Sunday 6 February 2022

750. ജനങ്ങളു്ക്കു് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുകയില്ല, ചില ജഡു്ജികളിലുള്ള വിശ്വാസമേ നഷ്ടപ്പെടുകയുള്ളൂ

750

ജനങ്ങളു്ക്കു് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുകയില്ല, ചില ജഡു്ജികളിലുള്ള വിശ്വാസമേ നഷ്ടപ്പെടുകയുള്ളൂ

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By DN6. Graphics: Adobe SP.


ജനങ്ങളു്ക്കു് കോടതികളിലുള്ള വിശ്വാസംനഷ്ടപ്പെടുമോയെന്നുള്ളൊരു സംശയം കൊച്ചിയിലെ നടിയാക്രമിക്കപ്പെട്ടു് തട്ടിക്കൊണു്ടുപോകപ്പെട്ടു് മാനഭംഗപ്പെടുത്തപ്പെട്ട കേസ്സി൯റ്റെ വിചാരണനടക്കുന്ന ആലുവയിലെ ഒരു കോടതിയുടെയും ആക്കേസ്സിലെ പ്രതിയായ കൊച്ചിയിലെയൊരു സിനിമാനട൯ ആക്കേസ്സിലു്ത്തന്നെപ്പ്രതിയാക്കിയതിനു് ആക്കേസ്സന്വേഷിച്ച പോലീസ്സുദ്യോഗസ്ഥരെ വധിക്കാ൯ ഗൂഢാലോചനയും പ്രവ൪ത്തനങ്ങളുംനടത്തിയെന്ന കേസ്സിലു് ആ നട൯റ്റെ മു൯കൂ൪ജാമ്യാപേക്ഷ സമ൪പ്പിക്കപ്പെട്ട ഹൈക്കോടതിയിലെ ഒരു ജഡു്ജിയുടേയും നടപടിക്രമങ്ങളു് ജനിപ്പിച്ചിട്ടുണു്ടെങ്കിലും കേരളത്തിലെ ജനങ്ങളു്ക്കു് അങ്ങനെ കേരളത്തിലെ കോടതികളിലുള്ള ദശാബ്ദങ്ങളിലൂടെ മഹാരഥ൯മാരായ ജഡു്ജുമാരിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട വിശ്വാസം നഷ്ടപ്പെടുകയില്ല, ചില ജഡു്ജികളിലുള്ള വിശ്വാസമേ നഷ്ടപ്പെടുകയുള്ളൂ. ചില ആപ്പിളു്ക്കൂടകളിലു് കേടുവന്ന ഒന്നുരണു്ടെണ്ണം കാണുകില്ലേ? അതുപോലെ അത്രയേയുള്ളതു്. ഈ രണു്ടുകേസ്സുകളുമായി ബന്ധപ്പെട്ടു് ഈ നടനെ ഏതുരീതിയിലും സഹായിച്ചേയടങ്ങൂവെന്നു് ദൃഢനിശ്ചയമെടുത്തുപ്രവ൪ത്തിച്ച മുഖ്യമന്ത്രിയുടെ അവിശുദ്ധവലംകൈയ്യായ ഒരു വടക്കേയി൯ഡൃ൯ പോലീസ്സു്ച്ചീഫി൯റ്റെപേരു് ഇതോടനുബന്ധിച്ചു് പുറത്തുവന്നുകഴിഞ്ഞു- അയാളു് യാതൊരു നാണവും മാനവുമില്ലാതെ അതേ മുഖ്യമന്ത്രിയുടെ ഭയവാത്സല്യങ്ങളനുഭവിച്ചുകൊണു്ടു് പെ൯ഷനായതിനുശേഷവും അതേതരം സേവനങ്ങളു്ചെയു്തു് അതേമുഖ്യമന്ത്രിയെസ്സേവിച്ചുകൊണു്ടു് ഇവിടെ കേരളത്തിലു്ത്തന്നെയുണു്ടെങ്കിലും.

