ശിവശങ്കര൯റ്റെ പുസു്തകമെഴുതിയതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയല്ല ശിവശങ്കരനാണെങ്കിലു്പ്പിന്നെ അതെങ്ങനെവിലു്ക്കുന്നു? ഇറങ്ങിപ്പിറ്റേന്നുതന്നെ കള്ളമെന്നുതെളിയിക്കപ്പെട്ട മറ്റൊരു പുസു്തകമുണു്ടോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Spyrakot. Graphics: Adobe SP.
ഒരു പുസു്തകമിറങ്ങി അതി൯റ്റെ പിറ്റേന്നുതന്നെ ആപ്പുസു്തകംമുഴുവ൯ സ്വ൪ണ്ണക്കള്ളക്കടത്തിലകപ്പെട്ടു് മാനക്കേടിലും അപമാനത്തിലുമായി ഇപ്പോളു് പുതിയ അറസ്സു്റ്റുഭീഷണികൂടിനേരിടുന്ന മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് മറിഞ്ഞുവീഴാതിരിക്കാനും മുഖ്യമന്ത്രിയടക്കം ജയിലിലാകാതിരിക്കാനുമായി ജനങ്ങളിലു് അസതൃപ്പ്രചാരണത്തിനുവേണു്ടിയെഴുതിയ വെറും കള്ളങ്ങളാണെന്നു് ഓരോ പോയി൯റ്റും വരിയുമെടുത്തു് ഖണ്ഡിക്കപ്പെട്ട ഇതല്ലാതെയൊരു പുസു്തകം മലയാളപുസു്തകപ്പ്രസിദ്ധീകരണചരിത്രത്തിലു് വേറേയുണു്ടായിട്ടുണു്ടോ? ഇതുപോലൊരു ഐതിഹാസ്സികമായ അപമാനം പ്രശസു്തനും സാഹിതൃപ്പ്രേമിയും സാഹിതൃപ്പ്രോത്സാഹകനുമായ ശ്രീ. ഡി. സി. കിഴക്കേമുറി തുടങ്ങിയ ഡി. സി. ബുക്കു്സ്സി൯റ്റെ ചരിത്രത്തിലുണു്ടായിട്ടുണു്ടോ? പൂ൪ണ്ണമായും കള്ളമെന്നു് ഇറങ്ങിപ്പിറ്റേന്നുതന്നെ തെളിയിക്കപ്പെട്ട അങ്ങനെയുള്ള ഒരു പുസു്തകവും വായിക്കാനായി ആരും വാങ്ങുകയില്ല. എന്നിട്ടും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതു് ആപ്പുസു്തകം ഒറ്റദിവസംകൊണു്ടു് ഇരുപത്തയ്യായിരം കോപ്പി വിറ്റുപോയെന്നും റെക്കാ൪ഡുവിലു്പ്പനയാണെന്നുമാണു്. വാസു്തവത്തിലു് അത്രത്തോളം പുസു്തകവായനക്കാ൪ കേരളത്തിലിന്നില്ല, കൊറോണക്കാലത്തു് ഒട്ടുമില്ല. മാ൪കു്സ്സിസ്സു്റ്റുകാ൪തന്നെപോയി ഒരാളു് ആയിരമെണ്ണംവീതം അന്തംവിട്ടുവാങ്ങുകയാണെങ്കിലും ഡി. സി. ബുക്കു്സ്സു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി ചെല്ലുന്നവ൪ക്കെല്ലാം അതു് ഫ്രീ നലു്കുകയാണെങ്കിലും റെക്കാ൪ഡു'വിലു്പ്പന'നടക്കാതെതരമില്ല. അത്രയും പുസു്തകം ബുക്കു്സ്സു്റ്റാളിനോ ഗോഡൗണിനോ പുറത്തിറങ്ങുകയാണെങ്കിലു് അതുപിന്നെ റെക്കാ൪ഡുവിലു്പ്പനയാകാതിരിക്കുന്നതെങ്ങനെ?
