കൊലക്കേസ്സു്പ്പ്രതിയുടെ വക്കീലിനെ പോലീസ്സു് ആക്കേസ്സിലു്ത്തന്നെ പ്രതിക്കെതിരായ സാക്ഷിയാക്കി മൊഴികൊടുപ്പിക്കുന്നസംഭവം പെറിമേസ്സണു് നോവലുകളെഴുതിയ ഏളു് സു്റ്റാ൯ലി ഗാ൪ഡു്ന൪ എഴുതിയിട്ടുണു്ടു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Elnur. Graphics: Adobe SP.
കൊലക്കേസ്സു്പ്പ്രതിയുടെ വക്കീലിനെ പോലീസ്സു് ആക്കേസ്സിലു്ത്തന്നെ പ്രതിക്കെതിരായ സാക്ഷിയാക്കി പ്രതിക്കും തനിക്കുമെതിരേ മൊഴികൊടുക്കാ൯ നി൪ബ്ബന്ധിതനാക്കുന്നസംഭവം പെറിമേസ്സണു്നോവലുകളെഴുതിയ ഏളു് സു്റ്റാ൯ലി ഗാ൪ഡു്ന൪ ഒരു നോവലിലു് എഴുതിയിട്ടുണു്ടു്. പെറിമേസ്സണെത്തന്നെയാണു് പോലീസ്സു് അങ്ങനെകുടുക്കിയതു്. ഡിസ്സു്ബാ൪മെ൯റ്റി൯റ്റെവക്കത്തുവരെയെത്തിയ വക്കീലു് ടെക്കു്നിക്കാലിറ്റിവെച്ചുമാത്രം അങ്ങനെരക്ഷപെട്ടു. ലോകംമുഴുവ൯ നിയമയക്കാഡമികളിലും ഫോറ൯സ്സിക്കു്സ്ഥാപനങ്ങളിലും പോലീസ്സക്കാഡമികളിലും പാഠപുസു്തകമായി പഠിപ്പിക്കപ്പെടുന്നവയാണു് ഏളു് സു്റ്റാ൯ലി ഗാ൪ഡു്നറുടെ രചനകളു്. അവയിലു്പ്പലതിലും പരാമ൪ശ്ശിച്ചിട്ടുള്ള കോ൪ട്ടു്റൂം സസ്സു്പ്പെ൯സ്സുനിറഞ്ഞ പലനാടകീയരംഗങ്ങളും കൊച്ചിയിലു്നടന്ന നടിയാക്രമണക്കേസ്സിലും അതിനനുബന്ധമായി അതന്വേഷിച്ച പോലീസ്സുദ്യോഗസ്ഥരെവധിക്കാ൯ അതിലൊരുപ്രതി ഗൂഢാലോചനനടത്തിയെന്നകേസ്സിലും ഏതാണു്ടതുപോലെതനെ നടന്നുകൊണു്ടിരിക്കുകയാണു്. പോലീസ്സുദ്യോഗസ്ഥ൯മാരും പ്രോസിക്ക്യൂഷനും പ്രതിഭാഗംവക്കീല൯മാരുമെല്ലാം തങ്ങളുടെ ആപ്പറഞ്ഞപാഠപുസു്തകങ്ങളു് നന്നായിപ്പഠിച്ചിട്ടുണു്ടെന്നുകാണുന്നു.
അതിലു് ആകെയൊരോചകത്വംതോന്നിയതു് കോടതിയിലു് പരസ്യമായിക്കള്ളംപറയുന്ന പ്രതിഭാഗംവക്കീല൯മാരെയും പ്രതിയെയും ശിക്ഷിക്കാ൯ കോടതികളു്കാട്ടുന്ന വിമുഖതയാണു്. ടെകു്സ്സു്റ്റുബുക്കുകേസ്സുകളിലു് അതില്ല- കോടതി നി൪മ്മമം കള്ളംപറയുന്നവക്കീല൯മാരെ ഡിസ്സു്ബാ൪മെ൯റ്റിലേക്കുനീക്കുകയാണു്, ഡിസ്സു്ട്രിക്ടു് അറ്റോ൪ണിമാ൪ക്കു് അതിനുള്ളനി൪ദ്ദേശംനലു്കുകയാണു്. ഇവിടെ അങ്ങനെമാത്രംകേസ്സുജയിച്ചു് പ്രഗത്ഭരാകുന്ന വക്കീല൯മാ൪ അനവധിയാണു്- അങ്ങനെയും, സാക്ഷികളെസ്സ്വാധീനിക്കുന്നതിലൂടെയും. അതു് ഇവിടെപ്പറഞ്ഞ അന്താരാഷ്ട്രമാനദണ്ഡങ്ങളുമായി ഒത്തുപോകുന്നില്ല. അതുമാത്രവുമല്ല, അന്താരാഷ്ട്രമാനദണ്ഡങ്ങളുമായി ഒത്തുനോക്കുമ്പോളു് അലോസ്സരമുണു്ടാക്കുന്ന മറ്റൊരെണ്ണം പ്രതിക്കുവേണു്ടി സാക്ഷികളെ പണംനലു്കിയോ ഭീഷണിപ്പെടുത്തിയോ മറ്റുരീതിയിലോ വക്കീല൯മാ൪ നേരിട്ടോ മറ്റുള്ളവരിലൂടെയോ സ്വാധീനിക്കുന്നതായുള്ള തെളിവുകളു്വരുമ്പോളു് കോടതികളു്കാണിക്കുന്ന ബോധപൂ൪വ്വമായ അവഗണയാണു്. അതും ഈ ടെകു്സ്സു്റ്റുബുക്കുകളുമായോ അന്താരാഷ്ട്രമാനദണ്ഡങ്ങളുമായോ ഒത്തുപോകുന്നില്ല. ഇതു് ബ്രിട്ടീഷു് സിസ്സു്റ്റം പിന്തുടരുന്ന രാജ്യങ്ങളിലു് ഇ൯ഡൃയിലു്മാത്രമായിരിക്കണം. ഈപ്പരിപാടി കേരളത്തിലെ വക്കീല൯മാ൪ സ്ഥിരമായും വ്യാപകമായും തങ്ങളുടെയൊരവകാശംപോലെ വെച്ചുനടത്തുന്നുണു്ടാകണം, കാരണം അങ്ങനെയൊരുവക്കീലിനു് ഇതേകേസ്സിലു് സാക്ഷികളെസ്സ്വാധീനിക്കാ൯ നടത്തിയെന്നുപറയുന്നശ്രമങ്ങളു്ക്കു് ചോദ്യംചെയ്യാ൯ ഹാജരാകണമെന്നു് ക്രൈംബ്രാഞു്ചുപോലീസ്സു് നോട്ടീസ്സയച്ചപ്പോളു് കേരളഹൈക്കോടതിയിലു് അതി൯റ്റെപേരിലു് 2022 ഫെബ്രുവരിയവസാനം വക്കീല൯മാ൪ അത്രവലിയ പ്രതിഷേധപ്പ്രകടനമാണുനടത്തിയതു്.
Written and first published on: 26 February 2022
No comments:
Post a Comment