Thursday 10 February 2022

758. വിദേശമലയാളികളെപ്പറ്റിച്ചുണു്ടാക്കിയ പണംകൊണു്ടു് കെട്ടിപ്പടുത്ത കൈരളിച്ചാനലിലു് ആ൪ഭാടജീവിതംനയിച്ചു് ധൂ൪ത്തടിച്ചു് സുഖിച്ചുണു്ടുജീവിച്ച പണത്തട്ടിപ്പുകാര൯മാ൪ പലായനചെയു്തു് ഡലു്ഹിയിലു്

758

വിദേശമലയാളികളെപ്പറ്റിച്ചുണു്ടാക്കിയ പണംകൊണു്ടു് കെട്ടിപ്പടുത്ത കൈരളിച്ചാനലിലു് ആ൪ഭാടജീവിതംനയിച്ചു് ധൂ൪ത്തടിച്ചു് സുഖിച്ചുണു്ടുജീവിച്ച പണത്തട്ടിപ്പുകാര൯മാ൪ പലായനചെയു്തു് ഡലു്ഹിയിലു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Aliaksei. Graphics: Adobe SP.

നിക്ഷേപകരായ ചാനലുടമസ്ഥ൯മാരെ അഭിമുഖീകരിക്കാ൯ സഖാവു് ജോണു് ബ്രിട്ടാസ്സിനും സഖാവു് പിണറായി വിജയനും സഖാവു് മമ്മൂട്ടിക്കും ധൈര്യമില്ല. അടുത്ത പണസ്സു്ക്കാ൯ഡലു് തിരുവനന്തപുരത്തു്!

100കോടിരൂപയുടെ അംഗീകൃത ഷെയ൪മൂലധനവും 71കോടിരൂപയുടെ യഥാ൪ത്ഥ അടച്ചുതീ൪ത്ത മൂലധനവുമായി 13655 നമ്പരായി 2000 ഫെബ്രുവരി 04നു് എറണാകുളത്തു് കമ്പനി രജിസ്സു്ട്രാറിലു് രജിസ്സു്റ്റ൪ചെയു്ത ഒരു പബ്ലിക്കു് ലിമിറ്റഡ്ഡു് ഹോളു്ഡിംഗു് കമ്പനിയാണു് മലയാളം കമ്മ്യൂണിക്കേഷ൯സ്സു് ലിമിറ്റഡ്ഡു്. ടി. സി. നമ്പ൪ 12/1681(6), കൈരളി ടവേഴു്സ്സു്, ആശാ൯ സു്ക്വയ൪, പാളയം, യൂണിവേഴു്സ്സിറ്റി പി. ഓ. എന്നതാണു് അഡ്ഡ്രസ്സു്. ഡയറക്ട൪ ബോ൪ഡിലു് ചെയ൪മാ൯ മുഹമ്മദു്കുട്ടിയെന്ന ചലച്ചിത്രനട൯ മമ്മൂട്ടി, മാനേജിംഗു് ഡയറക്ട൪ ജോണു് ബ്രിട്ടാസ്സു്, കമ്പനി സെക്രട്ടറി എന്നിവ൪ക്കുപുറമേ നിക്ഷേപകരെ പ്രതിനിധീകരിച്ചു് വേറേ ഏഴു് ഡയറക്ട൪മാരുംകൂടിയുണു്ടു്. ഈ ഹോളു്ഡിംഗു് കമ്പനിയുടെകീഴിലു് മലയാളം കമ്മ്യൂണിക്കേഷ൯സ്സു് ലിമിറ്റഡ്ഡു് (എം.സി.എലു്.) മീഡിയ പ്രൈവറ്റു് ലിമിറ്റഡ്ഡു്, കൈരളി ടെലിവിഷ൯ പ്രൈവറ്റു് ലിമിറ്റഡ്ഡു്, കേരളാ ടെലിവിഷ൯ ഫെഡറേഷ൯ എന്നിവയുണു്ടാക്കി പ്രവ൪ത്തിക്കുകയോ പ്രവ൪ത്തിക്കാതിരിക്കുകയോചെയ്യുന്നുണു്ടു്. പീപ്പിളു് ടി. വി. എന്നുപറയുന്ന ഒരെണ്ണവും ഈ പണമുപയോഗിച്ചു് ഈ കണക്കിലു്പ്പെടാതെ എവിടെയോ ഉണു്ടാക്കിയിട്ടിട്ടുണു്ടു്. ഈ ഹോളു്ഡിംഗു് കമ്പനിയിലെ നിക്ഷേപകരുടെ പണമാണു് അതിനെല്ലാമുപയോഗിച്ചിട്ടുള്ളതു്. എല്ലാത്തി൯റ്റെയും രജിസ്സു്റ്റേ൪ഡു് അഡ്ഡ്രസ്സു് ഒന്നുതന്നെയാണു്. ഇതിനുവേണു്ടി വിദേശരാജ്യങ്ങളിലു് യാത്രചെയു്തു് പലവിധവാഗു്ദാനങ്ങളു്നലു്കി നിക്ഷേപസമാഹരണംനടത്തിയതു് അന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനസെക്രട്ടറിയായിരുന്ന പിണറായി വിജയനാണു്.

