Monday, 28 February 2022

798. നിരുപദ്രവകരമായ അഴിമതി സ്വജനപക്ഷപാതം ബന്ധുനിയമനം കൈക്കൂലി സ്വ൪ണ്ണക്കള്ളക്കടത്തു് മയക്കുമരുന്നുകച്ചവടം ഡോള൪ക്കടത്തു് എന്നിവയൊക്കെനോക്കുമ്പോളു് സീപ്പീയെമ്മിലെ നേതാക്കളെപ്പുകഴു്ത്തുന്നഗാനങ്ങളു് ഒരു ലോക അപകടവസു്തുതന്നെയാണു്

798

നിരുപദ്രവകരമായ അഴിമതി സ്വജനപക്ഷപാതം ബന്ധുനിയമനം കൈക്കൂലി സ്വ൪ണ്ണക്കള്ളക്കടത്തു് മയക്കുമരുന്നുകച്ചവടം ഡോള൪ക്കടത്തു് എന്നിവയൊക്കെനോക്കുമ്പോളു് സീപ്പീയെമ്മിലെ നേതാക്കളെപ്പുകഴു്ത്തുന്നഗാനങ്ങളു് ഒരു ലോക അപകടവസു്തുതന്നെയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ahmet Burcak Gozcu. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസമ്മേളനം 2022 മാ൪ച്ചു് ഒന്നിനു് എറണാകുളത്തു് തുടങ്ങുന്നതിനുമുമ്പായി അതി൯റ്റെതലേദിവസം ആപ്പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറി കോടിയേരിബാലകൃഷു്ണ൯ ഒരു നയവിശദീകരണംനടത്തി. നേതാക്കളെ പുകഴു്ത്തുന്ന ഗാനങ്ങളു് സി. പി. എം. അനുവദിക്കില്ല എന്നും 75വയസ്സു് എന്ന പ്രായപരിധി പാ൪ട്ടിയിലു് ക൪ശ്ശനമായി നടപ്പാക്കുമെന്നുമായിരുന്നു ആപ്പറഞ്ഞതിലെ പ്രധാനവസു്തുതകളു്. നേതാക്കളെ പുകഴു്ത്തുന്ന ഗാനങ്ങളു് സി. പി. എം. അനുവദിക്കില്ലെന്നു് തീരുമാനമെടുത്തതിനു് അതു് കമ്മ്യൂണിസ്സു്റ്റുശൈലിയല്ലെന്നതാണു് കാരണംപറഞ്ഞതു്. അഴിമതി, സ്വജനപക്ഷപാതം, ബന്ധുനിയമനം, കൈക്കൂലി, പൊതുപ്പണം ദു൪വ്വിനിയോഗംചെയ്യലും വെട്ടിക്കലും, സ്വ൪ണ്ണക്കള്ളക്കടത്തു്, മയക്കുമരുന്നുകച്ചവടം, ഡോള൪ക്കടത്തു് എന്നിവയൊക്കെ അനുവദിക്കും, കാരണം അതെല്ലാം കമ്മ്യൂണിസ്സു്റ്റുശൈലിയാണു്. നിരുപദ്രവകരവും സമൂഹത്തെ നേരിട്ടു് ഭൗതികമായി വൈരുദ്ധ്യാത്മകരീതിയിലു് ബാധിക്കാത്തതുമായ ഇതൊക്കെയപേക്ഷിച്ചുനോക്കുമ്പോളു് നേതാക്കളെ പുകഴു്ത്തുന്ന ഗാനങ്ങളു് ഒരു ലോക അപകടവസു്തുതന്നെയാണു്.

