്വെച്ചിട്ടുള്ളയധികാരങ്ങളും തിരിച്ചു് ആ അപ്പോയി൯റ്റു്മെ൯റ്റുനടത്തിയ ഗവ൪ണ്ണറുടെകൈയ്യിലു്ത്തന്നെചെല്ലുകയാണു്. യഥാ൪ത്ഥത്തിലു് ഗവ൪ണ്ണറിലുള്ള അധികാരം ആ അപ്പോയി൯റ്റു്മെ൯റ്റിലൂടെ തനിക്കുവിശ്വാസമുള്ള ഒരുകാലത്തേക്കു് ആ അപ്പോയി൯റ്റിയിലേക്കു് പക൪ന്നുനലു്കുകയാണു്, അല്ലാതെ മുഖ്യമന്ത്രിക്കു് സ്വന്തമായി താ൯കൂടെക്കൊണു്ടുവന്ന മുണു്ടും ഉടുപ്പുമല്ലാതെ വേറേ അധികാരങ്ങളൊന്നുമില്ല. അതുകൊണു്ടാണു് മുഖ്യമന്ത്രിയോ മന്ത്രിമാരോ ചീഫു് സെക്രട്ടറിയോ ഏതുത്തരവിറക്കിയാലും അതി൯റ്റെ ടെകു്സ്സു്റ്റുകഴിഞ്ഞയുട൯ ബൈ ഓ൪ഡ൪ ഓഫു് ദി ഗവ൪ണ്ണ൪ എന്നുകാണിക്കാതെ അതു് ഇറക്കാ൯കഴിയാത്തതു്. അല്ലാതെയിറക്കാവുന്നതു് പരിമിതമായ അധികാരങ്ങളുടെപുറത്തിറക്കാവുന്ന മെമ്മോകളും സ൪ക്കുലറുകളും നോട്ടുകളുംമാത്രമാണു്. മാനസ്സികവൈകല്യമെന്നുപറഞ്ഞതു് മുഖ്യമന്ത്രിയെ ഗവ൪ണ്ണ൪ തന്നിലു് ഭരണഘടനാപരമായി നിക്ഷിപു്തമായ അധികാരങ്ങളുപയോഗിച്ചു് അപ്പോയി൯റ്റുചെയു്തതല്ല, താ൯ സ്വയംഭൂവാണെന്നു് ഒരാളു് കരുതുന്നതുകൊണു്ടാണു്. തന്നെയാരെങ്കിലുമൊരാളു് അപ്പോയി൯റ്റുചെയു്തതല്ലെന്നു് ഒരു കസേരയിലിരുന്നു് കുറച്ചുകാലമാകുമ്പോളു്, പഴകുമ്പോളു്, ചില പുങ്ക൯മാ൪ക്കുതോന്നും അതു് നോ൪മ്മലായ, ശരിയായ, മാനസ്സികപ്പ്രവ൪ത്തനമോ ചിന്തയോയല്ല.
 

Written and first published on: 26 February 2022




 

 

 

 

No comments:

Post a Comment