പിണറായി ഗ്രാമത്തിനകത്തു് ഒരു ടോയു് ട്രെയിനോടിച്ചു് മാനസ്സികസംഘ൪ഷം ലഘൂകരിക്കാം, ആശ്വാസംകൊള്ളാം; വൈക്കം മുഹമ്മദു് ബഷീറി൯റ്റെ ഒരു നോവലായിരുന്നു ൯റ്റുപ്പുപ്പാക്കൊരാനോണു്ടാ൪ന്നു്, അതൊരു കുയ്യാനേ൪ന്നു് എന്നുള്ളതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Darren Bockman. Graphics: Adobe SP.
പിണറായി ഗ്രാമത്തിനകത്തു് ഒരു ടോയു് ട്രെയിനോടിച്ചു് മാനസ്സികസംഘ൪ഷം ലഘൂകരിക്കാം, ആശ്വാസംകൊള്ളാം. വൈക്കം മുഹമ്മദു് ബഷീറി൯റ്റെ ഒരു നോവലായിരുന്നു ‘൯റ്റുപ്പുപ്പാക്കൊരാനോണു്ടാ൪ന്നു്, അതൊരു കുയ്യാനേ൪ന്നു്’ എന്നുള്ളതു്. ഇതിനാണു് ഓരോരുത്തനും അവനവ൯റ്റ പ്രായത്തിനൊത്ത സ്വപു്നങ്ങളു്കാണണമെന്നുപറയുന്നതു്. കൂടുതലു്കാണാം- പക്ഷേ അതു് കവികളു്ക്കും ഭാവനാജീവികളു്ക്കുമാണു്. രാഷ്ട്രീയക്കാരങ്ങനെ കാണാ൯പാടില്ല, അതി൯റ്റെയടിസ്ഥാനത്തിലു് പാ൪ട്ടിക്കാരെമുഴുവനിളക്കിമറിച്ചുവിട്ടു് തട്ടിപ്പുകളാസൂത്രണംചെയ്യാ൯ ഒട്ടുംപാടില്ല.
കൊച്ചുക്ലാസ്സുമുതലേ ഒരു തലമുറമുഴുവ൯ പഠിച്ചുവള൪ന്നൊരു കവിതയാണു്,
കുണു്ടിലിരിക്കും തവളക്കുഞ്ഞിനു്
കുന്നിനുമേലെപറക്കാ൯മോഹം,
എന്നുള്ളതു്. എന്നിട്ടുമതു് പഠിച്ചില്ലല്ലോ എന്നുള്ളതാണു്! പിന്നെ എന്തു് എവിടെയാണു് പഠിച്ചതു്?
നമ്മളു് ഓരോന്നുപറയുമ്പോളു്, പ്രത്യേകിച്ചും നമ്മളു്ക്കു് മൂക്കുമുട്ടെ ചാപ്പാടടിച്ചുകേറ്റാനുള്ള ചോറുതരുന്ന ജനങ്ങളെവെല്ലുവിളിച്ചു് ഓരോന്നുപറയുമ്പോളു്, നമ്മളു് സുബോധത്തോടെതന്നെയാണോ സംസാരിക്കുന്നതെന്നു് സ്വയമൊന്നു് പരിശോധിച്ചുനോക്കുന്നതിനാണു് സ്വന്തംവിരലുകൊണു്ടു് സ്വന്തംശരീരത്തിലൊന്നു് നുള്ളിനോക്കണമെന്നുപറയുന്നതു്. അതിനുപോലുംപറ്റാത്തരീതിയിലു് അത്രയഹങ്കാരമോ എഴുപത്തെട്ടുവയസ്സുള്ള വെറുമൊരു എഴുപതുകിലോഭാരത്തിനകത്തു്? ലോകത്തു് ആരെതി൪ത്താലും കെ-റെയിലുണു്ടാക്കുമെന്നുപറഞ്ഞു് ജനങ്ങളെവെല്ലുവിളിച്ചപ്പോഴേ ചില വിവേകമതികളു് പറഞ്ഞതായിരുന്നു, ലോകത്തു് ചിലരെതി൪ത്താലു് നടക്കാത്ത ചില കാര്യങ്ങളുണു്ടെന്നു്! അഴിമതിക്കോപക്കലികയറി പൂക്കിലപോലെ തുള്ളിവിറച്ചുകൊണു്ടുനിലു്ക്കുന്നൊരാളു് എവിടെക്കേളു്ക്കാ൯!
Written and first published on: 05 February 2022
No comments:
Post a Comment