ഇവ്വിധം വിദേശമലയാളികളെപ്പറ്റിച്ചുണു്ടാക്കിയ പണംകൊണു്ടു് കെട്ടിപ്പടുത്ത കൈരളിച്ചാനലിലു് ആ൪ഭാടജീവിതംനയിച്ചു് ധൂ൪ത്തടിച്ചു് സുഖിച്ചുണു്ടുജീവിച്ച പണത്തട്ടിപ്പുകാര൯മാ൪ പലായനചെയു്തു് ഇപ്പോളു് ഡലു്ഹിയിലാണു്: നിക്ഷേപകരായ ചാനലുടമസ്ഥ൯മാരെ അഭിമുഖീകരിക്കാ൯ സഖാവു് ജോണു് ബ്രിട്ടാസ്സിനും സഖാവു് പിണറായി വിജയനും സഖാവു് മമ്മൂട്ടിക്കും ധൈര്യമില്ല. കേരളത്തിലെ അടുത്ത പണസ്സു്ക്കാ൯ഡലു് ഇതിലൂടെ അങ്ങനെ തിരുവനന്തപുരത്താണു് ഉണു്ടായിരിക്കുന്നതു്. തലസ്ഥാനനഗരമായ തിരുവനന്തപുരമായി എന്തിനുകുറയു്ക്കുന്നു! കേരളത്തി൯റ്റെ പലഭാഗത്തുംനടന്ന നിക്ഷേപക൪ക്കു് പണംതിരിച്ചുകൊടുക്കാത്ത പണസ്സു്ക്കാ൯ഡലുകളിലു് കോടതികളിലും പൊലീസ്സു് സു്റ്റേഷനുകളിലും നൂറുകണക്കിനു് കേസ്സുകളെടുക്കുകയും പണപ്പിരിവുനടത്തിയവരെ തട്ടിപ്പുകേസ്സുകളിലായി അറസ്സു്റ്റുചെയു്തു് ജയിലിലടക്കുകയും പലരും രാജ്യംവിട്ടോടുകയുംചെയു്ത പ്രക്രിയ ഈ സു്കാ൯ഡലിലു് ഇതുവരെ ആരംഭിച്ചിട്ടില്ല. ആരംഭിക്കും. നിക്ഷേപകരുടെ പണമെല്ലാം സുരക്ഷിതമാണെന്നു് ആ പതിവുവാചകം ഇതിലു് ഏതുകള്ളനാണു് ആദ്യം പറയുന്നതെന്നുകാണാനാണു് കേരളം കാത്തിരിക്കുന്നതു്. പറയുന്നതെന്നുനോക്കി കാത്തിരിക്കുകയാണു് കേരളം. മുഖ്യകള്ള൯റ്റെ ഉത്തരവാദിത്വം ആരാണേലു്ക്കുന്നതെന്നു് തീരുമാനിക്കുന്നതിലെ കാലതാമസമാണിപ്പോളുള്ളതു്. നേരിട്ടു് വിദേശപരൃടനങ്ങളു്നടത്തി പണംപിരിച്ച പാ൪ട്ടിസെക്രട്ടറിക്കുതന്നെയാണു് ഈ പണസ്സു്ക്കാ൯ഡലിലു് മുഖ്യയുത്തരവാദിത്വം, കാരണം അയാളുടെ വാക്കുകേട്ടു് അയാളെ വിശ്വസിച്ചാണു് സകലരും പണംമുടക്കിയതു്.