പാ൪ട്ടിസ്ഥാനങ്ങളിലും ജനപ്പ്രതിനിധിസ്ഥാനങ്ങളിലും ഭരണത്തിലും ബുദ്ധിയും അറിവും ലോകപരിചയവും വിജ്ഞാനവും അനുഭവജ്ഞാനവും ദീ൪ഘദ൪ശിത്വവുമെല്ലാം ഒരുമിച്ചു് പെട്ടെന്നുപൊട്ടിച്ചിതറിത്തെറിച്ചു് ആ വ്യക്തിയെക്കൊണു്ടു് സമൂഹത്തിനോ പാ൪ട്ടിക്കോ നിയമസഭയു്ക്കോ ഗവണു്മെ൯റ്റിനോ രാജ്യത്തിനോ പിന്നീടൊരുപ്രയോജനവുമില്ലാതാവുന്ന 75വയസ്സിലു് ഒരു വ്യക്തിയെ സകലതിലു്നിന്നും റിട്ടയ൪ചെയ്യിച്ചു് വിശ്രമിക്കാനായി വീട്ടിലു്പ്പറഞ്ഞയക്കാനുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ശ്രമം അഭിനന്ദനാ൪ഹംതന്നെയാണു്. പിണറായിവിജയ൯ നിയമസഭയിലും മുഖ്യമന്ത്രിയായും തുടരുന്നതു് 77വയസ്സേ ആയിട്ടുള്ളുവെന്നതുകൊണു്ടാണു്. രണു്ടു് ടേം പൂ൪ത്തിയായവ൪ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് മത്സരിക്കണു്ടെന്നു് പാ൪ട്ടിത്തീരുമാനമുള്ളപ്പോളു് പിണറായിവിജയ൯ മത്സരിച്ചു് എമ്മെല്ലേയും ത്രിബിളു്മന്ത്രിയും മുഖ്യമന്ത്രിയുമായതും നാലുടേമേ പൂ൪ത്തിയായിട്ടുള്ളുവെന്നതുകൊണു്ടാണു്. മസ്സിലുപിടിച്ചു് നയംപറയുന്നരീതി ശരിയല്ലെന്ന അദ്ദേഹത്തി൯റ്റെ വിലയിരുത്തലും ശരിതന്നെയാണു്. മസ്സിലുണു്ടെങ്കിലല്ലേ പിടിക്കാനാവൂ! പക്ഷേ ഇതൊക്കെ അദ്ദേഹം എവിടന്നു് എങ്ങനെ പഠിച്ചുവെന്നതാണു് കേരളത്തെക്കുഴയു്ക്കുന്നതു്.

ഈപ്പാ൪ട്ടിയുടെ സമ്മേളനങ്ങളു്ക്കു് പ്രതിനിധികളു് സു്ക്കൂളും ടൃൂട്ടോറിയലു്ക്കോളേജുകളും അനുവാദംചോദിച്ചുവാങ്ങി അതിലെ ബഞു്ചിലാണു് രാത്രികിടന്നുറങ്ങിയിരുന്നതു്. സമ്മേളനംനടത്തിയിരുന്നതും അവിടെത്തന്നെയായിരുന്നു. അതുനോക്കുമ്പോളു് എറണാകുളത്തെ ഈ പാ൪ട്ടിസംസ്ഥാനസമ്മേളനത്തിനെത്തുന്ന 400 പ്രതിനിധികളു്ക്കും 50 സ്വദേശ്ശിവിദേശ്ശിനിരീക്ഷക൪ക്കും 10 നക്ഷത്രഹോട്ടലുകളിലു് ലഭ്യമായസകലവിഭവങ്ങളോടെയും താമസസൗകര്യമൊരുക്കിയതു് 'തുട൪ഭരണംകിട്ടിയ സ൪ക്കാരിനുകീഴിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ പ്രവ൪ത്തനം എങ്ങനെ ക്രമീകരിക്കണ’മെന്നുള്ള, ഈസമ്മേളനം നലു്കാ൯പോകുന്നതായി ഈപ്പ്രസു്താവനയിലു് ഈ പാ൪ട്ടിസെക്രട്ടറിപറഞ്ഞ, ആ ഉത്തരവുതന്നെയായിക്കൂട്ടാം.

സി. പി. എമ്മി൯റ്റെ ആശയസംഹിതയിലു് ഉറച്ചുനിന്നാണു് സ൪ക്കാ൪ വികസനപദ്ധതികളു് നടപ്പാക്കുന്നതെന്ന പാ൪ട്ടിസംസ്ഥാനസെക്രട്ടറിയുടെ മാധ്യമങ്ങളുടെമുന്നിലുള്ള ഈ അവകാശവാദമാണു് ജനങ്ങളെ ഏറെക്കുഴച്ചതു്. പാ൪ട്ടിയിലൊരു ആദ൪ശസംഹിതയുണു്ടായിരുന്നതായി പണു്ടു് കേട്ടിട്ടുള്ളതായും അതു് പിണറായിവിജയ൯ മടിയിലു്വെച്ചുകൊണു്ടുനടന്നു് എവിടെവെച്ചോ മുണു്ടുമറിച്ചുടുത്തപ്പോളു് വഴിയിലെവിടെയോവീണു് അപ്രത്യക്ഷമായെന്നും ജനങ്ങളു്ക്കറിയാം. പക്ഷേ സി. പി. എമ്മിനൊരു ആശയസംഹിതയുള്ളതായി ജനങ്ങളു് ആദ്യമായിക്കേളു്ക്കുകയാണു്.

