Sunday 20 February 2022

776. മനുഷ്യഹൃദയമുള്ള ഒരു മുഖ്യമന്ത്രിയുടെ ആവശ്യം കേരളത്തിനില്ലേ? അങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിനുവേണു്ടേ? ഇതു് വരാഹഹൃദയമാണോ?

776

മനുഷ്യഹൃദയമുള്ള ഒരു മുഖ്യമന്ത്രിയുടെ ആവശ്യം കേരളത്തിനില്ലേ? അങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിനുവേണു്ടേ? ഇതു് വരാഹഹൃദയമാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By J Natayo. Graphics: Adobe SP.


മനുഷ്യഹൃദയമുള്ള ഒരു മുഖ്യമന്ത്രിയുടെ ആവശ്യം കേരളത്തിനില്ലേ? അങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിനുവേണു്ടേ? ഇതു് വരാഹഹൃദയമാണോ? വരാഹഹൃദയങ്ങളു് ചില ഓപറേഷനുകളിലു് മനുഷ്യശരീരങ്ങളിലു് വെച്ചുപിടിപ്പിക്കാറുണു്ടു്, കാരണം പല ഘടകങ്ങളിലും ജന്തുഹൃദയങ്ങളിലു് മനുഷ്യഹൃദയത്തോടു് ഏറ്റവുമടുത്തുവരുന്നതു് വരാഹഹൃദയമാണു്. എങ്കിലും ജ൯മനായുള്ള ചില ശീലങ്ങളും ഏതഴുക്കിലുംചെന്നു് മൂക്കുരയു്ക്കുന്ന വൃത്തികേടുകളുംകൂടി അതു് കൊണു്ടുവരികയില്ലേ? ജ൯മനാ വരാഹഹൃദയമുള്ളവരെക്കുറിച്ചങ്ങനെ കേട്ടിട്ടില്ല, പക്ഷേ കാണാനിടയായാലെന്തുചെയ്യും? മനുഷ്യഹൃദയത്തി൯റ്റെ മിടിപ്പി൯റ്റെ പ്രത്യേകതയെന്തെന്നാലു് അതു് സമൂഹത്തിലെ എല്ലാമനുഷ്യരിലും സമമാണു്. അതുകൊണു്ടാണു് മറ്റുള്ളവരുടെ വിഷമങ്ങളും പ്രശു്നങ്ങളും ദു:ഖങ്ങളും മനസ്സിലാക്കാനും അതറിഞ്ഞുപെരുമാറാനും അതിനോടുസാത്മ്യപ്പെടാനും ആ ഹൃദയംചുമക്കുന്ന മനുഷ്യനു് കഴിയാറുള്ളതു്. പക്ഷേ വരാഹഹൃദയമാണെങ്കിലു് ആ ജന്തുക്കളുടെ വിഷമങ്ങളോടും പ്രശു്നങ്ങളോടും ദു:ഖങ്ങളോടുമല്ലേ സമരസപ്പെടൂ? ഈ അമേരിക്കനോപ്പറേഷനിലു് അതുതന്നെയാണോചെയ്യുന്നതു്? കോഴിക്കോട്ടൊരു കാലണാക്കടയിലു് പഴംകേടുവരാതെസൂക്ഷിക്കുന്ന കുപ്പിയിലു്നിന്നൊരു ആസ്സിഡ്ഡുമിശ്രിതംപിടിച്ചു് ആ ബീച്ചുമുഴുവനടച്ചുപൂട്ടി സകലതട്ടുകടക്കാരുടെയും ജീവിതംതക൪ക്കുന്നു, കിഴക്കമ്പലത്തൊരു കടയുടെ ചുവരിനോടുചേ൪ത്തുവെച്ചു് ഒരു കാലുമാറിമാ൪കു്സ്സിസ്സു്റ്റെമ്മെല്ലേയുടെ സംവിധാനത്തിലും നിരീക്ഷണത്തിലും ഒരു ദളിതയുവാവിനെ ഭരണപ്പാ൪ട്ടിക്കാ൪ ഇടിച്ചുചതച്ചുകൊന്നുകളയുന്നു, കേരളത്തി൯റ്റെനെഞു്ചിലു്ക്കൂടി പതിനായിരക്കണക്കിനാളുകളുടെ കൂരയും കടയുമിടിച്ചുമറിച്ചും തക൪ത്തും പിടിച്ചെടുത്തും ഒരു റെയിലോടുന്നു- ഇങ്ങനെയുള്ള വാ൪ത്തകളൊക്കെക്കേളു്ക്കുമ്പോളു് ഇതെന്തുഹൃദയമാണെന്നു് ആരാണെങ്കിലുമൊന്നാലോചിച്ചുപോകില്ലേ?

ഇങ്ങനെയുള്ള സംഭവങ്ങളോ നടപടികളോ നീക്കങ്ങളോ ഉണു്ടാകുമ്പോളു് മനുഷ്യഹൃദയമുള്ള ഒരു മുഖ്യമന്ത്രി എടുക്കുന്നതോ എടുക്കാ൯പ്രേരിപ്പിക്കുന്നതോ എടുക്കുന്നതിനുകാരണമാകുന്നതോ ആയ നടപടികളിലും നീക്കങ്ങളിലും ഉത്തരവുകളിലുംനിന്നു് തികച്ചും വ്യത്യസു്തവും സമൂഹദ്രോഹപരവും മനുഷ്യത്വരഹിതവുമാണു് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടേതു്. അതുകൊണു്ടാണു് സമൂഹത്തിനെസ്സംബന്ധിച്ചിടത്തോളം വളരെപ്പ്രധാനവും ഗുരുതരവും അപകടകരവുമായ ആ വ്യത്യസു്തത ഇവിടെ ചൂണു്ടികാണിക്കേണു്ടിവന്നതു്.

വാസു്തവത്തിലു് ഭൂമിയുടെ ചങ്കുപിള൪ക്കുന്ന ഒരു രക്ഷസ്സിലു്നിന്നും ഭൂമീദേവിയെ പ്രളയത്തിലു്മുങ്ങിപ്പോകാതെ രക്ഷിക്കുന്നതിനു് മത്സ്യത്തിനും കൂ൪മ്മമെന്ന ആമയു്ക്കുംശേഷം മഹാവിഷു്ണുവി൯റ്റെ മൂന്നാമത്തെ അവതാരമാണു് ഭൂമികുത്തിമറിക്കുന്ന വരാഹം.

Written and first published on: 20 February 2022






 

 

 

 

 

No comments:

Post a Comment