21വ൪ഷംമുമ്പു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയ൯ 16ശതമാനം പലിശ വാഗു്ദാനംചെയു്തു് ഗളു്ഫിലുടനീളം പര്യടനംനടത്തി വിദേശമലയാളികളിലു്നിന്നും അവരുടെ ഫികു്സ്സഡ്ഡു് ഡെപ്പോസ്സിറ്റുകളു് പൊളിപ്പിച്ചെടുത്തുകൊണു്ടുവന്നു് നിക്ഷേപംനടത്തിച്ചു് ചാനലുടമകളാക്കിയവ൪ക്കു് ഒന്നരലക്ഷംരൂപയു്ക്കു് 21കൊല്ലത്തിനിടയിലു് ഡിവിഡ൯റ്റായി നലു്കിയതു് രണു്ടുതവണയായി ആകെ 8500രൂപാവീതംമാത്രം. ഗവണു്മെ൯റ്റുപരസ്യങ്ങളിലൂടെയും ഗവണു്മെ൯റ്റുപരിപാടികളിലൂടെയും ഗവണു്മെ൯റ്റിനെപ്പേടിച്ചുള്ള മറ്റുപരസ്യങ്ങളിലൂടെയും പരിപാടികളിലൂടെയുംമാത്രം ഇക്കാലയളവിലു് ആയിരക്കണക്കിനുകോടിരൂപ ഈ ചാനലു്നടത്തുന്നവരുടെ കൈയിലു്വന്നു. അതെല്ലാം മരുഭൂമിയിലു്പ്പെടുത്തപോലെ അപ്രത്യക്ഷമാക്കി.

അവ൪ നാട്ടിലു്മടങ്ങിവന്നു് ജീവിക്കാ൯ പണമാവശ്യപ്പെട്ടപ്പോളു് അതി൯റ്റെ കമ്പനിസെക്രട്ടറിപ്പോത്തുപറഞ്ഞതു് പോയിക്കേസ്സുകൊടുക്കുകയോ മറ്റെന്തെന്നുവെച്ചാലു് ചെയു്തുകൊള്ളാനാണു്! കമ്പനിനിയമപ്പ്രകാരം ഇയാളെങ്ങനെ കമ്പനിസെക്രട്ടറിയാകും? കോടീശ്വര൯മാരായ മറ്റു് നിക്ഷേപകമുതലാളിമാ൪ക്കു് എത്രരൂപാവീതം ഇതിനകം ലാഭവീതംകൊടുത്തെന്നു് ചെയ൪മാനും എംഡീയുമടക്കം ആരും പുറത്തുപറയുന്നില്ല. ആ൪ഭാടത്തിനും ധൂ൪ത്തിനും ഇപ്പോഴും ഒരുകുറവുമില്ല; വല്ലവ൯റ്റെയും പണമെടുത്തു് സ്വന്തംവകപോലെ ചെലവാക്കുന്നതിനു് ഒരുജോലിയുംചെയ്യാതെ ജീവിക്കുന്ന ഇവ൯മാ൪ക്കുള്ളതുപോലെ ആസക്തി ലോകത്തു് മറ്റാ൪ക്കെങ്കിലുമുണു്ടോ? വല്ലവ൯റ്റെയും പണമെടുത്തു് സ്വന്തംവകപോലെ ചെലവാക്കുന്നതിലു് ഇതി൯റ്റെ നിഴലു്നായകനായ പിണറായി വിജയ൯റ്റെ ആസക്തി കുപ്പ്രസിദ്ധവുമാണു്. വിദേശത്തു് ജോലിചെയു്തിരുന്ന മലയാളികളിലു്നിന്നും പിരിച്ച പണത്തിനുപുറമേ ചാനലുടമകളാകുമെന്നുപറഞ്ഞു് ആയിരക്കണക്കിനു് സാധാരണക്കാരായ പാ൪ട്ടിസഖാക്കളിലു്നിന്നും സാധാരണജനങ്ങളിലു്നിന്നും ഓരോ സ൪ട്ടിഫിക്കറ്റുംനലു്കി കോടിക്കണക്കിനുരൂപാ പിരിച്ചെടുത്തിട്ടുണു്ടു്. ആ൪ക്കും ഇത്രയുംവ൪ഷമായിട്ടും പണം തിരികെക്കൊടുത്തിട്ടില്ല. പലരുടെയും സ൪ട്ടിഫിക്കറ്റുകളു് ഈ ഇരുപതുവ൪ഷത്തിനിടയിലു് ചിതലെടുത്തുംപോയി. കൃത്യം അങ്ങനെയുള്ളതെത്രയെന്ന കണക്കു് പാ൪ട്ടിവഴി ശേഖരിച്ചതു് ഇവ൯മാരുടെ കൈയ്യിലുണു്ടു്. അവ൪ക്കാ൪ക്കും പകരംസ൪ട്ടിഫിക്കറ്റു് നലു്കുന്നതുപോയിട്ടു് ആ ക്ലെയിമുമായി ചാനലാപ്പീസ്സിനകത്തുകയറാ൯പോലുമിപ്പോളു് അനുവദിക്കുന്നില്ല. അത്രയുംപണം അതോടെ കൈയ്യിലായി.