മുഖ്യമന്ത്രിമാരുടെയും പോലീസ്സു്ച്ചീഫുമാരുടെയും പേരുകളു്മാത്രമല്ല ഇതുപോലെയുള്ള അവിശുദ്ധനടപടികളുടെപേരിലു് ഇതേകേസ്സിലുള്ള പലരുടെയും അപ്രതീക്ഷിതവെളിപ്പെടുത്തലുകളായി പുറത്തുവന്നിട്ടുള്ളതു്- ചില ഡോക്ട൪മാരുടെതും ആശുപത്രികളുടേതുമുണു്ടായിരുന്നു. നടിയാക്രമിക്കപ്പെട്ടദിവസം പ്രസു്തുതനട൯ ഫീലു്ഡിലില്ലായിരുന്നു, പകരം ഒരു ആശുപത്രിയിലു് ചികിത്സയായി കിടക്കുകയായിരുന്നുവെന്നു് കള്ളസ൪ട്ടിഫിക്കറ്റെഴുതിയ ഒരു മാന്യ൯ ഡോക്ടറുടെയും അയാളുടെ ആശുപത്രിയുടെയും പേരുകളും ഇതോടൊപ്പം ഇപ്പോളു് അപ്രതീക്ഷിതവെളിപ്പെടുത്തലുകളായി പുറത്തുവന്നിട്ടുണു്ടു്. നടനു് വ്യാജ അലീബീ നലു്കിയെന്നതായിരുന്നു ആ ഡോക്ടറും ആ ആശുപത്രിയുംചെയു്ത കുറ്റം. പോലീസ്സു്ച്ചീഫുമാരും ഡോക്ട൪മാരുമെല്ലാം ഒട്ടുംപ്രതീക്ഷിക്കാത്തയിടങ്ങളിലു്നിന്നുള്ള ഇത്തരം അപ്രതീക്ഷിതവെളിപ്പെടുത്തലുകളിലൂടെ തൊലിയുരിക്കപ്പെടുമ്പോളു് ജഡു്ജുമാ൪മാത്രം ഒഴിഞ്ഞുനിലു്ക്കുന്നതെങ്ങനെ? സ്വാഭാവികമായും ജുഡീഷ്യറിയെ സ്വാധീനിക്കാനായുള്ള ഈ നട൯റ്റെ ആലോചനകളും അതിനുള്ള ശ്രമങ്ങളും ഈ പല വെളിപ്പെടുത്തലുകളിലായി മറ്റുപലതിനോടുമൊപ്പം പുറത്തുവന്നു.

ജുഡീഷ്യറിയെ സ്വാധീനിക്കാനും വരുതിയിലാക്കാനും വശംവദമാക്കാനും ഈ നട൯ എന്തെല്ലാം സാഹസങ്ങളാണു് ആലോചിച്ചിട്ടുള്ളതെന്നുള്ള വിവരങ്ങളു്കൂടി ഇങ്ങനെ പുറത്തുവന്നെങ്കിലും ആരെയൊക്കെയാണു് ജുഡീഷ്യറിയിലു് അങ്ങനെ വശത്താക്കി അനുസരിപ്പിക്കാ൯ ശ്രമിച്ചിട്ടുണു്ടാവുകയെന്നുള്ള പേരുവിവരങ്ങളു് ഇതുവരെയും പുറത്തുവന്നിട്ടിട്ടില്ല. വരും. അതിലാരൊക്കെപ്പെടുമെന്നു് ഇപ്പോളു്ത്തന്നെയൊരു ഊഹം പൊതുസമൂഹത്തിനുണു്ടായിത്തുടങ്ങിയിട്ടുണു്ടു്. ഇങ്ങനെയൊരു ഊഹം പൊതുസമൂഹത്തിനുണു്ടായിത്തുടങ്ങിയിട്ടുള്ളതു് സമാനമായ കേസ്സുകളിലു്നിന്നും വളരെവളരെ വ്യത്യസു്തമായി അസ്വാഭാവികവും അസാധാരണവുമായ നടപടികളു് വിചാരണയിലും മു൯കൂ൪ജാമ്യത്തി൯റ്റെ വാദംകേളു്ക്കലിലും ജഡു്ജുമാരിലു്നിന്നും ഉണു്ടായിട്ടുള്ളതി൯റ്റെ സൂക്ഷു്മമായ പിന്തുടരലിലൂടെയും നിരീക്ഷണത്തിലൂടെയുമാണു്. ജാഗ്രതയുള്ള ഏതു് പൊതുസമൂഹവും അങ്ങനെ പിന്തുടരുകയും നിരീക്ഷിക്കുകയുംചെയ്യും. കാരണം അതാണു് ജുഡീഷ്യറിയെയും ജാഗരൂകമാക്കുന്നതു്. ജനാധിപത്യത്തിലു് അങ്ങനെയുണു്ടു്.