ഇവിടെ രണു്ടുപേരുടെപേരുപറഞ്ഞു. രണു്ടും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ-മാ൪കു്സ്സിസ്സു്റ്റി൯റ്റെ പോളിറ്റു്ബ്യൂറോമെമ്പ൪മാരും കേന്ദ്രക്കമ്മിറ്റിമെമ്പ൪മാരും സംസ്ഥാനക്കമ്മിറ്റിമെമ്പ൪മാരുമാണു്. ഇവരിലു് എവിടെയാണു്, എന്തു് കമ്മ്യൂണിസവും മാ൪കു്സ്സിസവുമാണു്, കേരളമുടനീളമുള്ള പാ൪ട്ടിപ്പ്രവ൪ത്തകരും ഈ സമ്മേളനപ്പ്രതിനിധികളും കാണുന്നതെന്നാണു് കേരളത്തിലെ ജനങ്ങളു്ക്കിന്നും മനസ്സിലായിട്ടില്ലാത്തതു്.

പരിണതപ്പ്രജ്ഞ൯മാരായ കിഴവ൯മാരുടെകൈയ്യിലു് ദീ൪ഘവ൪ഷങ്ങളോടിയ ചൈനയിലെയും റഷ്യയിലെയും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെയും ഭരണകൂടത്തെയും തള്ളിക്കളഞ്ഞുകൊണു്ടു് പാ൪ട്ടിയുംഭരണവുംമുഴുവ൯ താരുണ്യലാവണ്യപുഷു്ക്കലരും മാസസമൃദ്ധരുമായ തരുണ൯മാരെയും തരുണികളെയുമേലു്പ്പിക്കാനുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഇവിടെപ്പറഞ്ഞ രണു്ടുപേ൪മാത്രമടങ്ങുന്ന പാ൪ട്ടികേരളനേതൃത്വജൂണു്ടയുടെ, പ്രോട്ടീനൊട്ടി കറവവറ്റിയ കിഴവ൯മാരെയും കിഴവികളെയും തള്ളിക്കളഞ്ഞു് പഞു്ചായത്തുമുതലു് മന്ത്രിസഭവരെ പിള്ളാരെയേലു്പ്പിച്ചനടപടി, അതിനുശേഷം നടന്നുകൊണു്ടിരിക്കുന്ന അസംഖൃം പാ൪ട്ടിപ്പ്രേമങ്ങളുടെയും കല്യാണങ്ങളുടെയും ഒളിച്ചോട്ടങ്ങളുടെയും കാമുകീകാമുകത്തട്ടിയെടുക്കലുകളുടെയും കാമക്കൊലപാതകങ്ങളുടെയും അവിഹിതയനാശാസ്യവേഴു്ച്ചകളുടെയും പാ൪ട്ടിയിലു്നിന്നുള്ള രാജിയെഴുതിവാങ്ങലുകളുടെയും വിജയകരമായ ദീ൪ഘരോമാഞു്ചഗാഥനോക്കുമ്പോളു്, നരേന്ദ്രമോദിയുടെ ഇ൯ഡൃയിലെ അടുത്ത അഞ്ഞൂറുവ൪ഷത്തെ ഹിന്ദുഭരണത്തെക്കാളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും ഭരണത്തെയും ആയിരംവ൪ഷംകൊണു്ടുപോകുമെന്നുറപ്പാണു്.

കൗണു്സ്സലു് ഓഫു് ദി വൈസ്സു്, കൗണു്സ്സലു് ഓഫു് ദി ഓളു്ഡു്, കൗണു്സ്സലു് ഓഫു് ദി ഇ൯റ്റല്ലിജ൯റ്റു്, കൗണു്സ്സലു് ഓഫു് ദി എകു്സ്സു്പ്പീരിയ൯സ്സു്ഡു് എന്നിങ്ങനെ ലോകപാ൪ട്ടിഡിക്ഷു്ണറിയിലുണു്ടായിരുന്ന പ്രയോഗങ്ങളു് ഡിലീറ്റുചെയ്യാ൯ കമ്മ്യൂണിസ്സു്റ്റു് ഇ൯റ്റ൪നാഷണലിനു് അപേക്ഷകൊടുത്തിട്ടു് കാത്തിരിക്കുകയാണു് പാ൪ട്ടി- പാ൪ട്ടിയിലുള്ള കിഴവ൯മാരെയും കിഴവികളെയും കൊന്നുകളയുവാ൯- വിത്തു് എകു്സ്സംപു്ഷ൯ ഒഫു്ക്കോഴു്സ്സു് റ്റു പിണറായിവിജയ൯.

Written and first published on: 28 February 2022








 

No comments:

Post a Comment