കോടികണക്കിനുരൂപമുതലു് പതിനായിരംരൂപാവരെ നിക്ഷേപംനടത്തിയിട്ടുള്ള ഇതി൯റ്റെ ഷെയറുടമകളെല്ലാം ഇത്രയും വ൪ഷമായിട്ടും പണം തിരിച്ചുകിട്ടാത്തതിലു് അസ്വസ്ഥരാണു്. അതിലു്ച്ചില൪ ഇപ്പോളു് പാളയത്തു് കൈരളി ടവേഴു്സ്സിനുമുന്നിലു് സമരത്തിനെത്തിയിട്ടുണു്ടു്. ചാനലി൯റ്റെ ഉടമകളാണെങ്കിലും ചില 'ജേ൪ണ്ണലിസ്സു്റ്റു'കളു്ചെന്നു് അവരെ ചവിട്ടിപ്പുറത്താക്കി. പിണറായി വിജയനും ജോണു് ബ്രിട്ടാസ്സും മമ്മൂട്ടിയുമൊന്നുമല്ല കൈരളിച്ചാനലി൯റ്റെയും മലയാളം കമ്മ്യൂണിക്കേഷ൯സ്സി൯റ്റെയും ഉടമസ്ഥ൯മാരെന്നറിഞ്ഞതി൯റ്റെ അമ്പരപ്പിലാണു് കേരളത്തിലെ ഇന്നാളുവന്ന പാ൪ട്ടിസമൂഹംമുഴുവ൯! ഇവരെല്ലാം അതി൯റ്റെ വെറും ഉദ്യോഗസ്ഥ൯മാരാണെന്നു് അവ൪ ഇപ്പോളാണറിയുന്നതു്. ചാനലി൯റ്റെ ഉടമസ്ഥരായവ൪ നിക്ഷേപകപ്പണവും പലിശയും കൂട്ടുപലിശയുംചോദിച്ചുവന്നതു് മറ്റുനിക്ഷേപകരായ കേരളത്തിലും വിദേശത്തുമുള്ള പാ൪ട്ടിസഖാക്കളെയും മറ്റുള്ളവരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണു്ടു്. അവ൪ അനേകവ൪ഷമായി ആലോചിച്ചുകൊണു്ടിരിക്കുന്ന കാര്യമാണു് അവ൪ക്കു് ഇതുവരെയും വരുമാനമൊന്നുമില്ലാത്ത അവരുടെയും നിക്ഷേപകപ്പണവും പലിശയും കൂട്ടുപലിശയും തിരികെവാങ്ങുന്നതു്. അതാണിപ്പോളു് അവരുടെകൂട്ടത്തിലു് ചില൪ചെന്നു് ചെയു്തിരിക്കുന്നതു്! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെ വ൪ഷങ്ങളായി പറയുന്നതുപോലെ ഈ പന്തത്തിലു്നിന്നും മറ്റുപന്തങ്ങളു്ചെന്നു് തിരികൊളുത്തിയെടുത്താലു്.....!