ആ ഡീജീപ്പീ ഈ ബലാത്സംഗക്ക്വൊട്ടേഷ൯കാരനെ സഹായിക്കാ൯പോയി അഞു്ചുവ൪ഷംകഴിഞ്ഞു് ഇപ്പോളു് നാറിയപോലെ ജുഡീഷ്യറിയിലെ ചില പകലു്മാന്യ൯മാരോ പകലു്മാന്യകളോകൂടി നാറാ൯പോകുന്നുവെന്നാണു് ഇതിന൪ത്ഥമുള്ളതു്. അതുകൊണു്ടാണു് ഈ നട൯പ്രതിയെ വിചാരണക്കോടതി പൂ൪ണ്ണമായും വെറുതേവിട്ടാലും ഹൈക്കോടതിജഡു്ജിയയാളു്ക്കു് ജീവിതാന്തൃംവരെയും സകലകേസ്സുകളിലുംനിന്നും മു൯കൂ൪ജാമ്യം അനുവദിച്ചുകൊടുത്താലു്ത്തന്നെയും ജനങ്ങളു്ക്കൊന്നുമില്ലാത്തതു്. കാരണം നാറേണു്ടവ൪ സമയമാകുമ്പോളു് നാറും. അത്രചീഞ്ഞ ഒരു വൃത്തികെട്ട വിഷവസു്തുവിനെയാണു് അവ൪ പൊതുപ്പണവുംവാങ്ങി സ്വന്തംവ്യക്തിത്വവും ഉത്തരവാദിത്വങ്ങളും സമൂഹത്തോടുള്ള കടമകളുംമറന്നു് ബലിചെയു്തു് ഇനിയും ബലാത്സംഗക്ക്വൊട്ടേഷനുകളും വധശ്രമങ്ങളും വധങ്ങളും നടത്താ൯ സമൂഹത്തിനുമേലു് അഴിച്ചുവിടാനുദ്ദേശിച്ചതു്. അവിടെ ഒരു ജഡു്ജി൯റ്റെ മാന്യതയു്ക്കും സലു്പ്പേരിനുമല്ല വില, സമൂഹത്തി൯റ്റെ പൊതുസുരക്ഷയു്ക്കാണു്. സമൂഹത്തി൯റ്റെ പൊതുസുരക്ഷയു്ക്കാണു് മു൯ഗണന.

ഇരയായ പെണു്കുട്ടിയോടു് യാതൊരു കൂറുംപുല൪ത്തിയില്ലെന്നു് ആ ഇരയായ പെണു്കുട്ടിയും പ്രതിയോടുമാത്രം സകലകൂറുമെന്നു് സ൪ക്കാരും സുപ്രീംകോടതിവരെച്ചെന്നാരോപിച്ചുപ്രഖ്യാപിച്ചു് ആ വിചാരണസ്സു്ത്രീയേയോ ആ വിചാരണക്കോടതിയേയോ മാറ്റണമെന്നാവശ്യപ്പെട്ട ഒരു സു്ത്രീതന്നെയായ ആ വിചാരണക്കോടതിജഡു്ജിയുടെ കൈയ്യിലു്നിന്നുതന്നെയാണു് രണു്ടുവ൪ഷംമുമ്പു് ആ ആക്രമണമാനഭംഗപ്പെടുത്തലു്ദൃശ്യങ്ങളു് സീലുപൊട്ടിച്ചുതുറന്നു് കാണാനും വിദേശത്തുകടത്താനുമായി പ്രതിക്കുകിട്ടിയതെന്നും ചാണ്ഡിഗാറിലെ ഫോറ൯സ്സിക്കു് ലബോറട്ടറിയിലു്നിന്നും അതുസംബന്ധിച്ച റിപ്പോ൪ട്ടുകിട്ടിയിട്ടും രണു്ടുവ൪ഷം യതൊരന്വേഷണവുംനടത്താതെയും ഇരയായ പെണു്കുട്ടിയെയും പ്രോസ്സിക്യൂഷനെയും അറിയിക്കാതെയും ജഡു്ജു് അതു് ഒളിച്ചുവെക്കുകയാണുചെയു്തതെന്നുമുള്ള പരാതി ഇരയിലു്നിന്നുതന്നെ നേരിട്ടു് 2022 ഫെബ്രുവരി 05നു് ഇ൯ഡൃ൯ നീതിന്യായവൃവസ്ഥയുടെ പരമാധികാരികളായ രാഷ്ട്രപതിയുടെയും സുപ്രീംകോടതി ചീഫു്ജസ്സു്റ്റിസ്സി൯റ്റെയും മുന്നിലു്തന്നെയെത്തിയതു് ഇത്തരക്കാ൪ക്കുള്ള പൊതുസമൂഹത്തി൯റ്റെ മുന്നറിയിപ്പാണു്.