അപ്പുസു്തകത്തിലു് വളരെമോശമായി പരാമ൪ശ്ശിക്കപ്പെട്ട, പുസു്തകമെഴുതിയെന്നു് സ്വയമവകാശപ്പെടുന്ന ശിവശങ്കര൯റ്റെ തോഴിതന്നെയായ, പെണു്കുട്ടി കോഴികൂകുന്നതിനുമുമ്പു് അയാളെയും അയാളുടെ പുസു്തകത്തിലെ സകലതിനെയും മാധ്യമയി൯റ്റ൪വ്യൂനലു്കി കള്ളമെന്നുപറഞ്ഞു് പരസൃമായി തള്ളിക്കളഞ്ഞതിലൂടെ ശിവശങ്കര൯റ്റെമാത്രമല്ല ഡി. സി. ബുക്കു്സ്സി൯റ്റെയും ക്രെഡിബിലിറ്റിപോയി എന്നുമാത്രമല്ല ഗവണു്മെ൯റ്റിനെസ്സംബന്ധിച്ചിടത്തോളം ആ പുസു്തകത്തിലുള്ളതാണു് സത്യമെന്നുതെളിയിക്കാ൯ മറ്റൊരു വഴിയുമില്ലാതായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെ ആപ്പുസു്തകം അന്തംവിട്ടു് വാങ്ങിച്ചുതള്ളേണു്ടിവരികയുംചെയു്തു. മിക്കവാറും കേരളത്തിലെ സകല ഗ്രന്ഥശാലകളെയും സഹകരണത്തട്ടിപ്പുസംഘങ്ങളെയുംകൊണു്ടു് നൂറെണ്ണംവീതം വാങ്ങിപ്പിച്ചേക്കും. ഏതോമലയാളഭാഷാസംഘടനയുടെ പ്രസിഡ൯റ്റോ സെക്രട്ടറിയോമറ്റോ ആയി നിയമിച്ചുകൊണു്ടുവന്നുവെച്ചിരിക്കുന്ന മുരുക൯ നായരെക്കൊണു്ടു് (അതുകൊണു്ടാണല്ലോ ആ നിയമനം- പലരുംവിചാരിച്ചു പാ൪ട്ടിയുടെ ഹരിജ൯സ്സു്നേഹമാണെന്നു!) ആ പുസു്തകാഭാസ്സത്തിനു് ഒരു പ്രചാരണഗാനംകൂടി എഴുതിക്കുന്നതുകൊള്ളാം. അയാളാണതിനുപറ്റിയതു്. അതോടെ അയാളുടെ പ്രചാരണഗാനത്തോടെ ആ കെ-റെയിലുപോലെ ആ പുസു്തകതിനും തിരശ്ശീലവീണുകൊള്ളും.
മലയാളത്തിലെ പുസു്തകപ്പ്രസിദ്ധീകരണചരിത്രത്തിലെ ഹോക്കു്സ്സുകളെക്കുറിച്ചു് പഠിക്കുന്നവ൪ക്കു് നല്ലൊരുദാഹരണവും പഠനവസു്തുവും ഇതോടെ വീണുകിട്ടിയിരിക്കുകയാണു്. അതിനു് ഇതുപോലെപറ്റിയ ഒരു പുസു്തകമില്ല. യഥാ൪ത്ഥത്തിലു് ഇതിനെ മലയാളപുസു്തകപ്പ്രസിദ്ധീകരണചരിത്രത്തിലെ ആദ്യത്തെ ഹോക്കു്സ്സായിട്ടുതന്നെ കൂട്ടാമെന്നുതോന്നുന്നു. ഈ പുസു്തകമല്ല ആ പഠനവസു്തു, ഇതി൯റ്റെ പ്രസിദ്ധീകരണചരിത്രമാണു്. ഒരു പുസു്തകം പ്രസിദ്ധീകരണശാലയുടെ എഡിറ്റോറിയലു് ടീമംഗീകരിച്ചുകഴിഞ്ഞാലു് മൂന്നുവ൪ഷമെടുക്കും അതു് പ്രി൯റ്റുചെയ്യാ൯ എന്നുതുടങ്ങിയ ഡി. സി. ബുക്കു്സ്സി൯റ്റെ നിബന്ധനകളു്മുതലു് ഇയാളെ സ്വ൪ണ്ണക്കള്ളക്കടത്തിനും അഴിമതിക്കോഴകളു്ക്കും അറസ്സു്റ്റുചെയു്തു് ജയിലിലു്നിന്നും പുറത്തിറക്കി ഭയന്നുപോയ പിണറായി വിജയനെന്ന മുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അയാളെ ചൂടോടെ പൊള്ളുന്ന തീക്കനലുപോലെ ഉട൯ സസ്സു്പ്പെ൯ഷ൯ പി൯വലിപ്പിച്ചു് തിരികെ ഗവണു്മെ൯റ്റുസ൪വ്വീസ്സിലെടുത്തുവെച്ചു് ദിവസങ്ങളു്ക്കകംതന്നെ പുസു്തകമെഴുതി അച്ചടിച്ചുപ്പുറത്തിറക്കിയതുവരെയുള്ള സത്വരനടപടികളിലൂടെ കടന്നുപോകുന്നതിലൂടെ ആ ഹോക്കു്സ്സി൯റ്റെ പഠനമാരംഭിക്കുന്നു.
Written and first published on: 09 February 2022
No comments:
Post a Comment