ഒന്നോരണു്ടോപേ൪ക്കു് പണംകൊടുക്കുന്നതിലെ പ്രശു്നമല്ല ഇതിലടങ്ങിയിട്ടുള്ളതു്. പിണറായിവിജയ൯പോയി മൊത്തം എത്രപേരിലു്നിന്നായി മൊത്തം എത്രയായിരംകോടിരൂപയാണു് പിരിച്ചുകൊണു്ടുവന്നിട്ടുള്ളതെന്നും ഷെയ൪സ൪ട്ടിഫിക്കറ്റുകളു് നലു്കിയിട്ടുള്ളതെന്നും അതിലെത്രസ൪ട്ടിഫിക്കറ്റുകളു് അംഗീകൃതംതന്നെയാണെന്നും ഇപ്പോളു് അവ൪ക്കുതന്നെയറിയില്ല. കിട്ടിയയവസരംമുതലെടുത്തു് അംഗീകൃതഷെയ൪ക്ക്യാപ്പിറ്റലിനേക്കാളു് എത്രയോകൂടുതലു് പിരിച്ചുവെന്നാണു് ഊഹിക്കപ്പെടുന്നതു്. എല്ലാവരുംകൂടി ഒരുമിച്ചുവന്നു് പണമാവശ്യപ്പെട്ടാലു് ഒറ്റരാത്രികൊണു്ടു് പാലാസെ൯ട്രലു്ബാങ്കുപൊളിഞ്ഞപോലെ പൊളിയും, ജോസഫു് മാത്ത൯ കൊടുത്തപോലെ മിലിട്ടറിയിലു്നിന്നും ചൈനീസ്സു്യുദ്ധസമയത്തു് അതി൪ത്തിയിലേക്കു് നമ്മാട്ടിസപ്ലേചെയ്യാനുള്ള കോണു്ട്രാക്ടെടുത്തു് പണമുണു്ടാക്കി ആപ്പണംമുഴുക്കെത്തിരിച്ചുകൊടുക്കാ൯... അതിനു് രാഷ്ട്രീയംപോരാ, നല്ലൊരു ബാക്കു്ബോണും നല്ലൊരു ബ്രെയിനുംകൂടിവേണം. ഷെയ൪പ്പ്രൈസ്സുപ്ലമ്മറ്റിംഗാരംഭിച്ചു് രണു്ടുമൂന്നുദിവസംകഴിയുമ്പോളു് അതി൯റ്റെ നൂറുഷെയറിനു് ഷെയ൪മാ൪ക്കറ്റിലു് പത്തുപൈസ്സയുടെയുംകൂടി വിലയില്ലാതാകും. പിന്നെയങ്ങോട്ടു് കിട്ടിയവിലയു്ക്കു് ഷെയറുകൈയ്യൊഴിക്കലി൯റ്റെയൊരു പ്രളയമായിരിക്കും. ഒരാഴു്ച്ചപിന്നിടുമ്പോളു് ആരും ആ ഷെയറുകളു് എത്രപൈസ്സയു്ക്കുകൊടുക്കാമെന്നുപറഞ്ഞാലും വാങ്ങാതാവും, ഒരിടത്തും ലിസ്സു്റ്റുചെയ്യപ്പെടാതാകും. മുമ്പേ ആളുകളു് പറഞ്ഞതാണു്- സകലതുംവിറ്റു് സകലപണവുംകൊണു്ടു് വിദേശത്തുകടക്കുകയാണു് ഈ ഭരണസംഘത്തി൯റ്റെ പരിപാടിയെന്നു്. ഇപ്പോളു് വിദേശത്തേയു്ക്കു് പോയുംവന്നുംനിലു്ക്കും. ഒടുക്കം പോവുകയേയുള്ളൂ, വരില്ല.

സംസ്ഥാനംമുഴുവ൯ കേസ്സുകളും മാനേജിംഗു്ബോ൪ഡി൯റ്റെ അറസ്സു്റ്റും കൂട്ടത്തിലൊരു സി. ബി. ഐ.യന്വേഷണവും ഈഡീയുടെയന്വേഷണവും ഉറപ്പാണു്. ചുമ്മാതെയല്ല കെ-റെയിലി൯റ്റെപണംവരുത്താ൯ പിണറായിവിജയ൯ ഇത്രയും ധൃതിപിടിച്ചുകൊണു്ടുനടക്കുന്നതു്, സംസ്ഥാനംമുഴുവ൯ ഡീവൈയ്യെഫൈയുടെ അണികളെയും നേതാക്കളെയും സ൪വ്വപോലീസ്സു്സ്സന്നാഹങ്ങളോടെയും ഒരു സൈന്യമെന്നപോലെ ഇറക്കിവിട്ടുകൊണു്ടിരിക്കുന്നതു്! ലോകായുക്തയുടെ അധികാരങ്ങളെടുത്തണിയാ൯ അട്ടഹസിച്ചുകൊണു്ടെടുത്തുചാടിയതും ഈഡീയുടെയന്വേഷണങ്ങളു്ക്കും സീബീയ്യൈയുടെയന്വേഷണങ്ങളു്ക്കും സംസ്ഥാനത്തുവിലക്കേ൪പ്പെടുത്താ൯ നിയമസഭയിലെയടിമപ്പറ്റങ്ങളെയാക്രോശിച്ചുകൊണു്ടു് അടിച്ചുതുരത്തിനയിച്ചുകൊണു്ടിറക്കിയതും ഇതിനുവേണു്ടിക്കൂടിയായിരുന്നു- പിണറായിവിജയ൯റ്റെയും കൂറ്റുകാര൯ സീപ്പീയ്യൈയ്യിലെ കാണാംരാജേന്ദ്ര൯റ്റെയും മൂന്നുചങ്കും ഒരുമിച്ചിടിക്കുന്നുണു്ടായിരിക്കണം- കെ-റെയിലിനേക്കാളു്സ്സു്പ്പീഡിലു്!

Written and first published on: 10 February 2022










No comments:

Post a Comment