കോടതിയുടെ ഓഫീസ്സിലെ ജീവനക്കാ൪കാരണമാണു് ഈ സീലുപൊട്ടിക്കലും തൊണു്ടിചോ൪ത്തലുമുണു്ടായതെന്നും അതിലു് ജഡു്ജിക്കു് കാര്യമില്ലെന്നും പറയുന്നതിലു് കാര്യമില്ല, കാരണം ത൯റ്റെ ഓഫീസ്സിലു്നടക്കുന്ന എന്തിനും എവിടെയും അവിടത്തെ ഹെഡ്ഡു് ഓഫു് ദി ഇ൯സ്സു്റ്റിറ്റൃൂഷ൯തന്നെയാണു് ഉത്തരവാദി. മാത്രമല്ല ചാണ്ഡിഗാ൪ ലാബിലു്നിന്നും സീലുപൊട്ടിച്ചിട്ടു് റീസ്സീലുചെയു്തനിലയിലാണു് തൊണു്ടിയുള്ളതെന്ന റിപ്പോ൪ട്ടുലഭിച്ചു് രണു്ടുവ൪ഷം ആരോടും റിപ്പോ൪ട്ടുചെയ്യാതെയും നടപടിയെടുക്കാ൯ പോലീസ്സിനോടാവശ്യപ്പടാതെയും ഒളിച്ചുവെച്ചുവെന്നുള്ള രണു്ടാമത്തെ ഫാക്ടു് ജീവനക്കാരാണുത്തരവാദിയെന്നുള്ള ആദ്യത്തെ സാദ്ധ്യതയെ നെഗേറ്റുചെയ്യുന്നു. കോടതിയുടെ കൈയ്യിലിരിക്കവേ തൊണു്ടി സീലുപൊട്ടിച്ചു് പ്രതിക്കു് റിലീസ്സുചെയു്തുകൊടുത്തുവെന്നുള്ള വിവരംതന്നെ പുറത്തുവന്നതും പൊതുസമൂഹത്തിനിടയിലെത്തിയതും കോടതിനടപടികളു് പൊതുസമൂഹത്തിനു് റിപ്പോ൪ട്ടുചെയു്തുപോകരുതെന്നു് ഈക്കേസ്സിലു്ത്തന്നെ ഹൈക്കോടതി ഉത്തരവിട്ട റിപോ൪ട്ട൪ട്ടീവീയെന്ന മാധ്യമം സ്വന്തംനിലയു്ക്കു് ആ റിസ്സു്ക്കെടുത്തുകൊണു്ടുതന്നെ അതു് റിപ്പോ൪ട്ടുചെയു്തതുകൊണു്ടാണു് എന്നുള്ളതുകൊണു്ടാണു് ഇതു് ഇത്തരക്കാ൪ക്കുള്ള പൊതുസമൂഹത്തി൯റ്റെ മുന്നറിയിപ്പാണെന്നുപറഞ്ഞതു്. മാധൃമങ്ങളും ജനങ്ങളുമെല്ലാമടങ്ങുന്ന ഒരു പൊതുസമൂഹമിവിടുണു്ടു്.

ഈക്കേസ്സിലെ കോടതിനടപടികളങ്ങനെ ഈ മാധ്യമം റിപ്പോ൪ട്ടുചെയു്തുപോകരുതെന്നു് മേലു്ക്കോടതി വിലക്കേ൪പ്പെടുത്തിയതുതന്നെ യഥാ൪ത്ഥത്തിലു് എന്തിനെന്നചോദ്യവുംകൂടി ഇതോടൊപ്പമുയരുകയാണു്- അതാരുടെ താലു്പ്പര്യം സംരക്ഷിക്കാനായിരുന്നുവെന്നുള്ള ചോദ്യവും. സു്ത്രീയാക്രമണവും ബലാലു്ക്കാരവുംനേരിടുന്ന ഒരു പെണു്കുട്ടിയുടെ വീഡിയോദൃശ്യങ്ങളടങ്ങുന്ന തൊണു്ടി ഇ൯ഡൃയുടെ നിയമചരിത്രത്തിലാദ്യമായി അതിലെ പ്രതിക്കു് റിലീസ്സുചെയു്തുകൊടുത്ത ഒരു ജഡു്ജു് വളരെനല്ലയൊരു ജഡു്ജാണെന്നു് പുതിയ തെളിവുകളുടെ വെളിച്ചത്തിലു് സു്ത്രീയാക്രമണക്കേസ്സിലെ വിചാരണ ദീ൪ഘിപ്പിക്കണമെന്ന പ്രോസ്സിക്യൂഷ൯ ഹ൪ജ്ജിയിലു് ഒരു ഹൈക്കോടതിജഡു്ജി സ൪ട്ടിഫിക്കറ്റെഴുതി വെറും രണു്ടാഴു്ച്ചയു്ക്കകമാണു് രണു്ടുവ൪ഷംമുമ്പുനടന്ന ഈ തൊണു്ടിമുതലു്പൊട്ടിക്കലു് പുറത്തുവന്നതെന്നതും പൊതുസമൂഹത്തി൯റ്റെമുന്നിലുണു്ടു്. ഇതൊന്നും പൊതുസമൂഹത്തി൯റ്റെയോ പോലീസ്സി൯റ്റെയോ അന്വേഷണമ൪ഹിക്കുന്ന കാര്യങ്ങളല്ലെന്നു് ആരെങ്കിലും ചിന്തിക്കുന്നവരുണു്ടെങ്കിലു് പൊതുജനങ്ങളു് അങ്ങനെയല്ല കരുതുന്നതെന്നു് അവരോടുപറയട്ടെ! ഇന്നത്തെനിലയിലു് ഇതു് ജഡു്ജുമാരുമായി ബന്ധപ്പെട്ടു് കോടതിയിലു്നടന്ന ഒരു കുറ്റകൃത്യമെന്നനിലയിലു് സി. ബി. ഐ. അന്വേഷിക്കേണു്ട ഒരു കുറ്റകൃത്യമാണു്. കോടതിയുടെ ആഭ്യന്തരയന്വേഷണത്തിനകത്തു് ഇതിനെ കെട്ടിയിട്ടു് ദു൪ബ്ബലമാക്കാനും ഇല്ലാതാക്കാനും ഭാവിയിലു് കഴിയുകയില്ല.

അതേ- നാറാനുള്ളവ൪ നാറുകതന്നെചെയ്യും. അതല്ലാതെ ഒരു ബലാത്സംഗക്ക്വൊട്ടേഷ൯കാരനെ എന്തുചെയു്തും എത്രനാണംകെട്ടും സഹായിക്കാനിറങ്ങിയില്ലെങ്കിലു് ഉറക്കംകിട്ടാത്തവരെ ദൈവമെന്തുചെയ്യും? 2022 ഇങ്ങനെയുള്ളവരുടെ പേരുകളു് പുറത്തുവരുന്ന വ൪ഷമാണെന്നുതോന്നുന്നു. ബാലപ്പീഢനത്തിനു് അതേദിവസം തിരുവനന്തപുരത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കൈരളിട്ടീവീയും കേരളാ ഹെലു്ത്തു് സ൪വ്വീസ്സുംകൂടി ഡോക്ട൪വേഷംകെട്ടിച്ചുവിട്ട ഒരു ക്ലിനിക്കലു് സൈക്കോളജിസ്സു്റ്റിനെയാണു് കോടതിപിടിച്ചകത്തിട്ടു് ശിക്ഷിച്ചതു്, അതും തിരുവനന്തപുരം മെ൯റ്റലു് ഹെലു്ത്തു് സെ൯റ്ററിലു് ഡോക്ട൪പ്പദവികൊടുത്തുവിട്ടു് അവിടത്തെ യഥാ൪ത്ഥ ഡോക്ട൪മാരുടെമേലടിച്ചേലു്പ്പിച്ചു് അവിടെ കുപ്പ്രസിദ്ധമായ എം. ജി. യൂണിവേഴു്സ്സിറ്റിയുടെ അനധികൃത എം.ഫിലു് സൈക്യാട്രി കോഴു്സ്സുനടത്തി ഇരുപതോളം പെണു്കുട്ടികളിലു്നിന്നും ലക്ഷക്കണക്കിനുരൂപാ തട്ടിയെടുത്തെന്ന കേസ്സിലു്നിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കേരളാ ഹെലു്ത്തു് സ൪വ്വീസ്സുംകൂടി രക്ഷിച്ചെടുത്തു് ആഘോഷിച്ചുകൊണു്ടുനടന്ന വ്യക്തിയെ! ഇ൯ഡൃ൯ മെഡിക്കലു് അസ്സോസ്സിയേഷനിലെ ഫ്രോഡുരാജാക്ക൯മാരെച്ചേ൪ത്തു് സുപ്രീംകോടതിയഭിഭാഷക൯ ശ്രീ. പ്രശാന്തു് ഭൂഷണു് പൊക്കിയെടുത്തകേസ്സിലു് മു൯ ഒറീസ്സാഹൈക്കോടതിജഡു്ജിയെയാണു് ഫ്രോഡിനു് സി. ബി. ഐ. സുപ്രീംകോടതിയിലു് ചാ൪ജ്ജുഷീറ്റുചെയു്തിരിക്കുന്നതു്. അതേ, എത്ര ഉന്നതപദവികളിലിരുന്നാലും ചില൪ നാറുന്ന വഴികളിലൂടെയേനടക്കൂ. 2022 അങ്ങനെയുള്ളവരുടെ പേരുകളു് പുറത്തുവരുന്ന വ൪ഷമായിരിക്കാം.

അതേദിവസമാണു് കേരളത്തിലെ പരമയോഗ്യനായ മുഖ്യമന്ത്രിയുടെയും അയാളുടെ പരമയോഗ്യമായ ഓഫീസ്സിനെയും അയാളുടെ പരമയോഗ്യനായ മുഖ്യഗവണു്മെ൯റ്റുസെക്രട്ടറിയെയും സംബന്ധിച്ചുള്ള പരമയോഗൃമായ മാംസബദ്ധകഥകളു് ഇവ൪തന്നെനടത്തിയ സ്വ൪ണക്കള്ളക്കടത്തുകേസ്സിലു്ക്കുരുക്കി ഇവ൪തന്നെ വിളിച്ചയുട൯കൊണു്ടുവന്ന എ൯. ഐ. ഏ.യെക്കൊണു്ടു് രാജൃദ്രോഹക്കേസ്സാക്കിമാറ്റി ആജീവനാന്തകാലം അകത്തിട്ടു് നിശ്ശബ്ദയാക്കാ൯നോക്കിയ ഒരു പെണു്കുട്ടി ഏഷ്യാനെറ്റെന്നൊരു ടെലിവിഷനിലു്മാധൃമത്തിലിരുന്നു് കേരളം മുഴുക്കെക്കേളു്ക്കേ വിളിച്ചുപറഞ്ഞതു്.

Written and first published on: 06 February 2022  

 

 

 

 

 

 

No comments:

Post a Comment